Friday, June 21, 2013

ഹദീസിനെ ശാസ്ത്രത്തിനു വേണ്ടി ഒപ്പിക്കാന്‍ അകബാര്‍ സാഹിബ് പച്ചക്കള്ളം പറയുന്നു !!നബിക്ക് സിഹ്ര്‍ ബാധിച്ച ഹദീസിനെകുരിച്ചു ക്രിസ്ത്യന്‍ ഫാതര്‍ ചോദിച്ചപ്പോള്‍ ചോദ്യം തന്നെ അട്ടിമറിച്ച അകബാര്‍ സാഹിബ്, ശാസ്ത്രവും ഹദീസും ദുര്വ്യാഖ്യനിച്ചു കള്ളത്തരം നടത്തുന്നു..!!

അകബാര്‍ സാഹിബ് പച്ചക്കള്ളം പറയുന്നു..ഹദീസിനെയും ശാസ്ത്രത്തെയും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പാഴ്ശ്രമം നടത്തി നോക്കുന്നു..തെറ്റായ ഹദീസ് കള്ളം പറഞ്ഞു ദുര്വ്യ്ഖ്യാനം ചെയ്തു ശരിയാക്കിട്ടു എന്ത് ഫലം??പരലോകത്തു കള്ളം പറഞ്ഞു രക്ഷപ്പെടാമോ??സിഹിരിന്റെ കാര്യത്തില്‍ ക്രിസ്ത്യന്‍ ഫാതരിന്റെ ചോദ്യം തന്നെ അട്ടിമറിച്ച ഇദ്ദേഹം, ഇവിടെ ശാസ്ത്ര സത്യം തന്നെ അട്ടിമറിക്കാനും ,ഹദീസ് ദുര്‍വ്യാഖ്യാനം ചെയ്തു ഒപ്പിക്കാനും നോക്കുന്നു..എങ്ങനെയാണ് ഇ കള്ളത്തരങ്ങള്‍ നടത്തിയത് എന്ന് നമുക്ക് നോക്കാം. ആദ്യമായി അകബാര്‍ സാഹിബിന്റെ കള്ളത്തരങ്ങള്‍/വിഡ്ഢിത്തങ്ങള്‍ മനസ്സിലാക്കാന്‍ ,ഇദ്ദേഹത്തിന്റെ വീഡിയോ കാണുക.[[]]
.ഇനി നമുക്ക് ഹദീസില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്ന് നോക്കാം. ഇമാം മുസ്ലിമിന്റെ hadees no.6393,"ഹുദൈഫ പറഞ്ഞു "അല്ലാഹുവിന്റെ റസൂല്‍ പറയുന്നതായി ഞാന്‍ കേട്ട്.പുരുഷ ബീജം സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ എത്തിയിട്ട് നാല്പതു ദിവസങ്ങള്‍ക്കു ശേഷം ,അള്ളാഹു ഒരു മലക്കിനെ അയക്കും,എന്നിട്ട് കുഞ്ഞിനു രൂപം നല്‍കും ,പിന്നെ മാംസം,കാഴ്ച,ശ്രവണ ശക്തി,എല്ലികള്‍ എല്ലാം നല്‍കും.എന്നീട്ടുആ മലക്ക് അല്ലാഹുവിനോട് ചോദിക്കും "ഈ കുഞ്ഞു ആണോ പെണ്ണോ??അപ്പോലാനി അള്ളാഹു ആണോ പെണ്ണോ എന്നെ കാര്യം തീരുമാനിക്കുക.,വീണ്ടും മലക്ക് ചോദിക്കും എത്ര വയസ്സ്??അപ്പോള്‍ അക്കാര്യവും തീരിമാനം ആവും..അതുകഴിഞ്ഞ് മലക്ക് വീണ്ടും "എന്താണ് ഈ കുഞ്ഞിന്റെ ഉപജീവനം? അപ്പോള്‍ റിസ്കിന്റെ കാര്യത്തിലും തീരുമാനം നടക്കും.എന്നിട്ട് മലക്ക് തരിച്ചു പോകും..ഈ വിഷയങ്ങളില്‍ പിന്നീട് മാറ്റം ഉണ്ടാവില്ല((this hadees in english as follows""hapter : The growth of a child in the womb of a mother and his destiny in regard to his livelihood, his deeds. both good and evil.

'Abdullah b. Mas'ud reported: Evil one is he who is evil in the womb of his mother and the good one is he who takes lesson from the (fate of) others. The narrator came to a person from amongst the Companion of Allah's Messenger (may peace be upon him) who was called Hudhaifa b. Usaid Ghifari and said: How can a person be an evil one without (committing an evil) deed? Thereupon the person said to him: You are surprised at this, whereas I have heard Allah's Messenger (may peace be upon him) as saving: When forty nights pass after the semen gets into the womb, Allah sends the angel and gives him the shape. Then he creates his sense of hearing, sense of sight, his skin, his flesh, his bones, and then says: My Lord, would he be male or female? And your Lord decides as He desires and the angel then puts down that also and then says: My Lord, what about his age? And your Lord decides as He likes it and the angel puts it down. Then he says: My Lord, what about his livelihood? And then the Lord decides as He likes and the angel writes it down, and then the angel gets out with his scroll of destiny in his hand and nothing is added to it and nothing is subtracted from it.

..((മനുഷ്യ വചനമായ ഈ ഹദീസ് ,ദൈവ വചനങ്ങളുമായി താരതമ്യം ചെയ്‌താല്‍,നൂഹു നബി പറഞ്ഞതായി ഖുറാനില്‍ പറഞ്ഞത് വെറും കളവായി കാണേണ്ടി വരും !.നൂഹു നബി പറഞ്ഞു "അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു.അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. [പരിശുദ്ധ ഖുര്‍ആന്‍ ]>"" എല്ലാം നാല്പതാം ദിവസം ഉപജീവനം തീരുമാനം ആയാല്‍ ,എന്തിനാണ് പാപ്ച്മോചനം തേടൂ,,അള്ളാഹു മഴ വര്‍ഷിപ്പിക്കും,സന്താനങ്ങള്‍ നല്‍ക്കും,തോട്ടങ്ങള്‍ നല്‍കും എന്ന് പറയുന്നത്?എല്ലാം നാല്പതാം ദിവസം മാറ്റമില്ലാതെ തീരുമാനം ആയില്ലേ?!! ഇതൊന്നും ചോദിച്ചിട്ട് കാര്യമില്ല..മനുഷ്യ വചനങ്ങള്‍ക്ക് ആണല്ലോ ഇവര്‍ക്ക് ദൈവ വചനങ്ങളെക്കള്‍ പ്രധാന്യം .!)


 ഏതായാലും നമുക്ക് വിഷയത്തിലേക്ക് കടക്കാം. ഈ ഹദീസ് വായിക്കുന്ന ആര്‍ക്കും പെട്ടെന്ന് മനസ്സിലാകുന കാര്യം ഉണ്ട്..നാല്പതാം നാള്‍ മലക്ക് വരുന്നത് വരെ കുട്ടി ആണോ പെണ്ണോ ആയിരുന്നില്ല..നാല്പതാംനാള്‍ ആണ് മലക്ക് കുട്ടി ആണോ പെണ്ണോ എന്നെ കാര്യം ഉണ്ടാക്കുന്നത്..നാല്പതാം ദിവസത്തിനു മുന്‍പ് കുട്ടി ആണാകം അല്ലെങ്കില്‍ പെണ്നാകാം .അതായതു .50% chance.മാത്രം ..അപ്പോള്‍ എന്താണ് പി ജി ഡി ??[Preimplantation genetic diagnosis]ഇതിനെക്കുറിച് അകബാര്‍ സാഹിബ് സമര്‍ത്ഥമായി മറച്ചു വെച്ച്..ഹദീസ് ശരിയാക്കാന്‍ ഉള്ള തത്രപ്പാടുകള്‍ !!ഏതായാലും സയന്‍സിന്റെ ക്രോമോസോമുകളുടെ ആഴങ്ങളിക്ക് കടക്കുന്നത്നു മുന്പ് നമുക്ക് സാദാരണക്കര്‍ക്കി മനസ്സിലാവുന്ന രീത്യില്‍ കാര്യങ്ങള്‍ ചുരുക്കി പറയാം.. ഇവിടെ ദുബായില്‍ വരെ ആണ്കുട്ടി വേണോ പെണ്‍കുട്ടി വേണോ എന്ന് തീരുമാനിച്ചു ,ഗര്‍ഭം ധരിക്കാം...ഈ ക്ലിനിക്ന്റെ വെബ്സൈറ്റ് നോക്കുക .http://www.fakihivf.com/gender-selection/..ഇനിയും വിശ്വസം വരുന്നില്ലെങ്കില്‍ അവരെ ഈ നമ്പരില്‍ വിളിച്ചു നോക്കുക..+971 2 44 44 107..ആണോ ആണോ പെണ്ണാണോ വേണ്ടത് എന്ന് തീരുമാനിക്കാന്‍ ചിലവ്കുന്ന പണം..30,000dhs ആണ്..ആരീന്കിലും നാല്പതാം ദിവസം മലക്ക് തീരുമാനിക്കുന്ന ഒരു കാര്യത്തിനു മുപ്പതിനായിരം ദിര്‍ഹംസ് വെറുതെ ചിലവക്കുമോ??എന്താ ആള്കാര്‍ക്ക് വട്ടാണോ?ഇവിടെയാണ്‌ ശരിക്കും അകബാര്‍ സാഹിബിന്റെ തട്ടിപ്പ് മനസ്സിലാക്കുന്നത്..ഓര്‍ക്കുക ഈ രീതി ഒരിക്കലും നാല്പതാം നാള്‍ ചെയ്യുന്നതല്ല..അണ്ഡവും ബീജവും സംയോജിപിച്ചു മൂന്ന് ,നാല് ദിവസങ്ങള്‍ക്കു ഉള്ളില്‍ ആണോ ആണോ പെണ്ണ് ആണോ എന്ന ടെസ്റ്റ്‌ ചെയ്യും.നിങ്ങള്ക്ക് ആണ്കുട്ടി ആണ് വേണ്ടെതെങ്കില്‍ ആ ഭ്രൂണം ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കും.അത്രതന്നെ..അപ്പോള്‍ നാല്പതാം നാള്‍ മലക്ക് വന്നു തീരുമാനിക്കുന്ന കാര്യം എങ്ങനെ ഈ നാല് ദിവസത്തില്‍ ചെയ്യുന്നു..കാര്യം മറ്റൊന്നുമല്ല സൃഷ്ടാവായ അള്ളാഹു തീരുമാനിക്കുന്നത് അതിന്റെ ഒന്നാം തീയതി ആണ്.അല്ലാതെ നാല്പതാം നാള്‍ അല്ല ..അല്ലാഹുവിന്റെ സൃഷ്ടിപ്പ് തീരുമാനിക്കുന്നത്‌ അള്ളാഹു ആണ്..അല്ലാതെ മനുഷ്യ വചനം അല്ല..ഇവിടെ ഹദീസ് പറഞ്ഞ ഹുദൈഫ് നബിയില്‍ നിന്ന് കേട്ട് എന്ന് പറയുന്നത്??എന്ത് കേട്ട് ?ശരിക്കും നബി എന്താണ് ഉദ്ദേശിച്ചത്??കേട്ടത് ശരിയാണോ??ഇതൊക്കെ മനസ്സിലാക്കാന്‍ ഒരു വഴിയുമില്ല..അക്ബര്‍ സാഹിബിനു ഇതോന്നും അറിയഞ്ഞിട്ടാണോ??അല്ല .ഹദീസ് ശരിയാക്കാന്‍ ഉള്ള വ്യഗ്രതയില്‍ പച്ച കള്ളം പഠിപ്പിക്കുന്നു..!ഇനി ആണ്‍കുട്ടി വേണോ അതോ പെണ്‍കുട്ടി വേണോ എന്ന് തീരുമാനിക്കാന്‍ ഉള്ള മാര്‍ഗങ്ങളും അതിന്റെ വിജയ ശതമനങ്ങളുടെയും പട്ടിക നോക്കുക .അതിനു ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക "http://chooseagender.com/Methods-Of-Gender-Selection.aspx..പട്ടിക ഇവിടെ കോപ്പി ചെയ്യുന്നു .((Method Success Rate Price* Availability Girl Boy Sperm Sorting 73% - 75% 78% - 85% $1,300 - $2,500 each attempt Widely practiced. Microsort 88% - 92% 73% - 81% $3,400 each attempt Waiting for FDA approval. Waiting list closed. IVF w/PGD 97% - 99% 97% - 99% $14,000 - $25,000 each attempt Not available to general publice seeking a certain gender, only to those with proven genetic abnormalities. Gender Select, LLC 73% - 75% 78% - 85% $1,600 each attempt Available now.)))>>

99% ശതമാനം വരെ ആദ്യം തീരുമാനം ആവുന്ന കാര്യം ആണ് നാലപതം ദിവസം വരെ ഒന്നും തീരുമാനം ആവുന്നില്ല എന്ന് ഹദീസ് പറയുന്നത്!!.അപ്പോള്‍ ഒന്ന ദിവസം വേറെ മലക്ക് വരുന്നുണ്ടാവുമോ??ഈ തീരുമാനം ഉണ്ടാക്കാന്‍?? ആര്കറിയാം .ഹുദൈഫ നബിക്ക് സമീപം ചെല്ലുന്നതിനു മുന്പേ ആ കഥ പറഞ്ഞു കഴിഞ്ഞിരിക്കാം !. ഇനി നമുക്ക് അകബാര്‍ സാഹിബിന്റെ തട്ടിപ്പിന്റെ മര്‍മം മനസ്സിലാക്കാം .അതാണ്‌ SRY Gene എന്നാ വില്ലന്‍..!!ഈ വില്ലന്‍ ജീനിനെ കുറിച്ച് മനസ്സിലക്കാന്‍ നമ്മുക്ക് അല്പം സയന്‍സ് മന്സിലാകം. .വളരെ ചുരുക്കി പറഞ്ഞാല്‍ പെണ്ണ് ആകണം എങ്കില്‍ xx ആയിരിക്കണംആണ് ആകണമെങ്കില്‍ xy ആകണം..ഇതിനു മൂണി നാലോ ദിവസം മാത്രം ആയ ബ്രൂനത്തെ ഒരു ഫ്ലോര്സന്റ്റ് പ്രോബെ ഉപയോഗിച്ച് ടെസ്റ്റ്‌ ചെയ്യുന്നു. ആണ്കുട്ടി വേണം എന്നുള്ളവര്‍ xy ക്രോമോസോം ഉള്ള ഭ്രൂണം മാത്രം ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നു.(Using preimplantation genetic diagnosis for gender selection, the genetic material is amplified using the polymerase chain reaction (PCR), which makes several identical copies of the DNA. Fluorescent probes that are specific to the X and Y chromosomes are then employed and XX (female) and XY (male) embryos are readily identifiable. Testing for some chromosome abnormalities, such as Down’s Syndrome, is available as a part of this process at no extra charge.).അപ്പോള്‍ അകബാര്‍ സാഹിബ് പറഞ്ഞ SRY gene? .അത് കഥയിലെ ഒരു ഭാഗം മാത്രം .!പൊതു ജനങ്ങളെ അകബാര്‍ ഇതുപയോഗിച്ച് എങ്ങനെ കബളിപ്പിക്കുന്നു എന്ന് നോക്കാം..

ഈ sry ജീനിന്റെ പൂര്‍ണ രൂപം പോലും അദ്ദേഹം പറഞ്ഞില്ല.. അതിങ്ങനെ ആണ് sex-determining region Y gene...(ലിംഗം നിര്‍ണയിക്കുന്ന y ന്റെ ഭാഗം .y ക്ര്മോസോമിന്റെ ഒരു അറ്റം..) "ഇത് നാല്പതാം ദിവസം പ്രവര്‍ത്തനക്ഷമത കൈവരിക്കണം എന്നലേ യഥാര്‍ത്ഥ പ്പുരുഷന്‍ ആവുള്ളൂ..ഇവിടെയും അകബാര്‍ സാഹിബ് ഒരു കള്ളത്തരം കൂടി പറഞ്ഞു.അതായത് ഈ sry ഇല്ലെങ്കില്‍ പെണ്ണ് ആയി മാറും..!SRY ജീന്‍ ഇല്ലെങ്കില്‍ പെണ്ണായി മാറുമോ??ഇല്ല.. <>...ഈ sry ജീന്‍ ഇല്ലെങ്കില്‍ വൃഷണം ഉള്ളല ആണ് കുഞ്ഞായി വളരാം..ഇവിടെ sox9 ജീന്‍ ആണ് വൃഷണം വളരാന്‍ സഹായികുന്നത്..ഇനി ഇവ രണ്ടും ഇല്ലെങ്കിലും പെണ്ണായി വളരണം എന്നില്ല..ഗര്‍ഭാശയത്തിന്റെ വളര്‍ച്ചഒരു ആക്റ്റീവ് പ്രോസിസ് ആണ്..സ്ത്രീത്വ ജീന്‍ ആയ FOXL2. ആണ് ഇതിനു കാരണം..ഇതുകൊണ്ടാണ് 2002 വരെ ഒളിമ്പിക്സില്‍ പെണ്ണുങ്ങള്‍ക്ക് ഈ sry ജീന്‍ ഉണ്ടോ എന്ന് ചെക്ക്‌ ചെയ്തത്..കാരണം ഈ ജീന്‍ ഉള്ള പെണ്ണുങ്ങള്‍ ,യഥാര്‍ത്ഥ പെണ്ണ് അല്ല .ആണ് സ്വഭാവം ഉള്ള പെണ് ആണ്.!ഇനി sry ജീന്‍ ചില അപാകതകള്‍ കാരണം ഉണ്ടാവുന്ന മറ്റു പ്രശ്നങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം..Swyer syndrome (sry ജീനില്‍ തകരാര് കാരണം ഉണ്ടാവുന്നു)46,XX testicular disorder of sex development ,other disorders - associated with the SRY gene..മുകളിലെ കാര്യങ്ങള്‍ വളരെ ചുരുക്കി പറഞ്ഞാല്‍ sry ജീന്‍ ഇല്ലെങ്കില്‍ ശരിക്കുള്ള പെണ്ണായി വളരും എന്നല്ല(അകബാര്‍ സാഹിബ് ഇവ്ടെയാണ് തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നത്).,പിന്നീടു മാസമുറ ഉണ്ടാകാതിരിക്കാം.പല പ്രശ്നഗലും ഉണ്ടാവാം..അതായതു ഹിജടകള്‍ ആകാം എന്നാണ്..അപ്പോള്‍ ഹദീസില്‍ പറഞ്ഞ കാര്യം തെറ്റാണു.ഒന്നാം നാള്‍ തന്നെ ലിംഗം നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞു.പിന്നീടു നാലപതം നാളിന്‍ അടുത്ത് xy ആണെങ്കില്‍ അതിലെ sry ജീന്‍ ആക്റ്റീവ് ആയിആണുകുഞ്ഞായി വളരുന്നു..അല്ലാതെ നാല്പതാം ദുവസം അല്ല ലിംഗം ഏതാണെന്ന് തീരുമാനിക്കുന്നത്‌..അങ്ങനെ ആണെങ്കില്‍ ലോകത്ത് ഉള്ള എല്ലാ ,മൂന്ന് നാല് ദിവസത്തിനുള്ളില്‍ ലിങ്ക നിരനയം നടത്തുന്ന fertility ക്ലിനിക്കുകള്‍ അടച്ചു പൂട്ടേണ്ടി വരും(Pre implantation genetic diagnosis)..ആളുകളില്‍നിന്ന് പൈസ വാങ്ങാന്‍ പാടില്ല എന്ന് പറയേണ്ടി വരും!..കാരണം ഹദീസ് പ്രകാരം എന്ത് ടെസ്റ്റ്‌ ചെയ്തിട്ടും കാര്യം ഇല്ല.നാല്പതാം ദിവസം മലക്ക് ആണല്ലോ ലിംഗം ഏതെന്നു തീരുമാനിക്കുന്നത്‌..!

 സത്യത്തില്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ കുറിച്ച് പഠിക്കാന്‍ അള്ളാഹു തന്നെ മനുഷയ്നി കഴിവ് നല്‍കുകയും അത് പ്രകാരം മനുഷ്യന്‍ കണ്ടു പിടിച്ച യാതാര്‍ത്ഥ സത്യത്തെ അവഗണിച്ചു മനുഷ്യ വചനം ആയ ഒരു ഹദീസിനു വേണ്ടി അല്ലാഹുവിന്റെ സൃഷ്ടി മാഹാത്മ്യം തന്നെ നിഷേധിക്കേണ്ടി വരുന്ന അവസ്ഥ തികച്ചും പ്രതിഷേധാര്‍ഹമാണ് എന്ന് മാത്രമല്ല അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ തെന്നെ കളിയാക്കുന്നത് പോലെ ആണ്..കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ വെബ്സിട്ടുകള്‍ നോക്കുക..അകബാര്‍ സാഹിബി ഒറ്റ ഒരു വെബ്സൈറ്റ് നോക്കാന്‍ (കബളിപ്പിക്കാന്‍ ആണ്പ ചെയ്യുന്നത്യു !!)ആവ്ശ്യപ്പെടുന്നെകില്‍ ഞാന്‍ ഇതുമായി ബന്ധപ്പെട്ടു പല fertilty clinic websites,rearding sry genes,other issues എല്ലാത്തിനും ആയി പല വെബ്സിട്ടുകള്‍ വായനക്കാര്‍ വായിക്കുക..സത്യം മനസിലാവും..കൂടുതല്‍ സംശയം ഉണ്ടെങ്കില്‍ കമന്റ്‌ അല്ലെങ്കില്‍ മെസ്സേജ് അയക്കുക..ആദ്യം പി ജി ഡി അറിയാന്‍ അറിയാന്‍

http://en.wikipedia.org/wiki/Preimplantation_genetic_diagnosis http://www.in-gender.com/Gender-Selection/PGD/Faq/types.aspx http://www.fakihivf.com/gender-selection/ http://www.ivfmiraclebaby.com/genderselection_procedure.htm 2)
to know about sry http://en.wikipedia.org/wiki/XY_sex-determination_system http://www.ncbi.nlm.nih.gov/pubmed/14967923 http://www.embryology.ch/anglais/ugenital/molec02.html http://en.wikipedia.org/wiki/SRY http://ghr.nlm.nih.gov/gene/SRY http://www.gender.org.uk/about/04embryo/41_xychm.htm http://www.seattleivf.com/gender-selection.html http://www.fertility-docs.com/fertility_gender.phtml

Sunday, June 16, 2013

ഡോക്ടറ് അത്യിന്റെ വിവാദ ഫത്വയും ,ഫത്വ വരാന്‍ കാരണമായ ഹദീസുകളുടെ വിശകലനും സനാദ് മാത്രം നോക്കിയുള്ള ഹദീസ് സീകരണ രീതിക്ക്ഉള്ള പോരായ്മകളും !

അസ്സലാമു അലൈകും , പരിശുദ്ധ ഖുറാനിലെ പരിപാവനമായ നിയമങ്ങളില്‍ പെട്ട ഒന്നാണ് മുല്കുടി ബന്ധം എന്നത്..ഖുറാന്‍ വാക്യം നോക്കുകനിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്ത് പുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). ഇനി നിങ്ങള്‍ അവരുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടില്ലെങ്കില്‍ (അവരുടെ മക്കളെ വേള്‍ക്കുന്നതില്‍) നിങ്ങള്‍ക്കു കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന് പിറന്ന പുത്രന്‍മാരുടെ ഭാര്യമാരും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടുസഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു.) മുമ്പ് ചെയ്ത് പോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

ഇവിടെ ഖുര്‍ആന്‍ പറയുന്നത് വളരെ നന്നായി ആലോചിക്കുന്നവര്‍ക്ക് മനസ്സില്ലാവും..ഉമ്മ മരിക്കുകയോ ,വേറെ അത്യാവശ്യമായ കാരണങ്ങള്‍ മൂലമോ മുല കൊടുക്കേണ്ടി വന്ന ഉമ്മയുടെ (പോറ്റാമ്മ ) " യുടെ സ്വന്തം മക്കളുമായി വിവാഹ ബന്ധം നിഷിദ്ധമാണ്..ഇത് ഉണ്ടാക്കി എടുക്കുന്ന ബന്ധം അല്ല മറിച്ചു  സാഹചര്യങ്ങള്‍ കാരണം ഉണ്ടാകുന്ന ബന്ധം ആണ്..നബിയുടെ വഫാതിനു ശേഷം ഇതിനെ ചില തലപര കക്ഷികളായ ഈ നിയമം ദുരുപയോഗം ചെയ്തു..അങ്ങനെ ഒരു ഹദീസ് നിര്‍മിതമായി..ഹദീസ് നിര്മിച്ചവര്‍ സമര്‍ത്ഥമായി സനടുകള്‍ ശരിയക്കിയിട്ടുണ്ടാവും..!! എന്തായാലും ഈ ഹദീസ് നമുക്ക് പരിശോധിക്കാം..


മുസ്ലിം Book 008, Number 3427:



ഇബ്നു അബു മുലൈക പറയുന്നു ഖാസിം ബിന്‍ മുഹമ്മദ്‌ എന്നയാള്‍ അദ്ദേഹത്തോട് റിപ്പോര്‍ട്ട്‌ ചെയ്തു , ആയിഷ (റ .അ ) റിപ്പോര്‍ട്ട്‌ ചെയ്തു , "സഹല ബിന്ത് സുഹൈല്‍ പ്രവാചകന്റെ അടുത്ത് വന്നു പറഞ്ഞു ."അല്ലാഹുവ്ന്റെ പ്രവചകരെ  അബുഹുദൈഫയുടെ അടിമ സാലിം എന്നാ യുവാവ് നമ്മോടൊപ്പം ആണ് താസിക്കുന്നത് ,ആ യുവാവ്‌ ഇപ്പോള്‍ പ്രായ പൂര്‍ത്തി ആയ ഒരു പുരുഷന്‍ ആണ്..അതുകൊണ്ട് എന്തോ ഒരു മനപ്രയാസം ..അപ്പോള്‍ അല്ലാഹുവ്ന്റെ പ്രവചകന്‍ പറഞ്ഞു "അവനു ആ പുരുഷന് മുല കൊടുക്കുക .അങ്ങനെ ചെയ്‌താല്‍ പിന്നെ പേടിക്കേണ്ട..വിവാഹ നിഷിധമായ് ആള്‍ ആയി മാറും.!!"" പിന്നെ ഇബ്നു അബു മലൈക പറഞ്ഞു ഞാന്‍ ഒരു വര്‍ഷമായി ഈ ഹദീസ് ആരോടും പറഞ്ഞില്ല..കാരണം എനിക്ക് ഈ സമൂഹത്തെ ഭയമായിരുന്നു..പിന്നെ ഞാന്‍ ഖാസിമിനോട് പറഞ്ഞു നിങ്ങള്‍ എന്നോട് പറഞ്ഞ ഈ ഹദീസ് ഞാന്‍ പിന്നെ ആരോടും പറഞ്ഞിട്ടില്ല..(പേടി കാരണം )
".ഏതു ഹദീസ് ഖാസിം ചോദിച്ചു."
അപ്പോള്‍ ഞാന്‍ മുലകുടിയുടെ ഹദീസ് പറഞ്ഞു.
"ഓ ധൈര്യമായി പറഞ്ഞോളൂ , എന്റെ ആധികാരികതയില്‍ പറഞ്ഞാല്‍ മതി..കാരണം ആയിഷ എന്നോട് പറഞ്ഞതാ..(ഈ ഹദീസ് വരെ രീതികളിലും വന്നിട്ടുണ്ട് )

നമ്മുടെ മുത്ത്‌ നബി ഇത്തരം വൃത്തികെട്ട എര്പാട് ഒരിക്കലും പറയില്ല എന്ന് ഇപ്പോള്‍ മാന്യ വായനക്കാര്‍ക്ക് മന്സ്സിലയിരിക്കുമല്ലോ..കാരണം ഇങ്ങനെ ആണെന്ന്കില്‍ ഏതു അന്യ പുരുഷനെയും മുല കൊടുത്തു ,സ്വന്തം ചോര ആക്കി മാറ്റാമല്ലോ..മാത്രവുംമല്ല ഇതൊരു നിയമം ആയാല്‍..അവിഹിത വേഴ്ചക്ക് ഈ നിയമം തീര്‍ച്ചയായും ദുരുപയോഗം ചെയ്യപ്പെടും..ഇത്തരം ഹദീസ് ആദ്യകാലത്ത് ഉണ്ടായതിനു പിറകില്‍ ഉള്ള സാമൂഹ്യ സാഹചര്യങ്ങള്‍ നമുക്ക് പിന്നിടെ ചര്‍ച്ച ചെയ്യാം..അതുനുമുന്പ് ഈ ഹദീസിന്റെ മറവില്‍ ഇസ്ലാമിനെ കളിയാക്കാന്‍ /വിമര്‍ശിക്കാന്‍ ,ചില പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ അല അസ്ഹര്‍ സര്‍വകലാശാലയില്‍ ഒരു ഡോക്ടരറെ കിട്ടിയ ഡോക്ടര്‍ ഇസ്സത് അതിയ ഒരു ഫത്വ ഇറക്കി..അതിങ്ങനെ വായിക്കാം
"വിവഹ ബന്ധം നിഷിദ്ധമായ ഒരു പുരുഷനും സ്ത്രീയും പരസ്പരം ഇടപഴകാം.,ആ സ്ത്രീ ആ പുരുഷന് മുല കൊടുത്താല്‍ ..!.ഖുരാനിക നിയമം കാറ്റില്‍ പരത്തുന്ന ഇത്തരം വൃത്തികെട്ട ഫത്വ ഉണ്ടാകാന്‍ കാരണം എന്ത്??മത്നു നോക്കാതെ വെറും സനാദ് മാത്രം നോക്കിയിട്ട് ഹദീസ് സ്വീകരിച്ചതാണ്‌ കാരണം.മത്നു നോക്കൊയാല്‍ ഇതോരിക്കലും സംഭവിക്കില്ലായിരുന്നു..

മാത്രമല്ല ഈ ഫത്വ ഉണ്ടാക്കിയ പണ്ഡിതന്‍ ഇത് ഉണ്ടാക്കിയത് കമ്പനികളില്‍ സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം  ജോലി ചെയ്യാന്‍ ആണത്രെ..!!!വിഡ്ഢിത്തം അല്ലാതെന്തു പറയാന്‍.!!

എന്നാലും ഇങ്ങനെ ഒരു ഹദീസ് ആദ്യകള്‍ മുസ്ലിങ്ങള്‍ക്ക്‌ ഇടയില്‍ ഉണ്ടാകാന്‍ കാരണം എന്താണ്..

നമുക്ക് നോക്കാം.

ആദ്യകാലത്ത് അടിമകളെ ഒരു പരിധി വരെ ഇസലാമിക സമൂഹത്തില്‍ ഉലപെടുതിയിരുന്നു..ഇതിനര്‍ത്ഥം അടിമ പദ്ധതിക്ക് ഇസ്ലാം അനുകൂല നിലപാട് സ്വീകരിച്ചു എന്നല്ല..അടിമ പദ്ധതി ഘട്ടം ഘട്ടം ആയി നിര്‍ത്തലാക്കാന്‍ ആണ് ഇസ്ലാം ഉദ്ദേശിച്ചത്..വ്യഭിചാരം ഇസ്ലാം നിര്‍ത്തലാക്കി യതിനു ശേഷം ചില സ്വാര്‍ത്ഥ താല്പര്യക്കാര്‍ ആയ പുരുഷന്മാര്‍ ഖുറാനിലെ അടിമ സ്ത്രീ നിയമം ദുരുപയോഗം ചെയ്യാന്‍ തുടങ്ങി..എവിടെന്നെങ്കിലും അടിമ പെണ്ണിനെ(അടിമ ആണോ എന്ന് വീട്ടുകാര്‍ക്ക് മനസിലാക്കാന്‍ പോലും പറ്റില്ല.!!) കൊണ്ട് വന്നു ഉപയോഗിക്കാന്‍ തുടങ്ങിയതോടു കൂടി  സ്ത്രീകള്‍ ,ഈ അടിമ പെണ്ണുങ്ങള്‍ക്ക്‌ മുല കൊടുത്തു .അവളെ സമീപിക്കുന്നതില്‍നിന്നു ഭര്‍ത്താവിനെ തടയാന്‍ നോക്കി..ആദ്യകാല ഹദീസ് ഗ്രന്ഥമായ മുവാത്ത ഇതിനു വെളിച്ചം വീശുന്നു ""അതിലെ ഒരു കഥ ഇങ്ങനെ ""ഒരു ഗ്രാമീണ പുരുഷന്‍ ഖലീഫ ഉമറിന്റെ അടുത്ത് ഒരു പരാതിയുമായി വന്നു.."എന്റെ ഭാര്യ എന്നെ എന്റെ അടിമ പെണ്ണിന്റെ അടുത്ത് പോകാന്‍ സമ്മതിക്കുന്നില്ല..അതിനു അവള്‍ പറയുന്ന കാര്യം ആ അടിമ പെണ്ണിന് ഭാര്യ മുല കൊടുത്തു എന്നാണ്..ഇത് കേട്ട ഖലീഫ ഉമര്‍ പറഞ്ഞു..അവളെ അടിക്കുക ,കാരണം വലിയ കുട്ടിക്ക്  മുല കുടി ബന്ധം ഉണട്ക്കാന്‍ പറ്റില്ല.""മഹാനായ ഉമര്‍ കാര്യം അന്വേഷിക്കാതെ ഭാര്യയെ അടിക്കാന്‍ പറഞ്ഞത് എന്ന കഥ ഒരു വെറും കഥ ആയിരിക്കാം എങ്കിലും ഇത് കാണിക്കുന്ന അക്കലത്തെ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലത്തില്‍ ആണ് ഇതിനെ നോക്കി കാണേണ്ടത്..


ഈ ഫത്വ എല്ലാ പണ്ഡിതരും തള്ളിക്കളഞ്ഞു..പക്ഷെ ഇതുയര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രസകതമാണ്..

ഒന്ന് )ഹദീസ് സനാദ് മാത്രം നോക്കിയതുകൊണ്ടല്ലേ ഇക്കാര്യം ചില പണ്ഡിതര വീണ്ടും വീണ്ടും പൊക്കി കൊണ്ടുവരുന്നത്??

രണ്ടു)മത്നു നോക്കേണ്ടത് അത്യാവശ്യം എന്നാണെങ്കില്‍ ഇത് വീണ്ടും ആരും ഉധരിക്കില്ലല്ലോ

മൂന്ന്)ഈ ഹദീസിനെ സ്വീകരിച്ചുകൊണ്ട് ഈ ഫത്വ തെറ്റാണെന്ന് പറയാന്‍ പറ്റുമോ??










ഈ ഹദീസ് ഉപയോഗിച്ച് ഈ ഡോക്ടര്‍ ഈ ഫത്വ ഉണ്ടാക്കാന്‍ കാരണം എന്ത്??തീര്‍ച്ചയായും ഇസ്ലാമിനെ കരി വാരിതെക്കുക എന്നതല്ലാതെ മറ്റൊന്നും ഇതിലില്ല..!അവയ്ക്ക് പിന്തുണയായി ചില ഗൂഡ സംഘങ്ങളും !!
ഈ ഫത്വ വന്ന ചില വെബാസിട്ടുകള്‍ നോക്കുക .http://www.alarabiya.net/articles/2007/05/16/34518.html





Friday, May 17, 2013

ഫൈസല്‍ മുസ്ലിയാരുടെ ഖുറാന്‍ ദുര്‍വ്യാഖ്യാനം കുപ്രസിദ്ധമായി വരുന്നു !!

ഈ വീഡിയോ കാണുക ..ഇതോടു കൂടി ഹുസൈന്‍ സലഫിയും ഔദ്യോഗിക വിഭ്ഗവും തമ്മില്‍ തോഹീടിന്റെ കാര്യത്തില്‍ വ്യക്തമായ ഭിന്നത പ്രകടമായി ..

 

Saturday, February 2, 2013

മഹാല്ലുകളില്‍ ചിദ്രത ഉണ്ടാക്കി കലാപം ഉണ്ടാക്കുന്ന സകരിയ വിഭാഗത്തിന്റെ അടിവേരുകള്‍ ഖുബൂരിസം(സുന്നിസം ) തന്നെ ::ഒരു അന്വേഷണം

സമൂഹത്തില്‍ വളരെ അധികം ഭിന്നിപ്പ് ഉണ്ടാക്കുന്ന രീത്യില്‍ പ്രകോപനപരമായി സംസാരിക്കുകയും മഹാല്ലുകളില്‍ സംഘട്ടനം ഉണ്ടാക്കുകയും ചെയ്യുന്ന സകരിയ വിഭ്ഗത്തിന്റെ ആശയപരമായ സ്രോതസ്സുകളും അവയ്ക്ക് ഖുബൂരിസവുമായി ഉള്ള ബന്ധങ്ങളും നമുക്ക് പരിശോധിക്കാം..

ഒന്നാമതായി അവരുടെ പിഴച്ച തൌഹീദ് പ്രകാരം പിശാചിനെ ആര്ധിച്ചാല്‍  പിശാചുക്കള്‍ മനുഷ്യരെ സഹായിക്കും എന്നുള്ളതാണ്..ഇത്തരം ശിര്‍ക് പരമായ കാര്യങ്ങള്‍ ചൂണ്ടികാണിച്ചാല്‍ ചൂണ്ടികാനിച്ചവരെ തന്നെ ശിര്‍ക്കാന്‍ വാദികള്‍ ആക്കി ചിത്രീകരിക്കുക എന്നുള്ളത് സുന്നിസതിന്റെ ഒരു പ്രധാന സ്വബന്വം ആണ്..അതായത് സുന്നികള്‍ ചെയ്യുന്ന കബര്‍ ആര്ധനയെ എതിര്‍ത്താല്‍ പറയും സലഫികളുടെ ദിവ് സകല്പം ശരിയല്ല...സിംഹാസനത്തില്‍ ഇരിക്കുന്ന വിഗ്രഹം പോലെ കൈ കാലു ഉള്ള ദൈവം ആണ് സല്ഫികളുടെത് എന്ന് പറഞ്ഞു ആടിനെ പട്ടിയാക്കുന്ന സ്വഭാവം ആണ് ഇക്കൊട്ടര്‍ക്ക് ഉള്ളത്..
ഇതേ രീതി ആണ് സകരിയ വിഭാഗവും പിന്തുടരുന്നത്...അവരോഴിച്ചു മറ്റുള്ളവര്‍ ജിന്നുകളും മലക്കുകളും ബൌതികര്‍ ആണെന്ന് വിശ്വ്സിക്കാത്തത് കൊണ്ട് മറ്റുള്ളവര്‍ ശിര്‍ക്ക് പരമായ വിശ്വസം വെച്ച് പുലര്തുഇന്നതു എന്ന്നാണ് ഇപ്പോള്‍ അണികളെ പഠിപ്പിക്കുന്നത്‌..ഈ വിഭാഗത്തിന്റെ ഒരു നേതാവ് ഫൈസല്‍ മുസ്ലിയാര്‍ പറയുന്നത് കേള്‍ക്കുക..





സകരിയ വിഭാഗത്തിന്റെ തെറ്റ് ചൂണ്ടി കാണിച്ചവര്‍ ,അല്ലാഹുവിനെ ല്ലാതെ  മലക്കുകളെ സഹായത്തിനു ഏതു നിലക്ക് വിളിച്ചാലും ശിര്‍ക്ക് ആണ് എന്ന് പറഞ്ഞതിനാണ് പറഞ്ഞവരെ തെന്നെ മുശ്രിക്ക് ആക്കുന്നത്..!!!!

ലോക അടിസ്ഥാനത്തില്‍ ഇവര്‍ ഇത് എങ്ങനെ നടപ്പാക്കുന്നത് എന്ന് നോക്കാം..

ലോക അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ സലഫി മോവെമ്നെറ്റ് നു നേത്രത്വം കൊടുത്ത പണ്ഡിതരെ കാഫിര്‍ ആക്കുകയാണ് ഇവര്‍ ചെയ്യുന്നത്..സലഫി നേതാക്കള്‍ തന്നെ കാഫിറുകള്‍ ആക്കി ചിത്രീകരിച്ചാല്‍ സലഫി പ്രസ്ഥാനം തന്ത ഇല്ലാത്ത പ്രസ്ഥാനമായി മന്സ്സില്ലക്ക്ട്ടെ എന്നാണ് ഈ ഒളി അജണ്ട..പകരം തങ്ങളുടെ ആശയക്കാരെ മാത്രം നേതാക്കള്‍ ആക്കി ചരിത്രം വക്രീകരിക്കുക..
ഇതെങ്ങനെ സാധിക്കുന്നു എന്ന് നമുക്ക് നോക്കാം

സലഫി നേതാക്കളായ ജമാലുദ്ദീന്‍ അഫ്ഘാനി ,സെയ്യേദ് റഷീദ് റിട ,മൊഹമ്മദ്‌ അബ്ദു തുടങ്ങിയ വലിയ നേതാക്കളെ ,ഇവര്‍ സലഫി പണ്ഡിതര്‍ മാത്രം അല്ല ,ഇസ്ലാമിക രാഷ്ട്രീയ നേതാക്കളും ആയിരുന്നു..ഇവര്‍ കാരണം ആണ് സലഫി പ്രസ്ഥാനം കേരളത്തില്‍ ഉണ്ടാകാന്‍ തന്നെ കാരണം..ഇവര്‍ കാഫിറുകള്‍ ആണെന്ന കണ്ടെത്തല്‍ നടത്തിയാല്‍  ഏറ്റവും കൂടുതല്‍ ആഘോഷിക്കുക സുന്നികള്‍ ആണല്ലോ ..ഇങ്ങനെയുള്ള ഒരു ജിന്ന് സലഫി (ഗള്‍ഫ്‌ സലഫി )ആയ മുഹമ്മദ്‌ ഹുസൈന്‍ എന്ന അറബി ഖുബൂരി =ജിന്ന് സലഫി എഴുതിയ ഗ്രന്ഥ ആണ്."അല്‍ ഇസ്ലാം വല്‍ഹളാറതുല്‍ ഗ്വര്‍ബിയ്യ’ " ഇതെനെപ്പറ്റി സുന്നികള്‍ അവരുടെ മാസികയില്‍ എഴുതന്നത് നോക്കുക..""

അല്‍ ഇസ്ലാം വല്‍ഹളാറതുല്‍ ഗ്വര്‍ബിയ്യ’ ജമാലുദ്ദീനെപ്പറ്റി ഇയ്യിടെ പുറത്തുവന്ന ശ്രദ്ധേയ പഠനമാണ്. വഹാബി തല്പരനായ ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈനാണ് ഗ്രന്ഥകാരന്‍. അബുല്‍ അഅ്ലാ മൌദൂദിയടക്കം ‘ആധുനിക ഇസ്ലാമിക പരിഷ്കര്‍ത്താക്കള്‍’ എന്ന് സ്വയം വിശദീകരിക്കുന്നവരുടെയൊക്കെ ആചാര്യസ്ഥാനത്തുള്ള ജമാലുദ്ദീനെപ്പറ്റി പുസ്തകം പുറത്തുവിടുന്ന വിവരങ്ങള്‍, ജമാലുദ്ദീന്റെ വഴികളെപ്പറ്റി എല്ലാ നിലയിലും സംശയം ജനിപ്പിക്കുന്നു. .



(നോക്കുക ജമാലുദ്ടെനെ മൌദൂദി പോലും അംഗീകരിക്കുന്നു ..എന്നീടു അയാളെ കാഫിര്‍ ആക്കിയാല്‍ ,ശിഷ്യന്‍ മുഹമ്മദ്‌ അബ്ദു കാഫിര്‍ ആവും,,ശിഷ്യന്റെ ശിഷ്യന്‍ റഷീദ് രിടയും കാഫിര്‍ ആവുന്നത് എങ്ങനെ എന്ന് നോക്കാം..ഇത്രയും ചെയ്‌താല്‍ കേരള സലഫികള്‍ ,ജമാതുകാര്‍ എല്ലാവരും തന്ത യില്ലാത വര്‍ഗം ആയി ജനങ്ങള്‍ കരുതും..ഇത് തന്നെയാണ് ഈ ഖുബൂരികളുടെയും സലഫി മുഖം മൂടി അണിഞ്ഞ സകരിയ വിഭാഗത്തിന്റെയും ലക്ഷ്യം ..ഇവരെ പിന്തുണയ്ക്കുന്ന സൗദി സലഫികള്‍ ഇവരെ പോലെ തന്നെ ആണ്.(സൌദിയിലും യഥാര്‍ത് സലഫികള്‍ ഉണ്ട്).
ഈ പുസ്തക് വിവര്‍ത്താന്‍ വായിക്കാം. ബ്രാകറ്റില്‍ കൊടുക്കുന്നത് എന്റെ കമന്റുകള്‍ ആണ്..

ജമാലുദ്ദീനെപ്പറ്റി അബ്ദു പറഞ്ഞ കഥകള്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ‘അഅ്യാനുശീഅ’യില്‍ മുഹ്സിനുല്‍ അമീനും പറയുന്നത്. ജമാലുദ്ദീന്‍ അഫ്ഗാനിയല്ല, ഇറാനിയാണ്.അസദാബിയാണ്. ഹമദാനിയാണ്. കാബൂളിയല്ല, കോനാറിയല്ല… കുടുംബം ഇപ്പോഴും അസദാബാദിലുണ്ട്. അഫ്ഗാനിലെ ഒരു തുണ്ട് ഭൂമിപോലും അദ്ദേഹത്തിന്റെ കുടുംബം ഭരിച്ചിട്ടില്ല. അവരില്‍ ഒരാളും അവിടെ പോയിട്ടില്ല. ജമാലുദ്ദീന്റെ സ്വദേശത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട് മുഹ്സിനുല്‍ അമീന്‍. അസദാബാദ് – ഹമദാനില്‍ നിന്ന് ഏഴു ഫര്‍സഖ് ദൂരമുണ്ടങ്ങോട്ട്. അവിടെ നിന്ന് ഇറാഖുഭാഗത്തേക്ക്, കര്‍മന്‍ശാഹി നഗരത്തിലേക്കുള്ള വഴിമധ്യേയാണ് അസദാബാദ്. ഏതാണ്ട് 800 വീട്ടുകാര്‍, നാലായിരത്തോളം ജനങ്ങള്‍. ജമാലുദ്ദീന്റെ സഹോദരന്‍ മസീഹുല്ലാഹിയുടെ ഖബര്‍ അവിടെ കാണാം. സഹോദരിമാര്‍: ത്വൈബ ബീഗം, മര്‍യം ബീഗം, ത്വൈബയുടെ രണ്ടു മക്കളില്‍ ഒരാള്‍ ലുഥ്ഫുല്ലാഹ്. മറ്റൊരാള്‍ മീര്‍സാ ശരീഫ്.
(കുടുംബം എന്തിനു ,പറയുന്ന കാര്യം അല്ലെ നോക്കേണ്ടത്..ശീയെ ചായവു ഉള്ളവര്‍ ആക്കി കുപ്രചരണം ഉണ്ടാക്കാന്‍ ആണ് ഇതെല്ലം,,ഇവരുടെ കബര്‍ ആര്ധനയും,കൂടോത്ര ,ക്ന്നേര്‍ വിശ്വസവും ഒന്നും ഇപ്പറഞ്ഞ ജമാലുട്ടെന്‍ അഫ്ഘാനിക്ക് ഇല്ല എന്നതാണ് സത്യം..റഷീദ് റിട ഇതൊക്കെ നിഷേധിച്ചു)
    ജമാലുദ്ദീന്റെ ഭാഷാ ശൈലിയില്‍ ഇറാനി സ്പര്‍ശമാണുള്ളത്. ഒഴുക്കില്‍ പേര്‍ഷ്യന്‍ സംസാരിക്കുമായിരുന്നു. മുഖ്യപഠന വിഷയം തന്നെ പേര്‍ഷ്യന്‍ സംസ്കാരത്തിലെ പോലെ ഫല്‍സഫയായിരുന്നു. വിശുദ്ധഖുര്‍ആനും ഹദീസും ഫിഖ്ഹും അദ്ദേഹത്തിന് അപ്രധാനങ്ങളായിരുന്നു. ഇസ്ലാമിക വിഷയത്തിലുള്ള രചനകള്‍ അത്യപൂര്‍വം മാത്രം. രാഷ്ട്രീയവും കൊമേഴ്സും ഫിലോസഫിയില്‍ ചാലിച്ചുവിട്ടതാണ് തന്റെ രചനകളിലധികവും. പിതാവിന്റെ പേര് സ്വഫ്ദര്‍. ശിഈ പാരമ്പര്യത്തില്‍ അലി(റ)ന്റെ വിശേഷണമാണത്. അഫ്ഗാനികളിലൊരാള്‍ക്കും ആ പേരു കാണില്ല. ഇദ്ദേഹത്തിന്റെ സഹചാരിയും സേവകനുമാണ് അബൂതുറാബ്. ഇതും പൊതുവെ അഫ്ഗാനികള്‍ക്കിടയിലുള്ള പേരല്ല. മനസ്സ് എപ്പോഴും ഇറാനിലായിരുന്നു.
   ജമാലുദ്ദീന്‍ – അബ്ദു സഖ്യത്തെക്കുറിച്ച് ദീര്‍ഘമായി ഉപന്യസിച്ചിട്ടുണ്ട്, ഈജിപ്തിലെ ഭാഷാഗ്രന്ഥകാരനും വഹാബി തല്പരനുമായ ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന്‍. തന്റെ ‘അല്‍ ഇസ്ലാം വല്‍ ഹളാറത്തുല്‍ ഗര്‍ബിയ്യ’ എന്ന പ്രബന്ധ സമാഹാരത്തിന്റെ ദീര്‍ഘമായ നാല്‍പതു പേജുകള്‍ ജമാലുദ്ദീന്‍- അബ്ദു സഖ്യത്തിന്റെ നിഗൂഢതകളിലേക്കുള്ള സാഹസിക യാത്രയാണ്. നിഷ്പക്ഷതയും സഹിഷ്ണുതയും നിറഞ്ഞു നില്‍ക്കുന്ന ഈ രചന എമ്പാടും പ്രശംസിക്കപ്പെട്ടതുമാണ്. ജമാലുദ്ദീന്റെ ഒളിത്താവളങ്ങളിലേക്ക് ഡോ. മുഹമ്മദിന്റെ കൂടെ ചെല്ലുമ്പോള്‍ നമുക്ക് ലഭിക്കുന്ന വിവരങ്ങളിവയൊക്കെയാണ്.
   ജമാലുദ്ദീന്റെ ജീവചരിത്രം അന്തര്‍നാടകങ്ങളുടേതാണ്. പോയിടത്തെല്ലാം അദ്ദേഹം രഹസ്യ സംഘങ്ങളുണ്ടാക്കി. ഈജിപ്തിലായിരിക്കുമ്പോള്‍ ഉണ്ടാക്കിയ ‘ഹിസ്ബുല്‍ വഥ്വന്‍’ രഹസ്യമായിരുന്നു. സ്വാതന്ത്യ്രദാഹം കത്തിച്ചുവിട്ട ആ രഹസ്യസംഘത്തില്‍ ഒരു വര്‍ഷത്തിനകം 20180 മെമ്പര്‍മാരുണ്ടായി! സംഘത്തിന്റെ ബാങ്ക് അക്കൌണ്ടുകളില്‍ വര്‍ധിച്ച വാര്‍ഷികമിച്ചം കാണപ്പെട്ടു.
    ‘ജംഇയ്യത്ത് മിസ്വ്റില്‍ ഫതാത്’ മറ്റൊരു രഹസ്യസംഘമായിരുന്നു. അതില്‍ ഒറ്റ മിസ്രിയും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. സംഘടനയുടെ പേരുവച്ച് ഒരു പത്രം തുടങ്ങി. പത്രപ്രവര്‍ത്തനം ജമാലുദ്ദീന്റെ മുഖ്യ ആശയപ്രചാരണോപാധിയായിരുന്നു. ഈജിപ്ഷ്യന്‍ യുവാക്കളുടെ പേരിലുള്ള ഈ പ്രസ്ഥാനത്തില്‍ മൃഗീയ ഭൂരിപക്ഷവും ജൂതയുവാക്കളായിരുന്നു((ജൂത യുവാക്കള്‍ !ഇസ്ലാമിക പണ്ഡിതന്റെ ശിഷ്യര്‍ ആണത്രേ..എന്ത് കളവും പറയാമല്ലോ ))). ഈജിപ്തില്‍ നിന്നു ബഹിഷ്കൃതനായി ഇന്ത്യയിലെത്തിയപ്പോള്‍ ഇവിടെയുമുണ്ടാക്കി മറ്റൊരു രഹസ്യസംഘടന; ‘ജംഇയ്യത്തുല്‍ ഉര്‍വ്വത്തില്‍ വുസ്ഖാ. പിന്നീടതിന്റെ പ്രവര്‍ത്തനം സിറിയ, ഈജിപ്ത്, സുഡാന്‍, തുണീഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഈ സംഘത്തിലെ അംഗമായിരുന്നു അള്‍ജീരിയയിലെ വിപ്ളവകാരിയായി അറിയപ്പെടുന്ന അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി.
    സുഡാനിലെ മുഹമ്മദ് അഹ്മദ് അല്‍ മഹ്ദി ജമാലുദ്ദീന്റെ ഈജിപ്തിലെ നാലുവര്‍ഷത്തെ ശിഷ്യനാണ്. സംഘത്തിന്റെ പ്രമുഖരുമായുളള കത്തിടപാടുകള്‍ റശീദ് റിളയുടെ ‘താരീഖുല്‍ ഉസ്താദ്’ രണ്ടാംഭാഗത്തില്‍ വായിക്കാം. രഹസ്യകോഡുകളാണവയില്‍ നിറയെ. സുഡാനിലേക്കു കടന്ന് മഹ്ദിയെ കാണുകയെന്ന ലക്ഷ്യത്തോടെ അബ്ദു രഹസ്യമായി ഈജിപ്തില്‍ കടന്നതിന്റെ സൂചനകള്‍ നല്‍കുന്ന കത്തുകളിതിലുണ്ട്. ഉര്‍വ്വയെന്നാല്‍ കമ്പക്കയര്‍. കയര്‍ ഭദ്രമാക്കുകയും കെട്ടിമുറുക്കുകയുമാണ് (ഇഹ്കാമുല്‍ ഉര്‍വ്വത്തി വ തംകീനു ഉഖൂദിഹാ) തന്റെ സിറിയ, തുണീഷ്യ യാത്രാ ലക്ഷ്യമെന്ന് അബ്ദു സൂചിപ്പിക്കുന്നുണ്ട്. ഈ സംഘത്തിന്റെ നാക്കായാണ് പിന്നീട് പാരീസില്‍ നിന്ന് അല്‍ ഉര്‍വ്വതുല്‍ വുസ്ഖാ എന്ന പത്രം തുടങ്ങുന്നത്. ഈജിപ്തില്‍ പ്രധാനമന്ത്രി രിയാള് പാഷയുടെ സഹകരണത്തോടെ മേസണിസ്റ് പ്രവര്‍ത്തനം സജീവമാക്കി. ക്രിസ്ത്യന്‍ നേതൃത്വം പൊതുവെ ജൂത താല്‍പര്യമുള്ള മേസണിസ്റ് മൂവ്മെന്റിനു കൂട്ടുനിന്നിരുന്നില്ലെങ്കിലും ഉസ്മാനിയ ഭരണപരിധിയില്‍ രാഷ്ട്രീയ- സുവിശേഷ താല്‍പര്യങ്ങള്‍ക്കു സഹായകമെന്നോണം മേസണിസത്തിന് പച്ചക്കൊടി കാണിച്ചു. ബ്രിട്ടീഷ് ആധിപത്യമുള്ള മേസണിസ്റ് ലോഡ്ജില്‍ (യൂനിറ്റ് എന്നു പറയാം) നിന്നു പിണങ്ങിയിറങ്ങിയ ജമാലുദ്ദീന്‍ ഫ്രഞ്ച് ലോഡ്ജ് സജീവമാക്കുകയായിരുന്നു
.(ജൂതരും ക്രിസ്റ്യനികളും നടത്തയിരുന്ന മാസണ്‍ ലോഡ്ജുകള്‍  1964 എയ്ജിപ്തില്‍ നിരോധിച്തു ആണ് ..ഇപ്പോള്‍ ഒരു ലോഡ്ജും ഇല്ല..ഈ ഇസ്ലാമിക പണ്ഡിതര്‍ കാഫിറുകളുടെ മതത്തില്‍ അംഗങ്ങള്‍ ആയിരുന്നില്ല...ഇത് ഉമര്‍ മൌലവി ആര്‍ എസ എസ മെമ്പര്‍ ആയിരുന്നു എന്ന് പറയുന്നത് പോലെ ആണ്)
 
രിയാള് പാഷയാണതിനു വേദിയൊരുക്കിയത്;
അവിടെ അധികാര പദവി നല്‍കിയതും ഉന്നത സ്ഥാനമാനങ്ങള്‍ കൊടുത്ത് ആദരിച്ചതും അദ്ദേഹം തന്നെ. ജമാലുദ്ദീന് വര്‍ഷം തോറും 12,000 പ്യാസ്റര്‍ വേതനം നിശ്ചയിച്ചതും ആഢംബര പൂര്‍ണമായ ഖലീലി കൊട്ടാരത്തില്‍ താമസമൊരുക്കിയതും പ്രധാനമന്ത്രിയായിരുന്നു. മേസണിസ്റ് ലോഡ്ജില്‍ അഫ്ഗാനി അംഗമായിരുന്നെങ്കില്‍ തന്നെ അതിന്റെ സ്വഭാവം പൂര്‍ണമായും അറിയുന്നതിനു മുമ്പായിരിക്കണമെന്നും പില്‍ക്കാലത്ത് അദ്ദേഹത്തിന് അതുമായി ബന്ധമുണ്ടായിരുന്നില്ലെന്നും അനുകൂലികള്‍ പറയാറുണ്ട്.
 
(ഇങ്ങനെ എഴുതിയാല്‍ അദ്ദേഹം അംഗം ആയിരുന്നു എന്ന് അണികള്‍ വിചാരിക്കട്ടെ എന്നാണുല ഈ ലേഖകന്‍ തന്ത്രം പ്രയോഗിക്കുന്നത്...ഇതില്‍ മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും തെളിവ് കൊണ്ട് വരിക)
 

ജമാലുദ്ദീന്റെ പ്രവര്‍ത്തനങ്ങളുടെ സമഗ്രതയന്വേഷിച്ചു ചെല്ലുമ്പോള്‍ പിന്നെ അദ്ദേഹത്തെ സംശയിക്കാനുള്ള തെളിവുകളാണ് കിട്ടുന്നത്. അദ്ദേഹം പടച്ചുവെച്ച രഹസ്യസംഘങ്ങളെല്ലാം അതാതിടങ്ങളില്‍ പ്രക്ഷോഭവുമായി പുറത്തുചാടി. ജമാലുദ്ദീനെ വാഴ്ത്തിക്കൊണ്ടും അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് പ്രചാരം നല്‍കിയും ഓരോ സംഘവും പത്രങ്ങള്‍ നടത്തി. ‘റിവ്യൂ മിസ്വ്ര്‍’ പത്രം തുടങ്ങിയത് ജമാലുദ്ദീനാണ്. ഇതിന്റെ മാനേജറായി അദീബ് ഇസ്ഹാഖിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇസ്കന്ദരിയയിലെ നാടകശാലകളില്‍ പോകാന്‍ കൂട്ടാളിയായി ഉണ്ടാകാറുള്ള തന്റെ ശിക്ഷിത ശിഷ്യന്‍ സലീം നഖാശിന്റെയും അദീബ് ഇസ്ഹാഖിന്റെയും ചുമതലയേല്‍പിച്ചു കൊണ്ട് ഇസ്കന്ദരിയായില്‍ ‘അത്തിജാറ’ പത്രം ആരംഭിച്ചു. അതിലവര്‍ അഫ്ഗാനിയെ പുകഴ്ത്തി ലേഖനങ്ങളെഴുതി. ‘മഹ്ബിഥു അസ്റാറില്‍ ഹിക്മ, വസ്ത്വുര്‍ലാബു ഫലകില്‍ ഉലൂം, എന്നൊക്കെയാണ് പ്രകീര്‍ത്തനങ്ങള്‍. ശിഷ്യ•ാരും ഫിലോസഫിസ്റുകളായി മാറിയിട്ടുണ്ടെന്നര്‍ത്ഥം. ‘അത്തിജാറ’യില്‍ എഴുതി സഹകരിക്കാന്‍ ജമാലുദ്ദീന്‍ ‘അബ്ദു’വിനോട് നിര്‍ദേശിച്ചു. ഇബ്റാഹീമുല്ലഖാനിയെയും ലേഖനമെഴുതിയും മറ്റും സഹായിക്കാന്‍ പ്രേരിപ്പിച്ചു. അഫ്ഗാനിസ്റുകള്‍ എഴുതുന്നു: “സ്വന്തം വീട്ടില്‍ വച്ച് അവര്‍ക്ക് ക്ളാസെടുക്കുന്നതില്‍ അഫ്ഗാനി വ്യാപൃതനായി. വിവിധ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം നടത്തിയ ക്ളാസുകളിലൂടെ ദര്‍ശനധാരകളിലും ഉന്നത നിലവാരത്തിലുള്ള മതവിഷയങ്ങളിലും അവര്‍ക്ക് വ്യുല്‍പത്തി ഉണ്ടാക്കാനും പത്രപ്രവര്‍ത്തനത്തിലും ലേഖനമെഴുത്തിലും പ്രാവീണ്യമുണ്ടാക്കാനും അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രേരണമൂലം നിരവധി ചെറുപ്പക്കാര്‍ പത്രപ്രവര്‍ത്തന രംഗത്തേക്കു വന്നു. റിവ്യൂ മിസ്റിന്റെ സ്ഥാപകനായ അദീബ് ഇസ്ഹാഖിനെ കൊണ്ട് ‘അത്തിജാറ’ പത്രം നടത്തിച്ചത് അദ്ദേഹമാണ്. ‘മിര്‍ആത്തുഗ്ഗര്‍ഖ്’ എന്ന പ്രസിദ്ധീകരണവും തുടങ്ങി. ഇവയിലെല്ലാം ലേഖനമെഴുതാറുണ്ടായിരുന്ന അഫ്ഗാനി തന്റെ വിദ്യാര്‍ത്ഥികളെയും അതിനു പ്രേരിപ്പിച്ചു. വായിച്ചു വരുമ്പോള്‍ എല്ലാം ഇസ്ലാമിനു വേണ്ടി; മുസ്ലിം ഐക്യത്തിനു വേണ്ടി. പക്ഷേ, മറച്ചുവച്ച ഒരു കഥയുണ്ട്. തന്റെ രഹസ്യക്ളാസുകളില്‍ ഏറെപ്പേരും മുസ്ലിംകളായിരുന്നില്ല. റിവ്യൂ മിസ്വ്റും അത്തിജാറയും നടത്തിയ തന്റെ അരുമശിഷ്യ•ാരായ അദീബ് ഇസ്ഹാഖും സലീം നഖാശും മാര്‍ക്കം കഴിച്ചിരുന്നില്ല. സിറിയക്കാരായ ക്രിസ്ത്യാനികളായിരുന്നു സലീമും അദീബും? ജമാലുദ്ദീനുമായുള്ള ഇവരുടെ ബന്ധത്തിന്റെ പൊരുളെന്താണ്? ജമാലുദ്ദീന്‍ ഒരു വിദ്വല്‍ സദസ്സിലിരിക്കുമ്പോഴാണ് അദീബ് മരിച്ച വാര്‍ത്തയറിയുന്നത്. അദ്ദേഹം ഉടനെ പ്രതികരിച്ചു : ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.
 
(നോക്കുക,,,ക്രിസ്ത്യന്‍ ആള്‍കാര്‍ ആയിരുന്നു ജമാലുട്ടെന്‍ അഫ്ഘനിയും കൂട്ടരും എന്ന് പറയാന്‍ ഈ കള്ളാ കഥ ഉണ്ടാക്കുന്നു..ചിലപ്പോള്‍ ജൂത ചില്പപ്പോള്‍ ക്രിസ്ത്യന്‍ ,,ആകെ കൂടി കാഫിര്‍ ആക്കിയാല്‍ ഇവര്‍ക്ക് ലക്‌ഷ്യം നേടിയല്ലോ )
    നിഷിദ്ധ രക്തത്തില്‍ ജമാലുദ്ദീന്‍ തന്റെ കൈകള്‍ മുക്കിക്കൊണ്ടേയിരുന്നു. ഇറാനിലെ നാസ്വിറുദ്ദീന്‍ ശാഹിന്റെ വധത്തില്‍ ജമാലുദ്ദീന് കയ്യുണ്ട്. ജമാലുദ്ദീന്റെ കീര്‍ത്തിയറിഞ്ഞ് ബഹുമാനപൂര്‍വമാണ് നാസ്വിറുദ്ദീന്‍ അദ്ദേഹത്തെ തെഹ്റാനിലേക്ക് ക്ഷണിച്ചത്. ഉയര്‍ന്ന രാഷ്ട്രീയ പദവി നല്‍കുകയും ചെയ്തു. അവിടെ ഉറച്ചു നില്‍ക്കാതെ ഉപജാപങ്ങളിലേര്‍പ്പെടുകയായിരുന്നു ജമാലുദ്ദീന്‍. റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുമായും തത്സമയം പാരീസിലെ സ്ഥിരം കേന്ദ്രങ്ങളുമായും അദ്ദേഹം സന്ധിച്ചു. തെഹ്റാനില്‍ തിരിച്ചെത്തിയ ജമാലുദ്ദീന്‍ കുത്തിത്തിരിപ്പ് തുടങ്ങി. ഭരണാധികാരി പ്രകോപിതനായി. ഒടുവില്‍ ഇറാനിലെ പ്രസിദ്ധമായ ഷാ അബ്ദുല്‍ അളീമിന്റെ ജാറത്തില്‍ ജമാല്‍ ഒളിച്ചു.
     1891ല്‍ അഞ്ഞൂറോളം സായുധ കുതിരപ്പടയെ നിയോഗിച്ച് ജമാലുദ്ദീനെ പിടിച്ചു ജാറത്തിനു പുറത്തിട്ടു. അന്നുമുതല്‍ തുടങ്ങിയ പക പിന്നീട് നാസിറുദ്ദീന്‍ ശാഹിനെ വധിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനകളിലാണവസാനിച്ചത്. തടവുചാടിയ മീര്‍സാ രിള കര്‍മാനി എന്ന ഒരു പുള്ളിയെ ജമാലുദ്ദീന്‍ സ്വാധീനിച്ചു. അതേ ജാറത്തില്‍ കര്‍മാനി പതിയിരുന്നു. 1896ല്‍ ശാഹ് സിയാറത്തിനു വന്നപ്പോള്‍ അതെ ജാറത്തില്‍ വച്ചുതന്നെ അദ്ദേഹത്തെ വധിച്ചു കളഞ്ഞു. ഇതിനു മുമ്പ് 1889 മാര്‍ച്ച് 11ന് നടന്ന, ഇറാന്‍ ചക്രവര്‍ത്തി മീര്‍സാ മുഹമ്മദ് രിളയുടെ വധത്തിനു പിന്നില്‍ ജമാലുദ്ദീന് കയ്യുണ്ടായിരുന്നുവെന്ന സത്യം പുതിയ ചക്രവര്‍ത്തി ഉള്‍കൊണ്ടില്ല. മുഹമ്മദ് രിളയെ വധിച്ചത് ജമാലുദ്ദീന്റെ ഒരു ശിഷ്യന്‍ തന്നെയായിരുന്നു.
     ഈജിപ്ഷ്യന്‍ ഗവര്‍ണര്‍ ഖദൈവി അബ്ബാസ് പാഷയെ വധിക്കുകയായിരുന്നു ജമാല്‍-അബ്ദു സഖ്യത്തിന്റെ അടുത്ത പ്ളാന്‍. അദ്ദേഹത്തിന്റെ മകന്‍ തൌഫീഖുമായി ബന്ധം സ്ഥാപിക്കുവാനും മേസണിസ്റ് പ്രസ്ഥാനത്തില്‍ അംഗമാക്കാനും സാധിച്ചപ്പോള്‍ ആ ഉദ്യമം ഒഴിവാക്കുകയായിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ കഴിഞ്ഞുപോയ ശിഈ തീവ്രവാദികളായ ഇസ്മാഈലി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന രീതികളോട് വളരെ സാമ്യം പുലര്‍ത്തിയിരുന്നു ജമാലുദ്ദീന്റെ രീതികളെന്ന് ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന്‍ വിലയിരുത്തുന്നു.
   ജമാലുദ്ദീന്റെ ഇരുട്ടുവഴികളിലൂടെ അന്വേഷണത്വരയോടെ ചെന്ന് ഡോ.മുഹമ്മദ് ഒടുവില്‍ പറഞ്ഞു: ‘അദ്ദേഹത്തിന്റെ ചരിത്രത്തില്‍ പ്രകടമായ കൌതുകങ്ങളുടെ മുന്നില്‍ വെറുങ്ങലിച്ചു നില്‍ക്കുകയല്ലാതെ മറ്റൊരു വഴിയില്ല.’
അനന്തരവന്‍ ലുഥ്ഫുല്ലാഹ് തന്റെ ഗ്രന്ഥത്തില്‍ ജമാലുദ്ദീന്റെ വിവിധ വേഷങ്ങളുടെ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹിജാസില്‍ അറബി വംശജന്‍; ഇറാനില്‍ ശിഈ പണ്ഡിതന്‍; തുര്‍ക്കി ത്വര്‍ബൂശുമായി തുര്‍ക്കിയില്‍; അഫ്ഗാനില്‍ അഫ്ഗാനി; എന്തിനാണിതെല്ലാം? ഒരു നേതാവിന് ഇത്രമാത്രം ഒളിക്കണോ? നിശ്ചയം, ഈ ഒളിച്ചുകളി അദ്ദേഹത്തിന്റെ സംശയാസ്പദമായ വഴികളെക്കുറിച്ച് ആശങ്കയേറ്റുകയാണ് ചെയ്യുന്നത്. ഏറെ പ്രസക്തമായിട്ടുള്ളത് ഇതിനെല്ലാം ജമാലിന് പണം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യമാണ്. നിരന്തരയാത്രക്ക്, സുഖലോലുപമായ ജീവിതത്തിന് പണത്തിന് മുട്ടില്ലായിരുന്നു. ബ്ളന്റുമായി ജമാലിന്റെ ബന്ധമെന്താണ്? ഈജിപ്ത്, സിറിയ, നജ്ദ് എന്നിവിടങ്ങളിലെ ബദവികള്‍ക്കിടയില്‍ ഇടവിടാതെ കയറിയിറങ്ങിയിരുന്ന ബ്ളന്റുമായി? ഈജിപ്തില്‍ കലാപങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കരുക്കള്‍ നീക്കിയ, അറബികള്‍ക്കിടയില്‍ ദേശീയത കത്തിച്ചുവിട്ട, മിസ്റര്‍ ബ്ളന്റ് ജമാലിന്റെ ആരാണ്? ഉസ്മാനിയ ഖിലാഫത്ത് തകര്‍ച്ചയുടെ വക്കിലാണെന്നും അതിനാല്‍ ഖിലാഫത്തില്‍ നിന്നു സ്വതന്ത്രരായി അസ്തിത്വവും അഭിമാനവും സംരക്ഷിക്കുകയാണ് അറബികള്‍ വേണ്ടതെന്നും പറഞ്ഞ ബ്ളന്റ് ഖിലാഫത്തിന്റെ കേന്ദ്രം ഇനി മുതല്‍ ഈജിപ്തായിരിക്കട്ടെയെന്ന് ഈജിപ്തുകാരോടും അതിനനുയോജ്യം നജ്ദാണെന്ന് നജ്ദികളോടും അല്ല, മക്കയിലെ അമീര്‍ ശരീഫ് ഹുസൈനായിരിക്കട്ടെയെന്ന് അവരോടും പറഞ്ഞു പ്രോത്സാഹിപ്പിച്ച ഡബ്ള്യു എസ് ബ്ളന്റ് ജമാല്‍ ഇംഗ്ളണ്ടില്‍ പോകുമ്പോഴെല്ലാം അവിടെ നേരത്തെയെത്തി ആതിഥ്യമരുളുമായിരുന്നു. ഒരിക്കല്‍ ഇംഗ്ളണ്ടിലേക്ക് രക്ഷപ്പെടവെ ജമാലുദ്ദീന്‍ അബ്ദുവിനെഴുതി: ബ്ളന്റിന്റെ വിലാസത്തിലായിരിക്കട്ടെ തുടര്‍ന്നുള്ള കത്തിടപാടുകള്‍. കോണ്‍സ്റാന്റിനോപ്പിളിലെത്തിയാല്‍ ബ്രിട്ടീഷ് എമ്പസിയില്‍ ജമാലിന് വീട്ടിലെന്ന പോലെ സ്വാതന്ത്യ്രം ലഭിച്ചതിന്റെ കാര്യമെന്താണ്? സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് പുറത്താക്കിയപ്പോള്‍, തുര്‍ക്കിയില്‍ നിന്നു പുറത്തുകടക്കാന്‍ വെള്ളക്കാരുടെ നിര്‍ലോഭമായ പിന്തുണ ലഭിക്കാന്‍ കാരണമെന്താണ്?
 
(ഇവരെല്ലാം ഫിതന്ക്കാര്‍ ആക്കി ചിത്രീകരിക്കാന്‍ ആണ് ഇവരുടെ ശ്രമം ,...സകരിയാക്കളും സൗദി മഖ്ടളി സലഫികള്‍ നടത്തുന്ന ഫിതന്‍ ലോകം കണ്ടതാണ്..ഇതെല്ലം മാര്‍ച്ച് വെക്കണ്ടേ??)
 
 റഷ്യക്കെതിരെ തുര്‍ക്കിയുമായി ഐക്യത്തിലെത്തണമെന്ന് ഇംഗ്ളീഷുകാരുമായി ചര്‍ച്ചചെയ്തത് എന്തധികാരത്തിലാണ്? ജൂത-ക്രൈസ്തവര്‍ ജമാലുദ്ദീനുമായി മറകളില്ലാതെ ബന്ധം പുലര്‍ത്തിയതിന്റെ കാര്യമെന്ത്? തന്റെ പേഴ്സണല്‍ ഡോക്ടര്‍ ഹാറൂണ്‍ എന്ന ജൂതനായിരുന്നു. ഇദ്ദേഹവും ജോര്‍ജ് കോഞ്ചെ എന്ന മറ്റൊരു നസ്റാനിയും മാത്രമേ ജമാലിന്റെ മരണവേളയില്‍ സമീപത്തുണ്ടായിരുന്നുള്ളൂ?. ഉര്‍വ്വത്തുല്‍ വുസ്ഖാ എഡിറ്റിംഗില്‍ അബ്ദുവെ സഹായിച്ചിരുന്ന ഇറാന്‍കാരനായ മിര്‍സാ ബാഖിര്‍ ഒരു ചോദ്യചിഹ്നമായിരുന്നു. മതം മാറി തീവ്ര ക്രിസ്ത്യന്‍ മിഷനറിയായിരുന്ന അയാള്‍ വീണ്ടും ഇസ്ലാമിലേക്ക് തിരിച്ചുവന്നത് അബ്ദുവെ സഹായിക്കാനായിരുന്നു. ജമാലിന്റെ സദസ്സില്‍ ഏറെയും ജൂതക്രിസ്ത്യാനികളുമായിരുന്നു. അവരോടൊപ്പമായിരുന്നു കിടപ്പും നടപ്പും. ഒടുവില്‍ കിതപ്പവസാനിച്ചതും അവരുടെ സാന്നിധ്യത്തിലായിരുന്നു. ഇംഗ്ളീഷ് അധിനിവേശത്തോട് ശത്രുത കാണിച്ച ജമാല്‍ ഫ്രഞ്ച്-ഹോളണ്ട് അധിനിവേശത്തോട് സഹകരിച്ചത്, തന്റെ സമഗ്ര ഇസ്ലാമിക ദര്‍ശനത്തിന്റെ ഭാഗമായിരുന്നോ? അള്‍ജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തെക്കുറിച്ച് മിണ്ടിയില്ല. ഇന്തോനേഷ്യയിലെ ഹോളണ്ട് അധിനിവേശത്തോട് പുറം തിരിഞ്ഞു നിന്നു. മഖ്സൂമി പാഷയുടെ ‘ജമാലുദ്ദീന്‍ അഫ്ഗാനിയുടെ അന്തരംഗങ്ങള്‍’ എന്ന കൃതിയില്‍ മേഡേണിസ്റ് ലോഡ്ജില്‍ അംഗമാക്കണമെന്നുള്ള അപേക്ഷയുടെ പകര്‍പ്പ് ഉദ്ധരിച്ചിട്ടുണ്ട്. അതിലെ ഫ്രം അഡ്രസ്സ് ഇങ്ങനെയാണ്: മുദരിസുല്‍ ഉലൂമില്‍ ഫല്‍സഫിയ്യ ബി മിസ്വരില്‍ മഹ്റൂസ ജമാലുദ്ദീന്‍ അല്‍കാബൂളി, അല്ലദീ മളാ മിന്‍ ഉമുരിഹി സബ്ഉന്‍ വ സലാസൂന സന… ഹി. 1292 റബീഉസ്സാനി 22 വ്യാഴാഴ്ചയാണ് അപേക്ഷ കൊടുത്തത്. പ്രസ്തുത ഗ്രന്ഥത്തില്‍ മറ്റൊരു കത്തുണ്ട്. മേസണിസത്തിന്റെ ഉന്നത പദവിയിലിരുന്നാണ് ആ കത്ത്. കത്തിലെ തിയ്യതി 5878/1878 ജനായു 7. അപേക്ഷയില്‍ അറബി കലണ്ടര്‍ പ്രകാരം തിയ്യതി കാണിച്ച ജമാല്‍ മേസണിസ്റ് ലീഡറായപ്പോഴുള്ള മാറ്റം ശ്രദ്ധിച്ചുവോ? 5878 മേസണിസ്റുകള്‍ ഉപയോഗിക്കുന്ന ജൂത കലണ്ടര്‍ പ്രകാരമാണ്. 1878 ക്രിസ്താബ്ദവും. കൌകബുശ്ശര്‍ഖ് – ടമൃേ ീള വേല ഋമ യൂണിറ്റിന്റെ മാസ്റര്‍ മേസണാണ് അന്ന് ജമാല്‍. ജമാലിന്റെ സ്വന്തം അബ്ദുവിന്റെ ശിഷ്യന്‍ റശീദ് റിള ജമാലുദ്ദീനെപ്പറ്റി എഴുതിയ സ്തുതികൂടി വായിക്കണം. ജനഹൃദയങ്ങള്‍ പിടിക്കാന്‍ ഇവരെടുത്തുപയോഗിക്കുന്ന പദാവലികള്‍ അവര്‍ പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം വിലയിരുത്താനും കൂടി ഉപകരിക്കും.
“അല്ലാഹുവേ, നിനക്ക് സ്തുതി, നീ അനുവദിച്ച അനുഗ്രഹങ്ങള്‍ക്കു പകരം. സയ്യിദുനാ മുഹമ്മദ് നബിക്കും തന്റെ ആലിനും സ്വലാതും സലാമും. പിന്നെ എന്റെയും സകലരുടെയും സയ്യിദവര്‍കള്‍ക്കും.
അദ്ദേഹം ജ്ഞാനത്തിന്റെ സിദ്റത്തുല്‍ മുന്‍തഹയാണ് (അതിര്‍ത്തിയിലെ ദേവദാരു). സകല ഗുണങ്ങളുടെയും ന•യുടെയും അഭയ സ്വര്‍ഗമാണ്. അദ്വിതീയനായ ഇമാം. പരിശുദ്ധ ബുദ്ധിവിശേഷം. അബ്ദാലുകളില്‍പെട്ട വിശുദ്ധന്‍. ഇന്‍സാനുല്‍ കാമില്‍ – പരിപൂര്‍ണ മനുഷ്യന്‍. സമ്പൂര്‍ണ വഴികാട്ടി.”
രിളയുടെ ഗുരു അബ്ദു ജമാലിനെകുറിച്ചെഴുതിയ വരികള്‍ പരിഭാഷക്കു വഴങ്ങാത്തതിനാല്‍ ഒഴിവാക്കാന്‍ അനുവദിച്ചാലും. ഇബ്നു അബ്ദില്‍ വഹാബിന്റെ വീക്ഷണങ്ങളോട് 180 ഡിഗ്രി അകലെ നില്‍ക്കുന്ന ആ വരികള്‍ എടുത്തുദ്ധരിച്ച് ഈജിപ്തിലെ ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന്‍ വിധിയെഴുതി: “അബ്ദുവോ രിളയോ വഹാബിയാണെന്ന് പറഞ്ഞുകൂടാ. കാരണം, ആ വര്‍ണ്ണനയില്‍ ‘ശിര്‍ക്കില്‍ കുറഞ്ഞതൊന്നുമില്ല.’
(നോക്കുക സുന്നികള്‍ വഹാബി ആയി കാണുന്ന ആള്‍ ഇവിടെ ജമാലുട്ദീനെ ശിര്കാന്‍ വിശ്വസി ആക്കി മാറ്റുന്നത് എന്തിനു?????സകരിയ വിഭഗം ശിര്കില്‍ ആണെന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതും മറിച്ചല്ല..ഞങ്കള്‍ ഓള്‍ ശിര്‍ക്ക് ആള്‍കാര്‍ ,ജിന്ന് അബൌതികം ആക്കിയ നിങ്ങള്‍ തന്നെയാണ് ശിര്‍ക്ക് ആള്‍കാര്‍....
സകരിയ സ്വലാഹി  റഷീദ് റിട ,ജമാലുട്ടെന്‍ അഫ്ഘാനി എന്നിവരെ എല്ലാം അകലാനി ആക്കിയത് ഇവിടെ ഓര്‍ക്കുക...അതിനു ശേഷം അവര്‍ കാഫിരുക്ലായ ജൂതര്‍ ആയ ഫ്രീ മാസണ്‍ ആള്‍കാര്‍ എന്ന് വരുത്തി തീര്‍ത്താല്‍ പിന്നെ അട്ടിമറി പൂര്‍ണമായി !!
വഹാബികള്‍ ഹംഫര്‍ ചാരന്റെ ആള്‍കാര്‍ എന്ന് ഖുബൂരികള്‍ പറയുന്നതും ഇവിടെ ഓര്‍ക്കുക..എല്ലാം ഒരു സാമ്യത് ആണ്..യഥാര്‍ത്ഥ ഇസ്ലാമിന്റെ വെളിച്ചത്തെ ഇരുട്ടിന്റെ ശക്തികള്‍ ആയി ചിത്രീകരിക്കുക.
ഇതില്‍ നിന്ന് എല്ലാം മനസ്സിലാവുന്നത് മടവൂര്‍ വിഭാഗം വിട്ടു പോയത് പോലെ അല്ല ,സകരിയ വിഭഗം വിട്ടു പോക്ന്ന്നത് , ചില നിലപട് വ്യത്യാസങ്ങളും സംഘടന പ്രശനങ്ങളും ആണ് മടവൂര്‍ വിഭാഗം ഉണ്ടാക്കാന്‍ കാരണം എങ്കില്‍ ,,സകരിയ വിഭാഗം ഉണ്ടാക്കാന്‍ കാരണം ,ഖുബൂരി ഒളി അജണ്ടയും ,പ്രത്യേക തൌഹീദ് നിര്‍മാണവും ,ചില പണ്ഡിതരെ കാഫിര്‍ ആക്കാന്‍ ഉള്ള ഗൂഡ ശ്രമംങ്ങളും ആണ്..ജിന്ന് വിവദം ഇതൊക്കെ നേടാന്‍ ഉള്ള ഒരു പുകമറ  മാത്രം..
 
കഴിഞ്ഞ വര്‍ഷം സലഫി പ്രസ്ഥാന നേതാക്കള്‍ ആയി വിക്കിപീഡിയ പരിചയപ്പെടുത്തിയ ജമാലുട്ടെന്‍ അഫ്ഘാനി, മുഹമ്മദ്‌ അബ്ദു റഷീദ് റിട എന്നിവര്‍ ഇപ്പോള്‍ അവിടെ കാണാനില്ല...ഇവരുടെ ലോഭി അവിടെ പോയി അത് എഡിറ്റ്‌ ചെയ്തു നീക്കി..!!ഇങ്ങനെ ഒക്കെ പരവ്തിക്കുന്ന ഈ സലഫി മുഖം മൂടി അണിഞ്ഞ സലഫികള്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിനും ,മുസ്ലിങ്ങളുടെ ഉന്നമനത്തിനും ,ഇസ്ലാമിക രാശ്ര്ടീയത്തിലും എന്തെങ്കിലും ഗുണപരമായ മാറ്റങ്ങള്‍ വരുതിയുട്ടുണ്ടോ??നമുക്ക് ഓരോ രാജ്യങ്ങളും നോക്കാം..
 
സൗദി അറേബ്യ :::സ്ത്രീകള്‍ക്കെതിരെ ഉള്ള ഖുബൂരി, ഗള്‍ഫ്‌ സലഫി പ്രവര്‍ത്തനങ്ങള്‍ ഇവിടെ സജീവം ആണ്..
ഇവരുടെ ഗുണപരമായ സേവനങ്ങള്‍
ഒന്നേ )സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ പാടില്ല
രണ്ടു )സ്ത്രീകള്‍ക്ക് വണ്ടി ഓടിക്കാന്‍ പാടില്ല..രോഗിയായ വാപ്പയെ ആശുപത്ര്യില്‍ കൊണ്ടുപോകാന്‍ ആണെങ്കിലും അടുത്ത വീട്ടിലെ ആണ്‍ ഡ്രൈവറെ വിളിക്കണം
അടുത്തിടെ യഥാര്‍ത്ഥ സലഫികള്‍ കാരണമായി സ്ത്രീകള്‍ക്ക് ഭരണത്തില്‍ സംവരണം നല്‍കിയത് ഈ തീവ്രവാദി സലഫികളെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.
കുവൈത്ത് "":::സ്ത്രീകള്‍ക്ക് ഉള്ള വോട്ടവകാശം ഇല്ലാതാക്കാന്‍ അവിടെ ഉള്ള വ്യാജ സലഫികള്‍ കധിനമായി പ്രവര്‍ത്തിക്കുന്നു..ഇതാണ് ഇവര്‍ കൊണ്ട് വരാന്‍ പോകുന്ന നേട്ടം.
യെമെന്‍ ""ഷെയ്ഖ് മക്ടളിയുടെ അവാന്തര സലഫി ഗ്രൂപ്പ്‌ ഭിന്നിപ്പ് ഉണ്ടാക്കുന്നു
എയ്ജിപ്ത് :;ഭിന്നിപ്പ് ഉണ്ടാക്കുന്നു..തീവ്ര മത്വാദം, സ്ത്രീ വിരോധം എന്നിവ
മട്ട്ടു സ്ഥലങ്ങള്‍ ""ഭിന്നിപ്പ് ,തീവ്രവാദം.
ഇവരുടെ കൂടെ പിറപ്പായ ഖുബൂരികള്‍ ചെയ്യുന്ന സേവനങ്ങള്‍
 
രാഷ്ട്രീയ നിഷ്ക്ര്യത്വം ,,സൂഫിസം,,കബര്‍ ആരാധനകള്‍ ഉണ്ടാക്കി പിന്തിരിപ്പന്‍ മത വിഭാഗം..
സ്ത്രീകള്‍ മുഖം മറക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന പ്രബോധനങ്ങള്‍..!!
 
ഇത്തരം സാമൂഹിക ,സാംസ്കാരിക ജീര്‍ണതകള്‍ മുസ്ലിം രാഷ്ടര്ങ്ങളില്‍ വരുത്തി വെച്ചത് വെറും ദാര്ടിര്യം(കുടുംബം പൊട്ടന്‍ സ്ത്രീകള്‍ പണി എടുക്കുന്നതിനെ വിലക്കുന്നത് കൊണ്ട് ഉണ്ടാവുന്ന സ്വാഭാവിക പരിണാമം ),,ഭിന്നതകളും കലഹങ്ങ്ലും,,തീവ്ര നിലപാടുകള്‍ ഉണ്ടാക്കുന്ന കടുത്ത അനൈക്യം മുതലെടുക്കുന്ന പാശ്ചാത്യ ശക്തികള്‍..!

അപ്പോള്‍ ചിരുക്കി പറഞ്ഞാല്‍ ഏതോ പാശ്ചത്യ ലോഭിയുടെ കളിപ്പാവകള്‍ ആണ് ഇവര്‍ എന്ന് വ്യക്തം..ഷെയ്ഖ്‌ മക്ധളിയുടെ സലഫിസം സൌട്യില്‍ പച്ച പിടിക്കാത്തതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക..മുസ്ലിങ്ങളുടെ  അനൈക്യത്തിനും ,തോഹീടിലെ ഭിന്നതകള്‍ക്കും , സ്ത്രീ വിരുദ്ധ നിലപാടുകളും മുതലെടുക്കുന്നത് പാശ്ചാത്യ ശക്തികള്‍ തന്നെ..ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ തന്ത്രം .!
 
 

അധികവായനക്ക്
സയ്യിദ് ജമാലുദ്ദീന്‍ അസബാദി (അറബി പരിഭാഷ) മീര്‍സാ ലുഥുഫ്ല്ലാഹ് ഖാന്‍ 1957
2. അസ്സയ്യിദ് ജമാലുദ്ദീനു അല്‍ഹുസൈനി അല്‍ അഫ്ഗാനി – അല്‍ ആസാറുല്‍ കാമില വാള്യം 1, അല്‍ ഉര്‍വതുല്‍ വുസ്ഖാ സമാഹാരം.
വാള്യം 2,3, റസാഇലു ഫില്‍ ഫല്‍സഫത്തി വല്‍ ഇര്‍ഫാന്‍.
വാള്യം 4,5. ളിയാഉല്‍ ഖാഫിഖൈന്‍,
വാള്യം 6,7 ഖാഥിറാതുല്‍ അഫ്ഗാനി,
സമ്പാദനം: ഖാദി ഖുസൂരിശ്ശാഹി.
സമാഹാര സമര്‍പ്പണം: മുഹമ്മദ് അമ്മാറ.
3. താരീഖുല്‍ ഉസ്താദ്. മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് രിള (3 വാള്യങ്ങള്‍)
4. ഹസനുശ്ശാമിയുടെ പ്രബന്ധം, ലബ്നാനിലെ അസ്സഫീര്‍ മാസിക 2001 ഡിസംബറില്‍ പ്രസിദ്ധം ചെയ്തത്.
6. മസ്അലതുത്തഖ്രീബ് ബൈന അഹ്ലിസ്സുന്ന വശ്ശീഅ. (2 വാള്യങ്ങള്‍), ഡോ. നാസ്വിറുബ്നു അബ്ദില്ലാഹില്‍ ഖിഫാരി.
7. മുദക്കിറാത്തുസ്സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് (ഡയറിക്കുറിപ്പുകള്‍), പരിശോധന: ഡോ.മുഹമ്മദ് ഹര്‍ബ്.
8. അല്‍ ഇസ്ലാമു വല്‍ ഹളാറത്തുല്‍ ഗര്‍ബിയ്യ, ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന്‍.
9. അദ്ദൌലത്തുല്‍ ഉസ്മാനിയ്യ – അവാമിലുന്നുഹൂള് വ അസ്ബാബുസ്സുഖൂഫ്, അലീ മുഹമ്മദ് മുഹമ്മദ് അസ്സല്ലാബി.
10. ഇസ്ലാമിക വിജ്ഞാന കോശം (1-11 വാള്യങ്ങള്‍), ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ്, കോഴിക്കോട്
11. അര്‍റാഇയ്യത്തുല്‍സ്വഗ്റാ, അല്ലാമാ യൂസുഫുന്നുബ്ഹാനി.
12. ഇസ്ലാം വിജ്ഞാന കോശം (വാള്യം1) പൂങ്കാവനം കോഴിക്കോട്.
13. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബുറയ്യ-1961
14. ജമാലുദ്ദീന്‍ അഫ്ഗാനി – ബാഇസുന്നഹ്ളത്തിശ്ശര്‍ഖ് അബ്ദുറഹ്മാന്‍ രിഫാഈ, 1961. (1838-1897)
15. ജമാലുദ്ദീന്‍ അഫ്ഗാനി, അലീ ശല്‍ശ്, 1987.
16. ജമാലുദ്ദീന്‍ അഫ്ഗാനി താരീഖുഹു വരിസാലതുഹു, മുഹമ്മദ് അബ്ദുറയ്യ് 1958
17. ജമാലുദ്ദീന്‍ അഫ്ഗാനി – ഹകീമുശ്ശര്‍ഖ്, ഖദ്രി ഖല്‍അജി (1336/1917 -1406/1986)
18. ജമാലുദ്ദീന്‍ അഫ്ഗാനി – ഹയാതുഹു വ അറാഉഹു, മുഹമ്മദ് ഥാഹിര്‍ അല്‍ജിബില്ലാവി 1971
19. ജമാലുദ്ദീന്‍ അഫ്ഗാനി – ഹയാതുഹു വ ഫല്‍സഫതുഹു, മഹ്മൂദ് ഖാസിം.


 

Thursday, January 24, 2013

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ദുര്‍വ്യാഖ്യാന അവാര്‍ഡ് പ്രഖ്യാപിച്ചു .!

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ദുര്‍വ്യാഖ്യാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.!!പുതിയ ഗവേഷണം നടത്തി ജിന്നുകളും മലക്കുകള്‍ ഭൌതിക സൃഷ്ടികള ആണെന്ന് കണ്ടെത്തിയതിനാണ് ഈ അവാര്‍ഡ്.




ഇതിലൂടെ  ഉണ്ടായിരിക്കുന്ന മഹത്തായ നേട്ടങ്ങള്‍ താഴെ പറയുന്നവ ആണ്.

ഒന്ന്) കേരളത്തിലെ ഔദ്യോഗിക പക്ഷത്തെ മുഴുവന്‍ ആള്കാരും ശിര്കാന്‍ വിശ്വസികള്‍ ആയി മാറി..!!
രണ്ടു) ഇതിനു കാരണം അവര്‍ ജിന്നുകള്‍ അഭൌതിക സൃഷ്ടികള്‍ അന്നെന്നു വിശ്വസിക്കുന്നത് കൊണ്ടാണ്..തന്മൂലം അവര്‍ സിഹ്ര്‍ ഫളിക്കുന്നത് പിശാചു വഴി ആണെന്നും ആ പിശാചു അബൌതികം എങ്കില്‍ ,അഭൌതിക രീത്യില്‍ പിശാചു സഹായികുമെന്നു വിശ്വ്സിക്ക്ന്നത് കൊണ്ട് ശിര്‍ക്കാന്‍ വിശ്വസികള്‍ ആയി മാറുന്നു..

മൂന്ന് ) ഈ മുസ്ലിങ്ങളെ മുശ്രിക്ക് ആക്കാന്‍ വേണ്ടി,,ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടു സോഹ്ര്‍ ഫലിക്കില്ല എന്ന വിശ്വസത്തില്‍ നിന്ന് മാറി..സിഹ്ര്‍ ഫലിക്കും അത് പിശാച്ച്ന്‍ വഴി എന്ന് പറയാന്‍ തുടങ്ങി ,കുറച്ചു വര്‍ഷത്തിനുള്ളില്‍ പിശാചിനെ ഭൌതികം ആക്കി ,മറ്റുള്ളവരെ ശിര്‍ക് വിശ്വസികള്‍ ആക്കി മാറ്റിയ സകരിയ് സലഹിക്ക് രണ്ടാം സമ്മാനം ആണ് നല്‍കുന്നത്..പടി പടിയായി മറ്റുള്ളവരെ ശിര്‍ക്കാന്‍ വിശ്വസികള്‍ ആയും അക്ലാനി ,ഹദീസ് നിഷേധികള്‍ ആയി കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്..

എന്നാല്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ വന്നു വെറും പന്ത്രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് ഏതു പ്രസ്ഥാനത്തില്‍ കയറിയോ ആ പ്രസ്ഥാനത്തില്‍ ഉള്ളവര്‍ എല്ലാം ജിന്ന് അബൌതികം എന്ന് വിശ്വസിക്കുക വഴി,തികഞ്ഞ വഴികെടിലും ശിര്കിലും ആണെന്ന് കണ്ടെത്തിയത് ആണ് ഫൈസല്‍ മുസ്ലിയാരെ ഒന്നാം സ്ഥാനത്തിനു തെരഞ്ഞെടുക്കുന്നു..!പ്രസ്ഥാനത്തില്‍ കടന്നു വന്ന മുന്ബുള്ളവര്‍ ഉമര്‍ മൌലവി അടക്കം ജിന്ന് ഭൌതികം ആണെന്ന് കണ്ടെതാത്തത് ദൌര്‍ഭാഗ്യകരമായ വീഴ്ച ആന്നെന്നു അവാര്‍ഡ്‌ നിര്‍ണയ കമ്മിറ്റി വിലയിരുത്തുന്നു..

മുജാഹിടുകളെ മുശ്രിക്ക് ആക്കുന്ന ഫൈസല്‍ മുസ്ലിയാരുടെ വാദങ്ങള്‍ ശ്രദ്ധിക്കുക..






ദ്എന്നാല്‍ ജിന്നുകള്‍ ബൌതികള്‍ അല്ലെന്നും അബൌതികം ആന്നെന്നും പറയുന്ന അബ്ദുള റഹ്മാന്‍ സലഫിയുടെ പ്രഭാഷണം കേള്‍ക്കുക..ഇളം തലമുറയെ ഏറ്റവും പുതിയ ഗവേഷകരെ തഴയുന്ന നിലപാട് ആണ് ജനാബ് അബ്ദുല്‍ റഹ്മാന്‍ സലഫി എടുക്കുന്നത്..ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്താതെ എങ്ങനെയാണ് പുതുയ ഗവേഷണം നടത്തുക??ശങ്കരാചാര്യര്‍ അദ്വൈത സിദ്ദാന്തം ഉണ്ടാക്കിയത് ജഗത് മായ എന്ന് പറഞാജു കൊണ്ടാണ്..അതായത് ഉള്ളതെല്ലാം ദൈവം ആണ്..ബാക്കിയെല്ലാം യഥാര്‍ത്ഥത്തില്‍ ഉള്ളത് അല്ല..നശിച്ചു പോകുന്നത് ആണ്..നശിച്ചു പോകുന്ന ലോകം മായ പോലെ ആണ്..അതുപോലെ അള്ളാഹു അല്ലാതെ ഒന്നും അബൌതികം അല്ല..കാരണം മറ്റുള്ളവക്ക് നാശം ഉണ്ട്..അല്ലഹിവ്നു നാശം ഉണ്ടോ??ഇങ്ങനെ പോകുന്നു സകരിയയുടെ വിപ്ലവാത്മകമായ സൈദ്ദാന്തിക അടിത്തറ ഉണ്ടാക്കല്‍ പ്രക്രിയ..!!


Sunday, January 13, 2013

ഹുസൈന്‍ സലഫി സത്യം തുറന്നു പറയാന്‍ ഭയക്കുന്നത് എന്തിനു?:പ്രഭാഷണം ഒരു വിശകലനം .

ഹുസൈന്‍ സലഫി നടത്തിയ പ്രഭാഷണം വൈകാരികമായിരുന്നു, ഒന്നാകണം എന്ന അദ്ദേഹത്തിന്‍റെ ആഹ്വാനം നല്ല ഉധേശത്തു കൂടിയാണെങ്കില്‍ അല്ലാഹു അദ്ദേഹത്തിനു നന്മകള്‍ ചൊരിയട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ട് നമുക്ക്‌ അദ്ദേഹത്തിന്റെ പ്രഭാഷണം ഒന്ന് വിശകലനം ചെയ്യാം.

1. അദേഹത്തിന്റെ പ്രസംഗം വൈകാരികമായിരുന്നു എന്നത് കൊണ്ട് തന്നെ തര്‍ക്ക വിഷയം കൂടുതല്‍ പഠിച്ചിട്ടില്ലാത്ത മുജാഹിദുകള്‍ നമ്മള്‍ ഒന്നാകണം എന്ന് ആഗ്രഹിക്കും, മനസിലെ ദേഷ്യം കളയും. പക്ഷെ അങ്ങനെ ഒരു ഐക്യം ഉണ്ടായാല്‍ ഭാവിയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാവും.

2. അതുകൊണ്ട് തന്നെ ഭിന്നിപ്പ്‌ ഒഴിവാക്കി ഒന്നാകാന്‍ സലഫി പറയുമ്പോള്‍ ഭിന്നിക്കാന്‍ അടിസ്ത്താനമായി ഉണ്ടായ തര്‍ക്ക വിഷയം പറയണം ആയിരുന്നു.

3. സലഫി പറഞ്ഞത്‌ ഒരു മുജാഹിദും ജിന്നിനോട് പ്രാര്തിക്കുന്നില്ല, എന്നും അത് വെറുതെ ആരോപണം എന്നുമാണ്., യഥാര്‍ത്തത്തില്‍ അതല്ല ഇവിടെ തര്‍ക്കം എന്ന് എല്ലാവര്ക്കും അറിയാം, അറിഞ്ഞിട്ടും സലഫി അറിയാത്ത ഭാവം നടിക്കുകയാണ് എന്ന് മനസിലാകുന്നു.

4. ഇവിടുത്തെ തര്‍ക്കം ഒരു വിഭാഗം ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്കല്ല എന്നും, മറുവിഭാഗം ശിര്‍ക്കും എന്ന് പറഞ്ഞതാണ്.

5. ഇന്ന് നടന്ന പ്രസംഗത്തില്‍ തര്‍ക്കത്തിന്‍റെ അടിസ്ത്താന വിഷയം സലഫി നേര്‍ക്ക്‌ നേരെ പറയാന്‍ ധൈര്യം കാണിച്ചില്ല എന്നതാണ് വസ്തുത. അതായത് ജിന്നുകളോട് സഹായം ചോദിച്ചാല്‍ ശിര്‍ക്ക്‌ ആകുമോ ഇല്ലയോ എന്ന്.

6. മുജാഹിദ്‌ മഹല്ലുകളില്‍ ആളുകള്‍ ഭിന്നിക്കാന്‍ പാടില്ല എന്നും അത് വിഷമം ഉണ്ടാക്കുന്നു എന്നും സലഫി.

സ്വന്തം കുടുംബത്തെ പോലും ആദര്‍ശ പരമായി എതിര്‍ത്തിട്ടാണ് പല മുജാഹിദുകളും വന്നത്, അതുകൊണ്ട് ആദര്‍ശം നോക്കാതെ ഒന്നിക്കണം എന്നും ഭിന്നിക്കാന്‍ പാടില്ല എന്നുമുള്ള ആഹ്വാനം ശരിയല്ല, ആദര്‍ശത്തില്‍ ഭിന്നിക്കാന്‍ അല്ലാഹു അനുവദിച്ചതാണ്. 

ജിന്നുകളെ വിളിക്കല്‍ ശിര്‍ക്കല്ല എന്ന് പറയുന്നവരുമായി ഒരുമിച്ചു പോകാന്‍ മുജാഹിദുകള്‍ തയ്യാറല്ല, അതുപോലെ അവര്‍ ശിര്‍ക്ക്‌ എന്ന് പ്രഖ്യാപിച്ചാല്‍ അവരുടെ കൂടെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ മുജാഹിടുകള്‍ക്ക് മടിയും ഇല്ല.

7. ആയിരങ്ങളുടെ ആഗ്രഹം ആണ് ഞാന്‍ സമ്മേളനത്തില്‍ തുറന്നു പറഞ്ഞത്‌, അല്ലാതെ ആരെയും പിണക്കാന്‍ അല്ല എന്ന് ഹുസൈന്‍ സലഫി പറഞ്ഞു.

ജിന്നുകളോട് സഹായം ചോദിക്കല്‍ ശിര്‍ക്ക്‌ എന്ന് നമ്മുടെ സഹോദരങ്ങള്‍ പ്രഖ്യാപിക്കട്ടെ അങ്ങനെ നമ്മള്‍ ഒന്നാവട്ടെ എന്ന് ആഗ്രഹിച്ച പതിനായിരങ്ങള്‍ക്ക് വേണ്ടി സലഫി ഒന്നും പറഞ്ഞില്ല.

8. ഞാന്‍ സമ്മേളനത്തില്‍ ആരുടേയും പക്ഷം ചേര്‍ന്നിട്ടില്ല എന്ന് സലഫി പറഞ്ഞു.

ഇവിടുത്തെ തര്‍ക്കം ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്ക്‌ ആകുമോ ഇല്ലയോ എന്നതായിരുന്നു, സമ്മേളനത്തില്‍ സലഫി പറഞ്ഞത്‌ യാ ഇബാദല്ലാഹ് എന്ന ഹദീസില്‍ മുന്‍ഗാമികള്‍ പറഞ്ഞ നിലപാടില്‍ നാം ഒതുങ്ങി നില്‍ക്കണം എനാണ്. സലഫി ഉദേശിച്ചത്‌ , പരിധിയില്‍ ഉള്ള ജിന്നുകളോട് സഹായം ചോദിച്ചാല്‍ ശിര്‍ക്കല്ല എന്ന ആദര്‍ശം നമ്മള്‍ സ്വീകരിക്കണം എന്നാണ്. അതായത്‌ സലഫി വ്യക്തമായി അവരുടെ പക്ഷം ചേര്‍ന്നിട്ടുണ്ട്.

9. ഞാന്‍ സമ്മേളനത്തില്‍ ഐക്യ ആഹ്വാനം നടത്തുകയല്ലാതെ മുജാഹിദുകള്‍ ഭിന്നിക്കണം എന്നായിരുന്നോ പറയേണ്ടത്‌എന്ന് സലഫി ചോദിച്ചു.

ഐക്യ ആഹ്വാനം തന്നെ നടത്തണം., പക്ഷെ ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്ക്‌ എന്ന് പ്രഖ്യാപിച്ചു കൊണ്ട് എല്ലാവരും ഐക്യപ്പെടണം എന്ന് താന്കള്‍ പറയണമായിരുന്നു.

10. ഏതു സത്യത്തെയാണ് ഞാന്‍ സമ്മേളനത്തില്‍ എതിരത്തത് എന്ന് സലഫി ചോദിച്ചു. ഞാന്‍ അഴകൊഴുംബന്‍ നിലപാട് ഉള്ളവന്‍ ഏന്നു എന്തിനു പറഞ്ഞു എന്നും സലഫി ചോദിച്ചു.

താന്കള്‍ ജിന്നുകളെ വിളിക്കല്‍ ശിര്‍ക്കാണോ അല്ലയോ എന്ന് ധൈര്യ പൂര്‍വം പറയാത്തത് കൊണ്ടാണ് താന്കളെ അഴകൊഴുംബന്‍ എന്ന് വിശേഷിപ്പിച്ചത്, സമ്മേളനത്തില്‍ മറഞ്ഞ രീതിയില്‍ ആണെങ്കിലും ശിര്‍ക്കല്ല എന്ന രീതിയില്‍ സംസാരിച്ചതാണ് സത്യത്തെ എതിര്‍ത്തു എന്ന് പറഞ്ഞത്‌.

11. ആരെയെങ്കിലും നോവിക്കുന്ന എന്തെങ്കിലും ഞാന്‍ സമ്മേളനത്തില്‍ പറഞ്ഞോ എന്ന് സലഫി ചോദിച്ചു?

പറഞ്ഞു, ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്ക്‌ എന്ന് പ്രഖ്യാപിച്ച സന്ഖടനയുടെ സ്റ്റേജില്‍ കയറി, അത് ശിര്‍ക്കല്ല എന്ന നിലപാട് സ്വീകരിക്കണം എന്ന് പറഞ്ഞപ്പോള്‍ മുജാഹിദുകളുടെ മനസ നൊന്തു.

12. എന്‍റെ ശബ്ദം അപ ശബ്ദം എന്ന് എന്തിനു ടി പി പറഞ്ഞു?

ജിന്നുകളെ വിളിക്കല്‍ ശിര്‍ക്ക്‌ എന്ന് ഉറക്കെ പ്രഖ്യാപിക്കാതെ സന്ഖടന തീരുമാനിച്ച തീരുമാനത്തിനെതിരെ പറഞ്ഞത് കൊണ്ട് താങ്കളുടെ ശബ്ദം അപ ശബ്ദമായിരുന്നു.

13. നമ്മുടെ പൊതു ശത്രു, ആര്? സമസ്തകാര്‍ ആണ് എന്ന രൂപത്തില്‍ നമ്മള്‍ എല്ലാ മുജാഹിദുകളും ആദര്‍ശ ബന്ധുക്കള്‍ ആണ് എന്ന് സലഫി പറഞ്ഞു.

മുജാഹിദുകള്‍ പൊതു ശത്രു ആയി കാണുന്ന സമസ്തയില്‍ മുജാഹിദുകളുടെ ഉറ്റവരും ഉടയവരും ഉണ്ട്. എന്നിട്ടും അവരെ പൊതു ശത്രു ആയി കാണുന്നത് അവര്‍ ആദര്‍ശത്തില്‍ പിഴവ് വന്നവര്‍ ആയത് കൊണ്ടാണ്, അതുകൊണ്ട് തന്നെ ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്കല്ല എന്ന് പറയുന്നവരും മുജാഹിദുകളുടെ പൊതു ശത്രു തന്നെയാണ്. അവിടെ വിട്ടുവീഴ്ചയ്ക്ക് മുജാഹിദുകള്‍ തയ്യാറല്ല.

14. ആറു മിനിറ്റ് ഞാന്‍ സമ്മേളനത്തില്‍ പറഞ്ഞതിന് എതിരായി, എന്തിനു ഒന്നര ദിവസം പറഞ്ഞു എന്ന് സലഫി ചോദിച്ചു.

താന്കള്‍ ആ ആറു മിനിറ്റ് കൊണ്ട് , ഒരു തൌഹീദി പ്രസ്ത്താനത്തിന്‍റെ ആദര്‍ശത്തിന്‍റെ കടയ്ക്ക് കത്തി വെക്കുകയാണ് ചെയ്തത്, ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്ക്‌ എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ലാത്ത സന്ഖടനയുടെ സ്റ്റേജില്‍ കയറി അത് ഒന്ന് കൂടി പരിശോധിക്കണംഎന്ന് പറഞ്ഞത്‌ വലിയ തെറ്റ് തന്നെയാണ്.

15. മൊത്തത്തില്‍ പറഞ്ഞാല്‍ ചാവക്കാട്‌പരിപാടി കൊണ്ട് ഈ പ്രശനം തീരാന്‍ ഒരു വഴിയും സലഫി പറഞ്ഞില്ല, മുജാഹിദുകള്‍ ഇപ്പോഴും ഐക്യപ്പെടാന്‍ റെഡി ആണ്, അതിനു ഒരുവ്യവസ്ഥ മാത്രമേ ഉള്ളൂ. അത് നിങ്ങള്‍ അന്ഗീകരിച്ചാല്‍ എല്ലാ പ്രശ്നവും തീര്‍ന്നു

അതായത്‌ ജിന്നുകളോട് സഹായം ചോദിക്കല്‍ ശിര്‍ക്ക്‌ എന്ന് നിങ്ങള്‍ പ്രഖ്യാപിക്കുക. അങ്ങനെ നമുക്ക്‌ ഒന്നിക്കാം, അത് പ്രഖ്യാപിക്കാന്‍ നിങ്ങള്‍ റെഡി അല്ലെങ്കില്‍ ഒരിക്കലും ഐക്യം ഉണ്ടാകുകയുമില്ല.



ആളെ ചേര്‍ക്കുക പലരെയും ഒന്നിപ്പിച്ചു ഇല്ലാത്ത ഹദീസ് നിഷേധ കഥ  പറഞ്ഞു ജനങ്ങളെ കൈക്കലാക്കുക..നേതാക്കളെ കുറ്റം പറയുക...ഇതൊക്കെ ആണോ ദീന്‍??

Sunday, January 6, 2013

ഹുസൈന്‍ സലഫി തീവ്ര നവ യാതാസ്ഥികതയിലേക്ക് !!



കണ്ണ് കൊണ്ടോ നാവു കൊണ്ടോ ഒരു മനുഷ്യനും മറ്റൊരാളെ മറഞ്ഞ മാര്‍ഗത്തില്‍ ഉപദ്രവം (ശര്രു) ഉണ്ടാക്കാന്‍ സാധിക്കില്ല..അതിനു കഴിയുക അള്ളാഹവിനു  മാത്രം എന്ന് സുഹൈര്‍ മൌലവി പ്രസങ്ങിക്കുന്നത് കേള്‍ക്കുക. . തൌഹെദ് വിരുദ്ധം എന്ന് പറഞ്ഞു കണ്ണേര്‍ അഥവാ കരിങ്കണ്ണ്‍ ഇല്ല എന്ന് പറഞ്ഞു കണ്ണേരിനെ കളിയാക്കുന്നതു കാണുക.എന്നാല്‍ ഇപ്പോള്‍ മാറിയ സാഹചര്യത്തില്‍ ശിര്‍ക് തൌഹെദ് ആയി വരികയും ,തൌഹീദ് ശിര്‍ക്ക് ആയി മാറുന്ന ഈ കാലത്ത് ഹുസൈന്‍ സലഫി കണ്ണേറിന് വേണ്ടി വാദിക്കുന്നത് കാണുക.



.തീവ്ര നവ യഥാസ്ഥികതയിലേക്ക് ഇദ്ദേഹം മാറിയിരിക്കുന്നു..പഴയ കാലത്ത് ഖുരനിന്റെയോ ഹദീസിന്റെയോ പിന്‍ബലം ഇല്ലാത്ത ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക്(തഫ്സീരുകള്‍) മുജാഹിദുകള്‍ വില കല്പിച്ചിരുന്നില്ല..എന്നാല്‍ ഇപ്പോള്‍ ഹദീസ് പിന്‍ബലം ഇല്ലാതെ തന്നെ യാക്കൂബ് നബിയുടെ ഖുറാനിലെ ചരിത്രകത  കണ്ണേരുമായി ബന്ധിപ്പിച്ചു ചില മുഫസ്സിരുകള്‍ എഴുതിയത് ഹുസൈന്‍ സലഫിക്ക് പ്രധാനപെട്ട തെളിവ് ആയിരിക്കുന്നു.തെളിവുകള്‍ ഖുറാനും സുന്നത്തും എന്നതില്‍നിന്നു മെല്ലെ മാറി പഴയ പണ്ഡിതരുടെ വാക്കുകള്‍ മാത്രം മതി എന്ന സ്ഥിത്യില്‍ ആയിരിക്കുന്നു..!അഖ്‌പ്പോള്‍ നിങ്ങള്ക്ക് ന്യായമായും ഒരു സംശയം വരാം .."അതെങ്ങനെ സുഹൈര്‍ മൌലവി മറഞ്ഞ വഴ്യില്‍ കണ്ണ് കൊണ്ടോ നാവു കൊണ്ടോ ഉപദ്രവം ഉണ്ടാക്കാന്‍ അല്ലാഹുവിനു അല്ലാതെ മനുഷ്യന് കഴിയില്ല എന്ന് പറഞ്ഞിരിക്കെ ഇപ്പൊള്‍ കണ്ണ് കൊണ്ട് മറഞ്ഞ വഴ്യില്‍ ഉപദ്രവം മനുഷ്യനില്‍ നിന്ന് ഉണ്ടാവുന്നതു എങ്ങനെ??""

ഉത്തരം:ഇത് പണ്ട് കാലത്ത് ഇല്ലാത്ത ഹദീസ് ഇപ്പോള്‍ കണ്ടെത്തിയത് കൊണ്ടല്ല..മരിച്ചു പണ്ട് കാലത്ത് ജിന്നുകള്‍ അബൌതികര്‍ ആയിരുന്നു..ഇക്കാലത്ത് ജിന്നുകള്‍ ബൌതികര്‍  ആയിരിക്കുന്നു..ഇനി ജിന്നുകള്‍ വീണ്ടും അഭൌതിക സൃഷ്ടി ആയി മാറിയാല്‍ അന്നേരം തൌഹീദും ശിര്കും മാറി വരും..അപ്പോള്‍ വീണ്ടും നിങ്ങള്ക്ക് സംശയം ഉണ്ടാവാം ജിന്നുകള്‍ കണ്ണേര്‍ ഫലിപ്പിക്കുന്നു എങ്കില്‍ അതിനു ഹദീസില്‍ വല്ല തെളിവും ഉണ്ടോ ? ഉത്തരം ::ഇങ്ങനെ ഒക്കെ ചോദിക്കുന്നത് തികച്ചും അകലാനി ശൈലി ആണ്..ദുര്‍ബലം എന്ന് എല്ലാ പണ്ഡിതരും വിധി എഴുതിയ ഹദീസ് സഹീഹ ദര്ജയില്‍ ഉലപെടുത്തി,നമ്മുടെ മഹാ നേതാവ് അലബാനി ,സ്ത്രീകള്‍ക്ക് ചേലാകര്‍മം ഹലാല്‍ ആക്കിയിട്ടുണ്ട്.പിന്നല്ലേ ബാക്കി...അതുപോലെ ഗളിഫിലെ നമ്മുടെ പണ്ഡിതര്‍ കണ്ണേര്‍ ഫലിപ്പിക്കുന്നത് ജിന്നാണെന്ന് പറഞ്ഞിട്ടുണ്ട്..ജിന്നുകള്‍ ഭൌതിക സൃഷ്ടി ആയിരിക്കെ ഇതൊന്നും മറഞ്ഞ വഴി അല്ല.തികച്ചും തെളിഞ്ഞ മാര്‍ഗം ആണ്..ഗള്‍ഫിലെ പണ്ഡിതര്‍ പറഞ്ഞിട്ടുന്ടെകില്‍ അതിനു എന്തെങ്കിലും അടിസ്ഥാനം കാണും ,ഹദീസ് വേണമെന്ന് നിര്‍ബന്ധം ഇല്ല..പിന്നെ യാ ഇബടള്ള ഉപയോഗിച്ച് ജിന്നുവിളി ശിര്‍ക്ക് അല്ല എന്നതിന് സഹീഹ ഹദീസ് പണ്ഡിതര്‍ കാനിചിട്ടില്ലല്ലോ..

ഇനി ഹുസൈന്‍ സലഫി സുഹൈര്‍ മൌലവിക്കു ദീന്‍ പഠിപ്പിച്ചു കൊടുക്കുക..അദ്ദേഹത്തെ പഴയ കാസറ്റുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുക..എന്തായാലും കണ്നെര്‍ ഇല്ല എന്ന് കരുതി അതിനെതിരെ പ്രാര്‍ത്ഥിക്കാതെ ,കണ്ണേര്‍ ബാധയുടെ ദുരന്ത ഫലം അനുഭവിച്ചു മരിച്ചു പോയ എല്ലാ മുജാഹിദ് സഹോദരങ്ങളോടും നമുക്ക് മാപ്പ് ചോദിക്കാം...!പാവങ്ങള്‍ കണ്നെര്‍ ഇല്ല എന്ന് അവര്‍ മൌലവിമാരുടെ അസത്യ പ്രസംഗം കേട്ട് തെറ്റിദ്ധരിച്ചു...എത്ര എത്ര കന്നെര്‍ ബാധ സഹിച്ചുട്ടുണ്ടാവനം..ഒരു ചികിത്സ പോലും കിട്ടാതെ.....

ഇനി മുതല്‍ എല്ലാ മുജഹിടുകലോടും ഒരപേക്ഷ .! ദയവായി ഹുസൈന്‍ സലഫിയോ മറ്റു സലഫി ക്ലാസികളില്‍ പങ്കെടുക്കുന്ന എല്ലാവരും തന്നെ സദസ്സില്‍ ഇരുന്ന ഉടനെ കന്നെരു തട്ടാതിരിക്കാന്‍ ഉള്ള പ്രാര്‍ത്ഥനകള്‍ ഇതുപോലെ ചൊല്ലുക

ഒന്ന് )നമ്മുടെ പരമ കാരുണികനായ നാഥാ ,കന്നെരു ബാധ്യില്‍നിന്നു സദസ്സില്‍ ഉള്ള എല്ലാവരെയും കാത്തു കൊള്ളേണമേ

രണ്ടു ) സദസ്സിലക്ക് ഇടയ്ക്കിടെ നോക്കുന്ന ഹുസൈന്‍ സലഫിയുടെ കണ്ണില്‍ നിന്ന് ഉണ്ടായേക്കാവുന്ന സകല വിധ ശരര്‍ (കന്നെര്‍) നിന്ന് നമ്മെ കാക്കേണമേ
..
മൂന്ന്)നമ്മുടെ സ്വന്തം കാണു തട്ടി നമ്മുടെ ഭാര്യ കുട്ടികള്‍ എന്നിവരെല്ലാം അനുഭവിചെക്കാവുന്ന കന്നെരു തിക്ത ഫലങ്ങളില്‍നിന്നു അവരെ നീ കാക്കേണമേ..!

ഇനി ചില ചോദ്യങ്ങള്‍ക്ക് കൂടി ഹുസൈന്‍ സലഫി മറുപടി പറയുക

ഒന്ന്)കന്നെരു തട്ടുക മനുഷ്യന് മാത്രമോ?? അതോ കാലികള്‍ക്കും കോഴികള്‍ക്കും തട്ടുമോ??

രണ്ടു)മനുഷ്യന് കണ്ണ് ഉള്ളത് കൊണ്ടല്ലേ കന്നെരു ഉണ്ടാവുന്നത്??അപ്പോള്‍ പശുക്കളുടെ കണ്ണ് കൊണ്ട് നമുക്ക് ഉപദ്രവം ഉണ്ടാവുമോ??പൂച്ചയുടെ കന്നെര്‍ നമ്മെ ബാധിക്കുമോ??അറിഞ്ഞാല്‍ ഇതിനെതിരെയും പ്രര്തിക്കമായിരുന്നു.!

അടിക്കുറിപ്പ് ::കന്നെരിനു ഖുറാനില്‍ നിന്ന് തെളിവ് കൊണ്ട് വരാന്‍ പലരും ശ്രമിച്ചു..പല ആയത്തുകളും പല രീത്യില്‍ വ്യാഖ്യാനിച്ചു നോക്കി..പക്ഷെ ഫലം നാസ്തി..വിവിദ സമൂഹങ്ങളില്‍ കാണപ്പെടുന്ന ഈ പഴഞ്ചന്‍ അന്ധവിശ്വ്സത്തിനു ഖുറാനില്‍ നിന്ന് വ്യക്തമായ തെളിവ് കൊണ്ട് വരാത്ത കാലത്തോളം ,ഒന്നോ രണ്ടോ ഹദീസ് കളുടെ അടിസ്ഥാനത്തില്‍ ഈ അന്ധവിശ്വസം യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസമായി ഉരുത്തിരിഞ്ഞു വരിക സാധ്യമല്ല..പ്രത്യേകിച്ചും ഖുര്‍ആന്‍ 4:51 നു അതില്‍ ജിബ്ത് എന്ന് പറഞ്ഞാല്‍ അത് കന്നെരും സിഹൃം ആണെന്ന് പറഞ്ഞ പണ്ഡിതരും മുഫസ്സിരുകളും ഉണ്ടായിരിക്കെ..