Wednesday, August 27, 2014

നേരിയാനിക്ക് താഴെയുള്ള വസ്ത്രം :: ഹദീസുകളുടെ ഒരു സമഗ്ര പരിശോധന ..

ഹദീസുകളുടെ ആശയം ശരിയായി ഉള്‍ക്കൊള്ളുന്നതിന് ആവശ്യമായ ഒന്നാണ് ഒരു വിഷയത്തില്‍ വന്നിട്ടുള്ള എല്ലാ റിപോര്‍ട്ടുകളും പരിശോധിക്കുക എന്നുള്ളത്. ഒരു റിപോര്‍ട്ടില്‍ വളരെ ചുരുക്കി പറഞ്ഞത് വിശദീകരിക്കുന്ന വേറെ റിപോര്‍ട്ടുകളുണ്ടാവും. ഒരിടത്ത് നിരുപാധികം പറഞ്ഞ കാര്യങ്ങളുടെ ഉപാധികള്‍ മറ്റൊന്നിലായിരിക്കും വിശദീകരിക്കുന്നത്. അതുകൊണ്ട് തന്നെ അവയെ ചേര്‍ത്ത് വെച്ചു വായിക്കുകയാണ് അവയുടെ ശരിയായ ആശയം ലഭിക്കാനുള്ള മാര്‍ഗം. വിശുദ്ധ ഖുര്‍ആന്‍ പ്രവാചക ചര്യയെ വിശദീകരിക്കുന്നുണ്ട്. അപ്രകാരം സുന്നത്തും പരസ്പരം വിശദീകരിക്കുന്നവയാണ്.

ഇത്തരത്തില്‍ തെറ്റിധരിക്കപ്പെട്ട ഒരു വിഷയമാണ് വസ്ത്രം വലിച്ചിഴക്കല്‍. ശക്തമായ താക്കീത് അതിനെ കുറിച്ച് സുന്നത്തില്‍ വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വസ്ത്രം ഞെരിയാണിക്ക് താഴെ പോവാതിരിക്കുന്നതില്‍ വളരെയധികം കാര്‍ക്കശ്യം പുലര്‍ത്തുന്ന യുവാക്കളെയും നമുക്ക് കാണാം. എത്രത്തോളമെന്നാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാനമായും ചിഹ്നമായും വരെ അവര്‍ ഞെരിയാണിക്ക് മുകളിലുള്ള വസ്ത്രത്തെ എണ്ണി. അവര്‍ ചെയ്യുന്നതിന് വിരുദ്ധമായി ഒരു പ്രബോധകന്റെയോ പണ്ഡിതന്റെയോ വസ്ത്രം അല്‍പം താഴ്ന്ന് കണ്ടാല്‍ ദീനീനിഷ്ഠ പുലര്‍ത്താത്തവന്‍ എന്ന് പരസ്യമായി വരെ ആക്ഷേപിക്കാനും അത്തരക്കാര്‍ മടിക്കുന്നില്ല.

എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന എല്ലാ ഹദീസുകളും പരിശോധിച്ചിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു കാര്‍ക്കശ്യത്തിന്റെ ആവശ്യം വരില്ലായിരുന്നു. എന്താണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് വ്യക്തമായി ബോധ്യപ്പെടുകയും ചെയ്യും. അല്ലാഹു വിശാലത അനുവദിച്ചിട്ടുള്ള കാര്യത്തിന്റെ പേരില്‍ സൃഷ്ടികളെ പ്രയാസപ്പെടുത്തേണ്ടിയും വരില്ല.

നബി(സ) പറഞ്ഞതായി അബൂദര്‍റ്(റ)ല്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു : 'മൂന്നു കൂട്ടരോട് അന്ത്യദിനത്തില്‍ അല്ലാഹു സംസാരിക്കുകയില്ല. ചെയ്ത ഉപകാരം എടുത്തു പറയുന്നവന്‍, എടുത്തു പറഞ്ഞിട്ടല്ലാതെ അവന്‍ ഒരു വസ്തുവും നല്‍കുകയില്ല. കള്ളസത്യം ചെയ്ത് ചരക്ക് വിറ്റഴിക്കുന്നവന്‍. വസ്ത്രം വലിച്ചിഴക്കുന്നവന്‍.' അബൂദര്‍റ്(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നത് അല്ലാഹു അവരിലേക്ക് നോക്കുക പോലും ഇല്ല എന്നാണ്. 

ഇവിടെ ആരാണ് വസ്ത്രം വലിച്ചിഴക്കുന്നവന്‍?
അഹങ്കാരമോ പൊങ്ങച്ചമോ ഇല്ലാതെ നാട്ടിലെ രീതിയനുസരിച്ച് ഇറക്കമുള്ള വസ്ത്രം ധരിക്കുന്നവനെയാണോ പ്രസ്തുത ഹദീസ് ഉദ്ദേശിക്കുന്നത്? 'ഞെരിയാണിക്ക് താഴെയുള്ള വസ്ത്രം നരകത്തിലാണ്' എന്ന അബൂഹുറൈറ(റ)യുടെ ഹദീസ് ഈ ആശയത്തെ ശക്തിപ്പെടുത്തുന്നുണ്ടായിരിക്കാം. സമാന അര്‍ഥമുള്ള ഹദീസ് ഇമാം നസാഇയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞെരിയാണിക്ക് താഴെ ഇറക്കി വസ്ത്രം ധരിക്കുന്നത് ഒരാളെ നരകാവകാശിയാക്കും എന്നാണ് ഇതിന്റെ അര്‍ഥം.

എന്നാല്‍ ഈ വിഷയത്തില്‍ വന്ന മുഴുവന്‍ ഹദീസുകളും പരിശോധിക്കുന്ന ആള്‍ക്ക് ഇമാം നവവിയും ഇബ്‌നു ഹജറും മുന്‍ഗണന നല്‍കിയ അഭിപ്രായത്തിലെത്താന്‍ സാധിക്കും. ഹദീസിലെ 'വസ്ത്രം വലിച്ചിഴക്കുന്ന' നിരുപാധിക പ്രയോഗം ആരെ ഉദ്ദേശിച്ചാണെന്ന് മറ്റിടങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. അഹങ്കാരികളായി വസ്ത്രം വലിച്ചിഴക്കുന്നവരെ കുറിച്ചാണ് ഈ ഭീഷണി എന്നതില്‍ ഏകോപിച്ച അഭിപ്രായമുണ്ട്.

ഇവ്വിഷയകമായി വന്ന മറ്റ് ചില ഹദീസുകള്‍ നമുക്ക് നോക്കാം. നബി(സ) പറഞ്ഞതായി അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ)ല്‍ നിന്നും ബുഖാരി നിവേദനം ചെയ്യുന്നു : 'അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴക്കുന്നവനിലേക്ക് അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല.' ഇതു കേട്ടപ്പോള്‍ അബൂബക്ര്‍(റ) ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ അറിയാതെ എന്റെ വസ്ത്രത്തിന്റെ ഒരറ്റം നിലത്തിഴയുകയാണെങ്കിലോ? അപ്പോള്‍ നബി(സ) പറഞ്ഞു: നീ അഹങ്കാരികളുടെ കൂട്ടത്തിലല്ല.'

ബുഖാരിയുടെ അതേ അധ്യായത്തില്‍ കാണുന്ന മറ്റൊരു ഹദീസാണ്, 'ഞങ്ങള്‍ പ്രവാചകന്‍(സ) അടുക്കലായിരിക്കെ സൂര്യഗ്രഹണം ഉണ്ടായി, അദ്ദേഹം ധൃതിപ്പെട്ടു എഴുന്നേറ്റു, അപ്പോള്‍ അദ്ദേഹത്തിന്റെ വസ്ത്രം ഇഴയുന്നുണ്ടായിരുന്നു. അങ്ങനെ പള്ളിയിലെത്തുന്നത് വരെയും...'
അബൂഹുറൈറയില്‍ നിന്നുള്ള മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നു: 'പൊങ്ങച്ചത്തോടെ വസ്ത്രം വലിച്ചിഴക്കുന്നവനിലേക്ക് അല്ലാഹു നോക്കുകയില്ല.'
മുസ്‌ലിം റിപോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ പറയുന്നു. ഇബ്‌നു ഉമര്‍ പറയുന്നു പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു : 'ഒരാള്‍ വസ്ത്രം വലിച്ചിഴക്കുന്നു, അഹങ്കാരമല്ലാതെ മറ്റൊന്നും അതുകൊണ്ടുദ്ദേശിക്കുന്നില്ല, അന്ത്യദിനത്തില്‍ അല്ലാഹു അവനിലേക്ക് നോക്കുകയില്ല.' വസ്ത്രം വലിച്ചിഴക്കുന്നതിന്റെ ഉദ്ദേശ്യം അഹങ്കാരത്തിന്റെ പ്രകടനമാണെന്ന് വളരെ വ്യക്തമായി തന്നെ ഇതില്‍ പറഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഇതില്‍ പഴുതുകളില്ല.

അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴക്കുന്നത് വലിയ തെറ്റാണെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ അഹങ്കാരത്തോടെയല്ലാതെ നിലത്തിഴയുന്ന വസ്ത്രം ഹദീസുകളുടെ ബാഹ്യാര്‍ത്ഥ പ്രകാരം നിഷിദ്ധമാണ്. എന്നാല്‍ അത് അഹങ്കാരത്തോടു കൂടിയുള്ള വലിച്ചിഴക്കാലാണെന്ന ഉപാദിയുള്ളതായി മറ്റു ഹദീസുകള്‍ വിശദമാക്കുന്നു.

പ്രമുഖ പണ്ഡിതനായ ഇബ്‌നു അബ്ദുല്‍ ബര്‍റ് പറയുന്നു : അഹങ്കാരത്തോടു കൂടിയല്ലാതെ വസ്ത്രം വലിച്ചിഴക്കുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതല്ല ഈ താക്കീത്. എന്നാല്‍ ഏതവസ്ഥയിലും വസ്ത്രം വലിച്ചിഴക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നു തന്നെയാണ്.

ശരീഅത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ വരുത്തുന്ന വീഴ്ച്ചകള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പു പോലെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഹദീസുകളില്‍ വന്നിട്ടുള്ളത്. എന്നാല്‍ വസ്ത്രത്തിന്റെ നീളം കുറക്കുക എന്നത് കേവലം അലങ്കാരവും മര്യാദയുമായി ബന്ധപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ അതിന്റെ ഇറക്കം കൂട്ടി വലിച്ചിഴക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ട കാര്യങ്ങളുടെ കൂട്ടത്തില്‍ മാത്രമേ ഉള്‍പ്പെടുത്താനാവൂ. ബാഹ്യ പ്രകടനങ്ങള്‍ക്കുപരിയായി ഉദ്ദേശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ദര്‍ശനമാണ് ഇസ്‌ലാം. അതുകൊണ്ട് തന്നെ അഹങ്കാരത്തെയും പൊങ്ങച്ചത്തെയും അതുപോലുള്ള ഹൃദയത്തിന് ബാധിക്കുന്ന രോഗങ്ങളെയും ഇസ്‌ലാം ചികിത്സിക്കുകയും ശക്തമായ താക്കീത് നല്‍കുകയും ചെയ്യുന്നു. അഹങ്കാരത്തിന്റെ ഒരു തരി മനസ്സിലുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണ് അത് പഠിപ്പിക്കുന്നത്.

വസ്ത്രം തെരെഞ്ഞെടുക്കുന്നതില്‍ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ് നാട്ടിലെ സമ്പ്രദായം, കാലാവസ്ഥ, സാമ്പത്തികാവസ്ഥ, ജോലിയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍. അതുകൊണ്ട് തന്നെ അതില്‍ ചില പരിധികള്‍ നിശ്ചയിക്കുക മാത്രമാണ് അല്ലാഹു ചെയ്തിരിക്കുന്നത്. ധൂര്‍ത്തും ദുര്‍വ്യയവും പാടില്ലെന്നതും അഹങ്കാരത്തിനാവരുതെന്നും അത്തരം നിബന്ധനകളാണ്.

ഹദീസുകളുടെ ബാഹ്യമായ രൂപത്തില്‍ മാത്രം വായന അവസാനിപ്പിക്കുമ്പോഴാണ് തെറ്റിധാരണകള്‍ രൂപപ്പെടുന്നത്. വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ റിപോര്‍ട്ടുകളും പരിശോധിച്ചാല്‍ തെറ്റിധാരണ നീങ്ങുകയും ചെയ്യും. അതിലൂടെയാണ് ഹദീസുകളുടെ യഥാര്‍ത്ഥ ആശയത്തിലെത്താന്‍ സാധിക്കുക.

Tuesday, August 26, 2014

മൌലവിമാര്‍ പച്ചക്കള്ളം പറയുന്നത് നിര്‍ത്തുക..നിര്‍ത്തുക


ജനാബ് ഹുസൈന്‍ സലഫി അടക്കം പല മൌലവിമാരും പറയുന്ന ഒരു  പച്ചക്കള്ളം ഉണ്ട്..(ചില നല്ലവരായ മുജാഹിദ് മൌലവിമാര്‍ ഇതില്‍നിന്നു ഒഴിവാണ്.).ഹുസൈന്‍ സലഫി ഇടയ്ക്കിടെ ഈ കള്ളം പറയും!. ഏതാണ് ഈ കളവു?  വേറെ ഒന്നും അല്ല " സ്ത്രീകള്‍ ആണ് നരകത്തില്‍ കൂടുതല്‍ എന്ന് പറഞ്ഞു പരത്തും..കേട്ടാല്‍ തോന്നും പുരുഷന്മാര്‍ ഭാഗ്യവാന്മാര്‍ എന്നും സ്ത്രീകള്‍ ആണ് കൂടുതല്‍ നരകത്തില്‍ പോവുക എന്നാണ്..!പക്ഷെ സത്യം നേരെ മറിച്ചാണ്..പുരുഷന്മാര്‍ ആണ് കൂടുതല്‍ നരകത്തില്‍ പ്രവേഷികുക .

ഇനി നമുക്ക് ഇതെകുറിച്ചുള്ള ഹദീസുകളും ഖുര്‍ആന്‍ വചനങ്ങളും വിശദമായി പരിശോദിക്കാം
*******************************************
ആദ്യമായി ഇമാം മുസ്ലിം ,അദ്ദേഹത്തിന്റെ പ്രസിദ്ധമായ സഹേഹ് മുസ്ലിമിലെ ഒരു ഹദീസ്  പരിശോധിക്കാം
عَنْ مُحَمَّدٍ قَالَ إِمَّا تَفَاخَرُوا وَإِمَّا تَذَاكَرُوا الرِّجَالُ فِي الْجَنَّةِ أَكْثَرُ أَمْ النِّسَاءُ فَقَالَ أَبُو هُرَيْرَةَ أَوَ لَمْ يَقُلْ أَبُو الْقَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ أَوَّلَ زُمْرَةٍ تَدْخُلُ الْجَنَّةَ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ وَالَّتِي تَلِيهَا عَلَى أَضْوَإِ كَوْكَبٍ دُرِّيٍّ فِي السَّمَاءِ لِكُلِّ امْرِئٍ مِنْهُمْ زَوْجَتَانِ اثْنَتَانِ يُرَى مُخُّ سُوقِهِمَا مِنْ وَرَاءِ اللَّحْمِ وَمَا فِي الْجَنَّةِ أَعْ
പരിഭാഷ
ചിലര്‍ നരകത്തില്‍ പുരുഷന്മാര്‍ ആണോ സ്ത്രീകള്‍ ആണോ കൂടുതല്‍ എന്ന് തര്കിച്ചു കൊണ്ടിരിക്കുകയായിരുന്നു..അപ്പോഴാണ് അബു ഹുരയാര നബി പറഞ്ഞ ഒരു കാര്യം പറഞ്ഞത് .സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ആദ്യസന്ഘം ,അവരുടെ മുഖം പൂര്‍ണ ചന്ദ്രനെ പോലെ പ്രകാഷിക്കുന്നതയിരിക്കും , അടുത്ത സംഘം ആവട്ടെ അവരുടെ മുഖംങ്ങള്‍ നക്ഷത്രങ്ങളെ പോലെ തിളങ്ങുന്നതയിരിക്കും ,എല്ലാവര്‍ക്കും രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കും ,അവര്‍ അതി  സുന്ദരികളും ആയിരക്കും .ഭാര്യമാര്‍ ഇല്ലാത്ത ആരുംതന്നെ സ്വര്‍ഗത്തില്‍ ഉണ്ടായിരിക്കില്ല.

അപ്പോള്‍ ഓരോ പുരുഷന്മാര്കും രണ്ടു ഭാര്യമാര്‍ എന്നാ തോതില്‍ വെച്ച് നോക്കുമ്പോള്‍ സ്ത്രീകള്‍ സ്വര്‍ഗത്തില്‍ കൂടുതല്‍ എന്ന് വ്യക്തമായല്ലോ..അപ്പോള്‍ നരകത്തില്‍ കൂടുതല്‍ പുരുഷന്മാര്‍ ആണുള്ളത് .

ഇനി ഒരു മുഫസ്സിര്‍ ആയ ഇബ്നു കസീര്‍ ഇതെക്കുരിചു എന്ത് പറയുന്നു എന്ന് നോക്കാം..
فالمراد من هذا ان هاتين من بنات آدم ومعهما من الحور العين ما شاء الله عز وجل
പരിഭാഷ
ഇവിടെ രണ്ടു ഭാര്യമാര്‍ എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് ആദമില്‍ നിന്നുള്ള ഭൂമിയിലെ സ്ത്രീകളെ തന്നെ ആണ്..പിന്നെ സ്വര്‍ഗീയ ഹൂരുള്‍ ഈന്ങ്ങളും ഉണ്ട് ..(ഈ മുഫസ്സിരിന്റെ കണക്കു വെച്ച് നോക്കിയാല്‍ സ്വര്‍ഗത്തില്‍ സ്ത്രീകളെ കൊണ്ട് വഴി നടക്കാന്‍ പറ്റില്ലായിരിക്കും !.രണ്ടു ഭാര്യമാരും ബാക്കി സ്വ്രഗീയ ഹൂരിക്ളും ..ഹോ .എനിക്ക് വയ്യ. എന്തായാലും അഹല് സുന്ന അങ്ങീകരിക്കുന്ന മുഫസ്സിര്‍ എന്നാ നിലക്ക് ഇദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മള്‍ മുഖവിലക്ക് എടുത്തേ മതിയാകൂ..കാരണം മുസ്ലിമിലെ ഹദീസ് ഉണ്ടല്ലോ )
ഇബ്നു കസീര്‍  ഇതെവിടെ എഴുതിരിക്കുന്നു എന്ന് ആരും ചോദിച്ചു വന്നേക്കരുത്..ഡാ പിടിച്ചോളൂ ..!

കിതബിന്റെ പേര് : സിഫഹുല ജന്ന
പേജ് നമ്പര്‍ :: 132
പ്രസ്ടകര്‍ : മുഅസസ് അല ഖുതുബ് അല തകഫിയ
സ്ഥലം : ബൈരൂത് ,ലെബനോന്‍ (ജൂതന്റെ കൂടെ ഫോട്ടോ എടുത്തതിനെ എന്നെ ജൂതനക്കിയ ആള്‍ക്കാര്‍ ,ലബനോനിലെ പ്രസാദകര്‍ ശിയാക്കള്‍ ആണെന്ന് പറയുമോ ആവോ!..എന്നാല്‍ സോറി എനിക്ക് ഈ കിതബിന്റെ വേറെ പ്രസടകരെ അറിയില്ല )

ഇനി വേറെ കിതബുകള്‍ പരിശോധിക്കാം
ഹദീസില്‍ പറഞ്ഞ രണ്ടു ഭാര്യമാര്‍ ഭൂമ്യ്ല്‍ ജീവിച്ചു മറിച്ചു പോയ സ്ത്രീകള്‍ തന്നെ എന്ന് പറഞ്ഞ രണ്ടു പ്രമുഖ പണ്ഡിതരെ ആണ് ഇവിടെ കൊണ്ട് വരുന്നത്

ഒന്ന് )ജനാബ് ഹാഫിള്‍ സൈനുദ്ദേഎന് അല ഇരാകി (മരണം :650 വര്‍ഷങ്ങള്‍ക്കു മുന്പ് ജീവിച്ച പണ്ഡിതന്‍ .)
ഇദ്ദേഹത്തിന്റെ കിതാബിന്റെ പേര് =: തരഹ് അല തസ്രിബ് ഫീ ശര്ഹ അല തക്രിബ്

രണ്ടു )ഹാഫിസ് അല അയണി (hijr :850)
കിതാബ്: ഉമ്ടതുല്‍ ഖാരി

ഇനി നാലാമതായി മഹാ പണ്ഡിതനായ ഇബ്നു ഹജറുല്‍ അസ്കലാനി അദ്ദേഹത്തിന്റെ    ഫതുല്ബാരി യില്‍ പറയുന്നത് നോക്കാം
*************
وَاسْتَدَلَّ أَبُو هُرَيْرَة بِهَذَا الْحَدِيث عَلَى أَنَّ النِّسَاء فِي الْجَنَّة أَكْثَر مِنْ الرِّجَال ... وَهُوَ وَاضِح

പരിഭാഷ
അബുഹുരിര സ്വര്‍ഗത്തില്‍ കൂടുതല്‍ സ്ത്രീകളും ,നരകത്തില്‍ കൂടുതല്‍ പുരുഷന്മ്മാരും എന്നതിന് ഈ ഹദീസ് ആണ് തെളിവ് പിടിക്കുന്നത്‌ ..
എന്നിട്ടാണ് നമ്മുടെ ഹുസൈന്‍ സലഫിയും കൂട്ടരും സ്ത്രീകള്‍ എന്ന് നരകത്തില്‍ കൂടുതല്‍ എന്ന് കള്ളം പറഞ്ഞു നടക്കുന്നത്..ലിങ്ങടിസ്തനത്തില്‍ അല്ലഹിവിനെ കൂടുതല്‍  ഇഷ്ടം, പുരുഷന്മാരെ ആണോ?? വിഡ്ഢിത്തം അല്ലാതെ എന്ത് പറയാന്‍..അള്ളാഹു തകവ ആണ് നോക്കുന്നത് പുരുഷനോ സ്ത്രീയോ എന്നല്ല...

അപ്പോള്‍ എന്തുകൊണ്ട് പുരുഷന്മാര്‍ കൂടുതല്‍ നരകത്തില്‍ ആവുന്നത്??

കാരണങ്ങള്‍ പരിശോടിക്കം
ലിങ്ങടിസ്തനത്തില്‍ പാപങ്ങളുടെ താരതമ്യ പഠനം നടത്താം
****************************************************************************************

സാമ്പത്തിക കുറ്റങ്ങള്‍ :
******************************
സാമ്പത്തിക കുറ്റങ്ങള്‍ ആയ പലിശ തിന്നാല്‍ ,കള്ളപ്പണം ഉണ്ടാക്കല്‍ എല്ലാം കൂടുതല്‍ ചെയുന്നത് പുരുഷന്മാര്‍ ആണ്..കാരണം ലോകത്ത് വികസിത രാജ്യങ്ങളില്‍ വരെ ബുസിനെസ് ചെയ്യുന്നതുയ്\ കൂടുതല്‍ പുരുഷന്മാര്‍ ആണ്..മുസ്ലിം രാജ്യങ്ങള്‍ ആകട്ടെ ,പലിശ ,മറ്റു സാമ്പത്തിക കുറ്റങ്ങള്‍ പുരുഷന്മാര്‍ ആണ് കൂടതുള ചെയ്യുന്നത്..പെണ്ണുങ്ങള്‍ വീട്ടില്‍ തന്നെ ജോലി ചെയ്യാത്തത് കൊണ്ടി ഇത്തരം പാപങ്ങള്‍ വരുന്നില്ല.

ലൈംഗികകുറ്റ കൃത്യങ്ങള്‍
**************************
ലൈംഗിക കുറ്റകൃത്യങ്ങള്‍ കൂടുതല്‍ പുരുഷന്മാര്‍ ചെയ്യുന്നു..ഒരു സ്ത്രീ വേശ്യ ഉണ്ടെങ്കില്‍ അവളെ സമീപിക്കുന്ന പുരുഷന്മമാര്‍ വളരെ അധികം ആയിര്ക്കും..അപ്പോള്‍ എല്ലാര്ക്കും വ്യഭിചാര കുറ്റം ആവും..

 കൊലപാതകം ,അക്രമം
***************************
പുരുഷമാര്‍ വീടിനു പുറത്തു ആയതുകൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും, ,അക്രമം കൂടുതല്‍ ചെയ്യന്നത്എ ആണുങ്ങള്‍ ആണ്..ലോക ജയിലുകളില്‍ കൂടുതല്‍ പുരുഷന്മാര്‍ ആണ്

മദ്യപാനം
*************
കൂടുതല്‍ ആണുങ്ങള്‍

മറ്റു ചെറിയ പാപങ്ങള്‍
************************************

ഏകദേശം ഒരേ പോലെ ആണുള്ളത് .ചിലകാര്യത്തില്‍ സ്ത്രീകള്‍ ആയിരിക്കാം മുന്‍‌തൂക്കം..

അപ്പോള്‍ മുകളിലെ കാരനങ്ങള്‍ ആണ് പുരുഷമമാര്‍ നരകത്തില്‍ കൂടുതല്‍ ആകാന്‍ കാരണം

ഇനി സ്ത്രീകള്‍ നരകത്തില്‍ കൂടുതല്‍ ആണെന്ന ഹദീസോ?? ഈ ഹദീസ് എന്തുകൊണ്ട് തള്ളിക്കളയണം ??
********************************************************************
ഒന്ന് ) ഈ ഹദീസ് മുകളിലെ ഹദീസിനു വിരുദ്ധം ആണ്

രണ്ടു) നിത്യ സത്യങ്ങള്‍ ആയ മേല്പറഞ്ഞ  യാതര്‍ത്യങ്ങള്‍ക്ക് ഈ ഹദീസ് എതിരാണ്

മൂന്ന്‍) അല്ലാഹുവിന്റെ നീതിക്ക് എതിരാണ്..അള്ളാഹു നീതിമാനാണ്..തിന്മ പ്രവര്തിവരെ അവന്‍ ശിക്ഷിക്കും..ആണോ പെണ്ണോ എന്ന് നോക്കിയല്ല..കൂടുതല്‍ തിന്മ ചെയ്യുന്നവര്‍ ആണുങ്ങള്‍ ആയതിനാല്‍ കൂടുതല്ക് പേര്‍ നരക ശിക്ഷ അനുഭവിക്കും

നാല്) ഈ ഹദീസ് അറിയപ്പെട്ട സത്യത്തിനു വിരുധംയാതുകൊണ്ട്, അബു ഹുരിര പറഞ്ഞ നബി വചനത്തിനു എതിരയതുകൊണ്ടും ,ഹദീസ് നിധാന ശാസ്ത്ര പ്രകാരം തള്ളിക്കളയേണ്ട ഹദീസ് ഗണത്തില്‍പ്പെടുന്നു

ഇനി കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് അയക്കുക .
അസ്സലാമു അലൈകും



Thursday, June 26, 2014

ആയിശയെ വിവാഹം കഴിച്ചത് 19 ഇൽ ആണ്.. 6 വയസ്സിൽ അല്ല..6 വയസ്സ് ബുഖാരിയുടെ കെട്ടുകഥ...

ആയിശയെ വിവാഹം കഴിച്ചത് 19 ഇൽ ആണ്.. 6 വയസ്സിൽ അല്ല..6 വയസ്സ് ബുഖാരിയുടെ കെട്ടുകഥ...
************************************
മലപ്പുറം ജില്ലയില്‍ മേലാറ്റൂരിനടുത്ത് ഒരു ഗ്രാമത്തില്‍ അവിടുത്തെ ഇസ്ലാമിക പ്രവര്‍ത്തകര്‍ നബിദിനത്തോട് അനുബന്ധിച്ച് നബിയുടെ സന്ദേശം പരിചയപ്പെടുത്തുന്നതിനും മറ്റുമായി ഒരു ടാബ്ള്‍ ടോക്ക് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങളില്‍പെട്ട അഭ്യസ്ഥവിദ്യരേയും ക്ഷണിച്ച പ്രസ്തുത യോഗത്തില്‍ സംഘാടകരെ അമ്പരപ്പിച്ച് ഒരു അമുസ്ലിം സുഹൃത്ത് ഒരു  കാര്യം പറഞ്ഞു. പൊതുവെ അത്തരം യോഗത്തില്‍ നബിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുപോവുകയാണ് രീതി. അതുകൊണ്ടു തന്നെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടിയും വാദപ്രതിവാദവും  അത്തരം സന്ദര്‍ഭത്തില്‍ പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് ഇതാണ്...  "മുഹമ്മദ് നബിയെ സംബന്ധിച്ച് ഇവിടെ കേട്ടതൊക്കെ ഞാനും അംഗീകരിക്കുന്നു. പക്ഷെ മുഹമ്മദ് നബി ആയിശയെ വിവാഹം കഴിച്ചത് ഒരു നിലക്കും നീതീകരിക്കാനാവില്ല. അതേക്കുറിച്ച് നിങ്ങളുടെ ന്യയവാദങ്ങളും എനിക്ക് കേള്‍ക്കേണ്ട ...." ഇത്പ്രസ്തുതപരിപാടിയുടെ സംഘാടനം നടത്തിയ ഒരു സുഹൃത്ത് നേരിട്ടുപറഞ്ഞതാണ്.

പുതിയ ലോകത്ത് നബി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വിവാഹത്തിന്റെ കാര്യത്തിലാണ്. അതില്‍ ഒന്ന് രണ്ട് വിവാഹം പ്രത്യേകം വിമര്‍ശിക്കപ്പെടുന്നു. ഒന്ന് സൈനബിനെ വിവാഹം  മറ്റൊന്ന് സഫിയയുടെ വിവാഹം എന്നാല്‍ ആവര്‍ത്തിച്ചുരുവിടുകയും ലോകമാസകലം കാര്‍ട്ടൂണുകളിലൂടെയും ചിത്രങ്ങളിലൂടെയും ലഭ്യമായ എല്ലാ മീഡിയയും ഉപയോഗിച്ച് വിമര്‍ശിക്കുന്ന വിവാഹം ആയിശയുടേതാണ്. നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം ചെയ്യുകയും 9ാം വയസ്സില്‍  ദാമ്പത്യബന്ധം ആരംഭിക്കുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ ഒട്ടും സംശയിക്കേണ്ടതില്ലാത്ത പരമസത്യമായിട്ടാണ് മുസ്ലിം ലോകം പൊതുവെ മനസ്സിലാക്കുന്നത്. എന്നാല്‍ പലപ്പോഴും പൊതുചിന്തക്കുപരിയായ ചില സത്യങ്ങള്‍ ഇനിയും വേണ്ടത്ര പുറത്ത് വരാതെ കിടക്കുന്ന അനുഭവങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ആ ഏതാണ് രണ്ട് വര്‍ഷം മുമ്പ് നബിയുടെ വിവാഹവുമായി ഈ ബ്ലോഗില്‍ ചില പോസ്റ്റുകള്‍ ഇട്ടപ്പോള്‍ ഇക്കാര്യത്തില്‍ വെറുതെ ഒരു അന്വേഷണം നടത്തിയിരുന്നു. അപ്പോള്‍ മനസ്സിലായത്. നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം കഴിക്കുകയും 9ാം വയസ്സില്‍ വീട്ടില്‍ കൂടി എന്നതും നിര്‍ബന്ധമായും ഒരു വിശ്വാസി വിശ്വസിച്ചംഗീകരിക്കേണ്ട ഒരു കാര്യമല്ല എന്നാണ്.

ഇസ്ലാം വിമര്‍ശകര്‍ കാര്യമായി ഒരു ആരോപണമായി ഉന്നയിക്കാത്ത വിഷയമാണ് നബിയുടെ വിവാഹങ്ങള്‍പുതിയ കാലഘട്ടത്തിലാണ് അത് ആരംഭിച്ചത്. നമ്മുടെ നാട്ടില്‍ വരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം എല്ലാ മതവിഭാഗങ്ങളിലും നിലനിന്നതിനാല്‍ അത് ഒരു വിഷയമായി പൊതുവെ കണ്ടിരുന്നില്ല. എന്നാല്‍ ബഹുഭാര്യത്വം തന്നെ ഏറ്റവും വലിയ ഒരു 'തിന്മ'യാകുകയും , വിവാഹം എന്നത് മനുഷ്യന്റെ ലൈംഗിക ബന്ധങ്ങളുടെ മുന്നുപാധിയല്ല എന്ന ആധുനികവീക്ഷണം ശക്തിപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ടുവന്ന ഒരു ആരോപണമാണ് ആയിശയുടെ വിവാഹം. അതുകൊണ്ട് തന്നെ ഇസ്ലാമിക പണ്ഡിതര്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളുടെ ധാരണ തിരുത്തുന്നവിധം ഒരു ഗവേഷണം ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ നാം അക്കാര്യത്തെക്കുറിച്ച് ഒരു പുനരാലോചന നടത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

നബി(സ) ആയിശയെ വിവാഹം ചെയ്തത് 9 വയസില്‍ തന്നെ എന്നവാദംമുഖവിലക്കെടുത്ത് എമ്പാടും ന്യായം ഇസ്ലാമിക പക്ഷത്ത് നിന്ന് നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ സാഹചര്യത്തിന്റെയും കാലത്തിന്റെയും അവസ്ഥപരിഗണിച്ചുകൊണ്ട് ആരോപണം ഉന്നയിച്ചവര്‍ ആ ന്യയീകരണത്തില്‍ തൃപ്തിപ്പെടുന്നതും കാണാറുണ്ട്.

ആദ്യമായി മനസ്സിലാക്കേണ്ടത്. സംഭവം അദൃശ്യമായ ഒരു വിശ്വാസകാര്യമല്ല.ചരിത്രപരമായ ഒരു കാര്യം മാത്രമാണ്.വിശ്വാസയോഗ്യമെന്ന് കരുതുന്ന ഒരു ഹദീസിന്റെയോ ഏതെങ്കിലും സ്വഹാബിയുടെ റിപ്പോര്‍ട്ടിനെ അവലംബിച്ച് മാത്രം നിഗമനത്തിലെത്തേണ്ട കാര്യമല്ല ചരിത്രം.  ഈ സംഭവം ചരിത്രവസ്തുതകളോട് എത്രമാത്രം യോജിച്ചുപോകുന്നുവെന്ന് ആദ്യമായി ചിന്തിക്കാവുന്നതാണ്.  മലയാളത്തില്‍ കാര്യമായി പ്രചാരത്തില്‍ വന്നിട്ടില്ലെങ്കിലും അറബിയില്‍ ഇതുമായി ബന്ധപ്പെട്ട ചരിത്ര വിശകലനം ധാരാളം കാണാം. അതനുസരിച്ച് ആയിശയെ 6-9 ല്‍ വിവാഹം ചെയ്തുവന്നത് യുക്തിപരമായി യോജിക്കാന്‍ കഴിയുന്ന ഒന്നല്ല. സംശയരഹിതമായ ചരിത്ര വസ്തുതകളെ ഈ വിഷയവുമായി ഒന്ന് ബന്ധിപ്പിച്ചു നോക്കാം. അതനുസരിച്ച് ആയിശയുടെ വയസ് നബി വിവാഹം ചെയ്യുമ്പോള്‍ പതിനെട്ടായിരുന്നുവെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒന്നാമത്തെ തെളിവ് : ആയിശ (റ) ടെ ജനനവുമായി ബന്ധപ്പെടുത്തി.

നബി(സ) പ്രവാചകത്വം ലഭിച്ചതിന് ശേഷം 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലുമാണ് ജീവിതം നയിച്ചത്. ദിവ്യബോധനത്തിന്റെ ആരംഭം ക്രി.വര്‍ഷം 610 ല്‍ ആയിരുന്നു. 13 വര്‍ഷത്തെ മക്കജീവിതത്തിന് ശേഷം മദീനയിലേക്കുള്ള പലായനം ക്രി. 623 ലും നബിയുടെ മരണം ക്രി. 633 ലും ആയിരുന്നു. ഇത്രയും കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. നബി (സ) ആയിശ (റ)യെ വിവാഹം ചെയ്തത് പലായനത്തിന്റെ മുന്ന് വര്‍ഷം മുമ്പാണ് അതായത് ക്രി. വര്‍ഷം 620 ല്‍ . മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വം ലഭിച്ച് പത്താം വര്‍ഷത്തിലാണ് നബി ആയിശ(റ)യെ വിവാഹം കഴിക്കുന്നത്. അന്ന് ആയിശക്ക് 6 വയസ് പ്രായം.  പിന്നീട് നബി പലായനം ചെയ്ത് മദീനയിലെത്തി ഹിജ്‌റയുടെ ഒന്നാം വര്‍ഷം അവസാനത്തിലാണ് ദാമ്പത്യബന്ധം ആരംഭിക്കുന്നത് അഥവാ ക്രി. 623 ല്‍ അപ്പോള്‍ ആയിശ (റ)യുടെ പ്രായം 9 വയസ് പൂര്‍ത്തിയാകുന്നു. ഇത് അര്‍ഥമാക്കുന്നത് ആയിശ (റ) ജനിച്ചത് ക്രി. 614ല്‍ ആണ് എന്നാണല്ലോ അഥവാ പ്രവാചകത്വം ലഭിച്ച് നാല് വര്‍ഷത്തിന് ശേഷം. ഇങ്ങനെയാണ് ബുഖാരിയുടെ നിവേദനം അനുസരിച്ച് സംഭവിക്കേണ്ടത്.

എന്നാല്‍ ചരിത്രവുമായി ബന്ധപ്പെടുത്തി ഇക്കാര്യത്തെ മനസ്സിലാക്കുമ്പോള്‍ ഇതര ചരിത്ര വസ്തുതകളുമായി ഇത് തീരെ യോജിക്കുന്നില്ല. പ്രത്യേകിച്ച് അവരുടെ സഹോദരിയായ അസ്മാഅ് ബിന്‍ത് അബൂബക്കറിന്റെ വയസുമായി ബന്ധപ്പെടുത്തുമ്പോള്‍ . ആയിശയെക്കാള്‍ 10 വയസിന് മൂത്തതാണ് അസ്മാഅ് എന്നാണ് ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. അപ്രകാരം ചരിത്രസ്രോതസുകളില്‍നിന്ന് അവര്‍ മദീനയിലേക്കുള്ള ഹിജ്‌റക്ക് 27 വര്‍ഷം മുമ്പാണ് ജനിച്ചതെന്ന് മനസ്സിലാകുന്നു. എന്ന് വെച്ചാല്‍ 610 ല്‍ നബിക്ക് പ്രാചകത്വം ലഭിക്കുമ്പോള്‍ അവരുടെ വയസ് 14 (27-13=14) സകലമാന ചരിത്ര രേഖകളും സംശലേശമന്യ അസ്മക്ക് 10 വയസിന്റെ വ്യത്യാസമാണുണ്ടായിരുന്നതെന്ന്  വ്യക്തമാക്കുന്നു. അതനുസരിച്ച് നുബുവത്തിന്റ സന്ദര്‍ഭത്തില്‍ ആയിശ(റ) വയസ് നാലായിരിക്കണം. അതായത് ആയിശയുടെ ജനനം ക്രി.വ. 606 ല്‍ .

ഇതില്‍നിന്നും വ്യക്തമാകുന്നത് പ്രവാചകത്വത്തിന്റെ പത്താവര്‍ഷം നബി ആയിശ(റ) വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 14 (4+10=14)വയസ് ആയിരുന്നുവെന്നാണ്. അഥവാ ക്രി.വ. 606 ല്‍ ജനിച്ച ആയിശ(റ)യെ നബി കി.വ. 620 ല്‍ വിവാഹം ചെയ്തു. മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തി ഒന്നാം വര്‍ഷം അവസാനത്തിലാണ് (ക്രി. 624) നബി ആയിശ(റ) വീട്ടില്‍ കൂടുന്നത്. എന്ന് വെച്ചാല്‍ ആശിയയുടെ പതിനെട്ടാം (14+3+1=18) വയസ്സില്‍ . ഇതാണ് ചരിത്രപരമായി നബി (സ) ആയിശ (റ) നെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ യഥാര്‍ഥ പ്രായം.

രണ്ടാമത്തെ തെളിവ്  : അസ്മാഅ് (റ) ന്റെ മരണവുമായി ബന്ധപ്പെടുത്തി.

അമാഅ് (റ) ന്റെ പുത്രനായ അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജ്ബ്‌നു യൂസുഫ് എന്ന ഗവര്‍ണറുടെ കയ്യാല്‍ കൊല്ലപ്പെടുന്നത് ഹിജ്‌റ വര്‍ഷം 73 ന് ആണ്. അന്ന് ആയിശ(റ) യുടെ മൂത്ത സഹോദരിയായ അസ്മാഅ് (റ) പ്രായം കൃത്യം 100 ആണ്. ഇത് വെച്ച് നാം കണക്കാക്കിയാല്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് അസ്മാഅ് (റ) ജനിച്ചതെന്ന് തഖ്‌രീബു തഹ്ദീബിലും അല്‍ ബിദായ വന്നിഹായയിലും കാണുന്നു (100 - 73=27). അഥവാ ഹിജ്‌റ സംഭവിക്കുമ്പോള്‍ അസ്മാഅിന്‌റെ പ്രായം 27. അസ്മാഅിന് ആയിശയേക്കാള്‍ 10 വയസ് കൂടുതല്‍ പ്രായം ഉണ്ടായിരുന്നുവെന്ന് ചരിത്രവസ്തുതകള്‍ വെച്ച് അംഗീകരിച്ചാല്‍ ഹിജ്‌റ സംഭവിക്കുമ്പോള്‍ ആയിശ (റ) ന്റെ പ്രായം 17. ഹിജ്‌റ ഒന്നാം വര്‍ഷമാണ് നബി ആയിശയുടെ ദാമ്പത്യം ആരംഭിക്കുന്നത് എന്നതിനാല്‍ അത് നടന്നത് 18ാം വയസ്സിലാണ് എന്ന് കൃത്യമായി പറയാം.

മൂന്നാമത്തെ തെളിവ് : ത്വബ്റിയുടെ ചരിത്രം അനുസരിച്ച്

അബൂബക്കറിന് തന്റെ മക്കളെല്ലാം ജനിച്ചത്  നബിയുടെ പ്രവാചകത്വത്തിന്റെ മുമ്പ് (ജാഹിലിയാ കാലത്ത്) ആണ് എന്ന് ത്വബ് രി അദ്ദേഹത്തിന്റെ കിതാബുല്‍ ഉമമ്‍ (സമൂഹത്തിന്റെ ചരിത്രം) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഇതനുസരിച്ച് നാം നേരത്തെ പറഞ്ഞ, ആയിശ (റ) ജനിച്ചത് നുബുവത്തിന് 4 വര്‍ഷം മുമ്പാണ് എന്ന ചരിത്ര നിഗമനവുമായി ഒത്തുവരുന്നു.

കാര്യം ഇങ്ങനെയായിരിക്കെ എന്തുകൊണ്ട് മുസ്ലിം സമൂഹം ഇത് ഒരിക്കലും പറയുന്നില്ല എന്ന ചോദിച്ചേക്കാം. ഉടനെ തന്നെ ഇത് ഒരു ക്ഷമാപണ മനസ്സിന്റെ ന്യായീകരിക്കാനുള്ള വ്യഗ്രതയുമാണ് എന്ന് എഴുതി തള്ളിയേക്കാം. ആയിശ (റ) പറയുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഈ ചരിത്ര സത്യങ്ങളൊക്കെ നിരാകരിക്കാന്‍ നമുക്ക് തടസ്സമായി നിന്നത്. അതില്‍ ആയിശ പറയുന്നു. "എനിക്ക് ആറ് വയസ്സുണ്ടായിരിക്കെ നബി തിരുമേനി എന്നെ വിവാഹം ചെയ്തു. അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി. അവിടെ വെച്ച് എനിക്ക് 9 വയസ്സായിരിക്കെ നബിയിലേക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു."

ഈ ഹദീസിനെ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. എവിടയോ ഒരു പിശകുണ്ട്. അത് എവിടയാണ് എന്നാണ് നാം കണ്ടെത്തേണ്ടത്. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറിലാണ് നാം ആദ്യം ചെന്നത്തുക.

1) ആയിഷ (റ)യുടെ വിവാഹപ്രായം ഒന്‍പത് ആണ് എന്ന അധിക റിപ്പോര്‍ട്ട്കളും ഹിശാമുബ്‌നു ഉര്‍വ തന്റെ പിതാവില്‍നിന്ന്  ഉദ്ദരിക്കുന്നതായാണ് ഉള്ളത്. പ്രവാചകന്റെയും ആയിഷയുടെയും വിവാഹം ആയതുകൊണ്ട് തന്നെ സുപ്രസിദ്ധമാവേണ്ടിയിരുന്നതും ഒരുപാടു ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതുമായ ഒരു വിഷയം പ്ഹിശാമുബ്‌നു ഉര്‍വയില്‍ മാത്രം എന്ത് കൊണ്ട് കേന്ദ്രീകരിക്കപെട്ടു എന്നതാണ് ഒന്നാമത്തെ സംശയം.

2) ഹിശാമുബ്‌നു ഉര്‍വഃ 71 വയസ്സ് വരെ മദീനഃയിലാണ് കഴിച്ചു കൂട്ടിയത്. പക്ഷെ മദീനയില്‍ നിന്ന് ഒരാള്‍ പോലും ഇദ്ദേഹത്തില്‍ നിന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 71 വയസ്സിനു ശേഷം അദ്ദേഹം താമസം മാറിയ ഇറാഖില്‍ നിന്ന് ആണ് വിഷയ സംബന്ധമായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്കള്‍ മുഴുവന്‍ വരുന്നത്. എഴുപത് വയസ്സ് കഴിഞ്ഞ ഒരാള്‍ പഴയ കാര്യങ്ങളെ അനുസ്മരിക്കുമ്പോള്‍ എത്രത്തോളം കൃത്യത കാണിക്കും എന്ന് നമുക്ക് ഇന്നും പരിശോധിച്ചു നോക്കാവുന്നതണല്ലോ..

3) ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആധികാരികതയെ കുറിച്ച് പ്രതിപാദിക്കുന്ന 'തഖ്‌രീബു തഹ്ദീബ് ' എന്ന ഗ്രന്ഥത്തില്‍ ഹിശാമുബ്‌നു ഉര്‍വയെ കുറിച്ച് യഅ്ഖൂബ് ബ്‌നു ശൈബഃ പറയുന്നു ''ഇറാഖിലെആളുകള്‍ വഴിയല്ലാതെ അദ്ദേഹത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യ യോഗ്യം ആണ് (അതായത് അദ്ദേഹം വൃദ്ധന്‍ ആവുന്നതിനു മുമ്പ്). ഇമാം മാലിക് ബ്‌നു അനസ് (റ) ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഇറാഖികലൂടെ വന്ന മുഴുവന്‍ ഹദീസുകളും തള്ളികളഞ്ഞിരുന്നു (വാല്യം 11 പേ: 4851) ഹദീസ് റിപ്പോര്‍ട്ടര്‍മാരെ കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ആയ 'മീസാനുല്‍ ഇഅ്തിദാലില്‍ പറയുന്നു: ' പ്രായമായ ഹിശാമുബ്‌നു ഉര്‍വയുടെ ഓര്‍മ ശക്തി വളരെ കുറവ് ആയിരുന്നു (വാല്യം 4, പേജ്:301, 302).

അപ്പോള്‍ നമുക്ക് സ്വാഭാവികമായും എത്തിച്ചേരാവുന്ന നിഗമനം. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഹിശാമ്ബുനു ഉര്‍വക്ക് പിശക് സംഭവിച്ചിരിക്കുന്നുവെന്നാണ്. എന്നാല്‍ ബുഖാരിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിച്ച പരമ്പരയനുസരിച്ച് ഈ ഹദീസ് സ്വഹീഹാണ്. തന്റെ ആറാം വയസ്സില്‍ നടന്ന ഒരു സംഭവമാണ് ആയിശ (റ) പറയുന്നത് എന്നതില്‍ സംഭവിച്ചിരിക്കാനുള്ള മറ്റൊരു സാധ്യതയെ കുറേകൂടി ഉറപ്പായ ഒരു സാധ്യത നിലനില്‍ക്കുന്നതിനാല്‍ നാം പരിഗണിക്കേണ്ടതില്ല. നാം മുകളില്‍ പറഞ്ഞ വളരെ വ്യക്തമായതും യുക്തിഭദ്രമായതുമായ ചരിത്രത്തെ വിസ്മരിച്ച് അംഗീകരിക്കേണ്ട അവസ്ഥയിലല്ല ഈ ഹദീസുള്ളത് എന്ന് വ്യക്തമാണല്ലോ. കുറേകൂടി ചരിത്ര വിശകലനങ്ങള്‍ ശ്രദ്ധിക്കുക. എങ്ങനയായാലും ആറ് - ഒമ്പത് വയസ് ഒരുനിലക്കും സ്വീകാര്യമല്ലെന്ന് കാണാവുന്നതാണ്.

1. പൊതു ധാരണയനുസരിച്ച് ജ്‌റഃയുടെ 8 വര്‍ഷം മുമ്പാണ് ആഇശഃ(റ) ജനിച്ചത്. എന്നാല്‍ 'സ്വഹീഹുല്‍ ബുഖാരി' യിലെ 'കിതാബുതഫ്‌സീറില്‍' വന്ന ഒരു ഹദീസില്‍ സൂറത്തുല്‍ ഖമര്‍ അവതരിച്ച സമയത്ത് ആഇശഃ(റ) കൌമാര പ്രയക്കാരിയായിരുന്നു എന്ന് പറയുന്നു. സൂറത്തുല്‍ ഖമര്‍ ഹിജ്‌റക്ക് ഏഴു വര്‍ഷം മുമ്പാണല്ലോ അവതരിച്ചത്. അങ്ങിനെ നോക്കുമ്പോള്‍ ഹിജ്‌റ സമയത്ത് ആയിഷ (റ) പ്രായം 9 പോരാ. ഹിശാമുബ്‌നു ഉര്‍വയുടെ റിപ്പോര്‍ട്ട്കളില്‍ വരുന്ന പ്രായം തെറ്റാണു എന്ന് ഇത് വ്യക്തമാക്കുന്നു.

2. ബദര്‍ , ഉഹുദ് യുദ്ധങ്ങളില്‍ ആയിഷ (റ) പങ്കെടുത്തിരുന്നു എന്ന് ഒന്നിലധികം റിപ്പോര്‍ട്ട്കളില്‍ കാണാം. പതിനഞ്ചു വയസ്സ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. യുദ്ധത്തില്‍ മുറിവേറ്റവരെ ശ്രുശൂഷിക്കാനും മറ്റുമായിരുന്നു അന്ന് സ്ത്രീകളെ കൊണ്ട് പോയിരുന്നത്. പേടിച്ചു അലറി കരയുന്ന പ്രായത്തില്‍ ഉള്ള കുട്ടികളെ മറ്റുള്ളവര്‍ക്ക് കൂടി അധിക ബാധ്യത ആകുന്ന വിധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല എന്നതിനാല്‍ ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധ സമയത്ത് ആയിഷ (റ)ക്ക് പതിനഞ്ചു വയസ്സില്‍ അധികം പ്രായം കാണണം.

3. മറ്റൊരു ചരിത്രകാരനായ ഇബ്‌നു ഹിശാമിന്റെ അഭിപ്രയത്തില്‍ ഉമര്‍ (റ) ഇസ്ലാം സ്വീകരിക്കുന്നത്തിന്റെ തൊട്ടു മുമ്പാണ് ആയിഷ (റ) ഇസ്ലാം സ്വീകരിക്കുന്നത്. അങ്ങിനെയെങ്കില്‍ പ്രബോധനത്തിന്റെ ഒന്നാം വര്‍ഷം തന്നെ ഇസ്ലാം സ്വീകരിക്കാന്‍ ഉള്ള വിവേകം എത്തിയ പ്രായം ആവണം ആയിഷ (റ) വിന്. അന്ന് ആയിഷ (റ) കുറഞ്ഞത് അഞ്ചു വയസ്സ് പ്രായം എന്ന് കരുതിയാല്‍ പോലും ഹിജ്‌റ സമയത്ത് അവരുടെ പ്രായം കുറഞ്ഞ 17 ആയിരിക്കും . ഹിജ്‌റ സമയത്ത് ഒന്‍പത് വയസ്സാണ് ആയിഷ (റ)ക്ക് എന്ന് വാശിപിടിക്കുന്നവര്‍ ആയിഷ (റ) ജനിക്കുന്നതിനു 8 കൊല്ലം മുമ്പ് ഇസ്ലാം സ്വീകരിച്ച കാര്യം ആണ് ഇബ്‌നു ഹിഷാം പറഞ്ഞത് എന്ന് പറയേണ്ടിവരും.

4. ത്വബ്‌രിയുടെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) മുത്മഇന്റെ അടുത്ത് പോയി മകളെ സ്വീകരിക്കാന്‍ അവശ്യപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മകനുമായി ആയിഷ (റ)ക്ക് വിവാഹം ആലോചിച്ചിരുന്നു. ഇസ്ലാമിനോടുള്ള ശത്രുത കാരണം മുത്ത്ഇം ആ വിവാഹാലോചനയില്‍ നിന്നും പിന്മാറി. അബ്‌സീനിയ ഹിജ്‌റ യുടെ കാലത്ത് തന്നെ ആയിഷ (റ)ക്ക് വിവാഹ പ്രായം ആയിരുന്നുവെന്നു ഈ സംഭവം വ്യക്തമാക്കുന്നു.

5. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ അഭിപ്രായത്തില്‍ നബിതിരുമേനിയുടെ പുത്രി ഫാത്തിമ(റ)ക്ക് ആയിഷ (റ)യെക്കാള്‍ അഞ്ചു വയസ്സ് കൂടുതല്‍ ആണ്. തിരുമേനിയുടെ മുപ്പത്തി അഞ്ചാം വയസ്സില്‍ ആണ് ഫാത്തിമ ജനിക്കുന്നത്. ഇത് പ്രകാരം നോക്കിയാലും ഹിജ്‌റ സമയത്ത് ആയിഷക്ക്  9 വയസ്സല്ല.

ചുരുക്കത്തില്‍ വിവാഹസമയത്ത് ആയിശക്ക് ആറ് വയസ്സും ദാമ്പത്യം ബന്ധംതുടങ്ങുമ്പോള്‍ 11 വയസ്സുമായിരുന്നുവെന്നത് ചരിത്ര വസ്തുതകളോ ഹദീസിന്റെ ന്യൂനതയോ പരിഗണിക്കാതെയുള്ള പരമ്പരാഗത വിശ്വാസം മാത്രമാണ് എന്ന് വ്യക്തമാകുന്നു. പക്ഷ നാമൊക്കെ പഠിച്ചുവെച്ചത് അതായത് കൊണ്ട് ഇനിയും കുറേകാലം. അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയും. ഇത്തരം കാര്യങ്ങള്‍ക്ക് മുഖവില കൊടുക്കാതരിക്കുകയും ചെയ്യും.

ഈ ബ്ലോഗറെ സംബന്ധിച്ചിടത്തോളം വായനക്കാര്‍ ഇതിനോട് എന്ത് നിലപാട് സ്വീകരിച്ചാലും പ്രത്യേകിച്ച് ഒന്നുമില്ല. 9 വയസ് എന്നത് വസ്തുതയല്ലെങ്കില്‍ പ്രവാകന്‍ ഇതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യരുത് എന്ന നല്ല മനസ്സ് മാത്രമാണ് ഈ ചര്‍ചക്ക് പിന്നില്‍ . മാത്രമല്ല മനസ്സിലാക്കിയ സത്യം പറയാതിരിക്കാനാവുന്നുമില്ല.

അനുകൂലവും പ്രതികൂലവുമായ വസ്തുതകള്‍ പറയാതെ പോകരുത് എന്ന് അപേക്ഷിക്കുന്നു.

Saturday, May 3, 2014

ഷെയ്ഖ്അല്‍ബാനിയുമായുള്ള ഫോണ്‍ സംസാരം പുറത്തായി .!! ഇതോടെ ജിന്നോരികളുടെ ആധാര്ഷം നടുക്കടലിൽ ആയി .! കൂടെ ആദര്ശ കാപട്യ ങ്ങളും


ഷെയ്ഖ്  അല്‍ബാനിയുമായുള്ള   ഫോണ്‍ സംസാരം പുറത്തായി .!! ഇതോടെ
ജിന്നോരികളുടെ ആധാര്ഷം നടുക്കടലിൽ ആയി .! കൂടെ ആദര്ശ കാപട്യ ങ്ങളും
*********************************
ഷെയ്ഖ്‌ നാസിറുദ്ദീന്‍ അല്ബാനി അറിടപ്പെട്ട ,gulf സലഫികളുടെ
ജിന്ന് പണ്ടിതാൻ ആണ്
1000 വര്ഷങ്ങള്ക്ക് ശേഷം ബുഖാരിയിൽ പുതിയ ദുര്ബല ഹദീസ് കണ്ടെത്തിയ , കുപ്രസിദ്ധി ഇദ്ദേഹത്തിനു സ്വന്തം!! .ഇത്ചോദ്യം ചെയ്യുന്നതാണ്‌ ഇതിലെ പ്രധാന ഭാഗം .
1000 വര്ഷങ്ങള്ക്ക് ശേഷം താൻ
ആദ്യമായാണ് ഈ ദുര്ബല hadees കണ്ടെത്തിയത് എന്നാ നഗ്ന സത്യം ഇദ്ദേഹം     ഇവിടെ തുറന്നു പറയുന്നു ..വേറെ ഒരു പണ്ടിതാൻ നും പ്രസ്തുത hadees ദുര്ബലം എന്ന് കണ്ടെത്തിയിരുന്നില്ല . ദുര്ബലം ആക്കാനുള്ള അദ്ദേഹത്തിന്റെ ന്യായവാദം യഥാർത്ഥത്തിൽ ജിന്നോരി ആദര്ഷങ്ങളുടെ പാപ്പരത്തം ആണ് കാണിക്കുന്നത് . ആ ന്യായവാദങ്ങൾ നമുക്ക് അന്വേഷിക്കാം.
ഈ ബുഖാരി ഹദീസിലെ സനടിൽ ഉള്ള ibnu അബ്ബാസ്‌ എന്ന സഹാബിക്ക് അക്കാലത്ത് വയസ്സ് കുറവായിരുന്നു . !! ഈ വാദം അന്ഗീകരിച്ചാൽ ഇദ്ദേഹം ഈ സഹാബി ഉദ്ധരിച്ച മറ്റു ഹദീസുകളെ എല്ലാം തള്ളിക്കളയുമോ ?? അതൊരിക്കലും
സാധമാല്ലല്ലോ ? അപ്പ്പോൾ സനടിൽ വേറെ പ്രശ്നങ്ങൾ ഇല്ലാതിരിക്കെ ഇബ്നു അബ്ബാസിന്റെ പേര് പറഞ്ഞു ഹദീസ് ദുര്ബലമാക്കാൻ പാടുണ്ടോ? ഇല്ല യഥാർത്ഥത്തിൽ ഹദീസ് ആശയം ആണ് നോക്കിയത്.അത് മറച്ചു
വെക്കാൻ ഇബ്നുഅബ്ബാസിന്റെ പേര് വെറുതെ കൊണ്ട് വരുന്നു. എന്ന് മാത്രം. . പക്ഷെ ആശയം നോക്കി നബിക്ക് സിഹ്ര് ബാധിച്ച ഹദീസ് നമ്മൾ ദുര്ബലം ആക്കിയാലോ നമ്മൾ ഹദീസ് നിഷേധികളും കാഫിറും ആവുന്നു.ഇതാണ്
ജിന്നോരി കാപട്യം. !!
രണ്ടാംന്യായം
**************
ഈ ഹദീസ് വേറെ ഹദീസിനു വിരുദ്ധം ആണ്. .അപ്പോള്‍ ബുഖാരിയുടെ സനടുകല്ക്ക് ഇല്ലാത്ത മഹത്വം വേറെ കിതബുകക്ക് ഉണ്ടോ?? ഇതുപോലെ നബിക്ക്
സിഹ്ര്ബാധിച്ച കെട്ടുകഥ ഖുരനിനും വേറെ ഹദീസുകൽക്കും എതിരാണ് എന്ന് പറഞ്ഞാല അത് സ്വീകരിക്കുന്നതിൽ എന്താണ് കുഴപ്പം ? അലബാനി പോലെ വേറെ ഒരു പണ്ടിതൻ 1000 വര്ഷങ്ങള്ക്ക് ശേഷംഇനിയും
വരേണ്ടതുണ്ടോ ?? സത്യത്തിൽ *മത്നു* നോക്കി ഇഹ്രമിൽ
കല്യാണം കഴിച്ച കഥ അലബാനി തള്ളുന്നു
.അതിനെ ചില പോടീ ന്യായങ്ങൾ ഉയരത്തി ഇബ്നു അബ്ബ്ബാസ് എന്നാ സഹാബിയുടെ മേല ചാര്തുന്നു . ഇവര്ക്ക് എങ്ങനെയും
ആവാം .പക്ഷെ നമ്മൾ പറഞ്ഞാല അത് ഹദീസ് നിഷേധം ആയി. !!
ഫോണ്‍ സംഭ്ഷനതിന്റെ മലയാള പരിഭാഷ ഇങ്ങനെ. ബ്രാക്കറ്റിൽ ഉള്ളത് എന്റെ കുറിപ്പുകള ആണ്.watch the video
********************************£
ഓ ഷെയ്ഖ്‌. താങ്കള് ബുഖാരിയിൽ ചില ഹദീസുകൾ ദുര്ബലമാക്കിയെന്നും അവയെല്ലാം ഒരു കിത്താബിൽ രേഖപ്പെടുതിയെന്നും കേള്കുന്നുനു. .നമ്മുടെ ചോദ്യം ഇങ്ങനെ ദുർബലം ആക്കുന്നതിൽ താങ്കള് ഒന്നാമത്തെ ആൾ ആണോ? .മുന്പ് ആരെങ്കിലും ഇങ്ങനെ
ദുര്ബലം ആക്കിയിട്ടുണ്ടോ? ഉദാഹരണസഹിതം വിവരിച്ചാൽ വളരെ നന്നായി
ഷെയ്ഖ്‌ : താങ്കളുടെ ചോദ്യം വ്യകതമക്കാമൊ? താങ്കളുടെ ചോദ്യത്തിൽ രണ്ടു ഭാഗങ്ങള ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു ..
ഒന്ന് ഞാൻ ആദ്യത്തെ ആൾ ആണോ ഹദീസ് ലയീഫ് ആക്കുന്നതിൽ
.രണ്ടു: ഇങ്ങനെ ബുഖരിയിലെ ഹദീസുകൾ ലയീഫ് ആക്കി കിതബ എഴുതിയതിതില് ഞാൻ ഒന്നാമത്തെ ആൾ ആണോ എന്ന്.
ചോദ്യകര്താവ് : രണ്ടും. (ചിരിക്കുന്നു)
ഷെയ്ഖ്‌ : (ചിരിക്കുന്നു) ..( ആരും
ഇതുവരെ ലയീഫ് ആക്കാത ഹദീസ് ലയീഫ് ആക്കിയതുകൊണ്ടു ചിരിക്കുകയാണോ
ആവോ!!!!?)
ഷെയ്ഖ്‌.  ഞാൻ ദുർബലമാക്കുന്നതിൽ മുന്കടന്നിട്ടുണ്ടോ എന്ന്
ചോദിച്ചാല അത് സത്യം ആണ്.അതിനെ ആര്ക്കും നിഷേധിക്കാൻ കഴ്യില്ല.കാരണം ഇങ്ങനെ ദുര്ബലം ആക്കുന്നത്ത്തിനു പല കാരണങ്ങൾ ഉണ്ട്.
ഒന്നാമതായി
എനിക്ക് പറയാൻ ഉള്ളത് തെറ്റ് പറ്റാത്ത ആരും ഇല്ല .പ്രവ്ച്ചകാൻ ഒഴികെ. മറ്റുള്ളവര്ക്ക് തെറ്റ്. പറ്റാം.. ( ബുഖാരിക്ക് തെറ്റ് പറ്റി എന്ന് പറയാൻ ഒരു മുൻ‌കൂർ ജാമ്യം എടുക്കുന്നു!!)
ഇങ്ങനെ മനുഷ്യർക്ക്‌ തെറ്റ് പറ്റാം എന്നാകാര്യംഎല്ലാരുംസമ്മതിക്കുന്നു .
(ഷെയ്ഖ് രണ്ടും ന്യായവാദംതുടരുന്നു)
ഒരു മുസ്ലിമിന്റെ മനസ്സിൽകടന്നു പോകുന്ന ഏതൊരു കിതാബും അതിന്റെ കൈയുഴുതു പ്രതികളിലും തെറ്റുകള ഉണ്ടാവും .കാരണം തെറ്റ് പറ്റാത്തത് നബിക്ക് മാത്രമാണല്ലോ . . ( ബുഖാരിക്ക്
തെറ്റ്സംഭവിച്ചു എന്ന് മനസ്സിലാക്കിക്കൊടുക്കാൻ അടുത്ത ഒരു
ഉഗ്രാൻ ന്യായവാദം നടത്തുന്നത് കേള്ക്കുക.
)
ഇമാം ഷാഫി പറഞ്ഞില്ലേ അള്ളാഹു ഖുർആൻ അല്ലാതെ വേറെ ഒന്നിന്റെയും സംരക്ഷണം ഏറ്റെടുക്കില്ല എന്നുള്ളത്.. (ഇതോടുകൂട് ചോദ്യകര്താവിന്റെ വായ
മൂടിക്കാണും
!!)
ഞാൻ വെറുതെ പറയുകയല്ല. അല്ലാഹുവിന്റെ തൌഫീക്ക്
കൊണ്ട് ഹദീസ് വിജ്ഞാനംധാരാളം
പഠിച്ചിട്ടിണ്ട്‌.ഈ അറിവ് ഞാൻ ബുഖാരിയിൽ പ്രയോഗിച്ചു
നോക്കുമ്പോൾ പലതും ഹസനുംഅതിനു താഴെയും ഉള്ളത് ആയി ഞാന്‍ കണ്ടു..ബുഖാരിയിൽ ഇങ്ങനെ ആണെങ്കില ഇമാംമുസ്ലിമിന്റെ ഹദീസുകളെ കുറിച്ച് പറയുകയുംവേണ്ടല്ലോ
..പിന്നെ ഞാൻ ആണോ ആദ്യമായി
ഇങ്ങനെ വിമര്ശനംഉന്നയിച്ചത് എന്ന് ചോദിച്ചാല അല്ല തന്നെ. ഇമാംഡാരുഖുതുനി ഒരു പന്ത്രണ്ട് എണ്ണംവിമര്ഷിചിട്ടിണ്ട്. അത്രത്തോളം
ഞാൻ
ചെയ്തില്ല.. (പക്ഷെ
മുന്പ് ആരുംലയ്യെഫ് ആക്കാത്ത ഹദീസ് ഞാൻ  ലയീഫ് ആക്കി. !! എന്നാലുംസിഹ്ര്
ബാധിച്ച കഥ തെറ്റാണു എന്ന് കണ്ടെത്താൻ ഇദ്ദേഹത്തിനു
കഴിഞ്ഞില്ല..കഷ്ടം)
സത്യ പറഞ്ഞാല എനിക്ക് മറ്റു
നാല് കിതബുകളിൽ ഉള്ള ഹദീസുകളെ നിരൂപണം ചെയ്യേണ്ടതുണ്ടായിരുന്നു .ബുഖരിക്കും
മുസ്ലിമിനും കൂടുതൽ സമയംവിനിയിഗിക്കാൻ
പറ്റിയില്ല.  എങ്കിലും ബുഖാരിമുസ്ലിമിലെ ഹദീസുകൾ നോക്കിയപ്പോൾ ചില ഹദീസുകൾ
ലയീഫ് ആണെന്ന് ഞാൻ
കണ്ടെത്തി..എന്റെ കണ്ടെത്തിയ തെളിവുകള ആര്കെങ്കിലും സംശയകരമായി തോന്നിയാൽ അവർ അസ്കലനിയുടെ കിതാപ് നോക്കട്ടെ. അദ്ദേഹം പല ഹദീസുകളും വിമര്ഷിചിട്ടുണ്ടല്ലോ ..ഇമാം
അസ്കലാനിയെ പോലെ നല്ല പണ്ടിതാൻ
വേറെ കാണുമോ? ഹദീസുകളെ വിമർശിക്കുമ്പോൾ അവിടെ രണ്ടു രീതി ഉണ്ട്. ഹദീസ്മൊത്തത്തിൽ വിമര്ശിക്കുക
.രണ്ടു
ഹദീസിന്റെ
ഒരു ഭാഗം മാത്രം വിമര്ശിക്കുക
ഒന്നാമത്തെ അതായത് ഒരു
ഹദീസ് മൊത്തത്തിൽ നിഷേധിക്കുക എന്നതിന് ഒരു ഉദാഹരണം ബുഖാരിയിൽ ഉള്ള നബി മൈമൂനയെ നിക്കഹ്
കഴിച്ചത് ഇഹ്രാമിൽ ആയിരിക്കുമ്പോൾ
എന്നത് . ഈ ഹദീസിന്റെ സനദില ഒരു പ്രശ്നവും ഇല്ല..ഇത് ഉദ്ധരിച്ച
ഇബ്നു അബ്ബാസ്‌ നല്ല ഒരു വ്യക്തി ആണ് ..മാത്രവുമല്ല ഇബ്നു ഹജര് പറഞ്ഞ
പോലെ ബുഖാരിയുടെ ചില ഹദീസിൽ ഉള്ള ഒരു വിമര്ഷിക്കപ്പെട്ട രാവി അതായത്
ഫുലൈഹ് ഇബ്നു
സുലൈമാൻ എന്നാ വ്യക്തി പോലും ഇതിന്റെ സനടിൽ ഇല്ല ( ഉണ്ടായിരുന്നേൽ പെട്ടെന്ന് ലയീഫ് ആക്കിയേനെ ! ഹിഷാം
ഇബ്നു ഉറവ ഉണ്ടാഞ്ഞിട്ടുംസിഹ്ര് ബാധിച് ഹദീസ് ദുര്ബലമാക്കാൻ ഇദ്ദേഹത്തിനു
കഴിഞ്ഞില്ല.)
പക്ഷെ ഇങ്ങനെ സനാദ് ശരി ആണെങ്കിലുംഈ ഹദീസ് ഞാൻ ദുര്ബലം
ആക്കുന്നു.ഇതിന്റെ സനടിൽ വിമര്ഷിക്കപ്പെട്ട ആരും ഇല്ല.
അതുകൊണ്ട് തന്നെ എനിക്ക് മുന്പ്
ഇതിനെ ദുര്ബലം ആക്കിയ ആരെയും
കാണാൻ നിങ്ങള്ക്ക് സാധ്യമല്ല.
എന്റെ  ന്യായങ്ങൾ
ഒന്ന്) ഇബ്നു അബ്ബാസിന് ചെറുപ്പം
ആയിരുന്നു. (ഞോണ്ടി ന്യായം.ഇവര്ക്ക് എവിടെ നിന്ന്കിട്ടി എന്ന് ചോദിക്കരുത്..ചോദിച്ചാല അകലാനി ആവും)
രണ്ടു. )വേറെ ഹദീസിൽ ഇഹരം അല്ലാത്തപ്പോൾ നിക്കാഹു കായിച്ചു എന്നുണ്ട്. (ആ ഹദീസ് ബുഖാരി കണ്ടില്ലായിരിക്കാം.!!)
മൂന്ന്) ഹദീസിനു നാല് വാക്കുകളെ ഉള്ളൂ (ഹോ പിന്നെ നാല് വാക്കുകള ഉള്ള എല്ലാ
ഹദീസും ദുര്ബലം ആക്കുമോ?)
ഇതോടെ ഫോണ്‍ ക്ലിപ്പ് സംസാരം
തീര്‍ന്നു.
വിശകലനം
**************
ബുഖരിയിലും മറ്റുംപല. തെറ്റായ
ഹദീസുകൾ. ഉണ്ട്. ധൈര്യപൂര്വംഅത്ഗ്
വിളിച്ചു പറഞ്ഞ ആൾ
ആണ്അല്ബാനി. .. അതുകൊണ്ട്
ഖുർആൻ വിരുദ്ധമായ ഹദീസുകൾ അത് സിഹ്ര് ആകട്ടെ
കണ്ണേെര്‍ ും സ്വീകരിക്കാൻ മുസ്ലിങ്ങൾ ബാധ്യസ്ഥരല്ല. ഇതാണ് ഇതിലെ ഗുണപാഠം.
കേരളത്തിലെ ജിന്നോരികള്‍ ഗ്രൂപ്പ്‌ വളര്‍ത്താന്‍ മാത്രം ആണ് സഹേഹ് ബുഖാരി മൊത്തം വിശ്വസനീയം ആണ്"അതില്‍ ലയീഫ് ഇല്ല".എതിര്‍ക്കുന്നവര്‍ ഹദീസ് നിഷേധികള്‍ ആണ്. എന്നൊക്കെ പറഞ്ഞു ആളെ കൂട്ടുന്ന ,ജനങ്ങളുടെ വിശ്വസം ചൂഷണം ചെയ്യുന്ന പരിപാടി നടത്ന്നു എന്നുള്ള കാര്യം ഇപ്പോള്‍ ബോദ്ധ്യമായല്ലോ ..


:
M