സമൂഹത്തില്‍ വളരെ അധികം ഭിന്നിപ്പ് ഉണ്ടാക്കുന്ന രീത്യില് പ്രകോപനപരമായി സംസാരിക്കുകയും മഹാല്ലുകളില്‍ സംഘട്ടനം ഉണ്ടാക്കുകയും ചെയ്യുന്ന സകരിയ വിഭ്ഗത്തിന്റെ ആശയപരമായ സ്രോതസ്സുകളും അവയ്ക്ക് ഖുബൂരിസവുമായി ഉള്ള ബന്ധങ്ങളും നമുക്ക് പരിശോധിക്കാം..
ഒന്നാമതായി അവരുടെ പിഴച്ച തൌഹീദ് പ്രകാരം പിശാചിനെ ആര്ധിച്ചാല്‍ പിശാചുക്കള്‍ മനുഷ്യരെ സഹായിക്കും എന്നുള്ളതാണ്..ഇത്തരം ശിര്‍ക് പരമായ കാര്യങ്ങള്‍ ചൂണ്ടികാണിച്ചാല്‍ ചൂണ്ടികാനിച്ചവരെ തന്നെ ശിര്ക്കാന് വാദികള്‍ ആക്കി ചിത്രീകരിക്കുക എന്നുള്ളത് സുന്നിസതിന്റെ ഒരു പ്രധാന സ്വബന്വം ആണ്..അതായത് സുന്നികള്‍ ചെയ്യുന്ന കബര്‍ ആര്ധനയെ എതിര്‍ത്താല്‍ പറയും സലഫികളുടെ ദിവ് സകല്പം ശരിയല്ല...സിംഹാസനത്തില്‍ ഇരിക്കുന്ന വിഗ്രഹം പോലെ കൈ കാലു ഉള്ള ദൈവം ആണ് സല്ഫികളുടെത് എന്ന് പറഞ്ഞു ആടിനെ പട്ടിയാക്കുന്ന സ്വഭാവം ആണ് ഇക്കൊട്ടര്‍ക്ക് ഉള്ളത്..
ഇതേ രീതി ആണ് സകരിയ വിഭാഗവും പിന്തുടരുന്നത്...അവരോഴിച്ചു മറ്റുള്ളവര്‍ ജിന്നുകളും മലക്കുകളും ബൌതികര്‍ ആണെന്ന് വിശ്വ്സിക്കാത്തത് കൊണ്ട് മറ്റുള്ളവര്‍ ശിര്‍ക്ക് പരമായ വിശ്വസം വെച്ച് പുലര്തുഇന്നതു എന്ന്നാണ് ഇപ്പോള്‍ അണികളെ പഠിപ്പിക്കുന്നത്..ഈ വിഭാഗത്തിന്റെ ഒരു നേതാവ് ഫൈസല്‍ മുസ്ലിയാര് പറയുന്നത് കേള്‍ക്കുക..
സകരിയ വിഭാഗത്തിന്റെ തെറ്റ് ചൂണ്ടി കാണിച്ചവര്‍ ,അല്ലാഹുവിനെ ല്ലാതെ മലക്കുകളെ സഹായത്തിനു ഏതു നിലക്ക് വിളിച്ചാലും ശിര്‍ക്ക് ആണ് എന്ന് പറഞ്ഞതിനാണ് പറഞ്ഞവരെ തെന്നെ മുശ്രിക്ക് ആക്കുന്നത്..!!!!
ലോക അടിസ്ഥാനത്തില്‍ ഇവര്‍ ഇത് എങ്ങനെ നടപ്പാക്കുന്നത് എന്ന് നോക്കാം..
ലോക അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ സലഫി മോവെമ്നെറ്റ് നു നേത്രത്വം കൊടുത്ത പണ്ഡിതരെ കാഫിര്‍ ആക്കുകയാണ് ഇവര്‍ ചെയ്യുന്നത്..സലഫി നേതാക്കള്‍ തന്നെ കാഫിറുകള്‍ ആക്കി ചിത്രീകരിച്ചാല്‍ സലഫി പ്രസ്ഥാനം തന്ത ഇല്ലാത്ത പ്രസ്ഥാനമായി മന്സ്സില്ലക്ക്ട്ടെ എന്നാണ് ഈ ഒളി അജണ്ട..പകരം തങ്ങളുടെ ആശയക്കാരെ മാത്രം നേതാക്കള്‍ ആക്കി ചരിത്രം വക്രീകരിക്കുക..
ഇതെങ്ങനെ സാധിക്കുന്നു എന്ന് നമുക്ക് നോക്കാം
സലഫി നേതാക്കളായ ജമാലുദ്ദീന്‍ അഫ്ഘാനി ,സെയ്യേദ് റഷീദ് റിട ,മൊഹമ്മദ് അബ്ദു തുടങ്ങിയ വലിയ നേതാക്കളെ ,ഇവര്‍ സലഫി പണ്ഡിതര്‍ മാത്രം അല്ല ,ഇസ്ലാമിക രാഷ്ട്രീയ നേതാക്കളും ആയിരുന്നു..ഇവര്‍ കാരണം ആണ് സലഫി പ്രസ്ഥാനം കേരളത്തില്‍ ഉണ്ടാകാന്‍ തന്നെ കാരണം..ഇവര്‍ കാഫിറുകള്‍ ആണെന്ന കണ്ടെത്തല്‍ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുക സുന്നികള്‍ ആണല്ലോ ..ഇങ്ങനെയുള്ള ഒരു ജിന്ന് സലഫി (ഗള്‍ഫ് സലഫി )ആയ മുഹമ്മദ് ഹുസൈന് എന്ന അറബി ഖുബൂരി =ജിന്ന് സലഫി എഴുതിയ ഗ്രന്ഥ ആണ്."
അല്‍ ഇസ്ലാം വല്‍ഹളാറതുല്‍ ഗ്വര്‍ബിയ്യ’ " ഇതെനെപ്പറ്റി സുന്നികള്‍ അവരുടെ മാസികയില്‍ എഴുതന്നത് നോക്കുക..""
അല്‍ ഇസ്ലാം വല്‍ഹളാറതുല്‍ ഗ്വര്‍ബിയ്യ’ ജമാലുദ്ദീനെപ്പറ്റി ഇയ്യിടെ പുറത്തുവന്ന ശ്രദ്ധേയ പഠനമാണ്. വഹാബി തല്പരനായ ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈനാണ് ഗ്രന്ഥകാരന്. അബുല്‍ അഅ്ലാ മൌദൂദിയടക്കം ‘ആധുനിക ഇസ്ലാമിക പരിഷ്കര്‍ത്താക്കള്‍’ എന്ന് സ്വയം വിശദീകരിക്കുന്നവരുടെയൊക്കെ ആചാര്യസ്ഥാനത്തുള്ള ജമാലുദ്ദീനെപ്പറ്റി പുസ്തകം പുറത്തുവിടുന്ന വിവരങ്ങള്‍, ജമാലുദ്ദീന്റെ വഴികളെപ്പറ്റി എല്ലാ നിലയിലും സംശയം ജനിപ്പിക്കുന്നു. .
(നോക്കുക ജമാലുദ്ടെനെ മൌദൂദി പോലും അംഗീകരിക്കുന്നു ..എന്നീടു അയാളെ കാഫിര്‍ ആക്കിയാല്‍ ,ശിഷ്യന് മുഹമ്മദ് അബ്ദു കാഫിര്‍ ആവും,,ശിഷ്യന്റെ ശിഷ്യന് റഷീദ് രിടയും കാഫിര്‍ ആവുന്നത് എങ്ങനെ എന്ന് നോക്കാം..ഇത്രയും ചെയ്താല്‍ കേരള സലഫികള്‍ ,ജമാതുകാര്‍ എല്ലാവരും തന്ത യില്ലാത വര്‍ഗം ആയി ജനങ്ങള്‍ കരുതും..ഇത് തന്നെയാണ് ഈ ഖുബൂരികളുടെയും സലഫി മുഖം മൂടി അണിഞ്ഞ സകരിയ വിഭാഗത്തിന്റെയും ലക്ഷ്യം ..ഇവരെ പിന്തുണയ്ക്കുന്ന സൗദി സലഫികള്‍ ഇവരെ പോലെ തന്നെ ആണ്.(സൌദിയിലും യഥാര്‍ത് സലഫികള്‍ ഉണ്ട്).
ഈ പുസ്തക് വിവര്‍ത്താന്‍ വായിക്കാം. ബ്രാകറ്റില് കൊടുക്കുന്നത് എന്റെ കമന്റുകള്‍ ആണ്..
ജമാലുദ്ദീനെപ്പറ്റി അബ്ദു പറഞ്ഞ കഥകള്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ‘അഅ്യാനുശീഅ’യില്‍ മുഹ്സിനുല്‍ അമീനും പറയുന്നത്. ജമാലുദ്ദീന്‍ അഫ്ഗാനിയല്ല, ഇറാനിയാണ്.അസദാബിയാണ്. ഹമദാനിയാണ്. കാബൂളിയല്ല, കോനാറിയല്ല… കുടുംബം ഇപ്പോഴും അസദാബാദിലുണ്ട്. അഫ്ഗാനിലെ ഒരു തുണ്ട് ഭൂമിപോലും അദ്ദേഹത്തിന്റെ കുടുംബം ഭരിച്ചിട്ടില്ല. അവരില്‍ ഒരാളും അവിടെ പോയിട്ടില്ല. ജമാലുദ്ദീന്റെ സ്വദേശത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട് മുഹ്സിനുല്‍ അമീന്. അസദാബാദ് – ഹമദാനില്‍ നിന്ന് ഏഴു ഫര്‍സഖ് ദൂരമുണ്ടങ്ങോട്ട്. അവിടെ നിന്ന് ഇറാഖുഭാഗത്തേക്ക്, കര്‍മന്‍ശാഹി നഗരത്തിലേക്കുള്ള വഴിമധ്യേയാണ് അസദാബാദ്. ഏതാണ്ട് 800 വീട്ടുകാര്‍, നാലായിരത്തോളം ജനങ്ങള്‍. ജമാലുദ്ദീന്റെ സഹോദരന് മസീഹുല്ലാഹിയുടെ ഖബര്‍ അവിടെ കാണാം. സഹോദരിമാര്‍: ത്വൈബ ബീഗം, മര്‍യം ബീഗം, ത്വൈബയുടെ രണ്ടു മക്കളില്‍ ഒരാള്‍ ലുഥ്ഫുല്ലാഹ്. മറ്റൊരാള്‍ മീര്‍സാ ശരീഫ്.
(കുടുംബം എന്തിനു ,പറയുന്ന കാര്യം അല്ലെ നോക്കേണ്ടത്..ശീയെ ചായവു ഉള്ളവര്‍ ആക്കി കുപ്രചരണം ഉണ്ടാക്കാന്‍ ആണ് ഇതെല്ലം,,ഇവരുടെ കബര്‍ ആര്ധനയും,കൂടോത്ര ,ക്ന്നേര്‍ വിശ്വസവും ഒന്നും ഇപ്പറഞ്ഞ ജമാലുട്ടെന്‍ അഫ്ഘാനിക്ക് ഇല്ല എന്നതാണ് സത്യം..റഷീദ് റിട ഇതൊക്കെ നിഷേധിച്ചു)
ജമാലുദ്ദീന്റെ ഭാഷാ ശൈലിയില്‍ ഇറാനി സ്പര്‍ശമാണുള്ളത്. ഒഴുക്കില്‍ പേര്‍ഷ്യന്‍ സംസാരിക്കുമായിരുന്നു. മുഖ്യപഠന വിഷയം തന്നെ പേര്‍ഷ്യന്‍ സംസ്കാരത്തിലെ പോലെ ഫല്‍സഫയായിരുന്നു. വിശുദ്ധഖുര്‍ആനും ഹദീസും ഫിഖ്ഹും അദ്ദേഹത്തിന് അപ്രധാനങ്ങളായിരുന്നു. ഇസ്ലാമിക വിഷയത്തിലുള്ള രചനകള്‍ അത്യപൂര്‍വം മാത്രം. രാഷ്ട്രീയവും കൊമേഴ്സും ഫിലോസഫിയില്‍ ചാലിച്ചുവിട്ടതാണ് തന്റെ രചനകളിലധികവും. പിതാവിന്റെ പേര് സ്വഫ്ദര്‍. ശിഈ പാരമ്പര്യത്തില്‍ അലി(റ)ന്റെ വിശേഷണമാണത്. അഫ്ഗാനികളിലൊരാള്‍ക്കും ആ പേരു കാണില്ല. ഇദ്ദേഹത്തിന്റെ സഹചാരിയും സേവകനുമാണ് അബൂതുറാബ്. ഇതും പൊതുവെ അഫ്ഗാനികള്‍ക്കിടയിലുള്ള പേരല്ല. മനസ്സ് എപ്പോഴും ഇറാനിലായിരുന്നു.
ജമാലുദ്ദീന്‍ – അബ്ദു സഖ്യത്തെക്കുറിച്ച് ദീര്‍ഘമായി ഉപന്യസിച്ചിട്ടുണ്ട്, ഈജിപ്തിലെ ഭാഷാഗ്രന്ഥകാരനും വഹാബി തല്പരനുമായ ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന്. തന്റെ ‘അല്‍ ഇസ്ലാം വല്‍ ഹളാറത്തുല്‍ ഗര്‍ബിയ്യ’ എന്ന പ്രബന്ധ സമാഹാരത്തിന്റെ ദീര്‍ഘമായ നാല്പതു പേജുകള്‍ ജമാലുദ്ദീന്‍- അബ്ദു സഖ്യത്തിന്റെ നിഗൂഢതകളിലേക്കുള്ള സാഹസിക യാത്രയാണ്. നിഷ്പക്ഷതയും സഹിഷ്ണുതയും നിറഞ്ഞു നില്ക്കുന്ന ഈ രചന എമ്പാടും പ്രശംസിക്കപ്പെട്ടതുമാണ്. ജമാലുദ്ദീന്റെ ഒളിത്താവളങ്ങളിലേക്ക് ഡോ. മുഹമ്മദിന്റെ കൂടെ ചെല്ലുമ്പോള്‍ നമുക്ക് ലഭിക്കുന്ന വിവരങ്ങളിവയൊക്കെയാണ്.
ജമാലുദ്ദീന്റെ ജീവചരിത്രം അന്തര്‍നാടകങ്ങളുടേതാണ്. പോയിടത്തെല്ലാം അദ്ദേഹം രഹസ്യ സംഘങ്ങളുണ്ടാക്കി. ഈജിപ്തിലായിരിക്കുമ്പോള്‍ ഉണ്ടാക്കിയ ‘ഹിസ്ബുല്‍ വഥ്വന്‍’ രഹസ്യമായിരുന്നു. സ്വാതന്ത്യ്രദാഹം കത്തിച്ചുവിട്ട ആ രഹസ്യസംഘത്തില്‍ ഒരു വര്‍ഷത്തിനകം 20180 മെമ്പര്‍മാരുണ്ടായി! സംഘത്തിന്റെ ബാങ്ക് അക്കൌണ്ടുകളില്‍ വര്‍ധിച്ച വാര്‍ഷികമിച്ചം കാണപ്പെട്ടു.
‘ജംഇയ്യത്ത് മിസ്വ്റില്‍ ഫതാത്’ മറ്റൊരു രഹസ്യസംഘമായിരുന്നു. അതില്‍ ഒറ്റ മിസ്രിയും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. സംഘടനയുടെ പേരുവച്ച് ഒരു പത്രം തുടങ്ങി. പത്രപ്രവര്‍ത്തനം ജമാലുദ്ദീന്റെ മുഖ്യ ആശയപ്രചാരണോപാധിയായിരുന്നു. ഈജിപ്ഷ്യന്‍ യുവാക്കളുടെ പേരിലുള്ള ഈ പ്രസ്ഥാനത്തില്‍ മൃഗീയ ഭൂരിപക്ഷവും ജൂതയുവാക്കളായിരുന്നു((ജൂത യുവാക്കള്‍ !ഇസ്ലാമിക പണ്ഡിതന്റെ ശിഷ്യര്‍ ആണത്രേ..എന്ത് കളവും പറയാമല്ലോ ))). ഈജിപ്തില്‍ നിന്നു ബഹിഷ്കൃതനായി ഇന്ത്യയിലെത്തിയപ്പോള്‍ ഇവിടെയുമുണ്ടാക്കി മറ്റൊരു രഹസ്യസംഘടന; ‘ജംഇയ്യത്തുല്‍ ഉര്‍വ്വത്തില്‍ വുസ്ഖാ. പിന്നീടതിന്റെ പ്രവര്‍ത്തനം സിറിയ, ഈജിപ്ത്, സുഡാന്, തുണീഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഈ സംഘത്തിലെ അംഗമായിരുന്നു അള്‍ജീരിയയിലെ വിപ്ളവകാരിയായി അറിയപ്പെടുന്ന അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി.
സുഡാനിലെ മുഹമ്മദ് അഹ്മദ് അല്‍ മഹ്ദി ജമാലുദ്ദീന്റെ ഈജിപ്തിലെ നാലുവര്‍ഷത്തെ ശിഷ്യനാണ്. സംഘത്തിന്റെ പ്രമുഖരുമായുളള കത്തിടപാടുകള്‍ റശീദ് റിളയുടെ ‘താരീഖുല്‍ ഉസ്താദ്’ രണ്ടാംഭാഗത്തില്‍ വായിക്കാം. രഹസ്യകോഡുകളാണവയില്‍ നിറയെ. സുഡാനിലേക്കു കടന്ന് മഹ്ദിയെ കാണുകയെന്ന ലക്ഷ്യത്തോടെ അബ്ദു രഹസ്യമായി ഈജിപ്തില്‍ കടന്നതിന്റെ സൂചനകള്‍ നല്കുന്ന കത്തുകളിതിലുണ്ട്. ഉര്‍വ്വയെന്നാല്‍ കമ്പക്കയര്‍. കയര്‍ ഭദ്രമാക്കുകയും കെട്ടിമുറുക്കുകയുമാണ് (ഇഹ്കാമുല് ഉര്‍വ്വത്തി വ തംകീനു ഉഖൂദിഹാ) തന്റെ സിറിയ, തുണീഷ്യ യാത്രാ ലക്ഷ്യമെന്ന് അബ്ദു സൂചിപ്പിക്കുന്നുണ്ട്. ഈ സംഘത്തിന്റെ നാക്കായാണ് പിന്നീട് പാരീസില്‍ നിന്ന് അല്‍ ഉര്‍വ്വതുല്‍ വുസ്ഖാ എന്ന പത്രം തുടങ്ങുന്നത്. ഈജിപ്തില്‍ പ്രധാനമന്ത്രി രിയാള് പാഷയുടെ സഹകരണത്തോടെ മേസണിസ്റ് പ്രവര്‍ത്തനം സജീവമാക്കി. ക്രിസ്ത്യന്‍ നേതൃത്വം പൊതുവെ ജൂത താല്പര്യമുള്ള മേസണിസ്റ് മൂവ്മെന്റിനു കൂട്ടുനിന്നിരുന്നില്ലെങ്കിലും ഉസ്മാനിയ ഭരണപരിധിയില്‍ രാഷ്ട്രീയ- സുവിശേഷ താല്പര്യങ്ങള്ക്കു സഹായകമെന്നോണം മേസണിസത്തിന് പച്ചക്കൊടി കാണിച്ചു. ബ്രിട്ടീഷ് ആധിപത്യമുള്ള മേസണിസ്റ് ലോഡ്ജില്‍ (യൂനിറ്റ് എന്നു പറയാം) നിന്നു പിണങ്ങിയിറങ്ങിയ ജമാലുദ്ദീന്‍ ഫ്രഞ്ച് ലോഡ്ജ് സജീവമാക്കുകയായിരുന്നു
.(ജൂതരും ക്രിസ്റ്യനികളും നടത്തയിരുന്ന മാസണ് ലോഡ്ജുകള്‍ 1964 എയ്ജിപ്തില്‍ നിരോധിച്തു ആണ് ..ഇപ്പോള്‍ ഒരു ലോഡ്ജും ഇല്ല..ഈ ഇസ്ലാമിക പണ്ഡിതര്‍ കാഫിറുകളുടെ മതത്തില്‍ അംഗങ്ങള്‍ ആയിരുന്നില്ല...ഇത് ഉമര്‍ മൌലവി ആര് എസ എസ മെമ്പര്‍ ആയിരുന്നു എന്ന് പറയുന്നത് പോലെ ആണ്)
രിയാള് പാഷയാണതിനു വേദിയൊരുക്കിയത്;
അവിടെ അധികാര പദവി നല്കിയതും ഉന്നത സ്ഥാനമാനങ്ങള്‍ കൊടുത്ത് ആദരിച്ചതും അദ്ദേഹം തന്നെ. ജമാലുദ്ദീന്‍ വര്‍ഷം തോറും 12,000 പ്യാസ്റര്‍ വേതനം നിശ്ചയിച്ചതും ആഢംബര പൂര്‍ണമായ ഖലീലി കൊട്ടാരത്തില്‍ താമസമൊരുക്കിയതും പ്രധാനമന്ത്രിയായിരുന്നു. മേസണിസ്റ് ലോഡ്ജില്‍ അഫ്ഗാനി അംഗമായിരുന്നെങ്കില്‍ തന്നെ അതിന്റെ സ്വഭാവം പൂര്‍ണമായും അറിയുന്നതിനു മുമ്പായിരിക്കണമെന്നും പില്ക്കാലത്ത് അദ്ദേഹത്തിന് അതുമായി ബന്ധമുണ്ടായിരുന്നില്ലെന്നും അനുകൂലികള്‍ പറയാറുണ്ട്.
(ഇങ്ങനെ എഴുതിയാല്‍ അദ്ദേഹം അംഗം ആയിരുന്നു എന്ന് അണികള്‍ വിചാരിക്കട്ടെ എന്നാണുല ഈ ലേഖകന്‍ തന്ത്രം പ്രയോഗിക്കുന്നത്...ഇതില്‍ മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും തെളിവ് കൊണ്ട് വരിക)
ജമാലുദ്ദീന്റെ പ്രവര്‍ത്തനങ്ങളുടെ സമഗ്രതയന്വേഷിച്ചു ചെല്ലുമ്പോള്‍ പിന്നെ അദ്ദേഹത്തെ സംശയിക്കാനുള്ള തെളിവുകളാണ് കിട്ടുന്നത്. അദ്ദേഹം പടച്ചുവെച്ച രഹസ്യസംഘങ്ങളെല്ലാം അതാതിടങ്ങളില്‍ പ്രക്ഷോഭവുമായി പുറത്തുചാടി. ജമാലുദ്ദീനെ വാഴ്ത്തിക്കൊണ്ടും അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് പ്രചാരം നല്‍കിയും ഓരോ സംഘവും പത്രങ്ങള്‍ നടത്തി. ‘റിവ്യൂ മിസ്വ്ര്‍’ പത്രം തുടങ്ങിയത് ജമാലുദ്ദീനാണ്. ഇതിന്റെ മാനേജറായി അദീബ് ഇസ്ഹാഖിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇസ്കന്ദരിയയിലെ നാടകശാലകളില്‍ പോകാന്‍ കൂട്ടാളിയായി ഉണ്ടാകാറുള്ള തന്റെ ശിക്ഷിത ശിഷ്യന് സലീം നഖാശിന്റെയും അദീബ് ഇസ്ഹാഖിന്റെയും ചുമതലയേല്പിച്ചു കൊണ്ട് ഇസ്കന്ദരിയായില്‍ ‘അത്തിജാറ’ പത്രം ആരംഭിച്ചു. അതിലവര്‍ അഫ്ഗാനിയെ പുകഴ്ത്തി ലേഖനങ്ങളെഴുതി. ‘മഹ്ബിഥു അസ്റാറില് ഹിക്മ, വസ്ത്വുര്‍ലാബു ഫലകില്‍ ഉലൂം, എന്നൊക്കെയാണ് പ്രകീര്‍ത്തനങ്ങള്‍. ശിഷ്യ•ാരും ഫിലോസഫിസ്റുകളായി മാറിയിട്ടുണ്ടെന്നര്‍ത്ഥം. ‘അത്തിജാറ’യില്‍ എഴുതി സഹകരിക്കാന്‍ ജമാലുദ്ദീന്‍ ‘അബ്ദു’വിനോട് നിര്‍ദേശിച്ചു. ഇബ്റാഹീമുല്ലഖാനിയെയും ലേഖനമെഴുതിയും മറ്റും സഹായിക്കാന്‍ പ്രേരിപ്പിച്ചു. അഫ്ഗാനിസ്റുകള്‍ എഴുതുന്നു: “സ്വന്തം വീട്ടില്‍ വച്ച് അവര്‍ക്ക് ക്ളാസെടുക്കുന്നതില്‍ അഫ്ഗാനി വ്യാപൃതനായി. വിവിധ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം നടത്തിയ ക്ളാസുകളിലൂടെ ദര്‍ശനധാരകളിലും ഉന്നത നിലവാരത്തിലുള്ള മതവിഷയങ്ങളിലും അവര്‍ക്ക് വ്യുല്പത്തി ഉണ്ടാക്കാനും പത്രപ്രവര്‍ത്തനത്തിലും ലേഖനമെഴുത്തിലും പ്രാവീണ്യമുണ്ടാക്കാനും അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രേരണമൂലം നിരവധി ചെറുപ്പക്കാര്‍ പത്രപ്രവര്‍ത്തന രംഗത്തേക്കു വന്നു. റിവ്യൂ മിസ്റിന്റെ സ്ഥാപകനായ അദീബ് ഇസ്ഹാഖിനെ കൊണ്ട് ‘അത്തിജാറ’ പത്രം നടത്തിച്ചത് അദ്ദേഹമാണ്. ‘മിര്‍ആത്തുഗ്ഗര്‍ഖ്’ എന്ന പ്രസിദ്ധീകരണവും തുടങ്ങി. ഇവയിലെല്ലാം ലേഖനമെഴുതാറുണ്ടായിരുന്ന അഫ്ഗാനി തന്റെ വിദ്യാര്‍ത്ഥികളെയും അതിനു പ്രേരിപ്പിച്ചു. വായിച്ചു വരുമ്പോള്‍ എല്ലാം ഇസ്ലാമിനു വേണ്ടി; മുസ്ലിം ഐക്യത്തിനു വേണ്ടി. പക്ഷേ, മറച്ചുവച്ച ഒരു കഥയുണ്ട്. തന്റെ രഹസ്യക്ളാസുകളില്‍ ഏറെപ്പേരും മുസ്ലിംകളായിരുന്നില്ല. റിവ്യൂ മിസ്വ്റും അത്തിജാറയും നടത്തിയ തന്റെ അരുമശിഷ്യ•ാരായ അദീബ് ഇസ്ഹാഖും സലീം നഖാശും മാര്‍ക്കം കഴിച്ചിരുന്നില്ല. സിറിയക്കാരായ ക്രിസ്ത്യാനികളായിരുന്നു സലീമും അദീബും? ജമാലുദ്ദീനുമായുള്ള ഇവരുടെ ബന്ധത്തിന്റെ പൊരുളെന്താണ്? ജമാലുദ്ദീന്‍ ഒരു വിദ്വല്‍ സദസ്സിലിരിക്കുമ്പോഴാണ് അദീബ് മരിച്ച വാര്‍ത്തയറിയുന്നത്. അദ്ദേഹം ഉടനെ പ്രതികരിച്ചു : ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.
(നോക്കുക,,,ക്രിസ്ത്യന്‍ ആള്കാര് ആയിരുന്നു ജമാലുട്ടെന്‍ അഫ്ഘനിയും കൂട്ടരും എന്ന് പറയാന്‍ ഈ കള്ളാ കഥ ഉണ്ടാക്കുന്നു..ചിലപ്പോള്‍ ജൂത ചില്പപ്പോള്‍ ക്രിസ്ത്യന്‍ ,,ആകെ കൂടി കാഫിര്‍ ആക്കിയാല്‍ ഇവര്‍ക്ക് ലക്ഷ്യം നേടിയല്ലോ )
നിഷിദ്ധ രക്തത്തില്‍ ജമാലുദ്ദീന്‍ തന്റെ കൈകള്‍ മുക്കിക്കൊണ്ടേയിരുന്നു. ഇറാനിലെ നാസ്വിറുദ്ദീന്‍ ശാഹിന്റെ വധത്തില്‍ ജമാലുദ്ദീന്‍ കയ്യുണ്ട്. ജമാലുദ്ദീന്റെ കീര്‍ത്തിയറിഞ്ഞ് ബഹുമാനപൂര്‍വമാണ് നാസ്വിറുദ്ദീന്‍ അദ്ദേഹത്തെ തെഹ്റാനിലേക്ക് ക്ഷണിച്ചത്. ഉയര്‍ന്ന രാഷ്ട്രീയ പദവി നല്‍കുകയും ചെയ്തു. അവിടെ ഉറച്ചു നില്‍ക്കാതെ ഉപജാപങ്ങളിലേര്‍പ്പെടുകയായിരുന്നു ജമാലുദ്ദീന്‍. റഷ്യയിലെ സാര്‍ ചക്രവര്ത്തിയുമായും തത്സമയം പാരീസിലെ സ്ഥിരം കേന്ദ്രങ്ങളുമായും അദ്ദേഹം സന്ധിച്ചു. തെഹ്റാനില്‍ തിരിച്ചെത്തിയ ജമാലുദ്ദീന്‍ കുത്തിത്തിരിപ്പ് തുടങ്ങി. ഭരണാധികാരി പ്രകോപിതനായി. ഒടുവില്‍ ഇറാനിലെ പ്രസിദ്ധമായ ഷാ അബ്ദുല്‍ അളീമിന്റെ ജാറത്തില്‍ ജമാല്‍ ഒളിച്ചു.
1891ല്‍ അഞ്ഞൂറോളം സായുധ കുതിരപ്പടയെ നിയോഗിച്ച് ജമാലുദ്ദീനെ പിടിച്ചു ജാറത്തിനു പുറത്തിട്ടു. അന്നുമുതല്‍ തുടങ്ങിയ പക പിന്നീട് നാസിറുദ്ദീന്‍ ശാഹിനെ വധിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനകളിലാണവസാനിച്ചത്. തടവുചാടിയ മീര്‍സാ രിള കര്‍മാനി എന്ന ഒരു പുള്ളിയെ ജമാലുദ്ദീന്‍ സ്വാധീനിച്ചു. അതേ ജാറത്തില്‍ കര്‍മാനി പതിയിരുന്നു. 1896ല്‍ ശാഹ് സിയാറത്തിനു വന്നപ്പോള്‍ അതെ ജാറത്തില്‍ വച്ചുതന്നെ അദ്ദേഹത്തെ വധിച്ചു കളഞ്ഞു. ഇതിനു മുമ്പ് 1889 മാര്‍ച്ച് 11ന് നടന്ന, ഇറാന് ചക്രവര്‍ത്തി മീര്‍സാ മുഹമ്മദ് രിളയുടെ വധത്തിനു പിന്നില്‍ ജമാലുദ്ദീന്‍ കയ്യുണ്ടായിരുന്നുവെന്ന സത്യം പുതിയ ചക്രവര്‍ത്തി ഉള്കൊണ്ടില്ല. മുഹമ്മദ് രിളയെ വധിച്ചത് ജമാലുദ്ദീന്റെ ഒരു ശിഷ്യന് തന്നെയായിരുന്നു.
ഈജിപ്ഷ്യന്‍ ഗവര്‍ണര്‍ ഖദൈവി അബ്ബാസ് പാഷയെ വധിക്കുകയായിരുന്നു ജമാല്‍-അബ്ദു സഖ്യത്തിന്റെ അടുത്ത പ്ളാന്‍. അദ്ദേഹത്തിന്റെ മകന് തൌഫീഖുമായി ബന്ധം സ്ഥാപിക്കുവാനും മേസണിസ്റ് പ്രസ്ഥാനത്തില്‍ അംഗമാക്കാനും സാധിച്ചപ്പോള്‍ ആ ഉദ്യമം ഒഴിവാക്കുകയായിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ കഴിഞ്ഞുപോയ ശിഈ തീവ്രവാദികളായ ഇസ്മാഈലി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന രീതികളോട് വളരെ സാമ്യം പുലര്‍ത്തിയിരുന്നു ജമാലുദ്ദീന്റെ രീതികളെന്ന് ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന് വിലയിരുത്തുന്നു.
ജമാലുദ്ദീന്റെ ഇരുട്ടുവഴികളിലൂടെ അന്വേഷണത്വരയോടെ ചെന്ന് ഡോ.മുഹമ്മദ് ഒടുവില്‍ പറഞ്ഞു: ‘അദ്ദേഹത്തിന്റെ ചരിത്രത്തില്‍ പ്രകടമായ കൌതുകങ്ങളുടെ മുന്നില്‍ വെറുങ്ങലിച്ചു നില്‍ക്കുകയല്ലാതെ മറ്റൊരു വഴിയില്ല.’
അനന്തരവന് ലുഥ്ഫുല്ലാഹ് തന്റെ ഗ്രന്ഥത്തില്‍ ജമാലുദ്ദീന്റെ വിവിധ വേഷങ്ങളുടെ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹിജാസില്‍ അറബി വംശജന്; ഇറാനില്‍ ശിഈ പണ്ഡിതന്; തുര്‍ക്കി ത്വര്‍ബൂശുമായി തുര്‍ക്കിയില്‍; അഫ്ഗാനില്‍ അഫ്ഗാനി; എന്തിനാണിതെല്ലാം? ഒരു നേതാവിന് ഇത്രമാത്രം ഒളിക്കണോ? നിശ്ചയം, ഈ ഒളിച്ചുകളി അദ്ദേഹത്തിന്റെ സംശയാസ്പദമായ വഴികളെക്കുറിച്ച് ആശങ്കയേറ്റുകയാണ് ചെയ്യുന്നത്. ഏറെ പ്രസക്തമായിട്ടുള്ളത് ഇതിനെല്ലാം ജമാലിന് പണം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യമാണ്. നിരന്തരയാത്രക്ക്, സുഖലോലുപമായ ജീവിതത്തിന് പണത്തിന് മുട്ടില്ലായിരുന്നു. ബ്ളന്റുമായി ജമാലിന്റെ ബന്ധമെന്താണ്? ഈജിപ്ത്, സിറിയ, നജ്ദ് എന്നിവിടങ്ങളിലെ ബദവികള്‍ക്കിടയില്‍ ഇടവിടാതെ കയറിയിറങ്ങിയിരുന്ന ബ്ളന്റുമായി? ഈജിപ്തില്‍ കലാപങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കരുക്കള്‍ നീക്കിയ, അറബികള്‍ക്കിടയില്‍ ദേശീയത കത്തിച്ചുവിട്ട, മിസ്റര്‍ ബ്ളന്റ് ജമാലിന്റെ ആരാണ്? ഉസ്മാനിയ ഖിലാഫത്ത് തകര്‍ച്ചയുടെ വക്കിലാണെന്നും അതിനാല്‍ ഖിലാഫത്തില്‍ നിന്നു സ്വതന്ത്രരായി അസ്തിത്വവും അഭിമാനവും സംരക്ഷിക്കുകയാണ് അറബികള്‍ വേണ്ടതെന്നും പറഞ്ഞ ബ്ളന്റ് ഖിലാഫത്തിന്റെ കേന്ദ്രം ഇനി മുതല്‍ ഈജിപ്തായിരിക്കട്ടെയെന്ന് ഈജിപ്തുകാരോടും അതിനനുയോജ്യം നജ്ദാണെന്ന് നജ്ദികളോടും അല്ല, മക്കയിലെ അമീര്‍ ശരീഫ് ഹുസൈനായിരിക്കട്ടെയെന്ന് അവരോടും പറഞ്ഞു പ്രോത്സാഹിപ്പിച്ച ഡബ്ള്യു എസ് ബ്ളന്റ് ജമാല്‍ ഇംഗ്ളണ്ടില്‍ പോകുമ്പോഴെല്ലാം അവിടെ നേരത്തെയെത്തി ആതിഥ്യമരുളുമായിരുന്നു. ഒരിക്കല്‍ ഇംഗ്ളണ്ടിലേക്ക് രക്ഷപ്പെടവെ ജമാലുദ്ദീന്‍ അബ്ദുവിനെഴുതി: ബ്ളന്റിന്റെ വിലാസത്തിലായിരിക്കട്ടെ തുടര്‍ന്നുള്ള കത്തിടപാടുകള്‍. കോണ്‍സ്റാന്റിനോപ്പിളിലെത്തിയാല്‍ ബ്രിട്ടീഷ് എമ്പസിയില്‍ ജമാലിന് വീട്ടിലെന്ന പോലെ സ്വാതന്ത്യ്രം ലഭിച്ചതിന്റെ കാര്യമെന്താണ്? സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് പുറത്താക്കിയപ്പോള്‍, തുര്‍ക്കിയില്‍ നിന്നു പുറത്തുകടക്കാന്‍ വെള്ളക്കാരുടെ നിര്‍ലോഭമായ പിന്തുണ ലഭിക്കാന്‍ കാരണമെന്താണ്?
(ഇവരെല്ലാം ഫിതന്ക്കാര്‍ ആക്കി ചിത്രീകരിക്കാന്‍ ആണ് ഇവരുടെ ശ്രമം ,...സകരിയാക്കളും സൗദി മഖ്ടളി സലഫികള്‍ നടത്തുന്ന ഫിതന്‍ ലോകം കണ്ടതാണ്..ഇതെല്ലം മാര്‍ച്ച് വെക്കണ്ടേ??)
റഷ്യക്കെതിരെ തുര്‍ക്കിയുമായി ഐക്യത്തിലെത്തണമെന്ന് ഇംഗ്ളീഷുകാരുമായി ചര്‍ച്ചചെയ്തത് എന്തധികാരത്തിലാണ്? ജൂത-ക്രൈസ്തവര്‍ ജമാലുദ്ദീനുമായി മറകളില്ലാതെ ബന്ധം പുലര്‍ത്തിയതിന്റെ കാര്യമെന്ത്? തന്റെ പേഴ്സണല്‍ ഡോക്ടര്‍ ഹാറൂണ്‍ എന്ന ജൂതനായിരുന്നു. ഇദ്ദേഹവും ജോര്‍ജ് കോഞ്ചെ എന്ന മറ്റൊരു നസ്റാനിയും മാത്രമേ ജമാലിന്റെ മരണവേളയില്‍ സമീപത്തുണ്ടായിരുന്നുള്ളൂ?. ഉര്‍വ്വത്തുല്‍ വുസ്ഖാ എഡിറ്റിംഗില്‍ അബ്ദുവെ സഹായിച്ചിരുന്ന ഇറാന്‍കാരനായ മിര്‍സാ ബാഖിര്‍ ഒരു ചോദ്യചിഹ്നമായിരുന്നു. മതം മാറി തീവ്ര ക്രിസ്ത്യന്‍ മിഷനറിയായിരുന്ന അയാള്‍ വീണ്ടും ഇസ്ലാമിലേക്ക് തിരിച്ചുവന്നത് അബ്ദുവെ സഹായിക്കാനായിരുന്നു. ജമാലിന്റെ സദസ്സില്‍ ഏറെയും ജൂതക്രിസ്ത്യാനികളുമായിരുന്നു. അവരോടൊപ്പമായിരുന്നു കിടപ്പും നടപ്പും. ഒടുവില്‍ കിതപ്പവസാനിച്ചതും അവരുടെ സാന്നിധ്യത്തിലായിരുന്നു. ഇംഗ്ളീഷ് അധിനിവേശത്തോട് ശത്രുത കാണിച്ച ജമാല്‍ ഫ്രഞ്ച്-ഹോളണ്ട് അധിനിവേശത്തോട് സഹകരിച്ചത്, തന്റെ സമഗ്ര ഇസ്ലാമിക ദര്‍ശനത്തിന്റെ ഭാഗമായിരുന്നോ? അള്‍ജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തെക്കുറിച്ച് മിണ്ടിയില്ല. ഇന്തോനേഷ്യയിലെ ഹോളണ്ട് അധിനിവേശത്തോട് പുറം തിരിഞ്ഞു നിന്നു. മഖ്സൂമി പാഷയുടെ ‘ജമാലുദ്ദീന്‍ അഫ്ഗാനിയുടെ അന്തരംഗങ്ങള്‍’ എന്ന കൃതിയില്‍ മേഡേണിസ്റ് ലോഡ്ജില്‍ അംഗമാക്കണമെന്നുള്ള അപേക്ഷയുടെ പകര്‍പ്പ് ഉദ്ധരിച്ചിട്ടുണ്ട്. അതിലെ ഫ്രം അഡ്രസ്സ് ഇങ്ങനെയാണ്: മുദരിസുല്‍ ഉലൂമില്‍ ഫല്‍സഫിയ്യ ബി മിസ്വരില്‍ മഹ്റൂസ ജമാലുദ്ദീന്‍ അല്‍കാബൂളി, അല്ലദീ മളാ മിന് ഉമുരിഹി സബ്ഉന്‍ വ സലാസൂന സന… ഹി. 1292 റബീഉസ്സാനി 22 വ്യാഴാഴ്ചയാണ് അപേക്ഷ കൊടുത്തത്. പ്രസ്തുത ഗ്രന്ഥത്തില്‍ മറ്റൊരു കത്തുണ്ട്. മേസണിസത്തിന്റെ ഉന്നത പദവിയിലിരുന്നാണ് ആ കത്ത്. കത്തിലെ തിയ്യതി 5878/1878 ജനായു 7. അപേക്ഷയില്‍ അറബി കലണ്ടര്‍ പ്രകാരം തിയ്യതി കാണിച്ച ജമാല്‍ മേസണിസ്റ് ലീഡറായപ്പോഴുള്ള മാറ്റം ശ്രദ്ധിച്ചുവോ? 5878 മേസണിസ്റുകള്‍ ഉപയോഗിക്കുന്ന ജൂത കലണ്ടര്‍ പ്രകാരമാണ്. 1878 ക്രിസ്താബ്ദവും. കൌകബുശ്ശര്‍ഖ് – ടമൃേ ീള വേല ഋമ യൂണിറ്റിന്റെ മാസ്റര്‍ മേസണാണ് അന്ന് ജമാല്‍. ജമാലിന്റെ സ്വന്തം അബ്ദുവിന്റെ ശിഷ്യന് റശീദ് റിള ജമാലുദ്ദീനെപ്പറ്റി എഴുതിയ സ്തുതികൂടി വായിക്കണം. ജനഹൃദയങ്ങള്‍ പിടിക്കാന്‍ ഇവരെടുത്തുപയോഗിക്കുന്ന പദാവലികള്‍ അവര്‍ പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം വിലയിരുത്താനും കൂടി ഉപകരിക്കും.
“അല്ലാഹുവേ, നിനക്ക് സ്തുതി, നീ അനുവദിച്ച അനുഗ്രഹങ്ങള്‍ക്കു പകരം. സയ്യിദുനാ മുഹമ്മദ് നബിക്കും തന്റെ ആലിനും സ്വലാതും സലാമും. പിന്നെ എന്റെയും സകലരുടെയും സയ്യിദവര്‍കള്‍ക്കും.
അദ്ദേഹം ജ്ഞാനത്തിന്റെ സിദ്റത്തുല്‍ മുന്‍തഹയാണ് (അതിര്‍ത്തിയിലെ ദേവദാരു). സകല ഗുണങ്ങളുടെയും ന•യുടെയും അഭയ സ്വര്‍ഗമാണ്. അദ്വിതീയനായ ഇമാം. പരിശുദ്ധ ബുദ്ധിവിശേഷം. അബ്ദാലുകളില്‍പെട്ട വിശുദ്ധന്. ഇന്‍സാനുല്‍ കാമില്‍ – പരിപൂര്‍ണ മനുഷ്യന്. സമ്പൂര്‍ണ വഴികാട്ടി.”
രിളയുടെ ഗുരു അബ്ദു ജമാലിനെകുറിച്ചെഴുതിയ വരികള്‍ പരിഭാഷക്കു വഴങ്ങാത്തതിനാല്‍ ഒഴിവാക്കാന്‍ അനുവദിച്ചാലും. ഇബ്നു അബ്ദില്‍ വഹാബിന്റെ വീക്ഷണങ്ങളോട് 180 ഡിഗ്രി അകലെ നില്ക്കുന്ന ആ വരികള്‍ എടുത്തുദ്ധരിച്ച് ഈജിപ്തിലെ ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന് വിധിയെഴുതി: “അബ്ദുവോ രിളയോ വഹാബിയാണെന്ന് പറഞ്ഞുകൂടാ. കാരണം, ആ വര്‍ണ്ണനയില്‍ ‘ശിര്‍ക്കില്‍ കുറഞ്ഞതൊന്നുമില്ല.’
(നോക്കുക സുന്നികള്‍ വഹാബി ആയി കാണുന്ന ആള് ഇവിടെ ജമാലുട്ദീനെ ശിര്കാന് വിശ്വസി ആക്കി മാറ്റുന്നത് എന്തിനു?????സകരിയ വിഭഗം ശിര്കില് ആണെന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതും മറിച്ചല്ല..ഞങ്കള്‍ ഓള് ശിര്‍ക്ക് ആള്കാര് ,ജിന്ന് അബൌതികം ആക്കിയ നിങ്ങള്‍ തന്നെയാണ് ശിര്‍ക്ക് ആള്കാര്....
സകരിയ സ്വലാഹി റഷീദ് റിട ,ജമാലുട്ടെന്‍ അഫ്ഘാനി എന്നിവരെ എല്ലാം അകലാനി ആക്കിയത് ഇവിടെ ഓര്‍ക്കുക...അതിനു ശേഷം അവര്‍ കാഫിരുക്ലായ ജൂതര്‍ ആയ ഫ്രീ മാസണ് ആള്കാര് എന്ന് വരുത്തി തീര്‍ത്താല്‍ പിന്നെ അട്ടിമറി പൂര്‍ണമായി !!
വഹാബികള്‍ ഹംഫര്‍ ചാരന്റെ ആള്കാര് എന്ന് ഖുബൂരികള്‍ പറയുന്നതും ഇവിടെ ഓര്‍ക്കുക..എല്ലാം ഒരു സാമ്യത് ആണ്..യഥാര്‍ത്ഥ ഇസ്ലാമിന്റെ വെളിച്ചത്തെ ഇരുട്ടിന്റെ ശക്തികള്‍ ആയി ചിത്രീകരിക്കുക.
ഇതില്‍ നിന്ന് എല്ലാം മനസ്സിലാവുന്നത് മടവൂര്‍ വിഭാഗം വിട്ടു പോയത് പോലെ അല്ല ,സകരിയ വിഭഗം വിട്ടു പോക്ന്ന്നത് , ചില നിലപട് വ്യത്യാസങ്ങളും സംഘടന പ്രശനങ്ങളും ആണ് മടവൂര്‍ വിഭാഗം ഉണ്ടാക്കാന്‍ കാരണം എങ്കില്‍ ,,സകരിയ വിഭാഗം ഉണ്ടാക്കാന്‍ കാരണം ,ഖുബൂരി ഒളി അജണ്ടയും ,പ്രത്യേക തൌഹീദ് നിര്‍മാണവും ,ചില പണ്ഡിതരെ കാഫിര്‍ ആക്കാന്‍ ഉള്ള ഗൂഡ ശ്രമംങ്ങളും ആണ്..ജിന്ന് വിവദം ഇതൊക്കെ നേടാന്‍ ഉള്ള ഒരു പുകമറ മാത്രം..
കഴിഞ്ഞ വര്‍ഷം സലഫി പ്രസ്ഥാന നേതാക്കള്‍ ആയി വിക്കിപീഡിയ പരിചയപ്പെടുത്തിയ ജമാലുട്ടെന്‍ അഫ്ഘാനി, മുഹമ്മദ് അബ്ദു റഷീദ് റിട എന്നിവര്‍ ഇപ്പോള്‍ അവിടെ കാണാനില്ല...ഇവരുടെ ലോഭി അവിടെ പോയി അത് എഡിറ്റ് ചെയ്തു നീക്കി..!!ഇങ്ങനെ ഒക്കെ പരവ്തിക്കുന്ന ഈ സലഫി മുഖം മൂടി അണിഞ്ഞ സലഫികള്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിനും ,മുസ്ലിങ്ങളുടെ ഉന്നമനത്തിനും ,ഇസ്ലാമിക രാശ്ര്ടീയത്തിലും എന്തെങ്കിലും ഗുണപരമായ മാറ്റങ്ങള്‍ വരുതിയുട്ടുണ്ടോ??നമുക്ക് ഓരോ രാജ്യങ്ങളും നോക്കാം..
സൗദി അറേബ്യ :::സ്ത്രീകള്‍ക്കെതിരെ ഉള്ള ഖുബൂരി, ഗള്‍ഫ് സലഫി പ്രവര്‍ത്തനങ്ങള്‍ ഇവിടെ സജീവം ആണ്..
ഇവരുടെ ഗുണപരമായ സേവനങ്ങള്‍
ഒന്നേ )സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ പാടില്ല
രണ്ടു )സ്ത്രീകള്‍ക്ക് വണ്ടി ഓടിക്കാന്‍ പാടില്ല..രോഗിയായ വാപ്പയെ ആശുപത്ര്യില് കൊണ്ടുപോകാന്‍ ആണെങ്കിലും അടുത്ത വീട്ടിലെ ആണ് ഡ്രൈവറെ വിളിക്കണം
അടുത്തിടെ യഥാര്‍ത്ഥ സലഫികള്‍ കാരണമായി സ്ത്രീകള്‍ക്ക് ഭരണത്തില്‍ സംവരണം നല്‍കിയത് ഈ തീവ്രവാദി സലഫികളെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.
കുവൈത്ത് "":::സ്ത്രീകള്‍ക്ക് ഉള്ള വോട്ടവകാശം ഇല്ലാതാക്കാന്‍ അവിടെ ഉള്ള വ്യാജ സലഫികള്‍ കധിനമായി പ്രവര്‍ത്തിക്കുന്നു..ഇതാണ് ഇവര്‍ കൊണ്ട് വരാന്‍ പോകുന്ന നേട്ടം.
യെമെന്‍ ""ഷെയ്ഖ് മക്ടളിയുടെ അവാന്തര സലഫി ഗ്രൂപ്പ് ഭിന്നിപ്പ് ഉണ്ടാക്കുന്നു
എയ്ജിപ്ത് :;ഭിന്നിപ്പ് ഉണ്ടാക്കുന്നു..തീവ്ര മത്വാദം, സ്ത്രീ വിരോധം എന്നിവ
മട്ട്ടു സ്ഥലങ്ങള്‍ ""ഭിന്നിപ്പ് ,തീവ്രവാദം.
ഇവരുടെ കൂടെ പിറപ്പായ ഖുബൂരികള്‍ ചെയ്യുന്ന സേവനങ്ങള്‍
രാഷ്ട്രീയ നിഷ്ക്ര്യത്വം ,,സൂഫിസം,,കബര്‍ ആരാധനകള്‍ ഉണ്ടാക്കി പിന്തിരിപ്പന് മത വിഭാഗം..
സ്ത്രീകള്‍ മുഖം മറക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന പ്രബോധനങ്ങള്‍..!!
ഇത്തരം സാമൂഹിക ,സാംസ്കാരിക ജീര്‍ണതകള്‍ മുസ്ലിം രാഷ്ടര്ങ്ങളില്‍ വരുത്തി വെച്ചത് വെറും ദാര്ടിര്യം(കുടുംബം പൊട്ടന് സ്ത്രീകള്‍ പണി എടുക്കുന്നതിനെ വിലക്കുന്നത് കൊണ്ട് ഉണ്ടാവുന്ന സ്വാഭാവിക പരിണാമം ),,ഭിന്നതകളും കലഹങ്ങ്ലും,,തീവ്ര നിലപാടുകള്‍ ഉണ്ടാക്കുന്ന കടുത്ത അനൈക്യം മുതലെടുക്കുന്ന പാശ്ചാത്യ ശക്തികള്‍..!
അപ്പോള്‍ ചിരുക്കി പറഞ്ഞാല്‍ ഏതോ പാശ്ചത്യ ലോഭിയുടെ കളിപ്പാവകള്‍ ആണ് ഇവര്‍ എന്ന് വ്യക്തം..ഷെയ്ഖ് മക്ധളിയുടെ സലഫിസം സൌട്യില്‍ പച്ച പിടിക്കാത്തതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക..മുസ്ലിങ്ങളുടെ അനൈക്യത്തിനും ,തോഹീടിലെ ഭിന്നതകള്‍ക്കും , സ്ത്രീ വിരുദ്ധ നിലപാടുകളും മുതലെടുക്കുന്നത് പാശ്ചാത്യ ശക്തികള്‍ തന്നെ..ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ തന്ത്രം .!
അധികവായനക്ക്
സയ്യിദ് ജമാലുദ്ദീന്‍ അസബാദി (അറബി പരിഭാഷ) മീര്‍സാ ലുഥുഫ്ല്ലാഹ് ഖാന് 1957
2. അസ്സയ്യിദ് ജമാലുദ്ദീനു അല്‍ഹുസൈനി അല്‍ അഫ്ഗാനി – അല്‍ ആസാറുല്‍ കാമില വാള്യം 1, അല്‍ ഉര്‍വതുല്‍ വുസ്ഖാ സമാഹാരം.
വാള്യം 2,3, റസാഇലു ഫില്‍ ഫല്‍സഫത്തി വല്‍ ഇര്ഫാന്.
വാള്യം 4,5. ളിയാഉല്‍ ഖാഫിഖൈന്‍,
വാള്യം 6,7 ഖാഥിറാതുല്‍ അഫ്ഗാനി,
സമ്പാദനം: ഖാദി ഖുസൂരിശ്ശാഹി.
സമാഹാര സമര്‍പ്പണം: മുഹമ്മദ് അമ്മാറ.
3. താരീഖുല്‍ ഉസ്താദ്. മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് രിള (3 വാള്യങ്ങള്‍)
4. ഹസനുശ്ശാമിയുടെ പ്രബന്ധം, ലബ്നാനിലെ അസ്സഫീര്‍ മാസിക 2001 ഡിസംബറില്‍ പ്രസിദ്ധം ചെയ്തത്.
6. മസ്അലതുത്തഖ്രീബ് ബൈന അഹ്ലിസ്സുന്ന വശ്ശീഅ. (2 വാള്യങ്ങള്‍), ഡോ. നാസ്വിറുബ്നു അബ്ദില്ലാഹില്‍ ഖിഫാരി.
7. മുദക്കിറാത്തുസ്സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് (ഡയറിക്കുറിപ്പുകള്‍), പരിശോധന: ഡോ.മുഹമ്മദ് ഹര്‍ബ്.
8. അല്‍ ഇസ്ലാമു വല്‍ ഹളാറത്തുല്‍ ഗര്‍ബിയ്യ, ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന്.
9. അദ്ദൌലത്തുല്‍ ഉസ്മാനിയ്യ – അവാമിലുന്നുഹൂള് വ അസ്ബാബുസ്സുഖൂഫ്, അലീ മുഹമ്മദ് മുഹമ്മദ് അസ്സല്ലാബി.
10. ഇസ്ലാമിക വിജ്ഞാന കോശം (1-11 വാള്യങ്ങള്‍), ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ്, കോഴിക്കോട്
11. അര്‍റാഇയ്യത്തുല്‍സ്വഗ്റാ, അല്ലാമാ യൂസുഫുന്നുബ്ഹാനി.
12. ഇസ്ലാം വിജ്ഞാന കോശം (വാള്യം1) പൂങ്കാവനം കോഴിക്കോട്.
13. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബുറയ്യ-1961
14. ജമാലുദ്ദീന്‍ അഫ്ഗാനി – ബാഇസുന്നഹ്ളത്തിശ്ശര്‍ഖ് അബ്ദുറഹ്മാന് രിഫാഈ, 1961. (1838-1897)
15. ജമാലുദ്ദീന്‍ അഫ്ഗാനി, അലീ ശല്‍ശ്, 1987.
16. ജമാലുദ്ദീന്‍ അഫ്ഗാനി താരീഖുഹു വരിസാലതുഹു, മുഹമ്മദ് അബ്ദുറയ്യ് 1958
17. ജമാലുദ്ദീന്‍ അഫ്ഗാനി – ഹകീമുശ്ശര്‍ഖ്, ഖദ്രി ഖല്‍അജി (1336/1917 -1406/1986)
18. ജമാലുദ്ദീന്‍ അഫ്ഗാനി – ഹയാതുഹു വ അറാഉഹു, മുഹമ്മദ് ഥാഹിര്‍ അല്‍ജിബില്ലാവി 1971
19. ജമാലുദ്ദീന്‍ അഫ്ഗാനി – ഹയാതുഹു വ ഫല്‍സഫതുഹു, മഹ്മൂദ് ഖാസിം.