Thursday, August 27, 2015

ഗൾഫ്‌ സലഫിസം കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ ..

ഓണത്തിന്റെ  ദിവസം  അമുസ്ലിങ്ങൾ  തരുന്ന  ഓണസദ്യ  പോലും  കഴിക്കാൻ  പാടില്ല , ഹരാമാണ്  എന്നൊക്കെ  തീവ്ര  നിലപാടി  സ്വീകരിക്കുന്ന  ജിന്നോരികൾ  കേരളത്തില  പ്രവര്തിക്കാൻ  തുടങ്ങിയിട്ട് കുറച്ചു വർഷങ്ങൾ  ആയി .. സ്ത്രീ  വിരുദ്ധത  ആണ്  ഈ ഗൾഫ് സലഫിസതിന്റെ  മുഖമുദ്ര , മുഖം  മറക്കണം  ennathu  നിര്ബന്ധമായി  കാണുന്നവർ .. ഇത്തരം  ആൾകാർ  വര്ഗീയ ത  അതായതു  ഹിന്ദു  വര്ഗീയത് വളർത്തു കൊണ്ട് വരുന്നു  എന്ന്  ലേഖകൻ  സമര്തിക്കുന്നു , ലേഖകൻ  പറയുന്ന  ചില  കാര്യങ്ങളിൽ  എനിക്ക്  വിയോജിപ്പുണ്ട് .. എങ്കിലും  നവ  യാഥാസ്ഥിക  സലഫിസത്തെ  വിലയിരുത്താൻ  ഉള  എളിയ  ശ്രമം  ലേഖനത്തിൽ  കാണുന്നു 

വായികുക 

⏰⏰⏰⏰⏰⏰⏰⏰🌂🌂🌂🌂🌂🌂







ഓണാഘോഷവും നവ സലഫിസവും

Posted on: 27 Aug 2015


ഡോ. യാസിര് അറാഫത്ത് പി.കെ.



ഓണം എന്ന ആഘോഷത്തിന്റെ ചരിത്രത്തിലെ സങ്കീര്ണതകള് ഒഴിവാക്കുകയും 
'ശുദ്ധ ഇസ്ലാം' എന്ന ഒരിക്കലും നിര്വചിക്കാന് സാധ്യമല്ലാത്ത ലളിതമൊഴിയിലൂടെ ഓണം 
ഇസ്ലാമികവിരുദ്ധമാണ് എന്ന് പരസ്യമായി പ്രഖ്യാപിക്കുകയുമാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ 
പിളര്പ്പോടെ ശക്തമായ, അക്രമാസക്ത യാഥാസ്ഥികത്വത്തെ പ്രോത്സാഹിപ്പിക്കുന്ന 
നവ സലഫിസം




ഓണാഘോഷത്തെപ്പറ്റിയുള്ള ചര്ച്ചകളും വിവാദങ്ങളും കഴിഞ്ഞ കുറേ വര്ഷങ്ങളായി പല വേദികളില് ഉണ്ടായിട്ടുള്ളതായി കാണാം. ഇതുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്, കേരളത്തിലെ ദളിത്ഇസ്ലാമിസ്റ്റ് സംവാദങ്ങളില് കണ്ടുവരുന്ന ഓണത്തിന്റെ 'സവര്ണത' എന്ന ഘടകം. ദേശീയത, സാംസ്കാരിക മേധാവിത്വം തുടങ്ങിയവയും ഈ സംവാദങ്ങളില് കടന്നുവരാറുണ്ട്. പോസ്റ്റ് മോഡേണിസത്തിന്റെ തിരഞ്ഞെടുത്ത വായനകളില് കൂടിയുള്ള ഇസ്ലാമിസ്റ്റ് അവതരണം സവര്ണതയില് തടഞ്ഞുനിന്നപ്പോള്, ചില ദളിത് വായനകള് അതിന്റെ അപ്പുറത്തേക്ക് കടക്കുകയും ഓണത്തിന് പുതിയ വ്യാഖ്യാനങ്ങളും നിര്വചനങ്ങളും കൊണ്ടുവരികയും ചെയ്യുന്നത് കാണാം. പുതിയ ദളിത് ചിന്തകള്, മഹാബലിയുടെ തിരിച്ചുവരവ് ആഘോഷിക്കപ്പെടേണ്ടതാണെന്നും അത് തങ്ങളുടേതായ പാരമ്പര്യങ്ങളെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമാണെന്നും വാദിക്കുന്നു.
പക്ഷേ, സ്വത്വവാദത്തിന്റെയും സ്വത്വബോധത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും പരിസരങ്ങളില് നിന്ന് വായനകള് ഉടലെടുത്തപ്പോള് പല നാട്ടാചാരങ്ങളും 'ഹൈന്ദവ' ആഘോഷങ്ങളായി ചുരുങ്ങുകയും മറ്റുള്ള ആഘോഷങ്ങള്ക്ക് വര്ഗീയനിറം ലഭിക്കുകയും ചെയ്തു. അങ്ങനെ, അക്രമാസക്ത സ്വത്വരാഷ്ട്രീയത്തിന്റെ സ്വാഭാവിക പര്യവസാനമായ വര്ഗീയതയില്ത്തന്നെ എത്തിനില്ക്കുകയാണ് ഓണവുമായി ബന്ധപ്പെട്ട പുതിയ വിവാദം. ഓണം എന്ന ആഘോഷത്തിന്റെ ചരിത്രത്തിലെ സങ്കീര്ണതകള് ഒഴിവാക്കുകയും 'ശുദ്ധ ഇസ്ലാം' എന്ന ഒരിക്കലും നിര്വചിക്കാന് സാധ്യമല്ലാത്ത ലളിതമൊഴിയിലൂടെ ഓണം ഇസ്ലാമികവിരുദ്ധമാണ് എന്ന് പരസ്യമായി പ്രഖ്യാപിക്കുകയുമാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്പ്പോടെ ശക്തമായ, അക്രമാസക്ത യാഥാസ്ഥികത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നവ സലഫിസം.

ഓണം മാത്രമല്ല, മുസ്ലിങ്ങളുടെ രണ്ട് പെരുന്നാളുകളൊഴിച്ച് മറ്റുള്ള ഏത് ആഘോഷങ്ങളില് പങ്കെടുക്കുന്നതും അതുമായി ബന്ധപ്പെട്ട ഭക്ഷണം കഴിക്കുന്നതും ബഹുദൈവ ആരാധനയാണെന്നും ഇസ്ലാമിക വിരുദ്ധമാണെന്നുള്ള ഫത്വകള് തങ്ങള്ക്ക് സ്വാധീനമുള്ള മഹല്ലുകളിലെ പള്ളികളെയും മദ്രസകളെയും കേന്ദ്രീകരിച്ച് നവ സലഫികള് നടത്തുന്നത് ആശങ്കകളോടെ മാത്രമേ നോക്കിക്കാണാന് കഴിയൂ.
മതങ്ങള്ക്ക് ഒന്നിനുപോലും ഏകീകൃതമായ നിര്വചനങ്ങള് സാധ്യമാവില്ല എന്നും മതങ്ങളുടെ ഘടനയും വിശദാംശങ്ങളും നിരന്തരമായി മാറിക്കൊണ്ടിരിക്കുമെന്നും പ്രമുഖ ഉത്തരാധുനിക ചിന്തകനായ തയാല് അസദ് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, 'മതം' എന്നതിന്റെ നിര്വചനംതന്നെ അതിന്റെ വര്ത്തമാന സംവേദനങ്ങളുടെ ഭാഗമായി നിരന്തരമായി മാറിവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചരിത്രവും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. വിശ്വാസവും ആശയങ്ങളും ഗ്രന്ഥങ്ങളും നിരന്തരമായ ചുറ്റിസഞ്ചാരങ്ങള്ക്ക് വിധേയമാവുകയും പലപ്പോഴും അത് ഭാഷയ്ക്കും വ്യാഖ്യാനങ്ങള്ക്കും മാത്രമല്ല, മൂലപ്രമാണങ്ങള്ക്കുവരെ രൂപാന്തരമുണ്ടാക്കുകയുംചെയ്യുന്നതായി മതപഠന/ചരിത്രങ്ങള് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെയാണ് മധ്യകാല ഇന്ത്യന് സമുദ്രയാത്രകളുടെ ഭാഗമായിനിന്ന ഇസ്ലാമിലും ക്രൈസ്തവതയിലും നിലപാടുകളും കര്മശാസ്ത്രങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ആന്തരികസംഘര്ഷങ്ങള് വ്യാപകമാവുന്നത്.

'അമുസ്ലിം ആഘോഷങ്ങളില് പങ്കെടുക്കുന്നത് ഇസ്ലാമിന് ഹറാമാ'ണെന്ന് പ്രഖ്യാപിക്കുന്നവര് 'ഒറ്റ ഇസ്ലാം' എന്ന ചരിത്രത്തില് ഉണ്ടായിട്ടുള്ള അസ്വാഭാവികതയുടെ പരിസരത്ത് നിന്നാണ് സംസാരിക്കുന്നത്. ഇസ്ലാമിക ദര്ശനങ്ങളുടെ സര്ഗവൈവിധ്യങ്ങളെ നിരാകരിക്കുകയും പ്രാദേശിക സാമൂഹിക സങ്കീര്ണതകളെ അവഗണിച്ചുകൊണ്ട് വഹാബിയന് സലഫിസത്തിന്റെ ഒരു ആഗോള മതം സ്ഥാപിക്കാനുള്ള ശ്രമങ്ങള് നവ സലഫിസം കേരളത്തിലും തുടങ്ങി എന്നുവേണം കരുതാന്.
കേരളത്തിലെ മുസ്ലിം നവയാഥാസ്ഥിതികരായ മുജാഹിദ് പ്രസ്ഥാനത്തിന്റെ നിരന്തരമായ പിളര്പ്പോടുകൂടി വഹാബിയന് സലഫിസത്തിന്റെ ആക്രമാസക്തമായതും പുരുഷകേന്ദ്രിതവും ശാരീരിക ചിഹ്നങ്ങളും അടയാളങ്ങളും പേറുന്ന ഒരു നവസലഫി ശരീരം മലബാറില് ഉടനീളം കാണാന് കഴിയും. 1930കളോടെ രൂപംകൊണ്ട സുന്നിമുജാഹിദ് ആശയത്തര്ക്കങ്ങള് പരസ്​പരമാണ് 'അപരനെ' നിര്മിച്ചതെങ്കില് നവ സലഫിസം അപരന്റെ സ്ഥാനത്ത് 'അമുസ്ലി' മിനെത്തന്നെ പ്രതിഷ്ഠിക്കുകയാണ്.

സലഫി ആശയങ്ങളില് പിളര്പ്പുകള് ഏറിവരികയും അവ സംഘടനകളായി പെരുകുകയും ബഹുസ്വരതയെയും പ്രാദേശിക ഇസ്ലാമുകളുടെ ചരിത്രയാഥാര്ഥ്യങ്ങളെ മനസ്സിലാക്കുന്ന പാരമ്പര്യ സുന്നിസംഘടനകള് ശക്തമായിട്ട് നിലനില്ക്കുകയും ചെയ്യുന്ന കേരളത്തില്, അതിജീവനത്തിനും കൂടിയാണ് നവസലഫിസം ആഘോഷങ്ങളിലേക്ക് വര്ഗീയത കടത്തിവിടുന്നത് എന്ന് മനസ്സിലാക്കാം. വഹാബി സലഫിസത്തെ 'ശുദ്ധഇസ്ലാം' എന്നതിന്റെ മാതൃകയാക്കി അവതരിപ്പിക്കുമ്പോഴാണ് ഓണവും ക്രിസ്മസും ദീപാവലിയുമായും ബന്ധപ്പെട്ടുള്ള വായനകളും അവതരണവും വര്ഗീയവും ആക്രമാസക്തവുമാകുന്നത്. സലഫികളുടെ നിയന്ത്രണത്തിലുള്ള ഭൂരിപക്ഷം മഹല്ലുകളിലെ പള്ളികളിലും മദ്രസകളിലും അമുസ്ലിം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇതുപോലുള്ള ഫത്വകള് കഴിഞ്ഞ കുറേ വര്ഷങ്ങളായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.

ഇസ്ലാമിക കര്മശാസ്ത്ര തര്ക്കങ്ങളില്ത്തന്നെ നൂറ്റാണ്ടുകളായി തീരുമാനമാവാതെ കിടക്കുന്നതും അര്ഥങ്ങള്ക്കും വ്യാഖ്യാനങ്ങള്ക്കും ഒരുപാട് വ്യാപ്തിയുമുള്ള ചില പ്രമാണങ്ങളുടെ പിന്തുണയോടെ പെരുന്നാളുകള് ഒഴികെയുള്ള ആഘോഷങ്ങളുടെ ഭാഗമാവുന്നതും ഭക്ഷണം കഴിക്കുന്നതും ഇസ്ലാമികവിരുദ്ധമാണ് എന്ന പ്രഖ്യാപനങ്ങള് സൃഷ്ടിക്കുന്ന സാമൂഹിക അസ്വസ്ഥതകള് ആഴത്തിലുള്ളതാണ്. ആഘോഷങ്ങളില് പങ്കെടുക്കുന്നത് വ്യക്തികളുടെ തീര്പ്പുകള്ക്ക് വിടുന്നതിനുപകരം ഒരേ കര്മശാസ്ത്ര രീതി പിന്തുടരുന്ന പണ്ഡിതര് മാത്രമാണ് ശരി എന്ന് അടിച്ചേല്പിക്കുമ്പോള് നവ സലഫി മഹല്ലുകള് ഖാപ്പ് പഞ്ചായത്തുകളില് നിന്ന് വ്യത്യസ്തമാകുന്നുണ്ടോ എന്ന് ചോദിക്കേണ്ടതായിവരുന്നു.
നവസലഫിസം പോലെയുള്ള എല്ലാ പ്രകടനാത്മക ആശയങ്ങള്ക്കും അക്രമാസക്തതയുടെ ശക്തമായ ഒരു ഘടകമുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില് മതേതരസ്ഥലികള് തിരിച്ചുപിടിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നതിന് പകരം 'ഒറ്റമതം' എന്ന അയഥാര്ഥ്യം കാണിച്ച് വഹാബി സലഫിസത്തിന്റെ ഒരു സുവിശേഷാനുസരത സൃഷ്ടിക്കുന്നത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കൂടുതല് പ്രക്ഷുബ്ധമാക്കുകയേയുള്ളൂ.

ആഘോഷങ്ങളുടെ ആഖ്യാനം


ആഘോഷങ്ങളും അവയുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളും പ്രധാനമായും രണ്ടുതരത്തിലാണ് ഉണ്ടാവുന്നത്. സെമിറ്റിക് മതങ്ങളായ ഇസ്ലാം, ക്രിസ്റ്റ്യാനിറ്റി എന്നിവയില് ആഘോഷങ്ങളും ആഖ്യാനങ്ങളും ഒരേസമയത്താണ് ജനിക്കുന്നത്. അതായത് ആഘോഷിക്കപ്പെടാനുള്ള സംഭവങ്ങള് നടക്കുന്നതോടുകൂടിയാണ് അവയുടെ വിവരണവും ആഖ്യാനങ്ങളും ഉണ്ടാവുന്നത്. എന്നാല്, തെക്കനേഷ്യന് രാജ്യങ്ങളിലെ ഭൂരിപക്ഷം ആഘോഷങ്ങളുടെ ആഖ്യാനങ്ങളും നിലവിലുണ്ടായിരുന്ന നാട്ടാചാരങ്ങളിലേക്ക് ആഖ്യാനങ്ങളെ സന്നിവേശിപ്പിക്കുമ്പോള് ഉണ്ടാവുന്നതാണ്. ഓരോ പ്രാദേശികാവസ്ഥയിലും നിലനിന്ന കൂട്ടായ്മയുടെ ആചാരങ്ങളിലേക്ക് അതത് സമയത്തുണ്ടായിരുന്ന അധികാരങ്ങള് ആഖ്യാനങ്ങള് കൂട്ടിച്ചേര്ക്കുന്നതോ മാറ്റിമറിക്കുന്നതോ കാണാന് കഴിയും. അതുകൊണ്ടുതന്നെയാണ് സെമിറ്റിക് ആഘോഷങ്ങള്ക്ക് ഏകശിലാരൂപത്തിലുള്ള ഒറ്റ ആഖ്യാനങ്ങള് ഉണ്ടാവുന്നതും തെക്കന് ഏഷ്യയില് അവ സങ്കീര്ണതയാവുന്നതും.

നവസലഫികള് 'ഹറാം' എന്ന് പ്രഖ്യാപിക്കുന്ന ഓണത്തിനും ഇത്തരത്തിലുള്ള ആഖ്യാന സവിശേഷതകള് കാണാന് കഴിയും. ഇസ്ലാമിനും ഹിന്ദുമതത്തിനും ബുദ്ധമതത്തിനും മുമ്പായി കേരളത്തില് ഓണമാഘോഷിക്കപ്പെട്ടതായി ചരിത്രവും സാഹിത്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ബുദ്ധമതം ശക്തമായപ്പോള് അത് ബൗദ്ധവത്കരിക്കപ്പെടുകയും ഹിന്ദുമതത്തിന് സംഘടിത സ്വഭാവമുണ്ടായപ്പോള് അതിന് ഹൈന്ദവച്ഛായ ലഭിക്കുകയും ഹൈന്ദവ ആഖ്യാനങ്ങള് ഉണ്ടാവുകയും ചെയ്തു. അത് കൊണ്ടുതന്നെയാണ് 'ഓണത്തെ' സവര്ണ ആഘോഷമായി ഒരു വിഭാഗം ദളിത് ചിന്തകര് വിലയിരുത്തുമ്പോള് അത് ആഘോഷിക്കേണ്ട ബുദ്ധമതപാരമ്പര്യമാണ് എന്ന് വേറൊരു വിഭാഗം ശക്തമായി വാദിക്കുന്നത്. ഓണം ദേശീയാഘോഷമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നെ 'മാബലി വാഴ്ച വരുത്തിടേണം' എന്ന് പാടിയതും കീഴാളപാരമ്പര്യം ആഘോഷിക്കപ്പെടണം എന്ന നിലയ്ക്ക് തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം.

അതായത് മതങ്ങള്ക്ക് നിരന്തരമായ അര്ഥമാറ്റങ്ങള് വരുന്നതുപോലെ തന്നെ, തുറന്ന മുനമ്പുകളുള്ള ആഘോഷങ്ങള്ക്കും നിര്വചനങ്ങള്ക്കും മാറ്റങ്ങള് ഉണ്ടാകും എന്ന് മനസ്സിലാക്കാം. നവസലഫിസത്തിന് മുമ്പ് പ്രചാരം ലഭിച്ചിരുന്ന ഇസ്ലാമിസ്റ്റ്/ ദളിത് വായനയില് കാണുന്നതുപോലെ 'ഓണം' എന്നത് സവര്ണപരിസരങ്ങളില്നിന്ന് ഉടലെടുത്ത ആഘോഷമല്ല എന്നും മറിച്ച് സാധാരണക്കാരന്റെ കൊയ്ത്താഘോഷങ്ങളിലേക്ക് പുതു ആഖ്യാന'ങ്ങള് ഉണ്ടാവുകയായിരുന്നു എന്നും വ്യക്തമാണ്.
കേരളത്തിലെ ഓണാഘോഷങ്ങളിലടങ്ങിയിട്ടുള്ള പ്രാദേശികവ്യത്യാസങ്ങളും സങ്കീര്ണതയും പരിശോധിക്കാതെയുള്ള വര്ഗീയപ്രഖ്യാപനം മാത്രമായിട്ടേ നവസലഫി ആശയങ്ങളുടെ ഓണവുമായി ബന്ധപ്പെട്ട ഫത്വകളെ കാണാന് പറ്റൂ. മാറിക്കൊണ്ടിരിക്കുന്ന ആഖ്യാനബാഹുല്യങ്ങള്ക്കപ്പുറം ഓണത്തിന്റെ ആഘോഷാനുഭവങ്ങളില് യാഗങ്ങളോ പൂജകളോ കാണാന് കഴിയില്ല. കേരളത്തിലെ മിക്ക പ്രദേശങ്ങളിലും അതുകൊണ്ടുതന്നെയാണ് ആദ്യകാല മുജാഹിദ് പണ്ഡിതരും ജമാഅത്തിന്റെ സ്ഥാപകനേതാക്കള്വരെയും ഓണാഘോഷങ്ങളില് പലരീതിയില് പങ്കെടുത്തിരുന്നതും.

ചുരുക്കത്തില് പ്രമുഖരായ സലഫി ഗവേഷകര് ചൂണ്ടിക്കാണിച്ചതുപോലെ, സാമ്രാജ്യത്വവും ഫാസിസവും ഉപയോഗിച്ച അതേമാര്ഗങ്ങള് ഉപയോഗിച്ച് 'അപരനെയും' ശത്രുവിനെയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തില് ശക്തമായിക്കൊണ്ടിരിക്കുന്ന നവസലഫിസം. ഓരോ നാട്ടാചാരവും ആഘോഷവും ഇസ്ലാമികവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ മതേതരസ്ഥലികളും മതേതരമനസ്സും ഹിന്ദുത്വരാഷ്ട്രീയത്തിന് വിട്ടുകൊടുക്കുകയായിരിക്കും ഇതിന്റെ ആത്യന്തികഫലം. നവസലഫിസത്തിന്റെ പ്രകടനാത്മകതയും സലഫി ദേശീയതയെപ്പറ്റിയുള്ള പ്രഖ്യാപനങ്ങളും ഹിന്ദുത്വത്തിന്റെ സാംസ്കാരികനിലപാടുകള്ക്ക് സഹായകമാകുന്നതുതന്നെയാണ്.
മധ്യേഷ്യന് രാജ്യങ്ങളിലെ നഗരകേന്ദ്രിത സലഫിസത്തെ ബഹുസമുദായങ്ങള് നിലനില്ക്കുന്ന കേരളഗ്രാമങ്ങളിലേക്ക് പറിച്ചുനടുകയെന്നതാണ് നവസലഫിസം ചെയ്തുകൊണ്ടിരിക്കുന്നത്. ആസ്തികത്വം എന്നതിലപ്പുറമായി മതപ്രകടനാത്മകതയുടെ ധാര്ഷ്ട്യവും രക്ഷാകര്ത്തൃത്വഭാവവും മതാധിഷ്ഠിതമായ ആണത്തവുമാണ് നവസലഫീകരണം നടക്കുന്ന ഗ്രാമങ്ങളില് കാണാന്കഴിയുന്നത്. ഇവയില്നിന്നുടലെടുക്കുന്ന സദാചാരസംഘങ്ങള് ഗ്രാമങ്ങളിലും സാമൂഹമാധ്യമങ്ങളിലും ശക്തമായ സാന്നിധ്യമറിയിക്കുന്നതായും കാണാം. വര്ഗീയത മുറ്റിനില്ക്കുന്ന ഫത്വകള് ചോദ്യംചെയ്യുന്നവരെ ശാരീരികമായിത്തന്നെ നേരിടുന്ന സഹകരണസംഘങ്ങളായി നവസലഫിസംഘങ്ങള് വളര്ന്നതായി കാണാം. പലപ്പോഴും കീഴാളപരിസരത്തുനിന്ന് നവസലഫിസത്തിലേക്ക് പ്രവേശിച്ച ഈ സംഘങ്ങളെ അക്രമാസക്തമായ മതസാമൂഹികതയുടെ ചാട്ടവാറുകളായി തുടര്ച്ചയായി നിലനിര്ത്താന് പറ്റുന്നതും സലഫി മഹല്ല് സംവിധാനങ്ങളിലെ വരേണ്യതയും തറവാടുമേധാവിത്വവും തന്നെയാണ്.

മതസാമൂഹികസംഘര്ഷങ്ങള്ക്ക് അയവുവരുത്താന് ആഘോഷങ്ങളടക്കമുള്ളവയുടെ ക്രിയാത്മകതലം ഉപയോഗിക്കപ്പെടുമെന്ന് വര്ഗീയസംഘര്ഷങ്ങളെപ്പറ്റിയുള്ള ഗഹനമായ പഠനങ്ങള് നടത്തിയ അശുതോഷ് വര്ഷിണിയെപ്പോലെയുള്ളവര് വ്യക്തമാക്കുന്നു. എന്നാല്, ചിഹ്നങ്ങളും മുദ്രകളും വൈകാരികതകളും ധാര്മികതയും ഏകീകരിച്ച് അടിച്ചേല്പ്പിക്കാന് ഏതാശയങ്ങള് ശ്രമിച്ചാലും ആത്യന്തികമായി അവിടെ വളര്ന്നുവരുന്നത് വര്ഗീയതയുടെ മനഃശാസ്ത്രംതന്നെയാണ്. ഹിന്ദുത്വസംഘടനകള് കൂടുതലായി ഇപ്പോള് വേരുറപ്പിക്കുന്നതും നവസലഫിസം ശക്തമായി നിലനില്ക്കുന്ന മേഖലകളിലാണെന്നത് ഒരു യാദൃച്ഛികതയല്ല എന്നതും ഇവിടെ കൂട്ടിവായിക്കാം.


(ഡല്ഹി സര്വകലാശാലയില് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്)

No comments:

Post a Comment