Friday, September 9, 2016

ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ കടം വാങ്ങുന്ന ദമമാജികൾ

കേരളത്തിൽ സലഫി ഗ്രൂപ്പുകൾ ആരും ,സുന്നികൾ പോലും എതിരക്കാത്തതാണ് ജനാബ് ബാലുശേരി മൗലവിയുടെ ക്ഷേത്ര പ്രഭ ശണങ്ങൾ.. ഇതിനെ അമ്പല പ്രസംഗം എന്നു കളിയാക്കി താറടിക്കുന്നവർ ആണ് ദമ മാജികൾ.. ഇസ്ലാം മതം കേരളത്തിൽ വളരുന്നത് സഹിക്കാത്ത ഒരു തരം കൂട്ടർ.! പഴയ കാലത്ത് ജമാത് ഇസ്ലാമിക്കാർ ചർദിച്ച ജനാധിപത്യവിരുദ്ധ ആശയങ്ങൾ ഇപ്പോൾ ഇവർ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നു.. വോട്ട് പാടില്ല. ജനാധിപത്യം ഇസ് ലാമികയല്ല. അങ്ങന്നെ പലതും.. ജനാബ് മുജാഹിദ് ബാലു ശേരി ഹിന്ദു അമ്പലത്തിൽ പോയത് സഹിക്കാത്ത കൂട്ടർ.. കേരള സലഫി പ്രസ്താനത്തെ നശിപ്പിക്കാൻ ആണ് ഇവരുടെ ഉദ്ദേശം എന്നു തോന്നിനു.. ഇവർ എഴുതിയ ബ്ളോഗ് വായിക്കുക..

സംഘടനകള്‍
വലാഉം ബറാഉം; അബ്ദു റഹ്മാനോടൊരു വിയോജനക്കുറിപ്പ്

Add Comment
الحَمْدُ لِلَّهِ الوَاحِدِ القَهَّارِ، وَالصَّلَاةُ وَالسَّلَامُ عَلَى الرَّسُولِ النَّبِيِّ المُخْتَارِ، وَعَلَى آلِهِ وَأَصْحَابِهِ الأَخْيَارِ، وَبَعْدُ:

വലാഉം ബറാഉമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും മുറുകുന്നതിനിടയിലാണ് അബ്ദു റഹ്മാന്‍ ബ്നു അബ്ദു ലതീഫിന്‍റെ ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനം കണ്ണിലുടക്കിയത്. ‘വലാഉം ബറാഉമായി’ ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെയൊന്നും ഉയര്‍ന്നു കേള്‍ക്കാത്ത, ഈ വിഷയത്തില്‍ പ്രാവര്‍ത്തിക രംഗത്ത് അബദ്ധങ്ങള്‍ ഏറെ വരുത്തുന്ന ചില പ്രാസംഗികര്‍ അടങ്ങുന്ന ഒരു കക്ഷിയോട് വളരെ അടുത്തു നില്‍ക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ എന്തായിരിക്കും ലേഖനത്തിലുണ്ടായിരിക്കുക എന്ന ഒരു കൗതുകമുണ്ടായിരുന്നു.

കൗതുകം ഇപ്പോഴും കൗതുകമായി തന്നെ ബാക്കി നില്‍ക്കുന്നു. ‘വലാഉം ബറാഉം’ വിശദീകരിക്കാനെന്നോണം -അല്ലെങ്കില്‍; അതില്‍ ചിലര്‍ക്ക് വരുന്ന അതിരു കവിച്ചില്‍ തിരുത്താനെന്നോണം- എഴുതിയ ലേഖനത്തിലെവിടെയും ബറാഅതിനെ വിശദീകരിക്കുന്ന ഒരു ആയത്തോ ഹദീഥോ പോലുമില്ല. എന്നാല്‍ ബറാഅതിനെ മനസ്സിലാക്കുന്നതില്‍ അബദ്ധം പിണഞ്ഞ, അതില്‍ അതിരു കവിഞ്ഞവര്‍ പലപ്പോഴും ശ്രദ്ധിക്കാറില്ലാത്ത ‘മുആമലാതു’കള്‍ -ഇടപാടുകള്‍- പരാമര്‍ശിക്കുന്ന ആയത്തുകളും ഹദീഥുകളും വേണ്ടുവോളമുണ്ട്.

ഇത് പലപ്പോഴും അബ്ദു റഹ്മാന്‍റെ ലേഖനങ്ങളുടെ പൊതുശൈലിയില്‍ പെട്ടതാണെന്നാണ് എന്‍റെ വിലയിരുത്തല്‍. അതബദ്ധമാണെങ്കില്‍ അബ്ദു റഹ്മാന്‍ തന്നെ തിരുത്തട്ടെ.

ജനാധിപത്യ സംവിധാനം കുഫ്റാണെന്നോ, അത് ഇസ്ലാമിന് വിരുദ്ധമാണെന്നോ ഉള്ള പ്രാഥമിക ജ്ഞാനം പോലുമില്ലാത്ത ബഹുഭൂരിപക്ഷ സമൂഹത്തിന് മുന്നില്‍ ലേഖനമെഴുതുമ്പോള്‍ അബ്ദു റഹ്മാന്‍ ജനാധിപത്യത്തെ കുറിച്ചോ, അതിന്‍റെ അപകടങ്ങളെ കുറിച്ചോ വാചലനാകില്ല. എന്തിനധികം ഇസ്ലാമിക ഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളെക്കാള്‍ മഹത്വവും സ്വാതന്ത്ര്യവും സുരക്ഷിതത്വവുമുള്ളത് ജനാധിപത്യ രാജ്യങ്ങളിലാണെന്ന പമ്പരവിഡ്ഢിത്തം പ്രാസംഗകരില്‍ പലരും വിളമ്പുന്നത് കേട്ടാല്‍ പോലും അതിനെതിരെ അബ്ദു റഹ്മാന്‍റെ കീബോര്‍ഡ് ചലിക്കില്ല. സ്റ്റേജുകള്‍ പലതൊരുമിച്ച് പങ്കെടുത്തവരില്‍ ചിലര്‍ ‘ജനാധിപത്യ സംവിധാനത്തിലധിഷ്ഠിതമായ ഭരണസംവിധാനം നിലവില്‍ വന്ന ദിവസം നീതി പുലര്‍ന്ന ദിവസമാണെന്ന്’ കുഫ്റിന് മാഹാത്മ്യം പാടിയാലും; ഇല്ല! അബ്ദു റഹ്മാന് നോവില്ല.

നിരുപാധം വോട്ടിംഗ് ചെയ്തു കൊണ്ടിരിക്കുന്ന, അത് ഇസ്ലാമിന് വിരുദ്ധമായ സംവിധാനമാണെന്നോ, ഒരു പ്രത്യേക സാഹചര്യത്തില്‍ നമുക്ക് അത് അനുവദിക്കപ്പെട്ടതാണെന്നോ അറിയാത്ത ബഹുഭൂരിപക്ഷം വരുന്ന സമൂഹത്തിന് മുന്‍പില്‍ എഴുതുമ്പോള്‍ വോട്ടിംഗ് ഇവിടെ അനുവദനീയമാണെന്നും -ഒരു വേള; നിര്‍ബന്ധമാണെന്നുമൊക്കെ- എഴുതുന്നതിന് വരികളധികം ചിലവഴിക്കും; തെളിവുകളനവധി ഉദ്ധരിക്കും. എന്നാല്‍ ഈ സംവിധാനത്തിലെ അപാകതകളെയോ, അതിലെ ഇസ്ലാം വിരുദ്ധതയെയോ കുറിച്ചോ നിശബ്ദനായിരിക്കും.

അതെ! നിങ്ങളുടെ ലേഖനത്തില്‍ ഏതു വിഷയത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും, ഏതു തിന്മയെയാണ് കൂടുതല്‍ തിരുത്തേണ്ടതെന്നുമൊക്കെ തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ, സമൂഹത്തില്‍ വ്യാപകമായിരിക്കുന്ന തിന്മകളെ തിരുത്താതെ, അത്തരം വിഷയങ്ങളില്‍ ചുരുങ്ങിയ വാക്കുകളിലൊതുങ്ങുകയോ, നിശബ്ദത പാലിക്കുകയോ ചെയ്യുമ്പോള്‍ വായനക്കാരായ ഞങ്ങളില്‍ ചിലര്‍ക്ക് സംശയിക്കാനും അര്‍ഹതയുണ്ട്. പ്രത്യേകിച്ച്, നിങ്ങള്‍ തിരുത്തുന്ന തിന്മകളെക്കാള്‍ നിങ്ങള്‍ നിശബ്ദനായിരിക്കുന്ന തിന്മകള്‍ക്ക് ഗൗരവമുണ്ടാകുമ്പോള്‍.

വോട്ടിംഗ് ചെയ്യാതെ മാറിനില്‍ക്കുന്നത് -നിങ്ങളുടെ കണക്കില്‍- ഒരു തെറ്റ് തന്നെയാണെന്ന് സമ്മതിച്ചാല്‍ പോലും, അതിനെക്കാള്‍ ഗൗരവമുള്ള തെറ്റാണ് അല്ലാഹുവിന്‍റെ നിയമത്തെക്കാള്‍ നന്മ നിറഞ്ഞതാണ് ഭൗതിക നിയമസംവിധാനങ്ങളെന്ന് വിശ്വസിക്കലും, അതിന്‍റെ നിലനില്‍പ്പില്‍ ഇസ്ലാമിന് യാതൊരു അപകടവുമില്ലെന്ന് ധരിക്കലും. ആദ്യത്തേത് -നിങ്ങളുടെ കണക്കില്‍ പരിഗണിക്കുകയാണെങ്കില്‍- ഒരു ഹറാമാണ് ആകുന്നതെങ്കില്‍, രണ്ടാമത്തേത് ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തു പോകാന്‍ കാരണമായേക്കാവുന്ന കുഫ്റാണ്.

തക്ഫീറിലുണ്ടാകുന്ന (മറ്റുള്ളവരെ കാഫിറാക്കല്‍) അതിരു കവിച്ചില്‍ ഗുരുതരമായ തെറ്റാണെന്നത് ശരി തന്നെ. പക്ഷേ, അനിവാര്യമായും ഉണ്ടായിരിക്കേണ്ട തക്ഫീറില്‍ നിന്ന് അകന്നു നില്‍ക്കുന്നതാകട്ടെ, കുഫ്റും ഇസ്ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമായേക്കാവുന്ന നവാഖിദുല്‍ ഇസ്ലാമുകളില്‍ ഒന്നുമാണ്. തക്ഫീറിന്‍റെ അപകടത്തെയും മറ്റു താക്കീത് ചെയ്യാനും, അതില്‍ ചിലര്‍ക്കെല്ലാം അതിരു കവിഞ്ഞിട്ടുണ്ടെന്നും ആക്ഷേപിക്കാന്‍ കാണിക്കുന്ന ധൃതി കാഫിറുകളെ സഹോദരങ്ങളേ എന്നും, ബഹുമാന്യരേ എന്നുമെല്ലാം വിശേഷിപ്പിച്ച് ‘ഇവരെയൊക്കെ എങ്ങനെ കാഫിറെന്നു വിളിക്കും?’ എന്ന സ്ഥിതിയിലേക്ക് ജനങ്ങളെ എത്തിക്കുന്ന ചില പ്രാസംഗികരെ എതിര്‍ക്കുന്നതില്‍ കാണുന്നില്ല.

ഒന്നാമത്തേത് തിന്മയാണ് -ഹറാമും ബിദ്ത്തുമാണ്-. എന്നാല്‍, രണ്ടാമത്തേത് ചിലപ്പോള്‍ കുഫ്റിലേക്കുള്ള മാര്‍ഗമോ, കുഫ്റോ തന്നെയാണ്.

വലാഉം ബറാഉം ഇത് പോലെ തന്നെ. അതില്‍ അതിരു കവിയുന്ന ചിലരുണ്ടെന്നതില്‍ സംശയമില്ല. അത് തിരുത്തേണ്ടത് തന്നെയാണെന്നതിലും രണ്ട് പക്ഷമില്ല. എന്നാല്‍, വലാഇലും ബറാഇലും അങ്ങേയറ്റം അലസത കാണിക്കുകയും, ‘എന്‍റെ മകള്‍ സുമയ്യയും, എന്‍റെ അയല്‍വാസിയുടെ മകന്‍ ബാലനും കൈപിടിച്ചു നടക്കുന്നത് കാണുമ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു’ എന്ന് വരെ സ്റ്റേജില്‍ വിളിച്ചു പറഞ്ഞ് കാഫിറുകളോടുള്ള ഖല്‍ബില്‍ മുട്ടിയ സ്നേഹം പുറത്തേക്കെടുക്കുന്ന അമ്പലപ്രഭാഷകരെ തിരുത്താന്‍ എന്തേ അബ്ദു റഹ്മാന് കഴിയാതെ പോകുന്നു?

ആദ്യം പറഞ്ഞത് കുഫ്റിനോടുള്ള ദേഷ്യത്തിലുള്ള അതിരു കവിച്ചിലാണെങ്കില്‍, രണ്ടാമത് പറഞ്ഞത് കുഫ്റിനോടുള്ള സ്നേഹവും ഇഷ്ടവും പ്രകടിപ്പിക്കലാണ്. ഏതാണ് കുഫ്റിനോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നത്?! സ്നേഹമോ ദേഷ്യമോ?! ഏതാണ് കൂടുതല്‍ അപകടപകരം?! കുഫ്റിനോടുള്ള അടുപ്പമോ അകല്‍ച്ചയോ?!

തിന്മകളെ തിരുത്തുന്ന സന്ദര്‍ഭത്തില്‍ അതില്‍ ഏറ്റവും ഗുരുതരമായതിനെ തിരുത്തുന്നതിലാണ് ആദ്യം ശ്രദ്ധ പുലര്‍ത്തുകയും, അതിനാണ് കൂടുതല്‍ ഗൗരവം നല്‍കുകയും ചെയ്യേണ്ടത്. മുആദ്-رضي الله عنه-വിനെ നബി -ﷺ- യമനിലേക്ക് പറഞ്ഞയച്ചപ്പോള്‍ ആദ്യം തൗഹീദാണ് പഠിപ്പിച്ചു നല്‍കാന്‍ പറഞ്ഞത്. ശേഷം മാത്രമാണ് നിസ്കാരത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. ശിര്‍ക്കും നിസ്കാരം ഒഴിവാക്കലും തിന്മകള്‍ തന്നെയാണ്. പക്ഷേ, ഏറ്റവും ഗൗരവമുള്ളത് ശിര്‍ക്കായതിനാല്‍ നബി -ﷺ- ആദ്യം തിരുത്താന്‍ കല്‍പ്പിച്ചത് അതിനെയാണ്.

ചുരുക്കത്തില്‍, മേല്‍ പറഞ്ഞ വിലയിരുത്തല്‍ -അബ്ദു റഹ്മാന്‍ മിണ്ടേണ്ട പലതിനെയും കുറിച്ച് മിണ്ടാതിരിക്കുന്നുണ്ട് എന്ന വിലയിരുത്തല്‍- അതിലേക്ക് എന്നെ നയിച്ച ചില കാരണങ്ങളാണ് മേലെ നല്‍കിയത്. അത് ഇനിയെങ്കിലും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വലാഇനെയും ബറാഇനെയും കുറിച്ച് അബ്ദു റഹ്മാന്‍ എഴുതിയ ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ‘വലാഉം ബറാഉം ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദങ്ങളാണ്.’

ഈ പറഞ്ഞത് ശരി തന്നെ. വലാഉം ബറാഉമെന്ന് കേള്‍ക്കുമ്പോഴേക്ക് ഇതെന്തോ തീവ്രവാദികള്‍ക്ക് മാത്രം റിസര്‍വ് ചെയ്ത വാക്കാണെന്ന് തെറ്റിദ്ധരിക്കുന്ന വലിയൊരു സമൂഹം നിലനില്‍ക്കുന്നുണ്ട്. വലാഇലും ബറാഇലും സംഭവിക്കുന്ന അബദ്ധങ്ങളെയെല്ലാം കുഫ്റും ഇസ്ലാമില്‍ നിന്നുള്ള രിദ്ദതും (മതഭ്രഷ്ട്) ആയി കാണുന്ന മറ്റൊരു വിഭാഗവും നിലനില്‍ക്കുന്നുണ്ട്.

പക്ഷേ, ഏറെ തെറ്റിദ്ധരിക്കപ്പെടാന്‍ മാത്രം ഈ പദം വല്ലാതെയൊന്നും കേട്ടിട്ടില്ലാത്ത ചിലരും നമുക്കിടയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന സത്യം അബ്ദു റഹ്മാന്‍ അറിയുന്നത് നന്നായിരിക്കും. അബ്ദു റഹ്മാന്‍ ചേര്‍ന്നു നില്‍ക്കുന്ന സംഘടനയുടെ വക്താക്കളില്‍ പ്രമുഖനായ ഹുസൈന്‍ സലഫി ഈയടുത്ത് ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്: ‘വലാഉം ബറാഉമെന്നത് ചില രോഗമുള്ളവര്‍ മാത്രം കേട്ടിട്ടുള്ള പദമാണെന്നാണ്.’

‘വലാഉം ബറാഉം’ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ ഇവിടെയും മുജാഹിദ് സംഘടനകളുടെ വിമുഘത ആര്‍ക്കും ബോധ്യമാകുന്നതാണ്. മുപ്പത് ദിവസം നീണ്ടു നില്‍ക്കുന്ന റമദാന്‍ ക്ലാസുകളില്‍ വിഷയങ്ങളെല്ലാം തീര്‍ന്നാല്‍ പോലും ഇത്തരം വിഷയങ്ങള്‍ സംഘടനക്കാര്‍ തങ്ങളുടെ മസ്ജിദുകളില്‍ ഉള്‍പ്പെടുത്തില്ല. കാഫിറുകളെ വെറുക്കണം എന്ന് നാവ് തുറന്ന് അബ്ദു റഹ്മാന്‍ പോലും തന്‍റെ ലേഖനത്തില്‍ പറഞ്ഞിട്ടില്ല.

മാത്രമല്ല, തരം കിട്ടുമ്പോഴെല്ലാം കാഫിറുകളെ സഹോദരങ്ങളെന്നും, ബഹുമാന്യരെന്നും പുകഴ്ത്തിപ്പറയുകയും ആദരിക്കുകയും ചെയ്യാറുമുണ്ട്. എന്തിനധികം കുഫ്റിന്‍റെ നേതാക്കന്മാരായ സ്വാമിമാരെയും ഫാദര്‍മാരെയും മുജദ്ദിദുകള്‍ എന്നു വിളിക്കുന്ന പ്രഭാഷകര്‍ വരെ വിസ്ഡം കൂട്ടത്തിലുണ്ട്. ഒരിക്കല്‍ നിങ്ങളുടെ സമ്മേളന വേദിയില്‍ പ്രസംഗിച്ചു കൊണ്ടിരുന്ന ഒരു പ്രഭാഷകന്‍ ശ്രോതാക്കളോട് പറഞ്ഞത് ‘അയ്യപ്പഭക്തന്മാരായ നമ്മുടെ സഹോദരങ്ങള്‍ക്ക് നിങ്ങള്‍ വഴിതടസ്സമുണ്ടാക്കാതെ നോക്കണമെ’ന്നാണ്. ഇതിനെല്ലാം ഖുര്‍ആനിലും സുന്നത്തിലും അബ്ദു റഹ്മാന്‍ വല്ല തെളിവും കണ്ടിട്ടുണ്ടോ?

അഖീദയില്‍ സംഭവിക്കുന്ന ഈ മഹാ അബദ്ധങ്ങള്‍ക്കെതിരെ അബ്ദു റഹ്മാന്‍റെ പേന ചലിക്കുന്നേയില്ല. മാത്രമല്ല, ഇത്തരം അബദ്ധങ്ങളില്‍ വിഹരിക്കുന്ന പലരോടുമൊപ്പം സ്റ്റേജ് പങ്കിടുകയും, അവരുടെ എഴുത്തുകളും പ്രസംഗങ്ങളും ഷെയറും ലൈക്കും ചെയ്ത് പ്രോത്സാഹിപ്പിക്കുകയുമാണ് അബ്ദു റഹ്മാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

അതു കൊണ്ട് തന്നെയാണ് ‘വലാഇനെയും ബറാഇനെയും’ കുറിച്ച് അബ്ദു റഹ്മാന്‍റെ പേന ചലിച്ചെന്നു കണ്ടപ്പോള്‍ ഈ ലേഖനമൊന്നു വായിച്ചു നോക്കിയത്.

No comments:

Post a Comment