Showing posts with label നവീന സംഭവങ്ങള്‍. Show all posts
Showing posts with label നവീന സംഭവങ്ങള്‍. Show all posts

Wednesday, September 14, 2011

സലഫി നെറ്റ്(salafi net ,facebook profile) ഉം ശക്തമായ പ്രബോധനവും

സുഹൃത്തുക്കളേ,

ആദ്യമായി ജിന്ന് ഗ്രൂപ്പുമായി നടക്കുന്ന സംവാദങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന ചില കുതന്ത്രങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയാണ്. ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ മടവൂരികളും ഹദീസ്‌ നിഷേധികളുമായി മുദ്രകുത്തി മടവൂരികള്‍ക്ക് മറുപടി എന്ന പേരില്‍ ഇറക്കിയ വീഡിയോകളും ലേഖനങ്ങളും ഷെയര്‍ ചെയ്യുകയോ കോപ്പി പേസ്റ്റ് ചെയ്യുകയോ ആണ് ഇവരുടെ പ്രധാന പരിപാടി. ഖുര്‍ആനും സുന്നത്തും ഉപയോഗിച്ച് ഇവരുടെ അന്ധവിശ്വാസങ്ങള്‍ ഖണ്ടിക്കുമ്പോള്‍ മടവൂരികളെ ആക്ഷേപിക്കുന്ന എന്തെങ്കിലും ലിങ്കുകള്‍ കമന്റി വിഷയം മാറ്റും. അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നവരെ നേരിടാന്‍ കൊണ്ടുവരുന്ന തെളിവുകള്‍ മികവാറും ശബാബില്‍ നിന്നായിരിക്കും. പരിശുദ്ധ ഖുര്‍ആനും തിരു സുന്നത്തിനും പകരം മടവൂരികളുടെ ബുക്കുകളും ലേഖനങ്ങളും പ്രമാണങ്ങളായി കൊണ്ടുവരുന്നവരുടെ ആദര്‍ശം എന്തായിരിക്കുമെന്ന് മുജാഹിദുകള്‍ക്ക് മനസ്സിലാകും.

മുജാഹിദുകള്‍ എന്നാല്‍ സക്കരിയാക്കള്‍ ആണെന്ന പ്രചാരണം ശുദ്ധ കളവാണ്. ഇവരുടെ അന്ധവിശ്വാസ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പല പ്രാവശ്യം നേതൃത്വം മുന്നറിയിപ്പ്‌ കൊടുത്തിട്ടും യാതൊരു കൂസലുമില്ലാതെ ഞങ്ങളാണ് മുജാഹിദെന്ന് പറഞ്ഞു നടക്കുകയാണ് അഭിനവ ഖുറാഫികള്‍. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ കടന്ന് വരവോടെ സമൂഹത്തില്‍ നിന്നും ഒഴിവായ സകല അന്ധവിശ്വാസങ്ങളെയും പുനരാനയിച്ച് കൊണ്ടുവരുവാന്‍ സക്കരിയയും കൊക്കസും നടത്തുന്ന വൃത്തികെട്ട ശ്രമങ്ങള്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണം. ഇതൊരിക്കലും മുജാഹിദ്‌ പ്രസ്ഥാനത്തെ തകര്‍ക്കുവാനല്ല മറിച്ച് മുന്‍കാല മുജാഹിദ്‌ നേതാക്കള്‍ ജീവന്‍ കൊടുത്ത്‌ സംരക്ഷിച്ച ആദര്‍ശത്തെ ശക്തിപ്പെടുത്താന്നാണ്.

"എന്നാല്‍ പ്രബോധന രംഗത്ത്‌ ഇത്‌ രണ്ടും ( ജിന്ന് സിഹ്ര്‍ ) വിഷയമായി ചര്‍ച്ച ചെയ്യരുതെന്നും ഇസ്വ്‌ലാഹി പ്രവര്‍ത്തകരും പ്രബോധകരും ഇതിനായി തര്‍ക്കത്തിലേര്‍പ്പെടുകയും സമയം ചെലവഴിക്കുകയും ചെയ്യരുതെന്നും നിര്‍ദേശിക്കുന്നു. പ്രബോധന വിഷയങ്ങളില്‍ മുന്‍ഗണന കൊടുക്കേണ്ട കാര്യങ്ങളില്‍ സലഫുസ്സ്വാലിഹുകളുടെ മാതൃക നാം പിന്തുടരണമെന്നും പ്രസക്തങ്ങളല്ലാത്തതും ആശയക്കുഴപ്പത്തിനു ഇടവരുത്തുന്നതുമായ കാര്യങ്ങള്‍ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കരുതെന്നും ഉണര്‍ത്തുന്നു." ( കേരള ജംഇയ്യത്തുല്‍ ഉലമ കീഴ്‌ഘടകങ്ങളിലേക്ക്‌ അയച്ച കത്തില്‍ നിന്നും)

ജംഇയ്യത്തുല്‍ ഉലമയുടെ ഈ നിര്‍ദേശം വന്നതിന് ശേഷവും പ്രബോധനത്തിന്‍റെ മുന്‍ഗണനാക്രമം അട്ടിമറിച്ച് അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം ആളുകള്‍. ജനങ്ങളെ ശിര്‍ക്കില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും വിമുക്തരാക്കാന്‍ അഹോരാത്രം പണിപ്പെട്ട മുജാഹിദ്‌ നേതാക്കളുടെ നെഞ്ചില്‍ ചവിട്ടി കുറെ കപട പുരോഹിതന്മാര്‍ ശിര്‍ക്കും കുറാഫാത്തും പ്രചരിപ്പിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ മുജാഹിദുകള്‍ക്ക് കഴിയുമോ!! തൗഹീദ് പറയുക, ശിര്‍ക്കിനെതിരെ പ്രതികരിക്കുക ഇതാണ് നമ്മള്‍ ആദ്യ കാലം മുതല്‍ ചെയ്തു വരുന്നത്. ഇപ്പോഴും അത് തന്നെ ചെയ്യുന്നു. പണ്ട് മുസ്ലിങ്ങളില്‍ സമസ്തക്കാര്‍ മാത്രമായിരുന്നു ശിര്‍ക്ക് ചെയ്തിരുന്നത് ഇപ്പോള്‍ നമ്മളില്‍ തന്നെ ചിലര്‍ ജിന്നിനോടും മലക്കിനോടും സഹായം തേടാന്‍ തെളിവ് കൊണ്ടുവരുന്നു. പ്രതികരിക്കണ്ടേ സഹോദരാ? ഇസ്‌ലാഹി പ്രസ്ഥാനത്തെ നശിപ്പിക്കുവാന്‍ ഇറങ്ങിയ ഈ പിന്തിരിപ്പന്മാര്‍ക്ക് എതിരെയുള്ള ജിഹാദില്‍ എല്ലാവരും ഒരുമിക്കുക..