Thursday, August 27, 2015

ഗൾഫ്‌ സലഫിസം കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ ..

ഓണത്തിന്റെ  ദിവസം  അമുസ്ലിങ്ങൾ  തരുന്ന  ഓണസദ്യ  പോലും  കഴിക്കാൻ  പാടില്ല , ഹരാമാണ്  എന്നൊക്കെ  തീവ്ര  നിലപാടി  സ്വീകരിക്കുന്ന  ജിന്നോരികൾ  കേരളത്തില  പ്രവര്തിക്കാൻ  തുടങ്ങിയിട്ട് കുറച്ചു വർഷങ്ങൾ  ആയി .. സ്ത്രീ  വിരുദ്ധത  ആണ്  ഈ ഗൾഫ് സലഫിസതിന്റെ  മുഖമുദ്ര , മുഖം  മറക്കണം  ennathu  നിര്ബന്ധമായി  കാണുന്നവർ .. ഇത്തരം  ആൾകാർ  വര്ഗീയ ത  അതായതു  ഹിന്ദു  വര്ഗീയത് വളർത്തു കൊണ്ട് വരുന്നു  എന്ന്  ലേഖകൻ  സമര്തിക്കുന്നു , ലേഖകൻ  പറയുന്ന  ചില  കാര്യങ്ങളിൽ  എനിക്ക്  വിയോജിപ്പുണ്ട് .. എങ്കിലും  നവ  യാഥാസ്ഥിക  സലഫിസത്തെ  വിലയിരുത്താൻ  ഉള  എളിയ  ശ്രമം  ലേഖനത്തിൽ  കാണുന്നു 

വായികുക 

⏰⏰⏰⏰⏰⏰⏰⏰🌂🌂🌂🌂🌂🌂







ഓണാഘോഷവും നവ സലഫിസവും

Posted on: 27 Aug 2015


ഡോ. യാസിര് അറാഫത്ത് പി.കെ.



ഓണം എന്ന ആഘോഷത്തിന്റെ ചരിത്രത്തിലെ സങ്കീര്ണതകള് ഒഴിവാക്കുകയും 
'ശുദ്ധ ഇസ്ലാം' എന്ന ഒരിക്കലും നിര്വചിക്കാന് സാധ്യമല്ലാത്ത ലളിതമൊഴിയിലൂടെ ഓണം 
ഇസ്ലാമികവിരുദ്ധമാണ് എന്ന് പരസ്യമായി പ്രഖ്യാപിക്കുകയുമാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ 
പിളര്പ്പോടെ ശക്തമായ, അക്രമാസക്ത യാഥാസ്ഥികത്വത്തെ പ്രോത്സാഹിപ്പിക്കുന്ന 
നവ സലഫിസം




ഓണാഘോഷത്തെപ്പറ്റിയുള്ള ചര്ച്ചകളും വിവാദങ്ങളും കഴിഞ്ഞ കുറേ വര്ഷങ്ങളായി പല വേദികളില് ഉണ്ടായിട്ടുള്ളതായി കാണാം. ഇതുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്, കേരളത്തിലെ ദളിത്ഇസ്ലാമിസ്റ്റ് സംവാദങ്ങളില് കണ്ടുവരുന്ന ഓണത്തിന്റെ 'സവര്ണത' എന്ന ഘടകം. ദേശീയത, സാംസ്കാരിക മേധാവിത്വം തുടങ്ങിയവയും ഈ സംവാദങ്ങളില് കടന്നുവരാറുണ്ട്. പോസ്റ്റ് മോഡേണിസത്തിന്റെ തിരഞ്ഞെടുത്ത വായനകളില് കൂടിയുള്ള ഇസ്ലാമിസ്റ്റ് അവതരണം സവര്ണതയില് തടഞ്ഞുനിന്നപ്പോള്, ചില ദളിത് വായനകള് അതിന്റെ അപ്പുറത്തേക്ക് കടക്കുകയും ഓണത്തിന് പുതിയ വ്യാഖ്യാനങ്ങളും നിര്വചനങ്ങളും കൊണ്ടുവരികയും ചെയ്യുന്നത് കാണാം. പുതിയ ദളിത് ചിന്തകള്, മഹാബലിയുടെ തിരിച്ചുവരവ് ആഘോഷിക്കപ്പെടേണ്ടതാണെന്നും അത് തങ്ങളുടേതായ പാരമ്പര്യങ്ങളെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമാണെന്നും വാദിക്കുന്നു.
പക്ഷേ, സ്വത്വവാദത്തിന്റെയും സ്വത്വബോധത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും പരിസരങ്ങളില് നിന്ന് വായനകള് ഉടലെടുത്തപ്പോള് പല നാട്ടാചാരങ്ങളും 'ഹൈന്ദവ' ആഘോഷങ്ങളായി ചുരുങ്ങുകയും മറ്റുള്ള ആഘോഷങ്ങള്ക്ക് വര്ഗീയനിറം ലഭിക്കുകയും ചെയ്തു. അങ്ങനെ, അക്രമാസക്ത സ്വത്വരാഷ്ട്രീയത്തിന്റെ സ്വാഭാവിക പര്യവസാനമായ വര്ഗീയതയില്ത്തന്നെ എത്തിനില്ക്കുകയാണ് ഓണവുമായി ബന്ധപ്പെട്ട പുതിയ വിവാദം. ഓണം എന്ന ആഘോഷത്തിന്റെ ചരിത്രത്തിലെ സങ്കീര്ണതകള് ഒഴിവാക്കുകയും 'ശുദ്ധ ഇസ്ലാം' എന്ന ഒരിക്കലും നിര്വചിക്കാന് സാധ്യമല്ലാത്ത ലളിതമൊഴിയിലൂടെ ഓണം ഇസ്ലാമികവിരുദ്ധമാണ് എന്ന് പരസ്യമായി പ്രഖ്യാപിക്കുകയുമാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്പ്പോടെ ശക്തമായ, അക്രമാസക്ത യാഥാസ്ഥികത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നവ സലഫിസം.

ഓണം മാത്രമല്ല, മുസ്ലിങ്ങളുടെ രണ്ട് പെരുന്നാളുകളൊഴിച്ച് മറ്റുള്ള ഏത് ആഘോഷങ്ങളില് പങ്കെടുക്കുന്നതും അതുമായി ബന്ധപ്പെട്ട ഭക്ഷണം കഴിക്കുന്നതും ബഹുദൈവ ആരാധനയാണെന്നും ഇസ്ലാമിക വിരുദ്ധമാണെന്നുള്ള ഫത്വകള് തങ്ങള്ക്ക് സ്വാധീനമുള്ള മഹല്ലുകളിലെ പള്ളികളെയും മദ്രസകളെയും കേന്ദ്രീകരിച്ച് നവ സലഫികള് നടത്തുന്നത് ആശങ്കകളോടെ മാത്രമേ നോക്കിക്കാണാന് കഴിയൂ.
മതങ്ങള്ക്ക് ഒന്നിനുപോലും ഏകീകൃതമായ നിര്വചനങ്ങള് സാധ്യമാവില്ല എന്നും മതങ്ങളുടെ ഘടനയും വിശദാംശങ്ങളും നിരന്തരമായി മാറിക്കൊണ്ടിരിക്കുമെന്നും പ്രമുഖ ഉത്തരാധുനിക ചിന്തകനായ തയാല് അസദ് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, 'മതം' എന്നതിന്റെ നിര്വചനംതന്നെ അതിന്റെ വര്ത്തമാന സംവേദനങ്ങളുടെ ഭാഗമായി നിരന്തരമായി മാറിവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചരിത്രവും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. വിശ്വാസവും ആശയങ്ങളും ഗ്രന്ഥങ്ങളും നിരന്തരമായ ചുറ്റിസഞ്ചാരങ്ങള്ക്ക് വിധേയമാവുകയും പലപ്പോഴും അത് ഭാഷയ്ക്കും വ്യാഖ്യാനങ്ങള്ക്കും മാത്രമല്ല, മൂലപ്രമാണങ്ങള്ക്കുവരെ രൂപാന്തരമുണ്ടാക്കുകയുംചെയ്യുന്നതായി മതപഠന/ചരിത്രങ്ങള് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെയാണ് മധ്യകാല ഇന്ത്യന് സമുദ്രയാത്രകളുടെ ഭാഗമായിനിന്ന ഇസ്ലാമിലും ക്രൈസ്തവതയിലും നിലപാടുകളും കര്മശാസ്ത്രങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ആന്തരികസംഘര്ഷങ്ങള് വ്യാപകമാവുന്നത്.

'അമുസ്ലിം ആഘോഷങ്ങളില് പങ്കെടുക്കുന്നത് ഇസ്ലാമിന് ഹറാമാ'ണെന്ന് പ്രഖ്യാപിക്കുന്നവര് 'ഒറ്റ ഇസ്ലാം' എന്ന ചരിത്രത്തില് ഉണ്ടായിട്ടുള്ള അസ്വാഭാവികതയുടെ പരിസരത്ത് നിന്നാണ് സംസാരിക്കുന്നത്. ഇസ്ലാമിക ദര്ശനങ്ങളുടെ സര്ഗവൈവിധ്യങ്ങളെ നിരാകരിക്കുകയും പ്രാദേശിക സാമൂഹിക സങ്കീര്ണതകളെ അവഗണിച്ചുകൊണ്ട് വഹാബിയന് സലഫിസത്തിന്റെ ഒരു ആഗോള മതം സ്ഥാപിക്കാനുള്ള ശ്രമങ്ങള് നവ സലഫിസം കേരളത്തിലും തുടങ്ങി എന്നുവേണം കരുതാന്.
കേരളത്തിലെ മുസ്ലിം നവയാഥാസ്ഥിതികരായ മുജാഹിദ് പ്രസ്ഥാനത്തിന്റെ നിരന്തരമായ പിളര്പ്പോടുകൂടി വഹാബിയന് സലഫിസത്തിന്റെ ആക്രമാസക്തമായതും പുരുഷകേന്ദ്രിതവും ശാരീരിക ചിഹ്നങ്ങളും അടയാളങ്ങളും പേറുന്ന ഒരു നവസലഫി ശരീരം മലബാറില് ഉടനീളം കാണാന് കഴിയും. 1930കളോടെ രൂപംകൊണ്ട സുന്നിമുജാഹിദ് ആശയത്തര്ക്കങ്ങള് പരസ്​പരമാണ് 'അപരനെ' നിര്മിച്ചതെങ്കില് നവ സലഫിസം അപരന്റെ സ്ഥാനത്ത് 'അമുസ്ലി' മിനെത്തന്നെ പ്രതിഷ്ഠിക്കുകയാണ്.

സലഫി ആശയങ്ങളില് പിളര്പ്പുകള് ഏറിവരികയും അവ സംഘടനകളായി പെരുകുകയും ബഹുസ്വരതയെയും പ്രാദേശിക ഇസ്ലാമുകളുടെ ചരിത്രയാഥാര്ഥ്യങ്ങളെ മനസ്സിലാക്കുന്ന പാരമ്പര്യ സുന്നിസംഘടനകള് ശക്തമായിട്ട് നിലനില്ക്കുകയും ചെയ്യുന്ന കേരളത്തില്, അതിജീവനത്തിനും കൂടിയാണ് നവസലഫിസം ആഘോഷങ്ങളിലേക്ക് വര്ഗീയത കടത്തിവിടുന്നത് എന്ന് മനസ്സിലാക്കാം. വഹാബി സലഫിസത്തെ 'ശുദ്ധഇസ്ലാം' എന്നതിന്റെ മാതൃകയാക്കി അവതരിപ്പിക്കുമ്പോഴാണ് ഓണവും ക്രിസ്മസും ദീപാവലിയുമായും ബന്ധപ്പെട്ടുള്ള വായനകളും അവതരണവും വര്ഗീയവും ആക്രമാസക്തവുമാകുന്നത്. സലഫികളുടെ നിയന്ത്രണത്തിലുള്ള ഭൂരിപക്ഷം മഹല്ലുകളിലെ പള്ളികളിലും മദ്രസകളിലും അമുസ്ലിം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇതുപോലുള്ള ഫത്വകള് കഴിഞ്ഞ കുറേ വര്ഷങ്ങളായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.

ഇസ്ലാമിക കര്മശാസ്ത്ര തര്ക്കങ്ങളില്ത്തന്നെ നൂറ്റാണ്ടുകളായി തീരുമാനമാവാതെ കിടക്കുന്നതും അര്ഥങ്ങള്ക്കും വ്യാഖ്യാനങ്ങള്ക്കും ഒരുപാട് വ്യാപ്തിയുമുള്ള ചില പ്രമാണങ്ങളുടെ പിന്തുണയോടെ പെരുന്നാളുകള് ഒഴികെയുള്ള ആഘോഷങ്ങളുടെ ഭാഗമാവുന്നതും ഭക്ഷണം കഴിക്കുന്നതും ഇസ്ലാമികവിരുദ്ധമാണ് എന്ന പ്രഖ്യാപനങ്ങള് സൃഷ്ടിക്കുന്ന സാമൂഹിക അസ്വസ്ഥതകള് ആഴത്തിലുള്ളതാണ്. ആഘോഷങ്ങളില് പങ്കെടുക്കുന്നത് വ്യക്തികളുടെ തീര്പ്പുകള്ക്ക് വിടുന്നതിനുപകരം ഒരേ കര്മശാസ്ത്ര രീതി പിന്തുടരുന്ന പണ്ഡിതര് മാത്രമാണ് ശരി എന്ന് അടിച്ചേല്പിക്കുമ്പോള് നവ സലഫി മഹല്ലുകള് ഖാപ്പ് പഞ്ചായത്തുകളില് നിന്ന് വ്യത്യസ്തമാകുന്നുണ്ടോ എന്ന് ചോദിക്കേണ്ടതായിവരുന്നു.
നവസലഫിസം പോലെയുള്ള എല്ലാ പ്രകടനാത്മക ആശയങ്ങള്ക്കും അക്രമാസക്തതയുടെ ശക്തമായ ഒരു ഘടകമുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില് മതേതരസ്ഥലികള് തിരിച്ചുപിടിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നതിന് പകരം 'ഒറ്റമതം' എന്ന അയഥാര്ഥ്യം കാണിച്ച് വഹാബി സലഫിസത്തിന്റെ ഒരു സുവിശേഷാനുസരത സൃഷ്ടിക്കുന്നത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കൂടുതല് പ്രക്ഷുബ്ധമാക്കുകയേയുള്ളൂ.

ആഘോഷങ്ങളുടെ ആഖ്യാനം


ആഘോഷങ്ങളും അവയുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളും പ്രധാനമായും രണ്ടുതരത്തിലാണ് ഉണ്ടാവുന്നത്. സെമിറ്റിക് മതങ്ങളായ ഇസ്ലാം, ക്രിസ്റ്റ്യാനിറ്റി എന്നിവയില് ആഘോഷങ്ങളും ആഖ്യാനങ്ങളും ഒരേസമയത്താണ് ജനിക്കുന്നത്. അതായത് ആഘോഷിക്കപ്പെടാനുള്ള സംഭവങ്ങള് നടക്കുന്നതോടുകൂടിയാണ് അവയുടെ വിവരണവും ആഖ്യാനങ്ങളും ഉണ്ടാവുന്നത്. എന്നാല്, തെക്കനേഷ്യന് രാജ്യങ്ങളിലെ ഭൂരിപക്ഷം ആഘോഷങ്ങളുടെ ആഖ്യാനങ്ങളും നിലവിലുണ്ടായിരുന്ന നാട്ടാചാരങ്ങളിലേക്ക് ആഖ്യാനങ്ങളെ സന്നിവേശിപ്പിക്കുമ്പോള് ഉണ്ടാവുന്നതാണ്. ഓരോ പ്രാദേശികാവസ്ഥയിലും നിലനിന്ന കൂട്ടായ്മയുടെ ആചാരങ്ങളിലേക്ക് അതത് സമയത്തുണ്ടായിരുന്ന അധികാരങ്ങള് ആഖ്യാനങ്ങള് കൂട്ടിച്ചേര്ക്കുന്നതോ മാറ്റിമറിക്കുന്നതോ കാണാന് കഴിയും. അതുകൊണ്ടുതന്നെയാണ് സെമിറ്റിക് ആഘോഷങ്ങള്ക്ക് ഏകശിലാരൂപത്തിലുള്ള ഒറ്റ ആഖ്യാനങ്ങള് ഉണ്ടാവുന്നതും തെക്കന് ഏഷ്യയില് അവ സങ്കീര്ണതയാവുന്നതും.

നവസലഫികള് 'ഹറാം' എന്ന് പ്രഖ്യാപിക്കുന്ന ഓണത്തിനും ഇത്തരത്തിലുള്ള ആഖ്യാന സവിശേഷതകള് കാണാന് കഴിയും. ഇസ്ലാമിനും ഹിന്ദുമതത്തിനും ബുദ്ധമതത്തിനും മുമ്പായി കേരളത്തില് ഓണമാഘോഷിക്കപ്പെട്ടതായി ചരിത്രവും സാഹിത്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ബുദ്ധമതം ശക്തമായപ്പോള് അത് ബൗദ്ധവത്കരിക്കപ്പെടുകയും ഹിന്ദുമതത്തിന് സംഘടിത സ്വഭാവമുണ്ടായപ്പോള് അതിന് ഹൈന്ദവച്ഛായ ലഭിക്കുകയും ഹൈന്ദവ ആഖ്യാനങ്ങള് ഉണ്ടാവുകയും ചെയ്തു. അത് കൊണ്ടുതന്നെയാണ് 'ഓണത്തെ' സവര്ണ ആഘോഷമായി ഒരു വിഭാഗം ദളിത് ചിന്തകര് വിലയിരുത്തുമ്പോള് അത് ആഘോഷിക്കേണ്ട ബുദ്ധമതപാരമ്പര്യമാണ് എന്ന് വേറൊരു വിഭാഗം ശക്തമായി വാദിക്കുന്നത്. ഓണം ദേശീയാഘോഷമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നെ 'മാബലി വാഴ്ച വരുത്തിടേണം' എന്ന് പാടിയതും കീഴാളപാരമ്പര്യം ആഘോഷിക്കപ്പെടണം എന്ന നിലയ്ക്ക് തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം.

അതായത് മതങ്ങള്ക്ക് നിരന്തരമായ അര്ഥമാറ്റങ്ങള് വരുന്നതുപോലെ തന്നെ, തുറന്ന മുനമ്പുകളുള്ള ആഘോഷങ്ങള്ക്കും നിര്വചനങ്ങള്ക്കും മാറ്റങ്ങള് ഉണ്ടാകും എന്ന് മനസ്സിലാക്കാം. നവസലഫിസത്തിന് മുമ്പ് പ്രചാരം ലഭിച്ചിരുന്ന ഇസ്ലാമിസ്റ്റ്/ ദളിത് വായനയില് കാണുന്നതുപോലെ 'ഓണം' എന്നത് സവര്ണപരിസരങ്ങളില്നിന്ന് ഉടലെടുത്ത ആഘോഷമല്ല എന്നും മറിച്ച് സാധാരണക്കാരന്റെ കൊയ്ത്താഘോഷങ്ങളിലേക്ക് പുതു ആഖ്യാന'ങ്ങള് ഉണ്ടാവുകയായിരുന്നു എന്നും വ്യക്തമാണ്.
കേരളത്തിലെ ഓണാഘോഷങ്ങളിലടങ്ങിയിട്ടുള്ള പ്രാദേശികവ്യത്യാസങ്ങളും സങ്കീര്ണതയും പരിശോധിക്കാതെയുള്ള വര്ഗീയപ്രഖ്യാപനം മാത്രമായിട്ടേ നവസലഫി ആശയങ്ങളുടെ ഓണവുമായി ബന്ധപ്പെട്ട ഫത്വകളെ കാണാന് പറ്റൂ. മാറിക്കൊണ്ടിരിക്കുന്ന ആഖ്യാനബാഹുല്യങ്ങള്ക്കപ്പുറം ഓണത്തിന്റെ ആഘോഷാനുഭവങ്ങളില് യാഗങ്ങളോ പൂജകളോ കാണാന് കഴിയില്ല. കേരളത്തിലെ മിക്ക പ്രദേശങ്ങളിലും അതുകൊണ്ടുതന്നെയാണ് ആദ്യകാല മുജാഹിദ് പണ്ഡിതരും ജമാഅത്തിന്റെ സ്ഥാപകനേതാക്കള്വരെയും ഓണാഘോഷങ്ങളില് പലരീതിയില് പങ്കെടുത്തിരുന്നതും.

ചുരുക്കത്തില് പ്രമുഖരായ സലഫി ഗവേഷകര് ചൂണ്ടിക്കാണിച്ചതുപോലെ, സാമ്രാജ്യത്വവും ഫാസിസവും ഉപയോഗിച്ച അതേമാര്ഗങ്ങള് ഉപയോഗിച്ച് 'അപരനെയും' ശത്രുവിനെയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തില് ശക്തമായിക്കൊണ്ടിരിക്കുന്ന നവസലഫിസം. ഓരോ നാട്ടാചാരവും ആഘോഷവും ഇസ്ലാമികവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ മതേതരസ്ഥലികളും മതേതരമനസ്സും ഹിന്ദുത്വരാഷ്ട്രീയത്തിന് വിട്ടുകൊടുക്കുകയായിരിക്കും ഇതിന്റെ ആത്യന്തികഫലം. നവസലഫിസത്തിന്റെ പ്രകടനാത്മകതയും സലഫി ദേശീയതയെപ്പറ്റിയുള്ള പ്രഖ്യാപനങ്ങളും ഹിന്ദുത്വത്തിന്റെ സാംസ്കാരികനിലപാടുകള്ക്ക് സഹായകമാകുന്നതുതന്നെയാണ്.
മധ്യേഷ്യന് രാജ്യങ്ങളിലെ നഗരകേന്ദ്രിത സലഫിസത്തെ ബഹുസമുദായങ്ങള് നിലനില്ക്കുന്ന കേരളഗ്രാമങ്ങളിലേക്ക് പറിച്ചുനടുകയെന്നതാണ് നവസലഫിസം ചെയ്തുകൊണ്ടിരിക്കുന്നത്. ആസ്തികത്വം എന്നതിലപ്പുറമായി മതപ്രകടനാത്മകതയുടെ ധാര്ഷ്ട്യവും രക്ഷാകര്ത്തൃത്വഭാവവും മതാധിഷ്ഠിതമായ ആണത്തവുമാണ് നവസലഫീകരണം നടക്കുന്ന ഗ്രാമങ്ങളില് കാണാന്കഴിയുന്നത്. ഇവയില്നിന്നുടലെടുക്കുന്ന സദാചാരസംഘങ്ങള് ഗ്രാമങ്ങളിലും സാമൂഹമാധ്യമങ്ങളിലും ശക്തമായ സാന്നിധ്യമറിയിക്കുന്നതായും കാണാം. വര്ഗീയത മുറ്റിനില്ക്കുന്ന ഫത്വകള് ചോദ്യംചെയ്യുന്നവരെ ശാരീരികമായിത്തന്നെ നേരിടുന്ന സഹകരണസംഘങ്ങളായി നവസലഫിസംഘങ്ങള് വളര്ന്നതായി കാണാം. പലപ്പോഴും കീഴാളപരിസരത്തുനിന്ന് നവസലഫിസത്തിലേക്ക് പ്രവേശിച്ച ഈ സംഘങ്ങളെ അക്രമാസക്തമായ മതസാമൂഹികതയുടെ ചാട്ടവാറുകളായി തുടര്ച്ചയായി നിലനിര്ത്താന് പറ്റുന്നതും സലഫി മഹല്ല് സംവിധാനങ്ങളിലെ വരേണ്യതയും തറവാടുമേധാവിത്വവും തന്നെയാണ്.

മതസാമൂഹികസംഘര്ഷങ്ങള്ക്ക് അയവുവരുത്താന് ആഘോഷങ്ങളടക്കമുള്ളവയുടെ ക്രിയാത്മകതലം ഉപയോഗിക്കപ്പെടുമെന്ന് വര്ഗീയസംഘര്ഷങ്ങളെപ്പറ്റിയുള്ള ഗഹനമായ പഠനങ്ങള് നടത്തിയ അശുതോഷ് വര്ഷിണിയെപ്പോലെയുള്ളവര് വ്യക്തമാക്കുന്നു. എന്നാല്, ചിഹ്നങ്ങളും മുദ്രകളും വൈകാരികതകളും ധാര്മികതയും ഏകീകരിച്ച് അടിച്ചേല്പ്പിക്കാന് ഏതാശയങ്ങള് ശ്രമിച്ചാലും ആത്യന്തികമായി അവിടെ വളര്ന്നുവരുന്നത് വര്ഗീയതയുടെ മനഃശാസ്ത്രംതന്നെയാണ്. ഹിന്ദുത്വസംഘടനകള് കൂടുതലായി ഇപ്പോള് വേരുറപ്പിക്കുന്നതും നവസലഫിസം ശക്തമായി നിലനില്ക്കുന്ന മേഖലകളിലാണെന്നത് ഒരു യാദൃച്ഛികതയല്ല എന്നതും ഇവിടെ കൂട്ടിവായിക്കാം.


(ഡല്ഹി സര്വകലാശാലയില് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്)

Wednesday, August 26, 2015

💥💥ശബബിൽ വന്ന അനിസ്ലാമിക ലേഖനം :: ഒരു പ്രതിഷേധ കുറിപ്പ്

ശബബില് വന്ന വിവാദ ലേഖനം : ഒരു   വിശദീകരണം

*********************************************************************************

കഴിഞ്ഞ പോസ്റ്റില് ഞാന്  പറഞ്ഞ  കാര്യങ്ങള് എന്താണെന്നു ചോദിച്ചുകൊണ്ടു  ,    ആ  വിവാദ  ലേഖനംഎവിടെഎന്ന്  എന്ന് പലരും എനിക്ക്  മെസ്സേജ് അയച്ചിട്ടുണ്ട് ,  അതുകൊണ്ട    ആ ലേഖനം ഈപോസ്റ്റിന്റെഅവസാനം  കൊടുക്കുന്നു  . 

കാര്യങ്ങള് വളരെ ചുരുക്കി പറഞ്ഞാല്  ട്രന്സ്ജെണ്ടാരുകളുടെ അഥവാ മൂന്നാംലിങ്ങതില് പെട്ടആള്കാരുടെ  അവകാശങ്ങള് ഇസ്ലാമില്  എന്ന  വിഷയം   തന്നെ  അപ്രസ്കത്മാണ് , കാരണം  ഇസ്ലാം  ഇത്തരം     ഹിജഡ  ആയാലും ആരായാലും മനുഷ്യവകാശങ്ങളെ    ഹനിക്കുന്നില്ല  ,  അങ്ങനെ  ഒരു  പ്രശനം  തന്നെ ഇല്ല  .  ആരും ഇവര്കെതിരെ   ഫത്വ പോലും  ഇറക്കിയിട്ടില്ല.

ഖുരനിസ്ടുകളും(ചെകനൂരികള്)  ,  എല്ലാ   അസന്മാര്ഗിക  പ്രവര്തികളെയും  മതത്തിന്റെ ലേബലില്  ഉള്കൊള്ളുന്ന  3 വ്യക്തികളെ   ഈ  ലേഖനം   നമുക്ക്പരിചയപ്പെടുത്തുന്നു..

ഒന്ന്)   ടരിക് റമദാന് :: ഖുറാനില്വ്യക്തമായി  പറഞ്ഞ  വധശിക്ഷ   എന്ന  നിയമത്തെഎതിര്ക്കുന്ന  ആള്...  അല്ലാഹുവിന്റെ  നിയമമങ്ങളെ  എതിര്ക്കുന്ന  ആള്  ...ഇയാളുടെ  വെബ്സൈറ്റ് http://tariqramadan.com/english/

രണ്ടു ) മാര്ക്ക്ബ്രുസ്റ്മന്  ;;;;  അറപ്പുളവാക്കുന്ന രീത്യില്  ഇസ്ലാമിനെ കരിവാരി തെക്ക്കുന്ന  ആള്... ഇയാള് പറഞ്ഞ കാര്യങ്ങള്   ഇവിടെ  എഴുതാന്പോലും പറ്റില്ല.

മൂന്ന്) സിരജുല് ഹാക്ക്:  ഇയാളുടെ പുറ്സ്കം  വായിച്ചാല്  അറിയാം  ഇയാള്ആരെനെന്നു ,    ലോകത്ത്  ആരുംനല്ക്കാത്ത ദുര്വ്യക്യണം ഖുരനിനു നല്കുന്നആള്  :

ഇവരെയൊക്കെ ശബബില് കൂടി  മുസ്ലിം   കേരളത്തിന്   എന്തിനു   പരിച്ചപ്പെടുതനം??
സ്വവര്ഗരതി  നിരോധിക്കുന്ന ആയത്തുകള് ഖുറാനില്ഇല്ലെന്നു   പറഞ്ഞു നടക്കുന്ന  ഡോക്ടര് സിരജുല്  ഹക്ആണോഇസ്ലാമിന്റെ വകതാവ് ???   ഇതൊക്കെ ശബബില് എന്തിനു  കൊടുക്കണം ??
\
ആയതിനാല്  ഈ ലേഖനം ശബാബ്പിന്വലിക്കുക

mark brustman ആരാണെന്ന    ഇയാളുടെ  ഫേസ്ബുക്ക് പേജ്നോക്കുക  !!!https://www.facebook.com/mark.brustman?fref=ts

പഴയ  പോസ്റ്റ്
************************************************************************
💥💥ശബബിൽ വന്ന അനിസ്ലാമിക ലേഖനം :: ഒരു പ്രതിഷേധ കുറിപ്പ് :💥💥
-------------------------------------------------
ശബാബിൽ വന്ന സ്വവര്ഗ രതിയും laingikathayude siddanthavalkaranavum എന്നാ ലേഖനം ആണ് ഈ പോസ്റ്റിനു കാരണം . ഇതെഴുതിയത് സുഫ്യാൻ അബ്ദു സത്താർ ആണ് .
പ്രമുഖ സഹാബി അബു ഹുരൈര യെ ഹിജഡ ആയി ചിത്രീകരിക്കുകയും , മറിയം ബീവി യഥാർത്ഥ സ്ത്രീ ആയിരുന്നില്ല , പുരുഷന്മാരോട് തല്പര്യമില്കാത്ത , ഭിന്ന ലൈങ്ങികതയിൽ പെട്ട സ്ത്രീ ആണെന്നും , സ്വർഗത്തിൽ ചെറിയ ആണ് കുട്ടികളുമായി ലൈംഗിക ബന്ധം ഖുർആൻ സപ്പോർട്ട് ചെയ്യുന്നു (നൗദുബില്ലഹ് )എന്ന് എഴുതിയ മാർക്ക് ബ്രസ്റ്റ് മാൻ ( ഫാരിസ് മാലിക് ) എന്നി ങ്ങനെ വളരെ വിദൂരം വഴി പിഴപ്പിക്കന്നവരുടെ ലേഖനം കൊടുക്കുക് , അവരെ മഹത്വപ്പെടുത്തി ഇത്തരം ക്ഷുദ്ര കൃതികളെ പരിച്ചപ്പെടുത്തുക , അല്ലഹിവിന്റെ നിയമങ്ങളെ തോട്ടിൽ വലിച്ചെറിയുന്ന അതായതു വധ ശിക്ഷ വേണ്ടെന്നു വാദിക്കുന്ന താരിക് റമദാൻ നെ പോലുള്ള ആള്കാരെ ഉദ്ധരിക്കുക .. ഇത്തരം ലേഖനം ശബബിൽ ആണോ വരേണ്ടത് അതോ യുക്തിവാദി മാസിക യിൽ ആണോ വരേണ്ടത് ??
Swavargarathi തെറ്റ് അല്ല എന്ന് പറഞ്ഞു വരുന്ന രണ്ടു പേരുടെ ലേഖനം കൊടുത്ത് അവരെ മഹത്വപ്പെടുത്തി എഴുതുക , ഇതിൽ രണ്ടാമത്തെ ആൾ സിരജുൽ ഹഖ് ആണ് ഇദ്ദേഹം ആണെങ്കിൽ ലൂത്ത് നബിയുടെ ചരിത്രം തന്നേ വ്യ്ഖയ്നിച്ചു അട്ടിമറിച്ചു മുസ്ലിം രാജ്യങ്ങൾ സ്വഗരതികറ്റ്ക്കു . കൊടുക്കുന്ന ശിക്ഷ വേണ്ടെന്നു പറയുന്ന ആൾ ആണ് .. ഇങ്ങനെയുള്ള വൃത്തികെട്ട വ്യക്തികളെ പരിചയപ്പെടുത്വ്യക്. എന്നത് തന്നെ തിന്മയിലെക്കി നയിക്കുന്നതിന് സമാനമാണ് . വിചിത്രം എന്ന് പറയട്ടെ യഥാർത്ഥ ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്ത് എന്ന് ഈ ലേഖനത്തില എവിടെയും പറയുന്നില്ല .
ശബബിന്റെ എഡിറ്റോറിയൽ ബോർഡ് ഇതൊന്നും ശ്രധിക്കരില്ലേ ? എന്തായാലും ലേഖനം പിനവളിക്കുക , യഥാര്ത ഇസ്ലാമിക നിലപട് പറയുന്ന ലേഖനം പകരം പ്രസിദ്ധീകരിക്കുക .
ഒരു ഇസ്ലാമിക പ്രസിദ്ധീകരണം , സ്വവര്ഗ രതിക്ക് തെളിവ് ഉണ്ടാക്കാൻ ലൂത്ത് നബിയുടെ കഥ വളച്ചൊടിക്കുന്ന ആൾകാരെ എന്തിപരിചയപ്പെടുതനനം ?? വിമര്ഷിക്കാൻ ആണെങ്കിൽ കുഴപ്പമില്ല , വിമർശനം പോയിട്ട് വിഷയത്തിൽ ഇസ്ലാമിക കാഴ്ചപ്പാട് എന്തെന്ന് പോലും ലേഖനം പറയുന്നില്ല , പകരം ഇവരുടെ ക്ഷുദ്ര കൃതികളെ വായിക്കാൻ വായനക്കാരെ കൂട്ടി കൊണ്ട് പോകിന്നു , ഇവരൊന്നും ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ വിഷയം ചര്ച്ച ചെയ്യുന്നവര അല്ല , തരിക റമദാൻ ആകട്ടെ പല ഡിഗ്രി കൽ ഉണ്ടെങ്കിലും ശ്രരിയത് നിയമങ്ങള്ക്ക് നൂതന വ്യാഖ്യാനം നല്കുകയും , അല്ലാഹുവിൻ ഖുരാണിക ക്രിമിനൽ നിയമങ്ങളെ തള്ളി കളഞ്ഞ ആൾ ആണ് ..ഇവരോ ഇസ്ലാമിന് സംഭാവന നൽകുന്

 ശബബില്  വന്ന  ലേഖനം   
***************************************************************************************

ന്ന ലൈംഗികത സംബന്ധിച്ച് കേരള സര്ക്കാര് നയരൂപീകരണം നടത്താന് തീരുമാനിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ലൈംഗിക ന്യൂനപക്ഷങ്ങളോട് ഐക്യദാര്ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഫേസ്ബുക്ക് സ്ഥാപകന് സുക്കര്ബര്ഗ് പ്രൊഫൈല് ചിത്രം, മഴവില്ല് മാതൃകയിലാക്കി മാറ്റിയത് സോഷ്യല്മീഡിയയില് വൈറലായി മാറിയിരുന്നു. ജൂലൈ ആദ്യവാരത്തില് കേരളത്തിലെ വിവിധ ഭാഗങ്ങളില് ലൈംഗിക സ്വാഭിമാന യാത്രകള് സംഘടിപ്പിക്കപ്പെട്ടിരുന്നു. ഭിന്ന ലൈംഗികതയുടെ രാഷ്ട്രീയവും അപരവത്കരണവും സംബന്ധിച്ച ചര്ച്ച വിവിധ കോണുകളില് നിന്നുയരുകയും ചെയ്തു. ഈ സാഹചര്യത്തില്, കേരളത്തിലെ വിവിധ ആനുകാലികങ്ങള് ഭിന്ന ലൈംഗികതയെക്കുറിച്ച് മുഖലേഖനങ്ങളെഴുതുകയുണ്ടായി. പുതിയ സാഹചര്യത്തില് ഈ വിഷയം ഇസ്ലാമിക വൃത്തങ്ങളിലും വ്യാപകമായി ചര്ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്താണ് ജെന്ഡര് Gender (ജെന്ഡര്), Sex (സെക്സ്) എന്നീ രണ്ട് പദങ്ങളും സംവേദനം ചെയ്യുന്ന ആശയം വ്യത്യസ്തമാണ്. ഒരു മനുഷ്യന്റെ ജീവശാസ്ത്രപരമായ ലിംഗത്തെയാണ് സെക്സിലൂടെ സൂചിപ്പിക്കുന്നത്. ജെന്ഡര് എന്നത് ഒരു വ്യക്തി അവകാശപ്പെടുന്ന, മാനസികമായ ലിംഗബോധമാണ്. അതുപോലെ, ലൈംഗിക പ്രവര്ത്തനത്തെ സൂചിപ്പിക്കുന്ന Sex, Sexuality എന്നീ പദങ്ങളും വ്യത്യസ്ത അര്ഥത്തെ സൂചിപ്പിക്കാനാണ് സാമൂഹികശാസ്ത്ര വ്യവഹാരങ്ങളില് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധ മതങ്ങളും ചിന്താധാരകളും മുന്നോട്ടുവെക്കുന്ന സെക്സിനെക്കുറിച്ച് അല്ല ചര്ച്ചകളുള്ളത്. കാരണം, അത് വ്യത്യസ്ത കോണുകളില് നിന്നുള്ള ചര്ച്ചകളെ അപ്രസക്തമാക്കുന്ന വിധം സുഗ്രാഹ്യമാണ്. ജെന്ഡറും സെക്സ്വാലിറ്റിയുമാണ് മത സാമൂഹ്യ രാഷ്ട്രീയ വ്യവഹാരങ്ങളുടെ കേന്ദ്രബിന്ദു. എന്നാല് സെക്സിനെയും ജെന്ഡറിനെയും രണ്ടായി കാണേണ്ടതുണ്ടോ എന്നും ശാരീരികമായ ലൈംഗികാവസ്ഥ തന്നെയാണ് മാനസികമായ ലൈംഗിക താല്പര്യങ്ങളെ നിര്ണയിക്കുന്നത് എന്നും വാദങ്ങളുണ്ട്. അറബി ഭാഷയില് രണ്ടിനും ജിന്സ് എന്ന് തന്നെയാണുപയോഗിക്കുന്നത്. സെക്സ് എന്നത് മനുഷ്യന്റെ ശാരീരികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ട് അത് സംസ്കാരങ്ങളുടെ അതിര്ത്തി ഭേദിക്കുംവിധം സാര്വത്രികവും ഗ്രാഹ്യവുമാണ്. എന്നാല് ഒരു വ്യക്തി ഏത് ജെന്ഡറില് പെടുന്നുവെന്നത് സെക്സിനെ പോലെ സാമാന്യമോ പ്രാപഞ്ചികമോ ആണെന്ന് കരുതാനാവില്ലെന്നാണ് മറ്റു ചിലരുടെ വാദം. ജെന്ഡര് എന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് എന്നത് പോലെ തന്നെ സാംസ്കാരിക പ്രേരിതവുമാണ്. ശാരീരികാവസ്ഥകള്ക്കനുസരിച്ച് പൊതുവില് കരുതപ്പെടുന്ന ലിംഗാവസ്ഥക്ക് പുറമെ ജെന്ഡറിന് മറ്റു രൂപങ്ങളും കല്പിക്കപ്പെടുന്നു. ആണ്, പെണ് എന്നീ രണ്ട് ദ്വന്ദങ്ങളില് ഒതുങ്ങുന്നതല്ല ജെന്ഡറിന്റെ പരികല്പന. മൂന്നാംലിഗം, അപരലിംഗം (Transgender) തുടങ്ങിയ പദങ്ങള് ഇന്ന് സാര്വത്രികമാണ്. ട്രാന്സ്ജെന്ഡര് എന്നത് വിപരീത ലിംഗങ്ങളെ ആകര്ഷിക്കുന്ന Heterosexual ആകാം. അല്ലെങ്കില് സ്വവര്ഗ (Homosexual), ദ്വിലിംഗ (Bisexual) വിഭാഗങ്ങളില് പെടുന്നവരുമാകാം. ഇതൊന്നുമല്ലാത്തവരുമാകാം. ലൈംഗിക ആകര്ഷണം അടിസ്ഥാനമാക്കിയാണ് ഈ വിഭജനം. ഇസ്ലാമും ജെന്ഡറും ഇസ്ലാം മുന്നോട്ട് വെക്കുന്ന മൂല്യവ്യവസ്ഥിതിയോ ആത്യന്തിക ലക്ഷ്യമോ നേടുന്നതിന് ജെന്ഡര് ഉപാധിയോ മാര്ഗമോ അല്ല തന്നെ. ആണ്- പെണ് വിഭാഗങ്ങളിലേക്ക് സ്വത്വത്തെ ‘ചുരുക്കാതെ’ തന്നെ ഇസ്്ലാമികാദര്ശങ്ങളുടെയും ഉത്തമസമുദായ രൂപീകരണത്തിനാവശ്യമായ മൂല്യവ്യവസ്ഥിതിയുടെയും ഭാഗമാവാന് സാധിക്കും. സ്വാഭാവികമായ ലൈംഗിക ആകര്ഷണത്തില് താല്പര്യമില്ലാത്ത വിഭാഗങ്ങളെക്കുറിച്ച് ഖുര്ആന് തന്നെ പറയുന്നുണ്ട്. (സൂറതുന്നൂ ര് 31) ആണ്, പെണ് എന്നീ രണ്ട് വിഭാഗങ്ങള്ക്കു പുറമെ ഖുന്സാ എന്നൊരു വിഭാഗത്തെ കൂടി ഇസ്്ലാമിക കര്മശാസ്ത്ര ഗ്രന്ഥങ്ങള് പരിചയപ്പെടുത്തുന്നു. എന്നാല് മിക്ക മതവിധികളും ഖുന്സകള്ക്ക് ബാധകമാകുന്നത് ആണിലേക്കോ പെണ്ണിലേക്കോ ചേര്ത്തിക്കൊണ്ടാണ്. അവരുടെ ശാരീരികസ്വത്വം അതുപോലെ നിലനില്ക്കെ തന്നെ മതവിധികളുടെ കാര്യത്തില് എന്ത് പിന്തുടരണമെന്നത് ആണ്, പെണ് വിഭാഗങ്ങളിലേക്ക് എങ്ങനെ ചേര്ക്കപ്പെടുമെന്നതിനെ ആശ്രയിച്ചാണ് നില്ക്കുന്നത്. (ആര്ത്തവം, ശുക്ലസ്ഖലനം, മൂത്രമൊഴിക്കല്, ജനനേന്ദ്രിയങ്ങള്, ആണ്/ പെണ് സ്വഭാവങ്ങള് തുടങ്ങിയ വ്യത്യസ്ത ഘടകങ്ങളാണ് വിവിധ ഫിഖ്ഹ് പണ്ഡിതന്മാര് അതിനുവേണ്ടി ആശ്രയിച്ചിരിക്കുന്നത്. - See more at: http://shababweekly.net/wp/?p=4990#sthash.KBjdUaf4.dpuf
ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാകാത്ത ലിംഗാവസ്ഥക്കാണ് ഖുന്സാ എന്ന് പറയുന്നത്. ഖുന്സകളില് തന്നെ ശാരീരികാവസ്ഥയും ജനനേന്ദ്രിയങ്ങളുടെ രൂപവും പരിഗണിച്ച് ഖുന്സാ മുശ്കില് എന്നും ഗൈ്വറുമുശ്കില് എന്നും തിരിച്ചിട്ടുണ്ട്. ഖുര്ആനില് ആണ്, പെണ് വര്ഗങ്ങളെക്കുറിച്ചുള്ള പരാമര്ശമേയുള്ളൂവെന്നാണ് മിക്ക വ്യഖ്യാതാക്കളും പറയുന്നത്. എന്നാല് മാര്ക്ക് ബ്രസ്റ്റ്മാന്, സിറാജുല് ഹഖ് കൂഗ്ല് തുടങ്ങിയ അക്കാദമിസ്റ്റുകള് മുന്നോട്ടുവെക്കുന്ന ചര്ച്ചകള് ഇസ്്ലാമും ജെന്ഡറും എന്ന വിഷയത്തെ പുതിയ തലത്തിലേക്ക് തുഴയുന്നുണ്ട്. ആണ്, പെണ് എന്നീ രണ്ടവസ്ഥകളെ മാത്രമേ ശരീരത്തെ മാനദണ്ഡമാക്കി ലിംഗനിര്ണയം നടത്താനാവൂ എന്നതിനെ ഖുര്ആന് വചനങ്ങളുപയോഗിച്ച് തന്നെ ഖണ്ഡിക്കുന്നുണ്ട് ഇവര്. സത്യവിശ്വാസിനികള് തങ്ങളുടെ ഭംഗി വെളിപ്പെടുത്തരുതാത്ത അവസരങ്ങളെക്കുറിച്ച് പറയുന്നിടത്ത് സൂറത്തുന്നൂറിലെ 31-ാം വചനത്തില് പരാമര്ശിക്കുന്ന ഗൈ്വറി ഉലില് ഇര്ബത്തി മിനര്റിജാല് (ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാര്) എന്നതിനെ ഒരു ജെന്ഡര് വിഭാഗമായാണ് അവിടെ പരാമര്ശിക്കുന്നതെന്നുമാണ് വ്യാഖ്യാനം. സ്വതവേ കല്പിക്കപ്പെടുന്ന പ്രത്യുല്പാദന ലൈംഗികതയില് താല്പര്യമില്ലാത്ത പ്രസ്തുത വിഭാഗം തെറ്റാണെന്നോ അവര് ശരിയല്ലെന്നോ ഖുര്ആനില് പരാമര്ശമില്ല. അവര് അപരവത്കരണം അര്ഹിക്കുന്നവരോ ദൈവം ആദരിച്ച ആദം സന്തതികളുടെ (17:70) കൂട്ടത്തില് നിന്ന് പുറത്തുപോകുന്നവരോ അല്ല.
സൂറത്തുല് ശൂറായില് അല്ലാഹു പറയുന്നു: ”അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പെണ്മക്കളെ പ്രദാനം ചെയ്യുന്നു. അവന് ഉദ്ദേശിക്കുന്നവര്ക്ക് ആണ്മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില് അവര്ക്ക് അവന് ആണ്മക്കളെയും പെണ്മക്കളെയും ഇടകലര്ത്തി നല്കുന്നു. അവന് ഉദ്ദേശിക്കുന്നവരെ അവന് വന്ധ്യരാക്കുകയും ചെയ്യുന്നു” (42:49,50). ഈ ആയത്തില് പറഞ്ഞിരിക്കുന്ന വന്ധ്യര് എന്നര്ഥത്തിലുള്ള അഖീം എന്ന പദവും ഒരു വിഭാഗത്തെയാണ് കുറിക്കുന്നത്. അത് ലൈംഗികതാല്പര്യമില്ലാത്തവര് എന്നര്ഥത്തിലല്ല, മറിച്ച് പ്രത്യുല്പാദന ശേഷിയില്ലാത്തവര് എന്നര്ഥത്തിലാണ്. ഇവരെ ഖുര്ആന് അധിക്ഷേപിക്കുന്നതായി കാണുന്നില്ല. അതുപോലെ പ്രസ്തുത വചനത്തില് തന്നെ ഉപയോഗിച്ചിരിക്കുന്ന സവ്വജ എന്ന പദത്തെയും ബ്രസ്റ്റ്മാന് പ്രശ്നവത്കരിക്കുന്നു. ഒരു കുടുംബത്തിലെ ആണും പെണ്ണും സവ്വജ എന്നര്ഥത്തില് പങ്കാളികളായി വരാറില്ല. അതുകൊണ്ട് 49-ാ മത്തെ വചനത്തില് സൂചിപ്പിച്ചിരിക്കുന്ന ആണ്, പെണ് എന്നത് മക്കളെയല്ല ഉദ്ദേശിക്കുന്നത്. ലിമന് യശാഉ എന്നതിലെ ആഗ്രഹം പ്രതിഫലിക്കുന്ന കര്മസ്ഥാനത്തെയാണ് ആണും പെണ്ണും നല്കുന്നു എന്നതിന്റെ ഉദ്ദേശ്യം. കാരണം ഖുര്ആനില് ഈ വചനത്തില് മാത്രമാണ് ആണിനെയും പെണ്ണിനെയും പരാമര്ശിക്കുമ്പോള് പെണ്ണിനെ ആദ്യം പറയുന്നത്. ആയത്തില് പൊതുവായി അഭിസംബോധന ചെയ്യപ്പെടുന്ന പുരുഷന്മാരില് കൂടുതല് പേരും പങ്കാളികളായി പെണ്ണിനെ ആഗ്രഹിക്കുന്നതിനാലാണ് ആദ്യം പെണ്ണിനെ പരാമര്ശിച്ചത്. പെണ്ണിനെ ആഗ്രഹിക്കുന്നവര്ക്ക് പെണ്ണിനെയും ആണിനെ ആഗ്രഹിക്കുന്നവര്ക്ക് ആണിനെയും അല്ലാഹു നല്കുന്നു എന്നാണ് ആയത്തിന്റെ താല്പര്യമെന്ന് ബ്രസ്റ്റ്മാന് വ്യാഖ്യാനിക്കുന്നു. (Queer Sexuality and Identity in the Qur’an and Hadith by Mark Brustman , May 27, 2015)
Sexual diversity in Islam എന്ന ലേഖനത്തില് സിറാജുല് ഹഖ് കൂഗിലും സമാനമായ വിധത്തില് വാദിക്കുന്നുണ്ട്. ലൂത്ത് നബിയുടെ കഥ വിവരിക്കുന്ന ഖുര്ആന് വചനങ്ങളെ ഘഏആഠ വീക്ഷണകോണിലൂടെ സമീപിക്കുകയും അപനിര്മിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ബലാത്സംഗത്തിന് തുല്യമായ ഹിംസകളും പട്ടണത്തിലെത്തുന്ന അന്യദേശക്കാരുടെ മേലുള്ള കായികമായ സെക്സ് ഇടപെടലുകളുമാണ് ലൂത്ത് നബിയുടെ സമുദായം നശിപ്പിക്കപ്പെടാനുള്ള കാരണമെന്ന് അദ്ദേഹം പറയുന്നു. Sex Dw Sexualityയും വേര്തിരിയുന്നത് മാനസിക വ്യവഹാരങ്ങളിലാണ്, കായികമായ ലൈംഗിക പ്രവര്ത്തനമാണ് സെക്സ്, മനസ്സ് കൂടി പങ്കെടുക്കുന്ന ലൈംഗികപ്രവര്ത്തനമാണ് സെക്ഷ്വാലിറ്റി തുടങ്ങിയ ചര്ച്ചകള് അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്.
പാശ്ചാത്യയുക്തിയില്, സ്വവര്ഗരതിയോട് അകലം പാലിക്കുന്ന ഇസ്്ലാം അപരവത്കരണത്തിന് പാത്രമാകുന്നുണ്ടെന്നും ആ പ്രവണത ശരിയല്ലെന്നും താരിഖ് റമദാന് പറയുന്നു. സ്വവര്ഗ പ്രണയികളും അവരുടെ ലൈംഗിക താല്പര്യങ്ങളും ഇസ്്ലാമിക സമൂഹത്തോട് ചേര്ന്ന് നില്ക്കുന്നതാണെന്ന് സ്ഥാപിക്കാനുള്ള‘’സിദ്ധാന്തവത്കരണം’ (Dogmatize) ആരോഗ്യകരമായ സമീപനമല്ലെന്ന് അദ്ദേഹം താക്കീതുനല്കുന്നു.
- See more at: http://shababweekly.net/wp/?p=4990&page=2#sthash.IyCwIMwy.dpuf

പൊളിറ്റിക്കല് കറക്ട്നസിന്റെ പേരില് സാംസ്കാരിക അധിനിവേശവും ലിബറല് യുക്തിയുടെ അടിച്ചേല്പിക്കലുമാണ് ഇതിലൂടെ നടക്കുന്നത്. (Islam and Homosexuality, Tariq Ramadan. com, 29 May 2009) ഇസ്്ലാം ഒരു വ്യവഹാരമെന്ന നിലയില് കണ്ടുകൊണ്ട് അക്കാദമിക ലോകത്ത് നടക്കുന്ന ചര്ച്ചകളാണ് മുകളില് സൂചിപ്പിച്ചത്. ഇത്തരം ചര്ച്ചകളില് അന്തര്ലീനമായിരിക്കുന്ന പ്രേരണകളും രാഷ്ട്രീയവും മുസ്്ലിം സമൂഹം അറിയേണ്ടതുണ്ട്. ഇസ്്ലാമിക ലോകത്ത് വിധി പറയുന്നതിനുള്ള ഉറവിടങ്ങളെയും ഇസ്്ലാമിക ശരീഅത്ത് എന്ന വിവക്ഷയുടെ പ്രസക്തിയെയും പുതിയ കാലത്ത് നടക്കുന്ന ചര്ച്ചകള് എവ്വിധം സ്വാധീനിക്കുന്നുവെന്നത് ഗവേഷണം നടക്കേണ്ട വിഷയമാണ്. ജീവന്, സ്വത്ത്, അഭിമാനം എന്നീ മൗലികാവകാശങ്ങള്ക്ക്് ക്ഷതമേല്പിക്കുന്നതോ ഇവിടങ്ങളില് നടമാടുന്ന ഹിംസകള്ക്ക് ഒത്താശ നല്കുന്നതോ അല്ല ഇസ്്ലാംമതമെന്ന് എളുപ്പത്തില് മനസ്സിലാക്കാവുന്നതാണ്. ലൈംഗിക ന്യൂനപക്ഷവും മനുഷ്യാവകാശങ്ങളും ‘ഹേ മനുഷ്യരേ’ എന്നും ‘വിശ്വാസികളേ’ എന്നും അഭിസംബോധന ചെയ്തിരിക്കുന്ന ഇസ്്ലാമിക പ്രമാണങ്ങളൊന്നും തന്നെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ നിരാകരിക്കുന്നില്ല. കര്മശാസ്ത്ര വിധികളുടെ ഭാഗമാവുന്നതിന് വേണ്ടി ഏതെങ്കിലും ഒരു സ്വത്വത്തിലേക്ക് മടങ്ങണമെന്ന് മാത്രം. അവരെ മനുഷ്യരായി തന്നെ ഗണിക്കാതിരിക്കുന്ന അവസ്ഥ പലയിടങ്ങളിലുമുണ്ട്. തൊഴില്, വിദ്യഭ്യാസം, താമസം തുടങ്ങിയ മേഖലകളില് ഭീകരമായ വിവേചനമാണ് നേരിടുന്നത്. ന്യൂനപക്ഷങ്ങള് എന്ന നിലയില് അവകാശധ്വംസനം നേരിടുന്ന ഇവരോട് മതത്തിനുള്ളില് നിന്നുകൊണ്ട് തന്നെ ഐക്യപ്പെടാന് സാധിക്കേണ്ടതുണ്ട്. അത്തരം ഐക്യപ്പെടലുകള് ലൈംഗിക താല്പര്യത്തെ സാധൂകരിക്കുന്നത് തന്നെയാവണമെന്നില്ല. അവരുടെ ലൈംഗിക താല്പര്യത്തെ കൂടി സാധൂകരിക്കണമെന്നത് താരിഖ് റമദാന് സൂചിപ്പിച്ച പോലെ ലിബറല് യുക്തിയുടെ അധിനിവേശവും ഉദാരവാദ മൂല്യവ്യവസ്ഥിതിയുടെ ഭാഗമായി ഇസ്്ലാമിനെ വിലയിരുത്തുകയും ചെയ്യുന്നതിന്റെ പ്രശ്നമാണ്. ലൈംഗികതക്ക് പുറത്തും ജീവിതമുണ്ട് എന്ന തിരിച്ചറിവാണ് വേണ്ടത്. കുടുംബത്തില് നിന്ന് പുറത്താക്കപ്പെട്ട് ഭിക്ഷയെടുത്ത് ജീവിക്കാനും ചൂഷണം ചെയ്യപ്പെടാനും മാത്രം വിധിക്കപ്പെട്ടവരല്ല ട്രാന്സ്ജെന്ഡറുകള്. അവരെ മനുഷ്യരായി ഗണിക്കാനും ഹിംസകളില്ലാതെ സമീപിക്കാനും ശാസ്ത്രീയ മാര്ഗങ്ങളിലൂടെ ആണ്, പെണ് സ്വത്വങ്ങളിലേക്ക് മടങ്ങാന് താല്പര്യപ്പെടുന്നവരെ അതിന് സന്നദ്ധമാക്കാനും കഴിയേണ്ടതുണ്ട്. ആണ്, പെണ് ശാരീരികാവസ്ഥകളെ ജെന്ഡര് അടിസ്ഥാനപ്പെടുത്തി പതിനാറ് കളങ്ങളിലാക്കി നിര്ത്താനാവുമെന്ന് മനശ്ശാസ്ത്രജ്ഞര് പറയുന്നു. അതില് ഭൂരിപക്ഷത്തിന്റെ ലൈംഗിക സ്വത്വത്തിലേക്ക് മടങ്ങാന് താല്പര്യപ്പെടുന്നവരുമുണ്ട്. മനുഷ്യാവകാശങ്ങളെക്കുറിച്ച് ഖുര്ആന് സംസാരിക്കുന്നിടത്ത് ലിംഗവിവേചനം കാണിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്. സാര്വത്രികവും കാലദേശലിംഗഭേദമന്യേ ഉള്ക്കൊള്ളാനാവുന്നതുമാണ് ഇസ്്ലാം വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങള്. ജീവിക്കാനുള്ള അവകാശം (6:151), ആദരിക്കപ്പെട്ട മനുഷ്യന് (17:70), ദൈവത്തിന്റെ ഖലീഫ (2:30), അനീതി കാണിക്കരുത് (4:135), സ്വകാര്യതക്കുള്ള അവകാശം (24:27), അഭിമാന സംരക്ഷണത്തിനുള്ള അവകാശം (49:11, 4:148) എന്നിവയെക്കുറിച്ചൊക്കെ പറയുന്ന ഖുര്ആന് വചനങ്ങള് മനുഷ്യരാശിയെയും വിശ്വാസി സമൂഹത്തെയും ലിംഗഭേദമന്യേ അഭിസംബോധന ചെയ്യുന്നു. - See more at: http://shababweekly.net/wp/?p=4990&page=3#sthash.YoI6FA1P.dpuf
,

Thursday, September 18, 2014

സാകിര്‍ നായിക്ക്ന്റെയും കൂട്ടരുടെയും ആഗോള ഇസ്ലാമിക പ്രബോധനത്തിനെ പൊളിക്കാനും തടയാനും ഷെയ്ഖ്‌ സ്വാലിഹ് ഫവ്സാന്റെ യും കൂട്ടരുടെയും ഗൂഢാലോചനകള്‍ /നിഗൂഡ തന്ത്രങ്ങള്‍

അസ്സലാമു അലൈകും ,
മാന്യ സഹോദരങ്ങളെ

ലോക ഇസ്ലാമിക പ്രബോധന ചരിതത്തില്‍ മുന്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത രീത്യില്‍ ,പ്രബോധന പ്രവര്‍ത്തനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന  ആയിരക്കണക്കിനു ആള്‍കാര്‍ ഇതുവഴി സത്യമതത്തില്‍ എത്തിച്ചേരുന്നത് കാണാന്‍ ചില സാമ്രാജ്യത്വ ശകതികള്‍ക്കു സഹിക്കുന്നില്ല..തങ്ങളുടെ  അധികാരം നഷ്ടപ്പെടുമോ എന്നതാണ് അവരുടെ ഭീതി..അതുകൊണ്ട് അവര്‍ ചില സൗദി പണ്ഡിതരെ തന്നെ വിലക്ക് വാങ്ങുന്നു..ഫത്വകള്‍ ഉണടാക്കി അവരെക്കൊണ്ട് അവതരിപ്പിക്ക്ന്നു...അതൊരു സൗദി പണ്ഡിതന്‍ ആയാല്‍ കാര്യം എളുപ്പം നടക്കും എന്നാണ് അവരുടെ ധാരണ എല്ലാവരും പെട്ടെന്ന് വിശ്വസിക്കുമല്ലോ , AC റൂമില്‍ ഇരിക്കുന്ന ,പുറത്തിറങ്ങി  പ്രബോധനം നടത്താത്ത അവര്‍ക്ക് കാശു കിട്ടിയാല്‍ എന്ത് ഫത്വയും ഇറക്കും.


അങ്ങനെ ഉള്ള ഒരാള്‍ ആണ് ഷെയ്ഖ്‌ സാലെഹ് ഫവ്സാന്‍ , ഇവര്‍ക്ക് ആഗോള തലത്തില്‍  മാത്രമല്ല ,കേരളത്തി വരെ  കേന്ദ്രം ഉണ്ട്..ഇത്തരം അവിശുദ്ധ ഫത്വകള്‍ പ്രചരിപ്പിക്കാന്‍ മാത്രം FACEBOOK WING കൂടി ഉണ്ട് !.. ആദ്യമാദ്യം ചെറിയ ചെറിയ ആരോപണങ്ങള്‍ അവര്‍ സാകിര്‍ നായിക്കിനെ എതിരെ ഇറക്കി നോക്കി..അതൊന്നും വിലപ്പോയില്ല...
അതില്‍ ഒരെണ്ണം ഇങ്ങനെ സാകിര്‍ നായിക് അല്ലാഹുവിനെ എതിരെ സംസാരിച്ചു..!!!!!നുടുബില്ല്ല..അല്ലാഹുവിലേക്കും ഇസ്ലാമിലെക്കും ക്ഷണിക്കുന്ന സാകിര്‍ നായിക് ഇത് ചെയ്യുമെന്ന് ആരും കരുതിന്നുല്ല..അതോടെ  ഈ ആരോപണം ചീറ്റി പോയി..

ഇപ്പോള്‍ ഏറ്റവുംഗുരുതരമായ  ആരോപണം വുമായി ഷെയ്ഖ്  മുക്ബില്‍ ഇബ്നു ഹാദീ /ഷെയ്ഖ്‌ സ്വലിഹ്  ഫവ്സാന്‍ വന്നിരിക്കുന്നു...സാകിര്‍ നായികിന്റെ കൈ മുതലായുള്ള ഇല്മു (വിജ്ഞാനം) , ആ വിജ്ഞാനം തന്നെ പാടില്ല !!!എങ്ങനെ ഉണ്ട് ഈ  ഗൂഡ തന്ത്രം ...മറ്റു മതത്തെ കുറിച്ചുള്ള ,ബൈബിള്‍ ,ഹിന്ദു  വേദങ്ങള്‍ ഇവയോകെ പഠിച്ചു പ്രസംഗിച്ചു മറ്റു മതസ്ഥരെ അവരുടെ മത ഗ്രന്തങ്ങള്‍ക്ക്  മുകളില്‍ ആണ് പരിശുദ്ധ ഖുറാന്റെ സ്ഥാനം എന്ന് സമര്തിക്കുന്ന പരിപാടി തന്നെ ഹറാം ആണെന്ന് പറഞ്ഞാല്‍ പിന്നെ സാകിര്‍ നായിക് ന്റെ പ്രബോധനം ഇല്ലതവുമല്ലോ!!..കൂടെ ഉള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൈ ഒഴ്യുമല്ലോ..ഇതാണ് സലെഹ് ഫവ്സാന്റെ യും കൂട്ടരുടെയും തന്ത്രം..

പക്ഷെ പരമ കാരുണികനായ അല്ലാഹുവിന്റെ  സഹായം കാരണം കൂടുതല്‍ ആള്‍കാര്‍ ഒന്നും സലെഹ് ഫവ്സന്റെയും  മുക്ബില്‍ വാടിയുടെയും  കള്ളാ ഫത്വ വിശ്വസിക്കാന്‍ തയാറായിട്ടില്ല..അങ്ങനെ വിശ്വസിച്ച ചിലര്‍ക്ക് കാര്യം മനസ്സിലാക്കാന്‍ ,സലെഹ് ഫവ്സന്‍ കൊണ്ട് വന്ന മണ്ടന്‍ ന്യായവാദങ്ങള്‍ നമുക്ക് ഓരോന്നായി  പരിശോടിക്കം

ന്യായവാടങ്ങളുടെ പരിശോധന
*******************************
ഈ ന്യായാ വാദങ്ങളെ ഓരോന്നായി പരിശോധിക്കുന്നതിന്‍ മുന്പ് സലെഹ് ഫ്വ്സാന്‍ , തന്റെ യജമാമാന്മാരെ പ്രീതി പ്പെടുത്താന്‍ , സാകിര്‍ നായിക് ആദ്യമായി സദസ്സിനെ അഭിസംബോധനം  ചെയ്യ്ന്നതിനെ തന്നെ കളിയാക്കി ,അത് തന്നെ  ഹറാം ആണെന്ന് വരുത്തുന്ന വീഡിയോ കാണുക..
 ഇവര്‍ പൈസ കൊടുത്തു വളര്‍ത്തുന്ന കേരള ശിഷ്യന്മാര്‍ തന്നെ ആ വീഡിയോ അവരുടെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്..അവരുടെ ഒരു ബ്ലോഗ്‌ ആണ് http://aloloommalayalam.blogspot.ae/




വീഡിയോ കണ്ടല്ലോ ,,എന്താണ് കാര്യം ?? മറ്റു മതസ്ഥരായ മനുഷ്യരെ ,മനുഷ്യത്വപരമായി എന്റെ സഹോദരങ്ങളെ(MY DEAR BROTHERS AND SISTERS) എന്ന് വിളിച്ചത് പാടില്ലത്രേ ..!!! തെളിവോ??ഫിരൌന്‍ നമ്മുടെ സഹോദരനോ എന്ന മറു ചോദ്യം !!.NAUDUBILLAH. എന്തൊരു വിഡ്ഢിത്തം,,സ്വയം ഇലാഹ് ആണെന്ന് പറയുകയും ജനങ്ങളെ അടിച്ചമര്‍ത്തി വെക്കുകയും ചെയ്യുന്ന ഫിരൌനെ പോലെ ആണോ എല്ലാം അമുസ്ലിങ്ങളും ??പൈസ ഉള്ളതുകൊണ്ട് ഈ വിഡ്ഢിത്തം വിശ്വസിക്കാന്‍ ഉള്ള അനുയായികളും ഈ സാലെഹ് ഫവ്സാനു സ്വന്തം
..ഈ വിഡ്ഢിത്തം കേട്ട് സാകിര്‍ നായിക് ചിരിക്കുകയല്ലാതെ മറുപടി പോലും തരില്ല ഒരക്കലും..മറുപടി ഒരിക്കലും അര്‍ഹിക്കാത്ത അന്യായവാദം ആണ്..

മാത്രമല്ല പാവപ്പെട്ട അമുസ്ലിങ്ങളെ ശത്രുക്കള്‍ ആണെന്ന് പറയണം എന്ന് സാലെഹ് ഫവ്സാന്‍ ആവശ്യപ്പെടുന്നത് ശ്രദ്ധിക്കുക...അമുസ്ലം സഹോദരങ്ങള്‍ അല്ല അമുസ്ലിം ശത്രുക്കള്‍ എന്നാണ് പറയേണ്ടത് !!.ഇത്രയും വര്‍ഗീയത വേറെ കണ്ടിട്ടില്ല..ഇത്തരം സലഫികള്‍ വ്യാജ സലഫികള്‍ ആണ്..കേരള മുജഹുകല്‍ക്കോ മറ്റു മുസ്ലിങ്ങല്‍ക്കോ അനുകരണീയ മാതൃകകള്‍ അല്ല..

അപ്പോള്‍ സാകിര്‍ നായിക് ആദ്യം ചെയ്ത അഭിസംബോധന തന്നെ ഹറാം...ഇതിനിടക്ക്‌ ഒരു കാര്യം കൂടി ഓര്‍ക്കുക.ലോകമെമ്പാടും അറിയപ്പെടുന്ന പണ്ഡിതനായ യുസുഫ് ഖാരടാവിക്കു കുഫ്ര്‍ വാദങ്ങള്‍ ഉണ്ടെന്നു  സാലെഹ് ഫവ്സാന്‍ പറയുന്ന വീഡിയോ കാണുക !!


വീഡിയോ കണ്ടല്ലോ .

സാമ്രാജ്യത്വത്തിന് എതിരായി ,എയ്ജിപ്തിലെ ഇസ്ലാമിക പ്രസിഡണ്ട്‌ ആയി തെരഞ്ഞെടുക്കപ്പെട്ട മുര്സിയെയും മറ്റും സപ്പോര്‍ട്ട് ചെയ്ത യുസുഫ് ഖരളാവി ,  സാലെഹ് ഫവ്സന്റെ കണ്ണില്‍ കാഫിര്‍ ആയില്ലങ്കില്‍ അല്ലെ അത്ഭുതം ഉള്ളോ..എല്ലാരും കൂടി മുര്സിയെ താഴെ ഇടുകയും ചെയ്തല്ലോ..മുരസി ,മുര്സിക്ക് സപ്പോര്‍ട്ട് ചെയ്ത ഖരലാവി ഇവെരെല്ലാം കുഫ്ര്‍ വാദക്കാര്‍ എന്ന് വരുത്തേണ്ടതുണ്ട് ..ആര്‍ക്ക വേണ്ടി?? .സാമ്രാജ്യത്വത്, പാശ്ചാത്യ അച്ചുതണ്ടിന്


അപ്പോള്‍ ഖാരടവിയെ കാഫിര്‍ ആക്കിയ വീടിയ് മലയാളത്തില്‍ കണ്ടല്ലോ..ഇനി നമുക്ക് സാകിര്‍ നായികിനെ കാഫിര്‍ ആക്കാന്‍ വല്ല വകുപ്പും ഉണ്ടോ എന്ന് സാലെഹ് ഫവ്സാന്‍ അന്വ്ഷിക്കുന്നത് നോക്കാം

വീഡിയോ കാണുക

വീഡിയോ കണ്ടല്ലോ ..


അപ്പോള്‍ അല്ലാഹുവിനു കഴിയാത്ത കാര്യങ്ങള്‍ക്ക് ഉണ്ട് എന്ന് പറഞ്ഞതിനാല്‍ സാകിര്‍ നായിക് പിഴച്ചു !!!!..

ഈ സംഭവത്തിന്റെ യാതാര്‍ത്യം എന്തെന്ന് പരിശോധിക്കാം
*****************************************************
അല്ലാഹുവിനു  അല്ലാഹുവിനെ പോലെ ഉള്ള മറ്റൊരു അല്ലഹിവിനെ ഉണ്ടാക്കാന്‍ പറ്റുമോ എന്നിങ്ങനെയുള്ള പൊട്ടന്‍ ചോദ്യങ്ങളെ ഒരു ചര്‍ച്ച വേളയില്‍ എണ്ണി പറഞ്ഞു എന്നതൊഴിച്ച് അല്ലഹിവിലേക്ക് ക്ഷണിക്കുന്ന മഹാനായ സാകിര്‍ നായിക് അല്ലാഹുവിനെ എതിരെ സംസാരിക്കുമോ ??? കാഫിറുകളുടെ ഇതിനു സമാനമായ പൊട്ടന്‍ ചോദ്യങ്ങള്‍ ഖുറാനില്‍ വരെ ഉണ്ട്. അതിനു മറുപടിയും അള്ളാഹു കൊടുത്തിട്ടുണ്ട്‌ . .അതോടെ ഈ വാദവും ചീറ്റി പോയി..ആരും വിശ്വസിക്കാന്‍ കതയാറാകാത്ത കാരണം !


അതുകൊണ്ട് അടുത്ത ഗുരുതര ആരോപണം സ്വന്തം ഗ്രൂപ്പ്‌ ആളായ ഷെയ്ഖ് മുക്ബില്‍ വാദി  അല്‍ ഹാദീ ( സാമ്രാജ്യത്വ അനുകൂലി എന്ന് പേര് കേട്ട ആള്‍ check wikipedia!!) യെക്കൊണ്ട് അവതരിപ്പിച്ചു..

ബൈബിള്‍ താരതമ്യം ചെയ്തും ,വേദങ്ങള്‍ പഠിച്ചും കഷ്ടപ്പെട്ട് അമുസ്ലിങ്ങളോട് നടത്തുന്ന എല്ലാ ന്യായവാദങ്ങളും ഹറാം ...!!!!ഇത് കേട്ട് സാകിര്‍ നായിക്ന്റെ മനസ്സു മാറും എന്ന് ആരും കരുതണ്ട..അദ്ദേഹം അല്ലാഹുവിന്റെ തൌഫീകോട് കൂടി പ്രബോധനം തുടരും ..ഇന്ശാല്ലഹ്

വീഡിയോ കാണുക


വീഡിയോ കണ്ടല്ലോ
ഒന്ന് രണ്ടു  ന്യയാവാദം മാത്രം നമുക്ക്നോ പരിശോധന നടത്തി നോക്കാം ,,ഇവരുടെ പൊട്ടന്‍ വാദങ്ങള്‍ എല്ലാം നോക്കാന്‍ തന്നെ മടിയാണ്..അതിന്റെ ആവശ്യവും സത്യവിശ്വാസികള്‍ക്ക്‌ ഇല്ല

വിഷയത്തിന് ഒരു മുഖവുര :
**************************
 : വളരെ അടുത്തകാലത്ത്‌ ആണ് ലോക  ജനസംഖ്യ യില്‍ നല്ലൊരു ഭാഗം അക്ഷരഭ്യ്സം നേടിയത്..ഇരുനൂറു വര്ഷം മുന്പ് യുറോപ്പില്‍ വരെ പകുതി ആള്കര്‍ക്കും വായന അറിയില്ലായിരുന്നു..പുസ്തകങ്ങള്‍ വളരെ കമ്മി..മലയാളത്തില്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങിയിട്ട് നൂറു വര്‍ഷങ്ങള്‍ തികയുന്നില്ല..ഖുറാന്റെ മലയാള പരിഭാഷ സാദാരണ ജനങ്ങള്‍ വായിക്കാന്‍ തുടങ്ങിയിട്ട്  നാല്പതു വര്‍ഷങ്ങള്‍ ആവുന്നത്തെ ഉള്ളൂ..ഈ അടുത്ത കാലത്ത് ആണ്  ആണ് ജനങ്ങള്‍ ഇതെല്ലം വായിച്ചു ഖുറാനും ബൈബിളും താരതമ്യം ചെയ്യാന്‍ തുടങ്ങിയത്,,അതുകൊണ്ടാണ് ഇക്കാലത്ത് ഈ രീത്യില്‍ ബൈബിളും വേദങ്ങളും പറഞ്ഞു കൊടുത്തു പ്രബോധനം നടത്തേണ്ടി വരുന്നത്..ഇതിനെ എതിര്‍ക്കുന്ന ഖുര്‍ആന്‍ വചനമോ ഹദീസ് വചനമോ ഇല്ല.

ഇത് വളരെ ഫലപ്രദമായി നടപ്പിലാക്കിയത്‌ മഹാ പണ്ഡിതനായ അഹമ്മദ് ദീദാത്ത് ആണ്..അവരുകളുടെ ശ്രമ ഫലമായി നിരവധി ആള്‍ക്കാര്‍ ഇത്തരത്തില്‍ പരബോധനം നടത്തി വരുന്നു..അതില്‍ ലോക അടിസ്ഥാനത്തില്‍ ശ്രധിക്കപെടുന്ന ആള്‍ ആണ് ഡോക്ടര്‍ സാകിര്‍ നായിക് . കേരളത്തില്‍ പരക്കെ പ്രശസ്തനായ ആള്‍ ആണ് ജനാബ് അകബാര്‍ സാഹിബ്..നിച്ചേ ഓഫ് ട്രുത്ത് എന്നാ സംഘടന വരെ പ്രത്യേകം ഉണ്ട്..

പരിശുദ്ധ ഖുറാനില്‍ അള്ളാഹു പറയുന്നത് ഇസ നബി അല്ലഹിവിനെ ആര്ധിക്കാന്‍ ആണ് ഇന്ജീളില്‍ പറഞ്ഞത് എന്ന് പറയുന്നു..അപ്പോള്‍ മറ്റു മത ഗ്രന്ഥം നോക്കാന്‍ പാടില്ല എന്നുണ്ടോ??ഇല്ല... ബൈബിള്‍  കാണിച്ചു അവര്‍ നമ്മെ ക്രിസ്തു മതത്തിലേക്ക്ക്ഷ ണിക്കുമ്പോള്‍ , അവരുടെ ഗ്രന്ഥം  വായിക്കാന്‍ പാടില്ല, നമ്മുടെ ഗ്രന്ഥം അവര്‍ വേണേല്‍ വായിക്കട്ടെ എന്ന് പറയാന്‍ പറ്റുമോ??എന്തൊരു വിഡ്ഢിത്തം ആണിത് ...
ഒരു ഉദാഹാരണം പറയാം
 സലെഹ് ഫവ്സാന്‍ ഒരു അമുസ്ലിം ആളുമായി സംസാരിക്കുന്നു എന്ന് വെക്കുക..

അമുസ്ലിം : ബ്രദര്‍ ഫവ്സാന്‍ , എന്റെ മതഗ്രന്ഥം ഒന്ന് വായിച്ചു നോക്കണം ,,നമ്മുടെ മതത്തില്‍ ചേരുക

ഫവ്സാന്‍:: നിങ്ങള്‍ എന്റെ ബ്രതര്‍ അല്ല,,എന്നെ ബ്രദര്‍ എന്നും വിളിക്കണ്ട (അമുസ്ല്ങ്ങള്‍ ബ്രദര്‍ അല്ലത്രേ !)!!..ഖുര്‍ആന്‍ നോക്കുക..അള്ളാഹു പറയുന്നത് നോക്കുക ,ഈ ഗ്രനതം അല്ലാഹുവിന്റെ പക്ക്ല്‍നിന്നുള്ളത് അല്ലെങ്കില്‍ ഇതുപോലെ പത്തു ആയതു കൊണ്ട് വരാന്‍ അള്ളാഹു വെല്ലുവിളിക്കുന്നു..

അമുസ്ലിം ""::(ആളൊരു വര്‍ഗീയവാദി തന്നെ,മാനുഷിക സാഹോദര്യം പോലും പാടില്ല !!) .ശരി ഞാന്‍ ഖുര്‍ആന്‍ വായിക്കാം,,താങ്കള്‍ നമ്മുടെ മത ഗ്രനതം ഒന്ന് വായിച്ചു നോക്കാമോ

ഫവ്സന്‍:  ഹേയ് ,നമുക്കത് പാടില്ല,,നിങ്ങളുടെ ഗ്രന്ഥം  ഞാന്‍ വായിക്കില്ല..


അമുസ്ലും ::ങേ ..!!!!
ഇത്തരം മണ്ടന്‍ വാദങ്ങള്‍ ഉന്നയിക്കുന്നത് പ്രബോധനത്തെയും പ്രബോധകരെയും തളര്‍ത്താന്‍ വേണ്ടു മാത്രം ആണ്..
ഈ ഉദാഹരാനം കൊണ്ട് ഫവ്സാന്റെ സാകിര്‍ നായിഇകിനു എതിരെയുള്ള ന്യായവാടങ്ങളുടെ അവസ്ഥ മനസ്സിലായല്ലോ

സാകിര്‍ നായികിന്റെ പ്രബോധന പ്രവര്‍ത്തങ്ങള്‍ തടയാന്‍ ,ഫവ്സനും കൂട്ടരും ലോകം മൊത്തം  സ്ഥാപിച്ചിട്ടുള്ള നെറ്റ്‌വര്‍ക്ക് ,എങ്ങനെ പ്രവര്ത്ക്കിന്നു എന്ന് നോക്കാം..ആദ്യമായി തെരെഞ്ഞുടുത്ത കുട്ടികള്‍ക്ക്  ഈ വാദങ്ങള്‍ പഠിപ്പിച്ചു ഒരു സ്ഥാപനം ഉണ്ടാക്കുന്നു..

കുട്ടികള്‍ വേറെ വിജ്ഞാനം ,തേടിപ്പോയാല്‍ സംഗതി ആകെ കുഴയുമല്ലോ ..പൊതു വിജ്ഞാനം കര്സ്തമാക്കാതിരിക്കാന്‍,, കോളേജ് കളില്‍ പോവാത്രിക്കാന്‍ വേറെ ഒരു ഫത്വ കൂടി ഉണ്ടാക്കിയിട്ടുണ്ട്.. മുന്പേ പ്ലാന്‍ ചെയ്ത ഗൂഢാലോചന എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം

.ഇന്ത്യ ,ഇന്തോനേഷ്യ ഇങ്ങനെ ഉള്ള പല  രാജ്യങ്ങളും കോളേജില്‍ മിക്സഡ്‌ വിദ്യാഭ്യാസം  ആണ് ,ഇത്തരം കോളജില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിനു തുല്യം ആന്നെനു പഠിപ്പിക്കുന്നു..ഈ വീഡിയോ
കാണുക..ഉമ്മ വാപ്പയെ മൊഴി ചൊല്ലിയാലും ഇത്തരം കോളേജില്‍ പഠിക്കരുത്!!!!!!.. പഠിച്ചാല്‍ പൊട്ടന്‍ വാദങ്ങള്‍ വിശ്വസിക്കാന്‍ ആളെ കിട്ടാതവുമല്ലോ

വീഡിയോ കാണുക

വീഡിയോ കണ്ടല്ലോ .ഇംഗ്ലീഷ് നരകത്തിലെ ഭാഷ എന്ന് പറഞ്ഞ അതെ പഴയ കുരാഫി തന്ത്രം കുട്ടികള്‍ക്ക്  പഠിപ്പിക്കുന്നു..അപ്പോള്‍ ഇവര്‍ ആരും ഫവ്സാനു എതിരെ ശബ്ദിക്കില്ല..മാനസിക അടിമത്തം പൂര്‍ണമായി !!!ചില സുന്നി കുരഫികള്‍ ഇപ്പോഴും പറയാറുണ്ട് മുജാഹിടുക്ലുടെ ,സലഫികളുടെ കിതബുകള്‍ വായിക്കരുത് പിഴച്ചു പോവും..ഇതേ കാര്യം ഫവ്സാന്‍ കൂട്ടരും പറയുന്നു .

അടിക്കുറിപ്പ്
************

ഇത്തരം ആള്‍കാരുടെ മത പ്രബിധനതിനു എതിരെയുള്ള തടസ്സം  കാരണം എത്രയോ അമുസ്ലിങ്ങളില്‍ ഇസ്ലാമിന്റെ സന്ദേശം എത്തുന്നില്ല..ദുബായില്‍ സാകിര്‍ നായിക്ന്റെ വേദിയില്‍ പെണ്ണുങ്ങള്‍ വന്നതിനെ വരെ ഇക്കൂട്ടര്‍ എതിര്‍ക്കുന്നു !!.

തീയില്‍ കുരുത്തത് വെയിലതു വാടുമോ?

ഷെയ്ഖ് സലെഹ് ഫവ്സാന്‍ അല്ല .ഇതിനെക്കാള്‍ ആള് ശൈകുമാര്‍ വാന്നാലും, അവരെല്ലാം കൂടി സാകിര്‍ നായികിന്റെ പ്രബോധനം നിര്‍ത്തിവെക്കാന്‍ ഹറാം ഫത്വകള്‍ നല്‍കിയാലും ,സാകിര്‍നായിക്കിന്റെയും  ഐ അര എഫിന്റെ പ്രവര്‍ത്തകരടെയും മനോവീര്യം നശിക്കില്ല..ഇസ്ലാമിന്റെ പ്രകാശം അവര്‍ പരതുക തന്നെ ചെയ്യുമ , അത് ഹിന്ദു വേദങ്ങള്‍ ഉദ്ധരിച്ചു ആണെങ്കില്‍ അങ്ങനെ ,ഏതൊക്കെ നല്ല മാര്‍ഗങ്ങള്‍ ഉണ്ടോ അതൊക്കെ സ്വീകരിച്ചു സട്യമതത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കും..അത് പോലെ തന്നെ ജനാബ് അകബാര്‍ സാഹിബും , ഇപ്പോള്‍ തന്നെ അകബാര്‍ സാഹിബ് ബൈബിള്‍ ഉധരിക്കുന്നതിനു എതിരെ ചില യുവാക്കളെ അദ്ദേഹത്തിന് എതിരെ തിരിക്കാന്‍ , മന്കടക്കാര്‍ക്കും ,സാലെഹ് ഫവ്സാന്റെ അനുയായികള്‍ക്കും  കഴിഞു..!! പണത്തിനു വേണ്ടി ഫത്വകള്‍ വില്കുന്നവരുടെ കാപട്യം ജനം മനസ്സിലാക്കേണ്ടതുണ്ട്.

അതിനായി ചില ഉദാഹരണങ്ങള്‍
*********************************
കേരളത്തിലെ കഴുഞ്ഞ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ഹുസൈന്‍ സലഫി യാ ഇബാടല്ല ചര്‍ച്ച ചെയ്യാന്‍ ഗള്‍ഫ്‌ പണ്ഡിതരുടെ അടുത്ത് പോവാം എന്ന് നിര്‍ദേശം മുന്നോട്ടു വെച്ചല്ലോ..പക്ഷെ പിനീട് അതെ കുറിച്ച് ഹുസന്‍ സലഫി ഒന്നും പറഞ്ഞില. കാരണം ?? അതിനു കാരണം പലതുണ്ട് ..

ഒന്ന് ) ഓരോ കൂട്ടര്‍ പോയാലും അവരവര്‍ക്ക് വേണ്ട വിധത്തില്‍ ഫത്വ നിര്‍മിച്ചു കൊടുക്കാന്‍  യാതൊരുമടിയും  ഇല്ലാത്ത കൂട്ടര്‍ ആണവര്‍..അങ്ങനെയാണ് സുബൈര്‍ മങ്കട പോയിട്ട് യാ ഇബടള്ള ശിര്‍ക്ക് ആണെന്ന ഫത്വയുമായി വന്നത് !. അതെ സമയം  സകരിയ ഗ്രൂപ്പുകാര്‍ക്ക് അവിടെ നിന്ന് കിട്ടുന്നത് യാ ഇബാടല്ലയില്‍ ശിര്‍ക്ക് ഇല്ല എന്നാ ഫത്വ ആണ്
..
മനുഷ്യത്വത്തിന് എതിരായി , അമുസ്ലിങ്ങളെ മാനുഷിക സഹോദരങ്ങള്‍ ആയി പരിഗണിക്കരുത് എന്ന് വര്‍ഗീയ നിലപാട് പറഞ്ഞ , സലെഹ് ഫവ്സാന്‍ നെപ്പോലെ തന്നെ ഷെയ്ഖ് ഇബ്നു ബസ് യാ ഇബടള്ള  വിഷയത്തില്‍ രണ്ടു വ്യത്യസ്ത ഫത്വ പറയുന്നത് നോക്കുക. ചിത്രം നോക്കുക



ഇവിടെ പറയുന്നു ജിന്നിനോട് ചോദിക്കുന്നത് അദൃശ്യമായ സൃഷ്ടികളോട് ഉള്ള ചോദ്യം അല്ലത്രേ  ..ഈ മലക്കുകള്‍ ഒന്നും അദൃശ്യത്തില്‍ പെട്ടവര്‍ അല്ലത്രേ ,,avre

പക്ഷെ ഹഫലതിന്റെ മലക്കുകളോട്‌ സുഭിക്ക് വിളിച്ചു ഉണരതാന്‍ പറഞ്ഞാലോ? അപ്പോള്‍ അവര്‍ അദൃശ്യതിന്റെ മലക്കുകള്‍ ആയി!! ശിര്‍കുല്‍ അകബാര്‍ ആയി മാറും.!!!.ഒരേ  ആള്‍ പറയുന്ന ഫത്വകളില്‍ മലക്കുകള്‍ അദൃശ്യര്‍ ആവുകയും പ്രട്യക്ഷര്‍ ആവുകയും ചെയ്യുന്ന മറിമായം !!!അതിനു താഴെയുള്ള ഫത്വ പേജ് നോക്കുക



ഇതേ ഇബ്നുബാസ് പറയുന്നത് , അദൃശ്യ സൃഷ്ടികളോട് മലക്കിനോട് സുഭിക്ക് വിളിച്ചു ഉണര്‍ത്താന്‍ പാരഞ്ഞാല്‍ അത്  ശിര്കു അകബാര്‍ ആണത്രേ..

ഈ വൈരുധ്യ ഫത്വകള്‍ വേണ്ട വിധത്തില്‍ വളച്ചൊടിക്കാന്‍ കേരളത്തില്‍ ഉള്ള സങ്ങടനകള്‍ക്ക് എളുപ്പം സാധിക്കുന്നു !!ഒരു കൂട്ടര്‍ ഒരു ഭാഗം എടുത്തു വ്യാഖാനിച്ചു സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാം നോക്ക്ന്നു..മറ്റൊരു കൂട്ടര്‍ മറ്റൊരു ഭാഗം എടുക്കുന്നു .

ഇസ്ലാമിനെതിരായ സാകിര്‍ നായികിനു എതിരായ ഫത്വകള്‍ തന്നെ നിര്‍മിക്കുന്ന ഇവര്കെന്തു ശിര്‍ക്ക് എന്ത് തൌഹീദ്??

 ഇദ്ദേഹം തന്നെയാണ് ലോകം മൊത്തം സ്ത്രീ ചെലകര്‍മതിനി എതിരായപ്പോള്‍ , സ്ത്രീകള്‍ ചേലാകര്‍മം ചെയ്യണം എന്നാ മണ്ടന്‍ ഫത്വയുമായി വന്നത്. എയ്ജിപ്തിലെ അലി ജുമാ സ്ത്രീ ചെലകര്‍മ വിരുദ്ധ ഫത്വ ഇറക്കിയതും,അതിനെതിരെ പോരടുന്നതും സാന്ദര്‍ഭികമായി ഇവിടെ ഓര്‍ക്കുക .


അതുകൊണ്ടാണ് നമ്മുടെ ബഡാ ആല്ഷെ യ്ഖ്‌ യാ ഇബാടല്ലയില്‍ ശിര്‍ക്കില്ല എന്ന്പറയുമ്പോള്‍ ,, ഷെയ്ഖ് ഉസൈമീന്‍ ആകട്ടെ ശിര്‍ക്ക് ഉള്ളതായി കാണുന്നു..!!!ഇക്കാലത്ത് ബൈബിള്‍, ഗീത ഉദ്ധരിച്ചു എവിടെയെങ്കിലും  നാല് അമുസ്ലിങ്ങള്‍ , ഇസ്ലാമിലേക്ക് പ്രവേശിക്കട്ടെ  എന്ന് വിചാരിച്ചു പ്രസങ്ങിചാലും അവിടെയും തടസ്സ വാദവുമായി വരുന്നവര്‍ ഇത്തരം വൈരുധയ്ങ്ങള്‍ പറഞ്ഞില്ലെന്കിലെ അത്ഭുതം ഉള്ളൂ..

നസീഹത്
************
..അമുസ്ലിങ്ങള്‍ ദീനില സഹോദരങ്ങള്‍ അല്ലെങ്കിലും , മാനുഷികമായി സഹോസരങ്ങള്‍  ആണ് . അവരോടു നല്ല നിലയില്‍ബൈബിള്‍  മറ്റോ ഉദ്ധരിച്ചു പരിശുദ്ധ ഖുറാന്റെ മാഹാത്മ്യം പറഞ്ഞു കൊടുക്കുന്നത് പുണ്യ കരമായ കാര്യം ആണ്..കള്ളാ നാണയങ്ങള്‍ കള്ളാ ഫത്വകള്‍ ഇത് രണ്ടും തിരിച്ചറിയുക ..മലക്കുകലോടോ ജിന്നുകലോടോ മനുഷ്യര്‍ക്ക്‌ ബന്ധപ്പെടാന്‍ കഴ്യില്ല..അവരോടുള്ള സഹായ അഭ്യര്‍ത്ഥന ഒരു നിലക്കും ശിര്‍ക് അല്ലാതാവുന്ന ഒരു ഘട്ടം വരുന്നില്ല /.
അസ്സലാമു അലൈകും


Thursday, September 11, 2014

കേരള ജിന്നോരികള്‍ക്ക് ഹറാം !!പക്ഷെ ഗള്‍ഫ്‌ ജിന്നൂരികള്‍ക്ക് ഹലാല്‍..ഹലാലും ഹറാമും മാറ്റിമറിക്കുന്ന പണ്ഡിതന്മാര്‍ !!

ബഹുമാനപ്പെട്ട ഹുസൈന്‍ സലഫി അവര്‍കള്‍ക്കും കൂട്ടര്‍ക്കും സമര്പിക്കുന്നു ..!
**************************************************************************************
ഗള്‍ഫ്‌ ജിന്നോരികള്‍ക്ക് ഹലാല്‍ ആയതു ,കേരള ജിന്നോരികള്‍ക്ക് ഹറാം !!!
*********************************************************
ഷെയ്ഖ് ഇബ്നു ബാസ് ,
ഷെയ്ഖ് സലെഹ് അല്‍ ഉസൈമീന്‍
ഷെയ്ഖ് സലെഹ് ഫവ്സാന്‍
ഷെയ്ഖ്‌ അബ്ദുര്ര്‍ഹാമാന്‍ അല്‍ ജിബ്രീന്‍

എന്നീ ഗള്‍ഫ്‌ സലഫി പണ്ടിതരില്‍നിന്നു പഠിച്ച ഷെയ്ഖ് മുഹമ്മദ്‌ സാലെഹ് അല്‍ മുനജ്ജിദ് എന്നാ ഷെയ്ഖ് അല്‍ മുനജ്ജിദ് , എന്നാ ബഹുമാന്യ പണ്ഡിതന്റെ വെബ്സൈറ്റ് ആണ് www.islamqa.info . പല ഭാഷകളില്‍ ഉള്ള ഫത്വ സമാഹാരം ആണിത്..(ബംഗ്ലാ മുതല്‍ ഹിന്ദി വരെ ഉണ്ട് ).. ഇതില്‍ ആണ് ഷെയ്ഖ് അവര്‍കള്‍ സലാം സുല്ലമി ഉദ്ധരിച്ച അതെ ഹദീസ് ആണ് തെളിവായി ഉദ്ധരിക്കുന്നത്..!!ഇബ്നു അബീ ശൈബ യുടെ സുനനില്‍ ആയിഷ ബീവിയുടെ ഹദീസും, ഇബ്നു തെമിയ യുടെ അഭിപ്രായവും,, സഹാബി വര്യനും ഖലീഫയും ആയിരുന്ന അലി (ര അ ) പ്രവര്ത്യും കാണിച്ചു അമുസ്ലിം ആഘോഷങ്ങളില്‍ , അവരുടെ സമ്മാനം (ഭക്ഷണം ,വസ്ത്രം മുതലായവ) സ്വീകരിക്കാം എന്നും അത് ഹലാല്‍ ആണ് എന്നാണ് ഷെയ്ഖ് മുനജ്ജിദ് പറഞ്ഞിര്‍ക്കുന്നത്..

അപ്പോള്‍ ഒരു കാര്യം വ്യക്തം ,സദ്യ.സമ്മാനം സ്വീകരിക്കുന്നത് , ആഗോഷത്തില്‍ പങ്കെടുന്നക്കുന്നതിനു സമാനമാക്കി ,മറ്റൊന്നും ആലോചിക്കാതെ ,ഗ്രൂപ്പ്‌ വിരോധതാല്‍ , ഹുസൈന്‍ സലഫി, മറ്റു ഗ്രൂപ്പുകാര്‍ പിഴച്ചവര്‍ എന്ന് മുദ്ര കുത്തി..!!സ്വന്തം ഗള്‍ഫ്‌ സലഫി നേതാക്കളുടെ ഫത്വകള്‍ വരെ വായിച്ചു നോക്ക്യില്ല..ഇതാണ് സംഭവിച്ചത് ..ഈ ഗ്രൂപ്പ്‌ വിരോധം എവിടെ ചെന്ന് അവസാനിക്കും?

അല്ലെങ്കില്‍ വായിക്കാന്‍ സമയം കണ്ടെതിയിട്ടുണ്ടാവില്ല...പ്രസംഗിച്ചു പ്രസംഗിച്ചു "നാല് കാശു" ഉണ്ടാക്കണ്ടേ !!പക്ഷെ സ്വന്തം നേതാക്കളുടെ ഫത്വകള്‍ വരെ വായിച്ചി നോക്കാമായിരുന്നു..

ഒരു കാര്യം കൂടി അമുസ്ലിം ആഗോഷങ്ങളില്‍ പങ്കെടുക്ക പാടില്ല എന്നത് എല്ലവരും അന്ഗീകരിക്കുന്നകാര്യവും , മതപരമായ ആ നിലക്ക് അവരെ സഹായികള്‍ ആയി സ്വീകരിക്കരുത് എന്ന് പരിശുദ്ധ ഖുറാനില്‍ ഉള്ളതും ,സര്‍വരും അങ്ങീകരിക്കുന്ന കാര്യം ആണ്..അങ്ങനെയുള്ള ഹദീസുകള്‍ /ആയത്തുകള്‍ ഒന്നും തന്നെ സദ്യ സമ്മാനം സ്വെകരിക്കുന്നതിനെ എതിര്‍ക്കുന്ന തെളിവുകള്‍ അല്ല..കുഞ്ഞാടുകള്‍ ,പി കെ എം സാഹിബിനെ അടക്കം ഇത്തരം ഹദീസുകള്‍ ,ഫത്വകള്‍ കൊണ്ട് വഞ്ചിച്ചരിക്കയാണ് ഉന്നത കേരള ജിന്നൂരി നേതാക്കള്‍ .!!!

അടിക്കുറിപ്പ്:: മുകളിലെ ഗള്‍ഫ്‌ സലഫി നേതാക്കള്‍ സിഹ്രിലും കന്നെരിലും വിശ്വസിക്കുന്ന അന്ധവിശ്വ്സികളും പ്രമാണ വിരുദ്ധരും ആണ് ..നമ്മക്ക് അവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ എടുക്കാം ..ഖുരാനിക വിരുധമായത് തള്ളാം.

ഷെയ്ഖ്‌ മുനജ്ജിടിന്റ്യെ ഫത്വ വായിക്കുക.അറബിയിലും, ഹിന്ദിയും എല്ലാം ഉണ്ട്
ഫത്വ നമ്പര്‍ 85108
http://islamqa.info/en/85108

ഉദ്ധരിച്ച ഹദീസ്
ഒരു മുസ്ലിം സ്ത്രീ ഒരിക്കല് മുഹമ്മദ്
നബി(സ)യുടെ ഭാര്യ ആഇശ(റ)യോട്
ചോദിച്ചു: "ഞങ്ങള്ക്ക് അഗ്നിയാരാധകരായ
ചില ആയമാരുണ്ട്. അവര് അവരുടെ ആഘോഷ
ദിവസം ഞങ്ങള്ക്ക് സമ്മാനങ്ങള് തരാറുണ്ട്.
അത് നമുക്ക് ഉപയോഗിക്കാമോ...?. ആഇശ(റ)
പറഞ്ഞു: "അവരുടെ ആഘോഷ ദിവസം അവര്
അറുത്തതു നിങ്ങള് ഭക്ഷിക്കരുത്, എന്നാല്
അന്നത്തെ അവരുടെ പച്ചക്കറികള് നിങ്ങള്
ഭക്ഷിച്ചു കൊള്ളുക." (ഇബ്നു അബീശൈബ).

വാല്‍കഷണം :: ഖിയാമത് നാളിന്റെ അടയാളമായി ആരാണ് ഇത്തരം ഹറാം ഫത്വകലുംയി വരുന്നത് എന്ന് വായനക്കാര്‍ക്ക് മനസ്സിലായല്ലോ !!!!!!!!!!!!!!!!!!

Saturday, September 6, 2014

വര്‍ഗീയതയുടെ ആള്‍ രൂപം:: ഓണത്തിന് കാറുകള്‍ വാടകക്ക് കൊടുക്കാന്‍ പാടില്ല !!

അസ്സലാമു അലൈകും


ചില തീവ്ര ഗള്‍ഫ്‌ സലഫികള്‍ക്ക് ,ചില തീവ്രമായ വിശ്വസങ്ങളും വിചിത്ര ആചാരങ്ങളും ഉണ്ട് എന്ന് കേട്ടിട്ടേ ഉണ്ടായിരുനുന്ന്ള്ളൂ...മലയാളി മൌലവിയുടെ വായിലൂടെ ആദ്യമായാണ് ഇത്തരം വര്‍ഗീയമായ വാക്കുകള്‍ കേള്‍ക്കുന്നത് . അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ആശയങ്ങള്‍ ,(സ്ത്രീകള്‍ക്ക് നിര്‍ബന്ധമായും ചെലക്രമം ചെയ്തു അവരുടെ ലൈംഗിക ജീവിതം നശിപ്പിക്കണം എന്നാ കാഴ്ചപ്പാട് , മുഖം മറക്കാതെ പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുക .മുതലായവ ),മറ്റു മതസ്ഥരോടും ,സ്വന്തം മതത്തിലെ മറ്റു വിഭ്ഗങ്ങലോടും ഉള്ള കടുത്ത എതിര്‍പ്പ് , ഷിയാ വിഭ്ഗക്കാരെ കാഫര്‍ ആണെന്ന് പരസ്യമായി പറയല്‍ ,. ഇത്തരം തീവ്രവാദ പരമായ ആശയങ്ങള്‍ കേരളത്തില്‍ കൊണ്ടുവരുന്നവര്‍ ആണ് കെന്‍ എന്‍ എമ്മില്‍ തെറ്റിപ്പോയ ജിന്ന് വിഭഗം , ,ഇവരില്‍ ഉള്ള കുഞ്ഞാടുകള്‍ ഇപ്പോള്‍ തന്നെ ഓണാശംസകള്‍ നേരല്‍ കുഫ്ര്‍ ആണെന്ന് പറഞ്ഞു കയിഞ്ഞു !!. ഓണ സദ്യ കഴിക്കാം എന്ന് പറഞ്ഞ പണ്ഡിതരെ കാഫിര്‍ ആക്കല്‍ ആണ് ഇവരുടെ ലക്‌ഷ്യം ..

അതെല്ലാം കഴിഞ്ഞു ഇപ്പോള്‍ ഇതിലും തീവ്രമായ ആശയങ്ങള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കുക.. .ഓണം ,ക്രിസ്മസ് പോലുള്ള ആഘോഷങ്ങള്‍ നടക്കുമ്പോള്‍ കാറുകള്‍ വരെ അമുസ്ലിങ്ങള്‍ക്ക് കൊടുക്കാന്‍ പാടില്ലത്രെ..നുടുബില്ല...നമ്മുടെ പെരുന്നളിണോ ,മറ്റോ അമുസ്ലിങ്ങള്‍ ആരും തന്നെ ,ബസ്സുകള്‍ ഒട്ടില്ല, റിക്ഷക്കാരന്‍ മുസ്ലിങ്ങളെ കൊണ്ട് പോകില്ല എന്നാ നിലപാട് എടുത്താല്‍ എന്തായിരിക്കും അവസ്ഥ??? നാട്ടില്‍ സമാദാനമായി ജീവിക്കാന്‍ പറ്റുമോ?? ഇങ്ങനെ ഉണ്ടോ ഇസ്ലാം ദീനില്‍ ?? ഒരു ഉദാഹരണം പറയാം ഒരു ഓണ  ദിവസം , വാടകയ്ക്ക് (rent a car) ചോദിച്ചു ഒരു അമുസ്ലിം വന്നു.,കാര്‍ കൊടുത്തില്ല..നമ്മുടെ പെരുന്നാള്‍ വന്നു ..ആ  ദിവസം ഒരു അപകടം ഉണ്ടായി ,അടുത്തുള്ള ഹിന്ദു സഹോദരനെ വിളിച്ചു.അപ്പോള്‍ അവന്‍ പറയുന്നു..നിങ്ങളെ ഹോസ്പിറ്റല്‍ കൊണ്ടുപോകാന്‍ കഴ്യില്ല..ഇന്ന് ആഗോഷ ദിവസമല്ലെ??നമ്മുടെ ആഗോഷ ദിവസം നിങ്ങള്ക്ക് സഹകരിക്കാന്‍ പറ്റില്ലെങ്കില്‍ ഇന്ന് നിങ്ങളോട് സഹകരിക്കാന്‍ നമുക്കും പറ്റില്ല.!! ഇത്തരം വര്‍ഗീയ സമീപനം ,മത വിശ്വാസം എന്ന ലേബലില്‍ പ്രചരിപ്പിക്കാന്‍ പാടില്ല ..ഇതിന്റെ ഭാഗമാണ് ഇക്കൂട്ടര്‍ ഇസ്ലാമില്‍ മത സൌഹാര്‍ദം ഇല്ല ,മനുഷ്യ സൌഹാര്‍ദം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു വരുന്നതിന്റെ ഗുട്ടന്‍സ്..

ഒരു ബഹുമത സമൂഹത്തില്‍ ,പരസപരം സഹായം ഇല്ലാതെ ഒരു കൂട്ടരുടെയും ആഗോഷങ്ങള്‍ സുഗമമായി നടക്കില്ല..മൈക്ക് സെറ്റ് ഹിന്ദുവിന്റെ ആണെന്ന്കില്‍ മട്ടണ്‍ സ്ടാള്‍ മുസ്ലിമിന്റെ ആയിരിക്കും..പരിപാടി സങ്ങടിപ്പിക്കുമ്പോള്‍ മൈക്ക് സെറ്റും വേണം ,ഭക്ഷണവും വേണം..ഹിന്ദുവും മുസ്ലാമാനും സൌഹൃദത്തോടെ നിലനില്‍ക്കുന്ന തുനെ തകര്‍ക്കാന്‍ ആണ് ഇക്കൊട്ടരുടെ വരവ്..ഇവര പോലെ തീവ്രതയുള്ള വിഭഗം ആയ മങ്കട ഗ്രൂപ്പ്‌ മൂന്നായി പിരിഞ്ഞത് ഇത്തരം നിസ്സാര കാര്യങ്ങള്‍ തര്കിച്ചു കൊണ്ടായിരുന്നു..
വീഡിയോയില്‍ അബ്ദുള ജബ്ബാര്‍ മദീനി പറയുന്ന കാര്യങ്ങളും ,ഇതിന്റെ യഥാര്‍ത്ഥ ഇസ്ലാമിക കാഴ്ച്ചപ്പാടുകളും

*********************************************************************************************************************

പല പഴയ പണ്ഡിതരുടെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു ,തങ്ങളുടെ തീവ്ര വര്‍ഗീയ നിലപാടുകള്‍ക്ക് ന്യയം കണ്ടെത്തുക എന്നാ കുതന്ത്രം ആണ് ഇവിടെ നടത്തിയിരിക്കുന്നത് .. അതില്‍ ഒരെണ്ണം നമുക്ക് പരിശോധിക്കാം .
ഈ വീഡിയോയില്‍ ഒരു സ്ഥലത്ത് ഒരു ഹദീസ് പറഞ്ഞു മലയാള  അര്‍ഥം ചുരുക്കി പറയുന്നത് കാണാം,വീഡിയോ കാണുക ഒരു സ്ഥലത്ത് അറബിയില്‍ നയരോസ് നയരോസ് എന്ന് പറയുന്നത് കേള്‍ക്കാം..!(ഇത് നെയ്രോസ്റ്റും അല്ല മസാലദോശയും അല്ല!!!..ഇത് നവ്രുസ് ആണ്..അതായതു ഇറാനിലെ മജൂസി ന്യൂ ഇയര്‍ ആഗോഷം)),മറ്റു മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുത്താല്‍ അവരില്‍ പെട്ടവര്‍ ആയി എന്ന് കാണിക്കാന്‍ ആണ് ഉദ്ധരിക്കുന്നത്..പക്ഷെ ഇതിന്റെ യഥാര്‍ത്ഥ വിവരണം നോക്കാം ..
ഈ ഹദീസ് യഥാര്‍ത്ഥത്തില്‍ വന്നിരിക്കുന്നത് ഇങ്ങനെ ..ഇതൊന്നും സഹെഹ് ആയി വന്നതൊന്നും അല്ല..((ഈ ജബ്ബാര്‍ മദീനിക്ക് എന്ത് സഹീഹു ,?! ഹസന്‍, ജയ്യിദ് എന്ന് പറഞ്ഞു ഒഴിഞ്ഞാല്‍ മതിയല്ലോ )!
ഹദീസ്
The companion of the messenger of Allah صلي الله عليه و سلم , Abd Allah ibn A’mr رضي الله عنه said:

عن عبد الله بن عمرو قال  من بنى ببلاد الأعاجم وصنع نيروزهم ومهرجانهم وتشبه بهم حتى يموت وهو كذلك حشر معهم يوم] [القيامة

[ Whoever builds [a home] in the land of the foreigners [that is, the non-Muslims] and observes their Nairūz [Persian New Year] and Mahrajān [a Persian festival celebrated on the equinox] and imitates them till he dies in that state, he shall be resurrected with them.]

[ആരെങ്കിലും അമുസ്ലിങ്ങളുടെ നാട്ടില്‍ ഒരു വീട് പണിയുകയും , അവരുടെ നവ്രുസ് ആഗോഷം ,മഹാര്ജാന്‍ ആഗോഷം (മറ്റൊരു ഉത്സവം) എന്നിവ ആഗോഷിക്കുകയും ,അവരെ അനുകരിക്കുകയും ,മരിക്കുന്നത് വരെ ആവര്‍ത്തിക്കുകയും ചെയ്‌താല്‍ ,അവരോടൊപ്പം ആയിരിക്കും അവനെ ഖിയമത് നാളില്‍ ഉയിര്ത്ഴുനെല്പിക്കുക]

ഈ ഹദീസ് സഹീഹ അല്ലെങ്കില്‍ത്തന്നെ  ഈ സഹാബി പറഞ്ഞതി നൂറു ശതമാനം സത്യമാണ്..കാരണം ഇത് കാണിക്കുന്നത് മതലയാനം ആണ്..അമുസ്ലും ആഗോഷം ആഗോഷിച്ചു ,അവരില്‍ ഒരാളായി കഴിഞ്ഞവന്‍ മുസ്ലിം ആകുമോ ഇല്ല..പക്ഷെ ഇത് വെച്ച് അമുസ്ലിം സ്ഥലങ്ങളില്‍ വീട് വെക്കാന്‍ പാടില്ല എന്നരെങ്ക്ലും പറയുമോ??ഇല്ല ..ഇതില്‍നിന്നു ഇങ്ങനെയൊന്നും ഹുക്കും ഉണ്ടാക്കാവുന്നതല്ല..മഹാനായ സഹാബിവര്യന്‍ പറഞ്ഞത് സത്യവുമാണ്..പക്ഷെ അമുസ്ലിങ്ങളുടെ ഇടയില്‍ വീട് വെക്കുകയും ,സ്വന്തം മത ആചാരങ്ങള്‍ കാത്തു സൂക്ഷിക്കയും ,മറ്റു മത ആഗോഷങ്ങളില്‍ പങ്കെടുക്കാതെ അവര്‍ സന്തോഷത്തോടെ തരുന്ന ഭക്ഷണം (നേര്ച്ച വസ്തുക്കള്‍,അരുത്തുതു ഒഴികെ) സ്വീകരിക്കയും ചെയ്തു മരിച്ചു പോയാല്‍ അവനു കുറ്റം ഉണ്ടോ??ഇല്ല.. പക്ഷെ വര്‍ഗീയ വാദികള്‍ , തീവ്രവാദികള്‍ മുതലായവര്‍ ഹദീസുകള്‍ അല്ല ഖുരാനിനെ തന്നെ കൂട്ട് പിടിച്ചു തീവ്രവാദ നിലപാടുകള്‍ക്ക് ന്യായം കണ്ടെത്താറുണ്ട്..ഖുറാനിലെ യുദ്ധ സൂക്തങ്ങള്‍ ഉപയോഗിച്ച് അനാവശ്യമായി ജിഹാദ് ആഹ്വാനം ചെയ്യുന്ന ചില തീവ്രവാദ സങ്ങടനകള്‍.. അവിശ്വാസിയെ സഹായിയായി സ്വെക്കരിക്കരുത് എന്നാ ഖുര്‍ആന്‍ വചനത്തെ സന്ദ്രബതില്‍ നിന്ന് അടര്‍ത്തിയെടുത്തു ,അമുസ്ലിങ്ങളോട് ചങ്ങാത്തം പോലും പാടില്ല എന്ന് പറയുന്നവര്‍ വരെ ഉണ്ട്..തികച്ചും മതപരമായ നിലക്ക് സഹായി ആക്കണ്ട എന്ന് പറഞ്ഞതിനെ ദുര്‍വ്യാഖ്യാനം നല്‍കല്‍ ആണിത്..

വിഷയങ്ങളുടെ ചുരുക്കം
*************************
അമുസ്ലിം ആഘോഷങ്ങള്‍ പങ്കെടുക്കാതെ , അവര്‍ തരുന്ന സമ്മാനമോ ഭക്ഷണമോ സ്വീകരിക്കാം.  അവരുടെ കല്യാണങ്ങളില്‍ പങ്കെടുക്കാം,.കല്യാണത്തിന് ഉള്ള പൂജ കര്‍മങ്ങളില്‍ നേരിട്ട് പങ്കെടുക്കാന്‍ പാടില്ല..സദസ്സില്‍ ഇരിക്കാം..അവരുടെ ആഗോഷങ്ങള്‍ക്ക് കാറുകള്‍ വാടക്കക്ക് കൊടുക്കാന്‍ പാടില്ല എന്നാ നിയമം തന്നെ ഇല്ല..

ഇതിനൊക്കെ ഇസ്ലാമില്‍  ഉള്ള തെളിവുകള്‍

****************************************
ചില പണ്ഡിതരുടെ അഭിപ്രായങ്ങള്‍ മുഖേന ചിലര്‍ക്ക് ഓണത്തിന് അമുസ്ലിങ്ങള്‍ തരുന്ന ഭക്ഷണം സമ്മാനം ഇവയൊക്കെ സ്വീകരിക്കാമോ എന്നാ സംശയം ഉണ്ടായിട്ടുണ്ട്..ഇതിനു ആദ്യകാല മുസ്ലിങ്ങള്‍ എന്താണ് ചെയ്തിരുന്നത് എന്ന് നോക്കാം

ശിയക്കള്‍ക്കും സുന്നിക്ലക്കും ഒരുപോലെ പ്രിയപ്പെട്ട ഖലീഫ ആയിരുന്ന ഇമാം അലിയുബ്നു അബീ താലിബ് , ഇക്കാര്യത്തില്‍ ഇങ്ങനെ അമുസ്ലിങ്ങള്‍ ഓണസമ്മാനം ,ക്ര്സിമസ് ഗിഫ്റ്റ് ,ഭക്ഷണം ,ഇവ തരുമ്പോള്‍ " ഇതെല്ലം ശിര്‍ക്ക് നമുക്ക് വേണ്ട" എന്ന് പറഞ്ഞോ ഇല്ലെ എന്ന് നമുക്ക് നോക്കാം

ആദ്യകാലത്ത് അറബികള്‍ക്ക് പരിചയമുള്ള ഒരു അഗ്നിയരധകരുടെ ഒരു പ്രധാന ഉത്സവം ആയിരുന്നു "നവ്രുസ് "(നവ=പുതിയ രുസ്ക്=വര്ഷം) ഇവരുടെ സൂര്യദേവന്റെ പിറന്നാള്‍ വാര്‍ഷിക ഉത്സവം ആയിരുന്നു അത് ..ഇങ്ങനെ ഒരു ഉത്സവ ദിവസം ഒരു അഗ്നി ആര്ധകന്‍ നമ്മുടെ മഹാനായ അലി (ര .അ) ക്ക് ഒരു സമ്മാനം കൊടുത്തു ,ഇത് അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു..

ഈ റിപ്പോര്‍ട്ട്‌ കൊടുത്തത് ഇബ്നു തെമിയ ആണ്..ഗള്‍ഫ്‌ സല്ഫിക്ലക്ക് സ്വീകാര്യനായ പണ്ഡിതന്‍ ..ഇതിനു എവിടെ എഴുതിയിരിക്കുന്നു എന്ന് ചോദിച്ചോണ്ട് വരണ്ട !!..കിതാബ് നമ്പര്‍ എടുതോല്ലോ
കിതാബ് പേര് നമ്പര്‍
Iqtidâ’ al-Sirât al-Mustaqîm (2/552-553

വാല്‍ക്കഷണം :: നബിക്കോ ആദ്യകാല സഹാബികല്‍ക്കോ ഇല്ലാത്ത മത ഭക്തി ഇപ്പോള്‍ ചിലര്‍ക്ക് കൂടിയിട്ടുണ്ട് !! രാജാവിനെക്കാള്‍ രാജ് ഭക്തി കാണിക്കുന്ന ചിലര്‍ !!.വിവരക്കേട് അല്ലാതെന്തു !
ഹദീസ്
*********
ഒരു മുസ്ലിം സ്ത്രീ ഒരിക്കല് മുഹമ്മദ്
നബി(സ)യുടെ ഭാര്യ ആഇശ(റ)യോട്
ചോദിച്ചു: "ഞങ്ങള്ക്ക് അഗ്നിയാരാധകരായ
ചില ആയമാരുണ്ട്. അവര് അവരുടെ ആഘോഷ
ദിവസം ഞങ്ങള്ക്ക് സമ്മാനങ്ങള് തരാറുണ്ട്.
അത് നമുക്ക് ഉപയോഗിക്കാമോ...?. ആഇശ(റ)
പറഞ്ഞു: "അവരുടെ ആഘോഷ ദിവസം അവര്
അറുത്തതു നിങ്ങള് ഭക്ഷിക്കരുത്, എന്നാല്
അന്നത്തെ അവരുടെ പച്ചക്കറികള് നിങ്ങള്
ഭക്ഷിച്ചു കൊള്ളുക." (ഇബ്നു അബീശൈബ).


അടിക്കുറിപ്പ് ::  ഈ അബ്ദുല്‍ ജബ്ബാര്‍ മദീനി നാട്ടില്‍ വരുമ്പോള്‍ എയര്‍ പോര്‍ട്ടില്‍ എല്ലാ അമുസ്ലിം സഹോദരന്മാരും ഇദ്ദേഹത്തെ കാറില്‍ കൊണ്ട് പോകരുത് !!ചോദിച്ചാല്‍ പറയണം " മുസ്ലിം പണ്ഡിതരെ കാറില്‍ കൊണ്ട് പോയി സഹായിക്കുന്നത് നമ്മുടെ മതത്തില്‍ പാടില്ല !!ഓണത്തിന് സഹായം എന്നാ നിലക്ക് കറികള്‍ തരാന്‍ നിങ്ങക്കും പറ്റില്ലല്ലോ !!!!! അപ്പോള്‍ എന്തായിരിക്കും പ്രതികരണം..!!. ഇത്തരം സങ്കുചിത സമീപനങ്ങള്‍ വിട്ടു മനുഷ്യര്‍ എന്നാണോ നന്നാവുക??.മത പ്രമാണങ്ങളില്‍ തെറ്റുകള്‍ ഇല്ല.പക്ഷെ വ്യാഖയ്നിച് ഒപ്പിക്കുന്നവ്ര്‍ സങ്കുചിത വ്യാഖ്യാനം നല്‍കുന്നു.!!

full vedio link
****************
http://dawavoice.com/vishu-onam-sadyayude-islamika-vidhi-abdul-jabbar-madeeni/




റെഫര്‍


******he basic ruling regarding the gifts given by the People of the Scripture and other non-Muslims is that their gifts are lawful for a Muslim to accept.

`Alî b Abî Tâlib related that “The ruler of Persia sent a gift to the Allah’s Messenger (peace be upon him) and he accepted it. The ruler of Rome sent him a gift and he accepted it. The kings sent gifts to him and he accepted them all.” [Musnad Ahmad (1/96). See also Sunan al-Tirmidhî (1576)]

Al-Bukhârî, has placed a chapter in his Sahîh, specifically in the Book of Gifts, entitled: “Accepting the Gifts of the Polytheists”.

Under this chapter heading, he relates: “The king of Aylah sent to the Prophet (peace be upon him) a white mule and a robe.” [Sahîh al-Bukhârî (1481) and Sahîh Muslim (1392)]

Elsewhere, Anas relates that the ruler of Doma (in Syria) gave a gift to the Prophet (peace be upon him). [Sahîh al-Bukhârî (2616) and Sahîh Muslim (2469)]

This indicates that it is permissible for Muslims to accept gifts from non-Muslims as long as the gifts themselves are not things that are unlawful. This permissibility is general, and it is not restricted by considerations of whether or not the gift is being given on one of their religious holidays.

Ibn Taymiyah, while discussing the question of accepting gifts from non-Muslim on their religious holidays, mentions that `Alî b. Abî Tâlib was presented a gift on the Zoroastrian holiday of Nairuz, and he accepted the gift.

A woman once asked `A’ishah: “Among us are communities of Zoroastrians and they give us gifts on their religious festivals.”

`A’ishah said to her: “As for what they slaughter on that day, do not eat of it. However, eat of their fruits and vegetables.” [Musannaf Ibn Abî SahybahM (24361)]

The Companion Abû Barzah mentioned that there were Zoroastrians living in his area and they used to give him gifts on Nairuz and Mehrgan. He would instruct his family: “What they give you of fruit you may eat. What else they give you, return it.” [Musannaf Ibn Abî Sahybah (24362)]

After mentioning these instances, Ibn Taymiyah observes [Iqtidâ’ al-Sirât al-Mustaqîm (2/552-553)]:
All of this indicates that the fact that a gift is given on the occasion of one of their holidays has no effect on the permissibility of accepting the gift. Indeed, the ruling on accepting their gifts is the same whether or not it is one of their holidays. This is not in any way giving them help in their religious rites. Rather, the question of accepting gifts from the unbelievers who are hostile to us and with those who are under a covenant with us is an independent issue wherein there is disagreement and detailed rulings that we are not discussing right now.

We are allowed to eat the food of the People of the Scripture during their holidays that we receive by way of purchase, a gift, or other means as long as it is not meat of animals that are slaughtered as part of the religious festival. As for the animals slaughtered by the Zoroastrians, it is well known that such meat is unlawful according to the general view.
Ibn al-`Uthaymîn observes [Majmû` al-Fatâwâ fî al-`Aqîdah (3/33)]:
Scholars have differed regarding the permissibility of accepting the gifts given by non-Muslims on the occasion of their religious festivals. Some scholars have prohibited it, considering such acceptance to be an indication of approval for the festival. Others have said that there is nothing wrong with accepting those gifts.

In any case, as long no unlawful situation arises where the giver of the gift gets the impression that you concur wit the religious beliefs that they are upon, then there is nothing wrong with accepting their gifts. Otherwise, it would be better to refrain from accepting them.
As for a Muslim giving gifts to non-Muslims, this is permissible as long as it is not done with the intention of celebrating their holidays or out of love for their religious festivals. We should rather give them gifts with the general intention of endearing their hearts and as means of calling them to Islam.

And Allah knows best, and He is the one who gives guidance.



Wednesday, August 27, 2014

നേരിയാനിക്ക് താഴെയുള്ള വസ്ത്രം :: ഹദീസുകളുടെ ഒരു സമഗ്ര പരിശോധന ..

ഹദീസുകളുടെ ആശയം ശരിയായി ഉള്‍ക്കൊള്ളുന്നതിന് ആവശ്യമായ ഒന്നാണ് ഒരു വിഷയത്തില്‍ വന്നിട്ടുള്ള എല്ലാ റിപോര്‍ട്ടുകളും പരിശോധിക്കുക എന്നുള്ളത്. ഒരു റിപോര്‍ട്ടില്‍ വളരെ ചുരുക്കി പറഞ്ഞത് വിശദീകരിക്കുന്ന വേറെ റിപോര്‍ട്ടുകളുണ്ടാവും. ഒരിടത്ത് നിരുപാധികം പറഞ്ഞ കാര്യങ്ങളുടെ ഉപാധികള്‍ മറ്റൊന്നിലായിരിക്കും വിശദീകരിക്കുന്നത്. അതുകൊണ്ട് തന്നെ അവയെ ചേര്‍ത്ത് വെച്ചു വായിക്കുകയാണ് അവയുടെ ശരിയായ ആശയം ലഭിക്കാനുള്ള മാര്‍ഗം. വിശുദ്ധ ഖുര്‍ആന്‍ പ്രവാചക ചര്യയെ വിശദീകരിക്കുന്നുണ്ട്. അപ്രകാരം സുന്നത്തും പരസ്പരം വിശദീകരിക്കുന്നവയാണ്.

ഇത്തരത്തില്‍ തെറ്റിധരിക്കപ്പെട്ട ഒരു വിഷയമാണ് വസ്ത്രം വലിച്ചിഴക്കല്‍. ശക്തമായ താക്കീത് അതിനെ കുറിച്ച് സുന്നത്തില്‍ വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വസ്ത്രം ഞെരിയാണിക്ക് താഴെ പോവാതിരിക്കുന്നതില്‍ വളരെയധികം കാര്‍ക്കശ്യം പുലര്‍ത്തുന്ന യുവാക്കളെയും നമുക്ക് കാണാം. എത്രത്തോളമെന്നാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാനമായും ചിഹ്നമായും വരെ അവര്‍ ഞെരിയാണിക്ക് മുകളിലുള്ള വസ്ത്രത്തെ എണ്ണി. അവര്‍ ചെയ്യുന്നതിന് വിരുദ്ധമായി ഒരു പ്രബോധകന്റെയോ പണ്ഡിതന്റെയോ വസ്ത്രം അല്‍പം താഴ്ന്ന് കണ്ടാല്‍ ദീനീനിഷ്ഠ പുലര്‍ത്താത്തവന്‍ എന്ന് പരസ്യമായി വരെ ആക്ഷേപിക്കാനും അത്തരക്കാര്‍ മടിക്കുന്നില്ല.

എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന എല്ലാ ഹദീസുകളും പരിശോധിച്ചിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു കാര്‍ക്കശ്യത്തിന്റെ ആവശ്യം വരില്ലായിരുന്നു. എന്താണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് വ്യക്തമായി ബോധ്യപ്പെടുകയും ചെയ്യും. അല്ലാഹു വിശാലത അനുവദിച്ചിട്ടുള്ള കാര്യത്തിന്റെ പേരില്‍ സൃഷ്ടികളെ പ്രയാസപ്പെടുത്തേണ്ടിയും വരില്ല.

നബി(സ) പറഞ്ഞതായി അബൂദര്‍റ്(റ)ല്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു : 'മൂന്നു കൂട്ടരോട് അന്ത്യദിനത്തില്‍ അല്ലാഹു സംസാരിക്കുകയില്ല. ചെയ്ത ഉപകാരം എടുത്തു പറയുന്നവന്‍, എടുത്തു പറഞ്ഞിട്ടല്ലാതെ അവന്‍ ഒരു വസ്തുവും നല്‍കുകയില്ല. കള്ളസത്യം ചെയ്ത് ചരക്ക് വിറ്റഴിക്കുന്നവന്‍. വസ്ത്രം വലിച്ചിഴക്കുന്നവന്‍.' അബൂദര്‍റ്(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നത് അല്ലാഹു അവരിലേക്ക് നോക്കുക പോലും ഇല്ല എന്നാണ്. 

ഇവിടെ ആരാണ് വസ്ത്രം വലിച്ചിഴക്കുന്നവന്‍?
അഹങ്കാരമോ പൊങ്ങച്ചമോ ഇല്ലാതെ നാട്ടിലെ രീതിയനുസരിച്ച് ഇറക്കമുള്ള വസ്ത്രം ധരിക്കുന്നവനെയാണോ പ്രസ്തുത ഹദീസ് ഉദ്ദേശിക്കുന്നത്? 'ഞെരിയാണിക്ക് താഴെയുള്ള വസ്ത്രം നരകത്തിലാണ്' എന്ന അബൂഹുറൈറ(റ)യുടെ ഹദീസ് ഈ ആശയത്തെ ശക്തിപ്പെടുത്തുന്നുണ്ടായിരിക്കാം. സമാന അര്‍ഥമുള്ള ഹദീസ് ഇമാം നസാഇയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞെരിയാണിക്ക് താഴെ ഇറക്കി വസ്ത്രം ധരിക്കുന്നത് ഒരാളെ നരകാവകാശിയാക്കും എന്നാണ് ഇതിന്റെ അര്‍ഥം.

എന്നാല്‍ ഈ വിഷയത്തില്‍ വന്ന മുഴുവന്‍ ഹദീസുകളും പരിശോധിക്കുന്ന ആള്‍ക്ക് ഇമാം നവവിയും ഇബ്‌നു ഹജറും മുന്‍ഗണന നല്‍കിയ അഭിപ്രായത്തിലെത്താന്‍ സാധിക്കും. ഹദീസിലെ 'വസ്ത്രം വലിച്ചിഴക്കുന്ന' നിരുപാധിക പ്രയോഗം ആരെ ഉദ്ദേശിച്ചാണെന്ന് മറ്റിടങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. അഹങ്കാരികളായി വസ്ത്രം വലിച്ചിഴക്കുന്നവരെ കുറിച്ചാണ് ഈ ഭീഷണി എന്നതില്‍ ഏകോപിച്ച അഭിപ്രായമുണ്ട്.

ഇവ്വിഷയകമായി വന്ന മറ്റ് ചില ഹദീസുകള്‍ നമുക്ക് നോക്കാം. നബി(സ) പറഞ്ഞതായി അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ)ല്‍ നിന്നും ബുഖാരി നിവേദനം ചെയ്യുന്നു : 'അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴക്കുന്നവനിലേക്ക് അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല.' ഇതു കേട്ടപ്പോള്‍ അബൂബക്ര്‍(റ) ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ അറിയാതെ എന്റെ വസ്ത്രത്തിന്റെ ഒരറ്റം നിലത്തിഴയുകയാണെങ്കിലോ? അപ്പോള്‍ നബി(സ) പറഞ്ഞു: നീ അഹങ്കാരികളുടെ കൂട്ടത്തിലല്ല.'

ബുഖാരിയുടെ അതേ അധ്യായത്തില്‍ കാണുന്ന മറ്റൊരു ഹദീസാണ്, 'ഞങ്ങള്‍ പ്രവാചകന്‍(സ) അടുക്കലായിരിക്കെ സൂര്യഗ്രഹണം ഉണ്ടായി, അദ്ദേഹം ധൃതിപ്പെട്ടു എഴുന്നേറ്റു, അപ്പോള്‍ അദ്ദേഹത്തിന്റെ വസ്ത്രം ഇഴയുന്നുണ്ടായിരുന്നു. അങ്ങനെ പള്ളിയിലെത്തുന്നത് വരെയും...'
അബൂഹുറൈറയില്‍ നിന്നുള്ള മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നു: 'പൊങ്ങച്ചത്തോടെ വസ്ത്രം വലിച്ചിഴക്കുന്നവനിലേക്ക് അല്ലാഹു നോക്കുകയില്ല.'
മുസ്‌ലിം റിപോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ പറയുന്നു. ഇബ്‌നു ഉമര്‍ പറയുന്നു പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു : 'ഒരാള്‍ വസ്ത്രം വലിച്ചിഴക്കുന്നു, അഹങ്കാരമല്ലാതെ മറ്റൊന്നും അതുകൊണ്ടുദ്ദേശിക്കുന്നില്ല, അന്ത്യദിനത്തില്‍ അല്ലാഹു അവനിലേക്ക് നോക്കുകയില്ല.' വസ്ത്രം വലിച്ചിഴക്കുന്നതിന്റെ ഉദ്ദേശ്യം അഹങ്കാരത്തിന്റെ പ്രകടനമാണെന്ന് വളരെ വ്യക്തമായി തന്നെ ഇതില്‍ പറഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഇതില്‍ പഴുതുകളില്ല.

അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴക്കുന്നത് വലിയ തെറ്റാണെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ അഹങ്കാരത്തോടെയല്ലാതെ നിലത്തിഴയുന്ന വസ്ത്രം ഹദീസുകളുടെ ബാഹ്യാര്‍ത്ഥ പ്രകാരം നിഷിദ്ധമാണ്. എന്നാല്‍ അത് അഹങ്കാരത്തോടു കൂടിയുള്ള വലിച്ചിഴക്കാലാണെന്ന ഉപാദിയുള്ളതായി മറ്റു ഹദീസുകള്‍ വിശദമാക്കുന്നു.

പ്രമുഖ പണ്ഡിതനായ ഇബ്‌നു അബ്ദുല്‍ ബര്‍റ് പറയുന്നു : അഹങ്കാരത്തോടു കൂടിയല്ലാതെ വസ്ത്രം വലിച്ചിഴക്കുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതല്ല ഈ താക്കീത്. എന്നാല്‍ ഏതവസ്ഥയിലും വസ്ത്രം വലിച്ചിഴക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നു തന്നെയാണ്.

ശരീഅത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ വരുത്തുന്ന വീഴ്ച്ചകള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പു പോലെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഹദീസുകളില്‍ വന്നിട്ടുള്ളത്. എന്നാല്‍ വസ്ത്രത്തിന്റെ നീളം കുറക്കുക എന്നത് കേവലം അലങ്കാരവും മര്യാദയുമായി ബന്ധപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ അതിന്റെ ഇറക്കം കൂട്ടി വലിച്ചിഴക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ട കാര്യങ്ങളുടെ കൂട്ടത്തില്‍ മാത്രമേ ഉള്‍പ്പെടുത്താനാവൂ. ബാഹ്യ പ്രകടനങ്ങള്‍ക്കുപരിയായി ഉദ്ദേശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ദര്‍ശനമാണ് ഇസ്‌ലാം. അതുകൊണ്ട് തന്നെ അഹങ്കാരത്തെയും പൊങ്ങച്ചത്തെയും അതുപോലുള്ള ഹൃദയത്തിന് ബാധിക്കുന്ന രോഗങ്ങളെയും ഇസ്‌ലാം ചികിത്സിക്കുകയും ശക്തമായ താക്കീത് നല്‍കുകയും ചെയ്യുന്നു. അഹങ്കാരത്തിന്റെ ഒരു തരി മനസ്സിലുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണ് അത് പഠിപ്പിക്കുന്നത്.

വസ്ത്രം തെരെഞ്ഞെടുക്കുന്നതില്‍ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ് നാട്ടിലെ സമ്പ്രദായം, കാലാവസ്ഥ, സാമ്പത്തികാവസ്ഥ, ജോലിയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍. അതുകൊണ്ട് തന്നെ അതില്‍ ചില പരിധികള്‍ നിശ്ചയിക്കുക മാത്രമാണ് അല്ലാഹു ചെയ്തിരിക്കുന്നത്. ധൂര്‍ത്തും ദുര്‍വ്യയവും പാടില്ലെന്നതും അഹങ്കാരത്തിനാവരുതെന്നും അത്തരം നിബന്ധനകളാണ്.

ഹദീസുകളുടെ ബാഹ്യമായ രൂപത്തില്‍ മാത്രം വായന അവസാനിപ്പിക്കുമ്പോഴാണ് തെറ്റിധാരണകള്‍ രൂപപ്പെടുന്നത്. വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ റിപോര്‍ട്ടുകളും പരിശോധിച്ചാല്‍ തെറ്റിധാരണ നീങ്ങുകയും ചെയ്യും. അതിലൂടെയാണ് ഹദീസുകളുടെ യഥാര്‍ത്ഥ ആശയത്തിലെത്താന്‍ സാധിക്കുക.

Tuesday, August 26, 2014

മൌലവിമാര്‍ പച്ചക്കള്ളം പറയുന്നത് നിര്‍ത്തുക..നിര്‍ത്തുക


ജനാബ് ഹുസൈന്‍ സലഫി അടക്കം പല മൌലവിമാരും പറയുന്ന ഒരു  പച്ചക്കള്ളം ഉണ്ട്..(ചില നല്ലവരായ മുജാഹിദ് മൌലവിമാര്‍ ഇതില്‍നിന്നു ഒഴിവാണ്.).ഹുസൈന്‍ സലഫി ഇടയ്ക്കിടെ ഈ കള്ളം പറയും!. ഏതാണ് ഈ കളവു?  വേറെ ഒന്നും അല്ല " സ്ത്രീകള്‍ ആണ് നരകത്തില്‍ കൂടുതല്‍ എന്ന് പറഞ്ഞു പരത്തും..കേട്ടാല്‍ തോന്നും പുരുഷന്മാര്‍ ഭാഗ്യവാന്മാര്‍ എന്നും സ്ത്രീകള്‍ ആണ് കൂടുതല്‍ നരകത്തില്‍ പോവുക എന്നാണ്..!പക്ഷെ സത്യം നേരെ മറിച്ചാണ്..പുരുഷന്മാര്‍ ആണ് കൂടുതല്‍ നരകത്തില്‍ പ്രവേഷികുക .

ഇനി നമുക്ക് ഇതെകുറിച്ചുള്ള ഹദീസുകളും ഖുര്‍ആന്‍ വചനങ്ങളും വിശദമായി പരിശോദിക്കാം
*******************************************
ആദ്യമായി ഇമാം മുസ്ലിം ,അദ്ദേഹത്തിന്റെ പ്രസിദ്ധമായ സഹേഹ് മുസ്ലിമിലെ ഒരു ഹദീസ്  പരിശോധിക്കാം
عَنْ مُحَمَّدٍ قَالَ إِمَّا تَفَاخَرُوا وَإِمَّا تَذَاكَرُوا الرِّجَالُ فِي الْجَنَّةِ أَكْثَرُ أَمْ النِّسَاءُ فَقَالَ أَبُو هُرَيْرَةَ أَوَ لَمْ يَقُلْ أَبُو الْقَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ أَوَّلَ زُمْرَةٍ تَدْخُلُ الْجَنَّةَ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ وَالَّتِي تَلِيهَا عَلَى أَضْوَإِ كَوْكَبٍ دُرِّيٍّ فِي السَّمَاءِ لِكُلِّ امْرِئٍ مِنْهُمْ زَوْجَتَانِ اثْنَتَانِ يُرَى مُخُّ سُوقِهِمَا مِنْ وَرَاءِ اللَّحْمِ وَمَا فِي الْجَنَّةِ أَعْ
പരിഭാഷ
ചിലര്‍ നരകത്തില്‍ പുരുഷന്മാര്‍ ആണോ സ്ത്രീകള്‍ ആണോ കൂടുതല്‍ എന്ന് തര്കിച്ചു കൊണ്ടിരിക്കുകയായിരുന്നു..അപ്പോഴാണ് അബു ഹുരയാര നബി പറഞ്ഞ ഒരു കാര്യം പറഞ്ഞത് .സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ആദ്യസന്ഘം ,അവരുടെ മുഖം പൂര്‍ണ ചന്ദ്രനെ പോലെ പ്രകാഷിക്കുന്നതയിരിക്കും , അടുത്ത സംഘം ആവട്ടെ അവരുടെ മുഖംങ്ങള്‍ നക്ഷത്രങ്ങളെ പോലെ തിളങ്ങുന്നതയിരിക്കും ,എല്ലാവര്‍ക്കും രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കും ,അവര്‍ അതി  സുന്ദരികളും ആയിരക്കും .ഭാര്യമാര്‍ ഇല്ലാത്ത ആരുംതന്നെ സ്വര്‍ഗത്തില്‍ ഉണ്ടായിരിക്കില്ല.

അപ്പോള്‍ ഓരോ പുരുഷന്മാര്കും രണ്ടു ഭാര്യമാര്‍ എന്നാ തോതില്‍ വെച്ച് നോക്കുമ്പോള്‍ സ്ത്രീകള്‍ സ്വര്‍ഗത്തില്‍ കൂടുതല്‍ എന്ന് വ്യക്തമായല്ലോ..അപ്പോള്‍ നരകത്തില്‍ കൂടുതല്‍ പുരുഷന്മാര്‍ ആണുള്ളത് .

ഇനി ഒരു മുഫസ്സിര്‍ ആയ ഇബ്നു കസീര്‍ ഇതെക്കുരിചു എന്ത് പറയുന്നു എന്ന് നോക്കാം..
فالمراد من هذا ان هاتين من بنات آدم ومعهما من الحور العين ما شاء الله عز وجل
പരിഭാഷ
ഇവിടെ രണ്ടു ഭാര്യമാര്‍ എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് ആദമില്‍ നിന്നുള്ള ഭൂമിയിലെ സ്ത്രീകളെ തന്നെ ആണ്..പിന്നെ സ്വര്‍ഗീയ ഹൂരുള്‍ ഈന്ങ്ങളും ഉണ്ട് ..(ഈ മുഫസ്സിരിന്റെ കണക്കു വെച്ച് നോക്കിയാല്‍ സ്വര്‍ഗത്തില്‍ സ്ത്രീകളെ കൊണ്ട് വഴി നടക്കാന്‍ പറ്റില്ലായിരിക്കും !.രണ്ടു ഭാര്യമാരും ബാക്കി സ്വ്രഗീയ ഹൂരിക്ളും ..ഹോ .എനിക്ക് വയ്യ. എന്തായാലും അഹല് സുന്ന അങ്ങീകരിക്കുന്ന മുഫസ്സിര്‍ എന്നാ നിലക്ക് ഇദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മള്‍ മുഖവിലക്ക് എടുത്തേ മതിയാകൂ..കാരണം മുസ്ലിമിലെ ഹദീസ് ഉണ്ടല്ലോ )
ഇബ്നു കസീര്‍  ഇതെവിടെ എഴുതിരിക്കുന്നു എന്ന് ആരും ചോദിച്ചു വന്നേക്കരുത്..ഡാ പിടിച്ചോളൂ ..!

കിതബിന്റെ പേര് : സിഫഹുല ജന്ന
പേജ് നമ്പര്‍ :: 132
പ്രസ്ടകര്‍ : മുഅസസ് അല ഖുതുബ് അല തകഫിയ
സ്ഥലം : ബൈരൂത് ,ലെബനോന്‍ (ജൂതന്റെ കൂടെ ഫോട്ടോ എടുത്തതിനെ എന്നെ ജൂതനക്കിയ ആള്‍ക്കാര്‍ ,ലബനോനിലെ പ്രസാദകര്‍ ശിയാക്കള്‍ ആണെന്ന് പറയുമോ ആവോ!..എന്നാല്‍ സോറി എനിക്ക് ഈ കിതബിന്റെ വേറെ പ്രസടകരെ അറിയില്ല )

ഇനി വേറെ കിതബുകള്‍ പരിശോധിക്കാം
ഹദീസില്‍ പറഞ്ഞ രണ്ടു ഭാര്യമാര്‍ ഭൂമ്യ്ല്‍ ജീവിച്ചു മറിച്ചു പോയ സ്ത്രീകള്‍ തന്നെ എന്ന് പറഞ്ഞ രണ്ടു പ്രമുഖ പണ്ഡിതരെ ആണ് ഇവിടെ കൊണ്ട് വരുന്നത്

ഒന്ന് )ജനാബ് ഹാഫിള്‍ സൈനുദ്ദേഎന് അല ഇരാകി (മരണം :650 വര്‍ഷങ്ങള്‍ക്കു മുന്പ് ജീവിച്ച പണ്ഡിതന്‍ .)
ഇദ്ദേഹത്തിന്റെ കിതാബിന്റെ പേര് =: തരഹ് അല തസ്രിബ് ഫീ ശര്ഹ അല തക്രിബ്

രണ്ടു )ഹാഫിസ് അല അയണി (hijr :850)
കിതാബ്: ഉമ്ടതുല്‍ ഖാരി

ഇനി നാലാമതായി മഹാ പണ്ഡിതനായ ഇബ്നു ഹജറുല്‍ അസ്കലാനി അദ്ദേഹത്തിന്റെ    ഫതുല്ബാരി യില്‍ പറയുന്നത് നോക്കാം
*************
وَاسْتَدَلَّ أَبُو هُرَيْرَة بِهَذَا الْحَدِيث عَلَى أَنَّ النِّسَاء فِي الْجَنَّة أَكْثَر مِنْ الرِّجَال ... وَهُوَ وَاضِح

പരിഭാഷ
അബുഹുരിര സ്വര്‍ഗത്തില്‍ കൂടുതല്‍ സ്ത്രീകളും ,നരകത്തില്‍ കൂടുതല്‍ പുരുഷന്മ്മാരും എന്നതിന് ഈ ഹദീസ് ആണ് തെളിവ് പിടിക്കുന്നത്‌ ..
എന്നിട്ടാണ് നമ്മുടെ ഹുസൈന്‍ സലഫിയും കൂട്ടരും സ്ത്രീകള്‍ എന്ന് നരകത്തില്‍ കൂടുതല്‍ എന്ന് കള്ളം പറഞ്ഞു നടക്കുന്നത്..ലിങ്ങടിസ്തനത്തില്‍ അല്ലഹിവിനെ കൂടുതല്‍  ഇഷ്ടം, പുരുഷന്മാരെ ആണോ?? വിഡ്ഢിത്തം അല്ലാതെ എന്ത് പറയാന്‍..അള്ളാഹു തകവ ആണ് നോക്കുന്നത് പുരുഷനോ സ്ത്രീയോ എന്നല്ല...

അപ്പോള്‍ എന്തുകൊണ്ട് പുരുഷന്മാര്‍ കൂടുതല്‍ നരകത്തില്‍ ആവുന്നത്??

കാരണങ്ങള്‍ പരിശോടിക്കം
ലിങ്ങടിസ്തനത്തില്‍ പാപങ്ങളുടെ താരതമ്യ പഠനം നടത്താം
****************************************************************************************

സാമ്പത്തിക കുറ്റങ്ങള്‍ :
******************************
സാമ്പത്തിക കുറ്റങ്ങള്‍ ആയ പലിശ തിന്നാല്‍ ,കള്ളപ്പണം ഉണ്ടാക്കല്‍ എല്ലാം കൂടുതല്‍ ചെയുന്നത് പുരുഷന്മാര്‍ ആണ്..കാരണം ലോകത്ത് വികസിത രാജ്യങ്ങളില്‍ വരെ ബുസിനെസ് ചെയ്യുന്നതുയ്\ കൂടുതല്‍ പുരുഷന്മാര്‍ ആണ്..മുസ്ലിം രാജ്യങ്ങള്‍ ആകട്ടെ ,പലിശ ,മറ്റു സാമ്പത്തിക കുറ്റങ്ങള്‍ പുരുഷന്മാര്‍ ആണ് കൂടതുള ചെയ്യുന്നത്..പെണ്ണുങ്ങള്‍ വീട്ടില്‍ തന്നെ ജോലി ചെയ്യാത്തത് കൊണ്ടി ഇത്തരം പാപങ്ങള്‍ വരുന്നില്ല.

ലൈംഗികകുറ്റ കൃത്യങ്ങള്‍
**************************
ലൈംഗിക കുറ്റകൃത്യങ്ങള്‍ കൂടുതല്‍ പുരുഷന്മാര്‍ ചെയ്യുന്നു..ഒരു സ്ത്രീ വേശ്യ ഉണ്ടെങ്കില്‍ അവളെ സമീപിക്കുന്ന പുരുഷന്മമാര്‍ വളരെ അധികം ആയിര്ക്കും..അപ്പോള്‍ എല്ലാര്ക്കും വ്യഭിചാര കുറ്റം ആവും..

 കൊലപാതകം ,അക്രമം
***************************
പുരുഷമാര്‍ വീടിനു പുറത്തു ആയതുകൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും, ,അക്രമം കൂടുതല്‍ ചെയ്യന്നത്എ ആണുങ്ങള്‍ ആണ്..ലോക ജയിലുകളില്‍ കൂടുതല്‍ പുരുഷന്മാര്‍ ആണ്

മദ്യപാനം
*************
കൂടുതല്‍ ആണുങ്ങള്‍

മറ്റു ചെറിയ പാപങ്ങള്‍
************************************

ഏകദേശം ഒരേ പോലെ ആണുള്ളത് .ചിലകാര്യത്തില്‍ സ്ത്രീകള്‍ ആയിരിക്കാം മുന്‍‌തൂക്കം..

അപ്പോള്‍ മുകളിലെ കാരനങ്ങള്‍ ആണ് പുരുഷമമാര്‍ നരകത്തില്‍ കൂടുതല്‍ ആകാന്‍ കാരണം

ഇനി സ്ത്രീകള്‍ നരകത്തില്‍ കൂടുതല്‍ ആണെന്ന ഹദീസോ?? ഈ ഹദീസ് എന്തുകൊണ്ട് തള്ളിക്കളയണം ??
********************************************************************
ഒന്ന് ) ഈ ഹദീസ് മുകളിലെ ഹദീസിനു വിരുദ്ധം ആണ്

രണ്ടു) നിത്യ സത്യങ്ങള്‍ ആയ മേല്പറഞ്ഞ  യാതര്‍ത്യങ്ങള്‍ക്ക് ഈ ഹദീസ് എതിരാണ്

മൂന്ന്‍) അല്ലാഹുവിന്റെ നീതിക്ക് എതിരാണ്..അള്ളാഹു നീതിമാനാണ്..തിന്മ പ്രവര്തിവരെ അവന്‍ ശിക്ഷിക്കും..ആണോ പെണ്ണോ എന്ന് നോക്കിയല്ല..കൂടുതല്‍ തിന്മ ചെയ്യുന്നവര്‍ ആണുങ്ങള്‍ ആയതിനാല്‍ കൂടുതല്ക് പേര്‍ നരക ശിക്ഷ അനുഭവിക്കും

നാല്) ഈ ഹദീസ് അറിയപ്പെട്ട സത്യത്തിനു വിരുധംയാതുകൊണ്ട്, അബു ഹുരിര പറഞ്ഞ നബി വചനത്തിനു എതിരയതുകൊണ്ടും ,ഹദീസ് നിധാന ശാസ്ത്ര പ്രകാരം തള്ളിക്കളയേണ്ട ഹദീസ് ഗണത്തില്‍പ്പെടുന്നു

ഇനി കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് അയക്കുക .
അസ്സലാമു അലൈകും