Friday, September 9, 2016

ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ കടം വാങ്ങുന്ന ദമമാജികൾ

കേരളത്തിൽ സലഫി ഗ്രൂപ്പുകൾ ആരും ,സുന്നികൾ പോലും എതിരക്കാത്തതാണ് ജനാബ് ബാലുശേരി മൗലവിയുടെ ക്ഷേത്ര പ്രഭ ശണങ്ങൾ.. ഇതിനെ അമ്പല പ്രസംഗം എന്നു കളിയാക്കി താറടിക്കുന്നവർ ആണ് ദമ മാജികൾ.. ഇസ്ലാം മതം കേരളത്തിൽ വളരുന്നത് സഹിക്കാത്ത ഒരു തരം കൂട്ടർ.! പഴയ കാലത്ത് ജമാത് ഇസ്ലാമിക്കാർ ചർദിച്ച ജനാധിപത്യവിരുദ്ധ ആശയങ്ങൾ ഇപ്പോൾ ഇവർ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നു.. വോട്ട് പാടില്ല. ജനാധിപത്യം ഇസ് ലാമികയല്ല. അങ്ങന്നെ പലതും.. ജനാബ് മുജാഹിദ് ബാലു ശേരി ഹിന്ദു അമ്പലത്തിൽ പോയത് സഹിക്കാത്ത കൂട്ടർ.. കേരള സലഫി പ്രസ്താനത്തെ നശിപ്പിക്കാൻ ആണ് ഇവരുടെ ഉദ്ദേശം എന്നു തോന്നിനു.. ഇവർ എഴുതിയ ബ്ളോഗ് വായിക്കുക..

സംഘടനകള്‍
വലാഉം ബറാഉം; അബ്ദു റഹ്മാനോടൊരു വിയോജനക്കുറിപ്പ്

Add Comment
الحَمْدُ لِلَّهِ الوَاحِدِ القَهَّارِ، وَالصَّلَاةُ وَالسَّلَامُ عَلَى الرَّسُولِ النَّبِيِّ المُخْتَارِ، وَعَلَى آلِهِ وَأَصْحَابِهِ الأَخْيَارِ، وَبَعْدُ:

വലാഉം ബറാഉമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും മുറുകുന്നതിനിടയിലാണ് അബ്ദു റഹ്മാന്‍ ബ്നു അബ്ദു ലതീഫിന്‍റെ ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനം കണ്ണിലുടക്കിയത്. ‘വലാഉം ബറാഉമായി’ ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെയൊന്നും ഉയര്‍ന്നു കേള്‍ക്കാത്ത, ഈ വിഷയത്തില്‍ പ്രാവര്‍ത്തിക രംഗത്ത് അബദ്ധങ്ങള്‍ ഏറെ വരുത്തുന്ന ചില പ്രാസംഗികര്‍ അടങ്ങുന്ന ഒരു കക്ഷിയോട് വളരെ അടുത്തു നില്‍ക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ എന്തായിരിക്കും ലേഖനത്തിലുണ്ടായിരിക്കുക എന്ന ഒരു കൗതുകമുണ്ടായിരുന്നു.

കൗതുകം ഇപ്പോഴും കൗതുകമായി തന്നെ ബാക്കി നില്‍ക്കുന്നു. ‘വലാഉം ബറാഉം’ വിശദീകരിക്കാനെന്നോണം -അല്ലെങ്കില്‍; അതില്‍ ചിലര്‍ക്ക് വരുന്ന അതിരു കവിച്ചില്‍ തിരുത്താനെന്നോണം- എഴുതിയ ലേഖനത്തിലെവിടെയും ബറാഅതിനെ വിശദീകരിക്കുന്ന ഒരു ആയത്തോ ഹദീഥോ പോലുമില്ല. എന്നാല്‍ ബറാഅതിനെ മനസ്സിലാക്കുന്നതില്‍ അബദ്ധം പിണഞ്ഞ, അതില്‍ അതിരു കവിഞ്ഞവര്‍ പലപ്പോഴും ശ്രദ്ധിക്കാറില്ലാത്ത ‘മുആമലാതു’കള്‍ -ഇടപാടുകള്‍- പരാമര്‍ശിക്കുന്ന ആയത്തുകളും ഹദീഥുകളും വേണ്ടുവോളമുണ്ട്.

ഇത് പലപ്പോഴും അബ്ദു റഹ്മാന്‍റെ ലേഖനങ്ങളുടെ പൊതുശൈലിയില്‍ പെട്ടതാണെന്നാണ് എന്‍റെ വിലയിരുത്തല്‍. അതബദ്ധമാണെങ്കില്‍ അബ്ദു റഹ്മാന്‍ തന്നെ തിരുത്തട്ടെ.

ജനാധിപത്യ സംവിധാനം കുഫ്റാണെന്നോ, അത് ഇസ്ലാമിന് വിരുദ്ധമാണെന്നോ ഉള്ള പ്രാഥമിക ജ്ഞാനം പോലുമില്ലാത്ത ബഹുഭൂരിപക്ഷ സമൂഹത്തിന് മുന്നില്‍ ലേഖനമെഴുതുമ്പോള്‍ അബ്ദു റഹ്മാന്‍ ജനാധിപത്യത്തെ കുറിച്ചോ, അതിന്‍റെ അപകടങ്ങളെ കുറിച്ചോ വാചലനാകില്ല. എന്തിനധികം ഇസ്ലാമിക ഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളെക്കാള്‍ മഹത്വവും സ്വാതന്ത്ര്യവും സുരക്ഷിതത്വവുമുള്ളത് ജനാധിപത്യ രാജ്യങ്ങളിലാണെന്ന പമ്പരവിഡ്ഢിത്തം പ്രാസംഗകരില്‍ പലരും വിളമ്പുന്നത് കേട്ടാല്‍ പോലും അതിനെതിരെ അബ്ദു റഹ്മാന്‍റെ കീബോര്‍ഡ് ചലിക്കില്ല. സ്റ്റേജുകള്‍ പലതൊരുമിച്ച് പങ്കെടുത്തവരില്‍ ചിലര്‍ ‘ജനാധിപത്യ സംവിധാനത്തിലധിഷ്ഠിതമായ ഭരണസംവിധാനം നിലവില്‍ വന്ന ദിവസം നീതി പുലര്‍ന്ന ദിവസമാണെന്ന്’ കുഫ്റിന് മാഹാത്മ്യം പാടിയാലും; ഇല്ല! അബ്ദു റഹ്മാന് നോവില്ല.

നിരുപാധം വോട്ടിംഗ് ചെയ്തു കൊണ്ടിരിക്കുന്ന, അത് ഇസ്ലാമിന് വിരുദ്ധമായ സംവിധാനമാണെന്നോ, ഒരു പ്രത്യേക സാഹചര്യത്തില്‍ നമുക്ക് അത് അനുവദിക്കപ്പെട്ടതാണെന്നോ അറിയാത്ത ബഹുഭൂരിപക്ഷം വരുന്ന സമൂഹത്തിന് മുന്‍പില്‍ എഴുതുമ്പോള്‍ വോട്ടിംഗ് ഇവിടെ അനുവദനീയമാണെന്നും -ഒരു വേള; നിര്‍ബന്ധമാണെന്നുമൊക്കെ- എഴുതുന്നതിന് വരികളധികം ചിലവഴിക്കും; തെളിവുകളനവധി ഉദ്ധരിക്കും. എന്നാല്‍ ഈ സംവിധാനത്തിലെ അപാകതകളെയോ, അതിലെ ഇസ്ലാം വിരുദ്ധതയെയോ കുറിച്ചോ നിശബ്ദനായിരിക്കും.

അതെ! നിങ്ങളുടെ ലേഖനത്തില്‍ ഏതു വിഷയത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും, ഏതു തിന്മയെയാണ് കൂടുതല്‍ തിരുത്തേണ്ടതെന്നുമൊക്കെ തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ, സമൂഹത്തില്‍ വ്യാപകമായിരിക്കുന്ന തിന്മകളെ തിരുത്താതെ, അത്തരം വിഷയങ്ങളില്‍ ചുരുങ്ങിയ വാക്കുകളിലൊതുങ്ങുകയോ, നിശബ്ദത പാലിക്കുകയോ ചെയ്യുമ്പോള്‍ വായനക്കാരായ ഞങ്ങളില്‍ ചിലര്‍ക്ക് സംശയിക്കാനും അര്‍ഹതയുണ്ട്. പ്രത്യേകിച്ച്, നിങ്ങള്‍ തിരുത്തുന്ന തിന്മകളെക്കാള്‍ നിങ്ങള്‍ നിശബ്ദനായിരിക്കുന്ന തിന്മകള്‍ക്ക് ഗൗരവമുണ്ടാകുമ്പോള്‍.

വോട്ടിംഗ് ചെയ്യാതെ മാറിനില്‍ക്കുന്നത് -നിങ്ങളുടെ കണക്കില്‍- ഒരു തെറ്റ് തന്നെയാണെന്ന് സമ്മതിച്ചാല്‍ പോലും, അതിനെക്കാള്‍ ഗൗരവമുള്ള തെറ്റാണ് അല്ലാഹുവിന്‍റെ നിയമത്തെക്കാള്‍ നന്മ നിറഞ്ഞതാണ് ഭൗതിക നിയമസംവിധാനങ്ങളെന്ന് വിശ്വസിക്കലും, അതിന്‍റെ നിലനില്‍പ്പില്‍ ഇസ്ലാമിന് യാതൊരു അപകടവുമില്ലെന്ന് ധരിക്കലും. ആദ്യത്തേത് -നിങ്ങളുടെ കണക്കില്‍ പരിഗണിക്കുകയാണെങ്കില്‍- ഒരു ഹറാമാണ് ആകുന്നതെങ്കില്‍, രണ്ടാമത്തേത് ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തു പോകാന്‍ കാരണമായേക്കാവുന്ന കുഫ്റാണ്.

തക്ഫീറിലുണ്ടാകുന്ന (മറ്റുള്ളവരെ കാഫിറാക്കല്‍) അതിരു കവിച്ചില്‍ ഗുരുതരമായ തെറ്റാണെന്നത് ശരി തന്നെ. പക്ഷേ, അനിവാര്യമായും ഉണ്ടായിരിക്കേണ്ട തക്ഫീറില്‍ നിന്ന് അകന്നു നില്‍ക്കുന്നതാകട്ടെ, കുഫ്റും ഇസ്ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമായേക്കാവുന്ന നവാഖിദുല്‍ ഇസ്ലാമുകളില്‍ ഒന്നുമാണ്. തക്ഫീറിന്‍റെ അപകടത്തെയും മറ്റു താക്കീത് ചെയ്യാനും, അതില്‍ ചിലര്‍ക്കെല്ലാം അതിരു കവിഞ്ഞിട്ടുണ്ടെന്നും ആക്ഷേപിക്കാന്‍ കാണിക്കുന്ന ധൃതി കാഫിറുകളെ സഹോദരങ്ങളേ എന്നും, ബഹുമാന്യരേ എന്നുമെല്ലാം വിശേഷിപ്പിച്ച് ‘ഇവരെയൊക്കെ എങ്ങനെ കാഫിറെന്നു വിളിക്കും?’ എന്ന സ്ഥിതിയിലേക്ക് ജനങ്ങളെ എത്തിക്കുന്ന ചില പ്രാസംഗികരെ എതിര്‍ക്കുന്നതില്‍ കാണുന്നില്ല.

ഒന്നാമത്തേത് തിന്മയാണ് -ഹറാമും ബിദ്ത്തുമാണ്-. എന്നാല്‍, രണ്ടാമത്തേത് ചിലപ്പോള്‍ കുഫ്റിലേക്കുള്ള മാര്‍ഗമോ, കുഫ്റോ തന്നെയാണ്.

വലാഉം ബറാഉം ഇത് പോലെ തന്നെ. അതില്‍ അതിരു കവിയുന്ന ചിലരുണ്ടെന്നതില്‍ സംശയമില്ല. അത് തിരുത്തേണ്ടത് തന്നെയാണെന്നതിലും രണ്ട് പക്ഷമില്ല. എന്നാല്‍, വലാഇലും ബറാഇലും അങ്ങേയറ്റം അലസത കാണിക്കുകയും, ‘എന്‍റെ മകള്‍ സുമയ്യയും, എന്‍റെ അയല്‍വാസിയുടെ മകന്‍ ബാലനും കൈപിടിച്ചു നടക്കുന്നത് കാണുമ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു’ എന്ന് വരെ സ്റ്റേജില്‍ വിളിച്ചു പറഞ്ഞ് കാഫിറുകളോടുള്ള ഖല്‍ബില്‍ മുട്ടിയ സ്നേഹം പുറത്തേക്കെടുക്കുന്ന അമ്പലപ്രഭാഷകരെ തിരുത്താന്‍ എന്തേ അബ്ദു റഹ്മാന് കഴിയാതെ പോകുന്നു?

ആദ്യം പറഞ്ഞത് കുഫ്റിനോടുള്ള ദേഷ്യത്തിലുള്ള അതിരു കവിച്ചിലാണെങ്കില്‍, രണ്ടാമത് പറഞ്ഞത് കുഫ്റിനോടുള്ള സ്നേഹവും ഇഷ്ടവും പ്രകടിപ്പിക്കലാണ്. ഏതാണ് കുഫ്റിനോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നത്?! സ്നേഹമോ ദേഷ്യമോ?! ഏതാണ് കൂടുതല്‍ അപകടപകരം?! കുഫ്റിനോടുള്ള അടുപ്പമോ അകല്‍ച്ചയോ?!

തിന്മകളെ തിരുത്തുന്ന സന്ദര്‍ഭത്തില്‍ അതില്‍ ഏറ്റവും ഗുരുതരമായതിനെ തിരുത്തുന്നതിലാണ് ആദ്യം ശ്രദ്ധ പുലര്‍ത്തുകയും, അതിനാണ് കൂടുതല്‍ ഗൗരവം നല്‍കുകയും ചെയ്യേണ്ടത്. മുആദ്-رضي الله عنه-വിനെ നബി -ﷺ- യമനിലേക്ക് പറഞ്ഞയച്ചപ്പോള്‍ ആദ്യം തൗഹീദാണ് പഠിപ്പിച്ചു നല്‍കാന്‍ പറഞ്ഞത്. ശേഷം മാത്രമാണ് നിസ്കാരത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. ശിര്‍ക്കും നിസ്കാരം ഒഴിവാക്കലും തിന്മകള്‍ തന്നെയാണ്. പക്ഷേ, ഏറ്റവും ഗൗരവമുള്ളത് ശിര്‍ക്കായതിനാല്‍ നബി -ﷺ- ആദ്യം തിരുത്താന്‍ കല്‍പ്പിച്ചത് അതിനെയാണ്.

ചുരുക്കത്തില്‍, മേല്‍ പറഞ്ഞ വിലയിരുത്തല്‍ -അബ്ദു റഹ്മാന്‍ മിണ്ടേണ്ട പലതിനെയും കുറിച്ച് മിണ്ടാതിരിക്കുന്നുണ്ട് എന്ന വിലയിരുത്തല്‍- അതിലേക്ക് എന്നെ നയിച്ച ചില കാരണങ്ങളാണ് മേലെ നല്‍കിയത്. അത് ഇനിയെങ്കിലും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വലാഇനെയും ബറാഇനെയും കുറിച്ച് അബ്ദു റഹ്മാന്‍ എഴുതിയ ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ‘വലാഉം ബറാഉം ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദങ്ങളാണ്.’

ഈ പറഞ്ഞത് ശരി തന്നെ. വലാഉം ബറാഉമെന്ന് കേള്‍ക്കുമ്പോഴേക്ക് ഇതെന്തോ തീവ്രവാദികള്‍ക്ക് മാത്രം റിസര്‍വ് ചെയ്ത വാക്കാണെന്ന് തെറ്റിദ്ധരിക്കുന്ന വലിയൊരു സമൂഹം നിലനില്‍ക്കുന്നുണ്ട്. വലാഇലും ബറാഇലും സംഭവിക്കുന്ന അബദ്ധങ്ങളെയെല്ലാം കുഫ്റും ഇസ്ലാമില്‍ നിന്നുള്ള രിദ്ദതും (മതഭ്രഷ്ട്) ആയി കാണുന്ന മറ്റൊരു വിഭാഗവും നിലനില്‍ക്കുന്നുണ്ട്.

പക്ഷേ, ഏറെ തെറ്റിദ്ധരിക്കപ്പെടാന്‍ മാത്രം ഈ പദം വല്ലാതെയൊന്നും കേട്ടിട്ടില്ലാത്ത ചിലരും നമുക്കിടയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന സത്യം അബ്ദു റഹ്മാന്‍ അറിയുന്നത് നന്നായിരിക്കും. അബ്ദു റഹ്മാന്‍ ചേര്‍ന്നു നില്‍ക്കുന്ന സംഘടനയുടെ വക്താക്കളില്‍ പ്രമുഖനായ ഹുസൈന്‍ സലഫി ഈയടുത്ത് ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്: ‘വലാഉം ബറാഉമെന്നത് ചില രോഗമുള്ളവര്‍ മാത്രം കേട്ടിട്ടുള്ള പദമാണെന്നാണ്.’

‘വലാഉം ബറാഉം’ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ ഇവിടെയും മുജാഹിദ് സംഘടനകളുടെ വിമുഘത ആര്‍ക്കും ബോധ്യമാകുന്നതാണ്. മുപ്പത് ദിവസം നീണ്ടു നില്‍ക്കുന്ന റമദാന്‍ ക്ലാസുകളില്‍ വിഷയങ്ങളെല്ലാം തീര്‍ന്നാല്‍ പോലും ഇത്തരം വിഷയങ്ങള്‍ സംഘടനക്കാര്‍ തങ്ങളുടെ മസ്ജിദുകളില്‍ ഉള്‍പ്പെടുത്തില്ല. കാഫിറുകളെ വെറുക്കണം എന്ന് നാവ് തുറന്ന് അബ്ദു റഹ്മാന്‍ പോലും തന്‍റെ ലേഖനത്തില്‍ പറഞ്ഞിട്ടില്ല.

മാത്രമല്ല, തരം കിട്ടുമ്പോഴെല്ലാം കാഫിറുകളെ സഹോദരങ്ങളെന്നും, ബഹുമാന്യരെന്നും പുകഴ്ത്തിപ്പറയുകയും ആദരിക്കുകയും ചെയ്യാറുമുണ്ട്. എന്തിനധികം കുഫ്റിന്‍റെ നേതാക്കന്മാരായ സ്വാമിമാരെയും ഫാദര്‍മാരെയും മുജദ്ദിദുകള്‍ എന്നു വിളിക്കുന്ന പ്രഭാഷകര്‍ വരെ വിസ്ഡം കൂട്ടത്തിലുണ്ട്. ഒരിക്കല്‍ നിങ്ങളുടെ സമ്മേളന വേദിയില്‍ പ്രസംഗിച്ചു കൊണ്ടിരുന്ന ഒരു പ്രഭാഷകന്‍ ശ്രോതാക്കളോട് പറഞ്ഞത് ‘അയ്യപ്പഭക്തന്മാരായ നമ്മുടെ സഹോദരങ്ങള്‍ക്ക് നിങ്ങള്‍ വഴിതടസ്സമുണ്ടാക്കാതെ നോക്കണമെ’ന്നാണ്. ഇതിനെല്ലാം ഖുര്‍ആനിലും സുന്നത്തിലും അബ്ദു റഹ്മാന്‍ വല്ല തെളിവും കണ്ടിട്ടുണ്ടോ?

അഖീദയില്‍ സംഭവിക്കുന്ന ഈ മഹാ അബദ്ധങ്ങള്‍ക്കെതിരെ അബ്ദു റഹ്മാന്‍റെ പേന ചലിക്കുന്നേയില്ല. മാത്രമല്ല, ഇത്തരം അബദ്ധങ്ങളില്‍ വിഹരിക്കുന്ന പലരോടുമൊപ്പം സ്റ്റേജ് പങ്കിടുകയും, അവരുടെ എഴുത്തുകളും പ്രസംഗങ്ങളും ഷെയറും ലൈക്കും ചെയ്ത് പ്രോത്സാഹിപ്പിക്കുകയുമാണ് അബ്ദു റഹ്മാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

അതു കൊണ്ട് തന്നെയാണ് ‘വലാഇനെയും ബറാഇനെയും’ കുറിച്ച് അബ്ദു റഹ്മാന്‍റെ പേന ചലിച്ചെന്നു കണ്ടപ്പോള്‍ ഈ ലേഖനമൊന്നു വായിച്ചു നോക്കിയത്.

Friday, August 12, 2016

പ്രവചക തിരുമേനിയുടെ പിതൃവ്യന്‍ അബുതലിബ് കലിമ ചൊല്ലാതെ കാഫിറായി മരണമടഞ്ഞോ ? ചരിത്രം ഒരു പുനരന്വേഷണം .


നബിയെ കൂടുതല്‍ സ്നേഹിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കയും ചെയ്ത എളാപ ഹിദായത്ത് കിട്ടാതെ കഫിറായി മരിച്ചു പോയി എന്നാണ് നമ്മള്‍ ഇതുവരെ മനസ്സിലാക്കിയ ചരിത്രം. എന്നാല്‍ ഈ ചരിത്രം സത്യമാണോ ? അല്ല എന്നാണ് എല്ലാ കിത്താബുകളും സമഗ്രമായി പരിശോദിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് . അബുതലിബ് കലിമ ചൊല്ലി മുസ്ലിമായി മരിച്ചു പോയി എന്നാണ് യഥാര്‍ത്ഥ ചരിത്രം .
കാഫിറായി മരിച്ചു പോയി എന്ന് പറയുന്നവരുടെ തെളിവുകള്‍ നമുക്ക് ഓരോന്നായി പരിശോധിച്ച് നോക്കാം
അബുതലിബ്നെ കുറിച്ചുള്ള ചരിത്രം പല തഫ്സീരുകളില്‍ എഴുതിയിട്ടുണ്ട്.പക്ഷെ തബരിയുടെ ഈവിഷയത്തില്‍ ഉള്ള ഉദ്ധരണി ആണ് പല തഫ്സീരുകളും കൊടുത്തിട്ടുള്ളത്

താരീക് തബരി വാള്യം 7 പേജ് നമ്പര്‍ 100
തഫ്സീര്‍ ഇബ്ന്‍ കസീര്‍ വാള്യം 2 പേജ് നമ്പര്‍ 127
തഫ്സീര്‍ കഷഫ് വാള്യം 1 പേജ് നമ്പര്‍ 448
തഫ്സീര്‍ ഖുര്‍തുബി വാള്യം 1 പേജ് നമ്പര്‍ 406
ടാബകത് ഇബ്നു സാദ് വാള്യം 2 പേജ് നമ്പര്‍ 105
മുകളില്‍ പറഞ്ഞ തഫ്സീരുകളില്‍ ഉള്ളത് ഇങ്ങനെ ആണ്
സൂരത് ആന്‍ആമിലെ 26 വചനം അബു താലിബിനെ കുറിച്ച് ഇറങ്ങി ,
അബുതലിബ് മുഹമ്മദ്‌ നബിയെ കാഫിറുകളില്‍നിന്നു രക്ഷിക്കുമായിരുന്നു പക്ഷെ ഒരിക്കലും കലിമ ചൊല്ലിയിരുന്നില്ല .!
ഖുര്‍ആന്‍ വചനം (6:26)
وَهُمْ يَنْهَوْنَ عَنْهُ وَيَنْأَوْنَ عَنْهُ ۖ وَإِن يُهْلِكُونَإِلَّا أَنفُسَهُمْ وَمَا يَشْعُرُونَ ﴿۲٦
അവര്‍ അതിനെക്കുറിച്ചു (മറ്റുള്ളവരെ) വിരോധിക്കുകയും, അതില്‍ നിന്ന്‌ അവര്‍ അകലുകയും ചെയ്യും. (വാസ്‌തവത്തില്‍) അവര്‍ തങ്ങളെത്തന്നെയല്ലാതെ നാശത്തിലാക്കുന്നില്ല; അവര്‍ക്ക്‌ ബോധം വരുന്നില്ലതാനും.
ഇതിന്റെ തബരി പറഞ്ഞ സനാദ് നമുക്ക് നോക്കാം
തബരിയോടു ഈ കഥ സുഫിയനി സൂഫി പറഞ്ഞു
സുഫിയാന്‍ സൂഫിയോടു ഹബീബ് ഇബ്നു അബു സാബിത് പറഞ്ഞു
ഹബീബ് നോട് ആരോ(?) പറഞ്ഞു എന്തെന്നാല്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞത്രേ “ ഈ വചനം അബു താലിബിനെ കുറിച്ച് ആണ് ..നബിയെ സഹായിച്ച അദ്ദേഹം കലിമ ചൊല്ലാതെ മറിച്ചു പോയി .”

ഈ സനടിലുള്ള വ്യക്തി ഹബീബ് ഇബ്നു അബു സാബിത് കുറിച്ച് ആരൊക്കെ എന്ത് പറയുന്നു നോക്കാം
1)ഇബ്നു ഹിബ്ബന്‍ പറയുന്നു ഹബീബ് ഇബ്നു അബു സാബിറ്റ് ഒരു വഞ്ചകന്‍ ആണ് വിശ്വസിക്കാന്‍ കൊള്ളില്ല .
2)അബു ദാവൂദ് പറയുന്നു ഹബീബിന്റെ ഹദീസുകള്‍ സ്വീകാര്യമല്ല
3)ഖിതാന്‍ പറയുന്നു ഹബീബിന്റെ ഹദീസുകള്‍ വ്യാജമാണ്
4)ധഹബി പറയുന്നു ഹബീബ് കള്ളനാണ്
മുകളില്‍ പറഞ്ഞതി എഴുതിയിട്ടുള്ള കിതബുകള്‍
തസീബ് അതസീബ് ,ഇബ്നു ഹജറുല്‍ അസ്കലാനി വാള്യം 2 പേജ് നമ്പര്‍ 179
മീസനുല്‍ ഇതിടാല്‍ , അല്‍ ദഹബി , വാള്യം 1 പേജ് നമ്പര്‍ 396
ഹബീബ് ഇബ്നു അബു സാബിത് വ്യാജന്‍ മാത്രമല്ല ഈ റിപ്പോര്‍ട്ട്‌ മുന്കതി ആണ് ..സനദില്‍ കണ്ണികള്‍ മുറിഞ്ഞതാണ് .

അതുകൊണ്ട് മേലെ കൊടുത്ത ചരിത്രം വിശ്വവസിക്കാന്‍ കഴ്യില്ല .ഇതൊകൊണ്ട് തന്നെ ഇമാം ബുഖാരി ഈ കള്ളാ കഥ ഉധരിക്കാതെ മറ്റൊരു കഥ ഉദ്ധരിക്കുന്നു അതെന്താണെന്ന് നമുക്ക് നോക്കാം

ബുഖാരി ഹദീസ് (വാള്യം 6 പേജ് നമ്പര്‍ 158 ,ഹദീസ് നമ്പര്‍ 197)
അല്‍ മുസൈയബ് ഇല്നുന്നുള്ള റിപ്പോര്‍ട്ട്‌
അബു താലിബിന്റെ മരണം ആസന്നമായപ്പോള്‍ , പ്രവാചക തിരുമേനി അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന് , അപ്പോള്‍ അവിടെ അബു ജഹലും അബ്ദുള്ള ബിന്‍ അബു ഉമായ യും ഉണ്ടായിരുന്നു . അപ്പോള്‍ നബി പറഞ്ഞു , പ്രിയപ്പെട്ട അങ്കിള്‍ , അള്ളാഹു അല്ലാതെ ആരാധിക്കപ്പെടാന്‍ മറ്റാരും ഇല്ലെന്നു സാക്ഷ്യം വഹിക്കുക , ഞാന്‍ താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിന്റെ അടുത്തു വാദിക്കാം “അപ്പോള്‍ അബു ജഹ്ലും കൂട്ടരും പറഞ്ഞു “ താങ്കള്‍ അബ്ദുല്‍ മുത്തലിബിന്റെ മത ഉപേക്ഷിച്ചു മുഹമ്മദിന്റെ മതത്തില്‍ ചെരുകയാണോ ?
ഇതുകേട്ട് നബി പറഞ്ഞു ഞാന്‍ അല്ലാഹുവിനോട് താങ്കള്‍ക്ക് വേണ്ടി പ്രര്തിച്ചുകൊണ്ടിരിക്കാം അള്ളാഹു എന്നെ അതില്‍നിന്നു തടയുന്നത് വരെ .”തദവസരം ഈ ഖുര്‍ആന്‍ വചാനം ഇറങ്ങി
ഖുര്‍ആന്‍ വചനം .സൂറ തൌബ 113
مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ ﴿۱۱۳﴾ وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ لِأَبِيهِإِلَّا عَن مَّوْعِدَةٍ وَعَدَهَا إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُ ۚ إِنَّ إِبْرَاهِيمَ لَأَوَّاهٌحَلِيمٌ ﴿۱۱٤﴾
113. മുശ്‌രിക്കു [ബഹുദൈവ വിശ്വാസി]കള്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ നബിക്കും വിശ്വസിച്ചവര്‍ക്കും പാടില്ല, അവര്‍ അടുത്ത (കുടുംബ) ബന്ധമുള്ളവരായിരുന്നാലും ശരി, അവര്‍ ജ്വലിക്കുന്ന അഗ്നിയുടെ [നരകത്തിന്‍റെ] ആള്‍ക്കാരാണെന്ന്‌ വ്യക്തമായിത്തീര്‍ന്ന ശേഷം. 114. ഇബ്‌റാഹീം അദ്ദേഹത്തിന്‍റെ പിതാവിനുവേണ്ടി പാപമോചനം തേടിയത്‌ അദ്ദേഹം അയാളോട്‌ ചെയ്‌തിരുന്ന ഒരു വാഗ്‌ദത്തം നിമിത്തമല്ലാതെ ആയിരുന്നില്ല. എന്നിട്ട്‌ അയാള്‍ അല്ലാഹുവിന്‍റെ ഒരു ശത്രുവാണെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായിത്തീര്‍ന്നപ്പോള്‍, അദ്ദേഹം അയാളില്‍നിന്ന്‌ (ബന്ധം) വിട്ടുമാറി. നിശ്ചയമായും, ഇബ്‌റാഹീം വളരെ വിനയനും സഹനശീലനും തന്നെയാകുന്നു.

ഇത് സൂറത്ത് തൌബ 113 വചനം ആണ് . ബുഖാരി ഇടവും വലവും നോക്കാതെ ആണ് ഈ ഹദീസ് കൊടുത്തിട്ടുള്ളത് ..കാരണം ഈ വചനം ഇറങ്ങിയെത് എവിടെ എന്ന് അമാനി മൌലവി അദ്ദേഹത്തിന്റെ തഫ്സീറില്‍ പറയുന്നത് നമുക്ക് നോക്കാം
“”ഈ സൂറത്തില്‍ പലരുടെയും തൗബഃയെ (പശ്ചാത്താപത്തെ) ക്കുറിച്ചു പ്രസ്‌താവിക്കുന്നതില്‍ നിന്നാണ്‌ ഇതിന്‌ സൂറതുത്തൗബഃ എന്ന്‌ പേര്‍ വന്നത്‌. സൂറത്തുല്‍ `ബറാഅത്ത്‌' എന്നും പേരുണ്ട്‌. ആരംഭ വചനത്തിന്റെ തുടക്കം `ബറാഅത്ത്‌' (بَرَاءَة) എന്ന വാക്കാണല്ലോ. ഉള്ളടക്കത്തിന്റെ ചില പ്രത്യേക വശങ്ങളെ സൂചിപ്പിച്ചുകൊണ്ട്‌ വേറെയും പേരുകള്‍ ഇതിന്‌ പറയപ്പെട്ടിട്ടുണ്ട്‌. സൂറത്ത്‌ മുഴുവനും അല്ലെങ്കില്‍ മിക്ക ഭാഗവും ഹിജ്‌റഃ ഒമ്പതാം കൊല്ലത്തില്‍ തബൂക്ക്‌ യുദ്ധകാലത്തും അതിനുശേഷവുമായി അവതരിച്ചതാകുന്നു. ആദ്യത്തിലെ ഏതാനും വചനങ്ങള്‍ തിരുമേനി യുദ്ധം കഴിഞ്ഞു മടങ്ങുമ്പോഴാണ്‌ അവതരിച്ചതെന്ന്‌ പലരും പറയുന്നു. താഴെ വിവരിക്കുന്ന പ്രകാരം, ആ വചനങ്ങളിലടങ്ങിയ കല്‍പനകള്‍ വിളംബരപ്പെടുത്തുവാന്‍ മക്കയിലേക്ക്‌ തിരുമേനി ആളെ അയക്കുകയും ചെയ്‌തിരുന്നു.

അപ്പോള്‍ കാര്യം വ്യക്തം .അബുജഹല്‍ കൊല്ലപ്പെടുന്നത് ഹിജറ രണ്ടാം വര്ഷം ബദര് യുദ്ധത്തില്‍ ആണ് ..അതും കഴിഞ്ഞു ഹിജറ ഒന്‍പതാം വര്ഷം തബൂക് യുദ്ധകാലത്ത് ആണ് ഈ വചനം മുഹമ്മദ്‌ നബിക്ക് അള്ളാഹു ഇറക്കി കൊടുക്കുന്നത് . മദനി സൂഅറത്തു ആണ് ഇത്... അതുകൊണ്ട് അബു ജഹല്‍ കൊല്ലപ്പ്ടുന്നതിനു മുന്പ് ഹിജ്രക്ക് മുന്പ് അബു താലിബ് മരിച്ച വര്ഷം ഈ ഖുര്‍ആന്‍ സൂക്തം ഇറങ്ങി എന്ന ബുഖാരി വിശ്വസിക്കുന്നത് എങ്ങനെ ?? ഒട്ടും സാധ്യത ഇല്ല . അബു താലിബ് മുശ്രിക്കായി മരണം വരിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ആഗ്രഹമുള്ള ചിലര്‍ ആണ് കിട്ടിയ ആയതു അദ്ദേഹത്തിന്റെ മരണ സമയത്ത് ഇറങ്ങി എന്ന് തട്ടിവിട്ടത് ..അങ്ങനെ ഖുരാണിക പിന്ബലം കൊടുക്കാന്‍ ഒരു വിഫല ശ്രമം നടത്തി ..അത് ചരിത്രപരമായി അബദ്ധമാണ് .മാത്രമല്ല അള്ളാഹു തന്നെ, ഇഹ്രം കെട്ടിയാല്‍ സ്ത്രീ സംസര്‍ഗം ഒന്നും പാടില്ല എന്ന് പറഞ്ഞിട്ടും , മൈമൂന ബീവിയെ ഇഹ്രം കെട്ടിയപ്പോള്‍ നബി നികഹ് കഴിച്ചു എന്ന ബുഖാരി ഹദീസ് തള്ളിക്കളഞ്ഞത് മഹാനായ ഷെയ്ഖ് അല്‍ബാനി ആണല്ലോ ..അതുപോലെ ശരിയല്ലാത്ത ഹദീസ് ആണ് ഇതും ..ഖുറാന്‍ വിരുദ്ധമായി നബിക്ക് സിഹ്ര്‍ ബാധിച്ച ബുഖാരി ഹദീസ് നമ്മള്‍ എല്ലാരും തളളിക്കളയുന്നുണ്ടല്ലോ . അതുകൊണ്ട് സൂറത്ത് തൌബ 113 മത്തെ ആയതത്ത് ഹിജ്രക്ക് ശേഷം ഇറങ്ങിയത്‌ കാരണം ,അബു താലിബിന്റെ മരണം സമയത്ത് ഇറങ്ങി എന്നത് അസംഭാവ്യം ആണ് ..
മാത്രവുമല്ല ഈ സനടിന്റെ അവസാന കണ്ണിയായ മുസൈയബ് എന്ന വ്യക്തി മക്ക വിജയത്തിന് ശേഷം മുസ്ലിമായ ആള്‍ ആണ് ..അബുതളിബിന്റെ മരണ സംഭവത്തിനു അദ്ദേഹം സാക്ഷി അല്ല.അതുകൊട്നു ഈ റിപ്പോര്‍ട്ട്‌ മുര്സല്‍ ആണെന്ന് പറഞ്ഞ പണ്ഡിതരും ഉണ്ട് .അല്‍ ഐയ്നിയുടെ തഫ്സീര്‍ ,ജനാസയുടെ അധ്യായം വാള്യം 4 പേജ് നമ്പര്‍ 200 നോക്കുക .

അപ്പോള്‍ പിന്നെ ബാക്കിയാവുന്ന ചോദ്യം അബു താലിബ് എങ്ങനെ മരിച്ചു എന്നാണ് ..ഇതിനു നമുക്ക് സീരത്ത് നബവിയ ,അതായതു മുഹമ്മദ്‌ നബിയുടെ ചരിത്രം എഴുതിയ ആദ്യകാല ചരിത്ര പണ്ഡിതനായ ഇബ്നു ഹിഷാം അദ്ദേഹത്തിനെറ്റ് നബി ചരിത്ര കിത്താബില്‍ ഇങ്ങനെ വിവരിക്കുന്നു
മരണ സമയത്ത് നബിയുടെ ഗുണകാംക്ഷി ആയിരുന്ന അമു താലിബിന്റെ ചുണ്ടുകള്‍ കലിമ ചൊല്ലാന്‍ ചലിച്ചിരുന്നു , അല്‍ അബ്ബാസ്‌ അദ്ദേഹത്തിന്റെ ചെവി അബുതളിബിന്റെ ചുണ്ടിനരികിലേക്ക് അടുപ്പിച്ചപ്പോള്‍ കലിമ ചെല്ലുന്നത് അദ്ദേഹം കേട്ടു . ഈ വിവരം നബിയോട് പറയുകയും ചെയ്തു .
അങ്ങനെ മുസ്ലിമായി മരിച്ചു . ഇതാണ് യഥാര്‍ത്ഥ ചരിത്രം .
അപ്പോള്‍ ന്യയമായും ഒരു ചോദ്യം ഉയര്‍ന്നു വരാം . ഇതിന്റെ സനാദ് എവിടെ ? മറ്റുള്ള റിപ്പോര്‍ട്ടുകള്‍ സനാദ് ശരിയല്ല , വൈരുദ്യം ഉണ്ടെന്നു പറഞ്ഞു തള്ളിക്കളഞ്ഞാല്‍ ,ഈ റിപ്പോര്‍ട്ട്‌ എങ്ങനെ വിശ്വസിക്കും ? ഇത്നുള്ള മറുപടി ഇപ്രകാരം ആണ്

1) ഇബ്നു ഹിഷാമിന്റെ ചരിത്രം എഴുതുന്ന കാലത്ത് സനദ് അവലംബമാക്കുന്ന രീതി ഉണ്ടായിരുന്നില്ല. ഇസ്ലാമിക ചരിത്രത്തില്‍ പില്‍കാലത്ത് തബരി മുതല്‍ ആണ് സനദ് കൊടുത്തു ചരിത്രം എഴുത്ത് തുടങ്ങുന്നത് .അതുകൊണ്ട് ഈ റിപ്പോര്‍ട്ട്‌ സനാദ് ഇല്ല എന്ന് പറഞ്ഞു തള്ളിക്കളയാന്‍ പറ്റില്ല
2) മറ്റു റിപ്പോര്‍ട്ടുകള്‍ ഒട്ടും ശരിയല്ലതതുകൊണ്ട് , നബിയെ സഹായിച്ച അബു താലിബിനെ കുറിച്ച് നല്ലത് വിശ്വസിക്കല്‍ ആണ് മുസ്ലിമിന് അനുയോജ്യം,. അതായത് അദ്ദേഹം മുസ്ലിമായി മരിച്ചു എന്ന റിപ്പോര്‍ട്ട്‌ ആണ് വിശ്വസനീയം .കാരണം സഹാബിമാരെ കുറിച്ച് നല്ലത് മാത്രം അല്ലെ അഹല്സുന്ന വിശ്വസിക്കുന്നത് .
3) ബുഖരിയിലെ സനദില്‍ ഉള്ള മുസയാബ് എന്ന ആള്‍ മഹാനായ അലി (റ .അ ) യെ വെറുത്തിരുന്ന ആള്‍ ആയിരുന്നു എന്ന് ഒരു കിത്താബില്‍ ഉണ്ട്. അലിയുടെ വാപ്പ ആണ് അബു താലിബ് , അപ്പൊ അബു താലിബ് മരിച്ച സംഭവം ഖുരാനുമായി കൂട്ടി ഇണക്കാന്‍ ഹിജ്ര ഒന്‍പതാം വര്ഷം അവതരിച്ച വചനം മരണ സമയത്തെ ഈ കഥക്ക് വേണ്ടി വെച്ച് പിടിപ്പിച്ചു !!. മുസൈയബ് അലിയെ വെറുത്തിരുന്നു എന്നതിന് തെളിവ് (ഇബ്നു അല്‍ ഹദീടിന്റെ ശരഹ് വാള്യം 1പേജ് നമ്പര്‍ 370 നോക്കുക )
അടിക്കുറിപ്പ് : കൂടുതല്‍ തെളിവുകള്‍ /ചര്‍ച്ച ആവശ്യമുള്ളവര്‍ താഴെ കമ്മന്റ് ഇടുക


Friday, July 22, 2016

അബ്ദുള്ള ഇബ്നു സബഅ ഉം ഐസ് ഐസും ആഗോള തീവ്രവാദവും .!

🎤🎤ഐസ് ഐസ് (ISIS) യഹൂദ സൃഷ്ടിയോ ? ഒരു പരിശോധന :🎤🎤
🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓
ജനാബ് എം എം അക്ബറിന്റെ പ്രഭാഷണം കേട്ടു .. ഐസ് ഐസ് ഇന്റെ തലവന്‍ അബുബകര്‍ ബാഗ്ദാദി ജൂതനനോ അല്ലെ എന്ന് ഉറപ്പിക്കാന്‍ തക്കതായ തെളിവുകള് ഇല്ല എന്ന് അകബാര്‍ സാഹിബ്‌ വ്യകതമാക്കുന്നു ..അതെ സമയം ഐസ് ഐസ് ക്രൂതകള്‍ ജൂതമാരുടെ തലയില്‍ കെട്ടിവെക്കാന്‍ ഒരു പരോക്ഷ ശ്രമം നടത്തുന്നുണ്ട്..ഇസ്ലാമിന്‍റെ ഉള്ളിലെ വിവിധ കക്ഷികളുടെ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ മാത്രമേ ഇത് സഹായിക്കുള്ളൂ.
അബ്ദുള്ള ഇബ്നു സബ്യിന്റെ പേരില്‍ വിവിധ വ്യത്യസ്ത ചിന്താധാരകള്‍ ഉള്ള ഗ്രൂപ്പുകള്‍ ഉദയം ചെയ്തതായി ഇസ്ലാമിക ചരിത്രം പറയുന്നു . ,അവയെല്ലാം സബയിയക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്നു , മുഖ്യധാര ശിയാക്കള്‍ അന്ഗീകരിക്കാത്ത ആശയങ്ങള്‍ “ ഗുലാറ്റ്(Arabic: غلاة )“ആശയങ്ങള്‍ എന്ന് അറബിയില്‍ അറിയപ്പെടുന്നു ഇത്തരം ആശയങ്ങള്‍ അബ്ദുള്ള ഇബ്നു സബ പ്രച്ചരിപ്പിച്ചതായി ചരിത്രം പറയുന്നു .
. അലി (റ .അ ) മരിച്ചിട്ടില്ല , ഇനി തിരിച്ചു വരും .. ആദ്യമായി ഇത്ര തീവ്രവും പിഴച്ചതുമായ ആശയം പഠിപ്പിച്ച അബ്ദുള്ള ഇബ്ന്‍ സബ ശിയാക്കളുടെ പിതാവായി , അല്ലെങ്കില്‍ ഇദ്ദേഹം ആണ് ശിയാക്കള്‍ ഉണ്ടാകാന്‍ കാരണം എന്ന് സുന്നികള്‍ വിശ്വസിക്കുന്നു .. യഫൂരിയ ,ദാമ്മിയ ,ഘുരബിയ ,ബഴ്ഘിയ , എന്നീ ഷിയാ വിഭാഗങ്ങള്‍ ഇത്തരം ഗുലാറ്റ് ചിന്തകളില്‍ വിശ്വസിക്കുന്നവര്‍ ആയിരുന്നു . അതുകൊണ്ട് തന്നെ അബ്ദുള്ള ഇബ്ന്‍ സബ ജൂതനയിരുന്നോ എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ സംശയത്തില്‍ ആണ് .. എല്ലാ പിഴച്ച ആശയങ്ങളും ജൂതരുടെ തലയില്‍ കെട്ടിവെക്കാന്‍ ഉള്ള മുസ്ലിം ചരിത്രകരുടെ ഒരു ശ്രമം മാത്രമായിട്ടാണ് ചിലര്‍ കരുതുന്നത്..
ഇദ്ദേഹത്തെ കുറിച്ച് ശിയാക്കള്‍ പറയുന്നത് അദ്ദേഹം ഒരു തീവ്ര ചിന്താഗതിക്കാരന്‍ ആയ ഷിയാ ആയിരുന്നു എന്നാണ് .ഇമാം ജാഫര്‍ സാദിഖ്‌ അദ്ദേഹത്തെ ശപിച്ചു എന്നും ഷിയാ കിതബുകള്‍ പറയുന്നുന്നു .പല ചരിത്രങ്ങളും പറയുന്നതും അലിയെ ദൈവമായി പ്രഖ്യാപിച്ച തു കാരണം ഈ അബ്ദുള്ള അബ്ദുള്ള ഇബ്നു സബയിനെ തീയിലിട്ടു കൊന്നു കളഞ്ഞു എന്നാണ് {“രിജല്‍ അല്‍ കാശി എന്ന ഷിയാ ഗ്രന്ഥം പേജ് നമ്പര്‍ 71)
“താനിക്ക് അല്‍ മഖ്‌അല്‍ ഫീ ഇല്മു രിജാല്‍” എന്ന അല്‍ മ്മ്കാനിയുടെ ഷിയാ കിത്താബില്‍ ഇങ്ങനെ പറയുന്നു .” عبد الله بن سبأ الذي رجع إلى الكفر وأظهر الغلو ... غال ملعون، حرقه أمير المؤمنين عليه السلام بالنار، وكان يزعم أن علياً إله، وأنه نبي
അബ്ദുള്ള ഇബ്നു സബ കുഫ്രിലേക്ക് പോയി . .അദ്ദേഹം ഘുലുവ്വ് ഉണ്ടാക്കി ..ഘുലുവ്വ് ചെയ്തവന്‍ , ശപിക്കപ്പെട്ടവന്‍ ,അമീറുല്‍ മുമിനീന്‍ അലിയാര്‍ തങ്ങള്‍ അയാളെ ജീവനോടെ കത്തിച്ചു കൊന്നു ..അലി (റ .അ ) ഇലഹ് ആണെന്ന് ഇബ്നു സബ ജല്പിച്ചു. .(നുടുബില്ല്ല !)
.. ഷിയാ ചരിത്രത്തില്‍ അബുട്ല്ല ഇബ്നു സബ യിനെ അലിയെ ദിവ്യത്വ വല്കരിച്ചത് കൊണ്ട് അലി (റ .അ )ചുട്ടു കൊന്നു എന്ന് പറയുമ്പോള്‍ , ചുട്ടു കൊല്ലാന്‍ പാടില്ലതതുകൊണ്ട് നമ്മള്‍ സുന്നികള്‍ക്ക് ഇക്കഥ എങ്ങനെ വിശ്വസിക്കാന്‍ കഴിയും ? അബ്ദുള്ള ഇബ്നു സബ ഒരു യെമനി ജൂതന്‍ ആയിരുന്നു എന്നും പിന്നെ ഇസ്ലാമായി അഭിനയിച്ചു അലിയെ ദിവ്യത്വ വല്കരിച്ചു എന്ന ചരിത്രം ഇസ്ലാമിന്റെ പേരില്‍ ഉമയ്യാദ് ഭരണാധികാരികള്‍ കെട്ടിച്ചമച്ച കഥ ആണെന്നു വിശ്വസിക്കുന്ന ആധുനിക ചരിത്രകാരന്മാര്‍ ഉണ്ട് .അവരില്‍ പെട്ടവര്‍ ആണ്” താഹ ഹുസൈനും അലി അല്‍ വാര്‍ദിയും ,
ഏതായാലും തീവ്ര ചിന്താഗതിക്കാര ആയ ചില ഷിയാ ഗ്രൂപ്പുകള്‍ അലിയുടെ വ്യകതിത്വതെ ഇസ നബിയുടെ വ്യകതിത്വവുമായി സാമ്യവല്കരിക്കാന്‍ ശ്രമം ഉണ്ടായിട്ടുണ്ട് ..അബുട്ല്ല ഇബ്നു സാബ്‌ പറഞ്ഞു “ അലി മരിച്ചിട്ടില്ല , അലിയുടെ രൂപത്തില്‍ ഉള്ള പിശാചു ആണ് കൊല്ലപ്പെട്ടത് , അലി തിരിച്ചു ആകാശത് നിന്ന്‍ ഇറങ്ങി വരും “ ഇവിടെ ഇസ നബിയുടെ ചരിത്രവുമായി യോജിപ്പിക്കാന്‍ ഉള്ള ഒരു ശ്രമം നടന്നതായി മനസ്സിലാക്കാം ..ഇത്കൊണ്ടാണോ ആവൊ മഹാനായ സയ്യെദ് റഷീദ് റിട , ഇസ നബി മരിച്ചു പോയെന്നും ഇനി തിരിച്ചു വരില്ല എന്നും പറഞ്ഞത് ..ഇസനബിയുടെ തിരിച്ചു വരവില്‍ ഉള്ള വിശ്വസം അടിസ്ഥാന വിശ്വസം അല്ല എന്ന് യുവത പ്രസിദ്ധീകരിച്ച “ ഇസ്ലാം വിശ്വസ ദര്‍ശനം “ എന്ന കിത്താബില്‍ പറയുന്നു ..
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സംക്ഷിപ്തമയി പറഞ്ഞാല്‍ , മുഖ്യ ധാര ശിയാക്കള്‍ എല്ലാം തള്ളികളഞ്ഞ ഒരു വ്യക്തിത്വം ആയിരുന്നു അബ്ദുള്ള ഇബ്നു സബ , ഇദ്ദേഹം ജൂതനയിരുന്നോ അല്ലെ എന്ന് വ്യത്യസ്ത അഭിപ്രായം ഉണ്ട് ..ജൂതനയിരുന്നതികൊണ്ട് ഷിയാ ഇസ്ലാം ഒരു" ജൂതയിസം" ആയി കണക്കാക്കുന്നു എങ്കില്‍ ജി സി സി രാജ്യങ്ങള്‍ , യെമെന്‍ ,ഇറാഖ, ഇറാന്‍ ,സിറിയ ,ലബനോന്‍ ,ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ 200 മില്ല്യന്‍ മുസ്ലിങ്ങളില്‍ 70 ശതമാനം മുസ്ലുങ്ങള്‍ ശിയാക്കള്‍ ആയതുകൊണ്ട് അവരും ജൂതയിസം ഉള്ളവര്‍ എന്നും ജൂതര്‍ എന്നും വിളിക്കേണ്ടി വരും ..!! ബാകി 30 ശതമാനം സുന്നികള മാത്രം മുസ്ലിങ്ങള്‍ ആവും !!. അതുകൊണ്ട് യാതൊരു അടിസ്ഥാനവുമില്ലാതെ , സൈമണ്‍ എലിയറ്റ് എന്ന ജൂതന്‍ ആണ് അബുബകര്‍ബാഗ്ദാദി എന്ന ഐസ് ഐസ് തലവന്‍ എന്ന് പറയേണ്ട കാര്യമില്ല ..ഇതൊന്നും ഉറപ്പിക്കാന്‍ നമ്മുടെ പക്കല്‍ തെളിവില്ല ...ഇസന്ബിയെ ദിവ്യത്വ വല്കരിച്ചത് പോലെ അലിയെ ദിവ്യത്വവല്കരിച്ചു ,അത് ചരിത്രത്തിന്റെ ഒരു ആവര്‍ത്തനം മാത്രം . അതിനു അബ്ദുള്ള ഇബ്നു സബ ജൂതാനകണമെന്നുമില്ല . ഒരു കാര്യം വ്യക്തം പിഴവരുടെ കൂടെ അബ്ദുള്ള ഇബ്നു സഭയും പെട്ടുപോയി , ശിയാക്കളും പെട്ട് , ഇപ്പൊ ഐസ് ഐസ് ആള്കരും .. ഐസ് ഐസ് ന്‍റെ കൊലയും അക്രമങ്ങളും ഇക്കാലത്തെ യഹൂദരുടെ തലയില്‍ കെട്ടിവെക്കേണ്ട കാര്യമില്ല കാരണം ഈ മുകളില്‍ പറഞ്ഞ രാജങ്ങളിലെ 200 മില്ല്യന്‍ മുസ്ലിങ്ങളില്‍ 70 ശതമാനം മുസ്ലുങ്ങള്‍ ശിയാക്കള്‍ ആയതുകൊണ്ട് അവരും ജൂതയിസം ഉള്ളവര്‍ ആണല്ലോ ....!
വാല്‍കഷണം :: വിവിധ ഇസ്ലാമിക കക്ഷികളുടെ പ്രവര്‍ത്തനം വിശുദ്ധ ഖുർആനിന്റെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിക്കപ്പെടെണ്ടാതുണ്ട് .
.
mm akbar vedio link 


https://www.facebook.com/siddik.dubai/videos/1038064046287269/

Friday, July 15, 2016

ശുദ്ധിവാദത്തില്‍ ഉടഞ്ഞുപോകുന്ന കേരളീയ മുസ്ലിം നവോത്ഥാനം !!!

കേരളത്തില്‍ നിന്നുള്ള ഏതാനും പേരുടെ കാണാതാവല്‍ കേരളീയ മുസ്‌ലിം നവോത്ഥാനത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ‘കേരള മുസ്‌ലിം’ എന്ന സവിശേഷമായ സംജ്ഞയും മുസ്‌ലിം നവോത്ഥാനവും ആധുനിക ഉത്തരാധുനിക വിമര്‍ശന പദ്ധതികളുടെ അകമ്പടിയോടെ പല കോണുകളില്‍ നിന്നും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം നവോത്ഥാനം ശുദ്ധിവാദത്തിന്റെ അളവുകോലില്‍ തട്ടി തുടര്‍ച്ചകള്‍ നഷ്ടമായിരിക്കുന്ന ഒരവസ്ഥയിലാണിപ്പോഴുള്ളത്. നവോത്ഥാനം എന്ന പദം സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കപ്പെടുന്നത് കൊണ്ടാണ് പലപ്പോഴും അതിന്റെ അവകാശികളും പിന്തുടര്‍ച്ചക്കാരും ആരെന്ന തര്‍ക്കം ഉടലെടുക്കുന്നത്.
വിശ്വാസരംഗത്ത് ജീര്‍ണതയില്‍ ആണ്ടുപോയിരുന്ന ഒരു ഘട്ടത്തില്‍ വൈയക്തികമായും സംഘമായും നിര്‍വഹിക്കപ്പെട്ട സംസ്‌കരണ പ്രക്രിയക്ക് നവോത്ഥാനമെന്ന പേരിനേക്കാള്‍ യോജിക്കുക പരിഷ്‌കരണം എന്നാണ്. വിശ്വാസരംഗത്ത്, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഏകദൈവ വിശ്വാസത്തിന്റെ കാര്യത്തിലാണ് ശുദ്ധിവാദം (പ്യൂരിറ്റാനിസം) പ്രഥമമായി പ്രയോഗിക്കപ്പെട്ടത്. ഏകദൈവാരാധനയുടെ കാര്യത്തില്‍ മുസ്‌ലിം സമുദായം ഇസ്‌ലാമിന്റെ ആദിമ വിശുദ്ധിയിലേക്ക് തിരികെ പോകണമെന്നായിരുന്നു ആദ്യകാല പരിഷ്‌കരണ പ്രവര്‍ത്തകരുടെ ആഹ്വാനം. എന്നാല്‍ അതേ കാലത്ത് തന്നെ മറ്റ് സമുദായങ്ങളുടെ ഇടയില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളും മുസ്‌ലിം സമുദായത്തിനിടയില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളും പ്രയോഗിക തലത്തില്‍ സമാനമായിരുന്നു. ആധുനികതയോടുള്ള ക്രിയാത്മകമായ സമീപനമായിരുന്നു പൊതുസവിശേഷത.
എന്നാല്‍, വിവിധ മേഖലകളില്‍ നടന്ന ആധൂനീകരണ പ്രക്രിയകളുടെ പ്രചോദനം വ്യത്യസ്തമായിരുന്നു. വക്കം മൗലവിയുടേയും കേരള മുസ്‌ലിം ഐക്യസംഘത്തിന്റേയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ശ്രീനാരായണ ഗുരുവിന്റെ അവര്‍ണര്‍ക്ക് വേണ്ടിയുള്ള വിദ്യാലയങ്ങളും ഏലിയാസ് ചാവറയച്ചന്‍ എല്ലാ ഇടവകകളിലും വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങളും പ്രവര്‍ത്തന തലത്തില്‍ സമാന സ്വഭാവമുള്ളതായിരുന്നെങ്കിലും അവയുടെ പ്രചോദന കേന്ദ്രങ്ങള്‍ വ്യത്യസ്തമായിരുന്നു. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശവും ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന അരുവിപ്പുറം പ്രതിഷ്ഠയും ആരാധനാ കേന്ദ്രങ്ങളില്‍ നടന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളായിരുന്നു. രണ്ടിന്റെയും പ്രചോദന കേന്ദ്രങ്ങള്‍ വ്യത്യസ്തമാണെന്ന് പറയേണ്ടതില്ലല്ലോ.

ശുദ്ധിവാദവും നവോത്ഥാനവും

മുസ്‌ലിം സമുദായത്തിനുള്ളില്‍ നടന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെയും നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും പ്രചോദന കേന്ദ്രം ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളുമായിരുന്നു. വിശ്വാസ രംഗത്ത് ആദിമ വിശുദ്ധിയിലേക്ക് തിരികെ പോകാന്‍ ആഹ്വാനം ചെയ്ത നവോത്ഥാന നായകര്‍ ആരും തന്നെ, സാമൂഹ്യരാഷ്ട്രീയസാംസ്‌കാരിക രംഗത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രവാചക കാലത്തെ വിശുദ്ധിയെക്കുറിച്ചോ ആ മഹത്വത്തിലേക്ക് തിരികെ പോകണമെന്നോ അക്ഷരാര്‍ഥത്തില്‍ പറഞ്ഞിരുന്നില്ല. ജീവിക്കുന്ന കാലത്തെ ഏറ്റവും പുരോഗമനപരമായ പ്രവര്‍ത്തനങ്ങളിലേക്കും മാര്‍ഗങ്ങളിലേക്കും ചേക്കേറുന്നതിനെക്കുറിച്ചും പൊതു മണ്ഡലത്തില്‍ സജീവമാകുന്നതിനെക്കുറിച്ചുമാണ് അവര്‍ സംസാരിച്ചത്. അതിന്റെ തുടര്‍ച്ചയാണ് പൊതു വിദ്യാലയങ്ങളിലേക്ക് സമുദായത്തെ ആകര്‍ഷിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലെ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് സ്വദേശാഭിമാനി പോലുള്ള പത്രപ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നത്.

വക്കം മൗലവി
വക്കം മൗലവി
സ്വന്തമായി പത്രം തുടങ്ങാന്‍ സാധിച്ച വക്കം മൗലവിക്ക് സ്വന്തമായി അറബി പഠിപ്പിക്കുന്ന സ്‌കുള്‍ തുടങ്ങാന്‍ സാധിക്കുമായിരുന്നിട്ടും, സര്‍ക്കാറിന് നിവേദനം നല്‍കി അറബി ഭാഷ ഉള്‍പ്പെടുത്തി, മുസ്‌ലിം സമുദായത്തെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കാന്‍ പരിശ്രമിച്ചത് പൊതുമണ്ഡല രൂപീകരണത്തിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധകൊണ്ടായിരുന്നുവെന്ന് കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള പഠനത്തില്‍ പി ഗോവിന്ദപിള്ള നിരീക്ഷിക്കുന്നുണ്ട്. വിവിധ സമുദായങ്ങള്‍ക്കിടയിലുള്ള സാംസ്‌കാരിക വിനിമയങ്ങള്‍ സാധ്യമായെങ്കില്‍ മാത്രമേ നവോത്ഥാനം സാധ്യമാകൂവെന്ന് വക്കം മൗലവി തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവിന് എത്രകാലം വരെ തുടര്‍ച്ചകള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞു എന്നതാണ് അന്വേഷിക്കേണ്ടത്.
എല്ലാ വെള്ളിയാഴ്ചകളിലും മലയാളത്തില്‍ നടക്കുന്ന ജുമുഅ പ്രസംഗങ്ങള്‍ (ഖുതുബകള്‍), പ്രാഥമിക മതപഠന കേന്ദ്രങ്ങളില്‍ അറബി മലയാളത്തിന് പകരം മലയാള ഭാഷ, മലയാളി മുസ്‌ലിമിന്റെ മതപഠന കേന്ദ്രമായിരുന്ന ഓത്തുപള്ളികള്‍ക്കും പള്ളിദര്‍സുകള്‍ക്കും (മുസ്‌ലിം പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മതപഠന സംവിധാനം) പകരം ആധുനിക ബോധന സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള മതപഠനം തുടങ്ങിയ ഏതാനും ചില മേഖലകളില്‍ മാത്രം അത് ഒതുങ്ങിപ്പോയി എന്നതാണ് നവോത്ഥാന പ്രക്രിയ നേരിട്ട പ്രതിസന്ധി. അനുസ്യൂതം തുടരുന്ന ഒരു ഒഴുക്ക് അതിനുണ്ടായില്ല. അതേ സമയം, വിശ്വാസ കര്‍മരംഗത്ത് ‘പരിഷ്‌കരണം’ തുടരുകയും ചെയ്തു.
മുസ്‌ലിം സ്ത്രീ പള്ളിപ്രവേശനവും അന്ധവിശ്വാസനാചാരങ്ങളുടെ പേരിലുള്ള ചൂഷണങ്ങള്‍ ഏറെക്കുറെ വിപാടനം ചെയ്യുവാനും ഈ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. എന്നാല്‍, മുസ്‌ലിം സ്ത്രീകളെ സാമൂഹിക നേതൃരംഗത്തേക്ക് എത്തിക്കുന്നതിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാലത്തിനനുസരിച്ച് മുന്നോട്ട് പോകുന്നുതിലും നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചകള്‍ ഉണ്ടായില്ല. എഴുപതുകള്‍ക്ക് ശേഷം, വിദ്യാഭ്യാസ രംഗത്ത് കടന്നുവന്ന സമന്വയ വിദ്യാഭ്യാസവും മള്‍ട്ടി ഡിസിപ്ലിനറിയും ഉള്‍ക്കൊണ്ട് കേരളത്തില്‍ മുന്നോട്ട് പോകാന്‍ സാധിച്ചത് യാഥാസ്ഥിതിക വിഭാഗം എന്ന് നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുദ്രകുത്തുന്ന സുന്നി വിഭാഗങ്ങള്‍ക്കാണ്.

സലഫിസത്തിലേക്കുള്ള വഴി

കേരളത്തില്‍ നടന്ന മുസ്‌ലിം നവോത്ഥാന ശ്രമങ്ങളെ സലഫിസവുമായി ചേര്‍ത്ത് വായിക്കുന്നതില്‍ അപാകതയുണ്ട്. കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാഹ് എന്ന സംജ്ഞയുടെ ഭാഗമായി മനസ്സിലാക്കുന്നതിലാണ് കൂടുതല്‍ ശരി. ഇംഗ്ലീഷില്‍ റിഫോര്‍മേഷന്‍, റിവൈവല്‍ എന്നെല്ലാം അര്‍ഥം പറയാവുന്ന പദമാണ് അറബിയിലെ ഇസ്‌ലാഹ്. വ്യക്തികളെയും സമൂഹങ്ങളെയും ഇസ്‌ലാമിന്റെ വിശുദ്ധിയിലേക്ക് മടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇസ്‌ലാഹ് അഥവാ പരിഷ്‌കരണം എന്ന് പറയുന്നത്. (ഖുര്‍ആന്‍ 11: 88). ആദിമ വിശുദ്ധിയിലേക്കുള്ള മടക്കം എന്നാല്‍ മാനവ സംസ്‌കാരത്തിന്റെ ആദ്യഘട്ടങ്ങളെ പുനരാവര്‍ത്തനം ചെയ്യുക എന്നതല്ല, മറിച്ച് അക്കാലം തൊട്ട് രൂപപ്പെട്ട ആശയസംഹിതയുടെ പരിശുദ്ധി തിരിച്ചെടുക്കുക എന്നതാണെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ ഇര്‍ഫാന്‍ അഹമ്മദ് വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇസ്‌ലാഹിന്റെ അഥവാ പരിഷ്‌കരണത്തിന്റെ സൈദ്ധാന്തിക അടിത്തറ എക്കാലത്തും ഒന്നായിരിക്കുകയും പ്രസ്തുത പ്രക്രിയ നവീനമായിരിക്കുകയും ചെയ്യും.

കെഎന്‍എം സമ്മേളനം
കെഎന്‍എം സമ്മേളനം
എന്നാല്‍, പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ പെട്രോള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയത് മുതല്‍ സൗദി അറേബ്യ കേന്ദ്രമായുള്ള സലഫി ആശയധാരയ്ക്ക് കേരളത്തിനകത്തും പുറത്തും സ്വീകാര്യത ലഭിച്ചു. എഴുപതുകള്‍ക്ക് ശേഷം കേരളത്തില്‍ നിന്നുളള വമ്പിച്ച ഗള്‍ഫ് പ്രവാസവും അതുണ്ടാക്കിയ സാമ്പത്തിക അഭിവൃദ്ധിയും മധ്യവര്‍ഗ വിഭാഗത്തിന്റെ വളര്‍ച്ചയും കേരള മുസ്‌ലിംകളുടെ ദിശാനിര്‍ണയത്തില്‍ സ്വാധീനിച്ചു. 1979 ല്‍ പുളിക്കല്‍ വെച്ച് നടന്ന മുജാഹിദ് സമ്മേളനത്തിന് ശേഷം, മുജാഹിദ് പ്രസ്ഥാനത്തിന്റെ വിവിധ സമ്മേളനങ്ങളില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രതിനിധികള്‍ ധാരാളമായി സംബന്ധിച്ചു. ക്രമേണ, ശുദ്ധിവാദം വിശ്വാസരംഗങ്ങളില്‍ നിന്ന് സാമൂഹിക രാഷ്ട്രീയ രംഗത്തേക്കും കടന്നുവരാന്‍ തുടങ്ങി. തൊണ്ണൂറുകള്‍ക്ക് ശേഷം അത് ശക്തിപ്പെടുകയും സലഫി രീതിശാസ്ത്രം (സലഫി മന്‍ഹജ്) അനുസരിച്ചല്ലാത്ത എല്ലാ കാര്യങ്ങളും ഇസ്‌ലാമികവിരുദ്ധമായി കണക്കാക്കുകയും ചെയ്തു.
ഏകദൈവ വിശ്വാസത്തിന്റെ കാര്യം മാറ്റിനിര്‍ത്തിയാല്‍, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ സലഫി രീതിശാസ്ത്രം ഒരു ബുഹസ്വര സമൂഹത്തിന് യോജിച്ചതോ ഉള്‍ക്കൊള്ളാനാവുന്നതോ ആയിരുന്നില്ല. പ്രമാണങ്ങളുടെ അക്ഷരവായന ആന്തരികവത്കരിച്ച പ്രസ്തുത രീതിശാസ്ത്രം സാമൂഹിക രംഗങ്ങളില്‍ നിന്നുള്ള പിന്മാറ്റത്തിനും കാര്‍ക്കശ്യത്തിലേക്കും വഴിതെളിയിച്ചു. കേരളത്തിന്റെ പ്രഥമ ചരിത്രഗ്രന്ഥമായ തുഹ് ഫത്തുല്‍ മുജാഹിദീന്റെ കര്‍ത്താവ് സൈനുദ്ദീന്‍ മഖ്ദൂം മുതല്‍ തുടങ്ങുന്ന പരിഷ്‌കരണ, നവോത്ഥാന പ്രവര്‍ത്തനങ്ങളെ പെട്രോള്‍ കണ്ടുപിടുത്തത്തിന് ശേഷം കടന്നുവന്ന സലഫിസവുമായി കൂട്ടിച്ചേര്‍ക്കുന്നത് ചരിത്രപരമായും വസ്തുനിഷഠാപരമായും തെറ്റാണ്.

മുസ്‌ലിം ലീഗിന്റെ പങ്ക്


മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവര്‍ 
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവര്‍ 
കേരളത്തില്‍ മുസ്‌ലിം സമുദായത്തെ പുരോഗതിയിലേക്കും നവോത്ഥാനത്തിലേക്കും നയിച്ചതില്‍ മുജാഹിദ് പ്രസ്ഥാനത്തിനും മുസ്‌ലിം ലീഗിനും ഒരു പോലെ പങ്കുണ്ട്. ഐക്യകേരളം രൂപീകരിച്ചതിന് ശേഷം, മുസ്‌ലിം സമുദായത്തിനിടയിലുണ്ടായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും സ്ഥാപനങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിം ലീഗിന്റെയുംമ മുജാഹിദ് പ്രസ്ഥാനം അടക്കമുള്ള സമുദായ സംഘടനകളുടെയും പങ്ക് വ്യക്തമാകുന്നതാണ്. മുസ്‌ലിം ലീഗിന് ധൈഷണികമായി നേതൃത്വം നല്‍കിയിരുന്നത് മുജാഹിദ് നേതാക്കളായിരുന്നു. കെ എം മൗലവി, ഒരേ സമയം കേരള നദ് വത്തുല്‍ മുജാഹിദീന്റെ പ്രസിഡന്റും മുസ്‌ലിം ലീഗിന്റെ വൈസ് പ്രസിഡന്റുമായിരുന്നു. സീതിസാഹിബിനെ പോലുള്ളവരുടെ ദീര്‍ഘവീക്ഷണവും ബാഫഖി തങ്ങളെ പോലുള്ളവരുടെ ജനകീയാടിത്തറയുമാണ് മുസ്‌ലിം സമുദായത്തെ ഇന്ന് കാണുന്ന പുരോഗതിയിലേക്ക് നയിച്ചതെന്ന് മുസ്‌ലിം ലീഗിന്റെ ചരിത്രകാരന്മാര്‍ എല്ലാം സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്. തൊണ്ണൂറുകള്‍ക്ക് ശേഷം സാമൂഹിക രംഗത്ത് നിന്നുള്ള പിന്മാറ്റം ആരംഭിച്ചിരുന്ന മുജാഹിദ് പ്രസ്ഥാനം, 2002 ലെ പിളര്‍പ്പോടുകൂടി അത് മൂര്‍ധന്യദശയിലെത്തി. ഇത് മുസ്‌ലിം ലീഗിനും സമുദായത്തിനും ധൈഷണിക സംഭാവനകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി. 1989 ല്‍ സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന്, ലീഗിന് ‘സമുദായത്തിന്റെ പൊതുവേദി’ എന്ന സ്ഥാനം നഷ്ടമായി. അതുകൊണ്ട് തന്നെ, തൊണ്ണൂറുകള്‍ക്ക് ശേഷം മുസ്‌ലിം നവോത്ഥാന രംഗത്ത് കാര്യമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ മുസ്‌ലിം ലീഗിനും മുജാഹിദ് പ്രസ്ഥാനത്തിനും സാധിച്ചിട്ടില്ല.
ഒരു സമൂഹത്തിന്റെ പുരോഗതിയിലേക്ക് നയിച്ചിരുന്ന ഘടകങ്ങള്‍ ഏതെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കുന്നത് അതിന്റെ കാര്‍ബണ്‍ കോപ്പി പുതിയകാലത്ത് പ്രതിഷ്ഠിക്കാനല്ല, മറിച്ച് ആ ഘടകങ്ങളുടെ നവീനവും കാലികവുമായ നിര്‍വഹണമാണ് അതിലൂടെ സാധ്യമാകേണ്ടത്. ശുദ്ധിവാദം നവോത്ഥാന പ്രസ്ഥാനത്തെ വഴിതെറ്റിച്ചത് അവിടെയാണ്. ഏകദൈവ വിശ്വാസരംഗത്ത് ആദിമവിശുദ്ധിയിലേക്ക് മടങ്ങാനുള്ള ആഹ്വാനം, സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലേക്കുള്ള എക്‌സറ്റന്‍ഷനായി മാറി എന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. അത് ഇരട്ടത്താപ്പും കാപട്യവും ഉള്ളില്‍പേറി നടക്കുന്ന അവസ്ഥയുണ്ടാക്കി. അതുകൊണ്ടാണ്, ആദിമവിശുദ്ധിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആഹ്വാനങ്ങള്‍, ഏറ്റവും നവീനമായ സാങ്കേതിക വിദ്യയിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നത്.
ഈ കാപട്യത്തോട് കൂടി ജീവിക്കാന്‍ സാധിക്കില്ലെന്ന പ്രഖ്യാപനമാണ് ഇസ്‌ലാമിക രാജ്യങ്ങളിലേക്കുള്ള പാലായനം. കാരണം, ശുദ്ധിവാദ പ്രകാരം ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നത് വിശ്വാസിക്ക് ചേര്‍ന്നതല്ല. മുസ്‌ലിം ലീഗിന്റെ റോള്‍ ഇവിടെയാണ്. ലോകത്ത് അപൂര്‍വമായി മാത്രം കാണുന്ന ഒരു സവിശേഷത കൂടിയാണ് മുസ്‌ലിം ലീഗ്. ഒരു മതേതര ജനാധിപത്യ രാജ്യത്ത്, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ട് തന്നെ ഒരു മുസ്‌ലിമിന് ജീവിക്കാനാവും എന്ന് തെളിയിക്കുന്നതാണ് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍. അത് അവന്റെ വിശ്വാസത്തിനോ രാജ്യത്തെ മതേതരമായ നിയമസംവിധാനങ്ങള്‍ക്കോ യാതൊരു പോറലുമേല്‍പിക്കുന്നില്ല എന്ന പ്രഖ്യാപനം കൂടിയാണത്.

മുന്നോട്ടുള്ള വഴി




ടി പി അഷ്‌റഫലിയും പി കെ ഫിറോസും
ടി പി അഷ്‌റഫലിയും പി കെ ഫിറോസും
വളരെ വലിയ ദൗത്യമാണ് മുസ്‌ലിം ലീഗിന് നിര്‍വഹിക്കാനുള്ളത്. പുരോഗമന ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന പലരും ഇന്ന് സംഘടനാപരമായി ലീഗിന്റെ മുഖ്യധാരക്ക് പുറത്താണ് നില്‍ക്കുന്നത്. പള്ളികളില്‍ നിന്ന് അനാവശ്യമായി ശബ്ദം പുറത്ത് വിടുന്നത് നിയന്ത്രിക്കണമെന്ന് ഫേസ്ബുക്കിലൂടെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഏറെ ക്രൂശിക്കപ്പെട്ട യൂത്ത് ലീഗ് നേതാവാണ് പി കെ ഫിറോസ്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അതേ അഭിപ്രായം ലീഗ് അധ്യക്ഷന്‍ തന്നെ മുന്നോട്ട് വെച്ചു.
ഏറെക്കാലം സാമൂഹിക നവോത്ഥാനത്തിന് ഉതകുന്ന പ്രമേയങ്ങളൊന്നും തന്നെ മുസ്‌ലിം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. നേരത്തെ സൂചിപ്പിച്ച ധിഷണാപരമായ തളര്‍ച്ച അതിന്റെ കാരണമാവാം. പ്രമാണിമാരെയും മധ്യവര്‍ഗ സമൂഹത്തെയും പിണക്കുന്ന നിലപാടുകള്‍ ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാവുക അപൂര്‍വമാണ്. എന്നാല്‍ അടുത്ത കാലത്തായി, ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് രംഗത്തുവന്നു. അതേസമയം, വിവാഹപ്രായം സംബന്ധിച്ച് പുരോഗമനപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന്റെ പേരില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയും പി കെ ഫിറോസും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. സമുദായത്തെ മുന്നോട്ട് നയിക്കുന്ന അജണ്ടകള്‍ ഏറ്റെടുക്കാന്‍ മുസ്‌ലിം ലീഗ് മടി കാണിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.
ഒരു കാലത്ത് ഖമറുന്നീസ അന്‍വറിനെ തെരെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറായിരുന്നു. പിന്നീട് മുസ്‌ലിം പെണ്‍കുട്ടികള്‍ സാമൂഹിക രംഗത്ത് ഏറെ ദൃശ്യപ്പെടുന്ന ഈ കാലത്ത് ഒരു സ്ത്രീയെ പോലും മത്സരിപ്പിക്കാന്‍ സാധിക്കാതെ പോയത്, പുരോഗമനപരമായ അജണ്ടകളുമായി ധൈഷണിക പിന്തുണ നല്‍കാന്‍ സമുദായ നേതൃത്വങ്ങള്‍ തയ്യാറാകത്തത് കൊണ്ടാണ്.
ആത്മനിഷ്ഠമല്ലാത്ത യുക്തിബോധം (Non Subjective Reason) അടിസ്ഥാനപ്പെടുത്തി, നവീനമായ പരിഷ്‌കരണ ചിന്തകള്‍ മുന്നോട്ട് വെക്കാന്‍ സമുദായ സംഘടനകള്‍ക്ക് സാധിക്കേണ്ടതുണ്ട്. വെള്ളിയാഴ്ചകളിലെ ജുമുഅ പ്രസംഗം മലയാളത്തില്‍ നടത്താന്‍ ധൈര്യം കാണിച്ച നവോത്ഥാന പ്രസ്ഥാനങ്ങള്‍ സമന്വയത്തിന്റെയും ബഹുസ്വരതയുടെയും മാര്‍ഗങ്ങളിലൂടെ മുന്നോട്ട് പോകാന്‍ ബാധ്യസ്ഥരാണ്. കേരള മുസ്ലിംകളുടെ ഭൂരിപക്ഷത്തെയും പ്രതിനിധീകരിക്കുന്ന സമസ്ത വിഭാഗങ്ങള്‍, നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്ന ശുദ്ധിവാദത്തെ നിരസിച്ചുകൊണ്ട് തന്നെ സാമുദായിക നവോത്ഥാനത്തിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, സമുദായത്തെ കൂടുതല്‍ ഉള്‍വലിയുന്നതില്‍ നിന്നും മാറ്റിനിര്‍ത്തി, പൊതുമണ്ഡലവുമായി ഇഴകിച്ചേരാന്‍ പ്രാപ്തമാക്കേണ്ട ഉത്തരവാദിത്തം കൂടി അതിനുണ്ട്. സാമൂഹിക നവോത്ഥാനത്തില്‍ സമുദായത്തിലെ ഓരോ അംഗവും, ലിംഗഭേദമന്യേ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ട് എന്നുറപ്പുവരുത്തണം. സ്തീകളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിലും നേതൃരംഗത്തേക്ക് കൊണ്ടുവരുന്നതിലും ലീഗിന് വലിയ എതിര്‍പ്പുണ്ടാകുന്നത് സമസ്തയുടെ ഭാഗത്ത് നിന്നാണ്. മുസ്‌ലിംകള്‍ക്ക് വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പ്രചോദനമേകുന്ന ആശയസ്രോതസ്സിനെ അവലംബമാക്കി കൊണ്ട് തന്നെ പൊതുമണ്ഡലത്തെ ശക്തിപ്പെടുത്തി, സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളോടെ മുന്നോട്ട് പോകാന്‍ സാധിക്കും. ആ സാധ്യതയെ ഏതറ്റം വരെ ഉപയോഗപ്പെടുത്താന്‍ സമുദായ നേതൃത്വങ്ങള്‍ തയ്യാറാകുന്നു എന്നിടത്താണ് കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ ഭാവി.