Monday, December 31, 2012

ഹുസൈന്‍ സലഫിയുടെ സമ്മേളന പ്രസംഗം അവലോകനം ചെയ്യുമ്പോള്‍...

ജനാബ് ഹുസൈന്‍ സലഫി മുജാഹിദ് സമ്മേളനത്തിന്റെ അവസാന ദിവസം പ്രസംഗിച്ചു..അതോടു അണികള്‍ക്ക് അനൈക്യം കൂടി..ഏകനായ ഇലഹിനോട്  മാത്രം സഹയാര്തന പാടുള്ളൂ അല്ലാത്ത രീത്യില്‍ ഉള്ള എല്ലാ അഭൌതിക രീത്യില്‍ ഉള്ള സഹായ തെട്ടവും ശിര്‍ക്ക് ആണ് എന്നുള്ള തൌഹീടി ആശയത്തില്‍ എല്ലാവരും ഒന്നിച്ചു വരുന്ന സമയം ആയിരുന്നു സമ്മേളന അവസാന ദിവസം ആവുമ്പോള്‍..അപ്പോള്‍ ഹുസൈന്‍ സലഫി  പ്രസങ്ങിച്ചത് കേള്‍ക്കുക..



ഇത് കഴിഞ്ഞ ശേഷം വലിയ ഒരു കോലാഹലം തന്നെ ഉണ്ടായി...!!ഹുസൈന്‍ സലഫി ജിന്നോരിസം വിളമ്പി എന്നും .അല്ല അങ്ങനെ ഒന്നും ചെയ്തിട്ടില്ല.ഐക്യത്തിനും ,ചര്‍ച്ച ചെയ്യാനും മാത്രമേ ആഹ്വാനം ചെയ്തിട്ടുള്ളൂ എന്ന് മറ്റു ചിലര്‍ ..യഥാര്‍ത്ഥ ജിന്നോരികള്‍ ആവട്ടെ ഈ പ്രസംഗ ക്ലിപ്പ് ആവോളം പ്രചരിപ്പിച്ചു..ഹുസൈന്‍ സലഫി ചെയ്തത് താഴെ ഫോട്ടോയില്‍ എഴുതിയ പോലെ എന്ന് ചിലര്‍..



പക്ഷെ ഇവിടെ പ്രധാനമായും ചില ചോദ്യങ്ങള്‍ ഉയരുന്നു..

ഒന്ന്)   ഹുസൈന്‍ സലഫി ഐക്യത്തിന് ആഹ്വാനം ചെയ്തത് നമ്മള്‍ സ്വാഗതം ചെയ്യുന്നു. അത് നല്ല കാര്യം തന്നെ.

രണ്ടു )സൗദി സലഫി പണ്ഡിതന്മാരുടെ മേല്‍നോട്ടത്തില്‍ ചര്‍ച്ച നടത്തണം എന്ന് പറഞ്ഞതും തെറ്റില്ല..കാരണം ഗള്‍ഫ്‌ സലഫികാലോ അമേരിക്കന്‍ സലഫികാലോ ആരായാലും ഖുറാനും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെ വിശദീകരണം നല്‍കാന്‍ പറ്റുള്ളൂ..

മൂന്നു )  പക്ഷെ  ഘോര ഘോരം തൌഹീദ് പ്രസങ്ങിക്കുന്ന ഹുസൈന്‍ സലഫി,,യാ ഇബാടല്ല അയീനൂനി എന്നാ വിഷയം പൊതു ജനങ്ങള്‍ക്ക്‌ ഇടയില്‍ പൊന്തി വന്നപ്പോള്‍         അതില്‍ ശിര്‍ക്ക് ഉണ്ടോ ഇല്ലേ എന്ന കാര്യം വ്യകതമായി വളച്ചു കെട്ടു ഇല്ലാതെ പറയാന്‍ ഹുസൈന്‍ സലഫിക്ക് എന്ത്കൊണ്ട് കഴ്യുന്നില്ല???തൌഹീദ് വിഷയം വരുമ്പോള്‍ ഒരു മുജാഹിദ് പണ്ഡിതന്‍ സ്വീകരിക്കേണ്ട നിലപാട് ആണോ ഇത്?ഇങ്ങനെ ആണെങ്കില്‍ എന്തിനു ഈ കഴിഞ്ഞ എഴുപതന്ജ് വര്‍ഷക്കാലം തൌഹീദ് പ്രബോധനം നടത്തി??ഈ ഒറ്റ ദുര്പല്‍ ഹദീസിന്റെ കാര്യത്തില്‍ ഒരു തുറന്ന മറുപടി പറയാന്‍ പറ്റില്ലെങ്കില്‍??ശിര്‍ക്ക് ഉണ്ടെകില്‍ ഉണ്ട് എന്ന് പറയുക ഇല്ലെങ്കില്‍ ഇല്ല എന്ന് പറയുക.ജിന്ന് ഭൌതികം ആണോ അല്ലെ എന്നുള്ളത് തെള്യിച്ചു പറയുക..അതല്ലേ ഒരു പണ്ഡിതന്റെ മാന്യത??

നാല് )  ഗള്‍ഫ്‌ പണ്ഡിതരുടെ അടുത്ത് കരള്‍ മുജാഹിദുകള്‍ വ്യതസ്ത രീത്യില്‍ കാര്യം അവതരിപ്പിച്ചു കൊടുത്തു അതുകൊണ്ടാണ് വ്യത്യസ്ത മറുപടി അവരില്‍ നിന്ന് ലഭിക്കുന്നു എന്ന് ഹുസൈന്‍ സലഫി സൂചിപ്പിക്കുകയുണ്ടായി..എന്തിനു വേണ്ടി ആണ് അങ്ങനെ പറഞ്ഞത്??സ്വന്തം പ്രസ്ഥാനത്തിലെ തല മുതിര്‍ന്ന നേതാക്കള്‍ കാര്യം മനസ്സിലാക്കാതെ ആണോ ഗള്‍ഫ്‌ സലഫി പണ്ഡിതരുടെ അടുത്ത് ഈ വിഷയം അവതരിപ്പിച്ചത്??അത്രയ്ക്ക് അവിശ്വാസം ആണോ ഹുസൈന്‍ സലഫിക്ക് ഔദ്യോഗിക വിഭഗം നേതാക്കളോട്??

അഞ്ചു )  ഒരു പണ്ഡിത എന്നാ നിലക്ക് കാര്യം വ്യകതമായി പറയാതെ ,ഐക്യം ആഹ്വാനം ചെയ്യല്‍ എങ്ങനെ??അതോ ഹുസൈന്‍ സലഫിക്ക് തൌഹീടില്‍ ഇപ്പോഴും സംശയം ആണോ??സുന്നിയില്‍  നിന്ന് വന്ന ശേഷം ഇതുവരെ തൌഹീടിനെ കുറിച്ചുള്ള സംശയങ്ങള്‍ തീര്നില്ലേ???ഇല്ലെങ്കില്‍ ഹുസന്‍ സലഫി പ്രസന്ഗിച്ച തൌഹീദ് പ്രഭാഷനങ്ങള്‍ക്ക് എന്ത് പ്രസക്തി??

ആറു) പെരോടിന്റെ കോലത്തില്‍ ജിന്ന് വന്നതിനെ കളിയാക്കുകയും ,,പിന്നീട് ജിന്ന് മനുഷ്യ രൂപത്തില്‍ വരുമെന്ന് വിശ്വസിക്കുന്ന കൂട്ടരോട് കൂട്ട് കൂടുകയും ചെയ്യുമ്പോള്‍ അതെ പെരോടിന്റെ അനുയായികള്‍ മുജാഹിടായവര്‍ എന്ത് വിചാരിക്കും??ആ കളിയാക്കല്‍ വെറുതെ ആയിരുന്നോ??

ഏഴു)  സ്വന്തം വിശ്വസം ധൈര്യപൂര്‍വ്വം പറയുന്നവന്‍ അല്ലെ യഥാര്‍ത്ഥ സത്യ വിശ്വസി??? അതു തെറ്റാണു എന്ന് തോന്നിയാല്‍ തിരുത്താം..തെളിവുകള്‍ ഉണ്ടെകില്‍ .

എട്ടു ) അണികളെ ഇത്തരത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി ഐക്യ ആഹ്വാനം ചെയ്‌താല്‍ ഐക്യമോ ഉണ്ടാവുക?/അതോ അനൈക്യമോ??

ഒന്‍പതു) ജിന്ന് ബൌതികാമോ അതോ അബൌതികാമോ എന്നുള്ളത് വ്യക്തമായി പറയുക..തെളിവ് സഹിതം പറഞ്ഞാല്‍ അത്  കേരളത്തിലെ വിദ്യാഭ്യാസം ഉള്ള മുജാഹിദുകള്‍ അപ്പോള്‍ തന്നെ അന്ഗീകരിക്കും..എങ്ങും  തൊടാതെ ചര്‍ച്ച നീണ്ടുപോയാല്‍ തൌഹീടില്‍ ഒരു തീരുമാനം ആവാതെ അങ്ങനെ നിലനില്കേണ്ടി വരും..അത് സുന്നികള്‍ മുതലെടുക്കും..തീര്‍ച്ച.


ഇനി അബ്ദുറഹ്മാന്‍ സലഫി ഹുസൈന്‍ സലഫിക്ക് മറുപടി കൊടുക്കന്നത്‌ കാണുക.

Tuesday, October 16, 2012

സകരിയ സ്വലാഹിയുടെ തൌഹീദ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ :ഇവിടെ ചിത്രം പൂര്‍ണമാകുന്നു.!

സകരിയ സ്വലാഹി  തൌഹീദ് വിരുദ്ധ വാദങ്ങള്‍ (ഉദാ:ജിന്നിനെ പൂജിച്ചാല്‍ അത് നമ്മെ സഹായിക്കും) തുടങ്ങിയപോള്‍ തന്നെ അതിനെ ജനാബ് സലാം സുല്ലമി അടക്കം ഉള്ള നേതാക്കള്‍ വിമര്‍ശിച്ചിരുന്നു..അന്ന് തന്നെ സുന്നിസതിലേക്ക് കടക്കാന്‍ പാലം പണിയല്‍ ആണെന്ന്  വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുതിരുന്നു..പക്ഷെ മടവൂര്‍ വിഭാഗത്തിനെ എതിര്‍ത്ത് തോല്‍പിക്കുക എന്ന ഒറ്റ ലക്‌ഷ്യം ഉള്ളത് കൊണ്ട് ഔദ്യോഗിക വിഭാഗം പലപ്പോഴും മൌനം പാലിച്ചു.ചില തെറ്റായ ആശയങ്ങള്‍ക്ക് പച്ച കൊടി കാട്ടിക്കൊടുത്തു..

ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത അത്രയ്ക്ക് വാദങ്ങള്‍ അതിര് കടന്നപ്പോള്‍ ശാസിച്ചു..പുറത്താക്കി ..പക്ഷെ ഇതൊക്കെ ചെയ്യാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു..അതിനിടയില്‍ അദ്ദേഹം ജിന്ന് ആശയം പലരുടെയും തലയില്‍ ഏറ്റി കഴിഞ്ഞിരുന്നു..
പുറത്താക്കപ്പെട്ട അദ്ദേഹം അടങ്ങി ഇരുന്നില്ല..തൌഹീദ് എന്നാ പേരില്‍ സര്‍വ അന്ധവിശ്വ്സങ്ങളും നാട് നീളെ പ്രചരിപ്പിച്ചു...കൂടാതെ സുന്നികള പോലും ഉപയോഗിക്കാത്ത സഭയ്മല്ലാത്ത പദ പ്രയോഗങ്ങളും.

ഫലമോ തിരുവനന്തപുഅറത്തു  ചിലര്‍ സുന്നി പ്രസ്ഥാനത്തിലേക്ക് തിരിച്ചു പോയി..അവര്‍ സകരിയ സലഹിയെയും കൂടെ വിളിക്കുന്നു അവരുടെ കത്ത് വായിക്കുക
സകരിയ സലഹി അര്‍ദ്ധ സുന്നി ആയതിനാല്‍ അദ്ദേഹത്തിനെ മാത്രം പ്രത്യേകം ക്ഷണിക്കുന്നു..!!


പുഴക്കരയില്‍ ഉള്ള ജിന്നിനെ സന്നിഗ്ധ ഘട്ടത്തില്‍ സഹായം ചോദിച്ചാല്‍ ശിര്‍ക്ക് ആകുമോ എന്നാ ചോദ്യത്തിന് ആകില്ല എന്ന് പറഞ്ഞപ്പോള്‍ ആണ് സത്യത്തില്‍ ഔദ്യോഗിക വിഭാഗം നേതാക്കള്‍ ശരിക്കും ഞെട്ടിയത്..സകരിയ സലഹി വെറും ഒരു സുന്നി ചാരന ആണെന്ന് അവര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും

പക്ഷെ ഔദ്യോകിക വിഭാഗത്തിന്റെ നില നില്പ് ഇനി സിഹ്ര്‍ കന്നെര്‍ മുതലായ അന്ധവിശ്വ്സങ്ങളെ നയയീകരിച്ചുകൊണ്ട് മുന്നോട്ടു പോകുമോ??ഇല്ല എന്നാണ് ഉത്തരം..ഇവയൊക്കെ ഒഴിവാക്കി പഴയ തോഹീടിലേക്ക് തിരിച്ചു പോയാല്‍ മാത്രമേ ഇനി രക്ഷയുള്ളൂ..സകരിയ വിഭഗം ഒരു സുന്നി അവാന്തര വിഭാഗം ആയി നില കൊള്ളും..കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ സ്വഭാവികമായും മാറി വരുമ്പോള്‍ ഈ വിഭഗം താനെ ഇല്ലാതാകും..ഗള്‍ഫ്‌ സലഫികളിലെ അന്ധവിശ്വസം ഇസ്ലാമാമുമായി ബന്ധം ഇല്ല എന്ന് അവര്‍ വഴിയെ മനസ്സിലാക്കും..പക്ഷെ കെ എന്‍ എമ്മിന്റെ ഭാവി ഇനി അവര്‍ എടുക്കുന്ന ധീരമായ നിലപാടിനെ ആശ്രിച്ചിരിക്കും..

Friday, September 21, 2012

ഇബ്നു ബാസിന്റെ ഫത്വയുടെ പേരില്‍ കടിപിടി കൂടുന്ന ഇന്‍സ് ഗ്രൂപ്പും ജിന്ന് ഗ്രൂപ്പും !

ഇബ്നുബാസിന്റെ ഫത്വയുടെ പേരില്‍ രണ്ടു ഗ്രൂപ്പിലും അടി പിടി ഉണ്ടാകാന്‍ തുടങ്ങിയിട്ട് കുറച്ചു നാള്‍ ആയി..എന്താണ് വസ്തുത .

ഇന്‍സ് ഗ്രൂപ്പിലെ അബ്ദുല്‍ റഹിമാന്‍ സലഫി പറയുന്ന ഇബ്നു ബാസിന്റെ ഫത്വ  അദ്ടെഹത്തിന്റെ വാദത്തിനു അനുകൂലം ആണ് എന്ന് പറയുന്നു..

ജിന്ന് ഗ്രൂപ്പ്‌ ആകട്ടെ തങ്ങളുടെ വാദത്തിനു എതിരല്ല ഇബ്നു ബാസിന്റെ ഫത്വ എന്ന് വാദിക്കുന്നു .അനുകൂലം ആണെന്നാണ് സകരിയ പറയുന്നത്.

അപ്പോള്‍ ആരു പറയുന്നത് ആണ് ശരി??

നമുക്ക് നോക്കാം

ഇതിലെ ആദ്യത്തെ പേജ് വായിക്കുക ..ഇതില് സിഹ്ര്‍ നീക്കാന്‍ വേണ്ടി ജിന്നിനോട് സഹായം തേടാന്‍ പാടുണ്ടോ എന്നാണു ചോദ്യം .സത്യത്തില്‍ ചോദ്യം തന്നെ അസംബന്ധം ആണ് ,കാരണം കാണാത്ത ജിന്ന്നോട് സഹായം ചോദിക്കുന്ന പ്രശനം ഉടിക്കുന്നില്ലല്ലോ ..ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് അതന്നെ സിഹ്ര്‍ ഫലിക്കും ,അത് ഫളിപ്പിക്കുന്നത് ജിന്ന് ആണ് എന്നാ അന്ധവിശ്വ്സം ഉള്ളത് കൊണ്ടാണ്.കാരണം ജിന്നുകള്‍ സിഹ്ര്‍ ഫളിപ്പിക്കും എന്ന് വിശ്വസിക്കുന്നത് കൊണ്ട് ആണ് ആ ജിന്നുകളോട് തന്നെ ആ സിഹ്ര്‍ ഇല്ലാതാക്കാന്‍ സഹായം ചോദിക്കാമോ എന്നാ ചോദ്യം ഉയരുന്നു...അന്ധവിശ്വാസിയായ ഇബ്നു ബാസ് മറുപടി ഇങ്ങനെ പറഞ്ഞു..ഘയിബ്‌ ആയ അല്ലെങ്കില്‍ ഹാളിര്‍ ആയ ജിന്നുകളോട് തേടുന്നത് ശിര്‍ക്ക് ആണ്.ഘയിബ്‌ ആണോ ഹാളിര്‍ ആണോ എന്നാ വ്യത്യാസം ഇല്ല..ഇത് അബ്ദുല്ക് റഹ്മാന്‍ സലഫിക്ക് തെളിവ് ആണ്..

പക്ഷെ അന്ധവിശ്വാസിയായ ഇബ്നു ബാസ് മറ്റൊരു സ്ഥലത്ത് തന്റെ വാദം മാറ്റിപ്പറഞ്ഞു .

അത് മൂന്നാമത്തെ പേജില്‍ വായിക്കുക
യാ ഇബാടല്ല എന്നാ ഹദീസ്‌ കണ്ടപ്പോള്‍ ഇബ്നുബാസ് മലക്കം മറിഞ്ഞു.അവിടെ ഇങ്ങനെ പറഞ്ഞു.അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ എന്ന് പറഞ്ഞാല്‍ അതില്‍ ഹാളിര്‍ ഉള്ള ജിന്നുകളെയും മലക്കുകളെയും ഉള്പെടുതിയാല്‍ അത് ശിര്‍ക്ക് അല്ല..
ഈ വൈരുധ്യമാത്ക വാദം ഉണ്ടാക്കിയത് ഇബ്നു ബാസ് തന്നെ ..സിഹ്ര്‍ നീക്കാന്‍ ഹാളിര്‍ ഉള്ള ജിന്നിനോട് സഹായം തേടിയാല്‍ ശിര്‍ക്ക് ആണ്..പക്ഷെ വളഞ്ഞു മൂക്ക് പിടിച്ചു കൊണ്ട് യാ ഇബാടല്ല എന്ന് പറഞ്ഞു എന്റെ മൃഗത്തെ പിടിച്ചു കെട്ടാന്‍ സഹായിക്കണേ ന്നു ജിന്നിനെ ഉദ്ദേശിച്ചു പറഞ്ഞാല്‍ ശിര്‍ക്ക് അല്ല..കാരണം അവിടെ ഘയിബ്‌ ഇല്ല...ആദ്യ സ്ഥലത്ത് ഹാളിര്‍ ആണെങ്കിലും ശിര്‍ക്ക് ആണ്.!!

ഈ വൈരുധ്യമാത്മക ഫത്വ ,രണ്ടു കൂട്ടരും പരസ്പരം  അവരുടെ വാദം ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു...എന്ത് പറയാന്‍ !!എന്നിട്ട് പരസ്പരം ചെളി വാരി എറിയുന്നു..മുഹമ്മദ്‌ ബഷീര്‍ എന്നാ മൊബൈല്‍ നമ്പര്‍ കൊടുത്ത മാന്യ ദേഹം ഇതില്പെട്ടു നട്ടം തിരിയുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചു ??ലോക സലഫികള്‍ എന്നാ ഓമനപ്പേരില്‍ ഉള്ള ഗള്‍ഫ്‌ സലഫികളെ ,വരുടെ വലാട്ടികലായി,,അവരുടെ അടിമകളെ പോലെ കഴിയുന്നതുകൊണ്ടാണ് ഇങ്ങനെ ആവുന്നത്..അല്ലാതെ സത്യം ,തൌഹീദ് വെട്ടി തുറന്നു പറയാന്‍ തയാര്‍ ആയാല്‍ ആ അന്ധവിശാസികലായ്‌ ഗള്‍ഫ്‌ സലഫികള്‍ക്കും തൌഹീടിലേക്ക് മടങ്ങി വരും..ഗള്‍ഫ്‌ സലഫി നേതാക്കളുമായി സംവാദം നടത്താന്‍ ഇവര്‍ ധൈര്യം കാണിക്കണം..അബ്ദുല്‍ റഹ്മാന്‍ സലഫി ആണ്ഇതിനു തയാര്‍ ആകേണ്ടത്..പക്ഷെ സിഹ്ര്‍ വിശ്വസിച്ചു കൊണ്ട് അവരുടെ അടുത്ത സംവാദത്തിനു പോയാല്‍ ,അബ്ദുല്‍ റഹ്മാന്‍ സലഫിയുടെ തൌഹീദിന് പിടിച്ചു നില്‍കാന്‍ കഴ്യില്ല..

ഏതു പണ്ഡിതന്‍ വൈരുധ്യാത്മക വാദങ്ങള്‍ എഴുതിയാല്‍ അത് തെറ്റാണു എന്ന് പറയാന്‍ ഉള്ള ആരജവം പണ്ഡിതര്‍ കാണിക്കണം..ഗള്‍ഫു പണം വന്നില്ലെങ്കിലും വേണ്ടില്ല..ആദര്‍ശം വിട്ടു കളിക്കരുത്.



 

സുറുമ കുറ്റിയില്‍നിന്നു കോല് ഊരല്‍ എന്നാ ഉദാഹരണവും ശരിയത് നിയമങ്ങളെ അട്ടിമറിക്കുന്ന വ്യാജ സലഫികളും

വ്യഭിചാര ആരോപണം വീണ്ടും ചര്‍ച്ച വിഷയം ആയിര്‍ക്കുന്നുവല്ലോ..ഇതോടു അനുബന്ധിച്ച് ഇസ്ലാമിക നിയമങ്ങള്‍ എന്ത് പറയുന്നു എന്ന് നമുക്ക് നോക്കാം..ശിര്‍കിനെയും അന്ധവിശ്വാസങ്ങളെയും ന്യായീകരിച്ച ജിന്ന് സലഫികലും ഖുബൂരികളും ഇസ്ലാമിക ശരിയത് നിയമങ്ങളെയും വെറുതെ വിട്ടില്ല..അവര്‍ ആയതിനെ അവര്‍ക്ക് വേണ്ട രീത്യില്‍ വളച്ചുഒടിച്ചു..ഇതുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയം ആണ് നാല് സാക്ഷികള്‍..

وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَـٰئِكَ هُمُ الْفَاسِقُونَ
ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്‌. അവര്‍ തന്നെയാകുന്നു അധര്‍മ്മകാരികള്‍."

ഇവിടെ പ്രത്യേകം പറഞ്ഞിരിക്കുന്നത് ചാരിട്രവതികളുടെ മേല്‍ മൂനാമന്‍ ആരോപണം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമം ആണ്.ഈ നിയമത്തെ അട്ടിമറിക്കാന്‍ ചെയ്ത ഒരു പണി ആണ്..ഈ നാലു സാക്ഷികള്‍ സംഭവം കാണുമ്പോള്‍ സുറുമ കുറ്റിയില്‍നിന്ന് ഊരുന്ന പോലെ എന്നാ അശ്ലീല പ്രയോഗം..അതായതു പുരുഷ ജനനേന്ദ്രിയം സ്ത്രീ ജനനേന്ദ്രിയത്തില്‍ നിന്ന് ഊരുന്നത് കാണണം അത്രേ ..(ഓ പൊതു ജനം വിഡ്ഢികള്‍ അല്ല വ്യഭിചാരം നാല് പേര് ചേര്‍ന്ന് ഇത്ര ഭംഗിയായി കണ്ടു നില്‍കാന്‍ !!)
ചുരുകത്തില്‍ വീഡിയോ കാമെറ വെച്ച് എടുത്താല്‍ പോരും ഈ പറയുന്ന മാതിരി വീഡിയോ ദൃശ്യം കിട്ടി എന്ന്നു വരില്ല..അതോട് കൂടി അല്ലഹിവിന്റെ നിയമം വെറും അപ്രയോഗിമായ നിയമം ആയി മാറി..!നിയമങ്ങളെ അട്ടിമറിക്കുന്ന പണി ഇതോടു കൂടി ഇവര്‍ ഈ വ്യാജ സലഫികള്‍ നിര്ത്യില്ല..അവര്‍ നാല് സാക്ഷി എന്നത് നാല് പുരുഷ സാക്ഷി തെന്നെ വേണം ശാട്യം പിടിച്ചു .അല്ലങ്കില്‍ ഒരു പുരുഷന് പകരം രണ്ടു പെണ്‍ സാക്ഷികള്‍ എന്നാ വേണമത്രേ..(സാക്കിര്‍ നായിക്ക് ആണ് ഈ പുരുഷ സാക്ഷി നിയമം അല്പം മാറ്റിയത് )  ഈ അശ്ലീല നിയമം വിവരിക്കുന്ന വീഡിയോ കാണുക


പിന്നെയും ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കിയ ഈ ജിന്ന് (ഗള്‍ഫ്‌)സലഫികള്‍ പിതുമായി ബന്ധപ്പെട്ട പല മേഖലകള്‍ക്കും ഈ നിയമം വ്യാപിപ്പിച്ചു..ഉദാഹരണം..പീധനം ഏറ്റു വാങ്ങിയ (ഇര ,victim)
 ഇതുപോലെ നാല് സാക്ഷികളെ കൊണ്ട് വരണം എന്ന് ഇവര്‍ ശഠിച്ചു..ആധുനിക തെളിവെടുപ്പ് രീതികളെ ഇവര്‍ പുച്ചിച്ചു തള്ളി..മെഡിക്കല്‍ പരിശോധന ,ഇരയായ സ്ത്രീയുടെ മൊഴി ,സാഹചര്യ തെളിവുകള്‍ ഇവയെല്ലാം ഇവര്‍ ഇവരുടെ അട്ടിമറി ശരിയത് നിയമങ്ങള്‍ക്ക് വേണ്ടി തള്ളി.

ഇങ്ങനെ പാകപ്പെടുത്തിയ അട്ടിമറി ശരിയത് നിയമങ്ങള്‍ ഇവര്‍ മുസ്ലിം രാജ്യങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു...പാക്സിതനില്‍ സിയാ ഉല്‍ ഹക്കിനെ സ്വാദീനിച്ചു ഈ നിയമം ഇവര്‍ നടപ്പിലാക്കി..ഹുദൂദ്‌ ഓര്‍ഡിനന്‍സ് എന്നാ പേരില്‍ ഈ വ്യാജ ശരിയത് നിയമങ്ങള്‍ അറിയപ്പെടുന്നു..ഇത് നടപ്പിലക്കിയതോട് കൂടി ആയിരക്കണക്കിന് ലൈംഗിക കുട്ടാ കൃത്യങ്ങള്‍ കൂടുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്തു..ഇത് ലോക അടിസ്ഥാനത്തില്‍ ഒച്ചപ്പാട് ഉണ്ടാക്കി..ദൈവിക നിയമങ്ങള്‍ അലങ്കോലപ്പെടുത്തിയ ഇവര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ ‍ ഇവര്‍ക്ക് തന്നെ വിനയായി വന്നു..ഇവര്‍ ബലാല്‍സംഗം എന്നാ പദം നീക്കം ചെയ്തു അതിനു പകരം സിന ഇ ജബാര്‍ (forced zina,നിര്‍ബന്ധിത വ്യഭിചാരം) എന്നാ പദം ഉലപെടുത്തി..ഇതോടു കൂടി ബാലസന്ഗം സിന ആയി വ്യാഖ്യാനിക്കപ്പെടുകയും ,നാല് സാക്ഷി കൊണ്ട് വരാന്‍ പറ്റാതെ എണ്പതു അടി ഏറ്റു വാങ്ങേണ്ട അവസ്ഥ സ്ത്രീകള്‍ക്ക് ഉണ്ടായി..ഇത ചര്‍ച്ച ചെയ്യുന്ന വെബ്സൈറ്റുകള്‍ വായിക്കുക.
http://www.hrcp-web.org/showdocument.asp?id=12
http://globalwebpost.com/farooqm/writings/gender/rape_fiqh.html

http://newpol.org/node/225
.http://www.patheos.com/blogs/altmuslim/2006/08/changes_in_pakistans_rape_laws_slowly_make_progress/

ഈ അക്രമങ്ങള്‍ കണ്ടു മനസ്സലിഞ്ഞ പഴയ പ്രസിഡണ്ട്‌ പര്‍വെസ്‌ മുഷറഫ്‌  ഹുദൂദ്‌ ഓര്‍ഡിനന്‍സ് മാറ്റം വരുത്താന്‍ തുനിഞ്ഞു..കൂടുതല്‍ വിവരങ്ങള്‍ മുകളില്‍ കൊടുത്ത ലിങ്ക വായിക്കുക.

വ്യഭിചര കുറ്റം ആരോപിക്കപ്പെട്ട വരെ  തെളിവെടുപ്പിന് വേണ്ടി റിമാന്‍ഡ്‌ ചെയ്ത സംഭവം പോലും പത്രങ്ങളില്‍  കൊടുക്കുന്നത് ഇവര്‍ വ്യഭിചാര ആരോപണം ആയി ദുര്വ്യ്ഖ്യനിച്ചു "വ്യഭിചാര ആരോപണം" എന്നാ ഇസ്ലാമിക സാങ്കേതിക പദത്തെ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു..

ദുബായ് പോലുള്ള രാജ്യങ്ങള്‍ ഇത്തരം അട്ടിമറി ശരിയത് അനുസരിക്കതതുകൊണ്ട് ,സാഹചര്യ /ആധുനിക തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ വ്യഭിചാര ശാലകള്‍ അടച്ചു പൂട്ടുന്നു..അല്ലാതെ സുറുമ കുറ്റിയില്‍നിന്നു ഊരുന്നത് കാണാന്‍ കാത്തിരുന്നാല്‍ വ്യഭിചാര ശാലകള്‍ കൂണ് പോലെ ഇവിടെ മുളച്ചു പൊന്തും..!അല്ലാഹു കാക്കട്ടെ..

 

Saturday, September 8, 2012

മരുഭൂമിയില്‍ വിജന പ്രദേശത്ത് ഉള്ള വീടുകള്‍ ജിന്നുകള്‍ ആക്രമിക്കും എന്ന് "ചെകുത്താന്‍ ഏറു എന്നാ പഴയ അന്ധവിശ്വാസം ഇസ്ലാമില്‍ തിരിച്ചു കൊണ്ട് വരാന്‍ സകരിയ അനുയായികള്‍ ശ്രമം തുടങ്ങി."

അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പുറത്താക്കപ്പെട്ട സകരിയ സലാഹിയും കൂട്ടരും പുതിയ സമ്മേളനം ഇന്ന് നടത്താനിരിക്കെ പഴയ അന്ധ വിശ്വാസങ്ങള്‍ എല്ലാം ഇസ്ലാമിന്റെ ഭാഗമായി തിരിച്ചുകൊണ്ടു വരുന്നതിന്റെ ഭാഗമായി ചെകുത്താന്‍ ഏറു എന്നാ അന്ധവിശ്വാസം എങ്ങനെ ഇസ്ലാമിക വല്കരിക്കാം എന്ന് എഴുതിയത് കാണുക..

വീട്ടിലേക്കു കല്ലേറ് ഉണ്ടാവുന്നത് മനുഷ്യ പ്രയത്നം അല്ല ,ജിന്നുകള്‍ തമാശക്ക് വേണ്ടി വീട് എറിഞ്ഞു പൊട്ടിക്കുക ആണത്രേ..തമാശ അല്ലെങ്കില്‍ ജിന്നുകളെ അറിയാതെ ഉപദ്രവിക്കുന്നത് കൊണ്ടാണത്രേ..എന്തായാലും ഇവര്‍ അടുത്ത് തന്നെ പുതിയ പ്രാര്‍ത്ഥന ഇങ്ങനെ ഉണ്ടാക്കും എന്ന് തോന്നുന്നു."അള്ളാഹു വേ നമ്മള്‍ അറിയാതെ ജിന്നിനെ ഉപദ്രവിച്ചു പോകുന്നതില്‍നിന്നു നമ്മെ രക്ഷിക്കേണമേ !!.

ഗുരുതരവും ഭീതി ജന്കവും ആയ എല്ലാ അന്ധവിശ്വ്സങ്ങളും ഇവര്‍ തിരിച്ചു കൊണ്ടുവര്മെന്നു ഉറപ്പായി..ഇത് വന്നിരിക്കുന്നത് www.malayalamfathwa.com എന്നാ വെബ്സൈറ്റില്‍ ആണ്..ലിങ്ക് നോക്കുക
http://www.malayalamfathwa.com/fathwas/shradheyam/%E0%B4%B5%E0%B5%80%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%A8%E0%B5%87%E0%B4%B0%E0%B5%86%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%87%E0%B4%B1%E0%B5%81.html

ഇവര്‍ പുതിയ  ഗ്രൂപ്പ്‌ ആയതുകാരണം ഇപ്പോള്‍ ഖുറാനും സുന്നത്തും എന്നാ പേരില്‍ ഐത്രം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ യാതൊരു തടസ്സവും ഇല്ലാതായിരിക്കുകയാണ്..

Sunday, September 2, 2012

നേതൃത്വത്തെ ധിക്കരിച്ചു മുജാഹിദ്‌ ബാലുശ്ശേരി ശിര്‍ക്ക് പ്രചാരണവുമായി രംഗത്ത് ..

മുജാഹിദ്‌ ബാലുശ്ശേരി എന്നാ തീപ്പൊരി പ്രസങ്ങികന്‍ ഇന്ന് സെപ്റെമ്ബെരം രണ്ടാം തീയതി വൈകുന്നേരം നേതൃത്വത്തെ ധിക്കരിച്ചു ജിന്നുവാടികളുമായി ബന്ധം സ്ഥാപിച്ചു..ഇതുവരെ താലോലിച്ചു വളര്‍ത്തിയ തൌഹീദ് പ്രസ്ഥാനത്തിന്റെ നായകന്മാരെ അതി കഠിനമായി വിമര്‍ശിക്കുകയും ശിര്‍ക്ക് ചൂണ്ടിക്കാണിച്ചതിനു  നേതാക്കന്മാരെ തന്നെ മുശ്രിക്ക് ആക്കി ചിത്രീകരിക്കുകയും ചെയ്തു..എങ്ങനെ എന്നാല്‍  ഹാളിരായ ജിന്നിനോട് ചോദിച്ചാല്‍ അത് ശിര്‍ക്ക് ആണ, അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്ന് പറഞ്ഞ പ്രസ്ഥാനത്തിന്റെ തല മുതിര്‍ന്ന പണ്ഡിതരെ മൊത്തം ,ശിര്‍ക്ക് അല്ലാത്തതിനെ ശിര്‍ക്ക് എന്ന് പറഞ്ഞതുകൊണ്ട് അവര്(KNM നേതാക്കള്‍)‍ തന്നെ ശിര്കില്‍ ആണ് എന്ന് പറയുകയും ചെയ്തു..

ഒരു ദുര്‍ബല ഹദീസിന്റെ പേരില്‍ സ്വന്തം പ്രസ്ഥാനത്തെ തള്ളിപ്പറയുകയും ചെയ്തു..ഇതെല്ലം ഗള്‍ഫിലെ ചില പണക്കാരായ ജിന്ന് സലഫി പണ്ഡിതര്‍ക്ക് വേണ്ടി...അന്ത്യ ദിനത്തിന്റെ അടയാളങ്ങള്‍..വിജന പ്രദേശത്ത് ആയാലും സാജന പ്രദേശത്തെ ആയാലും ജിന്നോട് ചോദിക്കുന്നത് ശിര്‍ക്ക് എന്ന് പറഞ്ഞത് ആണത്രേ ഏറ്റവും വലിയ കുറ്റം !!!അതാണത്രേ പ്രസ്ഥാന നേതാക്കള്‍ ചെയ്ത തെറ്റ്..

തൌഹീദിന് വേണ്ടി നിലകൊള്ളുന്ന ഒരു ഇസ്ലാഹി പ്രസ്ഥാനത്തിനു പൈസ കൊടുക്കാന്‍ പാടില്ല എന്ന് ആക്രോശിക്കുന്ന ഇദ്ദേഹത്തിന്റെ മത ഭീകരത്‌ കാണുക
http://www.facebook.com/#!/dubaii.salafi/posts/284711758301598?notif_t=share_comment

ഇദ്ദേഹവും ജിന്ന് കൂട്ടരും ഇമാം നവവി ജിന്നിനോട് തേടിയപ്പോള്‍ അവര്‍ മുശ്രിക്ക് ആയോ എന്ന് ആവര്‍ത്തിച്ചു ചോദിക്കുന്നത് കേള്‍ക്കുക..ശിര്‍ക്ക് വാദങ്ങള്‍ക്ക് തെളിവ് കൊണ്ട് വരുന്നത് മഹാന്മാരായ മുന്‍കാല പണ്ഡിതരെ.

NOTE:അടിക്കുറിപ്പ് ::ഇവിടെ ശിര്‍ക്ക് പ്രചരണം എന്ന് ഞാന്‍ ഉദ്ദേശിക്കുന്നത് ഹാളിരായ കാദിര ജിന്നിനോട അവരുടെ കഴിവില്പെട്ടത്‌ ചോദിക്കുന്നത് ശിര്‍ക്ക് അല്ല എന്ന് പറഞ്ഞതിനെയാണ്.കൂടാതെ ജിന്നുകളുടെ സഹായം തികച്ചും ഭൌതിക രീതി ആണ് എന്ന് പറഞ്ഞതിനെയും ..ജിന്നുകള്‍ അഭൌതിക സൃഷ്ടികളും അവരോടു ചോദിക്കല്‍ മഹാ പാപവും ശിര്കും ആകുന്നു.




 

Thursday, August 30, 2012

ജിന്ന് വിവാദ രഹസ്യങ്ങള്‍ -2012.

ഒരു ലക്‌ഷ്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍- ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ ആരംഭിച്ചത് 1996 - 1998 കാലത്താണ്. ഗള്‍ഫില്‍ നിന്ന് സുബൈര്‍ മങ്കട അതിനായി കേരളത്തില്‍ എത്തി. ഇസ്ലാഹിയത് എന്ന് നമ്മള്‍ പറയുന്ന ആദര്‍ശം തെറ്റാണെന്ന് അന്ന് തന്നെ സുബൈര്‍ അഭിപ്രായപ്പെട്ടു. സലഫിയത് പകരം സ്ഥാപിക്കാന്‍ ഉള്ള നീക്കങ്ങള്‍ അയാള്‍ തുടങ്ങി. സലഫിയത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. അത് ശരിയായ ഇസ്ലാം അല്ല, അതാണ് ശരിയായ ഇസ്ലാം എന്ന് തെറ്റിദ്ധരിപ്പിച്ചു ഇവിടെ നടപ്പാക്കാന്‍ ആണ് ശ്രമം നടന്നത്. ഈ സലഫിയത് എന്ന് പറഞ്ഞാല്‍ ഒരു പ്രത്യേക സാധനം ആണ്. സലഫുകളുടെ പാത മേമ്പൊടിക്ക് , അതിന്റ്റെ കൂടെ ഇത്തിരി അറേബ്യന്‍ അന്ധ വിശ്വാസങ്ങള്‍, ചില ധോരൂഹമായ കേന്ദ്രങ്ങളില്‍ നിന്നുള്ള ശാസനകള്‍ അനുസരിക്കല്‍ എന്നിവ ഉള്‍ക്കൊല്ലുന്നതാനത്. (സലഫി അധര്‍ഷം എന്ന് നമ്മള്‍ പറയുന്ന ഒന്നല്ല ഈ സലഫിയത്. ഇത് വേറെ ഒന്നാണ്. ഈ സലഫിയത് മുജാഹിദ് പ്രസ്ഥാനത്തിന് പരിചയം ഇല്ലാത്ത ഒരു അധര്‍ഷമാനു.) അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖലിക് അടക്കമുള്ള ഗള്‍ഫിലെ പ്രമുഖ അന്ഗീകരിക്കാത്ത ഒരു വിഭാഗം. സലഫികളിലെ ഒരു വിഭാഗം എന്നോ സലഫികലോദ് സദ്രിശ്യം ഉള്ള ഗ്രൂപ്പ് എന്നോ പറയാം.

ഖുറാനും, പ്രവാചക ചര്യയും മാത്രമാണ് അടിസ്ഥാന പ്രമാണം. അതിനു ശേഷം ഉള്ളതൊന്നും പ്രമാണങ്ങള്‍ അല്ല. എന്നാല്‍ റഫറന്‍സുകള്‍ ആണ്. ഇമാം ഷാഫി പറഞ്ഞതും, അഹ്മദ് ബിന്‍ ഹന്ബല്‍ പറഞ്ഞതും എല്ലാം. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക പണ്ടിതരില്‍ ഒരാളാണ് ഇമാം ശാഫി...
. അതെ ഇമാം ഷാഫിക്കു പോലും തെറ്റ് പറ്റാം, കാരണം ഇമാം ശാഫി പ്രവാചകന്‍ അല്ല. ഇതായിരുന്നു മുജാഹിദ് നിലപാട്. ആദരവുകള്‍ നില നിര്‍ത്തി തഖ്‌ലീദിനെ നാം ഉപേക്ഷിച്ചു. എന്നാല്‍ ഇപ്പോള്‍ ഷെയ്ഖ് മുഖ്ബിലിനെയും, മദ്ഖലിയെയും തക് ലീദ് ചെയ്യുന്ന കാലം വന്നിരിക്കുകയാണ്. സലഫിയ്യത് എന്നത് സഹാബതിന്റ്റെയും, കുലഫാഹു രാശിടുകളുടെയും പാത എന്നതിന് പറയുന്ന പേര് ആകുമ്പോള്‍ അന്ഗീകരിക്കാം. അത് ഗള്‍ഫില്‍ നിന്നും പണം തരുന്ന ആളുകളുടെ അന്ധ വിശ്വസങ്ങള്‍ക്കുള്ള പേര് ആകുമ്പോള്‍ അവഗണിച്ചു തല്ലേണ്ടി വരും. ചില സുഹൃത്തുക്കള്‍ തെട്ടിധരിചിരിക്കുന്നത് സഹാബതിന്റ്റെ പാത എന്നാ അര്‍ത്ഥത്തില്‍ ഉള്ള സലഫി മന്ഹജ് തന്നെ ആണ് ജിന്ന് വിഭാഗം പറയുന്ന സലഫിയ്യതും എന്നാണ്. അല്ല ആ സലഫിയത് ഷെയ്ഖ് മുക്ബിളിനെയും, മറ്റു ചിലരെയും തക് ലീദ് ചെയ്യുന്ന, അറബ് നാടുകളില്‍ ചില വിഭാഗങ്ങളില്‍ നില നില്‍ക്കുന്ന അന്ധ വിശ്വാസങ്ങളെ അങ്ങീകരിക്കുന്ന ടീം ആണ്. അത് വേറിട്ട്‌ കാണണം. ഇസ്ലാം എന്നാ വാക്കും ഇസ്ലാമിസ്റ്റുകള്‍ എന്നാ വാക്കും തമ്മില്‍ ഉള്ള മാറ്റം പോലെ. കടലും കടലാടിയും തമ്മിലുള്ള മാറ്റം ഉണ്ട്.

ആ ആശയങ്ങള്‍ നടപ്പാക്കാന്‍ സുബൈരം മങ്കട ആദ്യമേ ഇവിടെ ശ്രമിച്ചു. ഡോക്റ്റര്‍ സുബൈര്‍, സുബൈര്‍ മൌലവി ചിറക്കല്‍ പടി, കെ കെ സകരിയ എന്നിവര്‍ അവരുടെ കയ്യലുകള്‍ ആയി കൂടെ കൂടി. ആ ലക്ഷ്യത്തിലേക്കുള്ള അവരുടെ പാതയില്‍ ആദ്യം വിളങ്ങ ആയത ഐ എസ എം ആയിരുന്നു. ഐ എസ് എമ്മിനെ ഒഴിവാക്കിയാല്‍ പിന്നെ എളുപ്പമായി, അതിനു എ പിക്ക് ഹുസൈന്‍ മടവൂരിനു ഉണ്ടായിരുന്ന അസൂയ അവര്‍ സമര്തം ആയി മുതലെടുത്ത്‌, അവര പിയുടെ ആളുകള്‍ ആയി അഭിനയിച്ചു. പിന്നെ ആദര്ശ വ്യതിയാനം എഴുതി ഉണ്ടാക്കിയത് സുബൈര്‍ ആയിരുന്നു. ഇപ്പോളും എ പിക്ക് അതില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. എ പിക്ക് അതില്‍ താല്‍പര്യവും ഉണ്ടായിരുന്നില്ല. പക്ഷെ സുബൈറിന് വേണ്ടി എ പി മിണ്ടാതിരുന്നു.

അപ്പോള്‍ തന്നെ ഇന്ന് സകരിയ ഉന്നയിക്കുന്ന നിലപാടുകള്‍ ആ ടീമിന് മുഴുവന്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ അത് പറഞ്ഞില്ല., കുറച്ചു പറഞ്ഞു. അവരുടെ ലക്‌ഷ്യം കേരള നട്വതുല്‍ മുജഹിദീനെ ആ ആശയത്തിലേക്ക് വഴി നടത്തുക ആയിരുന്നു.

അതിനായി അവര്‍ നടപ്പാക്കിയ ഒപെരഷന്റ്റെ വിവിധ ഘട്ടങ്ങള്‍ ഇപ്രകാരം ആണ്.

1 - 1996 മുതല്‍ 2002 വരെ സംഘടനയില്‍ തങ്ങളുടെ ആളുകളെ കണ്ടെത്തുക, അല്ലാത്തവരെ ടാര്‍ജെറ്റ്‌ ചെയ്യുക.

2 -തീരെ കൂടെ നില്‍ക്കാത്ത, എന്നാല്‍ സുബൈറിനെ എതിര്‍ക്കുന്ന ഐ എസ് എമ്മിനെ നശിപ്പിക്കുക. അതിനു വേണ്ടി നേരിട്ട് കളിക്കാതെ കെ എന്‍ എമ്മിനെ കൊണ്ട് അക്കാര്യം ചെയ്യിപ്പിച്ചു. സില്സുല്‍ ബുള്‍ ഇറക്കിയത് ആ മൂന്നു സഹോദരങ്ങളുടെ അശീര്‍വടതോടെ ആയിരുന്നു. ഐ എസ് എമ്മിന്റ്റെപെരില്‍ കുറ്റം ആരോപിക്കാം എന്നതും അവരുടെ ആശയം ആയിരുന്നു. 2002 ല അത് സംഭവിച്ചു.

3 - 2002 - 2004 എല്ലാ സ്വാധീനവും ഉപയോഗിച്ച് പരമാവധി സ്ഥലങ്ങളില്‍ കുഴപ്പം ഉണ്ടാക്കുക എന്നതായിരുന്നു അത്. ഒപ്പം സലഫിയത് എന്ന് വിളിക്കുന്ന ആശയം കെ എന്‍ എം (മുജാഹിദ്) സെന്ട്ടരില്‍ നടപ്പാക്കുകയും ചെയ്യുക. എന്നാല്‍ എ പി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്ക് ഈ സല്ഫിയതില്‍ താല്പര്യം ഉണ്ടായില്ല. ഇപ്പോള്‍ സകരിയ വിരുദ്ധരുടെ കൂടെ ഉണ്ടായിരുന്ന അബ്ദുരഹമന്‍ സലഫി അപ്പോള്‍ എല്ലാം സകരിയ വിഭാഗതിന്റ്റെ കൂടെ ഉണ്ടായിരുന്നു എന്നത് മറക്കരുത്.

4 - സലഫിയത് ഇമ്പ്ലിമെന്റ്റ്റ് ചെയ്യാന്‍ ഉള്ള നീകം പരാജയപ്പെടും എന്ന് ഉറപ്പായതോടെ ആ ധാര രണ്ടായി. സുബൈര്‍ സംഘടന വിട്ടു. സകരിയ സംഘടനക്കു അകത്തും ആയി.

5 - എന്നാല്‍ ഇതിന്റ്റെ കോര്ടിനശന്‍ അവരുടെ ബാക്ക് സീറ്റ് ലീഡര്‍ ഡോക്റ്റര്‍ സുബൈര്‍ ഗള്‍ഫില്‍ ഇരുന്നു നിര്‍വഹിച്ചു. അതിനാല്‍ തന്നെ പരസ്പരം ഉള്ള ആശയ വിനിമയം നടന്നു. സുബൈര്‍ ഡോക്റ്റര്‍, ഹിഫ്സു റഹ്മാന്‍ എന്നിവര്‍ കോര്ടിനാട്ടര്‍ മാര്‍.

6 - 2011 - 2012 കാലത്ത് അടുത്ത ഘട്ടം ആണ്. പണം കൊടുത്തും, ജോലി കൊടുത്തും, മറ്റും വശത്താക്കിയ മുറി മൌലവിമാരെ ഉപയോഗിച്ച് കെ എന്‍ എമ്മിന് അകത്ത ജിന്ന് ഗ്രൂപ്പ് ഉണ്ടാക്കി. കെ എന്‍ എം പിടിച്ചെടുക്കാന്‍ ശ്രമം നടത്തി, എന്നാല്‍ കെ എന്‍ എം പിടിച്ചെടുക്കാനുള്ള ശ്രമം അപ്രതീക്ഷിതം ആയി പരാജയപ്പെട്ടു. അത് ആരും കരുതിയിരുന്നില്ല. എന്നാല്‍ എം ജി എം ഇല്ലാതെ ആക്കുന്നതിനുള്ള നീകം വിജയിച്ചു. ഐ എസ് എം (സി ഡി ടവര്‍) പിടിചെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. എം എസ് എം പിടിച്ചെടുക്കല്‍ ഭാഗികം യും നടന്നു. ഇസ്ലാഹി സെന്ട്ടരുകള്‍ ഏറെ കുറെ പിടിച്ചെടുക്കാന്‍ ആയി.

7 - കെ എന്‍ എം പിടിച്ചെടുക്കല്‍ നീക്കം വിജയിക്കില്ലെന്ന് മനസ്സിലായതോടെ കെ എന്‍ എമ്മിനെ പിളര്തനായി അടുത്ത നീകം. പൂര്‍ണമായി പിളര്തനും എന്നാല്‍ രണ്ടു സംഘടനകള്‍ അകത്തെ നില്‍ക്കാനും ഉള്ള തീരുമാനം. കൃത്യമായി വേറിട്ട്‌ നില്‍ക്കുകയും എന്നാല്‍ കെ എന്‍ എം ആയി thudarukayum ചെയ്യുക. അപ്പോള്‍ തന്നെ അടുത്ത കെ എന്‍ എം ഇലക്ഷനില്‍ കെ എന്‍ എം പിടിച്ചെടുക്കാന്‍ ആവുമോ എന്നാ അവസാന വട്ട ശ്രമം നടത്തുക.

എഴാം ഘട്ടത്തില്‍ ഉപയോഗിക്കുന്ന ചില നീക്കങ്ങള്‍- കെ എന്‍ എം നേതാക്കളെ ചെറിയ തോതില്‍ ഭീഷണി പെടുത്തുക. സംഘടന സംവിധാനം ദുര്‍ബലം ആക്കാന്‍ കളിക്കുക.

തങ്ങളുടെ ഗ്ര്രോപിനു എതിരെ വരുന്ന ആരോപണങ്ങള്‍ക്ക് സ്വന്തം നിലക്കും, അതിനു പറ്റാത്ത സമയത്ത് ഹിഫ്സു റഹ്മാന്‍, ഡോക്റ്റര്‍ സുബൈര്‍ എന്നിവരെ ഉപയോഗിച്ചും മറുപടി നല്‍കുക. സംഘടനക്കു പുറത്തുള്ള ആളുകളെ ഉപയോഗിച്ച് പരമാവധി കളിക്കും. അവരെ പുറത്താക്കാന്‍ ആകില്ല.

ഹിഫ്സു നടത്തുള്ള എല്ലാ പരിപാടികളും സകരിയ ഗ്രൂപ്പ് വിജയിപ്പിക്കും.

മഞ്ചേരി, പാണ്ടിക്കാട് എന്നിവിടങ്ങളില്‍ ഹിഫ്സു രഹമന്‍, സുബൈര്‍ എന്നിവര്‍ അവരുടെ നയം എന്നാ രീതിയില്‍ നടത്തിയ പരിപാടിയില്‍ കെ എന്‍ എമ്മിന്‍നെ വിഅമാര്ഷിക്കുക ആയിരുന്നു മുഖ്യ പരിപാടി. സംഘാടകന്‍ ഇപ്പോള്‍ സകരിയ ഗ്രൂപിന്റ്റെ കേരള ലീഡര്‍ അയ ഷാഫി സ്വലാഹി ചങ്ങലീരി, എങ്ങനെ ഉണ്ട്? (മുന്പ് സുന്നികളുടെ സ്ഥാപനത്തില്‍ കയറി പുസ്തകം മോഷ്ടിച്ച് പിടിയില്‍ അയ അതെ ഷാഫി സ്വലാഹി തന്നെ)

കൂടുതല്‍ വിവരണങ്ങള്‍ പിന്നാലെ,

വിവരങ്ങള്‍ക്ക് കുറച്ചു കടപ്പാട് മൌലവി സുബൈര്‍ മങ്കട അതിക്കാട്, പിന്നെ ഷാഫി സ്വലഹിയുടെ തന്നെ കുറച്ചു വാക്കുകളും-by riyasmon