യാ ഇബാടല്ല അയീനോന്നീ എന്നാ ഹദീസ് ആണ് പിളരപിന്റെ കാരണത്തില്‍ പ്രധാനപ്പെട്ടത്..കേരളത്തിലെ മുവഹ്ഹിടുകളെ വളരെ പ്രകോപിപ്പിച്ച വസ്തുത "ശിര്‍കിയായ ഇസ്തി ആനയില്‍ "ഇത് പെടുന്നില്ല എന്ന് യാസിര്‍ ഹംസ പറഞ്ഞത് .ശിര്‍കിയായ ഇസ്തി അന ആകാന്‍ എന്ത് വേണം .അത് കാഫിര്‍ ജിന്നും /മരിച്ച ജിന്ന്/വിദൂരത്തില്‍ഉള്ള ജിന്ന് ആയിരിക്കണം..എന്തെ ഇങ്ങനെ വരാന്‍ കാരണം ??യഥാര്‍ത്തില്‍ ജിന്നിനെ ഇറക്കാന്‍ ജിന്നിനോട് സംസാരിക്കേണ്ടി വരുന്നു..(ജിന്ന് കയറും എന്ന് ആദ്യമേ ഇവര്‍ അന്ധമായി വിശ്വസിച്ചു). അതായത് ജിന്നിനോട് പോകാന്‍ ആവശ്യപ്പെടേണ്ടി വരുന്നു..ഇങ്ങനെ മനുഷ്യ ശരീരത്തില്‍ കയറിയ ജിന്നിനെ പോകാന്‍ ആവശ്യപ്പെടുന്നത് ശിര്‍ക് ആവില്ലേ എന്ന് ന്യായമായും ചോദ്യം വരും .അപ്പോള്‍ അത് ശിര്‍ക് അല്ല എന്ന് വരുത്തി തീര്‍ക്കാന്‍ ആണ് ഹാളിര്‍ ഉള്ള ,മുസ്ലിം ജിന്ന് അല്ലാത്ത ജിന്ന് എന്നിങ്ങനെ വേര്‍തിരിക്കേണ്ടി വരുന്നു..ഒരു കളവു ന്യായീകരിക്കാന്‍ പത്തു കളവു പറയേണ്ടി വരുന്നു എന്ന് ചുരുക്ക.
പക്ഷെ ഇവിടെ യാസിര്‍ ഹംസയെയും കൂട്ടരെയും വ്യകതമായി എതിര്‍ക്കാന്‍ പ്രേരിപിച്ച മറ്റൊരു വസ്തുത കൂടി ഉണ്ട്..അദ്ദേഹം പറയുന്നു "കാഫിര്‍ ജിന്നിനോട് സഹായം തേടുന്നത് ശിര്‍ക് ആണ് ,കാരണം കാഫിര്‍ ജിന്നിന്ന്റെ സഹായം കിട്ടാന്‍ അവരെ ആരെധികേണ്ടി വരുന്നു "ഇത് കൂടി കേട്ടതോടെ ആകെ ഇസ്ലാഹികള്‍ ബേജാറായി ..കാരണം പോട്ടതരവും വിചിത്ര വാദവും ആണ് ഇത്..മുസ്ലിം ജിന്നിന്റെ സഹായം കിട്ടാന്‍ അവരെ ആരാധിക്കെണ്ടാതില്ല എന്നാ ഒരു ധ്വനി ഇവിടെ വരുന്നു..മാത്രവുമല്ല കാഫിര്‍ ജിന്നിനെ ആരാധിച്ചാല്‍ അത് സഹായിക്കും എന്ന് തന്റെ കടുത്ത അനിസ്ലാമിക വിശ്വസം അദ്ദേഹം ഇവിടെ വെളിപ്പെടുത്തുന്നു..അല്ലഹിവിനു പുറമേ ആരെ ആരാധിചാലും അവര്‍ ഒരു സഹായവും ചെയ്യില്ല എന്നുള്ളതിനു ഇത് കടക വിരുദ്ധം ആണ്..യാസിര്‍ ഹംസയുടെ പ്രഭാഷണം കേള്‍ക്കുക..തുടരും ..
No comments:
Post a Comment