Thursday, July 19, 2012

സിഹ്ര്‍ :ഒരു സമ്പൂര്‍ണ വിജ്ഞാനകോശം

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠
""സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.""{


. ഈ വാക്യത്തില്‍ നിയമവിരുദ്ധമാക്കിയ വസ്തുക്കളുടെ മൂന്നു വലിയ വിഭാഗങ്ങള്‍ ലോകത്ത് കാണപ്പെടുന്നുണ്ട്. ആയത്തിന്റെ വിധി മൂന്നിനും ബാധകവുമാണ്. i) ശിര്‍ക്കുപരമായ പ്രശ്നം വെക്കല്‍. അദൃശ്യമാര്‍ഗേണ ഗുണദോഷങ്ങളും ഭാഗ്യനിര്‍ഭാഗ്യങ്ങളും അറിയാനും വരുത്താനും സാധിക്കുന്നവരെന്ന വിശ്വാസത്തില്‍ ദേവീദേവന്മാരോടോ, പുണ്യാത്മാക്കളോടോ നന്മതിന്മകള്‍ അന്വേഷിക്കലും ഭാഗ്യമര്‍ഥിക്കലും ആ വഴിക്ക് പരസ്പര വഴക്കുകള്‍ അവസാനിപ്പിക്കലുമെല്ലാം ഈ ഇനത്തില്‍പ്പെട്ടതാണ്. മക്കയിലെ ബഹുദൈവാരാധകന്മാര്‍ കഅ്ബാ ദേവാലയത്തിനകത്ത് `ഹുബ്ല്‍` എന്ന വിഗ്രഹത്തെ ഈ ആവശ്യാര്‍ഥം പ്രത്യേകം അവലംബിച്ചിരുന്നു. അതിന്റെ മണ്ഡപത്തില്‍ വിവിധ വാക്കുകളും വാചകങ്ങളും എഴുതപ്പെട്ട ഏഴു അസ്ത്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ഒരു കാര്യത്തിന് മുതിരുമ്പോള്‍ അത് വേണ്ടതോ വേണ്ടാത്തതോ എന്നറിയുവാനോ, കാണാതായ സാധനത്തെപ്പറ്റി വിവരം കിട്ടുവാനോ, ഒരു കൊലപാതകക്കേസില്‍ വിധിയറിയുവാനോ മറ്റേതെങ്കിലും കാര്യത്തിനോ‘ഹുബ്ലിന്റെ പൂജാരിയെ സമീപിച്ച് വഴിപാട് നല്‍കുകയും തങ്ങളുടെ പ്രശ്നത്തില്‍ തീരുമാനം ചെയ്തുതരുവാന്‍ ഹുബ്ലിനോട് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. അനന്തരം, പൂജാരി അമ്പുകള്‍കൊണ്ട് ശകുനം നോക്കുകയും അതില്‍ കിട്ടുന്ന അമ്പിന്‍മേല്‍ കൊത്തിയവാക്ക് ഹുബ്ലിന്റെ വിധിയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ii) അന്ധവിശ്വാസപരമായ ശകുനനോട്ടം. ജീവിത വ്യവഹാരങ്ങളെപ്പറ്റി വിചിന്തനത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നതിനുപകരം, വല്ല യാദൃഛിക കാര്യങ്ങളെയോ അയഥാര്‍ഥ വസ്തുക്കളെയോ ആധാരമാക്കി തീരുമാനം കല്‍പിക്കുക, അല്ലെങ്കില്‍ അദൃശ്യങ്ങളെ അറിയുവാനുള്ള മാര്‍ഗമെന്ന് തെളിഞ്ഞിട്ടില്ലാത്ത അശാസ്ത്രീയ ഉപായങ്ങളിലൂടെ മനുഷ്യന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ആരായുക ആദിയായവയാണ് ഇതുകൊണ്ടുദ്ദേശ്യം. നക്ഷത്രഫലം, ജാതകം, ശകുനം, പക്ഷിലക്ഷണം മുതലായവയുടെ അസംഖ്യം രൂപങ്ങള്‍ ഈ ഇനത്തില്‍പ്പെട്ടതാണ്. 


പ്രശനോപകരണങ്ങള്‍ അഥവാ divination tools . സാഹിരുകള്‍ ഉപയോഗിക്കുന്ന വസ്തുകളുടെ വിവരണം .സിഹ്ര്‍ സാഹിര്‍ മാരുടെ സമ്പൂര്‍ണ വിജ്ഞാന കോശം .

The Encyclopedia of Witches, Witchcraft, And Wicca

No comments:

Post a Comment