Monday, December 31, 2012

ഹുസൈന്‍ സലഫിയുടെ സമ്മേളന പ്രസംഗം അവലോകനം ചെയ്യുമ്പോള്‍...

ജനാബ് ഹുസൈന്‍ സലഫി മുജാഹിദ് സമ്മേളനത്തിന്റെ അവസാന ദിവസം പ്രസംഗിച്ചു..അതോടു അണികള്‍ക്ക് അനൈക്യം കൂടി..ഏകനായ ഇലഹിനോട്  മാത്രം സഹയാര്തന പാടുള്ളൂ അല്ലാത്ത രീത്യില്‍ ഉള്ള എല്ലാ അഭൌതിക രീത്യില്‍ ഉള്ള സഹായ തെട്ടവും ശിര്‍ക്ക് ആണ് എന്നുള്ള തൌഹീടി ആശയത്തില്‍ എല്ലാവരും ഒന്നിച്ചു വരുന്ന സമയം ആയിരുന്നു സമ്മേളന അവസാന ദിവസം ആവുമ്പോള്‍..അപ്പോള്‍ ഹുസൈന്‍ സലഫി  പ്രസങ്ങിച്ചത് കേള്‍ക്കുക..



ഇത് കഴിഞ്ഞ ശേഷം വലിയ ഒരു കോലാഹലം തന്നെ ഉണ്ടായി...!!ഹുസൈന്‍ സലഫി ജിന്നോരിസം വിളമ്പി എന്നും .അല്ല അങ്ങനെ ഒന്നും ചെയ്തിട്ടില്ല.ഐക്യത്തിനും ,ചര്‍ച്ച ചെയ്യാനും മാത്രമേ ആഹ്വാനം ചെയ്തിട്ടുള്ളൂ എന്ന് മറ്റു ചിലര്‍ ..യഥാര്‍ത്ഥ ജിന്നോരികള്‍ ആവട്ടെ ഈ പ്രസംഗ ക്ലിപ്പ് ആവോളം പ്രചരിപ്പിച്ചു..ഹുസൈന്‍ സലഫി ചെയ്തത് താഴെ ഫോട്ടോയില്‍ എഴുതിയ പോലെ എന്ന് ചിലര്‍..



പക്ഷെ ഇവിടെ പ്രധാനമായും ചില ചോദ്യങ്ങള്‍ ഉയരുന്നു..

ഒന്ന്)   ഹുസൈന്‍ സലഫി ഐക്യത്തിന് ആഹ്വാനം ചെയ്തത് നമ്മള്‍ സ്വാഗതം ചെയ്യുന്നു. അത് നല്ല കാര്യം തന്നെ.

രണ്ടു )സൗദി സലഫി പണ്ഡിതന്മാരുടെ മേല്‍നോട്ടത്തില്‍ ചര്‍ച്ച നടത്തണം എന്ന് പറഞ്ഞതും തെറ്റില്ല..കാരണം ഗള്‍ഫ്‌ സലഫികാലോ അമേരിക്കന്‍ സലഫികാലോ ആരായാലും ഖുറാനും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെ വിശദീകരണം നല്‍കാന്‍ പറ്റുള്ളൂ..

മൂന്നു )  പക്ഷെ  ഘോര ഘോരം തൌഹീദ് പ്രസങ്ങിക്കുന്ന ഹുസൈന്‍ സലഫി,,യാ ഇബാടല്ല അയീനൂനി എന്നാ വിഷയം പൊതു ജനങ്ങള്‍ക്ക്‌ ഇടയില്‍ പൊന്തി വന്നപ്പോള്‍         അതില്‍ ശിര്‍ക്ക് ഉണ്ടോ ഇല്ലേ എന്ന കാര്യം വ്യകതമായി വളച്ചു കെട്ടു ഇല്ലാതെ പറയാന്‍ ഹുസൈന്‍ സലഫിക്ക് എന്ത്കൊണ്ട് കഴ്യുന്നില്ല???തൌഹീദ് വിഷയം വരുമ്പോള്‍ ഒരു മുജാഹിദ് പണ്ഡിതന്‍ സ്വീകരിക്കേണ്ട നിലപാട് ആണോ ഇത്?ഇങ്ങനെ ആണെങ്കില്‍ എന്തിനു ഈ കഴിഞ്ഞ എഴുപതന്ജ് വര്‍ഷക്കാലം തൌഹീദ് പ്രബോധനം നടത്തി??ഈ ഒറ്റ ദുര്പല്‍ ഹദീസിന്റെ കാര്യത്തില്‍ ഒരു തുറന്ന മറുപടി പറയാന്‍ പറ്റില്ലെങ്കില്‍??ശിര്‍ക്ക് ഉണ്ടെകില്‍ ഉണ്ട് എന്ന് പറയുക ഇല്ലെങ്കില്‍ ഇല്ല എന്ന് പറയുക.ജിന്ന് ഭൌതികം ആണോ അല്ലെ എന്നുള്ളത് തെള്യിച്ചു പറയുക..അതല്ലേ ഒരു പണ്ഡിതന്റെ മാന്യത??

നാല് )  ഗള്‍ഫ്‌ പണ്ഡിതരുടെ അടുത്ത് കരള്‍ മുജാഹിദുകള്‍ വ്യതസ്ത രീത്യില്‍ കാര്യം അവതരിപ്പിച്ചു കൊടുത്തു അതുകൊണ്ടാണ് വ്യത്യസ്ത മറുപടി അവരില്‍ നിന്ന് ലഭിക്കുന്നു എന്ന് ഹുസൈന്‍ സലഫി സൂചിപ്പിക്കുകയുണ്ടായി..എന്തിനു വേണ്ടി ആണ് അങ്ങനെ പറഞ്ഞത്??സ്വന്തം പ്രസ്ഥാനത്തിലെ തല മുതിര്‍ന്ന നേതാക്കള്‍ കാര്യം മനസ്സിലാക്കാതെ ആണോ ഗള്‍ഫ്‌ സലഫി പണ്ഡിതരുടെ അടുത്ത് ഈ വിഷയം അവതരിപ്പിച്ചത്??അത്രയ്ക്ക് അവിശ്വാസം ആണോ ഹുസൈന്‍ സലഫിക്ക് ഔദ്യോഗിക വിഭഗം നേതാക്കളോട്??

അഞ്ചു )  ഒരു പണ്ഡിത എന്നാ നിലക്ക് കാര്യം വ്യകതമായി പറയാതെ ,ഐക്യം ആഹ്വാനം ചെയ്യല്‍ എങ്ങനെ??അതോ ഹുസൈന്‍ സലഫിക്ക് തൌഹീടില്‍ ഇപ്പോഴും സംശയം ആണോ??സുന്നിയില്‍  നിന്ന് വന്ന ശേഷം ഇതുവരെ തൌഹീടിനെ കുറിച്ചുള്ള സംശയങ്ങള്‍ തീര്നില്ലേ???ഇല്ലെങ്കില്‍ ഹുസന്‍ സലഫി പ്രസന്ഗിച്ച തൌഹീദ് പ്രഭാഷനങ്ങള്‍ക്ക് എന്ത് പ്രസക്തി??

ആറു) പെരോടിന്റെ കോലത്തില്‍ ജിന്ന് വന്നതിനെ കളിയാക്കുകയും ,,പിന്നീട് ജിന്ന് മനുഷ്യ രൂപത്തില്‍ വരുമെന്ന് വിശ്വസിക്കുന്ന കൂട്ടരോട് കൂട്ട് കൂടുകയും ചെയ്യുമ്പോള്‍ അതെ പെരോടിന്റെ അനുയായികള്‍ മുജാഹിടായവര്‍ എന്ത് വിചാരിക്കും??ആ കളിയാക്കല്‍ വെറുതെ ആയിരുന്നോ??

ഏഴു)  സ്വന്തം വിശ്വസം ധൈര്യപൂര്‍വ്വം പറയുന്നവന്‍ അല്ലെ യഥാര്‍ത്ഥ സത്യ വിശ്വസി??? അതു തെറ്റാണു എന്ന് തോന്നിയാല്‍ തിരുത്താം..തെളിവുകള്‍ ഉണ്ടെകില്‍ .

എട്ടു ) അണികളെ ഇത്തരത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി ഐക്യ ആഹ്വാനം ചെയ്‌താല്‍ ഐക്യമോ ഉണ്ടാവുക?/അതോ അനൈക്യമോ??

ഒന്‍പതു) ജിന്ന് ബൌതികാമോ അതോ അബൌതികാമോ എന്നുള്ളത് വ്യക്തമായി പറയുക..തെളിവ് സഹിതം പറഞ്ഞാല്‍ അത്  കേരളത്തിലെ വിദ്യാഭ്യാസം ഉള്ള മുജാഹിദുകള്‍ അപ്പോള്‍ തന്നെ അന്ഗീകരിക്കും..എങ്ങും  തൊടാതെ ചര്‍ച്ച നീണ്ടുപോയാല്‍ തൌഹീടില്‍ ഒരു തീരുമാനം ആവാതെ അങ്ങനെ നിലനില്കേണ്ടി വരും..അത് സുന്നികള്‍ മുതലെടുക്കും..തീര്‍ച്ച.


ഇനി അബ്ദുറഹ്മാന്‍ സലഫി ഹുസൈന്‍ സലഫിക്ക് മറുപടി കൊടുക്കന്നത്‌ കാണുക.