Monday, February 6, 2017

Manhaj ഒഴിവാക്കാൻ  ശ്രമം  തുടങ്ങി 

മൻഹജ്‌ വിഷയത്തിൽ കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട് എന്ത്? ഒരു വിശദീകരണം.🔎🌾〰〰〰〰〰〰🌱 മുജാഹിദുകളായ എന്റെ രക്ഷിതാക്കളെ, പണ്ഡിതന്മാരെ, നേതാക്കളെ, സുഹൃത്തുക്കളെ, സഹപ്രവർത്തകരെ السلام عليكم ورحمة الله  നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഏതാനും ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.1999 വരെ നമ്മുടെ ആദർശ ചർച്ചയിലേക്കോ, സംഘടനാ ചർച്ചയിലേക്കോ കടന്ന് വരാത്ത ഒരു അറബി പദമാണ് ' മൻഹജ്‌ ' എന്നുള്ളത്. മാർഗ്ഗം, രീതി, സിലബസ് എന്നൊക്കെയാണ് ഈ അറബി വാക്കിന്റെ അർത്ഥം. ഈ പദം എങ്ങിനെ നമ്മുടെ സംഘടനയിലേക്ക് സജീവമായി കയറിക്കൂടി എന്നത് നാം ഗൗരവമായി ആലോചിക്കേണ്ട കാര്യമാണ്. അറബു നാടുകളിലും മറ്റുമുള്ള ചില പണ്ഡിതന്മാരുടെയും, വ്യക്തികളുടെയും ആശയങ്ങൾ നമ്മുടെ പ്രസ്ഥാനത്തിലേക്കും കൊണ്ടുവരാനുള്ള ഗൂഡാലോജനയുടെയും കുതന്ത്രങ്ങളുടെയും ഭാഗമായാണ് നമ്മുടെ സംഘടനയിലും ഇന്ന് ഇത് പ്രധാന ചർച്ചാവിഷയമായത്. കേരള നദുവത്തുൽ മുജാഹിദിന്റെ ഔദ്യോഗിക ജിഹ്വയായ അൽമനാർ മാസിക അതിന്റെ 1999 ആഗസ്ത് ലക്കം നോക്കുക അതിന്മേൽ مجلة شهرية اسلامية എന്ന അറബി വാചകമായിരുന്നു കൊടുത്തിരുന്നത്. എന്നാൽ തൊട്ടടുത്ത സപ്തംബർ ലക്കത്തോട് കൂടി പ്രസ്തുത വാചകം മാറ്റി പകരം  مجلة دينية شهرية تهتم بنشر عقائد اهل السنة والجماعة على المنهج السلفي تصدرها ندوة المجاهدين بكيرالا  എന്നാക്കി ഈ കാര്യം കേരള നദുവത്തുൽ മുജാഹിദോ, കേരള ജംഇയത്തുൽ ഉലമയോ അറിഞ്ഞിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത് . പ്രസ്ഥാനത്തിന്റെ ആദർശം, ദിശ മാറ്റാനുള്ള ഗൂഡ ശ്രമത്തിന്റെ ഭാഗമായാണ് ഇത് സംഭവിച്ചിട്ടുള്ളത് ഔദ്യോഗികമായി കേരള നദുവത്തുൽ മുജാഹിദോ, കേരള ജംഇയ്യത്തുൽ ഉലമ യോ അറിയാതെ അതിന്റെ ആദർശ ദിശ മാറ്റാൻ പോലും കഴിവുള്ള ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ട് എന്നുള്ള തിരിച്ചറിവ് നമ്മുടെ നേതാക്കൾക്കുണ്ടായില്ല എന്നതാണ് വസ്തുത. നാം രണ്ടായി പിളരുന്നതിന് ഏകദേശം നാലുവർഷം മുമ്പ് അൽ ഐൻ ഇസ്ല്ലാഹീ സെന്ററിന്റെ പൊതു ക്ലാസ് കഴിഞ്ഞ ശേഷം ഈ കോക്കസിൽ പെട്ട ഒരു വൃക്തി പ്രധാന പ്രവർത്തകർ ആരും പോകരുത് എന്ന് പറഞ്ഞ് ഞങ്ങളോട് കുറച്ച് സമയം ഇരിക്കാൻ അഭ്യർത്ഥിക്കുകയുണ്ടായി.അതിന്റെ ഉദ്ധേശവും മേൽ പറഞ്ഞത് തന്നെയായിരുന്നു.എന്നാണ് പിന്നീട് മനസ്സിലാക്കാൻ കഴിഞ്ഞത്. ലോക സലഫീ പണ്ഡിതനായി വിശേഷിപ്പിച്ചിരുന്ന യു.എ.ഇയിലുള്ള അബ്ദുല്ല ശബത്തിന് സലഫിസം പറഞ്ഞു കൊടുത്തിരുന്നത് ഈ കോക്കസിൽപ്പെട്ട ചിലരായിരുന്നു എന്നത് ഒരു യാഥാർത്ഥ്യമായിരുന്നു എന്നത് ഈയുള്ളവനും ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ബഹു മാന്യരെ ഈ മൻഹജ് എന്ന അറബി പദം നമ്മുടെ പ്രസ്ഥാനത്തിലേക്ക് വലിച്ച് കൊണ്ട് വന്നത് സദുദ്ധേശത്തിലല്ല എന്ന കാര്യം നാം സൂചിപ്പിച്ചിരുന്നു.ഇരു വിഭാഗവും അവരുടെ വാദങ്ങൾ ജംഇയ്യത്തുൽ ഉലമയിൽ വെക്കുകയും ജംഇയ്യത്തുൽ ഉലമ ഈ വിഷയത്തിൽ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്. ജംഇയ്യത്തുൽ ഉലമയുടെ പല മെമ്പർമാരെയും ഈ കോക്കസ് സ്വാധീനിച്ചിരുന്നെങ്കിലും ഈ വിഷയത്തിൽ 2001 ജൂൺ 4 ന് ചേർന്ന ജംഇയ്യത്തുൽ ഉലമ പക്വവും,ദീർഘവീക്ഷണത്തോടുകൂടിയുള്ള തീരുമാനമാണ് കൈകൊണ്ടത്. ജംഇയ്യത്തു ഉലമയുടെ ഒന്നാമത്തെ തീരുമാനം തന്നെ ഈ വിഷയമാണ് അത് മുഴുവനായും താഴെ കൊടുക്കുന്നു. 〰〰〰〰〰〰〰〰 1. ഖുർആനും ഹദീസും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങൾ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാർഗ്ഗം (منهج) അവലംബിക്കേണ്ടതില്ലെന്നും, അങ്ങനെ ഒരു മൻ ഹജ് തന്നെ ഇല്ലെന്നുമുള്ള വാദം നാം ഇതു വരെ പുലർത്തി പോന്ന ആശ യാദർശങ്ങളിൽ നിന്നുള്ള വ്യതിയാനമാണ്.   പ്രതികരണം ഖുർആനും ഹദീസും മനസ്സിലാക്കുന്നതിനും വ്യാഖ്യനിക്കുന്നതിനും മതപരമായ കാര്യങ്ങൾ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാർഗ്ഗം അവലംബിക്കേണ്ട തില്ലെന്ന വാദം ഞങ്ങൾക്കില്ല. ഇതിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മൻഹജ് ഇല്ല. തീരുമാനം ഖുർആനും ഹദീസും മനസ്സിലാക്കുന്നതിനും വ്യാഖ്യനിക്കുന്നതിനും മതപരമായ കാര്യങ്ങൾ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാർഗ്ഗമാണ് നാം സ്വീകരിക്കേണ്ടത് എന്ന് യോഗം അംഗീകരിച്ചു. (NB: തീരുമാനത്തിൽ ജംഇയ്യത്തുൽ ഉലമ മൻഹജ് എന്ന പ്രയോഗം ഒഴിവാക്കിയത് ശ്രദ്ധേയമാണ്) 〰〰〰〰〰〰〰〰  ജംഇയ്യത്തുൽ ഉലമയുടെ ആ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ ഈ കോക്കസുകാർക്ക് അവരുടെ വാദങ്ങൾ ന്യായീകരിക്കാനും മറ്റുള്ള ദുർവ്യാഖ്യാനങ്ങൾ കൊണ്ടുവരാനും പ്രയാസം വരുമായിരുന്നു. ഈ കാര്യത്തിൽ നാം കൂടുതൽ ജാഗ്രത കാണിക്കേണ്ടതായിരുന്നു. ഇത് പറയുമ്പോൾ നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഖുർആനും ഹദീസും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങൾ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാർഗ്ഗം അവലംബിക്കുക എന്നത് ജംഇയ്യത്തുൽ ഉലമ പുതുതായി കൊണ്ടുവന്ന തീരുമാനമല്ല. നേരെ മറിച്ച് മുജാഹിദ് പ്രസ്ഥാനം രൂപം കൊണ്ട നാൾ മുതൽ സ്വീകരിച്ചു പോരുന്ന നയം തന്നെയാണ്.ഇത് ഒരു കൂട്ടർ മൻഹജ് വാദവുമായി വന്നപ്പോൾ ജംഇയ്യത്തുൽ ഉലമ അത് വരെ തുടർന്ന് പോന്നിരുന്ന നയം പ്രഖ്യാപിച്ചു തീരുമാനം എടുത്തു എന്ന് മാത്രം. എന്താണ് സച്ചരിതരായ സലഫിന്റെ മാർഗ്ഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് താഴെ വിവരിക്കുന്നു. 〰〰〰〰〰〰〰〰 അവലംബിക്കേണ്ട പ്രമാണങ്ങൾ:  〰〰〰〰〰〰〰〰 ➡വിശുദ്ധ ഖുർആൻ ➡സ്വഹീഹായ ഹദീസ് ➡സ്ഥിരപ്പെട്ട ഇജ്മാഅ ➡ വ്യക്തമായ ഖിയാസ് 1. വ്യാഖ്യാനം ഖുർആനിന്റെ മറ്റു സൂക്തങ്ങൾക്ക് എതിരാവാതിരിക്കുക. 2. നബി യിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന വ്യാഖ്യാനങ്ങൾക്ക് എതിരാവാതിരിക്കുക. 3. സഹാബി വത്സാൻമാർ ഏകോപിച്ച് അംഗീകരിച്ച വ്യാഖ്യാനങ്ങൾക്ക് എതിരാവാതിരിക്കുക. 4. ഭാഷാ നിയമങ്ങൾക്ക് എതിരാവാതിരിക്കുക. 5. ഇസ്ലാം അംഗീകരിച്ചു പോരുന്ന അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാവാതിരിക്കുക.  അതേപോലെ ഹദീസ് സ്വീകരിക്കുന്നതും വ്യാഖ്യാനിക്കുന്നതും നിദാന ശാസ്ത്ര മാനദണ്ഡമനുസരിച്ചായിരിക്കണം. ഇതാണ് നാം സ്വീകരിച്ച് വന്നിരുന്ന സച്ചരിതരായ സലഫിന്റെ മാർഗ്ഗം ഇതിന് സലഫീ മൻഹജന്നോ, മൻഹജുസ്സലഫന്നോ പറയാമോ എന്നതല്ല നമ്മുടെ വിഷയം.  മറിച്ച് മൻഹജ് എന്ന വാക്ക് നാഴികക്ക് നാൽപതു വട്ടം ആവർത്തിക്കുന്ന ചില ആളുകളുടെ ദുരുദ്ദേശ്യങ്ങൾ വ്യക്തമാക്കുക എന്നതാണ് . 1999 വരെ ഈ മൻഹജ് പ്രയോഗം നടത്താതിരുന്നത് കൊണ്ട് നമ്മുടെ നവോത്ഥാന പ്രസ്ഥാനത്തിന് എന്ത് തടസ്സമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. നേരെ മറിച്ച് ഈ പ്രയോഗത്തിൽ ചില അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. പദത്തിന്റെ അർത്ഥത്തിൽ അപാകതയുണ്ടോ എന്നതിലുപരി ദീർഘവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണിത്. നാം എന്ത് കൊണ്ട് ത്വരീഖത്ത് സലഫന്നോ, മദ്ഹബുസ്സല ഫന്നോ ഉപയോഗിക്കുന്നില്ല. ആ പദങ്ങൾക്ക് ചീത്തയായ വല്ല സാരവും ഉള്ളത് കൊണ്ടാണോ? അല്ല. ഇസ്ലാഹിയായ ഏത് സാധാരണക്കാരനുമറിയാം അതിൽ എന്തോ ഒരപകടം ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന്. അതേ പോലെ തന്നെയാണ് മൻഹജ് എന്ന പദവും. ത്വരീഖത്തും, മദ്ഹബും ഒഴിവാക്കിയത് പോലെ മൻഹജ് എന്ന പദപ്രയോഗവും നാം ഒഴിവാക്കേണ്ടതാണ്. പ്രത്യേകിച്ച് ജംഇയ്യത്തുൽ ഉലമയുടെ തീരുമാനത്തിൽ മൻഹജ് എന്ന പദം ഒഴിവാക്കിയ സാഹചര്യവും നിലവിലുണ്ട്. മൻഹജിന്റെ മറവിലോ, തണലിലോ ആണ് ഗൾഫുനാടുകളിൽ നിന്നുള്ള ഖുറാഫാത്തുകൾ ഇങ്ങോട്ട് ചേക്കേറുന്നത് നവോത്ഥാന പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായ മുജാഹിദ് സെൻറ്റർ മുഖേനെയെല്ലെ.അൽഫുർഖാൻ മാസികയിലൂടെ മന്ത്രിച്ചൂതിയ വെള്ളത്തിന് പ്രചാരണം നൽകിയത്, ജിന്ന് ഗവേഷണത്തിന് സ്ഥലസൗകര്യം ചെയ്ത് കൊടുത്തത് ആരായിരുന്നു. മനുഷ്യ ശരീരത്തിൽ കയറിയ ജിന്നിനെ ഇറക്കാൻ ഏത് വടിയാണ് ഉപയോഗിക്കേണ്ടത്.സാധാരണ വടി പറ്റുമോ? ഇലക്ട്രിക് ഷോക്ക് കൊടുത്ത് ജിന്നിനെ ഇറക്കാമോ? ഈ ചർച്ചയിലേക്ക് കാര്യങ്ങൾ എത്തിയില്ലേ. ഈ മാസിക കാരന്തൂർ മർക്കസിൽ നിന്നല്ല നേരെ മറിച്ച് സാക്ഷാൽ മുജാഹിദ് സെന്ററിൽ നിന്നായിരുന്നു വിതരണം ചെയ്തിരുന്നത്. എന്തെല്ലാം ഖുറാഫത്തുകളാണ് ഇവിടെ കൊണ്ട് വന്നത്.ഇതിനൊക്കെ ന്യായീകരണം കണ്ടെത്തിയത് മൻഹജിലൂടെയാണ്.എന്തിനേറെ നിങ്ങളുടെ ഖുറാഫാത്തുകൾ ഒഴിവാക്കിയാൽ ഐക്യത്തെ സംബന്ധിച്ച് നമുക്ക് ആലോചിക്കാം എന്ന് സമസ്ഥക്കാർ പറയുന്നിടത്ത് വരെ കാര്യം എത്തിയില്ലേ. ഇനി മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത് സിഹ്റിനെ കുറിച്ചാണ്. എന്താണ് സിഹ്ർ മാജിക്ക്, ജാലവിദ്യ, കൺകെട്ട്, ആഭിചാരം, മാരണം എന്നിങ്ങനെ പല അർത്ഥങ്ങളും ഉൾകൊള്ളുന്ന ഒരു പദമാണ് അറബി ഭാഷയിൽ സിഹ്ർ എന്ന് പറയുന്നത്. ഏതൊരു അർത്ഥത്തിലുള്ള സിഹ്ർ ആയാലും അതിന് സ്വന്തമായ ഒരു സത്തയോ, നിലനിൽപ്പോ പ്രതിഫലന മോ അതുൾകൊള്ളുന്നില്ല. എന്നതാണ് വാസ്തവം എന്നാൽ സലഫീ മൻഹജിന്റെ പേരിൽ ആളുകൾക്ക് തൗഹീദിൽ പോലും സംശയങ്ങളും വ്യതിചലനങ്ങളും ഉണ്ടാക്കാവുന്ന രൂപത്തിൽ ഇവർ സിഹ്റിൽ ഹഖീഖത്തും തഅസീറും ഉണ്ടെന്ന് പ്രചരപ്പിക്കുന്നു. ഇതിന്റെ മലയാളത്തിലുള്ള വിശദീകരണം മൂടിവെച്ചു കൊണ്ടാണ് ഈ രണ്ടു അറബി പദങ്ങൾ വെച്ച് ഇവർ കളിക്കുന്നത്. ഹഖീഖത്ത് എന്ന് പറഞ്ഞാൽ യഥാർത്ഥം എന്നും തഅസീർ എന്ന് പറഞ്ഞൽ പ്രതിഫലനം എന്നു മാണ് അർത്ഥം . ഏതിനം സിഹ്റിനാണ് യാഥാർത്ഥ്യവും പ്രതിഫലനവും ഉള്ളത്, അതെങ്ങനെ സംഭവിക്കുന്നു. ഒരാൾക്ക് ഒരു കിണറ്റിൽ കുറച്ച് ഈന്തപ്പന മടലും, ചീർപ്പും, അൽപം മുടി കെട്ടും മന്ത്രിച്ചിട്ടാൽ തന്റെ ശത്രുവിനെ വകവരുത്താൻ കഴിയുമോ? ഇക്കൂട്ടർ ഇത് വിശദീകരിച്ച് തരേണ്ടതാണ്. അല്ലെങ്കിൽ അത്തരം അന്ധവിശ്വാസങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കാതിരിക്കുക. ബഹുമാന്യരെ ഇതൊരു ഫിഖ്ഹിയായ മസ്അല അല്ല. നാം തൗഹീദ്‌ മനസ്സിലാക്കിയവരാണ് അദൃശ്യമായ നിലക്ക് കാര്യകാരണബന്ധത്തിന് അതീതമായി മറ്റുള്ളവരുടെ സഹായം തേടുന്നത് അല്ലാഹു നിരോധിച്ച പ്രാർത്ഥനയും, ഇബാദത്തും അത് മുഖേനെ ശിർക്കുമായി തീരുന്നതാണ്. ഈ ശിർക്കിലേക്കാണോ ഇവർ ആളുകളെ നയിക്കുന്നത്. ഈ കാര്യം വിശദീകരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഹഖീഖത്ത്, തഅസീർ എന്നൊക്കെ പറഞ്ഞാൽ ഇതൊന്നുമല്ല ഉദ്ദേശം എന്ന് വിശദീകരിച്ച് തരുക.  അവസാനമായി ഒരു കാര്യം കൂടി സൂചിപ്പിക്കുന്നു. ഞാൻ മേൽ സൂചിപ്പിച്ച കോക്കസിൽ ചിലരെല്ലാം വിസ്ഡം വിഭാഗത്തിലേക്ക് പോയിട്ടുണ്ടെങ്കിലും പല പ്രധാനികളും സി.ഡി.ടവർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന വിഭാഗത്തിൽ അവശേഷിക്കുന്നുണ്ട്. അവർ ഈ ഐക്യത്തിലൂടെ നമ്മെയും കെണിയിൽ വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമാണ് മൻഹജ് സലഫെന്ന് പേര് പറഞ്ഞുള്ള കരാറിൽ നമ്മുടെ ആളുകളെ കൊണ്ട് ഒപ്പ് വെപ്പിച്ചത്. അതേ പോലെ മറ്റൊരു ഗൂഡാലോചന നടന്നുകൊണ്ടിരിക്കുന്നുണ്ട്. സിഹ്റിന്റെ വിഷയത്തിൽ അവർ വാദിക്കുന്ന മൻഹജിന്റെ നിലപാടിലേക്ക് എത്തിക്കാൻ വേണ്ടി സാത്വികരായ, കുതന്ത്രങ്ങൾ അറിയാത്ത ഒന്നു രണ്ടു പണ്ഡിതൻമാരെ മുന്നിൽ നിർത്തി കൊണ്ട് ഈ കോക്കസ് കാര്യങ്ങൾ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇസ്ലാഹീ പണ്ഡിതന്മാരെ, നേതാക്കളെ, പ്രവർത്തകരെ ജാഗ്രത ❗ ജാഗ്രത ❗ ജാഗ്രത ❗ അല്ലാഹു തുണക്കട്ടെ, സത്യം വിജയിക്കട്ടെ എന്ന പ്രാർത്ഥനയോടെ..,👏                                                    വിനീതൻ✍                                                   ഇബ്രാഹിം കുട്ടി. എം. ടി. അൽ ഐൻ                                                 📲 050 5132788

Friday, February 3, 2017

മുജാഹിദ് ഐക്യത്തിന്  ഒരു ഫോർമുല  

ഇന്നത്തെ മാധ്യമങ്ങളിൽ  വന്ന ഒരു വാർത്ത  ആണ്  മുജാഹിദ് ഐക്യത്തിൽ  ആഭ്യന്തര കലഹം  . സെക്രട്ടറി  രാജിവെച്ചു എന്ന് . ഇത്തരം ഒരു അവസ്ഥ ഇനിയും  ഇണ്ടാവാതിരിക്കാൻ  സിഹ്ർ , കണ്ണേർ   വിഷയത്തിൽ  താഴെ പറയുന്ന  തീരുമാനത്തിൽ എല്ലാവരും  എത്തിച്ചേരുക  1)  സിഹ്ർ കണ്ണേർ  നിഷേധിക്കിന്നവരെ   ഹദീസ്  നിഷേധികളായി മുദ്ര  കുത്തരുത്  2)  അനസ്   കായക്കൊടി പോലുള്ളവർ  രണ്ടു വർഷത്തേക്ക്  സിഹ്ർ കണ്ണേർ  വിഷയം മിണ്ടരുത് . 3)  ചെറിയ നേതാക്കൾ  ഇരു  ഭാഗത്തും അവറുടെ  നിലപട്  അറിയിക്കാം .അതിൽ തടസ്സമില്ല  4 ) ആരും  ഇങ്ങോട്ടും  അങ്ങോട്ടും  ലയിച്ചതല്ല  2000  മുൻപത്തെ   പുസ്തകങ്ങൾ മാത്രം  ഈ വിഷയങ്ങളിൽ  നിലപട് ആയി ഉദ്ധരിക്കാവൂ . 5 ) സലാം  സുല്ലമിയെ വേദികളിൽ  പങ്കെടുപ്പിക്കണം  .ഇദ്ദേഹം  ആശയം  പറയുന്നത്  വിലക്കാൻ  പാടില്ല . 6)  അടുത്ത കാലത്തു ഇറക്കിയ ജിന്ന് സിഹ്ർ പുസ്തകം  പിൻവലിക്കുക . ശേഷം പിന്നീട്  അങ്ങനെ ഒരു പുസ്തകം പുനഃ  പ്രസിദ്ധീകരിക്കാം  എന്ന് പറയുക