Thursday, September 29, 2011

തബറര്ക്ക് :ഒരു യഥാര്‍ത്ഥ വിവരണം By Janab Abdul Salam Sullami

പലപ്പോഴും ചരിത്രത്തില്‍ ശിര്‍ക്ക് വരുന്ന വഴികളില്‍ ഒന്നാണ് ബറകത്ത് എടുക്കലും അതിനെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളും യഥാര്‍ത്ഥ വിവരനങ്ങള്‍ക്ക് ഈ പുസ്തകം വായിക്കുക..ഈ പുസ്തകം എന്റെ ''തിരുമുടിയാട്ടം അഞ്ചാം ഖണ്ഡം ''എന്നാ പുസ്തകത്തിന്റെ അനുബന്ധ പുസ്തകം ആണ്.ദയവായി ഈ ബുക്ക്‌ ഡൌണ്‍ലോഡ് ചെയ്തു അടോബെ രീടാര്‍ ഉപയോഗിച്ച് വായിക്കുക .ഇല്ലെങ്ങില്‍ അടക്കം ചെയ്ത വീഡിയോ കാണില്ല .!


http://issuu.com/dubaiisalafi/docs/barakath?viewMode=magazine&mode=embed



തിരുമുടിയാട്ടം അഞ്ചാം ഖണ്ഡം ::തിരുമുടിയെ ദിവ്യത്വവല്‍കരിക്കുന്ന എ പി മുജാഹിദുകള്‍ !

പ്രവച്ചക്നെറെ ശാരീരിക അവശിഷ്ടങ്ങള്‍ കൊണ്ട് കൊണ്ട് ഒരിക്കലും ബറകത്ത് എടുക്കാന്‍ പറ്റില്ല. പ്രമാണങ്ങള്‍ വായിക്കൂ.

പ്രവാചകന്റെ മൂത്രം കുടിച്ചാല്‍ സ്വര്‍ഗത്തില്‍ പോവുമെന്ന് വൃത്തികെട്ട ഹദീസ്‌ ഉണ്ടാക്കിയവരുടെ പിന്‍തലമുറക്കാരായ പിഴച്ചു പോയ എപി മുജാഹിദുകള്‍ ഇപ്പോള്‍ പ്രവാചകന്‍റെ ശാരീരിക അവശിഷ്ടം ആയ മുടി വിശുദ്ദവല്‍കരിക്കാനും ബറകത്ത് എടുക്കാന്‍ പറ്റും എന്ന് പറയാനും തുടങ്ങി .വിശുദ്ദവല്‍കരിക്കണ്ട എന്ന് പറയുന്നവരെ മതയുക്തിവാടികലെന്നു താറടിക്കാനും തുടങ്ങി..പുതിയ കേശ വിവാദം പുസ്തകം വായിക്കുക. വിചിന്തനം പേജ് അടക്കം .''തിരുമുടിയാട്ടം അഞ്ചാം ഖണ്ഡം ''. ദയവായി ഡൌണ്‍ലോഡ് ചെയ്ത ശേഷം വായിക്കുക്‌. കാരണം ഇത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ PDF book ഇല അടക്കം ചെയ്തത് .ആണ്..http://issuu.com/DubaiiSalafi/docs/new_holy_hair_disputes/1
എന്റെ വെബ്സൈറ്റില്‍ പോയി ഡൌണ്‍ലോഡ് ചെയ്യേനെമെങ്കില്‍

http://www.magicinislam.com/new_holy_hair_disputes.html
ഇവിടെ വായിക്കാന്‍ ..പക്ഷെ ദൌന്ലോദ് ചെയ്തു അടോബെ റീഡര്‍ ഉപയോഗിച്ചാല്‍ മാത്രം വീഡിയോ കാണുള്ളൂ .



Wednesday, September 28, 2011

ഒരു പുതിയ ഖുര്‍ആന്‍ സെര്‍ച്ച്‌ ഉപകരണം (search utility)

ഉദാഹരണത്തിന് നിങ്ങള്ക്ക് സിഹ്രിനെ കുറിച്ചുള്ള ആയത്തുകള്‍ കാണണം എന്ന് തോന്നുമ്പോള്‍ ഇവിടെ വന്നു ''sihr' എന്നി ടൈപ്പ് ചെയ്യുക. എല്ലാ ആയത്തുകളും വരും .അതുപോലെ 'sahir' എന്നാ പദവും.ഇനി യജിഊജ് മജൂജ്‌ കാണണം എങ്കില്‍ 'majuj' എന്ന് സെര്‍ച്ച്‌ ചെയ്യുക .ഇത് എന്റെ ബ്ലോഗിന്റെ സൈഡില്‍ ഉണ്ട്. എപ്പോ വേണെമെങ്കിലും നോക്കാം.എനിക്ക് വേണ്ടി പ്രാര്‍ഥിക്കുക .നിങ്ങളുടെ ബ്ലോഗിലും വെബ്സൈറ്റിലും ഇത് ചേര്‍ത്തുക.type 'inaa anzalana' to get all ayaths including this sentence.

Tuesday, September 27, 2011

ഡോക്ടര്‍ ഉസ്മാന്‍ സാഹിബും അദ്ദേഹത്തിന്‍റെ കരീനിനെക്കുരിച്ചുള്ള ഗവേഷണ ഫലങ്ങളും !!..!

ഇത് വായിക്കാന്‍ താഴെ ക്ലിക്ക്‌ ചെയ്യുക. വിഷയത്തെക്കുറിച്ച് ഒരു ഉള്കാഴ്ച ലഭിക്ക്കും..സല്സബീളിലെ പഴയ ഒരു ലേഖനം ആണ് ഇത്.


Monday, September 26, 2011

കണ്ണേറ് ചികിത്സ !!.

കണ്ണേറ് ഒരിക്കലും ബാധിക്കില്ല..ഈ ഇല്ലാത്ത കണ്ണേറ് ബാധിച്ചാല്‍ അതിനുള്ള ചികിത്സ ബഹു രസകരം ആണ്..വീഡിയോ നോക്കുക..

ജിന്ന് ബാധ അന്നും ഇന്നും ::ഒരു ചരിത്രാന്വേഷണം .

പണ്ട് മണ്ണെണ്ണ വിളക്കി്ന്‍റെ, ചൂട്ടിന്റെയും, ഒരു കാലം ഉണ്ടായിരുന്നു.വയല്‍ വരമ്പിലൂടെ ചൂട്ടുകറ്റയുടെ മിന്നലും, വയലിന്‍റെ ഓരങ്ങളിലെ വീടുകളില്‍നിന്നു മിന്നി കത്തുന്ന മണ്ണണ്ണ വിളക്കിന്‍റെ മിന്നിയാടുന്ന നാളങ്ങളും..ചൂട്ടു കത്തിതീരാറാകുമ്പോഴേക്കു വീട്ടിലെത്തണം എന്ന ചിന്തയില്‍ ആഞ്ഞു നടക്കുമ്പോളാകും, ഇരുട്ടിനെ കീറിമുറിച്ചു കൊണ്ടു ഒരുപെണ്ണീന്‍റെ കൂക്കല്‍ ശബ്ദം..പാടത്തിന്‍റെ ഏതോ ഓരത്തെ വീട്ടില്‍ നിന്നും. അവളുടെ മേത്തുള്ള ശൈത്താന്‍ ഇളകുന്നതാണു..അതു എതാനും മിനുട്ടില്‍ ഉച്ച സ്ഥായയില്‍ എത്തി പിന്നിടുശബ്ദം നേര്‍ത്തു വരും, മുന്‍‍സിപാലിറ്റി ഓഫീസിലെ സൈറന്‍ പോലെ..അതു ഏതാണ്ടു നേര്‍ത്തു നേര്‍ത്തു നിലക്കാറായാല്‍ കാണാം. അടുത്തവീട്ടില്‍ നിന്നും വേറൊരു പെണ്ണു കൂക്കു വിളി തുടങ്ങും..അതങ്ങനെ ചങ്ങലയായി ഗ്രാമാന്ത്രീക്ഷത്തില്‍ മാറ്റലികൊള്ളും..എന്നും കൃത്യ സമയത്തു തന്നെ.. വയലിലൂടെ വീട്ടിലേക്കു പോകുന്നവര്‍ക്കും, അയല്‍ വാസികള്‍ക്കും അറിയാം എപ്പോള്‍ എവിടെ നിന്നും തുടങ്ങുമെന്നും, പിന്നീടു അതു ആരു ഏറ്റു പിടിക്കുമെന്നും..,ശൈതാന്‍ കൂക്കിന്‍റെ കൃത്യത കൊണ്ടു സമയം കണക്കാക്കിയിരുന്നു അന്നത്തെ ആള്‍ക്കാര്‍...ഗ്രാമത്തിലെ അവസാനത്തെ പെണ്ണും കൂക്കി അവസാനിച്ചു എന്നു കണ്ടാല്‍ ഇശാനിസ്കരിച്ച പായില്‍ തന്നെ കിടന്നു മയങ്ങിപ്പോയ ബെല്ലിമ മെല്ലെ എഴുന്നേറ്റു " ചോറു വെളമ്പിക്കോളി മക്കളെ"..എന്നു പറയും..എല്ലാത്തിനും ഒരു കൃത്യത ഉണ്ടായിരുന്ന കാലം....ഇതു ശൈത്തനെളക്കത്തിന്‍റെ കാര്യം. അന്നു ജിന്നു കൂടലും സാധാരണയായിരുന്നു...മഗ് രിബിക്കു വൊളു എടത്തു കുളത്തീന്നു കയറിയപ്പോളോ, പിഞ്ഞാണം ഉടഞ്ഞതു വീട്ടിന്‍റെ പിന്നിലെ പൊന്തക്കാട്ടില്‍ കൊണ്ടോയി ഇടാന്‍ പോയപ്പോളോ, നേരം കെട്ട നേരത്തു മാപ്പള കൊടുന്ന മീന്‍ വടക്കോറത്തു ഇരുന്നു മുറിക്കുമ്പോളൊ ഇരുട്ടിന്‍റെ മറപറ്റി വന്നു ശരീരത്തില്‍ കയറുന്നു സാക്ഷാല്‍ ജിന്നു..ജിന്നു കയറിയ ലക്ഷണം കണ്ട് തുടങ്ങുന്നതോടെ കേട്ടറിഞ്ഞു കുടുംബക്കാരു എത്തിതുടങ്ങും... ജിന്നു ഇറക്കാന്‍ ആരെ കൊണ്ട് വരണം എന്ന ചര്‍ച്ചയില്‍ ഉരുത്തിരുഞ്ഞു വരുന്ന തീരുമാന പ്രകാരം അടുത്തു തന്നെയുള്ള ,ഇതിനെ പറ്റി അറിയുന്ന മുസ്ല്യാരേയൊ, ബീത്താത്തനേയൊ വിളിക്കാന്‍ തീരുമാനിക്കും..അവരു കൊടുത്ത മന്ത്രിച്ചൂതിയ നൂലിലും ഐക്കല്ലിലും ജിന്നു ഒതുങ്ങിയില്ലെങ്കില്‍ പിന്നെ ഉഴിഞ്ഞു വാങ്ങലാണു.. ഈ മുസ്ല്യാക്കളോ , ബീത്താത്തായോ ഉഴിഞ്ഞു വാങ്ങല്‍ നടത്തുമെങ്കില്‍അവരെക്കൊണ്ട് ഉഴിഞ്ഞു വാങ്ങല്‍നടത്തിക്കും.., ഇല്ലെങ്കില്‍ വേറെ ആളെകണ്ടെത്തി കൊണ്ടുവരും..അതും കുടുംബക്കാരും അയല്‍ വാസികളും കൂടിയാണു തീരുമാനിക്കുക..അതു ചിലപ്പോള്‍ പേരു കേട്ട പണിക്കരെയോ ജിന്നു ഇറക്കുന്നതില്‍ പേരു കേട്ട തങ്ങളേയൊ കൊണ്ടുവരനായിരിക്കും തീരുമാനം......അവര്‍ എഴുതിക്കൊടുക്കുന്ന ചീട്ടു പ്രകാരമുള്ള സാധനങ്ങള്‍ ഒരുക്കലാണു പ്രധാനം, അതു കുട്ടികളാണു ഒപ്പിക്കല്‍..അഞ്ചോ, ആറോ തരം ഇലകള്‍, പൂക്കള്‍, മഞ്ഞള്‍ പൊടി, ചുണ്ണാമ്പു, ശീല ചുരുട്ടിഉണ്ടാക്കുന്ന തിരികള്‍,തിരി ഇട്ടു കത്തിക്കുന്ന നിലവിളക്കു, വാല്‍ കിണ്ടി ഇതെല്ലാം ഒരുക്കിവെച്ചു കര്‍മ്മം തുടങ്ങും, കര്‍മ്മം കഴിഞ്ഞാല്‍ എല്ലാം കൂടി ചെറിയ മണ്‍കുടത്തിലാക്കി ഒഴുക്കുവെള്ളത്തില്‍ (പുഴയിലോ, തോട്ടിലോ) കൊണ്ടു പോയി ഒഴുക്കണം..അതോടെ ജിന്നു ഇറങ്ങും..അന്നു ഈ തങ്ങന്മാര്‍ക്കും, ബീത്താത്തമാര്‍ക്കും, പണിക്കന്മാര്‍ക്കും , വലിയ ഡിമാന്റു ആയിരുന്നു, പെട്ടെന്നൊന്നും ഡൈറ്റു കിട്ടൂല, പിന്നെ സമൂഹത്തിന്‍റെ ഇടയിലും വലിയ മതിപ്പായിരുന്നു,,, ആ ഇടക്കാണു, അബ്ദുല്ല ഹാജിയും. സൈദ് മൗലവിയും, മറ്റും മുജാഹിദ് പ്രസ്ഥാന പ്രചരണത്തോടൊപ്പം, ഈ ജിന്നു കൂടലിനും, അതു ഇറക്കുന്നതിനും എതിരെ ആഞ്ഞടിച്ചതു,, അതു ഏറ്റു പിടിക്കാന്‍,തിരൂരങ്ങാടിയിലും, വാഴക്കാട്ടും, അരീക്കോട്ടും അങ്ങനെ പല പ്രദേശത്തും ആളുണ്ടായി..തങ്ങന്മാര്‍ക്കുംക, ബീത്താത്തമാര്‍ക്കും, പണിക്കന്മാര്‍ക്കും അതു വലിയ ക്ഷീണമുണ്ടാക്കി..അവര്‍ക്കു ഡിമാന്‍റെ കുറഞ്ഞു..മനസ്സിലവര്‍ മുജാഹിദുകളെ പ്രാകിപ്പറഞ്ഞു.."ഈ പണ്ടാറം പിടിച്ച മജാഹിദുകള്‍ നശിച്ചു പോട്ടെ.വല്ലോരീം ചട്ടീലു മണ്ണു വാരി ഇടാന്‍ ഇറങ്ങിക്കോളും ഓരോന്നു".. നമ്മുടെ പലരുടെയും ഉസ്താദ് എസ്.എം. ഐദീദ് തങ്ങള്‍ (അല്ലാഹു അദ്ദേഹത്തേയും നമ്മേയും അവന്‍റെ സ്വര്‍ഗ്ഗ ത്തില്‍ ഒരുമിച്ചു കൂട്ടട്ടെ..ആമീന്‍).മമ്പുറം തങ്ങളുടെ പിന്‍ തലമുറക്കാരന്‍,,, മമ്പുറം യാറത്തിലെ വരുമാനത്തിന്‍റെ ഒരവകാശി.,,കടുത്ത ഖുറാഫി..ജിന്നു കൂടിയ സ്ത്രീകളുമായി ജനങ്ങള്‍ രാവിലെ മുതല്‍ തന്നെ ഐദീദ് തങ്ങളുടെ വീട്ടുപടിക്കല്‍ ഗൈറ്റു തുറക്കുന്നതും നോക്കി കാത്തിരിക്കുന്നു..മുജാഹിദുകളെ നന്നായി വിമര്‍ശിക്കാന്‍ കൂടുതല്‍ ദീന്‍ പഠിക്കാന്‍ അറബിക് കോളേജില്‍ ചേര്‍ന്നു .അറബിക് കോളേജെല്ലാം മുജാഹിദുകളുടേതാണല്ലൊ.....അവിടെ രഹസ്യമായി സുന്നി വിദ്യാര്‍ഥി സംഘടനഉണ്ടാക്കി..അറബിക് കൊളേജില്‍ നിന്നു കൂടൂതല്‍ ദീന്‍ പഠിച്ചപ്പോള്‍ അദ്ദേഹം മെല്ലെ മെല്ലെ മുജാഹിദ് ആയി, മമ്പുറം യാറത്തിലെ വരുമാനത്തിന്‍റെ ഓഹരി തനിക്കു വേണ്ടേന്നു അദ്ദേഹം എഴുതിക്കൊടുത്തു...ജിന്നു ഇറക്കാന്‍ തന്‍റെ വീട്ടിലെത്തിയിരുന്നവരെ പറഞ്ഞുമനസ്സിലാക്കി സൈക്യാട്റിസ്റ്റിന്‍റെ അടുത്തേക്കു അയച്ചു..ചെമ്മാട്, മമ്പുറം ഭാഗത്തുള്ളവര്‍ ഐദീദ് തങ്ങള്‍ മുജാഹിദായതറിഞ്ഞിട്ടും "ജിന്നു കൂടിയ മകളെ ഇനി എന്തു ചെയ്യണം" എന്നു അഭിപ്രായം ചോദിക്കാന്‍ വരും..അദ്ദേഹം അവരുടെ കൂടെ അവരുടെ വീട്ടില്‍ പോയി കോഴിക്കോട് ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോകാന്‍ സഹായിച്ചു, ചിലപ്പോള്‍ കൂടെ പോകുകയും ചെയ്തിരുന്നു...അങ്ങനെ ജിന്നു ഇറക്കുന്ന തട്ടിപ്പു ഏതാണ്ടു മുസ്ലിംകളുടെ ഇടയില്‍ നിലച്ചു വരുകയായിരുന്നു...അതിന്‍റെ ക്രെഡിറ്റു മൊത്തം മുജാഹിദ് പ്രവര്‍ത്തകര്‍ക്കായിരുന്നു..എന്നാല്‍ ആ പഴയ പാട്ട വിളക്കും ഇന്നില്ല, ചൂട്ടും മിന്നിച്ചു വയല്‍ വരമ്പിലൂടെ പോകുന്നവരും ഇല്ല... വയല്‍ വരമ്പും അപ്രത്യക്ഷമായി.. ഒപ്പം രാത്രി കാലങ്ങളില്‍ മുഴങ്ങികേട്ടിരുന്ന ശൈത്താന്‍ കൂക്കും..പക്ഷെ ജിന്നു കൂടല്‍ വീണ്ടും മടങ്ങിയെത്തിയൊ എന്ന ഒരു തോന്നല്‍..അതിന്‍റെ ചികില്‍സയും പുനര്‍ജനിക്കുന്നു..പക്ഷെ രംഗം മാറിയിരിക്കുന്നു..പണ്ടു ജിന്നു ഇറക്കിയിരുന്ന മുസ്ല്യാക്കന്മാരുടെയും, ബീത്താത്തമാരുടെയും,പണിക്കന്മാരുടെയും സ്ഥാനത്തു പുതിയ ചില ജിന്നു ഇറക്കല്‍ സ്പെഷ്യലിസ്റ്റുകള്‍..."നിങ്ങള്‍ അന്നു ഞങ്ങളെ വിമര്‍ശിച്ചു ഞങ്ങളുടെ അന്നം മുട്ടിച്ചതിന്‍റെ പിന്നില്‍ ഇങ്ങനെ ഒരു അജണ്ട ഉണ്ടായിരുന്നൊ" എന്നു മുസ്ല്യാക്കന്മാരും, പണിക്കന്മാരും, ബീത്താത്തമാരും ചോദിക്കുന്നു.."എങ്കില്‍ നമുക്കു ഒന്നിച്ചു സഹകരിച്ചു ജിന്നിറക്കല്‍ നടത്താമായിരുന്നില്ലെ, എന്തിനു ഞങ്ങളുടെ ചട്ടിയില്‍ മണ്ണ് വാരിയിട്ടു. എന്താണു അവരോടു മറുപടി പറയുക ?..എനിക്കു അറിയില്ല..... എന്തു മറുപടി പറയണമെന്നു..എനിക്കു ഒന്നും മനസ്സിലാകുന്നില്ല..ആര്ക്കാണ് തെറ്റു പറ്റിയതു ?, എവിടെയാണു അബദ്ധം പിണഞ്ഞതു??, നമ്മുടെ പൂര്‍ വികരായ പണ്ഡിതര്‍ക്കൊ ???അവര്‍ നമ്മളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു മുന്നോട്ടു പോകുന്നതില്‍ നമുക്കു തെറ്റു പറ്റിയൊ??? നമ്മുടെ പിന്‍ഗാമികളായി വരുന്ന പുതു തലമുറക്കാര്‍ ചരിത്രം പഠിക്കുമ്പോള്‍ നമ്മുടെ നേരെ അവജ്ഞയോടെ വിരല്‍ ചൂണ്ടാനുള്ള സാഹചര്യം നമ്മള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ടോ ???? എനിക്കറിയില്ല..എനിക്കൊന്നും അറിയില്ലാ..ഒന്നും മനസ്സിലാകുന്നുമില്ല......

Sunday, September 25, 2011

ഇന്ത്യയിലെ ആദ്യത്തെ മള്‍ടിമീഡിയ ഇ ബുക്ക്‌ .!!!

ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക മള്‍ടിമീഡിയ ഇ ബുക്ക്‌ .! പുസ്ടകതിന്റെ പേര് ''ഒരു സത്യാന്വേഷണം '' .
എന്തുകൊണ്ട് ഇന്ത്യയില്‍ ആദ്യം??
സാധാരണ ഇബുക്ക്‌ :PDF/flash/ppt രൂപത്തില്‍.
മള്‍ടിമീഡിയ ഇബുക്ക്‌ :ഓടിയോ ,വീഡിയോ ,ലേഖനം ,ഫോട്ടോകള്‍ ,.എല്ലാം അടങ്ങിയത് .
ഇതിന്റെ പ്രത്യേക പ്രയോജനം ?? ::താങ്കള്‍ ഒരു ലേഖനം വായിക്കുന്നു .അതുമായി ബന്ധപ്പെട്ടു ഒരു വീഡിയോ അവിടത്തന്നെ കാണുന്നു..അതിനുശേഷം വീണ്ടും വായിക്കുന്നു. അതുമായി ബന്ധപ്പെട്ടു കുറച്ചു ഫോട്ടോകള്‍ സ്ലൈഡ് ഷോ കാണുന്നു..വീണ്ടും വായിക്കുന്നു.ഇതുമായി ബന്ധപ്പെട്ട ഒരു ഖുര്‍ആന്‍ വ്യഖ്യാനം വായിക്കണമെന്ന് തോന്നുന്നു.അപ്പോള്‍ തന്നെ അവിടെയുള്ള ലിങ്ക ഓപ്പണ്‍ ചെയ്തു അതും വായിക്കുന്നു..
ഇത് വായിക്കാന്‍ താഴെ ലിങ്ക ക്ലിക്ക്‌ ചെയ്യുക.

http://www.magicinislam.com/book.swf

ഇത് ഡൌണ്‍ലോഡ്(.zip or.exe) ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യൂ..

http://www.magicinislam.com/multimedia_ebook.html


എല്ലാവര്ക്കും അയക്കുക .ഷെയര്‍ ചെയ്യുക.you can see share buttons on ebook .



ഷെയ്ഖ് അലബാനിയെപ്പറ്റി പുതിയ ഇബുക്ക്‌ ഉടന്‍ പ്രതീക്ഷിക്കുക.!!

Friday, September 23, 2011

ആഗോള ജിന്ന് സലഫികള്‍ക്ക് എതിരെ പ്രസിദ്ദീകരണ ശാല തുടങ്ങി.എല്ലാവരും അങ്കമാവുക ..

ആഗോള ജിന്ന് സലഫികളുടെ പുസ്ടകങ്ങള്‍ ഓരോന്നായി പൊളിച്ചു എഴുതാന്‍ ഒരു പ്രസിദ്ദീകരണ ശാല ഞാന്‍ തുടങ്ങി..എല്ലാവരും അവിടെ പോയിട്ട് വരിക്കാരാവുക..വായിച്ച പുസ്ടകം ലൈക്‌ ചെയ്യുക. കമന്റ്‌ എഴുതുക..പുസ്ടകം ഡൌണ്‍ലോഡ് ചെയ്തു മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുക .എല്ലാ പുസ്തകങ്ങളും എന്റെ വെബ്സിട്ടുകളും ഉണ്ടാവും..എല്ലാം ഡൌണ്‍ലോഡ് ചെയ്തു pdf ആയി വായിക്കുക. അല്ലെങ്ങില്‍ എന്റെ കമന്റ്സ് കാണില്ല..തഫ്സീരുകളും പരിഭാഷകളും ഉണ്ടാവും..ആദ്യമായി ഇപ്പോള്‍ ഇട്ടിരിക്കുന്ന പുസ്ടകം വായിക്കുക..www.issuu.com/DubaiiSalafi

. pls add me as friend.

ഒരു ഉഗ്രന്‍ റേഡിയോ കേള്‍ക്കൂ.അന്ധവിശ്വാസങ്ങള്‍ക്കു എതിരേ..( a new radio against blind believes)

സിഹ്ര്‍ ,കണ്ണേരു ,..തുടങ്ങിയ സകള്‍ അന്ധവിശ്വാസങ്ങള്‍ക്കു എതിരേ ഈ റേഡിയോ കേള്‍ക്കൂ..ഈപ്പോഴും എന്റെ ബ്ലോഗിന്‍റെ സൈഡില്‍ ഉണ്ടാകും .ജിന്ന് പ്രസ്ഥാനത്തില്‍ നിന്ന് ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് വന്ന സുല്ലമി പറയുന്നത് ''ജിന്നുകളോട് സഹായം ചോദിക്കുന്നത് പ്രാര്തിക്കുന്നതിനു തുല്യമാണെന്നും അത് കൊണ്ട് പ്രസ്ഥാനം വിട്ടു പോകുന്നുവെന്നും ആണ്.മാത്രവുമല്ല വിഗ്രഹം പാല് കുടിക്കും എന്ന് വിശ്വസികുനത് അന്ധവിശ്വാസമല്ല എന്ന് സാക്കരിയ പറഞ്ഞത് കൊണ്ടും ആണ് എന്ന്.

ಈ ಹೊಸ ರೇಡಿಯೋ ಸ್ಟೇಷನ್ ಕೇಳಿರಿ..ಮಾಟ ಮಂತ್ರಗಳಿಗೆ ಎದುರಾಗಿ ..
listen this radio in malayalam

Thursday, September 22, 2011

ഈ വര്‍ഷത്തെ ഹദീസ്‌ ദുര്‍വ്യാഖ്യാന അവാര്‍ഡ്‌ പ്രഖ്യാപിച്ചു.!

ദുര്‍വ്യാഖ്യാനം ചെയ്ത ഹദീസ്‌ :അബു മൂസ നിവേദനം നബി(സ.അ) അരുളി :മൂന്നു വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല..ഒന്ന്)മദ്യപാനി രണ്ടു)കുടുംബ ബന്ധം മുറിക്കുന്നവന്‍മൂന്ന്) സിഹിരിനെ യാഥാര്‍ത്യം ആക്കുന്നവന്‍ (സിഹിര് ഫലിക്കുമെന്നു വിശ്വസിക്കുന്നവന്‍ ).

ദുര്‍വ്യാഖ്യാനം ചെയ്ത്‌ രീതി :സിഹിരിനെ യാഥാര്‍ത്യം ആക്കുന്നവന്‍ എന്നുള്ളതിനെ മാറ്റി സാഹിരിനെ( സിഹ്രു ചെയ്യുന്നവനെ) യാഥാര്‍ത്യം ആക്കുന്നവന്‍ എന്ന് അര്‍ഥം മാറ്റിമറിച്ചു.!!

ദുര്‍വ്യാഖ്യാനം ചെയ്തതുകൊണ്ട് ഗുണം ::മറഞ്ഞ വഴിയിലും തെളിഞ്ഞ വഴിയിലും സിഹ്ര്‍ ഫലിക്കും എന്ന് ഉറപ്പായി..അദ്വൈത വാദം പോലെ വൈരുദ്ധ്യാത്മക തൌഹീദ് ഉണ്ടാക്കി.സിഹ്ര്‍ എടുക്കല്‍ ജിന്ന്‍ ഇറക്കല്‍ കച്ചവടം തുടങ്ങി.!!

ശരിക്കുള്ള വ്യാഖ്യാനം :: എന്‍റെ ബ്ലോഗ്‌ വീഡിയോ കാണുക (www.magicinislam.blogspot.com)

ഒന്നാം സ്ഥാനം നേടിയ ആള്‍ ::ബഹുമാനപ്പെട്ട അനസ്‌ മൌലവി /മുസ്ലിയാര്‍ .!!


Wednesday, September 21, 2011

A holy Quran translation with commentary which denies the effect of black magic completely(സിഹ്ര്‍ നിഷേധിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനം !)

this quran translation with commentary entirely denies all occult believes and denies the effect of black magic. this translation ''the message of qura''is famous in middle east and other countries.this is written my Muhammad Asad who drafted consutuncy of islamic republic of Pakistan. Pakistan a third highest Muslim population(169million).when Pakistan became Islamic republic in 1947 , Muhammad asas was recruited as director of department Islamic reconstruction by Pakistan government.he was given Pakistan citizenship also.even thogh today's most of Pakistani muslims believes in occult believes and other blind belives.!

please check my websites http://www.magicinislam.com/bukhari_hadees_tafseers.html http://www.magicinislam.com/magic/message_of_qurantafseer.html to download the translation and commentary .pls use the word 'magic ' to search the topics on black magic.

സിഹ്രിനെ സന്പൂര്‍ണമായി നിഷേധിക്കുന്ന ഖുര്‍ആന്‍ വ്യാക്യാനം.പാക്കിസ്ഥാന്‍ മതകാര്യ വകുപ്പിന്റെ ഡയറക്ടര്‍ ആയി സേവനമനുഷ്ടിച്ച മഹ പണ്ഡിതനായ മുഹമ്മദ്‌ ആസാദിന്റെ ഖുര്‍ആന്‍ വ്യ്ക്യാനം വായിക്കുക..സിഹ്ര്‍ വിഷയത്തെപറ്റി സേര്‍ച്ച്‌ ചെയ്യാന്‍ magic എന്ന് ടൈപ്പ് ചെയ്യുക.സിഹ്ര്‍ നിഷേധിക്കുന്ന ഭാഗങ്ങള്‍ ഞാന്‍ മലയാള പരിഭാഷ കൊടുത്തിട്ടുണ്ട്‌.

other books written by muhammad asad are
1. Jerusalem in 1923: The Impressions of a Young European (1923)
2. The Spirit of Islam (1934)
3. The Concept of Religion in the West and in Islam (1934)
4. The Spirit of the West (1934)
5. Sahih Bukhāri (1935)
6. Towards a Resurrection of Thought (1937)
7. Sahih al-Bukhāri (1938)
8. Sahih Bukhāri (1938)
9. Sahih Bukhāri (1938)
10. What Arafat? (1946)
11. The Outline of a Problem (September 1946)
12. Is Religion a Thing of the Past? (October 1946)
13. This Law of Ours (November 1946, December 1946, January 1947)
14. Construction or Destruction? (February 1947)
15. That Business of Imitation (April 1947)
16. What do we mean by Pakistan? (May 1947)
17. Notes and Comments (May 1947)
18. Towards an Islamic Constitution (July 1947)
19. Notes and Comments (July 1947)
20. Calling All Muslims (September 1947)
21. Arafat—Quarterly Journal of Islamic Reconstruction (March 1948)
22. Islamic Reconstruction (March 1948)
23. Islamic Constitution Making (March 1948)
24. The Road to Mecca (1954)
25. The Encounter of Islam and the West (1959)
26. Islam and the Spirit of our Times (1960)
27. The Principles of State and Government in Islam (1961)
28. Islam and Politics (1963)
29. Jerusalem: The Open City (1970s)
30. The Meaning and Significance of the Hijrah (1979)
31. The Message of the Qur’an (1980)
32. The Message of the Qur’an (1980)
33. The Principles of State and Government in Islam (1980)
34. Sahih al-Bukhāri (1981)
35. A Vision to Jerusalem (1982)
36. Jerusalem: A City for all People (1982)
37. A Tribe That Kept Its Name (1985)

saudi religious department trying prove that black magic has real effect!!

saudi religious department(General presidency of promotion of virtue and prevention of the vice) is trying falsely to prove that black magic has real effects by conducting an interview.
Read the below and watch the video

1.black magic has no real effects .i.e it is fake.

2.in the video it says that by drawing a nude photo of a woman and piercing it with nail will actually affect on her body..which is not true. it is not possible

3.putting an underwear of a woman and and man together and drawing symbols on it and putting knots will make any real effect on husband and wife??..this is total nonsense

4.writing Quran verses(verses from surah falak) on a paper and applying impure blood,will cause any real effect??

5. it is shame for Muslims to believe that a black magic can work using quran verses.

6. no saahir can achieve nothing by makng any sihr/witchcraft by using quran

7. video say saahir was worshiping idol and he achieved his magical objectives which is against Islam. no can get anything by worshiping other than allah.

8.video says he used to control jinn by pleasing the devil which is not possible. by worshiping devil or jinn no one can achieve anything. it is against tawheed or oneness of allah.

9. this video is just make true muslims as blind believers and afraid of all these (like the one in video says that in Riyadh an abandoned house haunted by jinn ==nonsense stories)
10.use the link http://diigo.com/0joea to go to my face book page and answer qtn regarding this.

video

Tuesday, September 20, 2011

സൗദി മത കാര്യ വകുപ്പ് ജനങ്ങളെ വഞ്ചിച്ചുകൊണ്ട് സിഹ്ര്‍ ഫലിപ്പിക്കാന്‍ ,ഇന്റെര്‍വ്യൂ നാടകം കളിക്കുന്നു.!.

ഇതില്‍ ഉള്ള മണ്ടത്തരങ്ങള്‍/ശിര്ക്കാന്‍ വിശ്വാസങ്ങള്‍

ഒന്ന്)ഒരു സ്തീയുടെ നഗ്ന ചിത്രം വരച്ചു അതില്‍ ആനി അടിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉള്ള സ്ത്രീക്ക്
വേദന അനുഭവപ്പെട്ടത്രേ.!!

രണ്ടു)സാഹിര്‍ ബിംബത്തെ ആരാധിക്കുകയും ഫലം നേടുകയും ചെയ്തത്രേ.!

മൂന്ന്‍)സുരത്‌ ഫലക് എഴുതി അതില്‍ മേല്‍ ആര്‍ത്തവ രക്തം പുരട്ടി ,കെട്ടുക ഇട്ടു പ്ലാസ്റ്റിക്‌ ബാഗില്‍ പൊതിഞ്ഞു വച്ചപ്പോള്‍ ഒരു മൊത്തം സിഹ്രു ബാധയാല്‍ നരകിച്ചുവത്രേ.!!

നാലു)ഖുര്‍ആന്‍ ഉപയോഗിച്ച് സിഹ്ര്‍ ചെയ്‌താല്‍ ഫലിക്കും എന്ന് പറയുന്നത് ഇസ്ലാമിന് അവഹേളനം ആണ്.

നാലു)ഒരു ചെറിയ പെണ്‍കുട്ടിക്ക് സിഹ്രു ബാധിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ മുടി എടുത്തു പിന്നെ പല കെട്ടുകളും ഇട്ടു ജിന്നുകളെ ആരാധിച്ചപ്പോള്‍ ഫലം കണ്ടുവത്രെ.ജിന്നുകള്‍ സിഹ്ര്‍ ഫലിപ്പിച്ചുവത്രേ
.
അഞ്ചു)ഇതൊന്നും വിശ്വസ്ക്കാന്‍ പറ്റുന്നത് അല്ല.മാത്രവുമല്ല ഖുര്‍ആന്‍ ഉപയോഗിച്ച് ചെയ്ടഹ് സിഹ്ര്‍ ഫലിക്കുകയും ഇല്ല..ജിന്നുകലെ ആരാധിച്ചാല്‍ അവര്‍ സഹായിക്കുകയും ഇല്ല..

ആരു )അന്താരാഷ്ട്ര നിരീക്ഷകരുടെ മുന്നില്‍ ആ സാഹ്രിനെ വിളിച്ചു വരുത്തി ഇതെല്ലാം കാണിച്ചു കൊടുക്കാന്‍ സൗദി മതകാര്യ വകുപ്പ് തയാറാവുമോ??

ഏഴു)വീഡിയോ കണ്ട ശേഷം ഫസിബൂക് ചോദ്യത്തിന് ടിക്ക്‌ ചെയ്യുക..(ഈ സ്പെഷ്യല്‍ അഡ്രസ്‌ ഉപയോഗിക്കുക http://diigo.com/0jp5p)

Monday, September 19, 2011

ബുഖാരി ഹദീസ്‌ ഗ്രന്ഥം പ്രസിദ്ദീകരിച്ചു.!വിവാദങ്ങളും .!

ബുഖാരി ഹദീസ്‌ ഗ്രന്ഥം എന്റെ വെബ്സിറ്റുകളില്‍ പ്രസിദീകരിച്ചു !ഇതിലുള്ള നബിക്ക് സിഹ്ര്‍ ബാടിച്ചു എന്നാ ഹദീസ്‌ ഖുര്‍ആന്‍ വിരുദ്ധ ആയതിനാല്‍ വിശ്വസനീയമല്ല ..അതുപോലെ സുലൈമാന്‍ നബി ഒരു രാത്രികൊണ്ട് നൂറു ഭാര്യമാരുമായി ബന്ധപ്പെട്ടു എന്നുള്ളതും .!കാരണം ഒരു ഭാര്യയുടെ കൂടെ പത്തു മിനിറ്റ്‌
എന്ന് കൂട്ടിയാല്‍ തന്നെ 1000mintes==16hrs=!!എങ്ങനെ നോക്കിയാലും വിശ്വസനീയം അല്ല..അതുപോലെ പല വൈരുദ്യങ്ങളും ഉണ്ട്..ഗ്രന്ഥം നോക്കുക .ഞാന്‍ ഹദീസുകള്‍ക്ക് കമന്റ്‌ എഴുതിയിട്ടുണ്ട് .അതുപോലെ പല ഹദീസുകളും വിമര്‍ശന വിധേയം ആണെന്ന് പല പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്..വിശ്വസിക്കുന്നതിനു മുന്പ് വിമര്‍ശിച്ച പണ്ഡിതന്മാരുടെ അഭിപ്രായം ആരായുക.!
ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ലിങ്ക ക്ലിക്ക് ചെയ്യുക..

http://www.magicinislam.com/bukhari_hadees_tafseers.html
http://www.magicinislam.com/magic/bukhari_hadees_.html

Saturday, September 17, 2011

സിഹ്ര്‍ നിഷേടിക്കുന്ന ഹദീസും അനസ്‌ മൌലവിയുടെ ദുര്‍വ്യാഖ്യാനങ്ങളും

അബു മൂസ നിവേദനം നബി(സ.അ) അരുളി :മൂന്നു വിഭാഗം ആളുകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല..ഒന്ന്)മദ്യപാനി രണ്ടു)കുടുംബ ബന്ധം മുറിക്കുന്നവന്‍മൂന്ന്) സിഹിരിനെ യാഥാര്‍ത്യം ആക്കുന്നവന്‍ (സിഹിര് ഫലിക്കുമെന്നു വിശ്വസിക്കുന്നവന്‍ ) അതായതു സിഹ്രിനെ യാതാര്‍ത്യമാക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന് പറയുന്നു..ഇതിനെ അനസ്‌ മൌലവ് ദുര്വ്യകയനിച്ചത് ഇങ്ങനെ സിഹ്ര്‍ എന്നുള്ളതിനെ സാഹിര്‍ എന്നാക്കി..അതായത് സാഹിരില്‍ വിശ്വസിക്കുന്നവന്‍ എന്നാക്കി. മലയാളത്തില്‍ പറഞ്ഞാല്‍ കൂടോത്രം എന്നുള്ളതിനെ കൂടോത്രം ചെയ്യുന്ന ആള്‍ എന്നാക്കി.അപ്പോള്‍ കൂടോത്രം ചെയ്യ്യുന്ന ആളില്‍ വിശ്വസിക്കരുത് എന്നര്‍ത്ഥം. അപ്പോള്‍ നമുക്ക് ചോദിയ്ക്കാന്‍ ഉള്ളത്.

ഒന്ന്) സാഹിര്‍ ആണല്ലോ പറയുന്നത് സിഹ്ര്‍ ഫലിക്കും എന്ന് അപ്പോള്‍ അത് വിശ്വസിക്കണം ബാക്കി പറയുന്നത് വിശ്വസിക്കരുത് എന്നാണോ??

രണ്ടു)ഹദീസിനെ വ്യക്യനിക്കേണ്ടത് ഖുറാനും മറ്റു ഹദീസുകളും നോക്കിയല്ലേ??അഹ്മദിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ട്‌ ''സിഹ്രില്‍ വിശ്വസിക്കിന്നവന്‍ (മുഅമിനന്‍ ബി സ്സിഹ്ര്‍) എന്ന് വന്നിട്ടുല്ലതിനെക്കുരിച്ചു മിണ്ടാത്തത് എന്തുകൊണ്ട്??

മൂന്ന്‍) ഖുര്‍ആന്‍ ദുര്വ്യ്ക്യാനം ചെയ്തു സിഹ്ര്‍ ഫലിപ്പിക്കാന്‍ നോക്കുന്നത് കാണുക.

സലഫി വോഇസിന്റെ ക്ഷുദ്ര കൃതിക്ക് മറുപടി പുസ്ടകം ..!

സാഹിരിനു മറ്റൊരാളുടെ ഭാര്യയെ തട്ടിയെടുത്തു കൊണ്ടുപോകാം എന്ന് പറയുന്ന ജിന്ന് സലഫികളുടെ ക്ഷുദ്ര കൃതിയായ സഹ്ഫര്‍ സാദിക് മദീനിയുടെ ,''സിഹ്ര്‍ ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ '' എന്നാ സലഫി വോയിസ്‌ എന്ന വെബ്സൈറ്റില്‍ ഉള്ള പുസ്ടകത്തിനു കനത്ത തിരച്ചടി ആയി മറുപടി പുസ്തകം വായിക്കുക.
http://www.magicinislam.com/. /replybookrefutations_fsadior_que_madeeni.html .:

Friday, September 16, 2011

ആഗോള ജിന്ന് സലഫികളുടെ പുസ്ടകങ്ങള്‍ ഒരു പൊളിച്ചെഴുത്ത്-ഭാഗം -ഒന്ന്

ആഗോള ജിന്ന് സലഫികള്‍ കേരളത്തില്‍ കാലുരപ്പിച്ചിട്ടു കാലം കുറച്ചായി..എന്നാല്‍ രണ്ടു സങ്ങടനകലും സഹായിക്കാതതുകൊണ്ട് ഇവര്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നു..അതിലൊരെണ്ണം ആണ് ഈ പുസ്തകം.കേരളത്തിലെ സലഫീ സങ്ങടനകള്‍ അടിചിറക്കല്‍ ചികില്‍സ അനുവദനീയം ആക്കണം എന്നാണ് ഇതില്‍ ആവശ്യപ്പെടുന്നത്..ഈ പുസ്തകത്തിന്റെ പേര്..ജിന്ന് ബാധയും ചികിലസയും..http://www.magicinislam.com/magic/page_51.html

Thursday, September 15, 2011

ബുഖാരി ഹദീസുകള്‍ വിമര്‍ശന വിധേയം ആണ്..പ്രത്യേകിച്ച് നബിക്ക് സിഹ്ര്‍ ബാധിച്ച ഹദീസ്‌.

ബുഖാരി ഹദീസ്‌ പണ്ടും ഇപ്പോഴും പല പണ്ഡിതന്മാരും വിമര്‍ശിച്ചിട്ടുണ്ട്..പ്രത്യേകിച്ച് നബിക്ക് സിഹ്ര്‍ ബാധിച്ച ഹദീസിനെ..പലരും ഇത് തള്ളിക്കളഞ്ഞു..

.മറ്റു പല ഹദീസുകളെയും വിമര്‍ശിക്കുന്നത് നോക്കൂ..ഈ വിമര്ഷിച്ചവരെല്ലാം അഹല് സുന്നത്തിന്റെ പണ്ഡിതന്മാര്‍ എന്നുള്ളത് പ്രത്യകം ശ്രദ്ധിക്കുക...

സ്വഹീഹുല്‍ ബുഖാരിയില്‍ വന്ന ഏതെങ്കിലും ഒരു ഹദീസിനെ ന്യായമായ കാരണത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ വിമര്‍ശിക്കുന്നത് ഹദീസ് നിഷേധാമാനെങ്കില്‍ താഴെ പറയുന്ന മുഴുവന്‍ പണ്ഡിതന്മാരും ഹദീസ് നിഷേധികലത്രേ.

1.സ്വഹീഹുല്‍ ബുഖാരി 6720:സുലൈമാന്‍ നബി (a) ഒറ്റ രാത്രി കൊണ്ട് 99 ഭാര്യമാരെ സമീപിച്ചു എന്ന് പറയുന്ന ഈ ഹദീസിനെ ബുഖാരിയുടെ ശൈഖായ അബൂ മൂസല്‍ മദനിയും , ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം കര്മാനിയും വളരെയധികം ദുര്‍ബ്ബലപ്പെടുത്തുന്നു .(ഫതഹുല്‍ ബാരി -15:203)

2.സ്വഹീഹുല്‍ ബുഖാരി 6778: മധ്യപാനിയെ വധിക്കണമെന്ന് പറയുന്ന ഈ ഹദീസിനെ സ്വഹബത്തിന്റെ മുഴുവന്‍ ഇജ്മാഇനു എതിരാണെന്ന് പറഞ്ഞു ഇമാം തിര്‍മുധിയും , ഇമാം നവവിയും വിമര്‍ശിക്കുന്നു .

3.സ്വഹീഹുല്‍ ബുഖാരി 6823: അബൂബകേര്‍ ബര്സന്ജി മുതഫഖുന്‍ അലൈഹിയായ ഈ ഹദീസിനെ വിമര്‍ശിക്കുന്നു .
അമ്രിബിനു ഹാസി എന്ന റാവി ഊഹിച്ചു പറഞ്ഞതാണെന്നും , ഈ ഹദീസ് സ്വീകരിക്കല്‍ നിഷിദ്ധമാണെന്നും അദ്ദേഹം പറയുന്നു .(ഫതഹുല്‍ ബാരി 15:416)

4.സ്വഹീഹുല്‍ ബുഖാരി 4672: ഖാദി അബൂബകേര്‍ , ഇമാം ദാവധി , ഇമാം ഹരമൈനി തുടങ്ങി മഹാന്മാരില്‍ ഒരു സംഘമാളുകള്‍ വരെ ഈ ഹദീസിനെ ഭാഷക്കും ഖുറാനിനും എതിരാണെന്ന് പറഞ്ഞു വിമര്‍ശിക്കുന്നു .
(ഫതഹുല്‍ ബാരി -10:284)

5.സ്വഹീഹുല്‍ ബുഖാരി 7616: ഇമാം ബുഖാരിക് ആദ്യം ശര്ഹ എഴുതിയ ഇബ്നുല്‍ ബത്വല്‍ ഈ ഹദീസിനെ വിമര്‍ശിക്കുന്നു .(ഫതഹുല്‍ ബാരി -17:287)

6.സ്വഹീഹുല്‍ ബുഖാരി 3989: ധിമ്യാതി , ഇബ്നുല്‍ ജൌസി , ഇബ്നുല്‍ ഖയ്യിം തുടങ്ങിയവര്‍ ഈ ഹദീസിനെ വിമര്‍ശിക്കുന്നു . (ഫതഹുല്‍ ബാരി - 9:233)

7.സ്വഹീഹുല്‍ ബുഖാരി 4548: ഇമാം റാസി (ര )യും , ഇമാം സമഖ്ഷരിയും ഈ ഹദീസിനെ നഖഷിതാന്തം
എതിര്‍ക്കുന്നു .(ഫതഹുല്‍ ബാരി -10:99)

8.സ്വഹീഹുല്‍ ബുഖാരി 3729: പ്രസിദ്ധ പണ്ഡിതന്‍ ശേരീഫുല്‍ മുഹ്തധി ഈ ഹദീസ് മൌലുഎ ആണെന്ന് വരെ
പറയുന്നു .(ഫതഹുല്‍ ബാരി -8:686)

9.സ്വഹീഹുല്‍ ബുഖാരി 3680: ഇബ്നു ഖുതൈബും , ഇമാം ഹത്വബിയും റാവികല്ക് പറ്റിയ കുഴപ്പമാണെന്ന് പറഞ്ഞു വിമര്‍ശിക്കുന്നു . (ഫതഹുല്‍ ബാരി -8:621)

10.സ്വഹീഹുല്‍ ബുഖാരി 4251: ഇമാം ബൈഹകി (ra) പറയുന്നു : ഈ ഹദീസ് നബി (സ) പറഞ്ഞതല്ല .
റാവികളില്‍ ആരോ കൂട്ടിചെര്തതാണെന്ന് .(ഫതഹുല്‍ ബാരി -9:543)

11.സ്വഹീഹുല്‍ ബുഖാരി 3849: ഇബ്നു അബ്ദില്‍ ബറും , ഹുമൈധിയും ഈ ഹദീസിനെ ദുര്‍ബ്ബലപ്പെടുത്തുന്നു .

12.സ്വഹീഹുല്‍ ബുഖാരി 2512: ഭൂരിപക്ഷം പണ്ഡിതന്മാരും ഇസ്ലാമിന്റെ അടിസ്ഥാന തത്വത്തിനു
എതിരാണെന്ന് പറഞ്ഞു ദുര്‍ബ്ബലപ്പെടുത്തുന്നു .(ഫത്ഹുല്‍ബാരി - 6:634)

13.സ്വഹീഹുല്‍ ബുഖാരി 150: ഖുരാനിനു എതിരാണെന്ന് പറഞ്ഞു ഇമാം മാലിക് ദുര്‍ബ്ബലപ്പെടുത്തുന്നു .

14.സ്വഹീഹുല്‍ ബുഖാരി 292: ഇമാം അഹമ്മദ് ഇബ്നു ഹമ്പല്‍ ഖുരാനിനെതിരനെന്നു പറഞ്ഞു ദുര്‍ബലപ്പെടുത്തുന്നു .
(ഫതഹുല്‍ ബാരി - 2:66)

15.സ്വഹീഹുല്‍ ബുഖാരി 1855: ഇമാം മാലിക് ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഖുരാനിനെതിരനെന്നു പറഞ്ഞു
ദുര്ബ്ബലപെടുതുന്നു .(ഫതഹുല്‍ ബാരി -5:511)

16.സ്വഹീഹുല്‍ ബുഖാരി 3305: ഇബ്നു ഖുതൈബും അസ്ഖലനിയും ഈ ഹദീസിനെ വിമര്‍ശിച്ചിട്ടുണ്ട് .(ഫതഹുല്‍ ബാരി -2:112)

17.സ്വഹീഹുല്‍ ബുഖാരി 3366: ഇബ്നുല്‍ ജൌസി ഈ ഹദീസിനെ ദുര്‍ബ്ബലപ്പെടുത്തുന്നു .

18.സ്വഹീഹുല്‍ ബുഖാരി 3655: ഇബ്നു അബ്ദില്‍ ബര്ര്‍ , ഇമാം മാലിക് , ഇബ്നു കുസൈമ , യാഹ്യാല്‍ ഖതാനി തുടങ്ങിയവര്‍
ഈ ഹദീസിനെ ദുര്‍ബലപ്പെടുത്തുന്നു . ഈ ഹദീസിന്റെ സനദ് ശേരിയാനെങ്കിലും , ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നു .

19.സ്വഹീഹുല്‍ ബുഖാരി 4560: ഇബ്നു ഹജറുല്‍ അസ്ഖലാനി (ra) ഈ ഹദീസിനെ ദുര്‍ബലപ്പെടുത്തുന്നു (ഫതഹുല്‍ ബാരി -10:114)

20.സ്വഹീഹുല്‍ ബുഖാരി 1959: ഇമാം ഖുര്തുബിയും ഇമാം ഖാളിയും ഈ ഹദീസിനെ വിമര്‍ശിച്ചിട്ടുണ്ട് .(ഫതഹുല്‍ ബാരി -5:711)
ഇവിടെ അവസാനിക്കുന്നില്ല, ഇനിയും 40 ഓളം ഹദീസുകള്‍ ബുഖാരിയില്‍ വന്ന നമ്പര്‍ സഹിതം സലാം സുല്ലമി " എനിയ്ക് പറയാനുള്ളത്" എന്ന സീടിയില്‍ വിശദമായി പറയുന്നു. എന്നാല്‍ ഇതിനു മറുപടി സീഡി ഇറക്കിയ അനസ് മുസ്ലിയാരാകട്ടെ ഈ പറയപ്പെട്ട പണ്ഡിതന്മാരെപ്പറ്റി ഒന്നും മിണ്ടുന്നത് നമുക്ക് കാണുവാന്‍ സാധികുന്നില്ല. അതുകൊണ്ട് അണികളോട് ഞങ്ങള്‍ ന്യായമായും ചോദിക്കുന്നു. ഈ പറയപ്പെട്ട പണ്ടിതന്മാരോക്കെ ഹദീസ് നിഷേടികളുടെ പട്ടികയില്‍ വരുമോ? ഇല്ലെങ്കില്‍ ഞങ്ങളെ മാത്രം ഹദീസ് നിഷേധികലായി ചിത്രീകരിക്കുന്നത് ഇരട്ടതാപ്പല്ലേ ? മറുപടി പ്രതീഷിക്കുന്നു...

Wednesday, September 14, 2011

കടുത്ത വിഷാദ രോഗവും ആഗോള ജിന്ന് സലഫികളും .

clinical depression അഥവാ കടുത്ത വിഷാദ രോഗം , ഈ രോഗത്തെ പിശാചുമായി അല്ലെങ്ങില്‍ ജിന്നുമായി ബന്ധിപ്പിക്കാനും അതുവഴി യഥാര്‍ത്ഥ മുസ്ലിങ്ങളെ വഴ്പിഴപ്പിക്കാനും അവര്‍ക്ക് ആധുനിക മനോരോഗ ചികില്സകരില്‍ സംശയം ജനിപ്പിക്കാനും ,നിഗൂഢമായ ജിന്ന് ചികില്സകരിലേക്ക് സത്യവിശ്വാസികളെ കൊണ്ട് പോകാനും ,ആഗോള തലത്തില്‍ വ്യാപിച്ചിരിക്കുന്ന ജിന്ന് സലഫികള്‍ ഇറക്കിയ/പ്രചരിപ്പിക്കുന്ന ഈ വീഡിയോ എന്റെ www.jinnsihr.com വീഡിയോ സെക്ഷന്‍ കാണുക. ജിന്ന് കറുത്ത നായ ആയി വരുമെന്ന ഹദീസ്‌ ഉപയോഗിച്ച് തന്ത്രപരമായി കറുത്ത നായകളെയും വീഡിയോയില്‍ ഉള്‍പ്പെടുത്തി..ഈ ജിന്ന് സലഫികള്‍ .!.ഇത്തരം വീഡിയോകള്‍ ഇവര്‍ ഇനിയും ഇറക്കും..ആരും വിശ്വസിക്കരുത്..വീഡിയോ താഴെയും കാണാം .

സലഫി നെറ്റ്(salafi net ,facebook profile) ഉം ശക്തമായ പ്രബോധനവും

സുഹൃത്തുക്കളേ,

ആദ്യമായി ജിന്ന് ഗ്രൂപ്പുമായി നടക്കുന്ന സംവാദങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന ചില കുതന്ത്രങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയാണ്. ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ മടവൂരികളും ഹദീസ്‌ നിഷേധികളുമായി മുദ്രകുത്തി മടവൂരികള്‍ക്ക് മറുപടി എന്ന പേരില്‍ ഇറക്കിയ വീഡിയോകളും ലേഖനങ്ങളും ഷെയര്‍ ചെയ്യുകയോ കോപ്പി പേസ്റ്റ് ചെയ്യുകയോ ആണ് ഇവരുടെ പ്രധാന പരിപാടി. ഖുര്‍ആനും സുന്നത്തും ഉപയോഗിച്ച് ഇവരുടെ അന്ധവിശ്വാസങ്ങള്‍ ഖണ്ടിക്കുമ്പോള്‍ മടവൂരികളെ ആക്ഷേപിക്കുന്ന എന്തെങ്കിലും ലിങ്കുകള്‍ കമന്റി വിഷയം മാറ്റും. അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നവരെ നേരിടാന്‍ കൊണ്ടുവരുന്ന തെളിവുകള്‍ മികവാറും ശബാബില്‍ നിന്നായിരിക്കും. പരിശുദ്ധ ഖുര്‍ആനും തിരു സുന്നത്തിനും പകരം മടവൂരികളുടെ ബുക്കുകളും ലേഖനങ്ങളും പ്രമാണങ്ങളായി കൊണ്ടുവരുന്നവരുടെ ആദര്‍ശം എന്തായിരിക്കുമെന്ന് മുജാഹിദുകള്‍ക്ക് മനസ്സിലാകും.

മുജാഹിദുകള്‍ എന്നാല്‍ സക്കരിയാക്കള്‍ ആണെന്ന പ്രചാരണം ശുദ്ധ കളവാണ്. ഇവരുടെ അന്ധവിശ്വാസ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പല പ്രാവശ്യം നേതൃത്വം മുന്നറിയിപ്പ്‌ കൊടുത്തിട്ടും യാതൊരു കൂസലുമില്ലാതെ ഞങ്ങളാണ് മുജാഹിദെന്ന് പറഞ്ഞു നടക്കുകയാണ് അഭിനവ ഖുറാഫികള്‍. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ കടന്ന് വരവോടെ സമൂഹത്തില്‍ നിന്നും ഒഴിവായ സകല അന്ധവിശ്വാസങ്ങളെയും പുനരാനയിച്ച് കൊണ്ടുവരുവാന്‍ സക്കരിയയും കൊക്കസും നടത്തുന്ന വൃത്തികെട്ട ശ്രമങ്ങള്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണം. ഇതൊരിക്കലും മുജാഹിദ്‌ പ്രസ്ഥാനത്തെ തകര്‍ക്കുവാനല്ല മറിച്ച് മുന്‍കാല മുജാഹിദ്‌ നേതാക്കള്‍ ജീവന്‍ കൊടുത്ത്‌ സംരക്ഷിച്ച ആദര്‍ശത്തെ ശക്തിപ്പെടുത്താന്നാണ്.

"എന്നാല്‍ പ്രബോധന രംഗത്ത്‌ ഇത്‌ രണ്ടും ( ജിന്ന് സിഹ്ര്‍ ) വിഷയമായി ചര്‍ച്ച ചെയ്യരുതെന്നും ഇസ്വ്‌ലാഹി പ്രവര്‍ത്തകരും പ്രബോധകരും ഇതിനായി തര്‍ക്കത്തിലേര്‍പ്പെടുകയും സമയം ചെലവഴിക്കുകയും ചെയ്യരുതെന്നും നിര്‍ദേശിക്കുന്നു. പ്രബോധന വിഷയങ്ങളില്‍ മുന്‍ഗണന കൊടുക്കേണ്ട കാര്യങ്ങളില്‍ സലഫുസ്സ്വാലിഹുകളുടെ മാതൃക നാം പിന്തുടരണമെന്നും പ്രസക്തങ്ങളല്ലാത്തതും ആശയക്കുഴപ്പത്തിനു ഇടവരുത്തുന്നതുമായ കാര്യങ്ങള്‍ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കരുതെന്നും ഉണര്‍ത്തുന്നു." ( കേരള ജംഇയ്യത്തുല്‍ ഉലമ കീഴ്‌ഘടകങ്ങളിലേക്ക്‌ അയച്ച കത്തില്‍ നിന്നും)

ജംഇയ്യത്തുല്‍ ഉലമയുടെ ഈ നിര്‍ദേശം വന്നതിന് ശേഷവും പ്രബോധനത്തിന്‍റെ മുന്‍ഗണനാക്രമം അട്ടിമറിച്ച് അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം ആളുകള്‍. ജനങ്ങളെ ശിര്‍ക്കില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും വിമുക്തരാക്കാന്‍ അഹോരാത്രം പണിപ്പെട്ട മുജാഹിദ്‌ നേതാക്കളുടെ നെഞ്ചില്‍ ചവിട്ടി കുറെ കപട പുരോഹിതന്മാര്‍ ശിര്‍ക്കും കുറാഫാത്തും പ്രചരിപ്പിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ മുജാഹിദുകള്‍ക്ക് കഴിയുമോ!! തൗഹീദ് പറയുക, ശിര്‍ക്കിനെതിരെ പ്രതികരിക്കുക ഇതാണ് നമ്മള്‍ ആദ്യ കാലം മുതല്‍ ചെയ്തു വരുന്നത്. ഇപ്പോഴും അത് തന്നെ ചെയ്യുന്നു. പണ്ട് മുസ്ലിങ്ങളില്‍ സമസ്തക്കാര്‍ മാത്രമായിരുന്നു ശിര്‍ക്ക് ചെയ്തിരുന്നത് ഇപ്പോള്‍ നമ്മളില്‍ തന്നെ ചിലര്‍ ജിന്നിനോടും മലക്കിനോടും സഹായം തേടാന്‍ തെളിവ് കൊണ്ടുവരുന്നു. പ്രതികരിക്കണ്ടേ സഹോദരാ? ഇസ്‌ലാഹി പ്രസ്ഥാനത്തെ നശിപ്പിക്കുവാന്‍ ഇറങ്ങിയ ഈ പിന്തിരിപ്പന്മാര്‍ക്ക് എതിരെയുള്ള ജിഹാദില്‍ എല്ലാവരും ഒരുമിക്കുക..

Tuesday, September 13, 2011

അടുപ്പില്‍ മൂത്രം ഒഴിക്കലും, സിഹരും പിന്നെ ആയിഷ (റ.അ)യും

ഇക്കാലത്തെ ജിന്ന് സലഫികള്‍/ജിന്നോരികള്‍ ഹദീസും ഖുര്‍ആന്‍ ദുര്വ്യക്യനം ചെയ്തും ,സിഹ്രു വിശ്വസിക്കരുത് എന്നാ ഹദീസിനെ തള്ളിയും ആണ് സിഹ്രു ഫലിപ്പിച്ചു(ചെയ്തു കാണിക്കാന്‍ ഇവര്‍ക്ക് ഒരിക്കലും കഴിയില്ല.) എടുക്കുന്നതെങ്ങില്‍ പണ്ട് കാലത്ത് കള്ളാ ഹദീസ്‌ നിര്‍മിച്ചും മഹാന്മാരുടെ പേരില്‍ കള്ളം പറഞ്ഞും ആണ് സിഹ്ര്‍ ഫളിപ്പിചിരുന്നത്..പരിശുദ്ദ്രായ മലക്കുകളുടെ പേരില്‍ കഥകള്‍ ഉണ്ടാക്കി..അന്നത്തെ ജിന്നോരികള്‍ ഉണ്ടാക്കിയ ഒരു കഥ വായിക്കുക..ഇത് ഇപ്പോള്‍ ഇന്റര്‍നെറ്റിലും പ്രചരിക്കുന്നുണ്ട്..ഈ കഥയും മൌലിക ചോദ്യങ്ങളും വായിക്കുക.

(മഹതിയായ ആയിഷ (റ.അ) പറഞ്ഞു ഉര്‍വ അബുക്ല്‍ സുബയ്ര്‍ പറഞ്ഞത് , ദുമത് ഗോത്രക്കാരിയായ ഒരു സ്ത്രീ വന്നു എന്നെ കാണാന്‍ .അവള്‍ വന്നത് പ്രവാചകനെ കാണാന്‍ ആയിരുന്നു..സിഹിരിനെപ്പറ്റി ചോദിയ്ക്കാന്‍ ആയിരിന്നു അവള്‍ വന്നത്.നബി വഫാതായി എന്ന് പറഞ്ഞപ്പോള്‍ അവള്‍ ഒരുപാടു കരഞ്ഞു..അവള്‍ പറഞ്ഞു.'എനിക്ക് എന്റെ ഭര്‍ത്താവ് എന്നെ വിട്ടുപോയി..അപ്പോള്‍ ഒരു പ്രായം ഉള്ള സ്ത്രീ എന്റെ അടുത്ത് വന്നു .ഞാന്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട വിവരം പറഞ്ഞു..ആ സ്ത്രീ പറഞ്ഞു ഞാന്‍ നിങ്ങളുടെ ഭര്‍ത്താവിനെ മടക്കി തരാം.പക്ഷെ ഒരു കാര്യം ഞാന്‍ പറയുന്നത് അനുസരിക്കണം..അങ്ങനെ രാത്രി ആയപ്പോള്‍ രണ്ടു രണ്ടു കറുത്ത പട്ടികള്മായി ആ സ്ത്രീ വന്നു. എന്നിട്ട് ഒരു പട്ടിയെ മറ്റൊരു പട്ടിയുടെ മുകളില്‍ വച്ച് (ജിന്ന് പട്ടിയായി വരുന്ന ഹദീസ്‌??) അപ്പോളതാ നമ്മള്‍ ബാബിലോനോയയില്‍ എത്തിയതുപോലെ അവിടെ രണ്ടു പേരെ തല കീഴാക്കി തൂക്കി ഇട്ടിരുന്നു.. അവര്‍ പറഞ്ഞു മോളേ.എന്തിനു സിഹ്രു പഠിക്കണം ?നമ്മള്‍ ഒരു പരീക്ഷണം മാത്രമാണ്.അവിശ്വാസി ആകരുത് മോളേ..ഞാന്‍ പറഞ്ഞു ഇല്ല. എനിക്ക് സിഹ്രു പഠിക്കണം..അവര്‍ പറഞ്ഞു ''എന്നാല്‍ ഒരു കാര്യം ചെയ്യൂ. ആ അടുപ്പില്‍ പോയി മൂത്രം അഴിച്ചിട്ട് വാ ..!!'അപ്പോള്‍ ഞാന്‍ പോയി മൂത്രം ഒഴിക്കാതെ തിരിച്ചു വന്നു .എനിക്ക് പേടിയായിരുന്നു..അപ്പോള്‍ അവര്‍ ''എന്തായി മൂത്രം ഒഴിച്ചോ??' ഞാന്‍ ''അതെ '' അവര്‍ '' എന്തെങ്ങിലും കണ്ടോ??'' ഞാന്‍ '' ഇല്ല'' .അവര്‍''അപ്പോള്‍ നീ മൂത്രം ഒഴിച്ചിട്ടില്ല..പോയി അടുപ്പില്‍ മൂത്രം ഒഴിച്ചിട്ടു വരൂ..അപ്പോള്‍ ഞാന്‍ പോയി മൂത്രം ഒഴിച്ച് അപ്പോള്‍ എന്റെ യോനീ ഭാഗത്ത്‌ നിന്ന് ഒരു രൂപം ആകാശതേക്ക് പോയി..ഒരു കുതിരപ്പുറത്തു കയറി നില്‍കുന്ന ഒരു ആള്‍ രൂപം!! എന്നിട്ട് ഞാന്‍ അവരോടു പോയി കാര്യം പറഞ്ഞു.. അപ്പോള്‍ അവര്‍ ''നീ പറഞ്ഞത് സത്യം ആണ്..ആ ആള്‍രൂപം പോയത് നിന്റെ ഈമാന്‍ ആണ്.!.എന്നിട്ട് ഞാന്‍ എന്നെ ഇവ്ടെക്ക് കൊണ്ടുവന്ന സ്ത്രീയോട് പറഞ്ഞു 'ഞാന്‍ അവരില്‍നിന്നു ഒന്നും പടിച്ചില്ലല്ലോ??ആ സ്ത്രീ ''ഇപ്പോള്‍ നെ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും..ഒരു കാര്യം ചെയ്യൂ ഈ ഗോതമ്പ് പിടിച്ചോ എന്നിട്ട് മണ്ണില്‍ എറിയൂ..ഞാന്‍ എറിഞ്ഞു..സ്ത്രീ ''മുളക്കട്ടെ എന്ന് പറയൂ '' അപ്പോള്‍ അത മുളച്ചു പൊന്തി .ആ സ്ത്രീ വീണ്ടും..''അത് വിളയട്ടെ എന്ന് പറയൂ'' ഞാന്‍ പറഞ്ഞു ഉടനെ വിളഞ്ഞു വന്നു..ഞാന്‍ വേണ്ടും പറഞ്ഞപ്പോള്‍ അത് പൊടിച്ചു മാവ്‌ വരെ ആയി വന്നു.!!!ഞാന്‍ ആഗ്രിഹിച്ചതെല്ലാം നടന്നു..എനിക്ക് പേടിയായി ഞാന്‍ അല്ലഹിവിനോടെ പൊറുക്കലിനെ തേടി ..ഓ വിശ്വാസികളുടെ ഉമ്മാ (ആയിഷ ര.അ) ഞാന്‍ ഒരിക്കലും ബ്ലാക്ക്‌ മാജിക്‌ /സിഹ്ര്‍ ചെയ്തിട്ടില്ല.ഇനി ചെയ്യുകയും ഇല്ല..

ഈ കള്ളക്കത് ഉണ്ടാക്കിയതിന്റെ ലക്ഷ്യം വ്യക്തമാണ്..

ഒന്ന്)സിഹ്രു എങ്ങനെയെങ്കിലും ഫലിപ്പിക്കാന്‍ അന്നത്തെ ആള്‍ക്കാര്‍ ശ്രമിച്ചു..അന്ന് മലക്കുകളുടെ പേരില്‍ കള്ളക്കഥ മെനഞ്ഞു..ഇന്ന് ദുര്വ്യ്ക്യാനം ചെയ്യുന്ന്നു..ബകര നൂട്ടിരണ്ടും ഇതുപോലെ പരിശുദ്ദരായ മലക്കുകള്‍ സിഹ്രു പട്പ്പിച്ചു പാപികളായി എന്ന് പറഞ്ഞു പരത്തി..

രണ്ടു)സാഹിരിനു അല്ലഹിവിന്റെ കഴിവുകള്‍ ഉണ്ടെന്നു വരുത്തി തീര്‍ത്തു ഇസ്ലാം മതത്തെ ആശയപരമായി തകര്‍ക്കാന്‍ ശ്രമിച്ചു..അതാണ്‌ ഗോതന്പ് വിളയാന്‍ സിഹ്രു കൊണ്ട് കഴിയും എന്ന് വരുത്തുന്നത്.

മൂന്നു))ഉണ്ടാക്കിയ കഥയെ വിശ്വാസവും ഖുറാനുമായി ബന്ധിപ്പിക്കാന്‍ നോക്കുന്നു..

ഇതിന്റെ അടിസ്ഥാനത്തില്‍ ജിന്നോരി ,ജിനന്‍ സല്ഫികളോടു ചില മൌലിക ചോദ്യങ്ങള്‍

ഒന്ന്)ഇബ്നു കസീര്‍ ഇതിനു സമാനമായ ഒരു മൂത്രമോഴിക്കള്‍ കഥ പറയുന്നുണ്ടല്ലോ??ഇവരെയൊക്കെ ചേര്‍ത്ത് പിടിച്ചു എന്തിനു സിഹ്രു മുഫസ്സിരുകലെല്ലാം അംഗീകരിച്ചു എന്ന് പറയുന്നത്..ഇസ്രാഏല്യതു ഉദ്ദ്രിക്കുന്നവ്രെ ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കുന്നത് ഭൂഷണമാണോ??പത്തു കളവുകള്‍ ഒന്നിച്ചാല്‍ ഒരു സത്യം ഉണ്ടാവുമോ??

രണ്ടു))സമാനമായ കഥ ബകര നൂറ്റി രണ്ടിന് എന്തിനു വിശ്വസിക്കണം??

മൂന്ന്))സാഹിരിനു ഗോതന്പ് വിളയിക്കാന്‍ പറ്റുമോ??പറ്റില്ല എങ്കില്‍ എന്തുകൊണ്ട്??

നാലു)സിഹ്രു കൊണ്ടി എന്തെല്ലാം ചെയാന്‍ പറ്റും???വിശദീകരണം നല്‍കാമോ??

ഉപസംഹാരം :::മൂത്രം ഒഴിക്കേണ്ടത് സിഹ്രു പഠിക്കാനല്ല .പകരം ഇത്തരം കഥകള്‍ ഉണ്ടാക്കുന്നവരുടെ മുഖത്താണ്..

this story in English ,all these stories are quoted to prove the effect of black magic, which does not have any effect.
witchcraft and urinating on oven
According to Urwah-ab-l-Zubayr, the mother of believers Aisha (RA) is reported to have said: A woman from the people of Dumat al-Janbal came to seem me. She arrived seeking the Messenger of Allah after he had recently passed away, to ask him about sorcery which had become involved in but had not practised. Aisha (RA) said to Urwa: "O' son of my sister, I noticed that she cried when she did not find the Messenger of Allah to comfort her. She cried until I showed compassion for her, she said, 'I am afraid that I have been ruined! I had a husband who left me, and an old woman came to me and I complained to her about that'. Then she said , 'If you do what I tell you, I shall make him come back to you'. Then when the night fell, she came with two black dogs, she mounted one of them and I mounted the other one. In no time we had stopped at Babil, where there were two men suspended by their feet, they said 'What brought you here', I said I would learn sorcery, they said, We are a trial; do not disbelieve return! I refused and said No. They said 'Go to this oven and urinate on it.' So I went but I was terrified and returned back. Have you done it?, they asked, I said, 'Yes', They said, 'Did you see anything?, I said, 'No'. They said, 'You did not do it-Go back to your place, do not disbelieve, you are in control of your affairs.' But I stayed and refused to go. They said, 'Go and urinate.' So I went and urinated into the oven and I saw a horsemen wearing an iron mask come out of me and go up to the sky, and he disappeared from my view so that I could not see him. Then I came and said I've done it, and told them what I saw. They said 'You are speaking the truth. That was your faith leaving you, go.' I said to the woman I learned nothing. They taught me nothing. The woman replied, 'No, you will not wish for anything without it happening. take this wheat and sow it.' I sowed it and I said, 'Sprout' and it sprouted, then I said, 'Burgeon forth', and it bourgeoned forth. I said 'Ripen', and it ripened. I said 'Be milled' and it was milled, 'Be baked' and it was baked. When I saw everything, I wished for would happen. I was horrified and by God I repented. 'O' mother of the faithful. By God I have never done any sorcery nor will I ever do.'

urinating story of ibnu kaseer:


Also, As-Suddi said, "When a man would come to the two angels they would advise him, `Do not fall into disbelief. We are a test. ' When the man would ignore their advice, they would say, `Go to that pile of ashes and urinate on it.' When he would urinate on the ashes, a light, meaning the light of faith, would depart from him and would shine until it entered heaven. Then something black that appeared to be smoke would descend and enter his ears and the rest of his body, and this is Allah's anger. When he told the angels what happened, they would teach him magic. So Allah's statement,

Monday, September 12, 2011

ശൈകുല്‍ ഇസ്ലാം ഇബ്നു തീമിയയും കടുത്ത അന്ധവിശ്വാസങ്ങളും

ഇബ്നു തെമിയയുടെ ഗ്രന്ഥമായ മജ്മൂ അല ഫതാവാ(ഫത്വകളുടെ സമാഹാരം) വാല്യം മുപ്പത്തി അഞ്ചു പേജ് നമ്പര്‍ നൂട്ടിപന്ത്രണ്ട് ..ജിന്നുകള്‍ മനുഷ്യ കോലത്തിലു നായയായും രൂപം പ്രാപിച്ചു വരുന്നതിനെപ്പറ്റി ഇങ്ങനെ പറയുന്നു...ഇബ്നു തെമിയക്ക്‌ പരിചയമുള്ള ഒരു സൂഫി വര്യനുണ്ടായിരുന്നു..അദ്ദേഹം മുന്പ് വ്യഭിച്ചരിക്കുകയും ആണ്‍കുട്ടികളെ ലൈങ്ങികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു .അങ്ങനെ അയാളുടെ മുന്നില്‍ ഒരു നായ വരാറുണ്ടായിരുന്നു ,കണ്ണുകള്‍ക്ക്‌ നടുവില്‍ രണ്ടു പുള്ളികളുള്ള നായ,.ആ നായ (ജിന്നായി വന്നത്)പറയുന്നു ''നാളെ നിന്റെ അടുത്ത് ഒരാള് വരും ,നിന്റെ പേരില്‍ സത്യം ചെയ്ത ആളാണ്‌.നിങ്ങള്ക്ക് വേണ്ടി അയാളുടെ ആവശ്യം ഞാന്‍ പൂര്‍ത്തീകരിച്ചു കൊടുത്തിട്ടുണ്ട്‌.നാളെ അയാള്‍ വന്നു അതിന്റെ കാര്യങ്ങള്‍ പറയും..അങ്ങനെ പിറ്റേന്ന് അയാള് വരികയും ഈ സുഫിവര്യന്‍ നായ പറഞ്ഞ അദൃശ്യ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യും.. നോക്കുക ഇബ്നു തെമിയയുടെ അന്ധവിശ്വാസങ്ങളുടെ ആഴം..!! ഇതിലുള്ള കാര്യങ്ങള്‍ .!ഒന്ന്) ജിന്നു നായ ആയി വരും എന്ന ഹദീസിന്‍ വിശദീകരിക്കാന്‍ ആണ് ഇബ്നുതെമിയ ഈ സംഭവം പറയുന്നത് രണ്ടു)ഇതില്‍ പട്ടിയായി വന്ന ജിന്ന് ആളോട് സംസാരിക്കുകയും അദൃശ്യങ്ങള്‍ പറയുകയും ചെയ്യുന്നു..!!കാര്യങ്ങള്‍ നിറവേറ്റി കൊടുക്കുകയും ചെയ്യുന്നു..! മൂന്ന്)പട്ടി അദൃശ്യങ്ങള്‍‍ പറഞ്ഞത് ശപഥം ചെയ്ത ആള്‍ക്ക് പറഞ്ഞു കൊടുക്കുന്നു..പട്ടി ശപഥം ചെയ്ത്‌ ആളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച് കൊടുക്കുന്നു.!!!!. നാലു) അല്ലഹുവിനെപ്പോലെ അദൃശ്യങ്ങള്‍ പറഞ്ഞുകൊടുക്കയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കയും ചെയ്യുന്ന പട്ടി അഥവാ ജിന്ന്..ഇത് കൊണ്ടാണ് എന്റെ പുതിയ രണ്ടാമത്തെ വെബ്സൈറ്റ് അല്ലാഹുവിന്റെ കഴിവുകളെ സാഹിരിനു/ജിന്നിന് വീതിച്ചു നല്കുന്ന അന്ധവിശ്വാസങ്ങള്‍ക്കു എതിരെ പോരാടാന്‍ മാത്രം ഇറക്കിയത്.. www.jinnsihr.com അഞ്ചു) ഈ കഥ സൂഫി(സൂഫി ഇബ്നു തെമിയയുടെ അടുത്ത് വന്നു തെറ്റ് തിരുത്തിയ ശേഷമാണ് ഈ കഥ പറയുന്നത് എന്നോര്‍ക്കുക) വെറുതെ ഉപ്പും മോളകും ചേര്‍ത്ത് പറഞ്ഞപ്പോള്‍ ഇബ്നു തെമിഅയ് വിശ്വസിച്ചതാകാന്‍ വഴിയുണ്ടോ??അങ്ങനെ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ ഇബ്നു തെമിയ തന്‍റെ സ്വന്തം അനുഭവം പറയുന്നത് നോക്കുക.. മജ്മൂ ഫതാവാ യുടെ വാല്യം മുപ്പത്തി അഞ്ചു പേജ് നമ്പര്‍ ന്നൂട്ടിപന്ത്രണ്ട് മുതല്‍ വായിക്കുക..:: ''എന്റെ സ്വന്തം ശിഷ്യന്മാര്‍ റോമാക്കാരുടെ ആക്രമണ കാലത്ത് ബുദ്ടിമുട്ടിന്റെ സമയത്ത് ഞാന്‍ സ്ഥലത്ത് ഇല്ലാത്തപ്പോള്‍ എന്നെ പേര് വിളിച്ചപ്പോള്‍ അന്തരീക്ഷത്തില്‍ എന്റെ രൂപം അവര്‍ക്ക് പ്രത്യക്ഷപ്പെട്ടു അത് ജിന്നയിരുന്നു , എന്നിട്ട് ആ ജിന്ന് അവരുടെ ശത്രുക്കളെ തുരത്തി..ഇങ്ങനെ ജിന്ന് എന്റെ രൂപത്തില്‍ വന്നത് അല്ലാഹുവിനെ പുറമേ എന്നെ എന്റെ ശിഷ്യന്മാര്‍ വിളിച്ചു അല്ലെങ്ങില്‍ പങ്കാളി ആകിയത് കൊണ്ടാണ്..ഇപ്പോള്‍ ഇബ്നു തെമിയയുടെ അന്ധവിശ്വാസങ്ങളുടെ ആഴം എത്ര കിലോമീടര്‍ ആണ് എന്ന് മാന്യ സഹോദരന്മാര്‍ക്ക് മനസ്സിലായില്ലേ?? അപ്പോള് ഈ ചോദ്യങ്ങള്‍ക്ക് ആരെങ്കിലും മറുപടി പറയുമോ ?? ഒന്ന്)ശിഷ്യന്മാര്‍ ഷെയ്ക്കിന്റെ പേര് വിളിച്ചപ്പോള്‍ തന്നെ ജിന്നു അദ്ദേഹത്തിന്റെ രൂപത്തില്‍ വന്നു എന്ന് പറയുന്നത് ഇസ്ലാമിക വിശ്വാസം ആണോ??അതോ പൈശാചിക വിശ്വാസമോ? ഇനി എല്ലാവരും പേരോട് ജിന്ന് മനുഷ്യ രൂപത്തില്‍ വരും എന്ന് പറഞ്ഞതിനെ കളിയാകി ഹുസൈന്‍ സലഫി നടത്തുന്ന പ്രഭാഷണം എന്റെ വെബ്സൈറ്റ്‌ www.jinnsihr.com ഹോം പേജില്‍ തന്നെ ഉള്ളത് കേള്‍ക്കുക ..എന്നിട്ട് എല്ലാവരും താഴെ കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുക . ഒന്ന്)).ആദ്യം കളിയാക്കേണ്ടത് ഇബ്നു തെമിയെ അല്ലെ??ഇബ്നു തെമിയയുടെ അന്ധവിശ്വാസങ്ങള്‍ അല്ലെ ലോകം മൊത്തം ആള്‍ക്കാര്‍ ഇന്റെര്‍ന്റ്റ്‌ ഉപയോഗിച്ച് വായിക്കുന്നത് ??? രണ്ടു)ഈ ഹദീസ്‌ അതിന്റെ ശബ്ദര്‍ത്ഥത്തില്‍ എടുത്തു കൊണ്ടല്ലേ ഇബ്നു തെമിയ ഇങ്ങനെ പറയുന്നത് ?? ആലങ്കാരിക അര്‍ത്ഥത്തില്‍ എടുക്കണമെന്ന അല്ലെങ്ങില്‍ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ എടുക്കണമെന്ന് പറയുന്ന സലാം സുല്ലമിയെ അല്ലെങ്ങില്‍ രൌഫ്‌ മദനിയെ എന്തിനു നിങ്ങള്‍ ഹദീസ്‌ നിഷേദികളെന്നു ആള്കാരുടെ മുന്നില്‍ ചീത്ത വിളിക്കുന്നു ???ജനങ്ങള്‍ ഇബ്നു തെമ്യയുടെ ഗ്രന്ഥം കാണില്ല എന്ന് കരുതിയോ??? മൂന്ന്)ഇനി ജിന്ന് മനുഷ്യരൂപത്തില്‍ വരുമെങ്ങില്‍ എന്തിനെ പെരോടിനെ കളിയാക്കുന്നു ???അത് അയാളുടെ വിശ്വാസം അല്ലെ? നാലു)മനുഷ്യ കോലത്തിലും നായയായും പാന്ബായും വരും എന്ന് പറയുന്ന ഹദീസുകളെ ഹുസൈന്‍ സലഫി എന്ത് ചെയ്യും ??തള്ളുമോ??അതോ ആലങ്കാരികം ആക്കുമോ?? അഞ്ചു)ഇനി ഇബ്നുതെമിയയുടെത് അന്ധവിശാസംമാനെങ്ങില്‍ എന്തിനു ഇങ്ങനെയുള്ള പണ്ടിതമാരെ ഉപയോഗിച്ച് സിഹ്രു തെളിയിക്കാന്‍ പണ്ഡിതരുടെ ഭൂരിപക്ഷം ഉണ്ടെന്നു വീര വാദം മുഴക്കുന്നത്?? ആറു) എന്തിനു റഷീദ്‌ രിള, മുഹമ്മദ്‌ അബ്ദു ,ജസ്സാസ്‌, അബു ഹനിഫ ,ജമാലുട്ടെന്‍ അഫ്ഗാനി ഇ എന്നീ പണ്ടിതമാരുടെ മറ്റു വിഷയങ്ങളില്‍ ഉള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടി അവരെ മൊത്തം തള്ളുന്നു??ഇത് സിഹ്രു ഫലിപ്പിക്കാന്‍ അല്ലെ ചെയ്യുന്നത്??ഇബ്നു തെമിയ പോല്ള്ളവരെ എല്ലാം ജിന്നിലുള്ള അന്ധവിശ്വാസങ്ങളുടെ പേരില്‍ മൊത്തത്തില്‍ തള്ളിയാല്‍ പിന്നെ ആരാണ് സിഹ്രു ഫലിപ്പിക്കാന്‍ ബാക്കി ഉണ്ടാവുക??? Please visit my another website www.magicinislam.com dedicated to deny sihr