Wednesday, March 5, 2014

നസാഫുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നു..അതോടെ കാപട്യവും പുറത്തായി.

നസാഫുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നു..അതോടെ കാപട്യവും പുറത്തായി.
*************************************************************************

മടവൂര്‍ വിഭ്ഗതില്‍നിന്നു കെന്‍ എം ഔദ്യോഗിക വിഭാഗത്തിലേക്ക് വന്ന നസ്സാഫ് മൌല്വിയുമായി ഫോണ്‍ സംഭാഷണം നടത്തിയ യാസ്മീന്‍ എന്ന പ്രവര്ത്തകന് ആദ്യമായി അഭിനന്ദനങ്ങള്‍ !!!

ഇതോടെ നസ്സഫ് മൌലവിയുടെ കാപട്യങ്ങളും പുറത്തായി/!!

നസ്സഫ് പറഞ്ഞ കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം
**************************************************

ഒന്ന്) സി പി സുല്ലമിയോടെ ചോദിച്ചോളൂ..പക്ഷെ ഞാന്‍ പറഞ്ഞു എന്ന് പറയണ്ട..==നസ്സഫ് ഒളിയജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു..,രഹസ്യമായി സി പി ഉമര്‍ സുല്ലമിയോടു ചോദിയ്ക്കാന്‍ വേണ്ടി പറയുന്നു എന്തിനു??കള്ളി പോളിയതിരിക്കാന്‍ .!.ഇദ്ദേഹം പുതിയ ഗ്രൂപ്പില്‍ അബുദ്ല്‍ റഹ്മാന്‍ സലഫിക്ക് എതിരെ ഇത്തരം ഒളി അജണ്ട നടപ്പാക്കില്ല എന്ന് ആര് കണ്ടു??!

രണ്ടു) സിഹ്ര്‍ ഫളിക്കുന്നതിനു, വ്യാജമായി അറിഞ്ഞുകൊണ്ടുതന്നെ ഹൈപ്നോടിസവുമായി ബന്ധിപ്പിച്ചുകൊണ്ട് വസ്വാസ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു..ഹൈപ്നോടിസം ഒരാളെ നേരിട്ട് കണ്ടു നടത്തുന്ന കാര്യം ആണെന്ന് യാസ്മീന്‍ ആവര്തിക്കുബോള്‍ ഉത്തരം മുട്ടുന്നു..

മൂന്ന്)കൂടോത്രത്തെ ഫലിപ്പിക്കുന്നത് പിശാചു അല്ല ,പിന്നെ എന്താണ് എന്ന് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ,മൂസ നബിക്ക് സിഹ്ര്‍ ഫലിച്ചു എന്ന് തോന്നല്‍ ഉണ്ടായി എന്ന് പറയുന്നു..അത് സാഹിര്‍ നേരിട്ട് ചെയ്ത കണ്കെട്ട് വിദ്യ അല്ലെ എന്ന് ചോദിക്കുമ്പോള്‍ അടി പതറുന്നു

നാല് )ഗള്‍ഫില്‍ പോയി ,നാല് പണ്ടിതാരുടെ മുന്നില്‍ നബിക്ക് സിഹ്ര്‍ ബാധിച്ചില്ല എന്ന് പറഞ്ഞാല്‍ പണം വരുന്നത് കുറയും എന്ന ഒറ്റ കാരണം ആണെന്ന് പരോക്ഷമായി സമ്മതിക്കുന്നു...ഭൂരിപക്ഷം അഹല് സുന്നയുടെ കാര്യം എടുത്തു പറയുന്നു..അങ്ങനെ എങ്കില്‍ ഒരു ചോദ്യവും ആഹുല് സുന്നയുടെ നാല് ഇമാമീങ്ങളും തരാവേഹ് 20 രകത്തു ആണ് പറയുന്നത്..ഇവിടെ എന്തെ ഭൂരിപക്ഷം അഹല് സുന്നയുടെ കൂടെ നില്കുന്നില്ല..കാരണം സിമ്പിള്‍ ഇത് ഗള്‍ഫ്‌ സലഫികള്‍ക്ക് ദഹിക്കും ..അപ്പൊ അതില്‍ ന്യൂനപക്ഷം മതി!!

അഞ്ചു)ഹൈനോടിസവും ,മൂസന്ബിയും എല്ലാം വിട്ടുകൊണ്ട് സാദാരണ ഒരു വ്യക്തിക്ക് സിഹ്ര്‍ ഫലിക്കുമോ എന്നാ ചോദ്യത്തിന് ഉത്തരം പറയാന്‍ ആവതെ രണ്ടു വട്ടം ചൂടാവുന്നു,,,,പറയുന്നത് കേട്ടാല്‍ മതി..ഭൌതിക  രീതിയില്‍ ഉള്ള  ഫലം ഉണ്ടാകും എന്ന് പറയുന്നു...

ആര് ) ആരെങ്കലും എവിടെയെങ്കിലും കുഴിച്ചിട്ടാല്‍ ,നാം എങ്ങനെ അറിയും ,അതെങ്ങനെ ഫലിക്കും ,അങ്ങനെ ഫലിക്കും എങ്കില്‍ അഭൌതിക മാര്‍ഗത്തില്‍ ഫലിച്ചു ,തൌഹീദ് നിര്‍വചനം പൊളിയില്ലേ??..ഈ രീതി ചോദ്യം ആവര്തിച്ചപോള്‍ ഫോണ്‍ കട്ട് ചെയ്തു..ഒരു പ്രവര്‍ത്തകന്റെ മുന്നില്‍ ഇളിഭ്യനായി..അകബാര്‍ സാഹിബ് പാതിരിയുടെ മുന്നില് ഉത്തരം മുട്ടിയപോലെ .



Tuesday, March 4, 2014

കെ എന്‍ എം(സി ഡി ടവര്‍ ഗ്രൂപ്പ്‌) തൌഹീദ് തികഞ്ഞ ആദര്‍ശ പ്രതിസന്ധിയിലേക്ക് ... *

കെ എന്‍ എം(സി ഡി ടവര്‍ ഗ്രൂപ്പ്‌) തൌഹീദ്  തികഞ്ഞ ആദര്‍ശ പ്രതിസന്ധിയിലേക്ക് ...
*************************************************
നസ്സഫ് മൌലവി മടവൂര്‍ വിഭഗം വിട്ടു വന്നതോട് കൂടി ആണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.ഇദ്ദേഹം വരുന്നതിനു മുന്പ് ചിലര്‍ സിഹ്ര്‍ ഫലിക്കുമെന്നും മറ്റു ചിലര്‍ ഫളിക്കെല്ലെന്നും പറഞ്ഞു നടന്നിരിന്നു..പക്ഷെ സിഹ്ര്‍ നിഷേധിയായ നസ്സഫ് മൌലവി വന്നു ,,സിഹ്ര്‍ നിഷേധം തെറ്റാണു എന്നും ,സിഹ്ര്‍  നിഷേധിച്ചാല്‍ ബുഖരിയിലെ ഹദീസ് തള്ളി ഹദീസ് നിഷേധി ആവുമെന്നും പറഞ്ഞു!!..ഇതോടുകൂടി സംഘടന ആകെ വെട്ടിലായി ,ആദര്‍ശ പ്രതിസന്ധിയില്‍ ആയി .കാരണം മറ്റൊന്നുമല്ല .! സംഘടനയുടെ ജനറല്‍ സെക്രട്ടറി ജനാബ് എ പി അബ്ദുല്‍ കാദര്‍ സിഹ്ര്‍ ഫലിക്കുമോ എന്നാ ചോദ്യത്തിന് ഇല്ല ഫലിക്കില്ല എന്ന് പറഞ ക്ലിപ്പ് വിവാദമാവുന്നു ...കൂടാതെ കെ വി അബ്ദുല്‍ ലത്തീഫ് മൌലവി സിഹ്ര്‍ ഫലിക്കില്ല അത് ഖുറാന്റെ നസ്സിനു വിരുദ്ധം എന്ന് പറഞ്ഞ പ്രസംഗവും ഫസിബൂക്കില്‍ വന്‍ പ്രചാരത്തില്‍ ആണ് !..ഇവര്‍ രണ്ടു പേരും ഹദീസ് നിഷേധി ആവേണ്ടി വരുന്നു..കാരണം സിഹ്ര്‍ ഫലിക്കില്ല എങ്കില്‍ നബിക്ക് എങ്ങനെ സിഹ്ര്‍ ഫലിച്ചു?? ഈ ഹദീസ് നിഷേടിച്ചവാന്‍ ,ഹദീസ് നിഷേധി ആണെന്ന്കില്‍ ജനറല്‍സെക്രട്ടറി യും കെ വിയും ഹദീസ് നിഷേധി അല്ലെ??.


ജനറല്‍ സെക്രട്രരി യുടെ സിഹ്ര്‍ നിഷേധം .....കാണുക ..
കെ വി മൌലവിയുടെ സിഹ്ര്‍ നിഷേധം കാണുക .ഇപ്പൊ ആരാണ് ഹദീസ് നിഷേധി???
രൂക്ഷമായ പ്രതിസന്ധി .


Monday, March 3, 2014

  അന്ത്രുമാന്‍ സലഫിസതിന്റെ കാപട്യങ്ങള്‍

   

    അന്ത്രുമാന്‍ സലഫിസതിന്റെ കാപട്യങ്ങള്‍
****************************************

രാഷ്ട്രീയ കുതിര കച്ചവടക്കാരെ പോലെ ,ദീനിലെ വിശ്വസങ്ങള്‍ തോന്നുമ്പോള്‍ മാറ്റിയും പുതിയ വിശ്വസങ്ങള്‍ ഉണ്ടാക്കിയും ട്രപ്പെസു കളിക്കുന്ന അന്ത്രുമാന്‍ സലഫിസം എന്നാ ലെറ്റര്‍പാട് സലഫിസം ,പുതിയ കച്ചവടം നടത്തി..നസ്സഫ് മൌലവിയെ ചാക്കിട്ടു പിടിച്ചു..അന്ധവിശ്വസം പഠിപ്പിക്കാന്‍ ,കൂടോത്രം മാരണം പഠിപ്പിക്കാന്‍ കൊണ്ട് പോയിരിക്കുന്നു.

കുറേക്കാലം അനസ് മൌലവിയെ ഉപയോഗിച്ച് ജിന്നുവിളി ശിര്‍ക്ക് അല്ല ,അത് വെറും കുളിമുറിയില്‍ നിന്നുകൊണ്ട് പുറത്തുള്ള ഭാര്യയോടു സോപ്പ് ചോദിക്കുന്നപോലെ ആണ് എന്ന് പ്രസങ്ങിപ്പിച്ചു നടന്നു..പിന്നീടു ഈ കളി നിര്‍ത്തി..സകരിയയെ പുറത്താക്കി..അനസിനെ കൊണ്ട് കാക്ക തൌബ ചൊല്ലിച്ചു..
വീണ്ടും വിശ്വസം ചില്ലര്‍ ഭേദഗതി വരുത്തി..അതയത് സിഹ്ര്‍ ഫലിക്കും പക്ഷെ പിശാചു അല്ലത്രേ ഫലിപ്പിക്കുന്നത്..അങ്ങനെ പറഞ്ഞാല്‍ അഭൌതിക രീതിയില്‍ പിശാചു ഇട പെടും എന്നായി തൌഹീദ് പോളിയുമാല്ലോ..!!അതിനിപ്പോള്‍ സിഹ്രില്‍ നിന്ന് പിശാചിനെ ഒഴിവാക്കി..ഈ പുതിയ സിഹ്ര്‍ ഭേദഗതി പഠിപ്പിക്കാന്‍ ഇപ്പോള്‍ പ്രസ്ഥാനത്തില്‍  ആരും ഇല്ല..അത് പഠിപ്പിക്കാന്‍ നസ്സഫ് മൌലവിയെ ചാക്കിട്ടു പിടിച്ചു കൊണ്ട് വന്നിരിക്കുന്നു...ആദര്‍ശ പാപ്പരത്തം വീണ്ടും കൂടുമെന്നല്ലാതെ കുറയുന്ന ലക്ഷണം ഇല്ല കാരണം ചുവടെ

**************************************
സിഹ്ര്‍ ബാധയില്‍ പിശാചു ഇസപെടുന്നില്ല എങ്കില്‍ ലബീദ് ചീര്പും മുടിയും ഉപയോഗിച്ച് കൂടോത്രം ചെയ്യുമ്പോള്‍ എന്താ സംഭവിച്ചത്?? മുടിയില്‍ നാല് കെട്ടുകള്‍ കെട്ടി ,ചീര്പു കുത്തി ,ചില മന്ത്രം ചൊല്ലി കിണറ്റില്‍ ഇട്ടാല്‍ അങ്ങ് അകലെ ഉള്ള നബിക്ക് എങ്ങനെ ബാധിച്ചു?? ഇവിടെ മന്ത്രത്തിനു ആണോ ഫലസിദ്ധി ഉണ്ടായതു??അതോ മുടിയില്‍ കെട്ടുകള്‍ ഇട്ടപ്പോള്‍ ആണോ??വിഗ്രഹര്ധന്ക്ക് തുല്യമായ അന്ധവിശ്വസം..!!!

Sunday, March 2, 2014

വഹാബി പ്രസ്ഥാനം ഒരു ചാര സംഘടനയോ ???

താഴെ കൊടുക്കുന്ന നീണ്ട ലേഖനം വായിക്കുക..ഇതേക്കുറിച്ച് മൊത്തത്തില്‍ ചുരുക്കി നിരൂപണം ചെയ്യാം

പ്രധാനപ്പെട്ട കാര്യങ്ങളും ചില വിശദീകരണങ്ങളും 

ഈ ലേഖനത്തില്‍ പ്രധാനമായും ആരോപിക്കുന്ന ,ഇസ്ലാമിന് വിരുധമാവുന്ന മൂന്ന് കാര്യങ്ങള്‍ ഉണ്ട്

ഒന്ന്വി )പാശ്ചത്യ വിമോചന ദൈവ ശാസ്ത്രം (liberation thelogy) 1960 കളില്‍ ആരംഭിച്ചു .ഇത്ക്രി സ്തുവിനെ പാവപ്പെട്ടവന്റെ രക്ഷകന്‍ ആയി ,യേശു നടത്തി എന്ന് പറയുന്ന അത്ഭുതങ്ങള്‍ സാദാരണ സംഭവങ്ങള്‍ ആയി വില കുറച്ചു വ്യാഖാനിച്ചു ..ഇതിന്റെ തുടര്‍ച്ചയെന്നോണം , മുഹമ്മദ്‌ അബ്ദു റഷീദ് റിട ,മലക്ക്,ജിന്ന് വ്യാഖുനിച്ചു എഴുതി...ഇതൊന്നും നമ്മള്‍ അന്ഗീകരിക്കുന്നില്ല..ആളെ നോക്കണ്ട തെളിവ് നോക്കുക എന്നാ രീതി ആണ് നമ്മള്‍ സ്വീകരിക്കുന്നത്..ഇതാണ് ഉമര്‍ മൌലവി ചെയ്തതും,

രണ്ടു) മലക്കുകളെ അന്യതാ വ്യാഖനിക്കുന്നത് ശരിയല്ല എന്ന് പറയുന്ന അതെ സമയം നമ്മള്‍ ഗള്‍ഫ്‌ സലഫികളുടെ അന്ധവിശ്വാസിങ്ങളെയും തള്ളിക്കളയുന്നു..ഉദാഹരണം..സിഹ്ര്‍ കണ്ണേരു , ചില അപ്രായോഗിക മഹാര്രം നിയമങ്ങള്‍,സ്ത്രീ വിരുധ കാഴ്ചപ്പാടുകള്‍ ..മുതലായവ.

മൂന്നു)മസോനിസ്റ്റ് പ്രസ്ഥാനം എന്ന ആരോപണം..ഇത് പറയുന്നവര്‍ ആണ് തെളിയിക്കേണ്ടത്..ഇസ്ലാമിക വിരുദ്ധമായ എന്ത് മസോനിസ്റ്റ് ആശയമാണ് ഇവരെ കൊണ്ട് വന്നത്??അല്ലതെ വേര് കഥകള്‍ എഴുതിപ്പിട്പ്പിച്ചു എന്നതില്‍ വലിയ കാര്യമില്ല

നാല് ) ഇവര്‍ മുഹമ്മദ്‌ അബ്ദു ,ജമാലുദ്ദീന്‍ അഫ്ഘാനി .റഷീദ് റിട ഇവരൊക്കെ തൌഹീടിനെ അന്ധവിശ്വ്സങ്ങല്‍നിന്നു മുക്തമാക്കി ,തനതു ഇസ്ലാമിക പാരംബര്യം ഉയര്‍ത്തിക്കാട്ടി എന്നുള്ളതാണ് അവര്‍ ചെയ്ത ഏറ്റവും വലിയ സേവനം..അതിനെയാണ് നമ്മള്‍ മഹത്തരം ആയി കാണുന്നത്..ചില പോരായമകള്‍ ആര്‍ക്കും ഉണ്ടാവാം..അത് ഗള്‍ഫ്‌ സല്ഫിക്ലെപ്പോലെ ,ജിന്നിനോട് സഹായം തേടാം എന്നാ തൌഹീടി വിരുദ്ധ ആശയമോ,,സിഹ്ര്‍ കന്നെരു ജിന്നുബാധ തുടങ്ങിയ അന്ധവിശ്വ്സങ്ങലോ അല്ല..അപ്രായോഗിക മായ ചില വിചിത്ര ശരിയത്‌ നിയമങ്ങളോ അല്ല...




വഹാബിപ്രസ്ഥാനം: ഇന്ത്യയില്‍
ഇന്ത്യന്‍ വഹാബിസം
സയ്യിദ്‌ അഹ്‌മദാണ്‌ വഹാബിസത്തിന്റെ വിത്ത്‌ ഇന്ത്യയില്‍ പാകിയത്‌. 1822 ല്‍ ഹജ്ജ്‌ ചെയ്യാനായി മക്കയിലെത്തിയതോട്‌ കൂടെയാണ്‌ വഹാബി ചിന്ത ഇദ്ദേഹത്തില്‍ മുളപൊട്ടിയത്‌. ഇദ്ദേഹം സജ്ജമാക്കിയ സൈന്യത്തിന്റെ മുഖദ്ദിമതുല്‍ ജൈശ്‌ (മുന്നണിപ്പട) കമാണ്ടറായിരുന്നു ശാഹ്‌ ഇസ്‌മാഈല്‍ ശഹീദ്‌. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ്‌ സയ്യിദ്‌ അഹ്‌മദിന്റെ വിപ്ലവമെന്നാണ്‌ പറയാറുള്ളത്‌. പക്ഷെ, ആദ്യഘട്ടങ്ങളില്‍ സിഖുകാര്‍ക്കെതിരെയും പിന്നീട്‌ മുസ്‌ലിംകള്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ ജിഹാദ്‌. വെള്ളക്കാരെ അദ്ദേഹത്തിന്റെ ജിഹാദ്‌ ബാധിച്ചിരുന്നേയില്ല. മുഗള്‍ രാജവാഴ്‌ചയെ അനുകൂലിച്ചുവെന്ന അപരാധത്തിനാണു മുസ്‌ലിംകളെ കൊന്നൊടുക്കിയത്‌. ഇസ്‌മാഈല്‍ സാഹിബ്‌ പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ മന്‍സ്വിബ്‌ ഇമാമത്ത്‌ ആഹ്വാനം ചെയ്‌തതിങ്ങനെ. അവരെ ഉന്മൂലനം ചെയ്‌ത്‌ എറിയുന്നതാണ്‌ ശരിയായ ഭരണം അവരെ പാടെ നശിപ്പിക്കുന്നതാണ്‌ ശരിയായ ഇസ്‌ലാം. അധികാരം കൈയടക്കിയ എല്ലാവര്‍ക്കും കീഴ്‌പെടാമെന്നു ശരീഅത്ത്‌ വിധിക്കുന്നില്ല. മര്‍ദ്ദനവും ഭീഷണിയും ഉപയോഗിച്ച്‌ ഭരണംനടത്തുന്നവരുടെ മുമ്പില്‍ തലകുനിക്കുന്നതിനെ ദീന്‍ അനുവദിക്കുന്നില്ല. ഇതിന്റെ പേരില്‍ മുസ്‌ലിംകളെ ധാരാളം അദ്ദേഹവും കൂട്ടരും വധിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്‌തു. സയ്യിദ്‌ അഹ്‌മദിന്റെയും ശാഹ്‌ മുഹമ്മദ്‌ ഇസ്‌മാഈലിന്റെയും ലക്ഷ്യം ഇസ്‌ലാമിക രാഷ്‌ട്രമായിരുന്നുവത്രെ. നജ്‌ദിലെ വഹാബികളുടെ അതേ താല്‍പര്യം തന്നെ. സയ്യിദ്‌ അഹ്‌മദ്‌ എഴുത്തുകാരനോ പ്രസംഗികനോ അല്ലാത്തതിനാല്‍ ശിഷ്യനെ അദ്ദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ്‌ ഇന്ത്യന്‍ വഹാബിസം വളര്‍ന്നതും നിലനിന്നതും. ഗുരുവും ശിഷ്യനും 1813 പഠാണികളുമായുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെയാണ്‌ ശഹീദ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്‌. പിന്നീട്‌ ഗ്രന്ഥങ്ങളിലാണ്‌ വഹാബിസം ജീവിച്ചത്‌. 1857 ലെ ശിപായി ലഹളക്ക്‌ ശേഷം ബ്രിട്ടീഷുകാര്‍ 1863-ല്‍ വഹാബികളെ നിശ്ശേഷം പരാജയപ്പെടുത്തി. സയ്യിദ്‌ അഹ്‌മദിന്റെ (1786-1831) പിന്മുറക്കാരാണ്‌ ഉത്തരേന്ത്യയിലെ അഹ്‌ലേ ഹദീസ്‌.
ത്രിമൂര്‍ത്തികള്‍
പരിശുദ്ധ ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി ജൂത-സയണിസ്റ്റ്‌ ലോപികളുടെ ചാരന്മാരായി ഇസ്‌ലാമിക സമൂഹത്തില്‍ നുഴഞ്ഞ്‌ കയറിയവരാണ്‌ വിനാശത്തിന്റെ ത്രിമൂര്‍ത്തികളായ ജമാലുദ്ദീന്‍ അഫ്‌ഗാനിയും(1838-98) മുഹമ്മദ്‌ അബ്‌ദുവും(1849-1905) റശീദ്‌ രിളയും(1865-1935) ഇസ്‌ലാമിക സംസ്‌കാരത്തെ തകര്‍ക്കുകയും പാശ്ചാത്യന്‍ സംസ്‌കാരത്തെ ഇസ്‌ലാമിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തവരുമാണ്‌ ഇവര്‍. മാസോണിസത്തിന്റെ ശക്തമായ പ്രചാരകരായ ഇവര്‍ മുസ്‌ലിം ലോകത്ത്‌ ഭിന്നതയുടെയും നശീകരണത്തിന്റെയും വെടിക്കെട്ടുകള്‍ക്ക്‌ തിരികൊളുത്തിയത്‌. സാമ്രാജ്യത്വത്തിന്റെ സൃഷ്‌ടികളായിരുന്നു ഇവര്‍
എന്താണീ മാസോണിസം
1717-ല്‍ സയോണിസ്റ്റ്‌ നാമത്തില്‍ മുസ്‌ലിംകളെ സ്വാധീനിക്കാന്‍ സാധ്യമല്ലെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ അവരെ ജൂതവത്‌കരിക്കാനും ഇസ്‌ലാമിനെ നശിപ്പിച്ച്‌ യഹൂദ മേധാവിത്വം സൃഷ്‌ടിക്കാനും വേണ്ടി രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ്‌ മാസോണിസം. ജൂതനായ ഗ്രാന്‍ഡ്‌ മാസ്റ്ററാണ്‌ ഇതിന്റെ നേതാവായി അറിയപ്പെടുന്നത്‌. 1945-1953 ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ മുന്നേറ്റത്തോടെയാണ്‌ മാസോണിസം ആഗോള വ്യാപകമാവുന്നത്‌. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഹാരി എന്‍ ട്രൂമാനും(1884-1953) ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലുമൊക്കെ ഇതിന്റെ പ്രചരണത്തില്‍ പങ്കാളികളായിരുന്നു. ഫലസ്‌തീനില്‍ ജൂതരാഷ്‌ട്രം സ്ഥാപിക്കാനുള്ള അജണ്ടയുടെ ആധാരം പണിതത്‌ ഈ പ്രസ്ഥാനമായിരുന്നു.
ജമാലുദ്ദീന്‍ അഫ്‌ഗാനി (1838-98) 
അഫ്‌ഗാനില്‍ ജനിച്ചു. ചെറുപ്രായത്തിലേ തത്വശാസ്‌ത്രം, റഷ്യന്‍ ഭാഷ എന്നീ വിജ്ഞാന മേഖലകള്‍ വശമാക്കി. മതപരവും രാഷ്‌ട്രീയവുമായ കാരണങ്ങള്‍ കൊണ്ട്‌ ശിഥിലമായ ഇസ്‌ലാമിക സമൂഹത്തെ ഏകീകരിക്കാനുള്ള ശ്രമഫലമായി പാന്‍ ഇസ്‌ലാമിസത്തിന്‌ അദ്ദേഹം രൂപംനല്‍കി. ഖിലാഫത്ത്‌ കാലത്ത്‌ നിലനിന്നിരുന്ന വിദ്യാഭ്യാസ പഠന സമ്പ്രദായങ്ങളെ അടിമുടി പരിഷ്‌കരിക്കാന്‍ അദ്ദേഹം തയ്യാറായി. പാരീസില്‍ നിന്നും അഫ്‌ഗാനി പ്രസിദ്ധീകരിച്ച പത്രമാണ്‌ അല്‍-ഉര്‍വ്വത്തുല്‍ വുസ്‌ഖാ. ഇസ്‌ലാമിക ഐക്യം ലക്ഷ്യം വെച്ച്‌ 1884-1894 വരെയുള്ള വര്‍ഷങ്ങളില്‍ ഇസ്‌ലാമിക രാഷ്‌ട്രങ്ങള്‍ക്ക്‌ പുറമേ ഇന്ത്യയിലും ഇംഗ്ലണ്ടിലും മറ്റുരാജ്യങ്ങളിലും നിരന്തര യാത്രകള്‍ നടത്തിയിട്ടുണ്ട്‌.
വികല വാദങ്ങള്‍ 
നുബുവ്വത്തിന്റെ ആധാരശിലയായ വഹ്‌യ്‌ മനുഷ്യന്റെ യുക്തി നിര്‍ദ്ധാരണം പോലെ നിസാരമാണെന്ന്‌ വാദിച്ചു. ഇദ്ദേഹത്തെ കുറിച്ച്‌ എം.എ സുല്ലമി ഗള്‍ഫ്‌ സലഫിസവും മുജാഹിദ്‌ പ്രസ്ഥാനവും എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നത്‌ കാണുക:ജമാലുദ്ദീന്‍ അഫ്‌ഗാനിയെ വാഴ്‌ത്തുന്ന ഒരു സലഫിയെ ഗള്‍ഫ്‌ രാഷ്‌ട്രങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്‌.അവിടത്തെ സലഫികളും ഇഖ്‌വാനികളും ഇദ്ദേഹത്തെ പാശ്ചാത്യന്‍ ഏജന്റായാണ്‌ ഗണിക്കുന്നത്‌. പാശ്ചാത്യന്‍ സംസ്‌കാരത്തെ മുസ്‌ലിം ലോകത്തെക്ക്‌ ഇറക്കുമതി ചെയ്‌തത്‌ ഇദ്ദേഹമാണെന്ന്‌ അവര്‍ പറയുന്നു.(പേജ്‌ ന:25)
മാസോണിസത്തിന്റെ പ്രചാരകന്‍ 
1960 ല്‍ ഫ്രാന്‍സില്‍ ഇറങ്ങിയ എന്ന പുസ്‌തകത്തിന്റെ 127-ാം പേജില്‍ ഇദ്ദേഹത്തെ കുറിച്ച്‌ പറയുന്നുഃ കൈറോവിലെ മാസോണിസ്റ്റ്‌ കമ്മിറ്റിയുടെ നേതാവായി അഫ്‌ഗാനിയെ നിയോഗിക്കപ്പെട്ടു. പിന്നെ മുഹമ്മദ്‌ അബ്‌ദുവും അമരത്വത്തിലെത്തി അവര്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ മാസോണിസം വളര്‍ത്തുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ചു, മാസോണിസ്റ്റ്‌ വിജ്ഞാനകോശം പറയുന്നുഃ ഈജിപ്‌തിലെ മാസോണിസ്റ്റ്‌ നേതാവായിരുന്നു ജാമാലുദ്ദീന്‍ അഫ്‌ഗാനി. അതിലെ അംഗങ്ങളെല്ലാം പണ്ഡിതന്മാരും ഭരണ രംഗത്തെ പ്രഗത്ഭവ്യക്തികളുമായിരുന്നു. അവര്‍ ഏതാണ്ട്‌ 300 വരും പിന്നീട്‌ അതിന്റെ നേതാവ്‌ ഉസ്‌താദ്‌ മുഹമ്മദ്‌ അബ്‌ദുവായി അദ്ദേഹം ഉയര്‍ന്ന മാസോണിസ്റ്റായിരുന്നു. എന്നാല്‍ നവോത്ഥാന നായകനായി ചിത്രീകരിക്കാനാണ്‌ കേരള ജമാ-മുജാഹിദുകള്‍ ദൃതികൂട്ടിയത്‌. അവരുടെ തഖ്‌ലീദ്‌ ഒരു പഠനം എന്ന കൃതിയില്‍ ഒരു നക്ഷത്രം ഉദിച്ചു. എന്ന തലക്കെട്ടോടെയാണ്‌. അഫ്‌ഗാനിയെ പരിചയപ്പെടുന്നത്തുന്നത്‌. 1996 സെപ്‌തബര്‍ 27 ശബാബില്‍ എഴുതുന്നു. തുര്‍ക്കിയിലെ മുസ്‌തഫ കമാലിനെപ്പോലെ ഇസ്‌ലാമിക വിരുദ്ധ സെക്യൂലര്‍ ജനാധിപത്യവാദിയായിരുന്നു അഫ്‌ഗനി. നിര്‍ഭാഗ്യ വശാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ചിലത്‌ അത്യന്തം തീവ്രമായിരുന്നു. കൂടാതെ മധ്യപൂര്‍വ്വ ദേശങ്ങളില്‍ മാസോണിസ്റ്റ്‌ പ്രസ്ഥാവുമായി അദ്ദേഹം സ്ഥാപിച്ച ബന്ധം അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയാലും സംശയം ജനിപ്പിച്ചു. (ഫിഖ്‌ഹിന്റെ പരിണാമം വിവ:എം ഐ തങ്ങള്‍ പേ: 114 കേരളനദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണം) 1838 ല്‍ അഫാഗാനില്‍ ജനിച്ച ജമാലുദ്ദീന്‍ 1898 തുര്‍ക്കിയില്‍ മരണം.
മുഹമ്മദ്‌ അബദു(1849-1905) 
ജാമാലുദ്ദീന്‍ അഫ്‌ഗാനിയുടെ പ്രധാന ശിഷ്യനാണ്‌ മുഹമ്മദ്‌ അബദു. അദ്ദേഹത്തിന്റെ വാദങ്ങളെ അപ്പടി പിന്തുടര്‍ന്ന മുഹമ്മദ്‌ അബദു തഖ്‌ലീദിനേയും അതിന്റെ വാക്താക്കളെയും ആക്രമിച്ചു.1885 ല്‍ അബദു രചിച്ച രിസാലത്തു തൗഹീദാണ്‌ മതം പഠിപ്പിക്കാന്‍ ഇന്നും മുജാഹിദുകള്‍ അറബിക്കോളേജുകളില്‍ പഠിപ്പിക്കുന്നത്‌. ഈ രിസാലയിലാണ്‌ പ്രവാചകത്വത്തിന്റെ ആധാരശിലയായ വഹ്‌യിനെ മനുഷ്യയുക്തികൊണ്ട്‌ കണ്ടെത്താവുന്ന നിസാര വസ്‌തുവാക്കി ചിത്രീകരിച്ചത്‌.
വിളിച്ചു കൂവിയ അബദ്ധങ്ങള്‍ 
സിഹ്‌റനെ നിഷേധിച്ചു. അത്‌ കേവലം തട്ടിപ്പാണെന്ന്‌ വാദിക്കുകയും ചെയ്‌തു. ഇതിന്‌ മുമ്പ്‌ മുഅ്‌ത്തസിലി മാത്രമാണ്‌ ഇങ്ങനെ വാദിച്ചത്‌. ലബീദുബ്‌നു അഅ്‌സമിനെ പോലുള്ളവര്‍ പ്രവായകന്‌ സിഹ്‌റ്‌ ചെയ്‌തതായി വന്ന ഹദീസുകള്‍ നിഷേധിച്ചു. ഇദ്ദേഹത്തെ പിന്തുടര്‍ന്നാണ്‌ കേരളാമുജാഹിദുകളും സിഹ്‌റിനെ നിഷേധിച്ചത്‌. കെ.എന്‍.എം പ്രസിദ്ധീകരണമായ ഫിഖ്‌ഹിന്റെ പരിണാമം പേ: 115 ല്‍ പറയുന്നുഃ തീവ്രവും ആധുനികതയിലേക്കുള്ള ചായ്‌വും കാരണം പലപ്പോഴും അദ്ദേഹത്തിന്‌ വ്യതിചലനങ്ങള്‍ സംഭവിച്ചു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ മുഅ്‌ജിസത്തുകളെ(ദീവ്യാല്‍ത്ഭുതം) അദ്ദേഹം വ്യാഖ്യാനിച്ച രീതി ഇതിന്‌ ഉദാഹരണമാണ്‌. കഅ്‌ബയെ അക്രമിച്ച അബ്രഹത്തിനെയും സൈന്യത്തെയും അദ്ദേഹം വ്യാഖ്യാനിച്ചത്‌ നശിപ്പിച്ച കിളികളേയും കല്ലുകളേയും രോഗം പരത്തുന്ന ബാക്‌ടീരിയകളാണെന്നും പകര്‍ച്ച വ്യാധിയായിരുന്നു തകര്‍ച്ചക്ക്‌ കാരണമായതെന്നുമാണ്‌ അദ്ദേഹത്തിന്റെ മതം. ബാങ്ക്‌ പലിശ ഉപയോഗിക്കാമെന്ന്‌ ഫത്‌വ നല്‍കി. ഇതില്‍ നിന്നും പ്രചോദിതനായിട്ടാണ്‌ കെ.എം മൗലവി ഹീലത്തുരിബ രചിച്ചതെന്ന്‌ നിഗമിക്കപ്പെടുന്നു. ഖുര്‍ആനിനെ സ്വന്തം ഇച്ചക്കനുസരിച്ച്‌ വ്യാഖ്യാനിച്ചു. ആദമിനെ നിങ്ങള്‍ പ്രണമിക്കുക(വി.ഖു. 2:34) എന്നതിന്റെ അര്‍ത്ഥം പ്രകൃതി മനുഷ്യന്‌ കീഴടങ്ങലിനാണ്‌ സുജൂദ്‌ എന്ന്‌ പറയുന്നത്‌. മലക്ക്‌ ആത്മാവിന്റെ പ്രത്യേക അവസ്ഥയാണ്‌(അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍ ഡോ: മുഹമ്മദ്‌ ഹുസൈന്‍ ദഹബി വാള്യം 2, പേ: 569-71) മാസോണിസത്തിന്റെ ശക്തനായ വക്താവായിരുന്നുവെന്ന്‌ സയ്യിദ്‌ ഖുതുബ്‌ ശരിവെക്കുന്നു. അബദുവിന്റെ ശിഷ്യന്മാര്‍ പലതും തീവ്രമോഡേണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുക്കളായിത്തീരുകയും ഗുരുവിനെ വ്യതിചനത്തിന്റെ കാര്യത്തില്‍ കടത്തിവെട്ടുകയും ചെയ്‌തിട്ടുണ്ട്‌. (ഇസ്‌ലാം സവിശേഷതകള്‍)
ബഹുഭാര്യത്വത്തെയും എതിര്‍ക്കുന്നു 
സന്ദര്‍ഭം താല്‍പര്യപ്പെടുന്നുവെങ്കില്‍ ബഹുഭാര്യത്വം പോലുള്ളകാര്യങ്ങള്‍ നിയാമാനുസൃതം നിരോധിക്കാം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ ചില ചിന്തകളെ റഷീദ്‌ രിളതന്നെ എതിര്‍ത്തിട്ടുണ്ട്‌. അല്‍ അസഹര്‍ സര്‍വകലാശാലയിലെ ഭരണ സംവിധാനവും പാഠ്യപദ്ധതിയും സമൂലമായി പരിഷ്‌ക്കരിക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. (ഇസ്‌ലാമിക വിജ്ഞാനകോശം വാള്യം 5, പേ:644)
റഷീദ്‌ രിള (1865-1935) 
പാശ്ചാത്യ നിര്‍മ്മിത ഇസ്‌ലാം പ്രചരിപ്പിച്ച മുഹമ്മദ്‌ അബ്‌ദുവിന്റെ ശിഷ്യന്മാരില്‍ പ്രധാനിയാണ്‌ റഷീദു രിള. സിയോണിസ്റ്റ്‌,മാസോണിസ്റ്റ്‌ പ്രസ്ഥാനങ്ങലുടെ ശക്തനായ വക്താവായിരുന്നു. മുഹമ്മദ്‌ അബ്‌ദുവിന്റെ ഏറ്റവും അടുത്തശിഷ്യനായ സയ്യിദ്‌ റഷീദ്‌ രിളയാണ്‌ 20-ാം ദശകത്തില്‍ ഇസ്‌ലാഹി ആശയം പ്രചരിപ്പിച്ച ഏറ്റവും പ്രഗത്ഭന്‍.(ഇസ്‌ലാഹി പ്രസ്ഥാനം ചരിത്രത്തിനൊരാമുഖം പേ: 17) യുക്തി വാദവും പാശ്ചാത്യ സംസ്‌ക്കാരവും സമുദായത്തില്‍ പ്രചരിപ്പിച്ച റഷീദ്‌ രിള ബ്രിട്ടീഷ്‌ ഭക്തനായിരുന്നു.
സാമ്രാജ്യത്വത്തിന്റെ ഏജന്റ്‌ 
ഇന്ത്യന്‍ ജനാധിപത്യത്തെ ബ്രട്ടീഷ്‌ അനുകൂല മനോഭാവം കൊണ്ട്‌ എതിര്‍ത്ത റഷീദ്‌ രിള മൗലാനാ മുഹമ്മദലിയെയും വെറുതേ വിട്ടില്ല. 1926 ഇബ്‌നു സഊദ്‌ മക്കയില്‍ വിളിച്ചുചേര്‍ത്ത ലോകമുസ്‌ലിം കോണ്‍ഫ്രന്‍സില്‍ രിളയുടെ പ്രവര്‍ത്തനത്തെ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ 1993 സെപ്‌തംബര്‍ 11 മാധ്യമത്തില്‍ ചിത്രീകരിക്കുന്നത്‌ ഇപ്രകാരമാണ്‌. മക്കയും മദീനയും ഉള്‍പ്പെട്ട ഹീജാസിന്റെ ഭരണാധികാരിയായിരുന്ന ശരീഫ്‌ ഹുസൈനും ഇബ്‌നു സഊദും സംഘട്ടനം നടത്തിക്കൊണ്ടിരുന്ന കാലം, അവസാനം ഇബ്‌നു സഊദ്‌ വിജയം വരിച്ചു. തുടര്‍ന്ന്‌ ഭാവി ഭരണാധികാരികള്‍ എവിടെയായിരിക്കണമെന്ന്‌ ആലോചിക്കാനായി അദ്ദേഹം മക്കയില്‍ ഒരു ചര്‍ച്ചാ യോഗം വിളിച്ചു ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന്‌ മൗലാനാ മുഹമ്മദലിയും ഈജിപ്‌തില്‍ നിന്ന്‌ റഷീദ്‌ രിളുയം പങ്കെടുത്തു. മുഹമ്മദലി ജനാധിപത്യത്തെ അനുകൂലിച്ചും റഷീദ്‌ രിള രാജാധിപത്യത്തെ പിന്തുണച്ചും സംസാരിച്ചു. അവസാനം ചൂട്‌ പിടച്ച സംവാദത്തിന്‌ വഴിയൊരുങ്ങി. കോണ്‍ഫ്രന്‍സ്‌ സമാപിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ റഷീദ്‌ രിള മൗലാനാ മുഹമ്മദലിയെയും അദ്ദേഹം നയിച്ചിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര സമരത്തേയും നിശിതമായി വിമര്‍ശിക്കുന്ന ദീര്‍ഘമായൊരുലേഖനം അല്‍-അഹ്‌റാം പത്രത്തില്‍ എഴുതി. റശീദ്‌ രിളക്ക്‌ മറുപടിയെഴുതിയത്‌ കേരളീയ്യനായ മൗലാനാ അബുസ്വബാഹ്‌ മൗലവി (ഫറൂഖ്‌ കോളേജ്‌ സ്ഥാപകന്‍)യായിരുന്നു. അല്‍-അഖ്‌ബാറിലുടെ നാല്‌ ലക്കങ്ങളിലായി റശീദു രിളയുടെ ബ്രട്ടീഷ്‌ അനുകുല നിലപാടിന്റെ പൊള്ളത്തരവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മഹത്വവും മൗലാനാ മുഹമ്മദലിയുടെ വ്യക്തി വൈശിഷട്യവും വ്യക്തമാക്കുന്ന ശ്രദ്ധേയമായ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. എന്നാല്‍ മൗലവി സാഹിബിന്റെ പ്രമാണയുക്തമായ വാദങ്ങളെ ഖണ്ഡിക്കാന്‍ റശീദ്‌ രിളക്ക്‌ കഴിഞ്ഞില്ല. (ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേജ്‌25ലും കാണാം.)
തോന്നിയത്‌ പോലെ ഖുര്‍ആന്‍ വ്യാഖ്യാനം 
അല്‍ അസ്‌ഹര്‍ യുണിവേഴ്‌സിറ്റിയലെ ശരീഅത്ത്‌ കോളേജ്‌ പ്രൊഫസറായ ഡോ:മുഹമ്മദ്‌ ഹുസൈന്‍ ദഹബി പറയുന്നു. സ്വന്തം അഭിപ്രായങ്ങള്‍ ആദ്യം തഫ്‌സീറില്‍ രേഖപ്പടുത്തിയശേഷമേ അദ്ദേഹം മറ്റു തഫ്‌സീറുകള്‍ പരിശോധിക്കാറൊള്ളു വെന്ന്‌ അദ്ദേഹത്തന്റെ പല ശിഷ്യന്മാരും നമ്മോട്‌ പറഞ്ഞിട്ടുണ്ട്‌. മുഫസിറുകളുടെ അഭിപ്രായങ്ങള്‍ തന്നെ സ്വാധീനിക്കുമെന്ന്‌ ഭയപ്പെട്ടാണത്രെ ഇങ്ങനെ ചെയ്‌തത്‌. ഖുര്‍ആനില്‍ നിന്ന്‌ ഒരു ധാരണലഭിച്ചാല്‍ അദ്ദേഹം ആദ്യം അത്‌ രേഖപ്പെടുത്തിയ ശേഷമെ മറ്റുള്ളവ പരിശേധിച്ചിരുന്നുള്ളു. അത്‌ സന്തോഷത്തോടെ തുറന്ന്‌ പറയാനും അദ്ദേഹത്തിന്‌ മടിയുണ്ടായിരുന്നില്ല. (അത്തഫ്‌സീറു വല്‍ മുഫസിറൂന്‍ 2/177)
വിചിത്ര വ്യാഖ്യാനങ്ങള്‍ 
മുഹമ്മദ്‌ അബ്‌ദുവിനെ പിന്തുടര്‍ന്ന്‌ വിചിത്ര വ്യാഖ്യാനങ്ങളാണ്‌ റശീദ്‌ രിള തന്റെ തഫ്‌സീറുല്‍ മനാറിലൂടെ പുറത്ത്‌ വിട്ടത്‌. ആദം (അ) ന്‌ മലക്കുകള്‍ സുജീദ്‌ ചെയ്‌ത സംഭവം(വി.ഖു 2:34) അബ്‌ദുവിനെപ്പോലെ മനുഷ്യപ്രകൃതിയുടെ വിവിധ അവസ്ഥകളാണെന്ന്‌ പറഞ്ഞ്‌ മലക്കുകളെ നിഷേധിക്കാന്‍ ശ്രമിച്ചു. മഹാപാപങ്ങള്‍ ചെയ്യുന്ന വിശ്യാസികള്‍ ശാശ്വതമായ നരഗത്തിലാണെന്ന്‌ വി.ഖു.2:178 ആയത്ത്‌ വിശദീകരിച്ച്‌ പ്രസ്ഥാവനയിറക്കി. ഖുര്‍ആനിലെ 2:178 ലെ ശിക്ഷാമുറകള്‍ പ്രാബല്യത്തില്‍ ഇല്ലാത്തതാണെന്നും വാദിച്ചു. വി ഖു. 17.59 വ്യാഖ്യാനിച്ച്‌ കൊണ്ട്‌ പ്രവാചകന്‌ ഖുര്‍ആന്‍ ഒഴികെ യാതൊരു മുഅ്‌ജിസത്തും ഉണ്ടായിട്ടില്ലെന്ന്‌ വാദിച്ചു. ചന്ദ്രന്‍ പിളര്‍ന്ന സംഭവം (ബുഖാരി റപ്പോര്‍ട്ട്‌ ചെയ്‌തത്‌)യുക്തിക്ക്‌ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലെന്ന്‌ പറഞ്ഞ്‌ നിഷേധിച്ചു.
അല്‍ മനാര്‍ 
1893 ല്‍ അഫ്‌ഗനില്‍ ആരംഭിക്കുകയും അബ്‌ദുവും രിളയും കൊണ്ടുനടക്കുകയും ചെയ്‌ത പ്രസിദ്ധീകരണമാണ്‌ മജല്ലത്തു അല്‍ മനാര്‍ റശീദ്‌ രിളയുടെ മരണത്തോടെ 1935ല്‍ ഇത്‌ നിലച്ചു. ഇന്ത്യയില്‍ നിന്ന്‌ അല്‍ മനാറില്‍ എഴുതിയിരുന്ന പ്രധാന വ്യക്തികള്‍ അബ്‌ദുല്‍ കലാം ആസാദും വക്കം മൗലവിയുമായിരുന്നു.
കേരളത്തില്‍ അല്‍ മനാറിന്റെ സ്വാധീനം 
റശീദ്‌ രിളയുടെ അല്‍മനാറായിരുന്നു കേരളത്തില്‍ മത നവീകരണത്തിന്‌ ആക്കം കൂട്ടുകയും വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവി(1873-1932)യെ പ്രചോദിപ്പിക്കുകയും ച്ചെയ്‌തത്‌. വഹാബി നേതാവായിരുന്ന സീതി സാഹിബ്‌ എഴുതുന്നു:സുപ്രസിദ്ധ മതപണ്ഡിതനായിരുന്ന റശീദ്‌ രിളയുടെ പത്രധിപത്യത്തില്‍ നടന്നിരുന്ന അല്‍ മനാറിന്റെ ഒരു വായനക്കാരനായിരുന്നു വക്കം മൗലവി സാഹിബ്‌ സയ്യിദ്‌ ജമാലുദ്ദീന്‍ അഫ്‌ഗനി, ഈജിപ്‌തിലെ മുഫ്‌തിയായിരുന്ന ശൈഖ്‌ മുഹമ്മദ്‌ അബ്‌ദു, സയ്യദ്‌ റശീദ്‌ രിള മുതലായ സച്ചിതന്മാരുടെ നായകത്വത്തില്‍ പുരോഗമിച്ചു കൊണ്ടിരുന്ന ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രഥാന പ്രബോധകന്‍ മൗലവി സാഹിബ്‌ ആയിരുന്നു. വളരെ മുമ്പ്‌ മുതല്‍ തന്നെ അല്‍ മനാറിന്റെ ഒരു വായനക്കാരനും ഒരു മുസ്‌ലിഹുമായിരുന്നു പരേതനായ എടവണ്ണ അറക്കല്‍ മുഹമ്മദ്‌ സാഹിബ്‌ (അല്‍ മനാര്‍ 1995 ജൂണ്‍)
കേരള മുസ്‌ലിം നവോത്ഥാനത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട്‌ പത്രങ്ങള്‍ റശീദ്‌ രിളയടെ അല്‍ മനാറും ഇംഗ്ലണ്ടില്‍ നിന്നും പ്രസിദ്ധീകരിച്ച ഇസ്‌ലാമിക റിവ്യൂവും. വക്കം മൗലവി അല്‍മനാര്‍ വായനക്കാരനായിരുന്നു. അദ്ദേഹത്തിന്‌ ശേഷം പുറത്തിറങ്ങിയ അല്‍ മര്‍ശിദ്‌ അറബി-മലയാളം മാസികക്കും അല്‍ മനാര്‍ പ്രചോദന കേന്ദ്രമായിരുന്നു. അല്‍ മുര്‍ശിദിന്റെ പിന്‍ഗാമിയായി മലയാള ലിപിയിലിറങ്ങിയ പത്രം സ്വീകരിച്ച പേര്‌ അല്‍ മനാര്‍ ആയിരുന്നു എന്നും ഇവിടെ സ്‌മരണീയമാണ്‌.(കേരള മുസ്ലിം നവോത്ഥാന ചരിത്രം പ്രബോധനം സ്‌പെഷല്‍ പേ:42. അറുപതാം വാര്‍ഷിക പതിപ്പ്‌.)
കേരളത്തിന്റെ ബന്ധം ഈജിപ്‌തുമായി
നജ്‌ദില്‍ വഹാബ്‌ കൊണ്ടുവന്ന പ്രസ്ഥാനവുമായി കേരളിയ വബാബികള്‍ക്ക്‌ നേരട്ട്‌ ബന്ധിമില്ല. വഹാബിസത്തെ പരിഷ്‌കരിക്കുകയും അതിര്‌ വിട്ട നവീന വാദങ്ങളുമായി കടന്ന്‌ വന്ന ഈജിപ്‌തിലെ ചാരന്മാരോടാണ്‌ കേരളയവഹാബിസ ബന്ധം. എം.എ സുല്ലമി എഴുതുന്നു. അബ്‌ദുല്‍ വഹാബിന്റെ പരിഷ്‌ക്കാനരങ്ങളെ മുക്തകണ്ഡം പ്രശംസിക്കുമ്പോള്‍ തന്നെ ഒട്ടേറെ പിഷയങ്ങളില്‍ ശൈഖിന്റെയും അനുജന്മാരുടെയുംവീക്ഷണങ്ങളെ തള്ളിപറയേണ്ടി വന്നിട്ടുണ്ട്‌.അവര്‍ സുന്നികളായി അനുഷ്‌ടിക്കുന്ന ചില കാര്യങ്ങള്‍ മുജാഹിദുകളായ നാം ബിദ്‌അത്തായി അനുഷ്‌ടിക്കുന്നുണ്ട്‌.വെള്ളിയാഴ്‌ചയിലെ രണ്ട ബാങ്ക്‌, പെരുന്നാളിന്റെ രണ്ട്‌ ഖുത്‌ബ ഇതിന്‌ ഉദാഹരണമാണ്‌. (ഗള്‍ഫ്‌ സലഫിസവും മുജാഹിദ്‌ പ്രസ്ഥാനവും. പേ:15)
മുജാഹിദിന്റെ പിറവി ഈജിപ്‌തില്‍ നിന്ന്‌
എം.എ സുല്ലമി വ്യക്തമാക്കുന്നു. ഗര്‍ഫ്‌ സലഫികളുമായി നാം അടുത്ത കാലത്താണ്‌ ബന്ധപ്പെടുന്നത്‌. ഗള്‍ഫില്‍ എണ്ണപ്പണമുണ്ടാവുകയും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി അവര്‍ രംഗത്ത്‌ വരികയും ചെയ്‌തത്‌ മുതലാണ്‌ അതാരംഭിച്ചത്‌.അങ്ങനെയാണ്‌ നമ്മെകുറിച്ച്‌ സലഫികള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌ വ്യാപകമായത്‌. മുഹമ്മദ്‌ ബിനു അബ്‌ദുല്‍ വഹാബിന്‌ ശേഷം അദ്ദേഹത്തിന്റെ ആശയങ്ങളെ പ്രചരിപ്പിക്കുന്ന പരിഷ്‌കര്‍ത്താക്കളെ നമുക്കറിഞ്ഞുകൂട. അവരുടെ ഗ്രന്ഥങ്ങളും രചനകളും നാം വായിച്ചിട്ടില്ല. നമ്മുടെ കോളേജുകളിലോ മത പാഠ ശാലകളിലോ അവ പഠിപ്പിക്കുന്നില്ല. ഗള്‍ഫ്‌ സലഫികളുടെ നായകന്മാരുമായുള്ള നമ്മുടെ ഈ അകല്‍ച്ചയും ഈജിപ്‌തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുമായും അവിടത്തെ പണ്ഡിതരുടെ ഗ്രന്ഥങ്ങളുമായുള്ള നമ്മുടെ ബന്ധവും ഗള്‍ഫ്‌ സലഫികളുടെ പലവീക്ഷണങ്ങളോടും വിയോജിക്കാന്‍ നമ്മേ പ്രേരിപ്പിച്ചു. ചിന്ന്‌ ബാധ അതിനുള്ള ചികിത്സ, സിഹ്‌റ്‌ പ്രതിവിധി.വെള്ളം മന്ത്രച്ചൂതല്‍ സ്‌ത്രീകളുടെ സാമൂഹിക പ്രവര്‍ത്തന നിഷേധം തുടങ്ങിയവയെല്ലാം ഇതിന്‌ ഉദാഹരണങ്ങളാണ്‌( ibid -29)
ഐക്യസംഘം (1922-1934) 
കൊടുങ്ങല്ലൂരിലുള്ള പ്രമാണി കുടുംബങ്ങളില്‍ സ്വത്ത്‌ തര്‍ക്കങ്ങള്‍ സ്വാഭാവിക മായിരുന്നു.അത്‌ തീര്‍ക്കാന്‍ വേണ്ടി അവിടെയുള്ള പ്രമാണിമാര്‍ ഉണ്ടാക്കിയതാണ്‌ ഐക്യസംഘം. സയ്യിദ്‌ സനാഉള്ളാ മക്തി തങ്ങള്‍ (മ.1912)ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ഹാജി (മ:1919) ശൈഖ്‌ ഹമദാനി തങ്ങള്‍ (മ:1922)വക്കം മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍ മൗലവി(മ:1932) തുടങ്ങിയവരുടെ പ്രബന്ധ-പ്രസംഗങ്ങളില്‍ നിന്ന്‌ പ്രലോഭിതരായി മണപ്പാട്ട്‌ കുഞ്ഞമുഹമ്മദാജി,കെ.എം മൗലവി, ഇ.കെ മൗലവി, എം.സി.സി അബ്‌ദുറഹ്‌ മാന്‍മൗലവി, കൊട്ടപുറത്ത്‌ സീതി മുഹമ്മദ്‌, കെ.എം സീതി സാഹിബ്‌ മുതലായവരുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി 1922ലാണ്‌ ഐക്യസംഘം ആരംഭം കുറിക്കുന്നത്‌. പണക്കാരുടെ പ്രശ്‌നങ്ങള്‍ ഏറെ പരിഹരിക്കപ്പെട്ടപ്പോള്‍ കേരള മുസ്‌ലിം ഐക്യസംഘം എന്ന പോരില്‍ തുടങ്ങി. വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവിയാണ്‌ തേതൃത്വം നല്‍കിയത്‌. അഫ്‌ഗനി തുടങ്ങിയ ഈജിപ്‌തിലെ ഇാസ്‌ലാമിക പരിഷ്‌കരണ പ്രസ്ഥാന ചിന്തകരുടെ സ്വാധീനം ഇവയില്‍ കാണാം ശൈഖ്‌ മുഹമ്മദ്‌ ഹമദാനി തങ്ങളാണ്‌ ഐക്യസംഘ രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്‌.
വീക്ഷണ വൈകല്യങ്ങള്‍ 
മനുഷ്യന്‌ ചന്ദ്രനില്‍ കാലുകുത്താനാവും എന്ന്‌ പറഞ്ഞതിന്‌ സി.എന്‍ അഹമ്മദ്‌ മൗലവിയെ ഭര്‍ത്സിച്ച പ്രസ്ഥാനമാണ്‌ ഐക്യസംഘം. 1959 ലാണ്‌ അല്‍ മനാറില്‍ ഈ ഉള്ളടക്കത്തില്‍ ഒരു ലേഖനമെഴുതിയത്‌. ശേഷം 10 കൊല്ലം കഴിഞ്ഞ്‌ 1969 ല്‍ അമേരിക്കക്കാരനായ നീല്‍ ആംസ്‌ട്രോങ്ങ്‌ ചന്ദ്രനില്‍ കാല്‌ കുത്തിയത്‌. പ്രഭു കുടുംബത്തിന്റെ പിണക്കം തീര്‍ക്കാനാണ്‌ അതിന്റെ ആദ്യരൂപമായ നിഷ്‌പക്ഷ സംഘം ശൈഖ്‌ ഹമദാനി തങ്ങളുടെ അധ്യക്ഷതയിലും വക്കം മൗലവിയുടെ കാര്‍മികത്വത്തിലുമായി രൂപം കൊണ്ടത്‌. പിന്നീട്‌ പലിശ ഹലലാക്കി.(കെ.എം. മൗലവിയുടെ ഹീലത്തുരിബ നോക്കുക) മതിലകത്ത്‌ ബാങ്ക്‌ സ്ഥാപിച്ചു മുഹമ്മദ്‌ അബ്‌ദുറഹ്‌ മാന്‍ അല്‍ അമീനിലൂടെ ശക്തമായി ആഞ്ഞടിച്ചതിന്റെ ഫലമായി ബാങ്ക്‌ മാത്രമല്ല ഐക്യ സംഘവും പൂട്ടി. അന്ന്‌ പൂട്ടിയെങ്കിലും രൂപമാറ്റി മുസ്ലിം മജ്‌ലിസ്‌ ഉണ്ടാക്കുകയായിരുന്നു. 1950 ലാണ്‌ ഇതിന്റെ ഒരു കൈവഴിയായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപപ്പെടുന്നത്‌.
ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യത്തില്‍പ്പെട്ട ഇജ്‌മാഅിനെ വ്യക്തമാക്കുന്ന സൂക്തമാണിത്‌. ഒരു കാലഘട്ടത്തിലെ മുജ്‌തഹിദുകള്‍ ഒരുവിഷയത്തില്‍ ഏകാഭിപ്രായക്കാരാവുക എന്നതാണല്ലോ ഇജ്‌മാഅ്‌. ഇതിനപവാദമായി പ്രവര്‍ത്തിക്കല്‍ ഹറാമാണെന്നും അവരുടെ പാത പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്നും റാസി(റ) വ്യക്തവും യുക്തവുമായി അവതരിപ്പിച്ചു. ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ലോക മുസ്‌ലിംകള്‍ ഏകഖണ്‌ഠമായി നിലനിര്‍ത്തിപ്പോന്ന ഖുത്വ്‌ബയുടെ അറബി ഭാഷയെ പ്രാദേശികവല്‍കരിക്കാന്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പാദ ദശയില്‍ നടന്ന ശ്രമം ഹറാമാണെന്ന്‌ വ്യക്തമായല്ലോ?
മൗലീദ്‌ സംഘടനാ തലത്തില്‍
ആദ്യഘട്ടങ്ങളില്‍ സംഘടനാ തലത്തില്‍ തന്നെ മൗലിദാഘോഷം നിര്‍വഹിച്ചവരായിരുന്നു. വഹാബികള്‍ അല്‍ ഇര്‍ശാദ്‌ തന്നെ എഴുതുന്നു. ഈ സന്ദര്‍ഭത്തില്‍ രണ്ട്‌ കൊല്ലമായി മുസ്ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന്‌ വരാറുള്ള മൗലീദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വലില്‍ 12-ാം തിയതി ഭംഗിയായി കഴിച്ച്‌കൂട്ടിഎന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷവൂര്‍വ്വം അറിയിച്ച്‌ കൊള്ളുന്നു. അര്‍ത്ഥമറിയാതെ കുറേ അറബി വാക്യങ്ങള്‍ വായിച്ചാലേ മൗലീദ്‌ ശരീപ്പെടുകയൊള്ളു വെന്ന്‌ ശരിവെക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയില്‍ മൗലീദ്‌ ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തില്‍ ദൂരേനിന്ന്‌ എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്ന്‌ നല്‍കുകയുണ്ടായി.(അല്‍ ഇര്‍ശാദ്‌ 1343-റബിഉല്‍ അവ്വല്‍ പേ:158)
ഇ.കെ മൗലവി മൗലീദാഘോഷം അംഗീകരിക്കുന്നു
വഹാബി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പലര്‍ക്കും മൗലിദാഘോഷത്തോട്‌ എതിര്‍പ്പില്ലായിരുന്നു.വഹാബി പ്രസിദ്ധീകരണമായ അല്‍ മുര്‍ശിദ്‌ അറബി മലയാള മാസികയില്‍(ഹി:1355)നബിദനാഘോഷത്തെ കുറിച്ച്‌ ഇ.കെ മൗലവി എഴുതുന്നു: മുസ്ലിം ലോകത്തെ ആകമാനം ആനന്ദസാഗരത്തില്‍ ആറടിക്കുന്ന റബീഉല്‍ അവ്വല്‍മാസം ഇതാ ആഗതമാരിക്കുന്നു. റബീഉല്‍ അവ്വല്‍ മാസത്തിന്റെ ആഗമനം ലോകത്തിന്‌ അനുഗ്രഹമായി അവതീര്‍ണമായ മുഹമ്മദ്‌ നബി(സ)യുടെ ജനനത്തെയാണ്‌ അനുസ്‌മരിക്കുന്നത്‌.
വഹാബി വേഷം ഇസ്‌ലാമികമല്ലെന്ന്‌ വഹാബി ചരിത്രകാരന്‍ 
വഹാബി വേഷവിതാനങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരമല്ലെന്ന്‌ കെ.എം മൗലവിയുടെ വേഷത്തെ വിവരിച്ച വഹാബി ചരിത്രകാരന്‍ കെ.കെ അബ്‌ദുല്‍ കരീം; കെ എം മൗലവി ജീവചരിത്രത്തില്‍ വ്യക്തമാക്കുന്നത്‌ കാണുക: നിങ്ങള്‍ ജ:കെ.എം മൗലവി സാഹിബിന്റെയും മറ്റും വേഷത്തെകുറിച്ച്‌ ചിന്തിച്ചുനോക്കുക.തൊപ്പിയും തലപ്പാവും സാധാരണ ധരിച്ചരുന്നു. പുറത്തുപോകുമ്പോള്‍ ഒരുകോട്ടും തോളില്‍ ഒരുതട്ടവും കയ്യില്‍ ഊന്നുവടിയും പഴയ കുടയുമായിരിക്കും. വക്കം മൗലവിയും എം.സി.സിയും വടി ഉപയോഗിച്ചില്ലെന്ന്‌ മാത്രം. കെ.എം മൗവലിക്ക്‌ സമാനമായ ഇസ്‌ലാമികവേഷത്തില്‍ തന്നെ അവര്‍ ജീവിക്കുകയും മരിക്കുകയും ചെയ്‌തു. ആധുനിക ഇസ്‌ലാഹി പ്രവര്‍ത്തകന്മാരുടെയും പണ്ഡിതന്മാരില്‍ പ്പെട്ട ചിലരുടെയും വേഷവിധാനങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരവുമായി പൊരുത്തപ്പെടുന്നില്ലെന്നത്‌ ദുഃഖസത്യമാണ്‌. താടി നീട്ടലും തലമറക്കലും പഴയ അറബി സംസ്‌കാരമാണെന്നും അത്‌ തിരുമേനിയുടെ വര്‍ഗ്ഗ പാരമ്പര്യാചാരമാണെന്നും ചില അത്യാധുനികന്മാര്‍ വാദിക്കുന്നു. ഇത്തരം പുരോഗമനപരമായ അതിര്‍വരമ്പ്‌ അതിലംഘിക്കുന്നതുമായ അഭിപ്രായങ്ങളും അതിനനുയോജ്യമായ കര്‍മ്മങ്ങളുമാണ്‌ സര്‍വ്വ നാശങ്ങള്‍ക്കും കാരണം. അതിനാല്‍ ഇസ്‌ലാമിക അധ്യാപനങ്ങളില്‍ ഒന്നുപോലും അവഗണിക്കാതിരിക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകന്മാരും യുവ പണ്ഡിതന്മാരും ശ്രദ്ധിക്കണം.(കെ.എം മൗലവി ജീവ ചരിത്രം കെ.കെ അബ്‌ദുല്‍ കരീം പേ:150-151)

Saturday, March 1, 2014

മ്യൂസിക്‌ക്കും ഖുറാനും

മ്യൂസിക്‌ക്കും ഖുറാനും
**********************
ചില സൂഫികള്‍ ,ചില സുന്നി വിഭഗങ്ങള്‍ ,ശിയക്ക്ളിലെ പല വിഭ്ഗങ്ങളും , അവരുടെ ആരാധനയ്ക്ക് വേണ്ടി ,തബല ,ഗിറ്റാര്‍ ,അങ്ങിനെ പല സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് വരുന്നു ..ഇതിനെല്ലാം ചില പൊട്ടന്‍ തെളിവുകളും അവര്‍ നിരത്തും .
അതില്‍പെട്ട പ്രധാന തെളിവ് ആണ് . സബൂര്‍ ദാവൂദ് നബിക്ക് കൊടുത്തു എന്നുള്ളത്..
അതെന്താണ് എന്ന് നോക്കാം
സബൂര്‍ എന്നെ അറബി പദം ,ഹെബ്രൂ പദമായ സിമ്ര യുടെ ഒരു രൂപം ആണ്..സിമ്ര എന്ന് പറഞ്ഞാല്‍ പാട്ട്, സംഗീതം എന്നൊക്കെ അര്‍ഥം ഉണ്ട്.കൂടാതെ ബൈബിളില ദാവൂദിന്റെ കാലത്ത് സന്ഗീതഞ്ഞര്‍ യഹോവയുടെ ഗീതം പാടി ,സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചു എന്നും ഉണ്ട് .ഈ ബൈബിളും ഖുറാനും ഒന്നിന്പ്പിച്ചു ആണ് ഇതിനൊക്കെ തെളിവ് ഉണ്ടാക്കുന്നത്.! ചിലര്‍ ദാവൂദ് നബിക്ക് കൊടുത്ത മുജിസത് ആണ് സംഗീതം എന്ന് വരെ പറയുന്നു!!(وَرَبُّكَ أَعْلَمُ بِمَن فِي السَّمَاوَاتِ وَالْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ النَّبِيِّينَ عَلَىٰ بَعْضٍ ۖ وَآتَيْنَا دَاوُودَ زَبُورًا ആകാശഭൂമികളിലുള്ളവരെക്കുറിച്ചൊക്കെ നന്നായറിയുന്നവന്‍ നിന്റെ നാഥനാണ്. തീര്‍ച്ചയായും നാം പ്രവാചകന്മാരില്‍ ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ദാവൂദിന് നാം സങ്കീര്‍ത്തനം നല്‍കി.﴿..അതിനു മറുപടി ഉര്‍ദുവില്‍ പറയുന്ന പ്രസംഗം കേള്‍ക്കുക ..https://www.youtube.com/watch?v=6iqanvE74Qs

സങ്കീര്‍ത്തനം ::സം +കീര്‍ത്തനം അതായതു ==സം =ഒന്നിച്ചു കീര്‍ത്തനം ==പാടല്‍,വിളിക്കല്‍ ..ഒന്നിച്ചുള്ള പാരായണം

ഖണ്ടനം
*******
സബൂരിനു" പാട്ട് "എന്ന് അര്‍ത്ഥമെന്ടെങ്കിലും ,അവിടെ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സംഗീതം എന്ന് അര്‍ഥം ഇല്ല ..ബൈബിളില്‍ പല കള്ളക്കഥകള്‍ ഉള്ളതാണ്..വിശ്വസനീയവുമല്ല ..എന്തെകിലും ഉണ്ടെങ്കില്‍ തന്നെ അത് വേദത്തിന്റെ മനോഹരമായ പാരായണം ആയിരിക്കാം ..ചിരുക്കി പറഞ്ഞാല്‍ സംഗീതതിനിഉ തെളിവ് ഇസ്ലാമില്‍ ഇല്ല ..അത് നിരുല്സഹപ്പെടുതുന്നു..ഇവിടെ പ്രായോഗിക തലത്തില്‍ കാറില്‍ പോവുമ്പോള്‍ റേഡിയോ കേള്‍ക്കാന്‍ പറ്റുമോ എന്നതാണ്..ഇവ്ടെയാണ് ജിന്നോരികളും മടവൂരിക്ലും തമ്മില്‍ ഉള്ള പ്രശനം

ഇതിനുള്ള മറുപടി
***************

ഇപ്പൊ ഫോട്ടോ എടുക്കുന്ന കാര്യത്തില്‍ ആണല്ലോ ജിന്നോരിക്ലും സകരിയക്ക്ലും തെറ്റുന്ന പോയിന്റ്‌..ഒരു കൂട്ടര്‍ ഫോട്ടോ തീരെ പാടില്ല എന്ന് പറയുന്നു..!!അതെന്തുകൊണ്ട് ജീവനുള്ളവയുടെ ഫോട്ടോ വരക്കാന്‍ പാടില്ല എന്നാ ഹദീസ് ഉള്ളതുകൊണ്ട്...നമ്മള്‍ കടുത്ത നിലപാട് സ്വീകരിക്കാതെ ചിത്രകാലയെ അങ്ങനെ കൂടുതല്‍ പ്രോത്സാഹനം കൊടുക്കുന്നില്ല.ഫോട്ടോകള ചുമരില്‍ തൂക്കി ഇടുന്നില്ല...അതുപോലെ റേഡിയോ ന്യൂസ്‌ കേട്ട ശേഷം അവിടെ നടുവില്‍ സംഗീതം കേട്ടാല്‍ ,വളരെ കുറ്റകരം ആയി എന്നോ നമ്മള്‍ കരുതുന്നില്ല ..അതെ സമയം സംഗീതത്തെ പ്രോത്സാഹിപ്പിക്കുമില്ല..ഇതാണ് ഫോട്ടോഗ്രഫി ,സംഗീതം.,ചിത്രകല എന്നിവയെക്കുറിച്ച് ഉള്ള ഇസ്ലാമിമായ കാഴ്ചപ്പാട് .