Friday, October 14, 2016

ജനാബ് മുസ്തഫ തൻവീറിന്റെ ഐസി ന്റെ സൈദ്ദാന്തിക വേരുകൾ എന്ന പ്രസംഗത്തിന്റെ അവലോകനം

ജനാബ് മുസ്തഫ തൻവീറിന്റെ ഐസി ന്റെ സൈദ്ദാന്തിക വേരുകൾ എന്ന പ്രസംഗം കേൾക്കാൻ ഇടയായി. നല്ല പ്രസംഗം .

https://youtu.be/42KqMK7OfMs

പക്ഷേ ഗുരുതരമായ ഒരു വീഴ്ച ഇ പ്രസംഗത്തിൽ ഉണ്ട്.. ജെനറൽ ആയി വിശയങ്ങൾ അവതരിപ്പിച്ചു എന്നല്ലാതെ ഇന്നത്തെ ന്യ ജേനറേഷൻ യുവാക്കൾ എന്തെല്ലാം വെബ്സൈറ്റ് വഴി ഇത്തരം ആശയങ്ങൾ കണ്ടെത്തുന്നു എന്നോ സമകാലിക പണ്ടി തർ ആരെല്ലാം ആണ് തീവ്ര ആശയങ്ങൾ പഠിപ്പിക്കുന്നു എന്നതിനെ കുറിച്ച യാതോന്നും മിണ്ടിയില്ല.. പഴയ ഖവാരിജ് പ്രസ്താനത്തെ കുറിച്ച് പറയുക ,ജമാത് ഇഖ്വാനി ആൾക്കാരെ മൊത്തത്തിൽ കുറ്റപ്പെടുത്തക എന്നതിൽ കവിഞ്ഞു വിശയത്തെ കുറിച്ച്  ആഴത്തിൽ വിശകലനം ചെയ്യാൻ മടിക്കുന്നത് പോലെ എനിക്ക് തോന്നി.. ഇന്ത്യ ദാറുൽ കുഫ്റ് ആണെന്നും, ജനാധി പതൃ സംവിധാനം തന്നെ ശിരക്ക് ആണെന്നും ,അതിനോട് സഹകരിക്കുന്നത് അനിസ്ലാമികം എന്നു പറഞ്ഞ ശൈക്ക് മുന ജിദിന്റെ വാദങ്ങളെ തന്വിർ സാഹിബ് ഖണ്ടിച്ചില്ല.. പകരം ഈ വാദം ഇപ്പോൾ ഒഴിവാക്കിയ പഴയജമാത്ത നേതാക്കളെ വിമർശിച്ചു..! സത്യത്തിൽ ശൈക്ക മുന ജിദിന്റെ www.islmaqa.com ആണ് ഇത്തരം ആശയങ്ങൾ പഠിപ്പിക്കുന്നത് ,ഇംഗ്ളഷി ഭാഷയിലും ഉർദു വിലും ഇ സൈറ്റ് ലഭ്യമായത് കൊണ്ടാണ് യുവാക്കൾ ഇത് റെഫർ ചെയ്യുന്നത്.എഫ് ജി എം (female genital mutilation) സപ്പോർട്ട് ചെയ്യുന്നതും ഇ വെബ് സൈറ്റ് തന്നെ. സാകിര് നായികിന്റെ   പിസ് .ടി വി നിരോധിക്കാൻ പാടു പെടുന്ന ഫൗവാന്റെ ആൾകാർക്ക് എതിരെയും ജനാബ് തൻവീർ സാഹിബ തികഞ്ഞ മൗനം പാലിക്കുന്നു.. ഇ മൗനം മനപൂർവമാണോ??
ചെറിയ കാര്യത്തിന് മറ്റുള്ളവരെ കാഫിറാക്കുന്ന സ്വഭാവം ആണ് - നവ സലഫികൾക്ക് .. ഖവാരിജുകളും തക് ഫിരി ആൾക്കാർ തന്നെ.. നവ സലഫി ക ളു ടെ ഈ നിലപാടിനെ എതിർക്കേണ്ടതല്ലേ?? www.manhaj.com നോക്കിയാൽ അറിയാം ഫൗസാൻ സലഫികൾ ചെറിയ കാര്യങ്ങൾക്ക് വേണ്ടി സ്വന്തം സഹോദരൻമാരായ ഹജൂരി സലഫികളെ മുനാഫിക് ആക്കുന്നത്..
ഇങ്ങനെ ഫോട്ടോ വീഡിയോ കാമറ എല്ലാം ഹറാമാക്കുന്ന ഫേസബുക് പ്രൊഫൈൽ പിക്ചർ വരെ ഹറാമാക്കിയ ഫൗസാൻ ആശയങ്ങൾ കേരളത്തിൽ നിന്നു പലായനം ചെയ്തവർ പിന്തുടർന്നിരുന്നു എന്ന് ത് വാസ്തമാണല്ലോ.? ഇതേ കുറിച്ചൊന്നും ഒരു പ്രസംഗത്തിലും പരാമർശം ഇല്ലലോ?? എന്തുകൊണ്ട്??? ഗൾഫ് ഫണ്ട് നിലക്കും. എന്നു പേടിച്ചിട്ടാണോ??
വിസ്ഡം നേതാക്ൾ ആകട്ടെ ഒളിഞ്ഞും തെളിഞ്ഞും ജനാധിപത്യ വിരുദ്ധത എങ്ങനെ വളർത്താം എന്ന പരിശ്രമത്തിൽ ആണ്.i
കേരളത്തിൽ ഫാസിസ്റ്റ് കൾ ജയിച്ചു വരും എന്ന് തോന്നിയാൽ മാത്രമേ മറ്റ് വോ കക്ഷകൾക്ക് വോട്ട് ചെയ്യാൻ പാടുള്ളൂ. ,അല്ലാതെ ഇടത് വലത് പക്ഷം വന്നിട്ട് ഒരു കര്യം ഇല്ലെങ്കിൽ വോട്ടു ചെയ്യരുത് എന്നാണ് അവരുടെ ഔദ്യേഗിക ബ്ളോഗ് പറയുന്നത്
അതിങ്ങനെ ആണ് .
((
അതുകൊണ്ട് മുസ്‌ലിമീങ്ങളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകാതിരിക്കാന്‍ സഹായകമാകുമെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ലെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുകയും ചെയ്യണം....... " [ശൈഖിന്‍റെ മറുപടിയുടെ ശബ്ദം വിവര്‍ത്തനം ചെയ്തത് :   https://www.youtube.com/watch?v=b9-AOeuXhw4 ]))
ഇസ് ലാമിക ഗുണ ദോശം ഇല്ല എങ്കിൽ വോട്ട് ചെയ്യരുത്.!!. ഈ ജാതി ആശയങ്കൾ ആണ് പി എൻ മൗലവി പഠിപ്പിക്കുന്നത്???!!! ഇതൊക്കെ തൻവീർ സാഹിബ് വിശദീകരിക്കണം..

No comments:

Post a Comment