Wednesday, August 27, 2014

നേരിയാനിക്ക് താഴെയുള്ള വസ്ത്രം :: ഹദീസുകളുടെ ഒരു സമഗ്ര പരിശോധന ..

ഹദീസുകളുടെ ആശയം ശരിയായി ഉള്‍ക്കൊള്ളുന്നതിന് ആവശ്യമായ ഒന്നാണ് ഒരു വിഷയത്തില്‍ വന്നിട്ടുള്ള എല്ലാ റിപോര്‍ട്ടുകളും പരിശോധിക്കുക എന്നുള്ളത്. ഒരു റിപോര്‍ട്ടില്‍ വളരെ ചുരുക്കി പറഞ്ഞത് വിശദീകരിക്കുന്ന വേറെ റിപോര്‍ട്ടുകളുണ്ടാവും. ഒരിടത്ത് നിരുപാധികം പറഞ്ഞ കാര്യങ്ങളുടെ ഉപാധികള്‍ മറ്റൊന്നിലായിരിക്കും വിശദീകരിക്കുന്നത്. അതുകൊണ്ട് തന്നെ അവയെ ചേര്‍ത്ത് വെച്ചു വായിക്കുകയാണ് അവയുടെ ശരിയായ ആശയം ലഭിക്കാനുള്ള മാര്‍ഗം. വിശുദ്ധ ഖുര്‍ആന്‍ പ്രവാചക ചര്യയെ വിശദീകരിക്കുന്നുണ്ട്. അപ്രകാരം സുന്നത്തും പരസ്പരം വിശദീകരിക്കുന്നവയാണ്.

ഇത്തരത്തില്‍ തെറ്റിധരിക്കപ്പെട്ട ഒരു വിഷയമാണ് വസ്ത്രം വലിച്ചിഴക്കല്‍. ശക്തമായ താക്കീത് അതിനെ കുറിച്ച് സുന്നത്തില്‍ വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വസ്ത്രം ഞെരിയാണിക്ക് താഴെ പോവാതിരിക്കുന്നതില്‍ വളരെയധികം കാര്‍ക്കശ്യം പുലര്‍ത്തുന്ന യുവാക്കളെയും നമുക്ക് കാണാം. എത്രത്തോളമെന്നാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാനമായും ചിഹ്നമായും വരെ അവര്‍ ഞെരിയാണിക്ക് മുകളിലുള്ള വസ്ത്രത്തെ എണ്ണി. അവര്‍ ചെയ്യുന്നതിന് വിരുദ്ധമായി ഒരു പ്രബോധകന്റെയോ പണ്ഡിതന്റെയോ വസ്ത്രം അല്‍പം താഴ്ന്ന് കണ്ടാല്‍ ദീനീനിഷ്ഠ പുലര്‍ത്താത്തവന്‍ എന്ന് പരസ്യമായി വരെ ആക്ഷേപിക്കാനും അത്തരക്കാര്‍ മടിക്കുന്നില്ല.

എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന എല്ലാ ഹദീസുകളും പരിശോധിച്ചിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു കാര്‍ക്കശ്യത്തിന്റെ ആവശ്യം വരില്ലായിരുന്നു. എന്താണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് വ്യക്തമായി ബോധ്യപ്പെടുകയും ചെയ്യും. അല്ലാഹു വിശാലത അനുവദിച്ചിട്ടുള്ള കാര്യത്തിന്റെ പേരില്‍ സൃഷ്ടികളെ പ്രയാസപ്പെടുത്തേണ്ടിയും വരില്ല.

നബി(സ) പറഞ്ഞതായി അബൂദര്‍റ്(റ)ല്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു : 'മൂന്നു കൂട്ടരോട് അന്ത്യദിനത്തില്‍ അല്ലാഹു സംസാരിക്കുകയില്ല. ചെയ്ത ഉപകാരം എടുത്തു പറയുന്നവന്‍, എടുത്തു പറഞ്ഞിട്ടല്ലാതെ അവന്‍ ഒരു വസ്തുവും നല്‍കുകയില്ല. കള്ളസത്യം ചെയ്ത് ചരക്ക് വിറ്റഴിക്കുന്നവന്‍. വസ്ത്രം വലിച്ചിഴക്കുന്നവന്‍.' അബൂദര്‍റ്(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നത് അല്ലാഹു അവരിലേക്ക് നോക്കുക പോലും ഇല്ല എന്നാണ്. 

ഇവിടെ ആരാണ് വസ്ത്രം വലിച്ചിഴക്കുന്നവന്‍?
അഹങ്കാരമോ പൊങ്ങച്ചമോ ഇല്ലാതെ നാട്ടിലെ രീതിയനുസരിച്ച് ഇറക്കമുള്ള വസ്ത്രം ധരിക്കുന്നവനെയാണോ പ്രസ്തുത ഹദീസ് ഉദ്ദേശിക്കുന്നത്? 'ഞെരിയാണിക്ക് താഴെയുള്ള വസ്ത്രം നരകത്തിലാണ്' എന്ന അബൂഹുറൈറ(റ)യുടെ ഹദീസ് ഈ ആശയത്തെ ശക്തിപ്പെടുത്തുന്നുണ്ടായിരിക്കാം. സമാന അര്‍ഥമുള്ള ഹദീസ് ഇമാം നസാഇയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞെരിയാണിക്ക് താഴെ ഇറക്കി വസ്ത്രം ധരിക്കുന്നത് ഒരാളെ നരകാവകാശിയാക്കും എന്നാണ് ഇതിന്റെ അര്‍ഥം.

എന്നാല്‍ ഈ വിഷയത്തില്‍ വന്ന മുഴുവന്‍ ഹദീസുകളും പരിശോധിക്കുന്ന ആള്‍ക്ക് ഇമാം നവവിയും ഇബ്‌നു ഹജറും മുന്‍ഗണന നല്‍കിയ അഭിപ്രായത്തിലെത്താന്‍ സാധിക്കും. ഹദീസിലെ 'വസ്ത്രം വലിച്ചിഴക്കുന്ന' നിരുപാധിക പ്രയോഗം ആരെ ഉദ്ദേശിച്ചാണെന്ന് മറ്റിടങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. അഹങ്കാരികളായി വസ്ത്രം വലിച്ചിഴക്കുന്നവരെ കുറിച്ചാണ് ഈ ഭീഷണി എന്നതില്‍ ഏകോപിച്ച അഭിപ്രായമുണ്ട്.

ഇവ്വിഷയകമായി വന്ന മറ്റ് ചില ഹദീസുകള്‍ നമുക്ക് നോക്കാം. നബി(സ) പറഞ്ഞതായി അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ)ല്‍ നിന്നും ബുഖാരി നിവേദനം ചെയ്യുന്നു : 'അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴക്കുന്നവനിലേക്ക് അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല.' ഇതു കേട്ടപ്പോള്‍ അബൂബക്ര്‍(റ) ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ അറിയാതെ എന്റെ വസ്ത്രത്തിന്റെ ഒരറ്റം നിലത്തിഴയുകയാണെങ്കിലോ? അപ്പോള്‍ നബി(സ) പറഞ്ഞു: നീ അഹങ്കാരികളുടെ കൂട്ടത്തിലല്ല.'

ബുഖാരിയുടെ അതേ അധ്യായത്തില്‍ കാണുന്ന മറ്റൊരു ഹദീസാണ്, 'ഞങ്ങള്‍ പ്രവാചകന്‍(സ) അടുക്കലായിരിക്കെ സൂര്യഗ്രഹണം ഉണ്ടായി, അദ്ദേഹം ധൃതിപ്പെട്ടു എഴുന്നേറ്റു, അപ്പോള്‍ അദ്ദേഹത്തിന്റെ വസ്ത്രം ഇഴയുന്നുണ്ടായിരുന്നു. അങ്ങനെ പള്ളിയിലെത്തുന്നത് വരെയും...'
അബൂഹുറൈറയില്‍ നിന്നുള്ള മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നു: 'പൊങ്ങച്ചത്തോടെ വസ്ത്രം വലിച്ചിഴക്കുന്നവനിലേക്ക് അല്ലാഹു നോക്കുകയില്ല.'
മുസ്‌ലിം റിപോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ പറയുന്നു. ഇബ്‌നു ഉമര്‍ പറയുന്നു പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു : 'ഒരാള്‍ വസ്ത്രം വലിച്ചിഴക്കുന്നു, അഹങ്കാരമല്ലാതെ മറ്റൊന്നും അതുകൊണ്ടുദ്ദേശിക്കുന്നില്ല, അന്ത്യദിനത്തില്‍ അല്ലാഹു അവനിലേക്ക് നോക്കുകയില്ല.' വസ്ത്രം വലിച്ചിഴക്കുന്നതിന്റെ ഉദ്ദേശ്യം അഹങ്കാരത്തിന്റെ പ്രകടനമാണെന്ന് വളരെ വ്യക്തമായി തന്നെ ഇതില്‍ പറഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഇതില്‍ പഴുതുകളില്ല.

അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴക്കുന്നത് വലിയ തെറ്റാണെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ അഹങ്കാരത്തോടെയല്ലാതെ നിലത്തിഴയുന്ന വസ്ത്രം ഹദീസുകളുടെ ബാഹ്യാര്‍ത്ഥ പ്രകാരം നിഷിദ്ധമാണ്. എന്നാല്‍ അത് അഹങ്കാരത്തോടു കൂടിയുള്ള വലിച്ചിഴക്കാലാണെന്ന ഉപാദിയുള്ളതായി മറ്റു ഹദീസുകള്‍ വിശദമാക്കുന്നു.

പ്രമുഖ പണ്ഡിതനായ ഇബ്‌നു അബ്ദുല്‍ ബര്‍റ് പറയുന്നു : അഹങ്കാരത്തോടു കൂടിയല്ലാതെ വസ്ത്രം വലിച്ചിഴക്കുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതല്ല ഈ താക്കീത്. എന്നാല്‍ ഏതവസ്ഥയിലും വസ്ത്രം വലിച്ചിഴക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നു തന്നെയാണ്.

ശരീഅത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ വരുത്തുന്ന വീഴ്ച്ചകള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പു പോലെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഹദീസുകളില്‍ വന്നിട്ടുള്ളത്. എന്നാല്‍ വസ്ത്രത്തിന്റെ നീളം കുറക്കുക എന്നത് കേവലം അലങ്കാരവും മര്യാദയുമായി ബന്ധപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ അതിന്റെ ഇറക്കം കൂട്ടി വലിച്ചിഴക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ട കാര്യങ്ങളുടെ കൂട്ടത്തില്‍ മാത്രമേ ഉള്‍പ്പെടുത്താനാവൂ. ബാഹ്യ പ്രകടനങ്ങള്‍ക്കുപരിയായി ഉദ്ദേശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ദര്‍ശനമാണ് ഇസ്‌ലാം. അതുകൊണ്ട് തന്നെ അഹങ്കാരത്തെയും പൊങ്ങച്ചത്തെയും അതുപോലുള്ള ഹൃദയത്തിന് ബാധിക്കുന്ന രോഗങ്ങളെയും ഇസ്‌ലാം ചികിത്സിക്കുകയും ശക്തമായ താക്കീത് നല്‍കുകയും ചെയ്യുന്നു. അഹങ്കാരത്തിന്റെ ഒരു തരി മനസ്സിലുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണ് അത് പഠിപ്പിക്കുന്നത്.

വസ്ത്രം തെരെഞ്ഞെടുക്കുന്നതില്‍ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ് നാട്ടിലെ സമ്പ്രദായം, കാലാവസ്ഥ, സാമ്പത്തികാവസ്ഥ, ജോലിയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍. അതുകൊണ്ട് തന്നെ അതില്‍ ചില പരിധികള്‍ നിശ്ചയിക്കുക മാത്രമാണ് അല്ലാഹു ചെയ്തിരിക്കുന്നത്. ധൂര്‍ത്തും ദുര്‍വ്യയവും പാടില്ലെന്നതും അഹങ്കാരത്തിനാവരുതെന്നും അത്തരം നിബന്ധനകളാണ്.

ഹദീസുകളുടെ ബാഹ്യമായ രൂപത്തില്‍ മാത്രം വായന അവസാനിപ്പിക്കുമ്പോഴാണ് തെറ്റിധാരണകള്‍ രൂപപ്പെടുന്നത്. വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ റിപോര്‍ട്ടുകളും പരിശോധിച്ചാല്‍ തെറ്റിധാരണ നീങ്ങുകയും ചെയ്യും. അതിലൂടെയാണ് ഹദീസുകളുടെ യഥാര്‍ത്ഥ ആശയത്തിലെത്താന്‍ സാധിക്കുക.

Tuesday, August 26, 2014

മൌലവിമാര്‍ പച്ചക്കള്ളം പറയുന്നത് നിര്‍ത്തുക..നിര്‍ത്തുക


ജനാബ് ഹുസൈന്‍ സലഫി അടക്കം പല മൌലവിമാരും പറയുന്ന ഒരു  പച്ചക്കള്ളം ഉണ്ട്..(ചില നല്ലവരായ മുജാഹിദ് മൌലവിമാര്‍ ഇതില്‍നിന്നു ഒഴിവാണ്.).ഹുസൈന്‍ സലഫി ഇടയ്ക്കിടെ ഈ കള്ളം പറയും!. ഏതാണ് ഈ കളവു?  വേറെ ഒന്നും അല്ല " സ്ത്രീകള്‍ ആണ് നരകത്തില്‍ കൂടുതല്‍ എന്ന് പറഞ്ഞു പരത്തും..കേട്ടാല്‍ തോന്നും പുരുഷന്മാര്‍ ഭാഗ്യവാന്മാര്‍ എന്നും സ്ത്രീകള്‍ ആണ് കൂടുതല്‍ നരകത്തില്‍ പോവുക എന്നാണ്..!പക്ഷെ സത്യം നേരെ മറിച്ചാണ്..പുരുഷന്മാര്‍ ആണ് കൂടുതല്‍ നരകത്തില്‍ പ്രവേഷികുക .

ഇനി നമുക്ക് ഇതെകുറിച്ചുള്ള ഹദീസുകളും ഖുര്‍ആന്‍ വചനങ്ങളും വിശദമായി പരിശോദിക്കാം
*******************************************
ആദ്യമായി ഇമാം മുസ്ലിം ,അദ്ദേഹത്തിന്റെ പ്രസിദ്ധമായ സഹേഹ് മുസ്ലിമിലെ ഒരു ഹദീസ്  പരിശോധിക്കാം
عَنْ مُحَمَّدٍ قَالَ إِمَّا تَفَاخَرُوا وَإِمَّا تَذَاكَرُوا الرِّجَالُ فِي الْجَنَّةِ أَكْثَرُ أَمْ النِّسَاءُ فَقَالَ أَبُو هُرَيْرَةَ أَوَ لَمْ يَقُلْ أَبُو الْقَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ أَوَّلَ زُمْرَةٍ تَدْخُلُ الْجَنَّةَ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ وَالَّتِي تَلِيهَا عَلَى أَضْوَإِ كَوْكَبٍ دُرِّيٍّ فِي السَّمَاءِ لِكُلِّ امْرِئٍ مِنْهُمْ زَوْجَتَانِ اثْنَتَانِ يُرَى مُخُّ سُوقِهِمَا مِنْ وَرَاءِ اللَّحْمِ وَمَا فِي الْجَنَّةِ أَعْ
പരിഭാഷ
ചിലര്‍ നരകത്തില്‍ പുരുഷന്മാര്‍ ആണോ സ്ത്രീകള്‍ ആണോ കൂടുതല്‍ എന്ന് തര്കിച്ചു കൊണ്ടിരിക്കുകയായിരുന്നു..അപ്പോഴാണ് അബു ഹുരയാര നബി പറഞ്ഞ ഒരു കാര്യം പറഞ്ഞത് .സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ആദ്യസന്ഘം ,അവരുടെ മുഖം പൂര്‍ണ ചന്ദ്രനെ പോലെ പ്രകാഷിക്കുന്നതയിരിക്കും , അടുത്ത സംഘം ആവട്ടെ അവരുടെ മുഖംങ്ങള്‍ നക്ഷത്രങ്ങളെ പോലെ തിളങ്ങുന്നതയിരിക്കും ,എല്ലാവര്‍ക്കും രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കും ,അവര്‍ അതി  സുന്ദരികളും ആയിരക്കും .ഭാര്യമാര്‍ ഇല്ലാത്ത ആരുംതന്നെ സ്വര്‍ഗത്തില്‍ ഉണ്ടായിരിക്കില്ല.

അപ്പോള്‍ ഓരോ പുരുഷന്മാര്കും രണ്ടു ഭാര്യമാര്‍ എന്നാ തോതില്‍ വെച്ച് നോക്കുമ്പോള്‍ സ്ത്രീകള്‍ സ്വര്‍ഗത്തില്‍ കൂടുതല്‍ എന്ന് വ്യക്തമായല്ലോ..അപ്പോള്‍ നരകത്തില്‍ കൂടുതല്‍ പുരുഷന്മാര്‍ ആണുള്ളത് .

ഇനി ഒരു മുഫസ്സിര്‍ ആയ ഇബ്നു കസീര്‍ ഇതെക്കുരിചു എന്ത് പറയുന്നു എന്ന് നോക്കാം..
فالمراد من هذا ان هاتين من بنات آدم ومعهما من الحور العين ما شاء الله عز وجل
പരിഭാഷ
ഇവിടെ രണ്ടു ഭാര്യമാര്‍ എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് ആദമില്‍ നിന്നുള്ള ഭൂമിയിലെ സ്ത്രീകളെ തന്നെ ആണ്..പിന്നെ സ്വര്‍ഗീയ ഹൂരുള്‍ ഈന്ങ്ങളും ഉണ്ട് ..(ഈ മുഫസ്സിരിന്റെ കണക്കു വെച്ച് നോക്കിയാല്‍ സ്വര്‍ഗത്തില്‍ സ്ത്രീകളെ കൊണ്ട് വഴി നടക്കാന്‍ പറ്റില്ലായിരിക്കും !.രണ്ടു ഭാര്യമാരും ബാക്കി സ്വ്രഗീയ ഹൂരിക്ളും ..ഹോ .എനിക്ക് വയ്യ. എന്തായാലും അഹല് സുന്ന അങ്ങീകരിക്കുന്ന മുഫസ്സിര്‍ എന്നാ നിലക്ക് ഇദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മള്‍ മുഖവിലക്ക് എടുത്തേ മതിയാകൂ..കാരണം മുസ്ലിമിലെ ഹദീസ് ഉണ്ടല്ലോ )
ഇബ്നു കസീര്‍  ഇതെവിടെ എഴുതിരിക്കുന്നു എന്ന് ആരും ചോദിച്ചു വന്നേക്കരുത്..ഡാ പിടിച്ചോളൂ ..!

കിതബിന്റെ പേര് : സിഫഹുല ജന്ന
പേജ് നമ്പര്‍ :: 132
പ്രസ്ടകര്‍ : മുഅസസ് അല ഖുതുബ് അല തകഫിയ
സ്ഥലം : ബൈരൂത് ,ലെബനോന്‍ (ജൂതന്റെ കൂടെ ഫോട്ടോ എടുത്തതിനെ എന്നെ ജൂതനക്കിയ ആള്‍ക്കാര്‍ ,ലബനോനിലെ പ്രസാദകര്‍ ശിയാക്കള്‍ ആണെന്ന് പറയുമോ ആവോ!..എന്നാല്‍ സോറി എനിക്ക് ഈ കിതബിന്റെ വേറെ പ്രസടകരെ അറിയില്ല )

ഇനി വേറെ കിതബുകള്‍ പരിശോധിക്കാം
ഹദീസില്‍ പറഞ്ഞ രണ്ടു ഭാര്യമാര്‍ ഭൂമ്യ്ല്‍ ജീവിച്ചു മറിച്ചു പോയ സ്ത്രീകള്‍ തന്നെ എന്ന് പറഞ്ഞ രണ്ടു പ്രമുഖ പണ്ഡിതരെ ആണ് ഇവിടെ കൊണ്ട് വരുന്നത്

ഒന്ന് )ജനാബ് ഹാഫിള്‍ സൈനുദ്ദേഎന് അല ഇരാകി (മരണം :650 വര്‍ഷങ്ങള്‍ക്കു മുന്പ് ജീവിച്ച പണ്ഡിതന്‍ .)
ഇദ്ദേഹത്തിന്റെ കിതാബിന്റെ പേര് =: തരഹ് അല തസ്രിബ് ഫീ ശര്ഹ അല തക്രിബ്

രണ്ടു )ഹാഫിസ് അല അയണി (hijr :850)
കിതാബ്: ഉമ്ടതുല്‍ ഖാരി

ഇനി നാലാമതായി മഹാ പണ്ഡിതനായ ഇബ്നു ഹജറുല്‍ അസ്കലാനി അദ്ദേഹത്തിന്റെ    ഫതുല്ബാരി യില്‍ പറയുന്നത് നോക്കാം
*************
وَاسْتَدَلَّ أَبُو هُرَيْرَة بِهَذَا الْحَدِيث عَلَى أَنَّ النِّسَاء فِي الْجَنَّة أَكْثَر مِنْ الرِّجَال ... وَهُوَ وَاضِح

പരിഭാഷ
അബുഹുരിര സ്വര്‍ഗത്തില്‍ കൂടുതല്‍ സ്ത്രീകളും ,നരകത്തില്‍ കൂടുതല്‍ പുരുഷന്മ്മാരും എന്നതിന് ഈ ഹദീസ് ആണ് തെളിവ് പിടിക്കുന്നത്‌ ..
എന്നിട്ടാണ് നമ്മുടെ ഹുസൈന്‍ സലഫിയും കൂട്ടരും സ്ത്രീകള്‍ എന്ന് നരകത്തില്‍ കൂടുതല്‍ എന്ന് കള്ളം പറഞ്ഞു നടക്കുന്നത്..ലിങ്ങടിസ്തനത്തില്‍ അല്ലഹിവിനെ കൂടുതല്‍  ഇഷ്ടം, പുരുഷന്മാരെ ആണോ?? വിഡ്ഢിത്തം അല്ലാതെ എന്ത് പറയാന്‍..അള്ളാഹു തകവ ആണ് നോക്കുന്നത് പുരുഷനോ സ്ത്രീയോ എന്നല്ല...

അപ്പോള്‍ എന്തുകൊണ്ട് പുരുഷന്മാര്‍ കൂടുതല്‍ നരകത്തില്‍ ആവുന്നത്??

കാരണങ്ങള്‍ പരിശോടിക്കം
ലിങ്ങടിസ്തനത്തില്‍ പാപങ്ങളുടെ താരതമ്യ പഠനം നടത്താം
****************************************************************************************

സാമ്പത്തിക കുറ്റങ്ങള്‍ :
******************************
സാമ്പത്തിക കുറ്റങ്ങള്‍ ആയ പലിശ തിന്നാല്‍ ,കള്ളപ്പണം ഉണ്ടാക്കല്‍ എല്ലാം കൂടുതല്‍ ചെയുന്നത് പുരുഷന്മാര്‍ ആണ്..കാരണം ലോകത്ത് വികസിത രാജ്യങ്ങളില്‍ വരെ ബുസിനെസ് ചെയ്യുന്നതുയ്\ കൂടുതല്‍ പുരുഷന്മാര്‍ ആണ്..മുസ്ലിം രാജ്യങ്ങള്‍ ആകട്ടെ ,പലിശ ,മറ്റു സാമ്പത്തിക കുറ്റങ്ങള്‍ പുരുഷന്മാര്‍ ആണ് കൂടതുള ചെയ്യുന്നത്..പെണ്ണുങ്ങള്‍ വീട്ടില്‍ തന്നെ ജോലി ചെയ്യാത്തത് കൊണ്ടി ഇത്തരം പാപങ്ങള്‍ വരുന്നില്ല.

ലൈംഗികകുറ്റ കൃത്യങ്ങള്‍
**************************
ലൈംഗിക കുറ്റകൃത്യങ്ങള്‍ കൂടുതല്‍ പുരുഷന്മാര്‍ ചെയ്യുന്നു..ഒരു സ്ത്രീ വേശ്യ ഉണ്ടെങ്കില്‍ അവളെ സമീപിക്കുന്ന പുരുഷന്മമാര്‍ വളരെ അധികം ആയിര്ക്കും..അപ്പോള്‍ എല്ലാര്ക്കും വ്യഭിചാര കുറ്റം ആവും..

 കൊലപാതകം ,അക്രമം
***************************
പുരുഷമാര്‍ വീടിനു പുറത്തു ആയതുകൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും, ,അക്രമം കൂടുതല്‍ ചെയ്യന്നത്എ ആണുങ്ങള്‍ ആണ്..ലോക ജയിലുകളില്‍ കൂടുതല്‍ പുരുഷന്മാര്‍ ആണ്

മദ്യപാനം
*************
കൂടുതല്‍ ആണുങ്ങള്‍

മറ്റു ചെറിയ പാപങ്ങള്‍
************************************

ഏകദേശം ഒരേ പോലെ ആണുള്ളത് .ചിലകാര്യത്തില്‍ സ്ത്രീകള്‍ ആയിരിക്കാം മുന്‍‌തൂക്കം..

അപ്പോള്‍ മുകളിലെ കാരനങ്ങള്‍ ആണ് പുരുഷമമാര്‍ നരകത്തില്‍ കൂടുതല്‍ ആകാന്‍ കാരണം

ഇനി സ്ത്രീകള്‍ നരകത്തില്‍ കൂടുതല്‍ ആണെന്ന ഹദീസോ?? ഈ ഹദീസ് എന്തുകൊണ്ട് തള്ളിക്കളയണം ??
********************************************************************
ഒന്ന് ) ഈ ഹദീസ് മുകളിലെ ഹദീസിനു വിരുദ്ധം ആണ്

രണ്ടു) നിത്യ സത്യങ്ങള്‍ ആയ മേല്പറഞ്ഞ  യാതര്‍ത്യങ്ങള്‍ക്ക് ഈ ഹദീസ് എതിരാണ്

മൂന്ന്‍) അല്ലാഹുവിന്റെ നീതിക്ക് എതിരാണ്..അള്ളാഹു നീതിമാനാണ്..തിന്മ പ്രവര്തിവരെ അവന്‍ ശിക്ഷിക്കും..ആണോ പെണ്ണോ എന്ന് നോക്കിയല്ല..കൂടുതല്‍ തിന്മ ചെയ്യുന്നവര്‍ ആണുങ്ങള്‍ ആയതിനാല്‍ കൂടുതല്ക് പേര്‍ നരക ശിക്ഷ അനുഭവിക്കും

നാല്) ഈ ഹദീസ് അറിയപ്പെട്ട സത്യത്തിനു വിരുധംയാതുകൊണ്ട്, അബു ഹുരിര പറഞ്ഞ നബി വചനത്തിനു എതിരയതുകൊണ്ടും ,ഹദീസ് നിധാന ശാസ്ത്ര പ്രകാരം തള്ളിക്കളയേണ്ട ഹദീസ് ഗണത്തില്‍പ്പെടുന്നു

ഇനി കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് അയക്കുക .
അസ്സലാമു അലൈകും