Monday, October 21, 2013

മലാല യുസുഫ് സായിയെ വെടി വെച്ച് കൊല്ലാന്‍ താലിബാന്‍ ആള്കാര്‍ക്ക് പ്രേരണ നല്‍കിയ വസ്തുതകള്‍ ..അതിന്റെ യാതാര്‍ത്ഥ കാരണങ്ങള്‍ .=ഒരു അന്വേഷണം .


മലാല യുസുഫ് സായിക്ക് വെടിയെട്ടിട്ടു ഒരു വര്ഷം കഴിയുന്നു ..ഇപ്പോള്‍ മലാല യുടെ കഥ ലോകം ഒട്ടാകെ പ്രചരിച്ചു കഴിഞ്ഞു . മലാലക്ക് നോബല്‍ സമ്മാനം കിട്ടുമെന്ന സ്ഥിതി വരെ ആയിരുന്നു .ലണ്ടനിലും അമേരിക്കയിലും പറക്കുകയാണ് ഇപ്പോള്‍ മലാല 
.!മലാല സ്വന്തം ജീവിത കഥ പുസ്തകം ആക്കി . ആ ബുക്കിന്റെ പേര് " I AM MALALA ".ഇപ്പോള്‍ അതിനു വന്‍ പ്രചാരം ആണ് ഉള്ളത്. പക്ഷെ എന്തിനാണ് വെടിയേറ്റത് ?? പെണ്‍കുട്ടികളുടെ വിദ്യാഭ്യാസതിനുവേണ്ടി പോരാടിയതാണ് മലാലക്ക് വെടിയുണ്ട എല്കേണ്ടി വന്നത് . വെടി വെച്ചത് ആരാണ് ?താലിബാന്‍ !.അവരും മുസ്ലിങ്ങള്‍ അല്ലെ??അവരും നമ്സകരിക്കുന്നവര്‍ അല്ലെ?? ആണ് .പക്ഷെ പിന്നെ എന്തിനെ ഈ പെണ്‍കുട്ടിയെ അവര്‍ കൊല്ലാന്‍ ശ്രമിച്ചു .ഇതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിക്കുകയാണ് ഇവിടെ..
താലിബാനെ ഇതിനു പ്രേരിപ്പിച്ച കാരണങ്ങള്‍ എന്തൊക്കെ ??അവരും സ്നേഹവും സാഹോദര്യവും ഉള്ള മനുഷ്യര്‍ അല്ലെ ??ഖുറാന്‍ വായിക്കുന്നവര്‍ അല്ലേ?? ഇതിന്റെ  യഥാര്‍ത്ഥ കാരണങ്ങള്‍ സ്ത്രീകളെ കുറിച്ചുള്ള ചില ഹദീസുകള ആണ് 
പരിശുദ്ധ ഖുറാനില്‍ സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്‍കുന്നുവെങ്കിലും ,പെണ്കുട്ടികളെ കൊന്ന അറബി സംസ്കാരത്തെ നിശിതമായി വിമര്‍ശിക്കുന്നു എങ്കിലും പിന്നീടു വന്ന അറബി തലമുറ എല്ലാം വളച്ചൊടിച്ചു .
അവരുടെ മുമ്പുള്ള മുശ്രിക് അറബികള്‍ പെണ്‍കുട്ടികളെ  ജീവനോടെ കുഴിച്ചു മൂടി എങ്കില്‍ പിന്നീടു ഇസ്ലാമിന്റെ പേരില്‍ വന്ന തലമുറ പെണ്‍കുട്ടികളെ കൊല്ലാക്കോല ചെയ്യാനുള്ള നിയമങ്ങള്‍ ഹദീസ് എന്നാ വ്യാജേന മാര്‍കെറ്റില്‍ ഇറക്കി!..ഇങ്ങനെ ഉള്ള ഓരോ ഹദീസുകളെയും നമുക്ക് പരിശോധിക്കാം . അതോടൊപ്പം ഈ ഹദീസുകള്‍ താലിബാന്‍ ആള്കാരില്‍ എങ്ങനെ സ്വാധീനം ചെലുത്തി എന്നും നോക്കാം .

(
ഹദീസ് ഒന്ന് ) ആദ്യമായി ഇത് വായിക്കുന്ന നിങ്ങള്‍ എല്ലാവരും ബുഖാരിയുടെ പരിഭാഷ എടുക്കുക ,.എന്നീടു അതില്‍ "{ സ്ത്രീയുടെ ദുശകുനം സൂക്ഷിക്കാന്‍ ഉള്ള അദ്ധ്യായം "" എന്നാ അധ്യായം തുറക്കുക ..സ്ത്രീകള്‍ ദുശകുനം ,അതായത് പെണ്‍കുഞ്ഞു പിറന്നാള്‍ അത് ദുശകുനം ആയി കാണണം എന്ന് ബുഖാരി പറയുന്നു ! പതിനെട്ടാം അധ്യായം ആണ് ഇത് .18- باب مَا يُتَّقَى مِنْ شُؤْمِ الْمَرْأَةِ...(

‎5093- حَدَّثَنَا إِسْمَاعِيلُ ، قَالَ : حَدَّثَنِي مَالِكٌ ، عَنِ ابْنِ شِهَابٍ عَنْ حَمْزَةَ وَسَالِمٍ ابْنَيْ عَبْدِ اللهِ بْنِ عُمَرَ ، عَنْ عَبْدِ اللهِ بْنِ عُمَرَ ، رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ : الشُّؤْمُ فِي الْمَرْأَةِ وَالدَّارِ وَالْفَرَسِ.

സ്ത്രീകള്‍ ,കുതിര  വീട് ഇതൊക്കെ ദുഷകുനങ്ങള്‍ എന്ന് ഈ ഹദീസില്‍ പറയുന്നു..ഈ ഹദീസ് സഹേഹ് ആണ് ..ഈ ഹദീസിനു വിരുദ്ധമായി വേറെ ഹദീസ് കിത്താബില്‍ ആയിധ ബീവി ഇങ്ങനെ സ്ത്രീകള്‍ ദുശകുനം ആണെന്ന് പറയാല യഹൂദി വിശ്വാസം ആണെന്ന്  പറഞ്ഞു തള്ളിക്കലയുന്നുണ്ട്..പക്ഷെ ബുഖാരി ഹദീസ് ഗ്രനതത്തിന്റെ പ്രസിദ്ധി കാരണം മറ്റു വിരുദ്ധ ഹദീസുകള്‍ മുങ്ങിപ്പോയി !
ഇത്തരം ഹദീസുകള്‍ പാകിസ്താനിലെ സ്വാത എന്നാ മനോഹരമായ താഴവാരത്തില്‍ പ്രചരിച്ചപ്പോള്‍ ,പാവങ്ങളായ താലിബാന്‍ മൌലവിമാര്‍ ഇതൊക്കെ സത്യം ആന്നെനു പ്രചരണം നല്‍കിയപ്പോള്‍ ,പാവപ്പെട്ടവര്‍ അത് വിശ്വസിച്ചു...ഇതുകൊണ്ടാണ് മലാല സ്വന്തം ജീവ ചരിത്രത്തില്‍ ഇങ്ങനെ എഴുതുന്നത്‌ "" ഞാന്‍ ജനിച്ച ദിവസം എന്റെ വാപ്പയെ ആരും ആശംസിച്ചില്ല എന്റെ ഉമ്മയെ അഭിനന്ടിച്ചില്ല .അവരുടെ മുകാഹം മ്ലാനമായിരുന്നു..ഇങ്ങനെ മലാല എഴുതാന്‍ കാരണം ??വേറെ ഒന്നും അല്ല ബുഖാരി സ്ത്രീ ദുശകുനം ആണെന്നല്ലോ പറഞ്ഞിരിക്കുന്നത്..ദുശകുനം ജനിച്ചാല്‍ എന്തിനു സന്തോഷിക്കണം?? കൂടാതെ നരകത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ആണെന്ന് മറ്റൊരു ഹദീസ് കൂടി ഉണ്ട്..എങ്ങനെ വളര്‍ത്തിയാലും നരകത്തില്‍ ഭൂരിഭാഗവും ഇവറ്റകള്‍ അല്ലെ പാവം ആ മാതാപിതാക്കള്‍ വിചാരിച്ചു കാണും !!


ഹദീസ് രണ്ടു ) നരകത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ആണ് ..ഈ ഹദീസ് സഹീഹ ആണ്..മലയാളികള്‍ക്ക് അറിയാവുന്ന ഹദീസ് ആയതുകൊണ്ട് അറബി മൂലം കൊടുക്കുന്നില്ല..ഈ ഹദീസിനു വിരുദ്ധമായി ആണുങ്ങള്‍ ആണ് നരകത്തില്‍ കൂടുതല്‍ എന്നാ ഒരു ഹദീസ് ഉണ്ട് ..ആ ഹദീസും സഹേഹ് ആണ്..ഇതുകൊണ്ട് വിശ്വ്സകള്‍ ഏതു തള്ളണം ഏതു കൊള്ളണം എന്നാ കാര്യത്തില്‍ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല !

ഹദീസ് മൂന്ന് )ഇബ്നു അബ്ബാസില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന മറ്റിരു ഹദീസ് 
നിങ്ങള്‍ ആരും തന്നെ സ്ത്രീകള്‍ക്ക് എഴുത്ത് പഠിപ്പിക്കാന്‍ പാടില്ല ..കൂടാതെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ അവരെ ഇരിക്കാനും അനുവദിക്കരുത് .! = യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് എഴുത്ത് പടിക്കല കരാഹത് ആണ് എന്ന് പണ്ട് സമസ്ത പറയാന്‍ കാരണം ഈ ഹദീസ് ആണ് .താലിബാന്‍ ആള്‍കാര ഇപ്പോഴും സ്ത്രീ വിധാഭ്യാസം എതിര്‍ക്കുന്നത് ഈ ഹദീസിന്റെ കാരണത്താല്‍ ആണ് ..ഈ ഹദീസ് സഹേഹ് അല്ല എങ്കിലും ലയെഫായ ഹദീസ് കൊണ്ടി അമല്‍ ചെയ്യാം എന്ന് തബ്ലീഗ് ആള്കാരും (പല താലിബാന്‍ കാരും തബ്ലീക് ആള്‍കാര്‍ ആണ്) കേരള സുന്നികളും വിശ്വസിക്കുന്നു..പോട്ടെ ജിന്നോരികള്‍ തന്നെ യാ ഇബാടല്ല എന്നാ ലയീഫായ ഹദീസ് പേരും പറഞ്ഞിട്ടാണ് സംഘടന പിളര്‍ത്തി പോയത് ..എന്തായാലും മലബാറില്‍ ഇന്നും ജീവിച്ചിരിക്കുന്ന മുസ്ലിം സ്ത്രീ തലമുറയ്ക്ക് വിധാഭ്യാസം നിഷേധിക്കാന്‍ ഈ ഹദീസ് സ്വാധീനം ചെലുത്തി..!

ഹദീസ് നാല് )ഇമാം ശൌകാനി അദ്ദേഹത്തിന്റെ കിത്താബില്‍ എഴുതുന്നു " സ്ത്രീകളെ അവര്‍ക്ക് സൌകര്യപ്രദമായി തോന്നുന്ന സീറ്റുകളില്‍ ഇരുത്തരുത് .Shawkani, al-Fawaid, p.126, h.355/27
ഇനി വീണ്ടും ശൌകാനി എഴുതുന്നു ."നിങ്ങളുടെ വീടുകളില്‍ സ്ത്രീകള്‍ കാണുന്ന പോലെ നല്ല വടികള്‍ തൂക്കി ഇടണം .അടിച്ചു മര്യാദ പഠിപ്പിക്കാന്‍ ഇത് ഉത്തമമാണ് ."" മലബാറില്‍ എന്നല്ല പല ഇടതും ഈ കിതാബുകളുടെ അടിസ്ഥാനത്തില്‍ പണ്ട് കാലത്ത് ഇങ്ങനെ അടിച്ചു മര്യാദ പഠിപ്പിക്കല്‍ സാദാരണ ആയിരുന്നു..താലിബാന്‍ ആള്‍കാര്‍ ഇപ്പോഴും അങ്ങനെ ചെയ്യുഉന്നു...പെണ്‍കുട്ടിയെ കെട്ടി കൊണ്ട് പോയാല്‍ കുട്ടിയുടെ വാപ്പ ഒരിക്കല്‍ പോലും വരന്റെ വീട്ടില്‍ പോകാറില്ല..ഇത് എന്റെ കമ്പനിയില്‍ സ്ടാഫ്ഫ് ആയ ഒരു പട്ടാണി പറഞ്ഞാതാണ് !!!

ഹദീസ് അഞ്ചു )മുആവിയ പറയുന്നു : പെണ്ണുങ്ങളുടെ അടുത്ത ഇല്ല ഇല്ല പറ്റില്ലാ എന്നാ വാക്ക് പതിവക്കുക .കാരണം അവരെ നിങ്ങള്‍ അനിസരിച്ചാല്‍ നിങ്ങള്ക്ക് ഒരിക്കലും ജീവിത വിജയം കൈവരിക്കാന്‍ സാധ്യമല്ല .!!..സ്ത്രീകളോട് പരുഷമായി പെരുമാറാന്‍ ഈ ഹദീസുകള്‍ ഒരു കാരണം ആയി..ഈ ഹദീസ് സഹേഹ് അല്ല.

ഹദീസ് ആറു )ഇമാം ഇബ്നു ഹജറുല്‍ അസ്കലാനി പറയുന്നു അദ്ദേഹത്തിന്റെ കിത്താബില്‍ "" സ്ത്രീകളുടെ ഏറ്റവും വൃത്തികെട്ട ഗുണം ഏതെന്നു ചോദിച്ചാല്‍ പ്രസവിക്കതിരിക്കുക എന്നതാണ്..ശാരീരിക കാരണങ്ങളാല്‍ പ്രസവിക്കാത്ത പെണ്ണിനെ ഏറ്റവും ദുര്ഗുണമായി ഇവിടെ കാണുന്നു...മുന്പേ ബുഖാരി പറഞ്ഞിട്ടുണ്ടല്ലോ സ്ത്രീ ദുശകുനം ആണെന്ന്..വന്ധ്യ ആയാല്‍ പിന്നെ കഥ തീര്‍ന്നു..!!!

ഹദീസ് ഏഴു ):" സ്ത്രീകള്‍  ഏതെങ്കിലും രാജ്യത്ത് അവിടുത്തെ ഭരണത്തിന്റെ തലപ്പത്  ഇരുന്നാല്‍ ആ ആ നാട് നശിക്കും "" ഈ ഹദീസ് ആണ് ഇന്നും സുന്നികളെ സ്ത്രീകല്‍ ഒരു പഞ്ചായത്ത് പ്രസിടന്റ്റ് ആകുന്നതിനെ എതിര്‍ക്കാന്‍ കാരണം..സ്ത്രീകള്‍ക്ക് രാഷ്ട്രീയം പാടില്ല എന്ന് പറയാന്‍ ഇത് കാരണമായി ..ഈ ഹദീസ് സഹേഹ് ആണ്  . താലിബാന്‍ ആള്കരില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്‌ ബേനസീര്‍ ഭുട്ടോയെ ബോംബു വെച്ച് കൊല്ലാന്‍ അക്രമികളെ പ്രേരിപ്പിച്ചതിള്‍  ഈ ഹദീസിന്റെ പങ്കു തള്ളിക്കളയാന്‍ കഴ്യില്ല..ബേനസീര്‍ ഉണ്ടെങ്കില്‍ രാജ്യ പുരോഗതി ഉണ്ടാവല്ല എന്ന് അവര്‍ ധരിച്ചു..!

ഹദീസ് എട്ടു )സ്ത്രീകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ അള്ളാഹു വളരെ നല്ല രീത്യില്‍ ആരധിക്കപെടുമായിരുന്നു !! ..ഈകള്ളാ ഹദീസ് ഉണ്ടാക്കിയവര്‍ ഉദ്ദേശിച്ചത് ഇസ്ലാമിനെ അന്ധകാര യുഗത്തിലേക്ക് കൊണ്ട് പോകാന്‍ ആയിരുന്നു..സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം നമസ്കരിക്കാന്‍ എന്ന് ഒരു ഹദീസും ,പള്ളിയില്‍ പോകാന്‍ ആവശ്യപ്പെടുന്ന വിരുദ്ധ ഹദീസും ഉണ്ടാവാന്‍ കാരണം ഇതെക്കെ തന്നെ ആണ്.

ഹദീസ് ഒന്‍പതു )പെണ്ണുങ്ങളുടെ ഉപദേശം സ്വീകരിക്കുക എന്നിട്ട് അതിനു വിപരീതം പറവര്തിക്കുക...നമ്മുടെ നാട്ടില്‍ പെണ്ണുങ്ങളുടെ വാക്ക് കേള്‍ക്കരുത്‌ എന്നാ ചൊല്ല് തന്നെ ഉണ്ടാവാന്‍ കാരണം ഈ ഹദീസ് ആണ്. .ഇത് സഹേഹ് അല്ല,

മുകളില്‍ ഉള്ള ഹദീസുകള്‍ അന്ധമായി പിന്തുടരുന്ന താലിബാന്‍ മൌലവിമാര്‍ സ്ത്രീ വിദ്യാഭ്യാസം നിഷേധിച്ചു..സ്കൂള്‍കല്‍ ബോംബിട്ടു തകര്‍ത്തു..ഇതൊക്കെ കാണുന്ന മത നേതൃത്വം ഇങ്ങനെ പല ഹദീസുകളെയും വെള്ള പൂശി  ന്യായെകരിക്കാന്‍ ശ്രമിക്കുന്നുണ്ട് ..അത് വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോയി എന്നാ ചൊല്ലിനെ ഓര്‍മിപ്പിക്കുന്ന രീത്യില്‍ ആയി!..അടുത്ത കാലം വരെ  അവരെ ഇന്റര്‍നെറ്റ് ഇല ഉള്ള ബുഖാരിയുടെ ഇംഗ്ലീഷ് പരിഭാഷ EVIL OMEN (ദുശകുനം ) എന്നു തന്നെ ആണ് അര്‍ഥം കൊടുത്തത്..ചിലര്‍ ഇതിനെ ന്യായെകരിക്കാന്‍ ഏഷണി പറയുന്ന സ്ത്രീകള്‍ ആണ് ദുശകുനം എന്നാ അര്‍ഥം പറയുന്നു..അപ്പോള്‍ ഏഷണി പറയുന്ന പുരുഷന്‍ ദുശകുനം അല്ലെ എന്നെ ചോദ്യത്തിന് ഉത്തരം ഇല്ല !!.ഇത് കൊണ്ട് ബുഖരിയിലെ ഹദീസുകള്‍ മുഴുവന വ്യാജം ആണെന്ന് നമ്മള്‍ പരയുനില്ല..കല്ലും മുള്ളും വേര്‍തിരിച്ചു മന്സ്സിക്കി ശരിയല്ലാത്ത ഹദീസുകള തള്ളി കളയാതെ വീണ്ടും ന്യായെകരിച്ചു നടന്നാല്‍ , അത് താലിബാന്‍ ആള്‍കാരുടെ പുഷ്തു ഭാഷയിഉല്‍ ബുഖാരി പരിഭാഷ നല്‍കുമ്പോള്‍ ,അത്തരം ന്യായീകരണത്തിന് പ്രസക്തി ഇല്ല..ബൈബിളില്‍ മനുഷ്യ പുത്രന്‍ എന്ന് വിശേഷ്പ്പിച്ച യേശുവിനെ ദൈവ പുത്രന്‍ ആക്കി അവര്‍ വ്യാഖ്യാനം  നല്‍കുമ്പോള്‍ ,അതിനെ എതിര്കുന്ന നമ്മള്‍ , "ദുശകുനം" എന്നെ വാക്കിനു വേറെ അര്‍ഥം കണ്ടെത്താന്‍ ശ്രമിക്കുന്നത് കാപട്യമാണ് ..
താടി വടിക്കല്‍ ഹറാമായ കാര്യം എന്നാ പഴയ ഇമാമീങ്ങളുടെ ഫത്വ പിന്ത്ടര്‍ന്നു ആണ് താലിബാന്‍ ബാര്‍ബര്‍ ഷോപ്പ് വരെ നിയനത്രണം എര്പെടുതാന്‍ തുനിഞ്ഞത് !!
ഇത്തരം ഹദീസുകള്‍ ഇസ്ലാമിക ലോകത്തു വരാന്‍ /കിതബുകളില്‍ കാണപ്പെടാന്‍  ഉണ്ടായ കാരണങ്ങള്‍
അന്ത്യ പ്രവാചകന്‍ ആയ മുഹമ്മാദ് നബിയുടെ വഫാതിനു ശേഷം ഖിലാഫത്തിന്റെ കാര്യടഹില്‍ ഭിന്നത ഉടലെടുത്തു..ആറു മാസത്തിനു ഉള്ളില്‍ തിരുനബിയുടെ പ്രിയപ്പെട്ട മകള ഫാത്തിമ വീടിനു തീ പിടിച്ചു കൊല്ലപ്പെട്ടു..മുസ്ലിങ്ങള്‍ ത്നനുയാണ് ഇതിനു പിന്നില..ഇത് ആയിഷ ബീവിയുടെ മന്‍സ്സില വളരെ വേദന ഉണ്ടാക്കിയിരിക്കണം..പിന്നീട് ഉണ്ടായ അസ്വാരസ്യങ്ങള്‍ പല പ്രശ്നങ്ങളും ഗ്രൂപ്പുകളും ഉണ്ടാക്കി..അവസാനം ആയുഷ ബീവിയുടെ നേതൃത്വത്തില്‍ ജമാല്‍ യുദ്ധം നടന്നു...ഇത് എതിര്‍ ചേരിയില്‍ വളരെ കഖ്ഷിത്വതിനു വഴി വെച്ച്,..ആയിഷക്കു എതിരെയും സ്ത്രീകള്‍ക്ക് എതിരെയും വളരെ അധികം ഹദീസുകള്‍ രചിക്കപ്പെട്ടു..ഇതില്‍ പ്രധാനമായത് ആയിഷയെ വളരെ അധികം എതിര്‍ക്കുന്ന ശിയാക്കള്‍ ചെയ്തത് ആണ്..അവര്‍ ആയിഷക്കു നേരെ ഉണ്ടായ അപവാദ പ്രചരണം എതിര്‍ത്ത അല്ലാഹുവിന്റെ വചനത്തെ അട്ടിമറിച്ചു ആ വചനം ആയിഷ കുറിച്ച് അല്ല എന്ന് വരുത്തി  തീര്‍ത്തു..ഫലമോ ആയിഷ ബീവി ഇന്നും ശിയാക്കളുടെ മന്‍സ്സില അപവാദത്തില്‍ന്നു മോചിതയല്ല !!സ്ത്രീകള്‍ക്ക്ഹ വിരുദ്ധമായ ഹദീസുകളുടെ ഒരു നിര തന്നെ തുടങ്ങുന്നത് ഈ പശ്ചാത്തലത്തില്‍ ആണ് .അവിടെയാണ് സ്ത്രീ ദുശകുനം എന്നാ ഹദീസിന്‍ കേട്ടിട്ട് ആയിഷ ബീവി ചൂടായതും അത് ജൂത വിശ്വാസം ആണെന്ന് പറയുകയും ചെയ്തതായി മറ്റൊരു ഹദീസ് കിത്താബില്‍ വരാന്‍ കാരണം ..ആയിഷക്കു വിരുദ്ധരായ ശിയാക്കള്‍ ,,മുത്താ വിവാഹം അനുവദനീയം ആക്കിയത് ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍ ..ശിയക്കളില്‍ തന്നെ പല കക്ഷികള്‍ ഉടലെടുത്ത ശേഷം വന്ന ബുഖാരി അതും  അനരബിയായ ആള്‍ ,സനടുകള്‍ പരിശോധിച്ച് ഹദീസുകള്‍ ക്രോധീകരണം നടത്തി എന്നല്ലാതെ ,ഇത്തരം കൂലങ്കുഷമായ പഠനം നടത്യിട്ട്ല്ല ഹദീസ് സമാഹരണം നടത്തിയത് എന്ന് വ്യക്തം..ആയിരുന്നെവെങ്കില്‍ ആയിഷ ബീവിയുടെ സ്ത്രീ ദുശകുനം അല്ല എന്നാ ഹദീസ് ആണ് ആദ്യം എഴുതി ചേര്‍ക്കുക ..സ്ത്രീകള്‍ അധികം നരകത്തില്‍ ആണ് എന്ന് ഒരു ഹദീസും  മറ്റൊരു ഹദീസില്‍ പുരുഷന്മാര്‍ അധികം നരകത്തില്‍ എന്നും പരസ്പര വിരിദ്ധമായ ഹദീസുകള്‍ ഉണ്ടാവുമാരുന്നില്ല..
ചുരുക്കി പറഞ്ഞാല്‍ അള്ളാഹു പറഞ്ഞതാണ് സത്യം , ഇസ നബി അള്ളാഹുവിന്റെ മകന്‍ ആണെന്ന് പറഞ്ഞവരെ കുറിച്ച് അള്ളാഹു പറയുന്നു.."യുലായിഫൂന കൌല് അല്ലസീന മിന്‍ ഖബിളിഹിം "അവര്‍ക്ക് മുന്പുണ്ടായിരുന്നവരുടെ വാക്കുകള്‍ പിന്‍പറ്റുക മാത്രം "അതായത് ദൈവത്തിനു മകന്‍ ഉണ്ടെന്ന പ്രാചീന അന്ധവിശ്വസം ഇസനബിയെ കുറിച്ചും അല്ലഹിവിനെ കുറിച്ചും പരസ്പരം ബന്ധിച്ചു ഉണ്ടാക്കി എടുത്തു.. അതായത്പ്രാ ചീന അറബികളുടെ  സ്ത്രീ വിരുദ്ധ സങ്കലപങ്ങള്‍ മറ്റൊരു തരത്തില്‍ ഹദീസുകലായി പുനരവതരിച്ചു..പ്രായോഗിക ജീവിതത്തില്‍ ഹദീസുകള്‍ക്ക് പ്രാമുഖ്യം ഖുരാനെക്കള്‍ കിട്ടുകയും ചെയ്തു !. അതോടെ കഥ പൂര്‍ണമായി.
മലാല എഴുതിയ പുസ്തകത്തിനിന്നു ഒരു വരി ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ..
ഇവിടെ കൊടുത്ത ഈ ബൂകിലെ പതിനൊന്നാം പേജ് വായിക്കുക !
" ഞാന്‍ ജനിച്ചു അന്നേരം എല്ലാ പെണ്ണുങ്ങളും എന്റെ ഉമ്മയോട് ദുഃഖം പ്രകടിപ്പിച്ചു ..എന്റെ വാപ്പയോടു  ആരും ആശംസകള്‍ പറഞ്ഞില്ല...((ഈ വരികള്‍ വ്യകതമാക്കുന്നത് അറബി മുശ്രിക്കുകളെ സംസ്കാരം ഖുറാന്‍  ചിത്രീകരിച്ചത് പോലെ ആണ് ,,അതായത് ഖുറാന്‍ പറയുന്നു അവര്‍ക്ക് പെണ്‍കുഞ്ഞു ജനിച്ചാല്‍ അവരുടെ മുഖം മ്ലാന വദനം ആയി മാറുന്നു..അവരുടെ മുകാഹം കറുക്കുന്നു .!..അതുതന്നെയ്യാണ് പല ഹദീസുകളെയും തലയിലേറ്റി നടക്കുന്ന പാകിസ്താനിലെ പഷ്തൂണ്‍ ആള്കാരും ചെയ്യുന്നത് !))
എന്റെ ഉമ്മയുടെ ആദ്യത്തെ കുട്ടി മരിച്ചിരുന്നു..രണ്ടാമെതെ ആള്‍ ആണ് ഞാന്‍..ഞാന്‍ കരഞ്ഞുകൊണ്ട് പുറത്തു വന്നു..എന്റെ ഉമ്മയെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ എന്റെ വാപ്പയുടെ കൈയില്‍ പണം ഇല്ലായിരുന്നു..എന്റെ ഗ്രാമത്തില്‍ ആണ്‍കുട്ടി ജനിച്ചാല്‍ അന്ന്  അന്ന് ബഹളമാണ് ആഗോഷത്തിന്റെ വെടി മരുന്ന് പ്രയോഗവും മറ്റും !.പക്ഷെ പെണ്‍കുട്ടി ജനിച്ചാല്‍ ഒരു ആഗോഷവും ഇല്ല സന്തോഷവും ഇല്ല..കാരണം ഭക്ഷണം പാകം ചെയ്യാനും കുട്ടികളെ പ്രസവിക്കാനും മാത്രമെല്ലേ അവളെ കൊണ്ട് ഉപയോഗം ഉള്ളൂ..( ഈ നാട്ടിലെ ഉള്ള യാഥാര്‍ത്യം മലാല ഇവിടെ തുറന്നു പറയുന്നു...യാതാര്‍ത്ഥ ഇസ്ലാം ഇങ്ങനെയല്ല എന്ന് ഇപ്പോള്‍ ഇവള്‍ മനസ്സിലാക്കുന്നുണ്ടോ ആവോ )).
                                                                 THE END










4 comments:

  1. വായിച്ചു,.വിശാല വീക്ഷണം. മത വിഷയത്തില്‍ അല്പം വിശാലത ആവശ്യമാണ്‌. ഞാന്‍ മനസ്സിലാക്കുന്നത് നരകത്തില്‍ സ്ത്രീകള്‍ ആണ് കൂടുതല്‍ എന്നാ ഹദീസ് സ്ത്രീകളെ ബോധവല്‍ക്കരിക്കുന്ന വിഷയം പറഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു കാണും.അതെ സ്ഥാനത്ത് നരകത്തില്‍ കൂടുതല്‍ പുരുഷന്മാര്‍ ആണ് എന്നത് പുരുഷന്മാരെ സംബന്ധിച്ച വിഷയം പറയുമ്പോള്‍ അവരെ കൂടുതല്‍ തഖ്‌വയുല്ലവരാക്കാന്‍ പറഞ്ഞിരിക്കും. സ്ത്രീകള്‍ ശകുനമാണ് എന്നത് ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ പ്രത്യേക സന്തര്‍ബത്തില്‍ പറഞ്ഞതാവും. അതൊക്കെ പണ്ഡിതര്‍ ചര്ച്ചക്കിടാതത് അതൊന്നും വിശദമായി അറിയാത്ടത് കൊണ്ടാവും. ഇസ്ലാമിക സാഹചര്യം നില വിലുള്ള വല്ല കോളെജുകളും നമ്മുടെ നാട്ടില്‍ ഉണ്ടോ..അത്തരം അനിസ്ലാമിക പ്രവണതകള്‍ ഉള്ളിടത്ത് പഠിപ്പിക്കാതെ അവര്‍ക്ക് വിദ്യ നല്കാന്‍ നല്ല അവസരങ്ങള്‍ ഉണ്ടാക്കുക ..യുക്തി ഓരോരുത്തര്‍ക്കും ഓരോന്നാണ്. മതം അല്ലാഹുവിന്റെ യുക്തിയാണ് എന്ന് മനസ്സിലാക്കുക എന്നിട്ട് അറിയാത്തത് അവനിലേക്ക്‌ വിടുക..നന്ദി. അഷ്‌റഫ്‌ ഒളവട്ടൂര്‍

    ReplyDelete
  2. thanghalkku verey paniyonnum elley.... hadeesukalley vimarshikkunna thangal kurachu khazhiyumbol quranineyum vimarshikkumallo? thangal vishayangal pandithanmaril ninnum azhathil padikkuka... orientalistukaludey vadangal kaiyyoy.zhichu ahlu sunnayude aqeedayilekku varuka...

    ReplyDelete
  3. സ്ത്രീകള്‍ ദുശ്ശകുനം എന്ന ഹദീസ്‌ വാക്കിനെ കുറിച്ച്‌ ആയിശ (റ) -ല്‍ നിന്ന് ഇമാം ഹംബല്‍ (മുസ്നദില്‍) വിശദീകരിക്കുന്നു :
    ആയിശ (റ) പറഞ്ഞു : "പ്രവാചകന്‌ ഖുറാന്‍ അവതരിപ്പിച്ച അല്ലാഹുവാണെ സത്യം, പ്രവാചകന്‍ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല. നബി അപ്രകാരം പറഞ്ഞത്‌ ജാഹിലിയാ കാലത്തെ വിശ്വാസമായിരുന്നു. "

    ReplyDelete
  4. ദുശ്ശകുനങ്ങളില്‍ വിശ്വസിക്കള്‍ ഇസ്ളാമില്‍ ഷിര്‍ക്‌ ആണ്‌. - അഹ്മദ്‌ (4194), അബു ദാവൂദ്‌ (3910), തിര്‍മിദി (1614), ഇബ്ന്‍ മാജാ(3538)

    ReplyDelete