Saturday, April 26, 2014

ഹലാല്‍ വാല്‍ ഹറാം ഫില്‍ ഇസ്ലാം

 

  ഹലാല്‍ വാല്‍ ഹറാം ഫില്‍ ഇസ്ലാം

     (ഹറാമും ഹലാലും ഇസ്ലാമില്‍)



 എഴുതിയത് : ജനാബ് യുസുഫ് ഖാര്ധാവി
പരിഭാഷ :ദുബായ് സലഫി (ഒരു ഏകദേശ പരിഭാഷ )

ആമുഖം

പ്രമുഖ ഇസ്ലാമിക പണ്ഡിതനായ യുസുഫ് ഖര്‍ദാവിക്ക് പല ആധിനിക ഫിഖ്‌ഹ് വിഷയങ്ങളിലും ഒരു അയഞ്ഞ മൃദുല സമീപനം ആണുള്ളത് .അതിനു അദ്ദേഹത്തിന്റെ അതിന്റെതായ കാരണങ്ങള്‍ ഉണ്ട്.അതുപോലെ ഒരു വിഷയം ആണ് സംഗീതം..എങ്കിലും മ്യൂസിക്‌ ഹലാല്‍ ആണെന്ന ഖാര്ടവിയുടെ വാദം എനിക്കില്ല..കരഹത് ആന്നെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്..കാരണം അല്ലാഹുവ്ന്റെ ഓര്‍മയില്‍ നിന്ന് തെറ്റിക്കുന്ന ഏതു കാര്യവും ക്രിക്കറ്റ് അടക്കം ഒരു പരിധിക്കു അപ്പുറം അനുവദനീയം അല്ല .തദടിസ്തനതില്‍ നോക്കുമ്പോള്‍ ഹറാം അല്ലെങ്കിലും കരാഹത് ആണെന്ന് ഗണിക്കാം .ഡാന്‍സും മറ്റും അനുവദിക്കുന്നു എന്ന ഹദീസുകള്‍ വിശ്വ്സനയീമാണോ എന്ന് തോന്നല്‍ ഉണ്ട്..ഏതായാലും ഈ പണ്ഡിതന് ആദ്യകാല മുസ്ലിങ്ങളുടെ ഈ വിശ്യങ്ങലോടുള്ള സമീപനം എന്താണെന്നു നമുക്ക് ബോധ്യപ്പെടുത് തരുന്നു..ഹദീസുലുടെ അറബി മൂലം..കൂടെ കൊടുത്ത ഇംഗ്ലീഷ് പരിഭാഷ യില്‍ കാണാം . 

പാട്ടും സംഗീതവും
വിനോദങ്ങളില്‍ മനസ്സിനെ മയക്കുന്നതും ,ആത്മാവിനെ സുഖിപ്പിക്കുന്നതും മ്യൂസിക്‌ ആണ് .ഇസ്ലാം ഇത് അനുവദിക്കുന്നു ..ചില നിബന്ധന മാത്രം ഇതില്‍ അനിസ്ലാമികമായ കാര്യങ്ങള്‍ ഉണ്ടാകരുത് .അത്രമാത്രം

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരിക്ഷം സൃഷ്ടിക്കാന്‍ പാട്ട് പാടല്‍ നിര്ടെഷിക്കപ്പെട്ടതായി ബുഖാരി ഹദീസില്‍ കാണാം .ഉദാഹരണം ഈദ് ദിവസം , കല്യാണം ,ജനനം (ബര്ത്ഡേ ദിവസം ).അകീകത്ത്  അറുത് കൊടുക്കുന്ന ദിവസം

ഹദീസ് ബുഖാരി

ആയിഷ ബീവി പറഞ്ഞു .ഒരിക്കല്‍ ഒരു കല്യാണം കഴിഞ്ഞപ്പോള്‍ നബി ചോദിച്ചു??അവര്‍ക്ക് വല്ല വിനോദ പരിപാടിയും ഉണ്ടായിരുന്നോ?? അന്സാരുകള്‍ ഇത്തരം സംഗീത പോലുള്ള വിനോദം ഇഷ്ടപ്പെടുന്നവരാണല്ലോ .,

രണ്ടാം ഹദീസ്


ആയിഷ ബീവി പറഞ്ഞു ആയിഷയുടെ ഒരു ബന്ധത്തില്‍ ഉള്ള ഒരു പെണ്‍കുട്ടിയുടെ കല്യാണം ഒരു അന്‍സാര്‍ യുവാവുമായി നടന്നു ..അപ്പോള്‍ നബി ചോദിച്ചു .വല്ല പാട്ടുകാരി പെണ്ണിനെ അവളുടെ കൂടെ അയച്ചു കൊടുത്തോ??" ഏയ്‌ ഇല്ല " അന്സാര് ചെക്കന്മാര്‍ കവിത ഇഷ്ടപ്പെടുന്നവര്‍ ആണ് .ഒരു നല്ല പാട്ടുകാരി പെണ്ണിനെ കൂടെ അയക്ക്മായിരുന്നില്ലേ??( ഇത് വായിച്ചിട്ട് നമ്മുടെ നാട്ടില്‍ കല്യാണപെണ്ണിന്റെ കൂടെ പാട്ടുകാരിയെ ആരും അയക്കരുത്..!!ചെക്കന്റെ വീട്ടുകാര്‍ കല്യാണം തന്നെ വേണ്ടെന്നു വെച്ചേക്കാം !!!!!!!)(ഹദീസ് :ഇബ്നു മാജ)
ആയിഷ പറഞ്ഞു ഒരു ഈദ് ദിവസം പെണ്കുട്ടികള്‍ പാടുകയായിരുന്നു ഒരു ദഡ്രം (drum) വാദ്യോപകരണം ഉപയോഗിച്ച്..അപ്പോള്‍ അബുബക്കര്‍ അവരെ ചീത്ത പറഞ്ഞ ..അപ്പോള്‍ നബി പറഞ്ഞു അവര്‍ പാടട്ടെ,,ഇന്ന് ഈദ് അല്ലെ ??
ഇമാം ഗസ്സാലി അദ്ദേഹത്തിന്റെ  ഇഹ്യ ഉലൂംദ്ദീന്‍ എന്ന കിത്താബില്‍ ഇങ്ങനെ പറയുന്നു .. ഒരിക്കല്‍ അബ്സീനിയന്‍ പെണ്കുട്ടികള്‍ പള്ളയില്‍ ഒരു പ്രോഗ്രാം നടത്തുകയായിരുന്നു ..അമ്പുകള്‍ കൊണ്ടുള്ള ഒരു കളി! .നബി ഭാര്യ ആയിശയോട് ചോദിച്ചു നീ കാണുന്നോ??..ആയിഷ കുറെ നേരം കളി കണ്ടു മടങ്ങി
ഇതൊക്കെ സംഗീതം ഹല്ലാല്‍ എന്നതിന് തെളിവാണ് എന്ന് ഇമാം ഗസ്സാലി പറയുന്നു.

ഇതില്‍നിന്നു ഗസ്സാലി കണ്ടെത്തിയ കാര്യങ്ങള്‍

പാട്ടും  ഡാന്‍സും ഉള്ള കളി അനുവദനീയം ആണ്( നല്ല ഇമാം ഗസ്സാലി തന്നെ..പാട്ട് പാടല്‍ മാത്രം അല്ല ഡാന്‍സും ആകാമത്രെ!! ഭരതനാട്യം ഹലാല്‍ ആക്കാത്തത് ഭാഗ്യം!! ))
രണ്ടാമത്തെ കണ്ടെത്തല്‍ :: പള്ളിയില്‍ ഈ പാട്ടും ഡാന്‍സും ആകാം (ഉഗ്രന്‍ കണ്ടെത്തല്‍ !!!)
മൂനാമത്തെ കണ്ടെത്തല്‍ ::നബി പറഞ്ഞല്ലോ കളി തുടരട്ടെ എന്ന് പിന്നെങ്ങനെ ഇതൊക്കെ ഹറാം ആകും
നാലാമത്തെ കണ്ടെത്തല് : നബി അബുബക്കറിനെ ശാസിച്ചല്ലോ .അപ്പോള്‍ ഈദിന്, പാര്‍ട്ടിക്ക്  ഒക്കെ ഇത്തരം പാട്ട് സംഗീത വിരുന്നു ഹലാല്‍ തന്നെ.

അന്ജാമത്തെ കണ്ടെത്തല്‍ :: ഈ കളിയും പാട്ടും ഡാന്‍സും ഒക്കെ നബി മാത്രം അല്ല ആയിഷക്കും കാണിച്ചല്ലോ അപ്പോള്‍പെണ്ണുങ്ങള്‍ക്കും  ഇത്തരം വിനോദ പരിപാടികള്‍ കണ്ടു രസിക്കാന്‍ അനുമതി നല്‍കാം ..
ആറാമത്തെ കണ്ടെത്തല്‍ :: ഒര്ക്കക നബി തന്നെ ആണ് ഇത്തരം വിനോദം കാണാന്‍ പ്രേരിപ്പിച്ചത്..
ഏഴാമത്തെ കണ്ടെത്തല്‍ :: ഇവിടെ ഒരുതരം മുട്ടുന്ന സംഗീത ഉപകരണം ആണ് ഹലാല്‍..(ഈ ഉപകരണം ദഫ്  അല്ലെങ്കില്‍ ദഫ് പോലുള്ള വാദ്യോപകരണം )

അങ്ങനെ ഇമാം ഗസ്സാലി ഇങ്ങനെ പറഞ്ഞു അവസാനിപ്പിക്കുന്നു
രണ്ടാം നൂറ്റാണ്ടിലെ മുസ്ലിങ്ങള്‍ സംഗീതം ആഹാരം ആയി കണ്ടിരുന്നില്ല.
പണ്ഡിതന്‍ അബുബക്കര്‍ അല അറബി പറയുന്നു മ്യൂസിക്‌ ഹരം ആയി കാണാന്‍ ഒരു നല്ല ഹദീസ് പോലും ഇല്ല..എന്നാല്‍ ഇബ്നു ഹ്സം എന്നെ പണ്ഡിതന്‍ അല്പം ഓവര്‍ ആയ ഭാഷയാണ് പറയുന്നത് "" മ്യൂസിക്‌ ഹറാം ആക്കിക്കൊണ്ട് എല്ലാ ഹദീസുകളും വ്യാജവും കള്ളന്മാര്‍ ഉണ്ടാക്കിയതും ആണ് (ഇത് വായിച്ചു ആരും നാളെ മുതല്‍ സംഗീത കച്ചേരി നടത്തരുത് പ്ലീസ്‌.!!..)

എന്തായാലും ഇത്തരംപാട്ടും  സംഗീതവും കൂടെ മദ്യവും .അത് പാടില്ല .ഖുറാനില്‍ പറഞ്ഞ ലഹുവുല്‍ ഹദീസ് (വിനോദ വാര്‍ത്ത) ഇത് സംഗീതം അല്ല.

പിന്നെയും ഇബ്നു ഹാസം തുടരുന്നു ..അമലുകള്‍ നിയത് അനുസരിച്ചാണ്..അതുകൊണ്ട് പാപത്തെ സഹായിക്കാന്‍ ഉള്ള സംഗീതം പാടില്ല..
മുസിക്ക്നു നിബന്ധനകള്‍
ഒന്ന് )ഹറാമായ  അശ്ലീലം ,

രണ്ടു)ഇസ്ലാമിക് വിരുദ്ധ കാര്യങ്ങള്‍

മൂന്ന്)അതിര്കവിയരുത്

 

സംഗീതം ഹലാല്‍ ആക്കാന്‍ യുസുഫ് ഖാര്ടവിക്കുള്ള ന്യായങ്ങള്‍


ഒന്ന്) പലരും അംഗീകരിച്ചു ,,ശവ്കനി,ഇമാം ഗസ്സാലി,ഇബ്നു ഹ്സം അബുബക്കര്‍ അല അറബി ,ഖാര്ടാവി  ..തുടങ്ങിയര്‍
മ്യൂസിക്‌ വിരുദ്ധ ഹദീസുകളുടെ പുനര്‍വായന
===========================================
അന്ത്യനാളില്‍ വ്യഭിചാരം ,മ്യൂസിക്‌ ഇവയൊക്കെ ഹല്ലാല്‍ ആക്കുന്ന മുസ്ലിങ്ങള്‍ നിലവില്‍ വരും .

ഈ ഹദീസിന്റെ സനാദ് ശരിയല്ല
**************************************
കാരണങ്ങള്‍
ബുഖാരി തന്നെ ഇത് ഉധരിച്ചപ്പോള്‍ റാവിമാരുടെ കണ്ണികള്‍ ശരിയല്ല..ഒരു വിടവ് ഉണ്ട്.അതുകൊണ്ട് ഹദീസ് മുഅല്ലക് ആണ് ..കണ്ണികള് ബന്ധിപ്പിക്കാന്‍ ചിലര്‍ നോക്കിയിട്ടുണ്ട് .പക്ഷെ സനടില്‍ ഉള്ള ഹിഷാം ഇബ്നു അമ്മാര്‍ എന്നാ ആള്‍ ശരിയല്ല..വിശ്വസ്തനായ ആള്‍ അല്ല ..ഇത് പറഞ്ഞത് ഇബ്നു ഹാജര്‍ ആണ്.
ഹറാം ആണെന്ന് പറയാന്‍ ഉള്ള ന്യായങ്ങളുടെ അവലോകനം
=================================================
എന്ത് തന്നെ ആയാലും വ്യഭിചാരത്തിന് തുലനപ്പെടുത്യിട്ടുണ്ടല്ലോ സംഗീതത്തെ ,ഹദീസ് കുറച്ചു ദുര്‍ബലം ആണെങ്കിലും.
മറുപടി
======
വ്യഭിചാരം ഒന്നും ഒരിക്കലും ഹല്ലാല്‍ അല്ലല്ലോ .അതുപോലെ ആണെങ്കില്‍ എട ദിവസം പാട്ട് സംഗീതം ആവാം എന്ന് ഹദീസില്‍ വന്നത് എങ്ങനെ?? ചുരിങ്ങിയ പക്ഷം ടഫ്ഫ് ഹല്ലാല്‍ ആണ് ഈദ് ദിവസങ്ങളില്‍ എന്ന് നിങ്ങല തന്നെ പറയുന്നുവല്ലോ !.
രണ്ടാം ന്യായം

==============

മാലികി ഷാഫി ,ഹന്ബാളി മാധബുകാര്‍ ഹറാം ആയി കാണുന്നല്ലോ .ഇതല്ലേ സത്യവും??

മറുപടി
====നമ്മള്‍ പ്രമാണം ആണ് നോക്കേണ്ടത്..പ്രത്യേകിച്ചു സംഗീതം ഇക്കാലത്ത് വളരെ കൂടുതല്‍ ആണല്ലോ ..നമുക്ക് ഇതിനു ഇസ്ലാമിക ബദല്‍ വേണ്ടേ??


ന്യായവാദം മൂന്ന് ) സംഗീത ഉഅപകരണങ്ങള്‍ നിഷേധാരൂപത്തില്‍ അല്ലെ ഇസ്ലാം കണ്ടിട്ടുള്ളത്

മറുപടി
====എല്ലാം അങ്ങനെ അല്ല ..ഓ അബു മൂസ നിനക്ക് നല്‍കപ്പെട്ടത്‌ ദാവൂദ് നബിക്ക് കൊടുത്ത പോലുള്ള ഓടക്കുഴല്‍ ആണല്ലോ ..അപ്പോള്‍ ഓടക്കുഴല്‍ ആക്കം എന്നായി..ടഫ്ഫും പറ്റും എന്നായി..മാത്രമല്ല ഇക്കാലത്ത് യുവക്ക്കള്‍ മുസിക്കിനു അടിമയായി പോവുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ഇസ്ലാമിമായ സംഗീതം പാടുണ്ട് എന്ന് പറയുന്നതാണ് ഉചിതം

ഇനി മ്യൂസിക്‌ അനുകൂല ഹദീസുകള്‍


ഒന്ന് )
ഒരിക്കല്‍ നബിയുടെ അടുത്ത് പ്രൊഫെഷണല്‍ സിങ്ങര്‍ അതും ഒരു സ്ത്രീ വന്നു..പാട്ട് പാടട്ടെ എന്ന് എന്ന് ചോദിച്ചു ..നബി പറഞ്ഞു പാടിക്കോ എന്ന് അവളോട്‌ പറഞ്ഞു..മാത്രമല്ല ഭാര്യ ആയിഷക്കു അവളുടെ പാട്ട് ആസ്വടിപ്പിച്ചു..!

മാത്രമല്ല നബിക്ക് മരുഭൂ യാത്രയില്‍ ഹൈദ എന്നാ നാടന്‍ മരുഭൂ പ്പാട്ട് ഇഷ്ടമായിരുന്നു..നിക്കാഹിനു ടഫ്ഫ് മുട്ടല്‍ പതിവായിരുന്നു..

രണ്ടു
==ഈദ് ദിവസം സംഗീത. മുന്പ് ഉദ്ധരിച്ച ഹദീസ്

മൂന്ന്
====
കല്യാണ ദിവസം മ്യൂസിക്‌
================

മുന്പ് ഉദ്ധരിച്ചത് ..പാട്ടുകാരി പെണ്ണിനെ അയക്കുന്ന ഹദീസ്


സന്തോഷകരമായ് ദിവസം സംഗീത

===================

പ്രവചകന്‍ മക്കയി നിന്ന് മദീനയിലേക്ക് വന്നപ്പോള്‍ ടഫ്ഫു മുട്ടി വരവേറ്റത്''



യാത്രയില്‍ സംഗീതം
================

മുന്പ് പറഞ്ഞ മര്ഭൂ നാടന്‍ പാട്ട്

മ്യൂസിക്‌ എന്നാ കല
==============
സായിബി  ഇബ്നു യസീദ് ഉധരിക്കുണ്ണ്‍ ..ഒരിക്കല്‍ ഒരുയ് സ്ത്രീ വന്നു..അപ്പോള്‍ നബി ആയിശയൊഇദു ചോദിച്ചു " നിനക്ക് ഇവളെ അറിയാമോ??""ആയിഷ പറഞ്ഞു " ഇല്ല അറിയില്ല പ്രവചകരെ "" അപ്പോള്‍ നബി പറഞ്ഞു യാവല്‍ നല്ല സൂപ്പര്‍ പാട്ടുകാരി ആണ്.എന്താ ഇവളുടെ പാട്ട് കേള്കണോ?? ആയിഷ സമ്മതം മൂളി..അങ്ങനെ അവര്‍ അവളുടെ പാട്ട് ആസ്വദിച്ചു .

 

ഡാന്സ് ഹലാല്‍ എന്നതിന് ഹദീസുകള്‍

=====================================
കറുത്ത അടിമകള്‍   നബിയുടെ മുന്നില്‍ ഡാന്സ് ചെയ്യാറുണ്ടായിരുന്നു .അനസ (റ അ ) ആണ് ഇത്ഗ് പറഞ്ഞത്..(വല്ല ആഫ്രിക്കന്‍ ഡാന്‍സും ആയിരിക്കാമോ??!!)

എത്തിയോപ്പിയന്‍ അടിമകള്‍ നല്ല സൂപ്പര്‍ ഡാന്സ് ചെയ്യുന്ന ടീം ആയിരുന്നു അക്കാലത്തു ..ധാരാളം ആളുകള്‍ ഹിജാസില്‍ നിന്നും മക്കയില്‍നിന്നു യാവ്രുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു ..കല്യാണത്തിന് വിരുന്നിനു സ്പെഷ്യല്‍ ഡാന്സ് പാട്ട് ഇവയൊക്കെ അവര്‍ നടത്തിയിരുന്നു..എന്തിനു അധികം മുസ്ലിം ഉധരിക്കുണ്ണ്‍ ഹദീസില്‍ ഇത്തരം എതിയോപ്യന്‍ ടീമിന്റെ ഡാന്സ് പരിപാടി പള്ളിയില്‍ നബിയും ഭാര്യയും ആസ്വദിച്ച്..മടുക്കുന്നതുവരെ ആ പരിപാടി മഹതി ആയിഷ കണ്ടുവത്രേ .. ( ഈയുള്ളവ്റെ  കുറിപ്പ് ::പണ്ഡിത കേസരി ഖാര്ടാവിയുടെ ഈ മുസ്ലിം  ഹദീസ് കണ്ടിട്ട് നാളെ ഡാന്‍സും കൂത്തും ആസ്വദിച്ചു അതിന്റെ കുറ്റം എന്റെ തലയില്‍ കെട്ടി വെക്കരുത്!! )

നല്ല ശബ്ദ മാധുരിയെ പ്രവാചക തിരുമേനി പ്രശംസച ഹദീസ്
=====================================================

മുകളിലെ ഓടക്കുഴല്‍ ഹദീസ് നോക്കുക..നല്ല ശബ്ദത്തെ ഒടക്കുഴലിനെ ഉപമിച്ചു..

ഇതാണ് സംഗീതം ഡാന്സ് പാട്ട് ഇവയെക്കുറിച്ച് ജനാബ് യുസു ഖാര്ടവിക്കു പറയാനുള്ളത് ..

























































































































Friday, April 11, 2014

30 പേരുടെ ലൈംഗിക ശക്തിയും മുഅജിസതും

30 പേരുടെ ലൈംഗിക ശക്തിയും മുഅജിസതും !!!
*********************************
കേൾകുമ്പോൾ തോന്നാം ഇത് ഏതോ ഒരു അമ്മൂമ കഥ ആണെന്ന് . പക്ഷെ ബുഖാരിയിൽ ഉള്ള സംഭവം ആണിത് . പലരും വിച്ചാരിക്കാം. എന്താണ് ഒരാളുടെ ലൈംഗിക ശേഷിയും മുഅജിസതും തമ്മിൽ ബന്ധം?? മുഅജിസതു എല്ലാ മനുഷ്യരും മനസ്സിലാക്കേണ്ടത് പ്രവാചകത്വം തെളിയിക്കാൻ ആണല്ലോ . ഒരാൾക്ക്‌ മുപ്പതു പേരുടെ ലൈംഗിക ശക്തി ഉണ്ടാവുക .അതുവെച്ചു ഒരു രാത്രി ഒരു മണിക്കൂറിൽ എട്ടു ഭാര്യമാരെ ബന്ധപ്പെടുക. ഇതുകൊണ്ട് ബുഖാരി എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നില്ല . .ഭാര്യമാരെ ഇങ്ങനെ ബന്ധപ്പെടൽ മുഅജിസതു ആണോ??  അതും ഒന്ന് കഴിഞ്ഞു കുളിക്കാതെ !!.!! ഇതൊക്കെ രാവിമാർ വെറുതെ പറഞ്ഞതാണോ? രാവിമാര് ഊഹിചു പരഞ്ഞോ??കൂടുതൽ ആരോഗ്യ പരമായ കാര്യങ്ങൾ ചെയ്യുന്ന പ്രവാചകന ഇങ്ങനെ കുളിക്കാതെ ഇത്രയും ബന്ധങ്ങൾ നടത്തുമോ?? സംശയം ആണു . വേറെ ഒരു ഹദീസിൽ നബിക്ക് ജിബ്രീൽ വന്നു കുടിക്കാൻ ഒരു പാനീയം കൊടുത്തെന്നും അതിനാല 40 ആള്കാരിടെ ലൈംഗിക ശേഷി കിട്ടിയെന്നും പറയുന്നു..ഇതൊക്കെ സത്യം ആണോ ആവോ? ഇതൊക്കെ എന്തിനു ബുഖാരി ഉദ്ധരിച്ചു?? ജനങ്ങൾക്ക്‌ ഉപകാരം ഉണ്ടോ? എന്തായാലും ബുഖാരിയുടെ ഹദീസ് ഇങ്ങനെ  * പ്രവചകന് 30 പേരുടെ ലൈംഗിക ശേഷി ഉണ്ടായിരുന്നു *( ബുഖാരി കുളിയുടെ ബാബു 1.189)
പ്രവാചകന എല്ലാ ഭാര്യമാരുമായി രാത്രിയിലും പകലിലും ഒരു മണിക്കൂറിൽ ഒറ്റ കുളിയിൽ ബന്ധപ്പെടരുണ്ടായിരുന്നു ..ഭാര്യമാർ 11 ആൾകാർ ആയിരുന്നു. (ബുഖാരി)
അടിക്കുറിപ്പ് : നബിയുടെ ഭാര്യമാർ 9 ആണോ 11 ആണോ എന്നാ ത്രകം പണ്ഡിത ലോകത്ത് തീര്നിട്ടില്ല .
അടിക്കുറിപ്പ് 2: 30 പേരുടെ ലിഅങ്ങിജ ശേഷിയോ 40 പേരുടെ ലൈംഗിക ശേഷിയോ .ഇവിടെ ഹദീസുകളിൽ വൈരുധ്യം ഉണ്ട്.