Thursday, January 24, 2013

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ദുര്‍വ്യാഖ്യാന അവാര്‍ഡ് പ്രഖ്യാപിച്ചു .!

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ദുര്‍വ്യാഖ്യാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.!!പുതിയ ഗവേഷണം നടത്തി ജിന്നുകളും മലക്കുകള്‍ ഭൌതിക സൃഷ്ടികള ആണെന്ന് കണ്ടെത്തിയതിനാണ് ഈ അവാര്‍ഡ്.




ഇതിലൂടെ  ഉണ്ടായിരിക്കുന്ന മഹത്തായ നേട്ടങ്ങള്‍ താഴെ പറയുന്നവ ആണ്.

ഒന്ന്) കേരളത്തിലെ ഔദ്യോഗിക പക്ഷത്തെ മുഴുവന്‍ ആള്കാരും ശിര്കാന്‍ വിശ്വസികള്‍ ആയി മാറി..!!
രണ്ടു) ഇതിനു കാരണം അവര്‍ ജിന്നുകള്‍ അഭൌതിക സൃഷ്ടികള്‍ അന്നെന്നു വിശ്വസിക്കുന്നത് കൊണ്ടാണ്..തന്മൂലം അവര്‍ സിഹ്ര്‍ ഫളിക്കുന്നത് പിശാചു വഴി ആണെന്നും ആ പിശാചു അബൌതികം എങ്കില്‍ ,അഭൌതിക രീത്യില്‍ പിശാചു സഹായികുമെന്നു വിശ്വ്സിക്ക്ന്നത് കൊണ്ട് ശിര്‍ക്കാന്‍ വിശ്വസികള്‍ ആയി മാറുന്നു..

മൂന്ന് ) ഈ മുസ്ലിങ്ങളെ മുശ്രിക്ക് ആക്കാന്‍ വേണ്ടി,,ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടു സോഹ്ര്‍ ഫലിക്കില്ല എന്ന വിശ്വസത്തില്‍ നിന്ന് മാറി..സിഹ്ര്‍ ഫലിക്കും അത് പിശാച്ച്ന്‍ വഴി എന്ന് പറയാന്‍ തുടങ്ങി ,കുറച്ചു വര്‍ഷത്തിനുള്ളില്‍ പിശാചിനെ ഭൌതികം ആക്കി ,മറ്റുള്ളവരെ ശിര്‍ക് വിശ്വസികള്‍ ആക്കി മാറ്റിയ സകരിയ് സലഹിക്ക് രണ്ടാം സമ്മാനം ആണ് നല്‍കുന്നത്..പടി പടിയായി മറ്റുള്ളവരെ ശിര്‍ക്കാന്‍ വിശ്വസികള്‍ ആയും അക്ലാനി ,ഹദീസ് നിഷേധികള്‍ ആയി കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്..

എന്നാല്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ വന്നു വെറും പന്ത്രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് ഏതു പ്രസ്ഥാനത്തില്‍ കയറിയോ ആ പ്രസ്ഥാനത്തില്‍ ഉള്ളവര്‍ എല്ലാം ജിന്ന് അബൌതികം എന്ന് വിശ്വസിക്കുക വഴി,തികഞ്ഞ വഴികെടിലും ശിര്കിലും ആണെന്ന് കണ്ടെത്തിയത് ആണ് ഫൈസല്‍ മുസ്ലിയാരെ ഒന്നാം സ്ഥാനത്തിനു തെരഞ്ഞെടുക്കുന്നു..!പ്രസ്ഥാനത്തില്‍ കടന്നു വന്ന മുന്ബുള്ളവര്‍ ഉമര്‍ മൌലവി അടക്കം ജിന്ന് ഭൌതികം ആണെന്ന് കണ്ടെതാത്തത് ദൌര്‍ഭാഗ്യകരമായ വീഴ്ച ആന്നെന്നു അവാര്‍ഡ്‌ നിര്‍ണയ കമ്മിറ്റി വിലയിരുത്തുന്നു..

മുജാഹിടുകളെ മുശ്രിക്ക് ആക്കുന്ന ഫൈസല്‍ മുസ്ലിയാരുടെ വാദങ്ങള്‍ ശ്രദ്ധിക്കുക..






ദ്എന്നാല്‍ ജിന്നുകള്‍ ബൌതികള്‍ അല്ലെന്നും അബൌതികം ആന്നെന്നും പറയുന്ന അബ്ദുള റഹ്മാന്‍ സലഫിയുടെ പ്രഭാഷണം കേള്‍ക്കുക..ഇളം തലമുറയെ ഏറ്റവും പുതിയ ഗവേഷകരെ തഴയുന്ന നിലപാട് ആണ് ജനാബ് അബ്ദുല്‍ റഹ്മാന്‍ സലഫി എടുക്കുന്നത്..ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം നടത്താതെ എങ്ങനെയാണ് പുതുയ ഗവേഷണം നടത്തുക??ശങ്കരാചാര്യര്‍ അദ്വൈത സിദ്ദാന്തം ഉണ്ടാക്കിയത് ജഗത് മായ എന്ന് പറഞാജു കൊണ്ടാണ്..അതായത് ഉള്ളതെല്ലാം ദൈവം ആണ്..ബാക്കിയെല്ലാം യഥാര്‍ത്ഥത്തില്‍ ഉള്ളത് അല്ല..നശിച്ചു പോകുന്നത് ആണ്..നശിച്ചു പോകുന്ന ലോകം മായ പോലെ ആണ്..അതുപോലെ അള്ളാഹു അല്ലാതെ ഒന്നും അബൌതികം അല്ല..കാരണം മറ്റുള്ളവക്ക് നാശം ഉണ്ട്..അല്ലഹിവ്നു നാശം ഉണ്ടോ??ഇങ്ങനെ പോകുന്നു സകരിയയുടെ വിപ്ലവാത്മകമായ സൈദ്ദാന്തിക അടിത്തറ ഉണ്ടാക്കല്‍ പ്രക്രിയ..!!


Sunday, January 13, 2013

ഹുസൈന്‍ സലഫി സത്യം തുറന്നു പറയാന്‍ ഭയക്കുന്നത് എന്തിനു?:പ്രഭാഷണം ഒരു വിശകലനം .

ഹുസൈന്‍ സലഫി നടത്തിയ പ്രഭാഷണം വൈകാരികമായിരുന്നു, ഒന്നാകണം എന്ന അദ്ദേഹത്തിന്‍റെ ആഹ്വാനം നല്ല ഉധേശത്തു കൂടിയാണെങ്കില്‍ അല്ലാഹു അദ്ദേഹത്തിനു നന്മകള്‍ ചൊരിയട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ട് നമുക്ക്‌ അദ്ദേഹത്തിന്റെ പ്രഭാഷണം ഒന്ന് വിശകലനം ചെയ്യാം.

1. അദേഹത്തിന്റെ പ്രസംഗം വൈകാരികമായിരുന്നു എന്നത് കൊണ്ട് തന്നെ തര്‍ക്ക വിഷയം കൂടുതല്‍ പഠിച്ചിട്ടില്ലാത്ത മുജാഹിദുകള്‍ നമ്മള്‍ ഒന്നാകണം എന്ന് ആഗ്രഹിക്കും, മനസിലെ ദേഷ്യം കളയും. പക്ഷെ അങ്ങനെ ഒരു ഐക്യം ഉണ്ടായാല്‍ ഭാവിയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാവും.

2. അതുകൊണ്ട് തന്നെ ഭിന്നിപ്പ്‌ ഒഴിവാക്കി ഒന്നാകാന്‍ സലഫി പറയുമ്പോള്‍ ഭിന്നിക്കാന്‍ അടിസ്ത്താനമായി ഉണ്ടായ തര്‍ക്ക വിഷയം പറയണം ആയിരുന്നു.

3. സലഫി പറഞ്ഞത്‌ ഒരു മുജാഹിദും ജിന്നിനോട് പ്രാര്തിക്കുന്നില്ല, എന്നും അത് വെറുതെ ആരോപണം എന്നുമാണ്., യഥാര്‍ത്തത്തില്‍ അതല്ല ഇവിടെ തര്‍ക്കം എന്ന് എല്ലാവര്ക്കും അറിയാം, അറിഞ്ഞിട്ടും സലഫി അറിയാത്ത ഭാവം നടിക്കുകയാണ് എന്ന് മനസിലാകുന്നു.

4. ഇവിടുത്തെ തര്‍ക്കം ഒരു വിഭാഗം ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്കല്ല എന്നും, മറുവിഭാഗം ശിര്‍ക്കും എന്ന് പറഞ്ഞതാണ്.

5. ഇന്ന് നടന്ന പ്രസംഗത്തില്‍ തര്‍ക്കത്തിന്‍റെ അടിസ്ത്താന വിഷയം സലഫി നേര്‍ക്ക്‌ നേരെ പറയാന്‍ ധൈര്യം കാണിച്ചില്ല എന്നതാണ് വസ്തുത. അതായത് ജിന്നുകളോട് സഹായം ചോദിച്ചാല്‍ ശിര്‍ക്ക്‌ ആകുമോ ഇല്ലയോ എന്ന്.

6. മുജാഹിദ്‌ മഹല്ലുകളില്‍ ആളുകള്‍ ഭിന്നിക്കാന്‍ പാടില്ല എന്നും അത് വിഷമം ഉണ്ടാക്കുന്നു എന്നും സലഫി.

സ്വന്തം കുടുംബത്തെ പോലും ആദര്‍ശ പരമായി എതിര്‍ത്തിട്ടാണ് പല മുജാഹിദുകളും വന്നത്, അതുകൊണ്ട് ആദര്‍ശം നോക്കാതെ ഒന്നിക്കണം എന്നും ഭിന്നിക്കാന്‍ പാടില്ല എന്നുമുള്ള ആഹ്വാനം ശരിയല്ല, ആദര്‍ശത്തില്‍ ഭിന്നിക്കാന്‍ അല്ലാഹു അനുവദിച്ചതാണ്. 

ജിന്നുകളെ വിളിക്കല്‍ ശിര്‍ക്കല്ല എന്ന് പറയുന്നവരുമായി ഒരുമിച്ചു പോകാന്‍ മുജാഹിദുകള്‍ തയ്യാറല്ല, അതുപോലെ അവര്‍ ശിര്‍ക്ക്‌ എന്ന് പ്രഖ്യാപിച്ചാല്‍ അവരുടെ കൂടെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ മുജാഹിടുകള്‍ക്ക് മടിയും ഇല്ല.

7. ആയിരങ്ങളുടെ ആഗ്രഹം ആണ് ഞാന്‍ സമ്മേളനത്തില്‍ തുറന്നു പറഞ്ഞത്‌, അല്ലാതെ ആരെയും പിണക്കാന്‍ അല്ല എന്ന് ഹുസൈന്‍ സലഫി പറഞ്ഞു.

ജിന്നുകളോട് സഹായം ചോദിക്കല്‍ ശിര്‍ക്ക്‌ എന്ന് നമ്മുടെ സഹോദരങ്ങള്‍ പ്രഖ്യാപിക്കട്ടെ അങ്ങനെ നമ്മള്‍ ഒന്നാവട്ടെ എന്ന് ആഗ്രഹിച്ച പതിനായിരങ്ങള്‍ക്ക് വേണ്ടി സലഫി ഒന്നും പറഞ്ഞില്ല.

8. ഞാന്‍ സമ്മേളനത്തില്‍ ആരുടേയും പക്ഷം ചേര്‍ന്നിട്ടില്ല എന്ന് സലഫി പറഞ്ഞു.

ഇവിടുത്തെ തര്‍ക്കം ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്ക്‌ ആകുമോ ഇല്ലയോ എന്നതായിരുന്നു, സമ്മേളനത്തില്‍ സലഫി പറഞ്ഞത്‌ യാ ഇബാദല്ലാഹ് എന്ന ഹദീസില്‍ മുന്‍ഗാമികള്‍ പറഞ്ഞ നിലപാടില്‍ നാം ഒതുങ്ങി നില്‍ക്കണം എനാണ്. സലഫി ഉദേശിച്ചത്‌ , പരിധിയില്‍ ഉള്ള ജിന്നുകളോട് സഹായം ചോദിച്ചാല്‍ ശിര്‍ക്കല്ല എന്ന ആദര്‍ശം നമ്മള്‍ സ്വീകരിക്കണം എന്നാണ്. അതായത്‌ സലഫി വ്യക്തമായി അവരുടെ പക്ഷം ചേര്‍ന്നിട്ടുണ്ട്.

9. ഞാന്‍ സമ്മേളനത്തില്‍ ഐക്യ ആഹ്വാനം നടത്തുകയല്ലാതെ മുജാഹിദുകള്‍ ഭിന്നിക്കണം എന്നായിരുന്നോ പറയേണ്ടത്‌എന്ന് സലഫി ചോദിച്ചു.

ഐക്യ ആഹ്വാനം തന്നെ നടത്തണം., പക്ഷെ ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്ക്‌ എന്ന് പ്രഖ്യാപിച്ചു കൊണ്ട് എല്ലാവരും ഐക്യപ്പെടണം എന്ന് താന്കള്‍ പറയണമായിരുന്നു.

10. ഏതു സത്യത്തെയാണ് ഞാന്‍ സമ്മേളനത്തില്‍ എതിരത്തത് എന്ന് സലഫി ചോദിച്ചു. ഞാന്‍ അഴകൊഴുംബന്‍ നിലപാട് ഉള്ളവന്‍ ഏന്നു എന്തിനു പറഞ്ഞു എന്നും സലഫി ചോദിച്ചു.

താന്കള്‍ ജിന്നുകളെ വിളിക്കല്‍ ശിര്‍ക്കാണോ അല്ലയോ എന്ന് ധൈര്യ പൂര്‍വം പറയാത്തത് കൊണ്ടാണ് താന്കളെ അഴകൊഴുംബന്‍ എന്ന് വിശേഷിപ്പിച്ചത്, സമ്മേളനത്തില്‍ മറഞ്ഞ രീതിയില്‍ ആണെങ്കിലും ശിര്‍ക്കല്ല എന്ന രീതിയില്‍ സംസാരിച്ചതാണ് സത്യത്തെ എതിര്‍ത്തു എന്ന് പറഞ്ഞത്‌.

11. ആരെയെങ്കിലും നോവിക്കുന്ന എന്തെങ്കിലും ഞാന്‍ സമ്മേളനത്തില്‍ പറഞ്ഞോ എന്ന് സലഫി ചോദിച്ചു?

പറഞ്ഞു, ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്ക്‌ എന്ന് പ്രഖ്യാപിച്ച സന്ഖടനയുടെ സ്റ്റേജില്‍ കയറി, അത് ശിര്‍ക്കല്ല എന്ന നിലപാട് സ്വീകരിക്കണം എന്ന് പറഞ്ഞപ്പോള്‍ മുജാഹിദുകളുടെ മനസ നൊന്തു.

12. എന്‍റെ ശബ്ദം അപ ശബ്ദം എന്ന് എന്തിനു ടി പി പറഞ്ഞു?

ജിന്നുകളെ വിളിക്കല്‍ ശിര്‍ക്ക്‌ എന്ന് ഉറക്കെ പ്രഖ്യാപിക്കാതെ സന്ഖടന തീരുമാനിച്ച തീരുമാനത്തിനെതിരെ പറഞ്ഞത് കൊണ്ട് താങ്കളുടെ ശബ്ദം അപ ശബ്ദമായിരുന്നു.

13. നമ്മുടെ പൊതു ശത്രു, ആര്? സമസ്തകാര്‍ ആണ് എന്ന രൂപത്തില്‍ നമ്മള്‍ എല്ലാ മുജാഹിദുകളും ആദര്‍ശ ബന്ധുക്കള്‍ ആണ് എന്ന് സലഫി പറഞ്ഞു.

മുജാഹിദുകള്‍ പൊതു ശത്രു ആയി കാണുന്ന സമസ്തയില്‍ മുജാഹിദുകളുടെ ഉറ്റവരും ഉടയവരും ഉണ്ട്. എന്നിട്ടും അവരെ പൊതു ശത്രു ആയി കാണുന്നത് അവര്‍ ആദര്‍ശത്തില്‍ പിഴവ് വന്നവര്‍ ആയത് കൊണ്ടാണ്, അതുകൊണ്ട് തന്നെ ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്കല്ല എന്ന് പറയുന്നവരും മുജാഹിദുകളുടെ പൊതു ശത്രു തന്നെയാണ്. അവിടെ വിട്ടുവീഴ്ചയ്ക്ക് മുജാഹിദുകള്‍ തയ്യാറല്ല.

14. ആറു മിനിറ്റ് ഞാന്‍ സമ്മേളനത്തില്‍ പറഞ്ഞതിന് എതിരായി, എന്തിനു ഒന്നര ദിവസം പറഞ്ഞു എന്ന് സലഫി ചോദിച്ചു.

താന്കള്‍ ആ ആറു മിനിറ്റ് കൊണ്ട് , ഒരു തൌഹീദി പ്രസ്ത്താനത്തിന്‍റെ ആദര്‍ശത്തിന്‍റെ കടയ്ക്ക് കത്തി വെക്കുകയാണ് ചെയ്തത്, ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്ക്‌ എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ലാത്ത സന്ഖടനയുടെ സ്റ്റേജില്‍ കയറി അത് ഒന്ന് കൂടി പരിശോധിക്കണംഎന്ന് പറഞ്ഞത്‌ വലിയ തെറ്റ് തന്നെയാണ്.

15. മൊത്തത്തില്‍ പറഞ്ഞാല്‍ ചാവക്കാട്‌പരിപാടി കൊണ്ട് ഈ പ്രശനം തീരാന്‍ ഒരു വഴിയും സലഫി പറഞ്ഞില്ല, മുജാഹിദുകള്‍ ഇപ്പോഴും ഐക്യപ്പെടാന്‍ റെഡി ആണ്, അതിനു ഒരുവ്യവസ്ഥ മാത്രമേ ഉള്ളൂ. അത് നിങ്ങള്‍ അന്ഗീകരിച്ചാല്‍ എല്ലാ പ്രശ്നവും തീര്‍ന്നു

അതായത്‌ ജിന്നുകളോട് സഹായം ചോദിക്കല്‍ ശിര്‍ക്ക്‌ എന്ന് നിങ്ങള്‍ പ്രഖ്യാപിക്കുക. അങ്ങനെ നമുക്ക്‌ ഒന്നിക്കാം, അത് പ്രഖ്യാപിക്കാന്‍ നിങ്ങള്‍ റെഡി അല്ലെങ്കില്‍ ഒരിക്കലും ഐക്യം ഉണ്ടാകുകയുമില്ല.



ആളെ ചേര്‍ക്കുക പലരെയും ഒന്നിപ്പിച്ചു ഇല്ലാത്ത ഹദീസ് നിഷേധ കഥ  പറഞ്ഞു ജനങ്ങളെ കൈക്കലാക്കുക..നേതാക്കളെ കുറ്റം പറയുക...ഇതൊക്കെ ആണോ ദീന്‍??

Sunday, January 6, 2013

ഹുസൈന്‍ സലഫി തീവ്ര നവ യാതാസ്ഥികതയിലേക്ക് !!



കണ്ണ് കൊണ്ടോ നാവു കൊണ്ടോ ഒരു മനുഷ്യനും മറ്റൊരാളെ മറഞ്ഞ മാര്‍ഗത്തില്‍ ഉപദ്രവം (ശര്രു) ഉണ്ടാക്കാന്‍ സാധിക്കില്ല..അതിനു കഴിയുക അള്ളാഹവിനു  മാത്രം എന്ന് സുഹൈര്‍ മൌലവി പ്രസങ്ങിക്കുന്നത് കേള്‍ക്കുക. . തൌഹെദ് വിരുദ്ധം എന്ന് പറഞ്ഞു കണ്ണേര്‍ അഥവാ കരിങ്കണ്ണ്‍ ഇല്ല എന്ന് പറഞ്ഞു കണ്ണേരിനെ കളിയാക്കുന്നതു കാണുക.എന്നാല്‍ ഇപ്പോള്‍ മാറിയ സാഹചര്യത്തില്‍ ശിര്‍ക് തൌഹെദ് ആയി വരികയും ,തൌഹീദ് ശിര്‍ക്ക് ആയി മാറുന്ന ഈ കാലത്ത് ഹുസൈന്‍ സലഫി കണ്ണേറിന് വേണ്ടി വാദിക്കുന്നത് കാണുക.



.തീവ്ര നവ യഥാസ്ഥികതയിലേക്ക് ഇദ്ദേഹം മാറിയിരിക്കുന്നു..പഴയ കാലത്ത് ഖുരനിന്റെയോ ഹദീസിന്റെയോ പിന്‍ബലം ഇല്ലാത്ത ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക്(തഫ്സീരുകള്‍) മുജാഹിദുകള്‍ വില കല്പിച്ചിരുന്നില്ല..എന്നാല്‍ ഇപ്പോള്‍ ഹദീസ് പിന്‍ബലം ഇല്ലാതെ തന്നെ യാക്കൂബ് നബിയുടെ ഖുറാനിലെ ചരിത്രകത  കണ്ണേരുമായി ബന്ധിപ്പിച്ചു ചില മുഫസ്സിരുകള്‍ എഴുതിയത് ഹുസൈന്‍ സലഫിക്ക് പ്രധാനപെട്ട തെളിവ് ആയിരിക്കുന്നു.തെളിവുകള്‍ ഖുറാനും സുന്നത്തും എന്നതില്‍നിന്നു മെല്ലെ മാറി പഴയ പണ്ഡിതരുടെ വാക്കുകള്‍ മാത്രം മതി എന്ന സ്ഥിത്യില്‍ ആയിരിക്കുന്നു..!അഖ്‌പ്പോള്‍ നിങ്ങള്ക്ക് ന്യായമായും ഒരു സംശയം വരാം .."അതെങ്ങനെ സുഹൈര്‍ മൌലവി മറഞ്ഞ വഴ്യില്‍ കണ്ണ് കൊണ്ടോ നാവു കൊണ്ടോ ഉപദ്രവം ഉണ്ടാക്കാന്‍ അല്ലാഹുവിനു അല്ലാതെ മനുഷ്യന് കഴിയില്ല എന്ന് പറഞ്ഞിരിക്കെ ഇപ്പൊള്‍ കണ്ണ് കൊണ്ട് മറഞ്ഞ വഴ്യില്‍ ഉപദ്രവം മനുഷ്യനില്‍ നിന്ന് ഉണ്ടാവുന്നതു എങ്ങനെ??""

ഉത്തരം:ഇത് പണ്ട് കാലത്ത് ഇല്ലാത്ത ഹദീസ് ഇപ്പോള്‍ കണ്ടെത്തിയത് കൊണ്ടല്ല..മരിച്ചു പണ്ട് കാലത്ത് ജിന്നുകള്‍ അബൌതികര്‍ ആയിരുന്നു..ഇക്കാലത്ത് ജിന്നുകള്‍ ബൌതികര്‍  ആയിരിക്കുന്നു..ഇനി ജിന്നുകള്‍ വീണ്ടും അഭൌതിക സൃഷ്ടി ആയി മാറിയാല്‍ അന്നേരം തൌഹീദും ശിര്കും മാറി വരും..അപ്പോള്‍ വീണ്ടും നിങ്ങള്ക്ക് സംശയം ഉണ്ടാവാം ജിന്നുകള്‍ കണ്ണേര്‍ ഫലിപ്പിക്കുന്നു എങ്കില്‍ അതിനു ഹദീസില്‍ വല്ല തെളിവും ഉണ്ടോ ? ഉത്തരം ::ഇങ്ങനെ ഒക്കെ ചോദിക്കുന്നത് തികച്ചും അകലാനി ശൈലി ആണ്..ദുര്‍ബലം എന്ന് എല്ലാ പണ്ഡിതരും വിധി എഴുതിയ ഹദീസ് സഹീഹ ദര്ജയില്‍ ഉലപെടുത്തി,നമ്മുടെ മഹാ നേതാവ് അലബാനി ,സ്ത്രീകള്‍ക്ക് ചേലാകര്‍മം ഹലാല്‍ ആക്കിയിട്ടുണ്ട്.പിന്നല്ലേ ബാക്കി...അതുപോലെ ഗളിഫിലെ നമ്മുടെ പണ്ഡിതര്‍ കണ്ണേര്‍ ഫലിപ്പിക്കുന്നത് ജിന്നാണെന്ന് പറഞ്ഞിട്ടുണ്ട്..ജിന്നുകള്‍ ഭൌതിക സൃഷ്ടി ആയിരിക്കെ ഇതൊന്നും മറഞ്ഞ വഴി അല്ല.തികച്ചും തെളിഞ്ഞ മാര്‍ഗം ആണ്..ഗള്‍ഫിലെ പണ്ഡിതര്‍ പറഞ്ഞിട്ടുന്ടെകില്‍ അതിനു എന്തെങ്കിലും അടിസ്ഥാനം കാണും ,ഹദീസ് വേണമെന്ന് നിര്‍ബന്ധം ഇല്ല..പിന്നെ യാ ഇബടള്ള ഉപയോഗിച്ച് ജിന്നുവിളി ശിര്‍ക്ക് അല്ല എന്നതിന് സഹീഹ ഹദീസ് പണ്ഡിതര്‍ കാനിചിട്ടില്ലല്ലോ..

ഇനി ഹുസൈന്‍ സലഫി സുഹൈര്‍ മൌലവിക്കു ദീന്‍ പഠിപ്പിച്ചു കൊടുക്കുക..അദ്ദേഹത്തെ പഴയ കാസറ്റുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുക..എന്തായാലും കണ്നെര്‍ ഇല്ല എന്ന് കരുതി അതിനെതിരെ പ്രാര്‍ത്ഥിക്കാതെ ,കണ്ണേര്‍ ബാധയുടെ ദുരന്ത ഫലം അനുഭവിച്ചു മരിച്ചു പോയ എല്ലാ മുജാഹിദ് സഹോദരങ്ങളോടും നമുക്ക് മാപ്പ് ചോദിക്കാം...!പാവങ്ങള്‍ കണ്നെര്‍ ഇല്ല എന്ന് അവര്‍ മൌലവിമാരുടെ അസത്യ പ്രസംഗം കേട്ട് തെറ്റിദ്ധരിച്ചു...എത്ര എത്ര കന്നെര്‍ ബാധ സഹിച്ചുട്ടുണ്ടാവനം..ഒരു ചികിത്സ പോലും കിട്ടാതെ.....

ഇനി മുതല്‍ എല്ലാ മുജഹിടുകലോടും ഒരപേക്ഷ .! ദയവായി ഹുസൈന്‍ സലഫിയോ മറ്റു സലഫി ക്ലാസികളില്‍ പങ്കെടുക്കുന്ന എല്ലാവരും തന്നെ സദസ്സില്‍ ഇരുന്ന ഉടനെ കന്നെരു തട്ടാതിരിക്കാന്‍ ഉള്ള പ്രാര്‍ത്ഥനകള്‍ ഇതുപോലെ ചൊല്ലുക

ഒന്ന് )നമ്മുടെ പരമ കാരുണികനായ നാഥാ ,കന്നെരു ബാധ്യില്‍നിന്നു സദസ്സില്‍ ഉള്ള എല്ലാവരെയും കാത്തു കൊള്ളേണമേ

രണ്ടു ) സദസ്സിലക്ക് ഇടയ്ക്കിടെ നോക്കുന്ന ഹുസൈന്‍ സലഫിയുടെ കണ്ണില്‍ നിന്ന് ഉണ്ടായേക്കാവുന്ന സകല വിധ ശരര്‍ (കന്നെര്‍) നിന്ന് നമ്മെ കാക്കേണമേ
..
മൂന്ന്)നമ്മുടെ സ്വന്തം കാണു തട്ടി നമ്മുടെ ഭാര്യ കുട്ടികള്‍ എന്നിവരെല്ലാം അനുഭവിചെക്കാവുന്ന കന്നെരു തിക്ത ഫലങ്ങളില്‍നിന്നു അവരെ നീ കാക്കേണമേ..!

ഇനി ചില ചോദ്യങ്ങള്‍ക്ക് കൂടി ഹുസൈന്‍ സലഫി മറുപടി പറയുക

ഒന്ന്)കന്നെരു തട്ടുക മനുഷ്യന് മാത്രമോ?? അതോ കാലികള്‍ക്കും കോഴികള്‍ക്കും തട്ടുമോ??

രണ്ടു)മനുഷ്യന് കണ്ണ് ഉള്ളത് കൊണ്ടല്ലേ കന്നെരു ഉണ്ടാവുന്നത്??അപ്പോള്‍ പശുക്കളുടെ കണ്ണ് കൊണ്ട് നമുക്ക് ഉപദ്രവം ഉണ്ടാവുമോ??പൂച്ചയുടെ കന്നെര്‍ നമ്മെ ബാധിക്കുമോ??അറിഞ്ഞാല്‍ ഇതിനെതിരെയും പ്രര്തിക്കമായിരുന്നു.!

അടിക്കുറിപ്പ് ::കന്നെരിനു ഖുറാനില്‍ നിന്ന് തെളിവ് കൊണ്ട് വരാന്‍ പലരും ശ്രമിച്ചു..പല ആയത്തുകളും പല രീത്യില്‍ വ്യാഖ്യാനിച്ചു നോക്കി..പക്ഷെ ഫലം നാസ്തി..വിവിദ സമൂഹങ്ങളില്‍ കാണപ്പെടുന്ന ഈ പഴഞ്ചന്‍ അന്ധവിശ്വ്സത്തിനു ഖുറാനില്‍ നിന്ന് വ്യക്തമായ തെളിവ് കൊണ്ട് വരാത്ത കാലത്തോളം ,ഒന്നോ രണ്ടോ ഹദീസ് കളുടെ അടിസ്ഥാനത്തില്‍ ഈ അന്ധവിശ്വസം യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസമായി ഉരുത്തിരിഞ്ഞു വരിക സാധ്യമല്ല..പ്രത്യേകിച്ചും ഖുര്‍ആന്‍ 4:51 നു അതില്‍ ജിബ്ത് എന്ന് പറഞ്ഞാല്‍ അത് കന്നെരും സിഹൃം ആണെന്ന് പറഞ്ഞ പണ്ഡിതരും മുഫസ്സിരുകളും ഉണ്ടായിരിക്കെ..

Tuesday, January 1, 2013

സ്ത്രീകള്‍ക്ക് ഉള്ള ചേലാകര്‍മം സുന്നത് ആക്കി മാറ്റുന്ന വ്യാജ സലഫികള്‍ :ഈ വ്യാജ സുന്നത് നിര്‍മിക്കാന്‍ ദുര്‍ബല ഹദീസിനെ സഹീഹ പദവിയിലേക്ക് ഉയര്‍ത്താന്‍ അല്‍ബാനി നടത്തിയ ഗൂഡ ശ്രമങ്ങളും, ഇവയെല്ലാം പ്രചരിപ്പിക്കുന്ന സുബൈര്‍ മങ്കടയുടെ പ്രസ്ഥാനവും അവര്‍ക്ക് അവിശുദ്ധ പിന്തുണ നല്‍കുന്ന സകരിയ ടീമിന്റെ തന്ത്രങ്ങളും .

കേരളക്കരയില്‍ അപരിചിതമായ ഈ പ്രാകൃത ആചാരത്തെ കുറിച്ച് നമുക്ക് ചില വീടിയോകളിലൂടെയും ചിത്രങ്ങളിലൂടെയും അടുത്തറിയാം .ഇന്ത്യയില്‍ രഹസ്യമായി ഇത് നിര്‍വഹിക്കുന്ന ബോരി മുസ്ലിങ്ങള്‍(ദാവൂദി ബോഹ്ര മുസ്ലിംസ്) ഉള്ളത് ഒരു യാതാര്‍ത്യം ആണ്..അവരും ഒരു ദുര്‍ബല ഹദീസിനെയാണ് അടിസ്തനമാക്കുന്നത്..ഹദീസിനെറെ ഉള്ളിലേക്ക് കടക്കുന്നതിനു മുന്‍പ് നമുക്ക് ഈ അനാചാരം എന്താണു എന്ന് അറിയാന്‍ താഴെ ഉള്ള വീഡിയോകള്‍ കാണുക..ഈജിപ്ത് ,സുഡാന്‍ മുതലായ മുസ്ലിം രാജ്യങ്ങളില്‍ ആണ് ഇത് ഏറെയും കാണപ്പെടുന്നത്..

സ്ത്രീകള്‍ക്ക് നോര്‍മല്‍ സെക്സ് ആസ്വദിക്കാന്‍ കഴിയാതെ ആവുകയും മാനസികവും ശാരീരികവും ആയ ഒട്ടനവധി ബുധുമുട്ടുകള്‍ ഉണ്ടാക്കുന്ന ഒരു ആചാരം ആയിട്ടാണ് ലോകാരോഗ്യ സംഘടന ഇതിനെ വിലയിരുത്തുന്നത്..


.



ഇത്തരം കടുത്ത അനാച്ചരങ്ങള്‍ക്ക് എതിരെ ജീവിതം ഉഴിഞ്ഞു വെച്ച പണ്ഡിതനാണ് ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തി അലി ജുമാ ,ഇദ്ദേഹം സലഫി അല്ലെങ്കിലും ഇദ്ദേഹം ഈ മേകഹലയില്‍ അതായത് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഇദ്ദേഹം ആഫ്രികന്‍ രാജ്യങ്ങളില്‍ നടത്തിയ സേവനം ശ്ലാഘനീയം ആണ്..ഇദ്ദേഹം ടാര്‍ഗറ്റ് എന്ന സങ്ങടനക്ക് പിന്തുണ നല്‍കുന്നത് കാണുക .ഇദ്ദേഹത്തിന്റെ ശ്രമം മൂലം പല മുസ്ലിം രാജ്യങ്ങളും
ഇത് നിരോധിച്ചു കഴിഞ്ഞു.


ഈ അനചാരത്തിന്ഹ എതിരെ നിരവധി ഫത്വകള്‍ ഇദ്ദേഹം ഇറക്കിയിട്ടുണ്ട്.ഇത് ഹറാം ആണെന്ന് പറഞ്ഞുകൊണ്ട്..അദ്ദേഹത്തിന്റെ ഒരു ഫത്വ കാണുക In the name of God the all merciful The international conference of scholars concerning a ban on abuse of the female body was held on 1st and 2nd Du al-Qi’dah 1427 of the Hijri, corresponding to the 22nd and 23rd November 2006, in the conference facilities at Al-Azhar University. An array of research work was presented. Once scientists, Islamic scholars, experts and activists from civil rights organisations in Egypt, Europe and Africa had been heard, the following recommendations were issued: God gave people dignity. In the Qur’an God says: “We have dignified the sons of Adam”. Therefore, God forbids any harm coming to man, irrespective of social status and gender. Genital circumcision is a deplorable, inherited custom, which is practiced in some societies and is copied by some Muslims in several countries. There are no written grounds for this custom in the Qur’an with regard to an authentic tradition of the Prophet. The female genital circumcision practiced today harms women psychologically and physically. Therefore, the practice must be stopped in support of one of the highest values of Islam, namely to do no harm to another – in accordance with the commandment of the Prophet Mohammed “Accept no harm and do no harm to another”. Moreover, this is seen as punishable aggression against humankind. The conference calls on Muslims to end this deplorable custom in accordance with the teachings of Islam, which forbid injuring another in any form. The participants of the conference also called on international and religious institutions and establishments to concentrate their efforts on educating and instructing the population. This concerns particularly the basic rules of hygienic and medicine, which must be maintained for women so that this deplorable custom is no longer practiced. The conference reminds the educational establishments and the media that they have an implicit duty to educate about the harm this custom brings and its devastating consequences for society. This will contribute to stopping the custom of mutilating the female body. The conference calls on the legislative organs to pass a law, which bans the practice of this gruesome custom and declares it a crime, irrespective of whether this concerns the perpetrator or the initiator. Furthermore, the conference calls on international institutions and organisations to provide help in all regions where this gruesome custom is practiced, which will contribute to its elimination. Signature: Professor Ali Gom’a Grand Mufti of Egypt 24/11/2006

 യാ ഇബാടല്ല അയീനോന്നീ എന്നാ ദുര്‍ബല ഹദീസ് പോലെ ആണ് ഇതെപ്പറ്റി ഉള്ള ഒരു കള്ളാ ഹദീസ് ഉള്ളതു. അതിങ്ങനെ "One narration states that "a woman used to perform circumcision in Medina. Muhammad said to her, 'Do not cut severely as that is better for a woman and more desirable for a husband.'"[20]Abu Dawood..അബുടവൂദ് റിപ്പോര്‍ട്ട്‌ ചെയ്ത് ഈ ഹദീസ് പറയുന്നത് എന്തെന്നാല്‍ പ്രവാചകന്‍ പറഞ്ഞുവത്രെ .."ഇങ്ങനെ പെണ്ണുങ്ങള്‍ ചേലാകര്‍മം ചെയ്യുമ്പോള്‍ കൂടുതല്‍ മുറിക്കണ്ട,കുറച്ചു മുറിച്ചാല്‍ മതി, കാരണം അത് ആണിന് കൂടുതല്‍ സുഖ നല്‍കും പക്ഷെ പെണ്ണിന് കൂടുതല്‍ വേദനാജനകം ആയിരിക്കും.. ആണിന് കൂടുതല്‍ സുഖം ആകുന്നതു എങ്ങനെ എന്നതരിയില്ല.പക്ഷെ ഈ ഹദീസ് തികച്ചും കള്ളാ ഹദീസ് ആണ്..ഇതിനെ സഹീഹു പദവിയിലേക്ക് ഉയര്‍ത്തിയാല്‍ ഈ അനാചാരം സലഫികള്‍ക്ക് ഇടയില്‍ തിരിച്ചു കൊണ്ട് വരാം എന്ന് കരുതിയ അലബാനി ഇതിനെ സഹീഹു പട്ടികയില്‍ ഉലപെടുത്തി !! എന്ത് മാനദണ്ഡം ഉപയോഗിച്ച ആണ് ഇത് ചെയ്തത് എന്ന് ഞാന്‍ പലരുടെയും അടുത്ത് അന്വേഷിച്ചു..അപ്പോള്‍ കുവറ്റില്‍ ജോലി ചെയ്യുന്ന ഉസൂളില്‍ ഡിഗ്രി എടുത്ത ബഷീര്‍ സലഫിയെ പരിചയപ്പെട്ടു..അദ്ദേഹം കെ എന്‍ എമ്മില്‍ ആയിരുന്നുവത്രേ..പിന്നീട് സംഘടന വിരോധി മങ്ങടനയില്‍ ചേര്‍ന്ന്..അദ്ദേഹത്തോട് ഇത് ചോദിച്ചപ്പോള്‍ രാവികളുടെ ന്യൂനതകള്‍ കുറവേ കാരണം ആണ് അലബാനി ഇത് സഹേഹ് ആക്കാന്‍ ഉള്ള കാരണം എന്ന് പറഞ്ഞു..ആ രാവികളും ,അവരുടെ ന്യൂനതാകളും കാണിക്കൂ എന്നിട്ട് ന്യൂനാത കുറവോ കൂടുതലോ എന്ന് നോക്കണം എന്നി ഞാന്‍ പറഞ്ഞു..അതിനു അദ്ദേഹം തയാര്‍ ആകാതെ പെട്ടെന്ന് പിന്മാരിക്ക്ളഞ്ഞു.കാരണം അലബാനി സ്വന്തം യുക്തി അനുസരിച്ചാണ് ഇതിനെ സഹീഹ ആക്കിയത്..ന്യായമായ മാര്‍ഗം അല്ല. ഇന്ത്യന്‍ കശ്മീര്‍ ,പാക്ക് അധിനിവേശ കഷ്മിരെ എന്നിവടങ്ങളിലെ മുസ്ലിങ്ങളില്‍ ശകതമായ് സ്വാധീനം ചെലുത്തുന്ന വ്യാജ സലഫികള്‍ ഇവര്‍ ആണ്. അങ്ങനെ ഉള്ള ഒരു മാന്യദേഹം സ്ത്രീകള്‍ക്ക് ഉള്ള ചേലാകര്‍മം സുന്നത് ആയി വിശ്വസിക്കുന്നത് കാണുക..ഈ ഘട്ടത്തില്‍ ഇവര്‍ ഇത് സുനത് മാത്രവും ,അടുത്ത ഘട്ടത്തില്‍ ഈ സുന്നതു വ്യപകമായി നടപ്പില്‍ക്കാനും ഉള്ള പദ്ധത്യില്‍ ആണ് ഇവര്‍..




..കുവറ്റിലെ ഈ ബഷീര്‍ സലഫിക്ക് ഒരു ബ്ലോഗ്‌ ഉണ്ടായിരുന്നു..ആ ബ്ലോഗില്‍ ചില രഹസ്യ വിവരങ്ങള്‍ ഉണ്ടായിരുന്നു..അതായത് കേളത്തിലെ സലഫി പ്രസ്ഥാനം തെറ്റ് വഴികേടില്‍ ആണ് എന്ന് ഫത്വ അവര്‍ സമ്പതിച്ചതിന്റെ കഥ !!മാത്രമല്ല യെമനിലെ അവരുടെ ആസ്ഥാന വിശേഷങ്ങളും നിലമ്പൂരിലെ ദര്സു വിശേഷങ്ങളും ആ ബ്ലോഗില്‍ ഉണ്ടായിരുന്നു... ആ ഫത്വക്ക് ശേഷം ആണ് സുബൈര്‍ സാഹിബ് നിലമ്പൂരില്‍ ദര്സ് തുടങ്ങുകയും ,ആ ദര്സിനെ അനുകൂലികളായ വ്യാജ സലഫികള്‍ യെമനില്‍ നിന്ന് സഹായ സഹകരണം നല്‍കുന്നതും..ഞാന്‍ ഈ ബ്ലോഗ്‌ നോക്കാന്‍ തുടങ്ങിയ രണ്ടു ദിവസങ്ങള്‍ക്കു അകം ബ്ലോഗ്‌ പ്രൈവറ്റ് ബ്ലോഗ്‌ ആയി മാറുകയും എനിക്ക് നോക്കാന്‍ പറ്റാത്ത രീത്യിലേക്ക് മാറ്റുകയും ചെയ്തു..ഇ ബഷീര്‍ സലഫി തന്നെ ആയിരിക്കണം ജിന്നോരി മാസിക കളില്‍ ഇപ്പോള്‍ എഴുതുന്ന വ്യക്തി..നോക്കുക ഈ പ്രസ്ഥാനം എത്ത്ര ശക്തമായി സകരിയ ടീമിന് പിന്തുണ നല്‍കുന്നത് എന്ന്..ആര്‍ എസ എസ കാര്‍ ബി ജെ പിക്ക് നല്‍കുന്ന പിന്തുണ പോലെ ആണിത്..പിന്നീട് ബഷേര്‍ സലഫി എന്നെ ഫ്രെണ്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും ,ഇപ്പോള്‍ ഫസിബൂക് തന്നെ ഇല്ല എന്ന് തോന്നുന്നു.കുവൈറ്റില്‍ ജിന്നോരികള്‍ക്ക് ആണല്ലോ മുന്‍‌തൂക്കം.!. ഈ കാര്യങ്ങളുടെ കാണാപ്പുറങ്ങള്‍ വെളിച്ചത് കൊണ്ട് വരുന്ന ഒരു പോസ്റ്റ്‌ ആണ് റിയാസ് മോന്‍ എന്നാ വ്യക്തി ഇട്ട പോസ്റ്റ്‌ അതിങ്ങനെ വായിക്കുക.. {{<< ദമ്മാജില്‍ നിന്നു മുജാഹിദ് സെന്ററിലേക്കൊരു അത്തിക്കാട് എക്‌സ്പ്രസ് ടി റിയാസ് മോന്‍ എന്താണ് മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിക്കുന്നത് എന്ന അന്വേഷണങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ നിന്നുള്ള നാഷനല്‍ പബ്ലിക് റേഡിയോവില്‍ യമനില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെടുകയുണ്ടായി. 2012 ഫെബ്രുവരി 1ന് തിയോ പാഡ്‌നോസ് എഴുതിയ കുറിപ്പാണ് കേരളത്തിലെ സലഫികള്‍ക്കിടയിലെ അത്തിക്കാട് മോഡലിന്റെ യമനീ ആസ്ഥാന വിശേഷങ്ങള്‍ പങ്കു വെക്കുന്നത്. കൗതുകരമായി തോന്നാം, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ ഒരു വിഭാഗം നടത്തുന്ന പുത്തന്‍രീതികള്‍ എല്ലാം അനുവര്‍ത്തിക്കുന്ന ഒരു കൂട്ടര്‍ യമനിലെ ദമ്മാജില്‍ ഉണ്ടത്രേ. യമനിന്റെ വടക്കന്‍ ഭാഗത്തുള്ള താഴ്‌വരയാണ് ദമ്മാജ്. ആഗോളതലത്തിലെ യാഥാസ്ഥിതിക സലഫികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രം. 1980കളിലാണ് മക്കയിലുണ്ടായ ചില സംഭവ വികാസങ്ങളുടോള്ള പ്രതികരണമായി ദമ്മാജിലെ ദാറുല്‍ ഹദീസ് എന്ന കേന്ദ്രം പൊടുന്നനെ വളര്‍ന്നു തുടങ്ങിയതത്രേ. 1979ല്‍ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ അക്രമമുണ്ടായി. പള്ളിയില്‍ കയറിയ അക്രമികളെ കൊല്ലുകയോ, പിന്നീട് വധശിക്ഷക്ക് വിധേയമാക്കുകയോ ചെയ്തു. എന്നാല്‍ അക്രമത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ഒരാളെ ജയിലിലടച്ചു. ഇസ്‌ലാമിക് പ്രൊഫസറായിരുന്ന ശൈഖ് മുഖ്ബില്‍ ബിന്‍ ഹാദി അല്‍ വാദിയായിരുന്നു അത്. മോചിതനായ അദ്ദേഹം ജന്മനാട്ടിലേക്ക് തിരിച്ചു. വടക്കന്‍ യെമനില്‍ ദമ്മാജ് വളരുന്നത് അങ്ങനെയാണ്. ദമ്മാജിന്റെ സാമ്പത്തിക ഉറവിടം അജ്ഞാതമാണ്. 2001ല്‍ ശൈഖ് മുഖ്ബിലിന്റെ മരണത്തോടെ പുതിയ ശൈഖ് അവിടെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ അനുവദിക്കുകയുണ്ടായി. യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നും ഒരു പോലെ വിദ്യാര്‍ഥികള്‍ ഒഴുകുന്ന ഇവിടെ വിദ്യാര്‍ഥികള്‍ താമസിച്ചാണ് പഠിക്കുന്നത്. ദമ്മാജിലെ വിദ്യാര്‍ഥികള്‍ അല്ലെങ്കിലും വിദ്യാര്‍ഥികളുടെ ഭാര്യമാരും പെണ്‍മക്കളുമെല്ലാം ദമ്മാജില്‍ തന്നെ താമസിക്കുന്നവരാണ്. പലര്‍ക്കും നാല് ഭാര്യമാര്‍ ഉണ്ട്. യൂറോപ്യര്‍ അടക്കമുള്ളവര്‍ ഇവിടെ ബഹുഭാര്യത്വമാണ് സ്വീകരിക്കുന്നത്. ലോകത്താകമാനം ഇസ്‌ലാം മായം ചേര്‍ക്കപ്പെടുകയും, നേര്‍പ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ദമ്മാജില്‍ പ്രവാചക കാലത്തെ വിശുദ്ധിയോടെ ഇസ്‌ലാം ലഭ്യമാണെന്ന പ്രചാരമാണ് യെമനിലേക്ക് ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ ആശ്രയിക്കുന്നതത്രേ. (കടപ്പാട്: നാഷനല്‍ പബ്ലിക് റേഡിയോ) 2000 ഡിസംബര്‍ 17ന് ന്യൂയോര്‍ക്ക് ടൈംസില്‍ ദമ്മാജുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. (വണ്‍ ശൈഖ്‌സ് മിഷന്‍: ടു ടീച്ച് ദ യംങ് ടു ഡിസ്‌പൈസ് വെസ്റ്റേണ്‍ കള്‍ച്ചര്‍) ശൈഖ് മുഖ്ബില്‍ ജീവിച്ചിരിക്കുന്ന കാലത്തായിരുന്നു അത്. ഉസാമ ബിന്‍ ലാദനും, ശൈഖ് മുഖ്ബിലും തമ്മില്‍ ബന്ധമുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഈ റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. അന്നത്തെ ദമ്മാജിലെ ദാറുല്‍ ഹദീസില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ ആയിരുന്നു ദമ്മാജില്‍ ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷം നീളുന്ന പഠനമാണ് ദമ്മാജില്‍ നടക്കുന്നതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പത്ത് പതിനഞ്ച് വര്‍ഷം വരെ ദമ്മാജില്‍ ജീവിക്കാന്‍ അവസരമുണ്ടായിരുന്നു. ടെലിവിഷന്‍, ദിനപത്രം, മ്യൂസിക്, വിദ്യാഭ്യാസം (ദമ്മാജില്‍ നല്കുന്നതിനപ്പുറം) എന്നിവ ശൈഖ് മുഖ്ബില്‍ അനുവദിച്ചിരുന്നില്ല. ഫോട്ടോഗ്രാഫിയും അക്കാലത്ത് ഹറാമായിരുന്നു. ജനാധിപത്യം, ബഹുസ്വരത, സഹിഷ്ണുത, വോട്ടെടുപ്പ് എന്നിവയെ എതിര്‍ത്തു. 1979ലെ ഹറം അക്രമണവുമായി ബന്ധപ്പെട്ട് ശൈഖ് മുഖ്ബില്‍ മൂന്ന് മാസം ജയിലിലായിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ശൈഖ് മുഖ്ബിലിന്റെ മരണത്തിനു ശേഷം പുതിയ ശൈഖ് നടത്തിയ പരിഷ്‌കാരങ്ങളാണ് ദമ്മാജിലേക്ക് ശിഷ്യന്‍മാര്‍ക്ക് ഭാര്യമാരെയും, പെണ്‍മക്കളെയും കൊണ്ട് വരാന്‍ അനുമതി നല്കിയത്. ആദ്യം സ്ത്രീകളെ അനുവദിക്കാത്ത ഈ വത്തിക്കാന്‍ മോഡല്‍ കൂടാരത്തിന് ഇസ്‌ലാമിക സമൂഹത്തില്‍ മുന്‍ മാതൃകകള്‍ ഇല്ല. എന്നാല്‍ പിന്നെ തീരുമാനം മാറ്റുമ്പോള്‍ പെണ്ണിന്റെ എണ്ണം ഒന്നാക്കുന്നതെന്തിന്? അങ്ങനെയാണ് നാലിലെത്തിയത്. മുഖ്ബിലിന്റെ മരണത്തിന് മുമ്പ് വൈദ്യുതി പോലും എത്താത്ത ദമ്മാജ് പിന്നീട് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉള്ള ദമ്മാജായി പരിവര്‍ത്തിക്കപ്പെട്ടു. യൂട്യൂബിലും, സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ദമ്മാജില്‍ നിന്നുള്ള പോസ്റ്റുകള്‍ ലഭ്യമായി. അച്ചടിമാധ്യമങ്ങള്‍ പോലും ഹറാമായിരുന്നവര്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ അനുവദനീയമാകുന്നതിന്റെ യുക്തി ആരും ചോദിച്ചില്ല. (ബുദ്ധി ഉപയോഗിക്കരുതെന്നാണ് പ്രമാണം). ഞാന്‍ നുജൂദ്, വയസ്സ് 10 വിവാഹമോചിത എന്ന യെമനീ നോവല്‍ ഈയിടെ ലോകശ്രദ്ധയില്‍ വന്നിരുന്നുവല്ലോ. വടക്കുപടിഞ്ഞാറന്‍ യെമനില്‍ നിന്നുള്ള നുജൂദ് അലിയുടെ നോവല്‍ കേരളത്തില്‍ ഈയിടെ ചര്‍ച്ചയാകുകയുണ്ടായി. പെണ്‍കുട്ടികളുടെ ശൈശവ വിവാഹങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അത്. അങ്ങ് ദൂരെ യെമനില്‍ സംഭവിക്കുന്നതും, കേരളത്തിലെ സി ഡി ടവര്‍ കെ എന്‍ എമ്മിലെ ആഭ്യന്തര തര്‍ക്കങ്ങളും തമ്മില്‍ എന്തു ബന്ധം എന്ന് ചോദിക്കുന്നുണ്ടാകും. കേരളത്തില്‍ നിന്നും ചില യുവാക്കള്‍ യമനിലേക്ക് പാലായനം ചെയ്തതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. മതത്തോടുള്ള സ്‌നേഹം മൂത്ത് യെമനിലേക്ക് പോകുന്നവരെ കണ്ട് ചിലര്‍ മൂക്കത്ത് വിരല്‍ വെച്ചു. മതത്തില്‍ പുതിയ തീര്‍ഥാടനങ്ങള്‍ ഉണ്ടാകുകയും അതിന് സലഫിയ്യത്ത് എന്ന് വിളിക്കുകയും ചെയ്തു. യെമന്‍ യാത്രകള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ അവസാനിച്ചിരിക്കുകയാണ്. യെമനില്‍ ശൈഖ് മുഖ്ബില്‍ ബിന്‍ ഹാദീ അല്‍ വാദി (1933 -2001)വളര്‍ത്തിയെടുത്ത ഇസ്‌ലാമിക ഗ്രാമം ഉണ്ടെന്നും, ഈമാനുമായി ചേര്‍ത്തിപ്പറഞ്ഞ യെമനില്‍ ചെന്ന് അറിവ് സമ്പാദിക്കണമെന്നും പ്രചരിപ്പിച്ചു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് 1990കളുടെ മധ്യത്തോടെ സലഫിസം ഇറക്കുമതി ചെയ്ത സുബൈര്‍ മങ്കടയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സുബൈര്‍ ഇപ്പോള്‍ നിലമ്പൂരിനടുത്ത അത്തിക്കാടെന്ന ഉള്‍നാട്ടില്‍ സ്വന്തം ഗ്രാമം ഉണ്ടാക്കി യിരിക്കുകയാണ്. ദമ്മാജിന്റെ അത്തിക്കാട് എഡിഷന്‍. ആ വിഭാഗത്തിന്റെ പ്രഭാഷണങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. യെമനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ മദീനയിലേക്കുള്ള പലായനമാണ് പുണ്യമെന്ന പുതിയ വാദമാണ് സുബൈര്‍ ഉയര്‍ത്തുന്നത്. മദീനയിലേക്ക് വിശ്വാസികള്‍ ഒന്നടങ്കം കുടിയേറണമെന്ന് പ്രവാചകന്‍ ആഹ്വാനം ചെയ്തിട്ടുണ്ടോ, മുസ്‌ലിം ലോകം ഒന്നടങ്കം മദീനയിലേക്ക് കുടിയേറിപാര്‍ക്കാന്‍ തീരുമാനിച്ചാല്‍ അത് പ്രായോഗികമാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സുബൈര്‍ മങ്കടക്ക് ഒറ്റ മറുപടിയാണുള്ളത്. ബുദ്ധി ഉപയോഗിക്കരുത്. ഇസ്‌ലാമിന്റെ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ ബാധ്യതയുള്ളവര്‍ ഇങ്ങനെ ഏതെങ്കിലും കേന്ദ്രങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നതിന്റെ യുക്തിയെ കുറിച്ച് ചോദിക്കരുതെന്ന്. ഉത്തരം പറയാന്‍ അത്തിക്കാട്ടുള്ളയാള്‍ക്ക് യാതൊരു ബാധ്യതയുമില്ല. അങ്ങേരൊട്ട് പോകുകയുമില്ല. കേരളത്തിലെ മുസ്‌ലിം നവോഥാന പ്രസ്ഥാനത്തില്‍ അനാവശ്യ ചര്‍ച്ചകളും, ആഭ്യന്തര തര്‍ക്കങ്ങളും ഉണ്ടാക്കുകയെന്ന ദൗത്യമാണല്ലോ അദ്ദേഹം സ്വയം ഏറ്റെടുത്തിരിക്കുന്നത്. അത്തിക്കാട്ടൊരു പ്രൈമറി സ്‌കൂളുണ്ട്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും അവിടെ വെവ്വേറെ ക്ലാസുകളാണ്. ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് അധ്യാപകന്‍ ഉള്ളത്. പെണ്‍കുട്ടികള്‍ മറ്റൊരു മുറിയിലാണ്. ആണ്‍കുട്ടികളുടെ ക്ലാസിലെ ബ്ലാക്‌ബോര്‍ഡ് വീഡിയോക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. അത് ലൈവായി പെണ്‍കുട്ടികളുടെ ക്ലാസില്‍ പ്രദര്‍ശിപ്പിക്കും. പെണ്‍കുട്ടികള്‍ക്കുള്ള ക്ലാസ് അതാണ്. കേരളത്തിലെ സാമൂഹ്യനവോഥാനം വളര്‍ത്തിയെടുത്ത മുഴുവന്‍ ഈടുവെപ്പുകളെയും എതിര്‍ക്കുന്ന ഈ നിലപാടിനൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊന്ന് കൂടിയുണ്ട്. അത്തിക്കാട്ടെ ആത്മീയഗുരു ഇപ്പോളും സര്‍ക്കാര്‍ സ്‌കൂളില്‍ മിക്‌സഡ് ക്ലാസ്‌റൂമില്‍ മടിയേതുമില്ലാതെ ജോലി ചെയ്യുന്നുണ്ട്. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം!. പണത്തിന് മീതെ ആദര്‍ശവും പറക്കില്ല. തികച്ചും അരാഷ്ട്രീയവും, അരാജകവുമായ ഈ ചിന്താധാരയുടെ അടിസ്ഥാനം എന്താണ്? സലഫിയ്യത്ത് എന്ന് ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ നിലപാടുകളെ ആരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. യമനിലെ ദമ്മാജെന്ന ശൈഖ് മുഖ്ബിലിന്റെ ഗ്രാമത്തില്‍ നിന്ന് അത്തിക്കാട്ടേക്കെത്തുന്ന നവോഥാന വിരുദ്ധ ആശയങ്ങള്‍ ആദ്യം സുബൈറിന്റെ പ്രസംഗങ്ങളില്‍ പ്രത്യക്ഷപ്പെടുകയും, പിന്നീട് സകരിയ്യ സ്വലാഹിയും സംഘവും സംഘടനാ വേദികളില്‍ ആവര്‍ത്തിച്ച് പ്രസംഗിക്കുകയും ചെയ്യുമ്പോള്‍ മുജാഹിദ് പ്രസ്ഥാനം ആര്‍ക്കു വേണ്ടിയാണ്, എന്തിനു വേണ്ടിയാണ് ഭിന്നിപ്പിച്ചത് എന്നതിന് കൂടുതല്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കുകയാണ്. ഇസ്‌ലാഹിയ്യ ഈസ് നോട്ട് സലഫിയ്യ എന്ന സുബൈര്‍ മങ്കടയുടെ പ്രഭാഷണങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജിന്ന്, സിഹ്‌റ്, പിശാച്, കണ്ണേറുകളെ ന്യായീകരിക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേട്ടതിന് ശേഷം ഇതേ വാദം ഉന്നയിക്കുന്ന വിവാദ പണ്ഡിതരുടെ പ്രസംഗങ്ങള്‍ കൂടി കേള്‍ക്കുക. ഒരേ വാദങ്ങളാണ് ഉന്നയിക്കുന്നത്. ഇസ്‌ലാഹീ പ്രസ്ഥാനം തന്നെ തെറ്റാണെന്നും മുസ്‌ലിംകള്‍ സംഘടിക്കേണ്ടതില്ലെന്നും വാദിക്കുന്ന പ്രഭാഷണങ്ങള്‍. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രബോധനം നടത്തിയതും, സാമൂഹ്യനവോഥാനത്തിന് മുന്നിട്ടിറങ്ങിയതും ആദ്യകാല മുജാഹിദ് നേതാക്കള്‍ക്ക് സംഭവിച്ച അപചയമായി വിലയിരുത്തുന്നുണ്ട്. ജമാലുദ്ദീന്‍ അഫ്ഗാനിയെയും, മുഹമ്മദ് അബ്ദുവിനെയും, സയ്യിദ് റശീദ് രിദയെയും അംഗീകരിച്ചതാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് പറ്റിയം അബദ്ധമെന്നും, ആഗോളാടിസ്ഥാനത്തില്‍ തന്നെ നവോഥാന പ്രസ്ഥാനങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ രൂപപ്പെടുത്തിയത് അവരാണെന്നും, അത് തെറ്റായിരുന്നുവെന്നും അത്തിക്കാട്ടുസ്താദ് സമര്‍ഥിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സുബൈര്‍ മങ്കട മുജാഹിദ് പ്രസ്ഥാനത്തില്‍ ആദര്‍ശവ്യതിയാനം ഉന്നയിച്ചത് എന്തിനായിരുന്നു? ഉത്തരം ലളിതമാണ്, മുജാഹിദ് പ്രസ്ഥാനത്തില്‍ ആഭ്യന്തരസംഘര്‍ഷങ്ങള്‍ ഉണ്ടാക്കി ഇസ്‌ലാഹി പ്രസ്ഥാനത്തെ തകര്‍ക്കുകയും, അതിന്റെ പ്രവര്‍ത്തകരെ സലഫിയത്ത് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിന്താരഹിതമായ ആധുനികജാഹിലിയ്യത്തിലേക്ക് ക്ഷണിക്കുയും ആയിരുന്നു ലക്ഷ്യം. ആ ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പിന്നീട് നടന്നത് എ പി വിഭാഗം മുജാഹിദ് പ്രസ്ഥാനത്തിന് ഉള്ളിലായിരുന്നു. സംഘടനയെ ആന്തരികസംഘര്‍ഷങ്ങളിലേക്ക് തള്ളിവിടാനും, അപ്രസക്തമാക്കാനും നടത്തുന്ന നീക്കങ്ങള്‍ എ പി മുജാഹിദ് പാളയത്തില്‍ ഉയര്‍ത്തിയ വന്‍കലാപത്തിലും മുജാഹിദ് പ്രസ്ഥാനത്തെ ഭിന്നിപ്പിച്ച അതേ ലക്ഷ്യമാണ് ഉള്ളത്. ഇസ്‌ലാഹും, ഇജ്തിഹാദും കുഴിച്ചുമൂടി പ്രായോഗികവത്കരിക്കാനാവാത്ത, വിവേകമതികള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത മന്‍ഹജ് അവിടെ വളര്‍ത്തിയെടുക്കുക എന്നതാണത്. ആ ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.}}>>


 ഇത്തരം കള്ളാ ഹദീസുകളെ നല്ല ഹദീസുകള്‍ ആക്കി മാറ്റി പ്രാകൃത ആചാരങ്ങളെ ഇസ്ലാമിക വല്കരിക്കുന്ന അതെ ശക്തികള്‍ തന്നെ ആണ് "യാ ഇബടള്ള എന്ന ദുര്‍ബല്‍ ഹദീസിനെയും വിടാതെ പിന്തുടര്‍ന്ന് സമൂഹത്തില്‍ ചിദ്രത വളര്‍ത്താന്‍ ശ്രമിക്കുന്നത്..ലോകടിസ്തനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ പല രാജ്യങ്ങളിലും സലഫി പ്രസ്ഥാനത്തിന്റെ മുഖചായ മാറ്റുകയും ,സലഫി പ്രസ്ഥാനം എന്നാല്‍ പിന്ത്രിപ്പന്‍ ,അന്ധവിശ്വാസി സമൂഹം എന്ന നിലയിലേക്ക് തെട്ട്ധരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.. എന്നാല്‍ പരിശുദ്ധ ഖുറാനും യഥാര്‍ത്ഥ തിരു സുന്നത്തുകളും കാണിക്കുന്ന പാത ഇതില്‍നിന്നു വ്യത്യസ്തമാണ്.. (തുടരും )