Friday, August 12, 2016

പ്രവചക തിരുമേനിയുടെ പിതൃവ്യന്‍ അബുതലിബ് കലിമ ചൊല്ലാതെ കാഫിറായി മരണമടഞ്ഞോ ? ചരിത്രം ഒരു പുനരന്വേഷണം .


നബിയെ കൂടുതല്‍ സ്നേഹിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കയും ചെയ്ത എളാപ ഹിദായത്ത് കിട്ടാതെ കഫിറായി മരിച്ചു പോയി എന്നാണ് നമ്മള്‍ ഇതുവരെ മനസ്സിലാക്കിയ ചരിത്രം. എന്നാല്‍ ഈ ചരിത്രം സത്യമാണോ ? അല്ല എന്നാണ് എല്ലാ കിത്താബുകളും സമഗ്രമായി പരിശോദിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് . അബുതലിബ് കലിമ ചൊല്ലി മുസ്ലിമായി മരിച്ചു പോയി എന്നാണ് യഥാര്‍ത്ഥ ചരിത്രം .
കാഫിറായി മരിച്ചു പോയി എന്ന് പറയുന്നവരുടെ തെളിവുകള്‍ നമുക്ക് ഓരോന്നായി പരിശോധിച്ച് നോക്കാം
അബുതലിബ്നെ കുറിച്ചുള്ള ചരിത്രം പല തഫ്സീരുകളില്‍ എഴുതിയിട്ടുണ്ട്.പക്ഷെ തബരിയുടെ ഈവിഷയത്തില്‍ ഉള്ള ഉദ്ധരണി ആണ് പല തഫ്സീരുകളും കൊടുത്തിട്ടുള്ളത്

താരീക് തബരി വാള്യം 7 പേജ് നമ്പര്‍ 100
തഫ്സീര്‍ ഇബ്ന്‍ കസീര്‍ വാള്യം 2 പേജ് നമ്പര്‍ 127
തഫ്സീര്‍ കഷഫ് വാള്യം 1 പേജ് നമ്പര്‍ 448
തഫ്സീര്‍ ഖുര്‍തുബി വാള്യം 1 പേജ് നമ്പര്‍ 406
ടാബകത് ഇബ്നു സാദ് വാള്യം 2 പേജ് നമ്പര്‍ 105
മുകളില്‍ പറഞ്ഞ തഫ്സീരുകളില്‍ ഉള്ളത് ഇങ്ങനെ ആണ്
സൂരത് ആന്‍ആമിലെ 26 വചനം അബു താലിബിനെ കുറിച്ച് ഇറങ്ങി ,
അബുതലിബ് മുഹമ്മദ്‌ നബിയെ കാഫിറുകളില്‍നിന്നു രക്ഷിക്കുമായിരുന്നു പക്ഷെ ഒരിക്കലും കലിമ ചൊല്ലിയിരുന്നില്ല .!
ഖുര്‍ആന്‍ വചനം (6:26)
وَهُمْ يَنْهَوْنَ عَنْهُ وَيَنْأَوْنَ عَنْهُ ۖ وَإِن يُهْلِكُونَإِلَّا أَنفُسَهُمْ وَمَا يَشْعُرُونَ ﴿۲٦
അവര്‍ അതിനെക്കുറിച്ചു (മറ്റുള്ളവരെ) വിരോധിക്കുകയും, അതില്‍ നിന്ന്‌ അവര്‍ അകലുകയും ചെയ്യും. (വാസ്‌തവത്തില്‍) അവര്‍ തങ്ങളെത്തന്നെയല്ലാതെ നാശത്തിലാക്കുന്നില്ല; അവര്‍ക്ക്‌ ബോധം വരുന്നില്ലതാനും.
ഇതിന്റെ തബരി പറഞ്ഞ സനാദ് നമുക്ക് നോക്കാം
തബരിയോടു ഈ കഥ സുഫിയനി സൂഫി പറഞ്ഞു
സുഫിയാന്‍ സൂഫിയോടു ഹബീബ് ഇബ്നു അബു സാബിത് പറഞ്ഞു
ഹബീബ് നോട് ആരോ(?) പറഞ്ഞു എന്തെന്നാല്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞത്രേ “ ഈ വചനം അബു താലിബിനെ കുറിച്ച് ആണ് ..നബിയെ സഹായിച്ച അദ്ദേഹം കലിമ ചൊല്ലാതെ മറിച്ചു പോയി .”

ഈ സനടിലുള്ള വ്യക്തി ഹബീബ് ഇബ്നു അബു സാബിത് കുറിച്ച് ആരൊക്കെ എന്ത് പറയുന്നു നോക്കാം
1)ഇബ്നു ഹിബ്ബന്‍ പറയുന്നു ഹബീബ് ഇബ്നു അബു സാബിറ്റ് ഒരു വഞ്ചകന്‍ ആണ് വിശ്വസിക്കാന്‍ കൊള്ളില്ല .
2)അബു ദാവൂദ് പറയുന്നു ഹബീബിന്റെ ഹദീസുകള്‍ സ്വീകാര്യമല്ല
3)ഖിതാന്‍ പറയുന്നു ഹബീബിന്റെ ഹദീസുകള്‍ വ്യാജമാണ്
4)ധഹബി പറയുന്നു ഹബീബ് കള്ളനാണ്
മുകളില്‍ പറഞ്ഞതി എഴുതിയിട്ടുള്ള കിതബുകള്‍
തസീബ് അതസീബ് ,ഇബ്നു ഹജറുല്‍ അസ്കലാനി വാള്യം 2 പേജ് നമ്പര്‍ 179
മീസനുല്‍ ഇതിടാല്‍ , അല്‍ ദഹബി , വാള്യം 1 പേജ് നമ്പര്‍ 396
ഹബീബ് ഇബ്നു അബു സാബിത് വ്യാജന്‍ മാത്രമല്ല ഈ റിപ്പോര്‍ട്ട്‌ മുന്കതി ആണ് ..സനദില്‍ കണ്ണികള്‍ മുറിഞ്ഞതാണ് .

അതുകൊണ്ട് മേലെ കൊടുത്ത ചരിത്രം വിശ്വവസിക്കാന്‍ കഴ്യില്ല .ഇതൊകൊണ്ട് തന്നെ ഇമാം ബുഖാരി ഈ കള്ളാ കഥ ഉധരിക്കാതെ മറ്റൊരു കഥ ഉദ്ധരിക്കുന്നു അതെന്താണെന്ന് നമുക്ക് നോക്കാം

ബുഖാരി ഹദീസ് (വാള്യം 6 പേജ് നമ്പര്‍ 158 ,ഹദീസ് നമ്പര്‍ 197)
അല്‍ മുസൈയബ് ഇല്നുന്നുള്ള റിപ്പോര്‍ട്ട്‌
അബു താലിബിന്റെ മരണം ആസന്നമായപ്പോള്‍ , പ്രവാചക തിരുമേനി അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന് , അപ്പോള്‍ അവിടെ അബു ജഹലും അബ്ദുള്ള ബിന്‍ അബു ഉമായ യും ഉണ്ടായിരുന്നു . അപ്പോള്‍ നബി പറഞ്ഞു , പ്രിയപ്പെട്ട അങ്കിള്‍ , അള്ളാഹു അല്ലാതെ ആരാധിക്കപ്പെടാന്‍ മറ്റാരും ഇല്ലെന്നു സാക്ഷ്യം വഹിക്കുക , ഞാന്‍ താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിന്റെ അടുത്തു വാദിക്കാം “അപ്പോള്‍ അബു ജഹ്ലും കൂട്ടരും പറഞ്ഞു “ താങ്കള്‍ അബ്ദുല്‍ മുത്തലിബിന്റെ മത ഉപേക്ഷിച്ചു മുഹമ്മദിന്റെ മതത്തില്‍ ചെരുകയാണോ ?
ഇതുകേട്ട് നബി പറഞ്ഞു ഞാന്‍ അല്ലാഹുവിനോട് താങ്കള്‍ക്ക് വേണ്ടി പ്രര്തിച്ചുകൊണ്ടിരിക്കാം അള്ളാഹു എന്നെ അതില്‍നിന്നു തടയുന്നത് വരെ .”തദവസരം ഈ ഖുര്‍ആന്‍ വചാനം ഇറങ്ങി
ഖുര്‍ആന്‍ വചനം .സൂറ തൌബ 113
مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ ﴿۱۱۳﴾ وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ لِأَبِيهِإِلَّا عَن مَّوْعِدَةٍ وَعَدَهَا إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُ ۚ إِنَّ إِبْرَاهِيمَ لَأَوَّاهٌحَلِيمٌ ﴿۱۱٤﴾
113. മുശ്‌രിക്കു [ബഹുദൈവ വിശ്വാസി]കള്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ നബിക്കും വിശ്വസിച്ചവര്‍ക്കും പാടില്ല, അവര്‍ അടുത്ത (കുടുംബ) ബന്ധമുള്ളവരായിരുന്നാലും ശരി, അവര്‍ ജ്വലിക്കുന്ന അഗ്നിയുടെ [നരകത്തിന്‍റെ] ആള്‍ക്കാരാണെന്ന്‌ വ്യക്തമായിത്തീര്‍ന്ന ശേഷം. 114. ഇബ്‌റാഹീം അദ്ദേഹത്തിന്‍റെ പിതാവിനുവേണ്ടി പാപമോചനം തേടിയത്‌ അദ്ദേഹം അയാളോട്‌ ചെയ്‌തിരുന്ന ഒരു വാഗ്‌ദത്തം നിമിത്തമല്ലാതെ ആയിരുന്നില്ല. എന്നിട്ട്‌ അയാള്‍ അല്ലാഹുവിന്‍റെ ഒരു ശത്രുവാണെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായിത്തീര്‍ന്നപ്പോള്‍, അദ്ദേഹം അയാളില്‍നിന്ന്‌ (ബന്ധം) വിട്ടുമാറി. നിശ്ചയമായും, ഇബ്‌റാഹീം വളരെ വിനയനും സഹനശീലനും തന്നെയാകുന്നു.

ഇത് സൂറത്ത് തൌബ 113 വചനം ആണ് . ബുഖാരി ഇടവും വലവും നോക്കാതെ ആണ് ഈ ഹദീസ് കൊടുത്തിട്ടുള്ളത് ..കാരണം ഈ വചനം ഇറങ്ങിയെത് എവിടെ എന്ന് അമാനി മൌലവി അദ്ദേഹത്തിന്റെ തഫ്സീറില്‍ പറയുന്നത് നമുക്ക് നോക്കാം
“”ഈ സൂറത്തില്‍ പലരുടെയും തൗബഃയെ (പശ്ചാത്താപത്തെ) ക്കുറിച്ചു പ്രസ്‌താവിക്കുന്നതില്‍ നിന്നാണ്‌ ഇതിന്‌ സൂറതുത്തൗബഃ എന്ന്‌ പേര്‍ വന്നത്‌. സൂറത്തുല്‍ `ബറാഅത്ത്‌' എന്നും പേരുണ്ട്‌. ആരംഭ വചനത്തിന്റെ തുടക്കം `ബറാഅത്ത്‌' (بَرَاءَة) എന്ന വാക്കാണല്ലോ. ഉള്ളടക്കത്തിന്റെ ചില പ്രത്യേക വശങ്ങളെ സൂചിപ്പിച്ചുകൊണ്ട്‌ വേറെയും പേരുകള്‍ ഇതിന്‌ പറയപ്പെട്ടിട്ടുണ്ട്‌. സൂറത്ത്‌ മുഴുവനും അല്ലെങ്കില്‍ മിക്ക ഭാഗവും ഹിജ്‌റഃ ഒമ്പതാം കൊല്ലത്തില്‍ തബൂക്ക്‌ യുദ്ധകാലത്തും അതിനുശേഷവുമായി അവതരിച്ചതാകുന്നു. ആദ്യത്തിലെ ഏതാനും വചനങ്ങള്‍ തിരുമേനി യുദ്ധം കഴിഞ്ഞു മടങ്ങുമ്പോഴാണ്‌ അവതരിച്ചതെന്ന്‌ പലരും പറയുന്നു. താഴെ വിവരിക്കുന്ന പ്രകാരം, ആ വചനങ്ങളിലടങ്ങിയ കല്‍പനകള്‍ വിളംബരപ്പെടുത്തുവാന്‍ മക്കയിലേക്ക്‌ തിരുമേനി ആളെ അയക്കുകയും ചെയ്‌തിരുന്നു.

അപ്പോള്‍ കാര്യം വ്യക്തം .അബുജഹല്‍ കൊല്ലപ്പെടുന്നത് ഹിജറ രണ്ടാം വര്ഷം ബദര് യുദ്ധത്തില്‍ ആണ് ..അതും കഴിഞ്ഞു ഹിജറ ഒന്‍പതാം വര്ഷം തബൂക് യുദ്ധകാലത്ത് ആണ് ഈ വചനം മുഹമ്മദ്‌ നബിക്ക് അള്ളാഹു ഇറക്കി കൊടുക്കുന്നത് . മദനി സൂഅറത്തു ആണ് ഇത്... അതുകൊണ്ട് അബു ജഹല്‍ കൊല്ലപ്പ്ടുന്നതിനു മുന്പ് ഹിജ്രക്ക് മുന്പ് അബു താലിബ് മരിച്ച വര്ഷം ഈ ഖുര്‍ആന്‍ സൂക്തം ഇറങ്ങി എന്ന ബുഖാരി വിശ്വസിക്കുന്നത് എങ്ങനെ ?? ഒട്ടും സാധ്യത ഇല്ല . അബു താലിബ് മുശ്രിക്കായി മരണം വരിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ആഗ്രഹമുള്ള ചിലര്‍ ആണ് കിട്ടിയ ആയതു അദ്ദേഹത്തിന്റെ മരണ സമയത്ത് ഇറങ്ങി എന്ന് തട്ടിവിട്ടത് ..അങ്ങനെ ഖുരാണിക പിന്ബലം കൊടുക്കാന്‍ ഒരു വിഫല ശ്രമം നടത്തി ..അത് ചരിത്രപരമായി അബദ്ധമാണ് .മാത്രമല്ല അള്ളാഹു തന്നെ, ഇഹ്രം കെട്ടിയാല്‍ സ്ത്രീ സംസര്‍ഗം ഒന്നും പാടില്ല എന്ന് പറഞ്ഞിട്ടും , മൈമൂന ബീവിയെ ഇഹ്രം കെട്ടിയപ്പോള്‍ നബി നികഹ് കഴിച്ചു എന്ന ബുഖാരി ഹദീസ് തള്ളിക്കളഞ്ഞത് മഹാനായ ഷെയ്ഖ് അല്‍ബാനി ആണല്ലോ ..അതുപോലെ ശരിയല്ലാത്ത ഹദീസ് ആണ് ഇതും ..ഖുറാന്‍ വിരുദ്ധമായി നബിക്ക് സിഹ്ര്‍ ബാധിച്ച ബുഖാരി ഹദീസ് നമ്മള്‍ എല്ലാരും തളളിക്കളയുന്നുണ്ടല്ലോ . അതുകൊണ്ട് സൂറത്ത് തൌബ 113 മത്തെ ആയതത്ത് ഹിജ്രക്ക് ശേഷം ഇറങ്ങിയത്‌ കാരണം ,അബു താലിബിന്റെ മരണം സമയത്ത് ഇറങ്ങി എന്നത് അസംഭാവ്യം ആണ് ..
മാത്രവുമല്ല ഈ സനടിന്റെ അവസാന കണ്ണിയായ മുസൈയബ് എന്ന വ്യക്തി മക്ക വിജയത്തിന് ശേഷം മുസ്ലിമായ ആള്‍ ആണ് ..അബുതളിബിന്റെ മരണ സംഭവത്തിനു അദ്ദേഹം സാക്ഷി അല്ല.അതുകൊട്നു ഈ റിപ്പോര്‍ട്ട്‌ മുര്സല്‍ ആണെന്ന് പറഞ്ഞ പണ്ഡിതരും ഉണ്ട് .അല്‍ ഐയ്നിയുടെ തഫ്സീര്‍ ,ജനാസയുടെ അധ്യായം വാള്യം 4 പേജ് നമ്പര്‍ 200 നോക്കുക .

അപ്പോള്‍ പിന്നെ ബാക്കിയാവുന്ന ചോദ്യം അബു താലിബ് എങ്ങനെ മരിച്ചു എന്നാണ് ..ഇതിനു നമുക്ക് സീരത്ത് നബവിയ ,അതായതു മുഹമ്മദ്‌ നബിയുടെ ചരിത്രം എഴുതിയ ആദ്യകാല ചരിത്ര പണ്ഡിതനായ ഇബ്നു ഹിഷാം അദ്ദേഹത്തിനെറ്റ് നബി ചരിത്ര കിത്താബില്‍ ഇങ്ങനെ വിവരിക്കുന്നു
മരണ സമയത്ത് നബിയുടെ ഗുണകാംക്ഷി ആയിരുന്ന അമു താലിബിന്റെ ചുണ്ടുകള്‍ കലിമ ചൊല്ലാന്‍ ചലിച്ചിരുന്നു , അല്‍ അബ്ബാസ്‌ അദ്ദേഹത്തിന്റെ ചെവി അബുതളിബിന്റെ ചുണ്ടിനരികിലേക്ക് അടുപ്പിച്ചപ്പോള്‍ കലിമ ചെല്ലുന്നത് അദ്ദേഹം കേട്ടു . ഈ വിവരം നബിയോട് പറയുകയും ചെയ്തു .
അങ്ങനെ മുസ്ലിമായി മരിച്ചു . ഇതാണ് യഥാര്‍ത്ഥ ചരിത്രം .
അപ്പോള്‍ ന്യയമായും ഒരു ചോദ്യം ഉയര്‍ന്നു വരാം . ഇതിന്റെ സനാദ് എവിടെ ? മറ്റുള്ള റിപ്പോര്‍ട്ടുകള്‍ സനാദ് ശരിയല്ല , വൈരുദ്യം ഉണ്ടെന്നു പറഞ്ഞു തള്ളിക്കളഞ്ഞാല്‍ ,ഈ റിപ്പോര്‍ട്ട്‌ എങ്ങനെ വിശ്വസിക്കും ? ഇത്നുള്ള മറുപടി ഇപ്രകാരം ആണ്

1) ഇബ്നു ഹിഷാമിന്റെ ചരിത്രം എഴുതുന്ന കാലത്ത് സനദ് അവലംബമാക്കുന്ന രീതി ഉണ്ടായിരുന്നില്ല. ഇസ്ലാമിക ചരിത്രത്തില്‍ പില്‍കാലത്ത് തബരി മുതല്‍ ആണ് സനദ് കൊടുത്തു ചരിത്രം എഴുത്ത് തുടങ്ങുന്നത് .അതുകൊണ്ട് ഈ റിപ്പോര്‍ട്ട്‌ സനാദ് ഇല്ല എന്ന് പറഞ്ഞു തള്ളിക്കളയാന്‍ പറ്റില്ല
2) മറ്റു റിപ്പോര്‍ട്ടുകള്‍ ഒട്ടും ശരിയല്ലതതുകൊണ്ട് , നബിയെ സഹായിച്ച അബു താലിബിനെ കുറിച്ച് നല്ലത് വിശ്വസിക്കല്‍ ആണ് മുസ്ലിമിന് അനുയോജ്യം,. അതായത് അദ്ദേഹം മുസ്ലിമായി മരിച്ചു എന്ന റിപ്പോര്‍ട്ട്‌ ആണ് വിശ്വസനീയം .കാരണം സഹാബിമാരെ കുറിച്ച് നല്ലത് മാത്രം അല്ലെ അഹല്സുന്ന വിശ്വസിക്കുന്നത് .
3) ബുഖരിയിലെ സനദില്‍ ഉള്ള മുസയാബ് എന്ന ആള്‍ മഹാനായ അലി (റ .അ ) യെ വെറുത്തിരുന്ന ആള്‍ ആയിരുന്നു എന്ന് ഒരു കിത്താബില്‍ ഉണ്ട്. അലിയുടെ വാപ്പ ആണ് അബു താലിബ് , അപ്പൊ അബു താലിബ് മരിച്ച സംഭവം ഖുരാനുമായി കൂട്ടി ഇണക്കാന്‍ ഹിജ്ര ഒന്‍പതാം വര്ഷം അവതരിച്ച വചനം മരണ സമയത്തെ ഈ കഥക്ക് വേണ്ടി വെച്ച് പിടിപ്പിച്ചു !!. മുസൈയബ് അലിയെ വെറുത്തിരുന്നു എന്നതിന് തെളിവ് (ഇബ്നു അല്‍ ഹദീടിന്റെ ശരഹ് വാള്യം 1പേജ് നമ്പര്‍ 370 നോക്കുക )
അടിക്കുറിപ്പ് : കൂടുതല്‍ തെളിവുകള്‍ /ചര്‍ച്ച ആവശ്യമുള്ളവര്‍ താഴെ കമ്മന്റ് ഇടുക


No comments:

Post a Comment