Monday, December 31, 2012

ഹുസൈന്‍ സലഫിയുടെ സമ്മേളന പ്രസംഗം അവലോകനം ചെയ്യുമ്പോള്‍...

ജനാബ് ഹുസൈന്‍ സലഫി മുജാഹിദ് സമ്മേളനത്തിന്റെ അവസാന ദിവസം പ്രസംഗിച്ചു..അതോടു അണികള്‍ക്ക് അനൈക്യം കൂടി..ഏകനായ ഇലഹിനോട്  മാത്രം സഹയാര്തന പാടുള്ളൂ അല്ലാത്ത രീത്യില്‍ ഉള്ള എല്ലാ അഭൌതിക രീത്യില്‍ ഉള്ള സഹായ തെട്ടവും ശിര്‍ക്ക് ആണ് എന്നുള്ള തൌഹീടി ആശയത്തില്‍ എല്ലാവരും ഒന്നിച്ചു വരുന്ന സമയം ആയിരുന്നു സമ്മേളന അവസാന ദിവസം ആവുമ്പോള്‍..അപ്പോള്‍ ഹുസൈന്‍ സലഫി  പ്രസങ്ങിച്ചത് കേള്‍ക്കുക..



ഇത് കഴിഞ്ഞ ശേഷം വലിയ ഒരു കോലാഹലം തന്നെ ഉണ്ടായി...!!ഹുസൈന്‍ സലഫി ജിന്നോരിസം വിളമ്പി എന്നും .അല്ല അങ്ങനെ ഒന്നും ചെയ്തിട്ടില്ല.ഐക്യത്തിനും ,ചര്‍ച്ച ചെയ്യാനും മാത്രമേ ആഹ്വാനം ചെയ്തിട്ടുള്ളൂ എന്ന് മറ്റു ചിലര്‍ ..യഥാര്‍ത്ഥ ജിന്നോരികള്‍ ആവട്ടെ ഈ പ്രസംഗ ക്ലിപ്പ് ആവോളം പ്രചരിപ്പിച്ചു..ഹുസൈന്‍ സലഫി ചെയ്തത് താഴെ ഫോട്ടോയില്‍ എഴുതിയ പോലെ എന്ന് ചിലര്‍..



പക്ഷെ ഇവിടെ പ്രധാനമായും ചില ചോദ്യങ്ങള്‍ ഉയരുന്നു..

ഒന്ന്)   ഹുസൈന്‍ സലഫി ഐക്യത്തിന് ആഹ്വാനം ചെയ്തത് നമ്മള്‍ സ്വാഗതം ചെയ്യുന്നു. അത് നല്ല കാര്യം തന്നെ.

രണ്ടു )സൗദി സലഫി പണ്ഡിതന്മാരുടെ മേല്‍നോട്ടത്തില്‍ ചര്‍ച്ച നടത്തണം എന്ന് പറഞ്ഞതും തെറ്റില്ല..കാരണം ഗള്‍ഫ്‌ സലഫികാലോ അമേരിക്കന്‍ സലഫികാലോ ആരായാലും ഖുറാനും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെ വിശദീകരണം നല്‍കാന്‍ പറ്റുള്ളൂ..

മൂന്നു )  പക്ഷെ  ഘോര ഘോരം തൌഹീദ് പ്രസങ്ങിക്കുന്ന ഹുസൈന്‍ സലഫി,,യാ ഇബാടല്ല അയീനൂനി എന്നാ വിഷയം പൊതു ജനങ്ങള്‍ക്ക്‌ ഇടയില്‍ പൊന്തി വന്നപ്പോള്‍         അതില്‍ ശിര്‍ക്ക് ഉണ്ടോ ഇല്ലേ എന്ന കാര്യം വ്യകതമായി വളച്ചു കെട്ടു ഇല്ലാതെ പറയാന്‍ ഹുസൈന്‍ സലഫിക്ക് എന്ത്കൊണ്ട് കഴ്യുന്നില്ല???തൌഹീദ് വിഷയം വരുമ്പോള്‍ ഒരു മുജാഹിദ് പണ്ഡിതന്‍ സ്വീകരിക്കേണ്ട നിലപാട് ആണോ ഇത്?ഇങ്ങനെ ആണെങ്കില്‍ എന്തിനു ഈ കഴിഞ്ഞ എഴുപതന്ജ് വര്‍ഷക്കാലം തൌഹീദ് പ്രബോധനം നടത്തി??ഈ ഒറ്റ ദുര്പല്‍ ഹദീസിന്റെ കാര്യത്തില്‍ ഒരു തുറന്ന മറുപടി പറയാന്‍ പറ്റില്ലെങ്കില്‍??ശിര്‍ക്ക് ഉണ്ടെകില്‍ ഉണ്ട് എന്ന് പറയുക ഇല്ലെങ്കില്‍ ഇല്ല എന്ന് പറയുക.ജിന്ന് ഭൌതികം ആണോ അല്ലെ എന്നുള്ളത് തെള്യിച്ചു പറയുക..അതല്ലേ ഒരു പണ്ഡിതന്റെ മാന്യത??

നാല് )  ഗള്‍ഫ്‌ പണ്ഡിതരുടെ അടുത്ത് കരള്‍ മുജാഹിദുകള്‍ വ്യതസ്ത രീത്യില്‍ കാര്യം അവതരിപ്പിച്ചു കൊടുത്തു അതുകൊണ്ടാണ് വ്യത്യസ്ത മറുപടി അവരില്‍ നിന്ന് ലഭിക്കുന്നു എന്ന് ഹുസൈന്‍ സലഫി സൂചിപ്പിക്കുകയുണ്ടായി..എന്തിനു വേണ്ടി ആണ് അങ്ങനെ പറഞ്ഞത്??സ്വന്തം പ്രസ്ഥാനത്തിലെ തല മുതിര്‍ന്ന നേതാക്കള്‍ കാര്യം മനസ്സിലാക്കാതെ ആണോ ഗള്‍ഫ്‌ സലഫി പണ്ഡിതരുടെ അടുത്ത് ഈ വിഷയം അവതരിപ്പിച്ചത്??അത്രയ്ക്ക് അവിശ്വാസം ആണോ ഹുസൈന്‍ സലഫിക്ക് ഔദ്യോഗിക വിഭഗം നേതാക്കളോട്??

അഞ്ചു )  ഒരു പണ്ഡിത എന്നാ നിലക്ക് കാര്യം വ്യകതമായി പറയാതെ ,ഐക്യം ആഹ്വാനം ചെയ്യല്‍ എങ്ങനെ??അതോ ഹുസൈന്‍ സലഫിക്ക് തൌഹീടില്‍ ഇപ്പോഴും സംശയം ആണോ??സുന്നിയില്‍  നിന്ന് വന്ന ശേഷം ഇതുവരെ തൌഹീടിനെ കുറിച്ചുള്ള സംശയങ്ങള്‍ തീര്നില്ലേ???ഇല്ലെങ്കില്‍ ഹുസന്‍ സലഫി പ്രസന്ഗിച്ച തൌഹീദ് പ്രഭാഷനങ്ങള്‍ക്ക് എന്ത് പ്രസക്തി??

ആറു) പെരോടിന്റെ കോലത്തില്‍ ജിന്ന് വന്നതിനെ കളിയാക്കുകയും ,,പിന്നീട് ജിന്ന് മനുഷ്യ രൂപത്തില്‍ വരുമെന്ന് വിശ്വസിക്കുന്ന കൂട്ടരോട് കൂട്ട് കൂടുകയും ചെയ്യുമ്പോള്‍ അതെ പെരോടിന്റെ അനുയായികള്‍ മുജാഹിടായവര്‍ എന്ത് വിചാരിക്കും??ആ കളിയാക്കല്‍ വെറുതെ ആയിരുന്നോ??

ഏഴു)  സ്വന്തം വിശ്വസം ധൈര്യപൂര്‍വ്വം പറയുന്നവന്‍ അല്ലെ യഥാര്‍ത്ഥ സത്യ വിശ്വസി??? അതു തെറ്റാണു എന്ന് തോന്നിയാല്‍ തിരുത്താം..തെളിവുകള്‍ ഉണ്ടെകില്‍ .

എട്ടു ) അണികളെ ഇത്തരത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി ഐക്യ ആഹ്വാനം ചെയ്‌താല്‍ ഐക്യമോ ഉണ്ടാവുക?/അതോ അനൈക്യമോ??

ഒന്‍പതു) ജിന്ന് ബൌതികാമോ അതോ അബൌതികാമോ എന്നുള്ളത് വ്യക്തമായി പറയുക..തെളിവ് സഹിതം പറഞ്ഞാല്‍ അത്  കേരളത്തിലെ വിദ്യാഭ്യാസം ഉള്ള മുജാഹിദുകള്‍ അപ്പോള്‍ തന്നെ അന്ഗീകരിക്കും..എങ്ങും  തൊടാതെ ചര്‍ച്ച നീണ്ടുപോയാല്‍ തൌഹീടില്‍ ഒരു തീരുമാനം ആവാതെ അങ്ങനെ നിലനില്കേണ്ടി വരും..അത് സുന്നികള്‍ മുതലെടുക്കും..തീര്‍ച്ച.


ഇനി അബ്ദുറഹ്മാന്‍ സലഫി ഹുസൈന്‍ സലഫിക്ക് മറുപടി കൊടുക്കന്നത്‌ കാണുക.

Tuesday, October 16, 2012

സകരിയ സ്വലാഹിയുടെ തൌഹീദ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ :ഇവിടെ ചിത്രം പൂര്‍ണമാകുന്നു.!

സകരിയ സ്വലാഹി  തൌഹീദ് വിരുദ്ധ വാദങ്ങള്‍ (ഉദാ:ജിന്നിനെ പൂജിച്ചാല്‍ അത് നമ്മെ സഹായിക്കും) തുടങ്ങിയപോള്‍ തന്നെ അതിനെ ജനാബ് സലാം സുല്ലമി അടക്കം ഉള്ള നേതാക്കള്‍ വിമര്‍ശിച്ചിരുന്നു..അന്ന് തന്നെ സുന്നിസതിലേക്ക് കടക്കാന്‍ പാലം പണിയല്‍ ആണെന്ന്  വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുതിരുന്നു..പക്ഷെ മടവൂര്‍ വിഭാഗത്തിനെ എതിര്‍ത്ത് തോല്‍പിക്കുക എന്ന ഒറ്റ ലക്‌ഷ്യം ഉള്ളത് കൊണ്ട് ഔദ്യോഗിക വിഭാഗം പലപ്പോഴും മൌനം പാലിച്ചു.ചില തെറ്റായ ആശയങ്ങള്‍ക്ക് പച്ച കൊടി കാട്ടിക്കൊടുത്തു..

ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത അത്രയ്ക്ക് വാദങ്ങള്‍ അതിര് കടന്നപ്പോള്‍ ശാസിച്ചു..പുറത്താക്കി ..പക്ഷെ ഇതൊക്കെ ചെയ്യാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു..അതിനിടയില്‍ അദ്ദേഹം ജിന്ന് ആശയം പലരുടെയും തലയില്‍ ഏറ്റി കഴിഞ്ഞിരുന്നു..
പുറത്താക്കപ്പെട്ട അദ്ദേഹം അടങ്ങി ഇരുന്നില്ല..തൌഹീദ് എന്നാ പേരില്‍ സര്‍വ അന്ധവിശ്വ്സങ്ങളും നാട് നീളെ പ്രചരിപ്പിച്ചു...കൂടാതെ സുന്നികള പോലും ഉപയോഗിക്കാത്ത സഭയ്മല്ലാത്ത പദ പ്രയോഗങ്ങളും.

ഫലമോ തിരുവനന്തപുഅറത്തു  ചിലര്‍ സുന്നി പ്രസ്ഥാനത്തിലേക്ക് തിരിച്ചു പോയി..അവര്‍ സകരിയ സലഹിയെയും കൂടെ വിളിക്കുന്നു അവരുടെ കത്ത് വായിക്കുക
സകരിയ സലഹി അര്‍ദ്ധ സുന്നി ആയതിനാല്‍ അദ്ദേഹത്തിനെ മാത്രം പ്രത്യേകം ക്ഷണിക്കുന്നു..!!


പുഴക്കരയില്‍ ഉള്ള ജിന്നിനെ സന്നിഗ്ധ ഘട്ടത്തില്‍ സഹായം ചോദിച്ചാല്‍ ശിര്‍ക്ക് ആകുമോ എന്നാ ചോദ്യത്തിന് ആകില്ല എന്ന് പറഞ്ഞപ്പോള്‍ ആണ് സത്യത്തില്‍ ഔദ്യോഗിക വിഭാഗം നേതാക്കള്‍ ശരിക്കും ഞെട്ടിയത്..സകരിയ സലഹി വെറും ഒരു സുന്നി ചാരന ആണെന്ന് അവര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും

പക്ഷെ ഔദ്യോകിക വിഭാഗത്തിന്റെ നില നില്പ് ഇനി സിഹ്ര്‍ കന്നെര്‍ മുതലായ അന്ധവിശ്വ്സങ്ങളെ നയയീകരിച്ചുകൊണ്ട് മുന്നോട്ടു പോകുമോ??ഇല്ല എന്നാണ് ഉത്തരം..ഇവയൊക്കെ ഒഴിവാക്കി പഴയ തോഹീടിലേക്ക് തിരിച്ചു പോയാല്‍ മാത്രമേ ഇനി രക്ഷയുള്ളൂ..സകരിയ വിഭഗം ഒരു സുന്നി അവാന്തര വിഭാഗം ആയി നില കൊള്ളും..കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ സ്വഭാവികമായും മാറി വരുമ്പോള്‍ ഈ വിഭഗം താനെ ഇല്ലാതാകും..ഗള്‍ഫ്‌ സലഫികളിലെ അന്ധവിശ്വസം ഇസ്ലാമാമുമായി ബന്ധം ഇല്ല എന്ന് അവര്‍ വഴിയെ മനസ്സിലാക്കും..പക്ഷെ കെ എന്‍ എമ്മിന്റെ ഭാവി ഇനി അവര്‍ എടുക്കുന്ന ധീരമായ നിലപാടിനെ ആശ്രിച്ചിരിക്കും..

Friday, September 21, 2012

ഇബ്നു ബാസിന്റെ ഫത്വയുടെ പേരില്‍ കടിപിടി കൂടുന്ന ഇന്‍സ് ഗ്രൂപ്പും ജിന്ന് ഗ്രൂപ്പും !

ഇബ്നുബാസിന്റെ ഫത്വയുടെ പേരില്‍ രണ്ടു ഗ്രൂപ്പിലും അടി പിടി ഉണ്ടാകാന്‍ തുടങ്ങിയിട്ട് കുറച്ചു നാള്‍ ആയി..എന്താണ് വസ്തുത .

ഇന്‍സ് ഗ്രൂപ്പിലെ അബ്ദുല്‍ റഹിമാന്‍ സലഫി പറയുന്ന ഇബ്നു ബാസിന്റെ ഫത്വ  അദ്ടെഹത്തിന്റെ വാദത്തിനു അനുകൂലം ആണ് എന്ന് പറയുന്നു..

ജിന്ന് ഗ്രൂപ്പ്‌ ആകട്ടെ തങ്ങളുടെ വാദത്തിനു എതിരല്ല ഇബ്നു ബാസിന്റെ ഫത്വ എന്ന് വാദിക്കുന്നു .അനുകൂലം ആണെന്നാണ് സകരിയ പറയുന്നത്.

അപ്പോള്‍ ആരു പറയുന്നത് ആണ് ശരി??

നമുക്ക് നോക്കാം

ഇതിലെ ആദ്യത്തെ പേജ് വായിക്കുക ..ഇതില് സിഹ്ര്‍ നീക്കാന്‍ വേണ്ടി ജിന്നിനോട് സഹായം തേടാന്‍ പാടുണ്ടോ എന്നാണു ചോദ്യം .സത്യത്തില്‍ ചോദ്യം തന്നെ അസംബന്ധം ആണ് ,കാരണം കാണാത്ത ജിന്ന്നോട് സഹായം ചോദിക്കുന്ന പ്രശനം ഉടിക്കുന്നില്ലല്ലോ ..ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് അതന്നെ സിഹ്ര്‍ ഫലിക്കും ,അത് ഫളിപ്പിക്കുന്നത് ജിന്ന് ആണ് എന്നാ അന്ധവിശ്വ്സം ഉള്ളത് കൊണ്ടാണ്.കാരണം ജിന്നുകള്‍ സിഹ്ര്‍ ഫളിപ്പിക്കും എന്ന് വിശ്വസിക്കുന്നത് കൊണ്ട് ആണ് ആ ജിന്നുകളോട് തന്നെ ആ സിഹ്ര്‍ ഇല്ലാതാക്കാന്‍ സഹായം ചോദിക്കാമോ എന്നാ ചോദ്യം ഉയരുന്നു...അന്ധവിശ്വാസിയായ ഇബ്നു ബാസ് മറുപടി ഇങ്ങനെ പറഞ്ഞു..ഘയിബ്‌ ആയ അല്ലെങ്കില്‍ ഹാളിര്‍ ആയ ജിന്നുകളോട് തേടുന്നത് ശിര്‍ക്ക് ആണ്.ഘയിബ്‌ ആണോ ഹാളിര്‍ ആണോ എന്നാ വ്യത്യാസം ഇല്ല..ഇത് അബ്ദുല്ക് റഹ്മാന്‍ സലഫിക്ക് തെളിവ് ആണ്..

പക്ഷെ അന്ധവിശ്വാസിയായ ഇബ്നു ബാസ് മറ്റൊരു സ്ഥലത്ത് തന്റെ വാദം മാറ്റിപ്പറഞ്ഞു .

അത് മൂന്നാമത്തെ പേജില്‍ വായിക്കുക
യാ ഇബാടല്ല എന്നാ ഹദീസ്‌ കണ്ടപ്പോള്‍ ഇബ്നുബാസ് മലക്കം മറിഞ്ഞു.അവിടെ ഇങ്ങനെ പറഞ്ഞു.അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ എന്ന് പറഞ്ഞാല്‍ അതില്‍ ഹാളിര്‍ ഉള്ള ജിന്നുകളെയും മലക്കുകളെയും ഉള്പെടുതിയാല്‍ അത് ശിര്‍ക്ക് അല്ല..
ഈ വൈരുധ്യമാത്ക വാദം ഉണ്ടാക്കിയത് ഇബ്നു ബാസ് തന്നെ ..സിഹ്ര്‍ നീക്കാന്‍ ഹാളിര്‍ ഉള്ള ജിന്നിനോട് സഹായം തേടിയാല്‍ ശിര്‍ക്ക് ആണ്..പക്ഷെ വളഞ്ഞു മൂക്ക് പിടിച്ചു കൊണ്ട് യാ ഇബാടല്ല എന്ന് പറഞ്ഞു എന്റെ മൃഗത്തെ പിടിച്ചു കെട്ടാന്‍ സഹായിക്കണേ ന്നു ജിന്നിനെ ഉദ്ദേശിച്ചു പറഞ്ഞാല്‍ ശിര്‍ക്ക് അല്ല..കാരണം അവിടെ ഘയിബ്‌ ഇല്ല...ആദ്യ സ്ഥലത്ത് ഹാളിര്‍ ആണെങ്കിലും ശിര്‍ക്ക് ആണ്.!!

ഈ വൈരുധ്യമാത്മക ഫത്വ ,രണ്ടു കൂട്ടരും പരസ്പരം  അവരുടെ വാദം ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു...എന്ത് പറയാന്‍ !!എന്നിട്ട് പരസ്പരം ചെളി വാരി എറിയുന്നു..മുഹമ്മദ്‌ ബഷീര്‍ എന്നാ മൊബൈല്‍ നമ്പര്‍ കൊടുത്ത മാന്യ ദേഹം ഇതില്പെട്ടു നട്ടം തിരിയുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചു ??ലോക സലഫികള്‍ എന്നാ ഓമനപ്പേരില്‍ ഉള്ള ഗള്‍ഫ്‌ സലഫികളെ ,വരുടെ വലാട്ടികലായി,,അവരുടെ അടിമകളെ പോലെ കഴിയുന്നതുകൊണ്ടാണ് ഇങ്ങനെ ആവുന്നത്..അല്ലാതെ സത്യം ,തൌഹീദ് വെട്ടി തുറന്നു പറയാന്‍ തയാര്‍ ആയാല്‍ ആ അന്ധവിശാസികലായ്‌ ഗള്‍ഫ്‌ സലഫികള്‍ക്കും തൌഹീടിലേക്ക് മടങ്ങി വരും..ഗള്‍ഫ്‌ സലഫി നേതാക്കളുമായി സംവാദം നടത്താന്‍ ഇവര്‍ ധൈര്യം കാണിക്കണം..അബ്ദുല്‍ റഹ്മാന്‍ സലഫി ആണ്ഇതിനു തയാര്‍ ആകേണ്ടത്..പക്ഷെ സിഹ്ര്‍ വിശ്വസിച്ചു കൊണ്ട് അവരുടെ അടുത്ത സംവാദത്തിനു പോയാല്‍ ,അബ്ദുല്‍ റഹ്മാന്‍ സലഫിയുടെ തൌഹീദിന് പിടിച്ചു നില്‍കാന്‍ കഴ്യില്ല..

ഏതു പണ്ഡിതന്‍ വൈരുധ്യാത്മക വാദങ്ങള്‍ എഴുതിയാല്‍ അത് തെറ്റാണു എന്ന് പറയാന്‍ ഉള്ള ആരജവം പണ്ഡിതര്‍ കാണിക്കണം..ഗള്‍ഫു പണം വന്നില്ലെങ്കിലും വേണ്ടില്ല..ആദര്‍ശം വിട്ടു കളിക്കരുത്.



 

സുറുമ കുറ്റിയില്‍നിന്നു കോല് ഊരല്‍ എന്നാ ഉദാഹരണവും ശരിയത് നിയമങ്ങളെ അട്ടിമറിക്കുന്ന വ്യാജ സലഫികളും

വ്യഭിചാര ആരോപണം വീണ്ടും ചര്‍ച്ച വിഷയം ആയിര്‍ക്കുന്നുവല്ലോ..ഇതോടു അനുബന്ധിച്ച് ഇസ്ലാമിക നിയമങ്ങള്‍ എന്ത് പറയുന്നു എന്ന് നമുക്ക് നോക്കാം..ശിര്‍കിനെയും അന്ധവിശ്വാസങ്ങളെയും ന്യായീകരിച്ച ജിന്ന് സലഫികലും ഖുബൂരികളും ഇസ്ലാമിക ശരിയത് നിയമങ്ങളെയും വെറുതെ വിട്ടില്ല..അവര്‍ ആയതിനെ അവര്‍ക്ക് വേണ്ട രീത്യില്‍ വളച്ചുഒടിച്ചു..ഇതുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയം ആണ് നാല് സാക്ഷികള്‍..

وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَـٰئِكَ هُمُ الْفَاسِقُونَ
ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്‌. അവര്‍ തന്നെയാകുന്നു അധര്‍മ്മകാരികള്‍."

ഇവിടെ പ്രത്യേകം പറഞ്ഞിരിക്കുന്നത് ചാരിട്രവതികളുടെ മേല്‍ മൂനാമന്‍ ആരോപണം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമം ആണ്.ഈ നിയമത്തെ അട്ടിമറിക്കാന്‍ ചെയ്ത ഒരു പണി ആണ്..ഈ നാലു സാക്ഷികള്‍ സംഭവം കാണുമ്പോള്‍ സുറുമ കുറ്റിയില്‍നിന്ന് ഊരുന്ന പോലെ എന്നാ അശ്ലീല പ്രയോഗം..അതായതു പുരുഷ ജനനേന്ദ്രിയം സ്ത്രീ ജനനേന്ദ്രിയത്തില്‍ നിന്ന് ഊരുന്നത് കാണണം അത്രേ ..(ഓ പൊതു ജനം വിഡ്ഢികള്‍ അല്ല വ്യഭിചാരം നാല് പേര് ചേര്‍ന്ന് ഇത്ര ഭംഗിയായി കണ്ടു നില്‍കാന്‍ !!)
ചുരുകത്തില്‍ വീഡിയോ കാമെറ വെച്ച് എടുത്താല്‍ പോരും ഈ പറയുന്ന മാതിരി വീഡിയോ ദൃശ്യം കിട്ടി എന്ന്നു വരില്ല..അതോട് കൂടി അല്ലഹിവിന്റെ നിയമം വെറും അപ്രയോഗിമായ നിയമം ആയി മാറി..!നിയമങ്ങളെ അട്ടിമറിക്കുന്ന പണി ഇതോടു കൂടി ഇവര്‍ ഈ വ്യാജ സലഫികള്‍ നിര്ത്യില്ല..അവര്‍ നാല് സാക്ഷി എന്നത് നാല് പുരുഷ സാക്ഷി തെന്നെ വേണം ശാട്യം പിടിച്ചു .അല്ലങ്കില്‍ ഒരു പുരുഷന് പകരം രണ്ടു പെണ്‍ സാക്ഷികള്‍ എന്നാ വേണമത്രേ..(സാക്കിര്‍ നായിക്ക് ആണ് ഈ പുരുഷ സാക്ഷി നിയമം അല്പം മാറ്റിയത് )  ഈ അശ്ലീല നിയമം വിവരിക്കുന്ന വീഡിയോ കാണുക


പിന്നെയും ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കിയ ഈ ജിന്ന് (ഗള്‍ഫ്‌)സലഫികള്‍ പിതുമായി ബന്ധപ്പെട്ട പല മേഖലകള്‍ക്കും ഈ നിയമം വ്യാപിപ്പിച്ചു..ഉദാഹരണം..പീധനം ഏറ്റു വാങ്ങിയ (ഇര ,victim)
 ഇതുപോലെ നാല് സാക്ഷികളെ കൊണ്ട് വരണം എന്ന് ഇവര്‍ ശഠിച്ചു..ആധുനിക തെളിവെടുപ്പ് രീതികളെ ഇവര്‍ പുച്ചിച്ചു തള്ളി..മെഡിക്കല്‍ പരിശോധന ,ഇരയായ സ്ത്രീയുടെ മൊഴി ,സാഹചര്യ തെളിവുകള്‍ ഇവയെല്ലാം ഇവര്‍ ഇവരുടെ അട്ടിമറി ശരിയത് നിയമങ്ങള്‍ക്ക് വേണ്ടി തള്ളി.

ഇങ്ങനെ പാകപ്പെടുത്തിയ അട്ടിമറി ശരിയത് നിയമങ്ങള്‍ ഇവര്‍ മുസ്ലിം രാജ്യങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു...പാക്സിതനില്‍ സിയാ ഉല്‍ ഹക്കിനെ സ്വാദീനിച്ചു ഈ നിയമം ഇവര്‍ നടപ്പിലാക്കി..ഹുദൂദ്‌ ഓര്‍ഡിനന്‍സ് എന്നാ പേരില്‍ ഈ വ്യാജ ശരിയത് നിയമങ്ങള്‍ അറിയപ്പെടുന്നു..ഇത് നടപ്പിലക്കിയതോട് കൂടി ആയിരക്കണക്കിന് ലൈംഗിക കുട്ടാ കൃത്യങ്ങള്‍ കൂടുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്തു..ഇത് ലോക അടിസ്ഥാനത്തില്‍ ഒച്ചപ്പാട് ഉണ്ടാക്കി..ദൈവിക നിയമങ്ങള്‍ അലങ്കോലപ്പെടുത്തിയ ഇവര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ ‍ ഇവര്‍ക്ക് തന്നെ വിനയായി വന്നു..ഇവര്‍ ബലാല്‍സംഗം എന്നാ പദം നീക്കം ചെയ്തു അതിനു പകരം സിന ഇ ജബാര്‍ (forced zina,നിര്‍ബന്ധിത വ്യഭിചാരം) എന്നാ പദം ഉലപെടുത്തി..ഇതോടു കൂടി ബാലസന്ഗം സിന ആയി വ്യാഖ്യാനിക്കപ്പെടുകയും ,നാല് സാക്ഷി കൊണ്ട് വരാന്‍ പറ്റാതെ എണ്പതു അടി ഏറ്റു വാങ്ങേണ്ട അവസ്ഥ സ്ത്രീകള്‍ക്ക് ഉണ്ടായി..ഇത ചര്‍ച്ച ചെയ്യുന്ന വെബ്സൈറ്റുകള്‍ വായിക്കുക.
http://www.hrcp-web.org/showdocument.asp?id=12
http://globalwebpost.com/farooqm/writings/gender/rape_fiqh.html

http://newpol.org/node/225
.http://www.patheos.com/blogs/altmuslim/2006/08/changes_in_pakistans_rape_laws_slowly_make_progress/

ഈ അക്രമങ്ങള്‍ കണ്ടു മനസ്സലിഞ്ഞ പഴയ പ്രസിഡണ്ട്‌ പര്‍വെസ്‌ മുഷറഫ്‌  ഹുദൂദ്‌ ഓര്‍ഡിനന്‍സ് മാറ്റം വരുത്താന്‍ തുനിഞ്ഞു..കൂടുതല്‍ വിവരങ്ങള്‍ മുകളില്‍ കൊടുത്ത ലിങ്ക വായിക്കുക.

വ്യഭിചര കുറ്റം ആരോപിക്കപ്പെട്ട വരെ  തെളിവെടുപ്പിന് വേണ്ടി റിമാന്‍ഡ്‌ ചെയ്ത സംഭവം പോലും പത്രങ്ങളില്‍  കൊടുക്കുന്നത് ഇവര്‍ വ്യഭിചാര ആരോപണം ആയി ദുര്വ്യ്ഖ്യനിച്ചു "വ്യഭിചാര ആരോപണം" എന്നാ ഇസ്ലാമിക സാങ്കേതിക പദത്തെ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു..

ദുബായ് പോലുള്ള രാജ്യങ്ങള്‍ ഇത്തരം അട്ടിമറി ശരിയത് അനുസരിക്കതതുകൊണ്ട് ,സാഹചര്യ /ആധുനിക തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ വ്യഭിചാര ശാലകള്‍ അടച്ചു പൂട്ടുന്നു..അല്ലാതെ സുറുമ കുറ്റിയില്‍നിന്നു ഊരുന്നത് കാണാന്‍ കാത്തിരുന്നാല്‍ വ്യഭിചാര ശാലകള്‍ കൂണ് പോലെ ഇവിടെ മുളച്ചു പൊന്തും..!അല്ലാഹു കാക്കട്ടെ..

 

Saturday, September 8, 2012

മരുഭൂമിയില്‍ വിജന പ്രദേശത്ത് ഉള്ള വീടുകള്‍ ജിന്നുകള്‍ ആക്രമിക്കും എന്ന് "ചെകുത്താന്‍ ഏറു എന്നാ പഴയ അന്ധവിശ്വാസം ഇസ്ലാമില്‍ തിരിച്ചു കൊണ്ട് വരാന്‍ സകരിയ അനുയായികള്‍ ശ്രമം തുടങ്ങി."

അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പുറത്താക്കപ്പെട്ട സകരിയ സലാഹിയും കൂട്ടരും പുതിയ സമ്മേളനം ഇന്ന് നടത്താനിരിക്കെ പഴയ അന്ധ വിശ്വാസങ്ങള്‍ എല്ലാം ഇസ്ലാമിന്റെ ഭാഗമായി തിരിച്ചുകൊണ്ടു വരുന്നതിന്റെ ഭാഗമായി ചെകുത്താന്‍ ഏറു എന്നാ അന്ധവിശ്വാസം എങ്ങനെ ഇസ്ലാമിക വല്കരിക്കാം എന്ന് എഴുതിയത് കാണുക..

വീട്ടിലേക്കു കല്ലേറ് ഉണ്ടാവുന്നത് മനുഷ്യ പ്രയത്നം അല്ല ,ജിന്നുകള്‍ തമാശക്ക് വേണ്ടി വീട് എറിഞ്ഞു പൊട്ടിക്കുക ആണത്രേ..തമാശ അല്ലെങ്കില്‍ ജിന്നുകളെ അറിയാതെ ഉപദ്രവിക്കുന്നത് കൊണ്ടാണത്രേ..എന്തായാലും ഇവര്‍ അടുത്ത് തന്നെ പുതിയ പ്രാര്‍ത്ഥന ഇങ്ങനെ ഉണ്ടാക്കും എന്ന് തോന്നുന്നു."അള്ളാഹു വേ നമ്മള്‍ അറിയാതെ ജിന്നിനെ ഉപദ്രവിച്ചു പോകുന്നതില്‍നിന്നു നമ്മെ രക്ഷിക്കേണമേ !!.

ഗുരുതരവും ഭീതി ജന്കവും ആയ എല്ലാ അന്ധവിശ്വ്സങ്ങളും ഇവര്‍ തിരിച്ചു കൊണ്ടുവര്മെന്നു ഉറപ്പായി..ഇത് വന്നിരിക്കുന്നത് www.malayalamfathwa.com എന്നാ വെബ്സൈറ്റില്‍ ആണ്..ലിങ്ക് നോക്കുക
http://www.malayalamfathwa.com/fathwas/shradheyam/%E0%B4%B5%E0%B5%80%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%A8%E0%B5%87%E0%B4%B0%E0%B5%86%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%87%E0%B4%B1%E0%B5%81.html

ഇവര്‍ പുതിയ  ഗ്രൂപ്പ്‌ ആയതുകാരണം ഇപ്പോള്‍ ഖുറാനും സുന്നത്തും എന്നാ പേരില്‍ ഐത്രം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ യാതൊരു തടസ്സവും ഇല്ലാതായിരിക്കുകയാണ്..

Sunday, September 2, 2012

നേതൃത്വത്തെ ധിക്കരിച്ചു മുജാഹിദ്‌ ബാലുശ്ശേരി ശിര്‍ക്ക് പ്രചാരണവുമായി രംഗത്ത് ..

മുജാഹിദ്‌ ബാലുശ്ശേരി എന്നാ തീപ്പൊരി പ്രസങ്ങികന്‍ ഇന്ന് സെപ്റെമ്ബെരം രണ്ടാം തീയതി വൈകുന്നേരം നേതൃത്വത്തെ ധിക്കരിച്ചു ജിന്നുവാടികളുമായി ബന്ധം സ്ഥാപിച്ചു..ഇതുവരെ താലോലിച്ചു വളര്‍ത്തിയ തൌഹീദ് പ്രസ്ഥാനത്തിന്റെ നായകന്മാരെ അതി കഠിനമായി വിമര്‍ശിക്കുകയും ശിര്‍ക്ക് ചൂണ്ടിക്കാണിച്ചതിനു  നേതാക്കന്മാരെ തന്നെ മുശ്രിക്ക് ആക്കി ചിത്രീകരിക്കുകയും ചെയ്തു..എങ്ങനെ എന്നാല്‍  ഹാളിരായ ജിന്നിനോട് ചോദിച്ചാല്‍ അത് ശിര്‍ക്ക് ആണ, അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്ന് പറഞ്ഞ പ്രസ്ഥാനത്തിന്റെ തല മുതിര്‍ന്ന പണ്ഡിതരെ മൊത്തം ,ശിര്‍ക്ക് അല്ലാത്തതിനെ ശിര്‍ക്ക് എന്ന് പറഞ്ഞതുകൊണ്ട് അവര്(KNM നേതാക്കള്‍)‍ തന്നെ ശിര്കില്‍ ആണ് എന്ന് പറയുകയും ചെയ്തു..

ഒരു ദുര്‍ബല ഹദീസിന്റെ പേരില്‍ സ്വന്തം പ്രസ്ഥാനത്തെ തള്ളിപ്പറയുകയും ചെയ്തു..ഇതെല്ലം ഗള്‍ഫിലെ ചില പണക്കാരായ ജിന്ന് സലഫി പണ്ഡിതര്‍ക്ക് വേണ്ടി...അന്ത്യ ദിനത്തിന്റെ അടയാളങ്ങള്‍..വിജന പ്രദേശത്ത് ആയാലും സാജന പ്രദേശത്തെ ആയാലും ജിന്നോട് ചോദിക്കുന്നത് ശിര്‍ക്ക് എന്ന് പറഞ്ഞത് ആണത്രേ ഏറ്റവും വലിയ കുറ്റം !!!അതാണത്രേ പ്രസ്ഥാന നേതാക്കള്‍ ചെയ്ത തെറ്റ്..

തൌഹീദിന് വേണ്ടി നിലകൊള്ളുന്ന ഒരു ഇസ്ലാഹി പ്രസ്ഥാനത്തിനു പൈസ കൊടുക്കാന്‍ പാടില്ല എന്ന് ആക്രോശിക്കുന്ന ഇദ്ദേഹത്തിന്റെ മത ഭീകരത്‌ കാണുക
http://www.facebook.com/#!/dubaii.salafi/posts/284711758301598?notif_t=share_comment

ഇദ്ദേഹവും ജിന്ന് കൂട്ടരും ഇമാം നവവി ജിന്നിനോട് തേടിയപ്പോള്‍ അവര്‍ മുശ്രിക്ക് ആയോ എന്ന് ആവര്‍ത്തിച്ചു ചോദിക്കുന്നത് കേള്‍ക്കുക..ശിര്‍ക്ക് വാദങ്ങള്‍ക്ക് തെളിവ് കൊണ്ട് വരുന്നത് മഹാന്മാരായ മുന്‍കാല പണ്ഡിതരെ.

NOTE:അടിക്കുറിപ്പ് ::ഇവിടെ ശിര്‍ക്ക് പ്രചരണം എന്ന് ഞാന്‍ ഉദ്ദേശിക്കുന്നത് ഹാളിരായ കാദിര ജിന്നിനോട അവരുടെ കഴിവില്പെട്ടത്‌ ചോദിക്കുന്നത് ശിര്‍ക്ക് അല്ല എന്ന് പറഞ്ഞതിനെയാണ്.കൂടാതെ ജിന്നുകളുടെ സഹായം തികച്ചും ഭൌതിക രീതി ആണ് എന്ന് പറഞ്ഞതിനെയും ..ജിന്നുകള്‍ അഭൌതിക സൃഷ്ടികളും അവരോടു ചോദിക്കല്‍ മഹാ പാപവും ശിര്കും ആകുന്നു.




 

Thursday, August 30, 2012

ജിന്ന് വിവാദ രഹസ്യങ്ങള്‍ -2012.

ഒരു ലക്‌ഷ്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍- ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ ആരംഭിച്ചത് 1996 - 1998 കാലത്താണ്. ഗള്‍ഫില്‍ നിന്ന് സുബൈര്‍ മങ്കട അതിനായി കേരളത്തില്‍ എത്തി. ഇസ്ലാഹിയത് എന്ന് നമ്മള്‍ പറയുന്ന ആദര്‍ശം തെറ്റാണെന്ന് അന്ന് തന്നെ സുബൈര്‍ അഭിപ്രായപ്പെട്ടു. സലഫിയത് പകരം സ്ഥാപിക്കാന്‍ ഉള്ള നീക്കങ്ങള്‍ അയാള്‍ തുടങ്ങി. സലഫിയത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. അത് ശരിയായ ഇസ്ലാം അല്ല, അതാണ് ശരിയായ ഇസ്ലാം എന്ന് തെറ്റിദ്ധരിപ്പിച്ചു ഇവിടെ നടപ്പാക്കാന്‍ ആണ് ശ്രമം നടന്നത്. ഈ സലഫിയത് എന്ന് പറഞ്ഞാല്‍ ഒരു പ്രത്യേക സാധനം ആണ്. സലഫുകളുടെ പാത മേമ്പൊടിക്ക് , അതിന്റ്റെ കൂടെ ഇത്തിരി അറേബ്യന്‍ അന്ധ വിശ്വാസങ്ങള്‍, ചില ധോരൂഹമായ കേന്ദ്രങ്ങളില്‍ നിന്നുള്ള ശാസനകള്‍ അനുസരിക്കല്‍ എന്നിവ ഉള്‍ക്കൊല്ലുന്നതാനത്. (സലഫി അധര്‍ഷം എന്ന് നമ്മള്‍ പറയുന്ന ഒന്നല്ല ഈ സലഫിയത്. ഇത് വേറെ ഒന്നാണ്. ഈ സലഫിയത് മുജാഹിദ് പ്രസ്ഥാനത്തിന് പരിചയം ഇല്ലാത്ത ഒരു അധര്‍ഷമാനു.) അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖലിക് അടക്കമുള്ള ഗള്‍ഫിലെ പ്രമുഖ അന്ഗീകരിക്കാത്ത ഒരു വിഭാഗം. സലഫികളിലെ ഒരു വിഭാഗം എന്നോ സലഫികലോദ് സദ്രിശ്യം ഉള്ള ഗ്രൂപ്പ് എന്നോ പറയാം.

ഖുറാനും, പ്രവാചക ചര്യയും മാത്രമാണ് അടിസ്ഥാന പ്രമാണം. അതിനു ശേഷം ഉള്ളതൊന്നും പ്രമാണങ്ങള്‍ അല്ല. എന്നാല്‍ റഫറന്‍സുകള്‍ ആണ്. ഇമാം ഷാഫി പറഞ്ഞതും, അഹ്മദ് ബിന്‍ ഹന്ബല്‍ പറഞ്ഞതും എല്ലാം. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക പണ്ടിതരില്‍ ഒരാളാണ് ഇമാം ശാഫി...
. അതെ ഇമാം ഷാഫിക്കു പോലും തെറ്റ് പറ്റാം, കാരണം ഇമാം ശാഫി പ്രവാചകന്‍ അല്ല. ഇതായിരുന്നു മുജാഹിദ് നിലപാട്. ആദരവുകള്‍ നില നിര്‍ത്തി തഖ്‌ലീദിനെ നാം ഉപേക്ഷിച്ചു. എന്നാല്‍ ഇപ്പോള്‍ ഷെയ്ഖ് മുഖ്ബിലിനെയും, മദ്ഖലിയെയും തക് ലീദ് ചെയ്യുന്ന കാലം വന്നിരിക്കുകയാണ്. സലഫിയ്യത് എന്നത് സഹാബതിന്റ്റെയും, കുലഫാഹു രാശിടുകളുടെയും പാത എന്നതിന് പറയുന്ന പേര് ആകുമ്പോള്‍ അന്ഗീകരിക്കാം. അത് ഗള്‍ഫില്‍ നിന്നും പണം തരുന്ന ആളുകളുടെ അന്ധ വിശ്വസങ്ങള്‍ക്കുള്ള പേര് ആകുമ്പോള്‍ അവഗണിച്ചു തല്ലേണ്ടി വരും. ചില സുഹൃത്തുക്കള്‍ തെട്ടിധരിചിരിക്കുന്നത് സഹാബതിന്റ്റെ പാത എന്നാ അര്‍ത്ഥത്തില്‍ ഉള്ള സലഫി മന്ഹജ് തന്നെ ആണ് ജിന്ന് വിഭാഗം പറയുന്ന സലഫിയ്യതും എന്നാണ്. അല്ല ആ സലഫിയത് ഷെയ്ഖ് മുക്ബിളിനെയും, മറ്റു ചിലരെയും തക് ലീദ് ചെയ്യുന്ന, അറബ് നാടുകളില്‍ ചില വിഭാഗങ്ങളില്‍ നില നില്‍ക്കുന്ന അന്ധ വിശ്വാസങ്ങളെ അങ്ങീകരിക്കുന്ന ടീം ആണ്. അത് വേറിട്ട്‌ കാണണം. ഇസ്ലാം എന്നാ വാക്കും ഇസ്ലാമിസ്റ്റുകള്‍ എന്നാ വാക്കും തമ്മില്‍ ഉള്ള മാറ്റം പോലെ. കടലും കടലാടിയും തമ്മിലുള്ള മാറ്റം ഉണ്ട്.

ആ ആശയങ്ങള്‍ നടപ്പാക്കാന്‍ സുബൈരം മങ്കട ആദ്യമേ ഇവിടെ ശ്രമിച്ചു. ഡോക്റ്റര്‍ സുബൈര്‍, സുബൈര്‍ മൌലവി ചിറക്കല്‍ പടി, കെ കെ സകരിയ എന്നിവര്‍ അവരുടെ കയ്യലുകള്‍ ആയി കൂടെ കൂടി. ആ ലക്ഷ്യത്തിലേക്കുള്ള അവരുടെ പാതയില്‍ ആദ്യം വിളങ്ങ ആയത ഐ എസ എം ആയിരുന്നു. ഐ എസ് എമ്മിനെ ഒഴിവാക്കിയാല്‍ പിന്നെ എളുപ്പമായി, അതിനു എ പിക്ക് ഹുസൈന്‍ മടവൂരിനു ഉണ്ടായിരുന്ന അസൂയ അവര്‍ സമര്തം ആയി മുതലെടുത്ത്‌, അവര പിയുടെ ആളുകള്‍ ആയി അഭിനയിച്ചു. പിന്നെ ആദര്ശ വ്യതിയാനം എഴുതി ഉണ്ടാക്കിയത് സുബൈര്‍ ആയിരുന്നു. ഇപ്പോളും എ പിക്ക് അതില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. എ പിക്ക് അതില്‍ താല്‍പര്യവും ഉണ്ടായിരുന്നില്ല. പക്ഷെ സുബൈറിന് വേണ്ടി എ പി മിണ്ടാതിരുന്നു.

അപ്പോള്‍ തന്നെ ഇന്ന് സകരിയ ഉന്നയിക്കുന്ന നിലപാടുകള്‍ ആ ടീമിന് മുഴുവന്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ അത് പറഞ്ഞില്ല., കുറച്ചു പറഞ്ഞു. അവരുടെ ലക്‌ഷ്യം കേരള നട്വതുല്‍ മുജഹിദീനെ ആ ആശയത്തിലേക്ക് വഴി നടത്തുക ആയിരുന്നു.

അതിനായി അവര്‍ നടപ്പാക്കിയ ഒപെരഷന്റ്റെ വിവിധ ഘട്ടങ്ങള്‍ ഇപ്രകാരം ആണ്.

1 - 1996 മുതല്‍ 2002 വരെ സംഘടനയില്‍ തങ്ങളുടെ ആളുകളെ കണ്ടെത്തുക, അല്ലാത്തവരെ ടാര്‍ജെറ്റ്‌ ചെയ്യുക.

2 -തീരെ കൂടെ നില്‍ക്കാത്ത, എന്നാല്‍ സുബൈറിനെ എതിര്‍ക്കുന്ന ഐ എസ് എമ്മിനെ നശിപ്പിക്കുക. അതിനു വേണ്ടി നേരിട്ട് കളിക്കാതെ കെ എന്‍ എമ്മിനെ കൊണ്ട് അക്കാര്യം ചെയ്യിപ്പിച്ചു. സില്സുല്‍ ബുള്‍ ഇറക്കിയത് ആ മൂന്നു സഹോദരങ്ങളുടെ അശീര്‍വടതോടെ ആയിരുന്നു. ഐ എസ് എമ്മിന്റ്റെപെരില്‍ കുറ്റം ആരോപിക്കാം എന്നതും അവരുടെ ആശയം ആയിരുന്നു. 2002 ല അത് സംഭവിച്ചു.

3 - 2002 - 2004 എല്ലാ സ്വാധീനവും ഉപയോഗിച്ച് പരമാവധി സ്ഥലങ്ങളില്‍ കുഴപ്പം ഉണ്ടാക്കുക എന്നതായിരുന്നു അത്. ഒപ്പം സലഫിയത് എന്ന് വിളിക്കുന്ന ആശയം കെ എന്‍ എം (മുജാഹിദ്) സെന്ട്ടരില്‍ നടപ്പാക്കുകയും ചെയ്യുക. എന്നാല്‍ എ പി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്ക് ഈ സല്ഫിയതില്‍ താല്പര്യം ഉണ്ടായില്ല. ഇപ്പോള്‍ സകരിയ വിരുദ്ധരുടെ കൂടെ ഉണ്ടായിരുന്ന അബ്ദുരഹമന്‍ സലഫി അപ്പോള്‍ എല്ലാം സകരിയ വിഭാഗതിന്റ്റെ കൂടെ ഉണ്ടായിരുന്നു എന്നത് മറക്കരുത്.

4 - സലഫിയത് ഇമ്പ്ലിമെന്റ്റ്റ് ചെയ്യാന്‍ ഉള്ള നീകം പരാജയപ്പെടും എന്ന് ഉറപ്പായതോടെ ആ ധാര രണ്ടായി. സുബൈര്‍ സംഘടന വിട്ടു. സകരിയ സംഘടനക്കു അകത്തും ആയി.

5 - എന്നാല്‍ ഇതിന്റ്റെ കോര്ടിനശന്‍ അവരുടെ ബാക്ക് സീറ്റ് ലീഡര്‍ ഡോക്റ്റര്‍ സുബൈര്‍ ഗള്‍ഫില്‍ ഇരുന്നു നിര്‍വഹിച്ചു. അതിനാല്‍ തന്നെ പരസ്പരം ഉള്ള ആശയ വിനിമയം നടന്നു. സുബൈര്‍ ഡോക്റ്റര്‍, ഹിഫ്സു റഹ്മാന്‍ എന്നിവര്‍ കോര്ടിനാട്ടര്‍ മാര്‍.

6 - 2011 - 2012 കാലത്ത് അടുത്ത ഘട്ടം ആണ്. പണം കൊടുത്തും, ജോലി കൊടുത്തും, മറ്റും വശത്താക്കിയ മുറി മൌലവിമാരെ ഉപയോഗിച്ച് കെ എന്‍ എമ്മിന് അകത്ത ജിന്ന് ഗ്രൂപ്പ് ഉണ്ടാക്കി. കെ എന്‍ എം പിടിച്ചെടുക്കാന്‍ ശ്രമം നടത്തി, എന്നാല്‍ കെ എന്‍ എം പിടിച്ചെടുക്കാനുള്ള ശ്രമം അപ്രതീക്ഷിതം ആയി പരാജയപ്പെട്ടു. അത് ആരും കരുതിയിരുന്നില്ല. എന്നാല്‍ എം ജി എം ഇല്ലാതെ ആക്കുന്നതിനുള്ള നീകം വിജയിച്ചു. ഐ എസ് എം (സി ഡി ടവര്‍) പിടിചെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. എം എസ് എം പിടിച്ചെടുക്കല്‍ ഭാഗികം യും നടന്നു. ഇസ്ലാഹി സെന്ട്ടരുകള്‍ ഏറെ കുറെ പിടിച്ചെടുക്കാന്‍ ആയി.

7 - കെ എന്‍ എം പിടിച്ചെടുക്കല്‍ നീക്കം വിജയിക്കില്ലെന്ന് മനസ്സിലായതോടെ കെ എന്‍ എമ്മിനെ പിളര്തനായി അടുത്ത നീകം. പൂര്‍ണമായി പിളര്തനും എന്നാല്‍ രണ്ടു സംഘടനകള്‍ അകത്തെ നില്‍ക്കാനും ഉള്ള തീരുമാനം. കൃത്യമായി വേറിട്ട്‌ നില്‍ക്കുകയും എന്നാല്‍ കെ എന്‍ എം ആയി thudarukayum ചെയ്യുക. അപ്പോള്‍ തന്നെ അടുത്ത കെ എന്‍ എം ഇലക്ഷനില്‍ കെ എന്‍ എം പിടിച്ചെടുക്കാന്‍ ആവുമോ എന്നാ അവസാന വട്ട ശ്രമം നടത്തുക.

എഴാം ഘട്ടത്തില്‍ ഉപയോഗിക്കുന്ന ചില നീക്കങ്ങള്‍- കെ എന്‍ എം നേതാക്കളെ ചെറിയ തോതില്‍ ഭീഷണി പെടുത്തുക. സംഘടന സംവിധാനം ദുര്‍ബലം ആക്കാന്‍ കളിക്കുക.

തങ്ങളുടെ ഗ്ര്രോപിനു എതിരെ വരുന്ന ആരോപണങ്ങള്‍ക്ക് സ്വന്തം നിലക്കും, അതിനു പറ്റാത്ത സമയത്ത് ഹിഫ്സു റഹ്മാന്‍, ഡോക്റ്റര്‍ സുബൈര്‍ എന്നിവരെ ഉപയോഗിച്ചും മറുപടി നല്‍കുക. സംഘടനക്കു പുറത്തുള്ള ആളുകളെ ഉപയോഗിച്ച് പരമാവധി കളിക്കും. അവരെ പുറത്താക്കാന്‍ ആകില്ല.

ഹിഫ്സു നടത്തുള്ള എല്ലാ പരിപാടികളും സകരിയ ഗ്രൂപ്പ് വിജയിപ്പിക്കും.

മഞ്ചേരി, പാണ്ടിക്കാട് എന്നിവിടങ്ങളില്‍ ഹിഫ്സു രഹമന്‍, സുബൈര്‍ എന്നിവര്‍ അവരുടെ നയം എന്നാ രീതിയില്‍ നടത്തിയ പരിപാടിയില്‍ കെ എന്‍ എമ്മിന്‍നെ വിഅമാര്ഷിക്കുക ആയിരുന്നു മുഖ്യ പരിപാടി. സംഘാടകന്‍ ഇപ്പോള്‍ സകരിയ ഗ്രൂപിന്റ്റെ കേരള ലീഡര്‍ അയ ഷാഫി സ്വലാഹി ചങ്ങലീരി, എങ്ങനെ ഉണ്ട്? (മുന്പ് സുന്നികളുടെ സ്ഥാപനത്തില്‍ കയറി പുസ്തകം മോഷ്ടിച്ച് പിടിയില്‍ അയ അതെ ഷാഫി സ്വലാഹി തന്നെ)

കൂടുതല്‍ വിവരണങ്ങള്‍ പിന്നാലെ,

വിവരങ്ങള്‍ക്ക് കുറച്ചു കടപ്പാട് മൌലവി സുബൈര്‍ മങ്കട അതിക്കാട്, പിന്നെ ഷാഫി സ്വലഹിയുടെ തന്നെ കുറച്ചു വാക്കുകളും-by riyasmon



ഗ്രൂപ്പ്‌ യോഗം(മുഖാമുഖം) നടക്കുമ്പോള്‍ തന്നെ ആശയ പ്രതിസന്ധി കാരണം ഗ്രൂപ്പിസം നേരിടുന്ന ജിന്ന് സലഫികള്‍ (MICR).

ഇന്ന് മലയാളം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം എന്നാ ശിര്‍ക്ക് റൂമില്‍ മുഖാമുഖം തുടരുന്നു അനുയായികള്‍ വീണ്ടും ആശയ പ്രതിസന്ധിയില്‍ ആയി..കാരണം ഇന്റര്‍നെറ്റ്‌ വഴി സകരിയ അനുയായികള്‍ കൂടുതല്‍ ജിന്ന് വാദങ്ങള്‍ പഠിച്ചു തുടങ്ങിയപ്പോള്‍ പലര്‍ക്കും കാണാന്‍ കഴിഞ്ഞത് ജിന്നിനെ ചെരുപ്പ് കൊണ്ട് അടിച്ചു ഇറക്കാന്‍ പറഞ്ഞ ഇമാം ആഹ്മടിനെ ആണ്..അതുകൊട്നു അടിച്ചരിക്കല്‍ അനുവടനീയം എന്ന് പലരം കരുതുന്നു..പക്ഷെ സകരിയ ആണെങ്കില്‍ ഇക്കാര്യത്തില്‍ മിതവാദം വെച്ച് പുലര്‍ത്തുന്നു..അതായത് ചങ്കില്‍ പിടിച്ചു ജിന്ന്നെ ഇറക്കാം  എന്നും അടിക്കാന്‍ പാടില്ല എന്നും..ഇമാ അഹ്മദിന്റെ തെളിവ് കാണുക.
It is related that Imam Ahmad was sitting in his mosque. There came to him one of his companions from the caliph al-Mutawakil. The man said to Ahmad, “In the house of the commander of the Believers, there is a slave-girl who is possessed. He sent me to you for you to pray for her recovery.” Ahmad gave him a pair of wooden shoes and said, “Go to the house of the commander of the believers and sit at the head of the slave girl and say to the jinn, Ahmad has said to you, “Which do you prefer: leaving this slave-girl or being struck by these shoes seventy times?”
The man went with the shoes to the slave girl and he did as he was instructed. He heard from the tongue of the slave-girl, “Listening and obedience is for Ahmad. If he were to order us to leave Iraq, we would leave it. He obeys Allah and for whoever obeys Allah, everything is obedient to him.” It left the slave girl. She became better and afterwards she gave birth to children. Then Ahmad died and the jinn returned again to the slave girl. The commander called the same companion again to come. He came with the same shoes and said to the jinn, “Leave or else I will strike you with this shoe.” The jinn said, “I will not leave nor will I obey you but Ahmad ibn Hanbal obeyed Allah and we were ordered to obey him

ചെരുപ്പ്‌ കൊണ്ട് അടിചിരക്കണം എന്ന് പറഞ്ഞ ഇമാം ആഹ്മടിനെ എങ്ങനെ ധിക്കരിക്കും എന്ന ധര്‍മ സങ്ങടത്തില്‍ ആണ് അനുയായികള്‍ .

രണ്ടാമത്തെ കാര്യം ജിന്നുകലുമായി വിവാഹം നടത്താമോ അഥവാ നടത്തിയിട്ടുണ്ടോ എന്നാണ്..പലരും ഇങ്ങനെ ജിന്നുകലുമായി അവിഹിത ബന്ധം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ആണെങ്കിലും സകരിയ അനുയായികള്‍ ചിലര്‍ ഇത് സമ്മതിക്കുന്നില്ല കാരണം ഇമാം സുയൂതി  പറഞ്ഞു "'ജിന്നുകള്മായി  വിവഹ ബന്ധം നടന്നിട്ടുണ്ട് .കുട്ടികളും ഉണ്ടായിട്ടുണ്ട്..എന്നാണ്..ഇമാം സുയൂതിയെ  എങ്ങനെ അവിശ്വസിക്കും ?ഇമാം സുയൂതി ,ഇമാം ഇബ്നു തെമിയയെ എന്നിവരെ  പൂര്‍ണമായും അന്ഗീകരിക്കാത്തവര്‍ അക്ലാനി ,മടവൂരികള്‍ ആണത്രേ..

ജിന്നുകളും മനുഷ്യരും ആയുള്ള മിശ്ര വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ച സജീവമായി ഇവര്‍ക്കിടയില്‍ തുടരുന്നു.ഇബ്നു തെമിയ പറഞ്ഞത് ശ്രദ്ധിക്കുക. "" This was supported by Ibn Taymiyyah who said:" Humans and jinn have got married and have had children as a result of their marriage". Islam's trusted scholars, yet you deny them.""ജിന്ന് ഗ്രൂപ്പില്‍ തന്നെ ഉള്ള ചിലര്‍ ജിന്നും മനുഷ്യനും തമ്മില്‍ കല്യാണം കഴിച്ച കഥ അസംബന്ധവും അത് പാടില്ല എന്ന്  പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ഇബ്നു തെമിയയെ കാണിച്ചു ഇവര്‍  അകലാനി മടവൂരി ചാരന്മാര്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ ഗ്രൂപ്പിനുള്ളില്‍ പുതിയ മൂര് മുരുപ്പു ഉണ്ടായി തുടങ്ങിയിരിക്കുന്നു..
മൂന്നാമത്തെ കാര്യം .കാഫിര്‍ ജിന്നുകളെ ഇസല്മിലേക്ക് ക്ഷനിക്കാമോ എന്ന തര്‍ക്കം ആണ്..മനുഷ്യരെ മാത്രം ഇസ്ലാമിലേക്ക് ക്ഷണിച്ചാല്‍ മതി ജിന്നുകളെ വേണ്ട .അപ്പണി പാടില്ല എന്നാണ് ചിലരുടെ അഭിപ്രായം .പക്ഷെ ഇത് മറ്റു ചിലര്‍ വിട്ടുകൊടുക്കാന്‍ തയാറല്ല..കാരണം ഇവര്‍ അംഗീകരിക്കുന്ന ജിന്ന് പണ്ഡിതന്‍ ജിന്നുകള്‍ക്ക് ക്ലാസ്‌ എടുതിട്ടുണ്ടാത്രേ..നമ്മുടെ പ്രവാചകന്‍ ജിന്നുകള്‍ക്കും ഉള്ള പ്രവാചകന്‍ ആയതുകൊണ്ടാനത്രേ ഇത്.ജിന്നുകള്‍ ശഹാദത്ത്  കലിമ ചൊല്ലിയ വീഡിയോ ഇവര്‍ തെളിവ് നല്‍കുന്നു .കാണുക .
നാലാമത്തെ കാര്യം :ഇത് യാ ഇബാടല്ല അയീനൂനി എന്നാ ഹദീസ്‌ മായി ബന്ധപ്പെട്ടത് ആണ്..ഈ ദുര്പല്‍ ഹദീസ്‌ ഉപയോഗിച്ച് അമല്‍ ചെയ്ത നവാവി ഇമാം മുശ്രിക്ക് ആണോ എന്നാണ് സകരിയസലഹി  പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം..അല്ലെങ്കില്‍ ചോദിച്ചത് ശിര്‍ക്ക് അല്ല.ശിര്‍ക്ക് എന്ന് പറഞ്ഞവര്‍ തെറ്റ് കാര്‍ ആണ്..പക്ഷെ ഇതുപയോഗിച്ച് എന്ത് കൊണ്ട് അമല്‍ ചെയ്തുകൂടാ എന്നാണ് ചിലരുടെ ചോദ്യം..ഹജ്ജിനു പോവുമ്പോള്‍ സഹായ കിട്ടിയ ഹംബലി ഇമാമിനെ ഇവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.പക്ഷെ മറ്റുള്ളവര്‍ സഹായം ചോദിക്കല്‍ ഹറാം എന്ന് കരുതുന്നു.ഓടിക്കുന്ന വണ്ടി സ്റ്റോപ്പ്‌ ആയാല്‍ വണ്ടി തല്ലാന്‍ വേണ്ടി ജിന്നിനെ ഉപയോഗപ്പെടുത്താം എന്നാണ് ചിലരുടെ ഗവേഷണം.

ഏതായാലും ഭിന്നിപ്പ് വളരെ രൂക്ഷ മായി തുടരുന്നു.കൂടെ മുഖാമുഖ ബഹളങ്ങളും..

Wednesday, August 29, 2012

മക്ക മുശ്രിക്ക്കളെക്കാള്‍ വഴി പിഴച്ച പ്രൈവറ്റ് സംഘടന ആണ് ഈ മലയാളം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം എന്നാ ജിന്ന് ക്ലാസ്സ്‌ റൂം

മക്ക മുശ്രിക്കുകലെക്കാള്‍ വഴി പിഴച്ച ആള്‍ക്കാര്‍ തന്നെ ആണ് ഈ സകരിയ ഉണ്ടാക്കിയ മലയാളം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം എന്നാ ശിര്‍ക്ക് പ്രചാരകരുടെ കൂട്ടായ്മ എന്ന് ഔദ്യോഗിക മുജാഹിദു നേതാക്കള്‍ നയം വ്യകതമാക്കി..അവരുടെ ചില കഠിന പദപ്രയോഗങ്ങള്‍ ഇങ്ങനെ

ഒന്ന് ) സലഫിയത് എന്നാ ആദര്‍ശത്തെ പരസ്യമായി വ്യബിച്ചരിച്ചക്കുന്നവ്ര്‍ ആണ് ഇവര്‍ .ഇവര്‍ എന്നാല്‍ സകരിയ സലഹി,ഡോക്ടര്‍ യാസിറ്റ്‌ ഹംസ ,അബ്ദുല്‍ ജബ്ബാര്‍ മദനി,മൌലവി ..തുടങ്ങിയവര്‍

രണ്ടു )ശിര്‍ക്ക് പ്രചരണം മാത്രം ആണ് ഇവരുടെ ലക്ഷ്യം

മൂന്ന് )ഖുര്‍ആന്‍ പച്ചക്ക് ദുര്വ്യ്കയണം ചെയ്തു ജിന്നിനോട് സഹായം തേടാന്‍ തെളിവ് ഉണ്ടാക്കുന്നു

നാല് )സകരിയയുടെ എല്ലാ ജിന്നുവാദങ്ങളും KNM കൈ ഒഴിയാന്‍ തുടങ്ങി .ഉദാഹരണം ..ജിന്ന് ഒഴിപ്പിക്കല്‍,ജിന്ന് ലൈംഗിക ബന്ധത്തില്‍ ഇടപെടില്ല..

അഞ്ചു )സകരിയ മുസ്ലിമിന്റെ നിര്‍ഭയത്വം ഇല്ലയം ചെയ്തു.

ആര് )സകരിയ മനുഷ്യര്‍ ജിന്നിനെ എങ്ങനെ അങ്ങോട്ട്‌ നമുക്ക് സഹായിക്കാം എന്ന് ചോദിച്ചപ്പോള്‍  അത് മുഹബ്ബത് വഴി. എന്നത്രേ ഉത്തരം..അതായത് ജിന്ന് സ്ത്രീകളെ വിവാഹം കഴിക്കാന്‍ പറ്റും എന്നാ ഗുരുതര വാദം ഒരു പരിധി വരെ അംഗീകരിക്കുന്നു എന്നര്‍ത്ഥം

ഏഴു) മലയാളം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം അനുകൂലിക്കുന്ന മുഴുവന്‍ ആള്‍ക്കാരും സുന്നികളെ പോലെ ശിര്‍ക്ക് വിശ്വസം ഉള്ളവര്‍ ആണ്..അതില്‍ സംശയം ഇല്ല..

എട്ടു )ഹാളിരായ .കാടിരായ  ജിന്നിനോട് സഹായം തേടുന്നതു ശിര്‍ക്ക് അല്ലെങ്കില്‍ ഹാളിരായ മുഹ്യിട്ടെന്‍ ശൈകിനോട് സഹായം തേടുന്നത് ശിര്‍ക്ക് ആകുന്നതു എങ്ങനെ ??

Tuesday, August 28, 2012

സന്തോഷ വാര്‍ത്ത‍ :ജിന്നുകള്‍ അഭൌതിക സൃഷ്ടികള്‍ ആണ് എന്ന് ഔദ്യോഗിക വിഭാഗം പ്രഖ്യാപിച്ചു..ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സ്‌ വഴി.

ജിന്നുകള്‍ നമ്മെ പോലെ ഉള്ള ഭൌതിക സൃഷ്ടികള്‍ ആണ് എന്ന് സകരിയ  കടത്തി കൂട്ടിയ കുത്തിത്തിരുപ്പ് വാദത്തെ ഇപ്പോള്‍ ഔദ്യോഗിക വിഭാഗം പൂര്‍ണമായും തള്ളിക്കളഞ്ഞു. (28/08/2012 time10.59 dubai).അതുകൊണ്ട് തന്നെ സഹായം നമ്മള്‍ മനുഷ്യരോട് ചോദിക്കുന്ന പോലെ ജിന്നുകളോട് ചോദിക്കുന്നത് ശിര്‍ക്ക് ആണ് എന്ന് പ്രക്യപനം ഉണ്ടായി.ഇതോടു കൂടി ജിന്ന് വാദികളായ മൌലവിമാരുടെ വാദങ്ങളുടെ അടിവേര് പൊളിഞ്ഞു പോയി..ജിന്നിനോട് സഹായം ചോദിക്കുന്നത് തീര്‍ത്തും കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതം എന്നാണ പറഞ്ഞവരുന്നത്‌../


പക്ഷെ ഇവിടെ പുതിയ ചോദ്യം ഉയരുന്നു..ജിന്നുകള്‍ അഭൌതിക സൃഷ്ടികള്‍ ആണെങ്കില്‍ സിഹ്ര്‍ ഫളിക്കുന്നത് അഭൌതിക മാര്‍ഗത്തില്‍ എന്ന് ഉറപ്പായി..അഭൌതിക മാര്‍ഗത്തില്‍ സാഹിരുകള്‍ നമ്മെ ഉപദ്രവിക്കാം എന്ന് വിശ്വസിക്കുന്നത് തൌഹീദിന് വിരുദ്ധമല്ലേ???ഇതിനെ വ്യാക്യനിച്ചു ശരിയാക്കിയാല്‍ ജനങ്ങള്‍ വിശ്വസിക്കുമോ??

Sunday, August 26, 2012

ഗള്‍ഫ്‌ സലഫിസത്തിലെ ജൂതായിസങ്ങള്‍ ::പ്രമുഖ മുഹദ്ദിസ് ആയ ജനാബ് സലാം സുല്ലമി വെട്ടിത്തുറന്നു എഴുതുന്നു .

ഗള്‍ഫ്‌ സലഫിസതിന്റെ നിലപാടുകളും ആദര്‍ശങ്ങളും നിലപാടുകളും പൂര്‍ണമായും ഇസ്ലാമികം ആണോ ??ഒരു അന്വഷണം. അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക.

ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങളോ? -3

നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട (മന്‍സൂഖ്‌) ആയത്തുകള്‍ ഉണ്ടെന്ന്‌ സ്ഥാപിക്കാന്‍ ക്രിസ്‌ത്യാനികളും ജൂതന്മാരും പ്രസിദ്ധീകരിച്ച തഅ്‌ലീഖാത്ത്‌ പോലെയുള്ള ഗ്രന്ഥങ്ങളില്‍ എടുത്തുകാണിക്കാറുള്ള തെളിവുകളെ വിശകലനം ചെയ്യാം:
മരണവും ഇദ്ദയും
1). ``നിങ്ങളില്‍ നിന്ന്‌ ചരമം പ്രാപിക്കുന്നവര്‍, അവര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നു; അവരുടെ ഭാര്യമാര്‍ക്ക്‌ ഒരു വസ്വിയ്യത്തിനെ (അവര്‍ ചെയ്‌തുകൊണ്ടു) അതായത്‌ പുറത്താക്കാത്തവിധം ഒരു വര്‍ഷത്തേക്കുള്ള ജീവിതവിഭവത്തെ. ഇനി അവര്‍ സ്വയം പുറത്തുപോയെങ്കില്‍ അപ്പോള്‍ നിങ്ങളുടെ മേല്‍ യാതൊരു കുറ്റവുമില്ല; അവര്‍ തങ്ങളുടെ ദേഹങ്ങളുടെ കാര്യത്തില്‍ മര്യാദയായി ചെയ്യുന്നതില്‍. അല്ലാഹു പ്രതാപശാലിയും തത്വജ്ഞാനിയുമാണ്‌.'' (അല്‍ബഖറ 240)
ഇസ്‌ലാമിന്റെ മുമ്പുള്ള ജാഹിലിയ്യാ കാലത്തും ഇസ്‌ലാമിന്റെ ആരംഭത്തിലും ഉണ്ടായിരുന്ന ഒരു ആചാരത്തെയാണ്‌ ഖുര്‍ആന്‍ ഇവിടെ വിവരിക്കുന്നത്‌. ഒരാള്‍ മരണപ്പെടുന്ന സന്ദര്‍ഭത്തില്‍ തന്റെ ഭാര്യയോട്‌ നീ ഒരു വര്‍ഷം എന്റെ വീട്ടില്‍ നിന്ന്‌ പുറത്തുപോകരുത്‌. ഈ കാലത്തേക്കുള്ള ജീവിതച്ചെലവ്‌ നിനക്കുണ്ടെന്ന്‌ ഉണര്‍ത്തി വസ്വിയ്യത്തു ചെയ്‌തു മരണപ്പെട്ടുപോകാറുണ്ട്‌. എന്നാല്‍ ഇസ്‌ലാമിന്റെ നിയമം അവള്‍ക്ക്‌ നാല്‌ മാസവും പത്തു ദിവസവും ഇദ്ദ അനുഷ്‌ഠിച്ചാല്‍ മതിയെന്നാണ്‌. ഈ അധ്യായത്തിലെ ന്നെ 234ാം സൂക്തത്തില്‍ ഖുര്‍ആന്‍ അത്‌ ഉണര്‍ത്തുന്നുണ്ട്‌. അതിനാല്‍ ഇസ്‌ലാമില്‍ ആരെങ്കിലും ഒരു വര്‍ഷം ഇദ്ദ ഇരിക്കണമെന്നും അതിനുള്ള ജീവിതച്ചെലവ്‌ (മതാഅ്‌) നല്‌കാമെന്നും വസ്വിയ്യത്ത്‌ ചെയ്‌തു മരണപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അതനുഷ്‌ഠിക്കാനും ഭര്‍ത്താവിന്റെ വസ്വിയ്യത്ത്‌ നടപ്പാക്കാനും ആ വിധവക്ക്‌ ബാധ്യതയില്ലെന്നും നാല്‌ മാസവും പത്തു ദിവസവും കഴിഞ്ഞശേഷം അവള്‍ പുനര്‍വിവാഹത്തില്‍ ഏര്‍പ്പെട്ടാല്‍ അത്‌ കുറ്റകരമല്ലെന്നും ഖുര്‍ആന്‍ ഈ സൂക്തത്തിലൂടെ ഉണര്‍ത്തുന്നു. ഇമാം അബൂമുസ്‌ലിം ഇപ്രകാരം വ്യാഖ്യാനിക്കുന്നു (റാസി 6:158)
അല്ലാഹുവിന്റെ ഖുര്‍ആനില്‍ വൈരുധ്യമില്ല. അതിനാല്‍ ദുര്‍ബലമാക്കപ്പെട്ട യാതൊരു സൂക്തവുമില്ല. റശീദ്‌ രിദാ(റ) സുരക്ഷിതമായ ബുദ്ധിയുള്ളവര്‍ എല്ലാം തന്നെ ഇമാം അബൂമുസ്‌ലിമിന്റെ വ്യാഖ്യാനമാണ്‌ ഏറ്റവും അനുയോജ്യമായതെന്നതിന്‌ സാക്ഷിനില്‌ക്കുമെന്ന്‌ പറയുന്നു (തഫ്‌സീര്‍മനാര്‍ 2:449). 234-ാം സൂക്തവും 240-ാം സൂക്തവും തമ്മില്‍ വൈരുധ്യമുണ്ടാകുന്ന സന്ദര്‍ഭത്തിലാണ്‌ ഒരായത്ത്‌ ദുര്‍ബലപ്പെടുത്തുന്ന പ്രശ്‌നം തന്നെ ഉണ്ടാവുക. ഖുര്‍ആന്‍ അല്ലാഹുവിന്റെ വേദഗ്രന്ഥമാണെങ്കില്‍ അതില്‍ വൈരുധ്യം ഉണ്ടാവുകയില്ലെന്ന്‌ ജൂത-ക്രിസ്‌ത്യാനികള്‍ പോലും എഴുതുന്നതു കാണാം. നാം ഖുര്‍ആന്‍ അല്ലാഹുവിന്റെ വേദ ഗ്രന്ഥമാണെന്ന്‌ വിശ്വസിക്കുന്നതിനാല്‍ ഖുര്‍ആനിന്‌ വൈരുധ്യമില്ലെന്ന്‌ പ്രഖ്യാപിക്കുന്നു. 240-ാം ആയത്തില്‍ ഒരു വര്‍ഷം ഇദ്ദ ഇരിക്കണമെന്ന്‌ പറയുന്നില്ല. വസ്വിയ്യത്ത്‌ ചെയ്യണം എന്നും പറയുന്നില്ല. മുമ്പ്‌ ഉണ്ടായിരുന്ന ഒരു ആചാരം വിവരിക്കുകയാണ്‌. മന്‍സൂഖിന്റെ പ്രശ്‌നം ഉത്ഭവിക്കുക ഒരു വര്‍ഷം ഇദ്ദ ഇരിക്കണമെന്ന്‌ പറയുന്ന സൂക്തം ആദ്യവും (234-ാം സൂക്തമായി വരികയും) നാല്‌ മാസവും പത്തു ദിവസവും ഇദ്ദ ഇരിക്കണമെന്ന്‌ പറയുന്ന (240-ാം സൂക്തമായി വരുന്ന) സന്ദര്‍ഭത്തിലുമാണ്‌.
എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ ആദ്യം തന്നെ പറയുന്നത്‌ നാല്‌ മാസവും പത്തു ദിവസവും ഇദ്ദ അനുഷ്‌ഠിക്കണമെന്നാണ്‌. യാതൊരു നിലക്കും നസ്‌ഖിന്റെ പ്രശ്‌നം ഇവിടെ ഉത്ഭവിക്കുന്നില്ല. അല്ലെങ്കില്‍ നാല്‌ മാസവും പത്തു ദിവസവും എന്ന്‌ പറഞ്ഞത്‌ നിര്‍ബന്ധവും ഒരു വര്‍ഷം എന്നത്‌ അനുവദനീയമായും വ്യാഖ്യാനിച്ച്‌ വൈരുധ്യവും മന്‍സൂഖും ഇല്ലാതെയാക്കാനും സാധിക്കുന്നതാണ്‌. എന്നാല്‍ ജൂത-ക്രിസ്‌ത്യാനികള്‍ ഖുര്‍ആനില്‍ വൈരുധ്യം ഉണ്ടെന്ന്‌ സ്ഥാപിച്ചാല്‍ മാത്രമേ തൃപ്‌തിയാവുകയുള്ളൂ.
മര്‍കസുല്‍ ബിശാറ വിതരണം ചെയ്യുന്ന ഖുര്‍ആനിന്റെ രഹസ്യം എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഒരു ഗ്രന്ഥത്തിലെ പ്രസ്‌താവനകള്‍ തമ്മില്‍ വൈരുധ്യം ഉണ്ടായാല്‍ ആ ഗ്രന്ഥം ദൈവത്തിന്റേതല്ലായെന്ന്‌ സ്ഥിരപ്പെടുന്നു. കാരണം ദൈവത്തിന്റെ വചനങ്ങളില്‍ പരസ്‌പര വൈരുധ്യം ഉണ്ടാവുകയില്ല. (പേജ്‌ 35) ഈ തത്വം വിശുദ്ധ ഖുര്‍ആനും പറയുന്നു (അന്നിസാഅ്‌ 82).
ശേഷം ജൂത-ക്രിസ്‌ത്യാനികള്‍ എഴുതുന്നു: നസ്‌ഖ്‌ ഉണ്ടാവുക വൈരുധ്യം ഉണ്ടാകുന്ന സന്ദര്‍ഭത്തിലാണ്‌. ഖുര്‍ആനിലെ ധാരാളം സൂക്തങ്ങള്‍ മന്‍സൂഖ്‌ ആയതാണ്‌ (പേജ്‌ 41,42 ജൂര്‍ജിസ്സ്‌സാല്‍ Light of life villachachi Asustria). ജൂത-ക്രിസ്‌ത്യാനികള്‍ പ്രസിദ്ധീകരിക്കുന്ന മറ്റൊരു ലോകപ്രസിദ്ധ ഗ്രന്ഥമായ അഅ്‌ലീഖാതുന്‍ അലാഖുര്‍ആന്‍ എന്നതില്‍ എഴുതുന്നു: ദുര്‍ബലമാക്കപ്പെട്ട ആയത്തുകള്‍ മാത്രമുള്ളതും ദുര്‍ബലമാക്കിയ ആയത്തുകള്‍ ഇല്ലാത്തതുമായ ഖുര്‍ആനിലെ അധ്യായങ്ങള്‍ നാല്‌പത്‌ അധ്യായങ്ങളാണ്‌. നാസിഖ്‌ മാത്രമുള്ളത്‌ (ദുര്‍ബലപ്പെടുത്തുന്നത്‌) ആറ്‌ അധ്യായമാണ്‌.
ദുര്‍ബലപ്പെട്ടതും (മന്‍സൂഖ്‌) ദുര്‍ബലപ്പെട്ടതുമായ സൂക്തങ്ങള്‍ ഉള്ള അധ്യായം 43 ആയത്തുകളാണ്‌ (തഅ്‌ലീഖാത്ത്‌: പേജ്‌ 51, Light of Life villach Austria). ശേഷം ഈ അധ്യായങ്ങള്‍ എല്ലാം തന്നെ ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്‌. പൊട്ടക്കിണറ്റിലെ തവളകള്‍ക്ക്‌ ഇതൊന്നും അറിയുകയില്ല. ഇവരുടെ സലഫിസത്തില്‍ ജൂത-ക്രിസ്‌ത്യാനികളുടെ വാദങ്ങളും അതിനുള്ള മറുപടിയും പഠിപ്പിക്കുന്നുമില്ല. അല്ലാഹു ആകാശത്താണോ? അവന്‌ കൈയും കാലും ഊരയും മുഖവും ഉണ്ടോ എന്നതാണ്‌ ഇവരുടെ പ്രധാന ചര്‍ച്ചാവിഷയം.
2). ജൂത-ക്രിസ്‌ത്യാനികള്‍ എഴുതുന്നു: അല്‍ബഖറ 106-ാം സൂക്തത്തില്‍ പറയുന്നു: നാം ഒരു ദൃഷ്‌ടാന്തത്തെ ദുര്‍ബലപ്പെടുത്തുകയോ അല്ലെങ്കില്‍ അതിനെ വിസ്‌മൃതമാക്കുകയോ ചെയ്യുകയാണെങ്കില്‍ അതിനേക്കാള്‍ ഉത്തമമായതോ തുല്യമായതോ ആയത്‌ നാം കൊണ്ടുവരുന്നതാണ്‌. നീ ഗ്രഹിക്കുന്നില്ലയോ? തീര്‍ച്ചയായും അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന്‌. ``ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തമുണ്ടെന്ന്‌ ഇത്‌ അറിയിക്കുന്നു (തഅ്‌ലീഖാത്ത്‌ പേജ്‌ 100).
വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഉണ്ടെന്നതിന്‌ ജൂത-ക്രിസ്‌ത്യാനികള്‍ പ്രധാനമായും തെളിവാകുന്നത്‌ ഈ സൂക്തമാണ്‌ (ഉദാ: മീസാനുല്‍ഹഖ്‌, മിശഇഹായുടെ ദീന്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലേ? ഖുര്‍ആന്‍ രഹസ്യം) ജൂത-ക്രിസ്‌ത്യാനികള്‍ മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വത്തെ നിഷേധിക്കാന്‍ അവലംബിച്ചിരുന്ന മറ്റൊരു വിമര്‍ശനത്തിന്‌ മറുപടി നല്‌കുകയാണ്‌ വിശുദ്ധ ഖുര്‍ആന്‍ ഇവിടെ ചെയ്യുന്നത്‌. മൂസാക്കും ഈസാക്കും വടിയിട്ടാല്‍ സര്‍പ്പമാകുക, രോഗിയെ സുഖപ്പെടുത്തുക, മരണപ്പെട്ടവരെ ജീവിപ്പിക്കുക മുതലായ ദൃഷ്‌ടാന്തങ്ങള്‍ ഉണ്ടായിരുന്നു. നീ പ്രവാചകനാണെങ്കില്‍ എന്തുകൊണ്ട്‌ അത്തരം ദൃഷ്‌ടാന്തങ്ങള്‍ കൊണ്ടുവരുന്നില്ല. ഇതായിരുന്നു അവരുടെ വിമര്‍ശനം. ഇതിന്‌ സുവ്യക്തമായ മറുപടി നല്‌കുകയാണ്‌. കാലഘട്ടത്തിനനുസരിച്ച്‌ നബിമാര്‍ക്ക്‌ ദൃഷ്‌ടാന്തങ്ങള്‍ നല്‌കുന്നുണ്ട്‌. ഒരു നബിക്ക്‌ നല്‌കിയ ദൃഷ്‌ടാന്തത്തേക്കാള്‍ ഉത്തമമായ മറ്റൊരു ദൃഷ്‌ടാന്തം അടുത്ത അറബിക്ക്‌ നല്‌കും. അല്ലെങ്കില്‍ ആ കാലഘട്ടത്തിന്‌ തുല്യമായതിനെ നല്‌കും. മുഹമ്മദ്‌ നബി(സ) വജ്ഞാനത്തിന്റെ കാലഘട്ടത്തിലേക്ക്‌ നിയോഗിച്ച പ്രവാചകനാണ്‌. അതിനാല്‍ അദ്ദേഹത്തിന്‌ അനുയോജ്യമായ ദൃഷ്‌ടാന്തം ഞാന്‍ നല്‌കിയിട്ടുണ്ട്‌. അത്‌ ഈ വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്‌. ആയത്ത്‌ എന്നതിന്റെ വിവക്ഷ ഖുര്‍ആനിലെ ആയത്തല്ല. പ്രത്യുത നബിമാര്‍ക്ക്‌ നല്‌കുന്ന അമാനുഷിക ദൃഷ്‌ടന്തമാണ്‌. വടി നിലത്തിട്ടാല്‍ സര്‍പ്പമാകുന്നതുപോലെയുള്ളവ. തൗറാത്തിലെയും ഇഞ്ചീലിലെയും ചില നിയമങ്ങളെയും സൂക്തങ്ങളെയും വിശുദ്ധ ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തിയപ്പോള്‍ അതൊരു വിമര്‍ശനമായി വേദക്കാര്‍ ഉന്നയിച്ചു. ഇതിന്‌ മറുപടി പറയുകയാണ്‌. അതായത്‌ ഒരു നബി മറ്റൊരു നബിയെ സത്യപ്പെടുത്തുന്നവനാണെന്ന തത്വം ഇതിന്‌ പ്രതിബന്ധമാകുന്നില്ല. ഈ സത്യം ക്രിസ്‌ത്യാനികള്‍ തന്നെ എഴുതിയത്‌ നാം വിവരിച്ചു. `ആയത്ത്‌' എന്നതിന്‌ സൂക്തം എന്നര്‍ഥം കല്‌പിച്ചാല്‍ തൗറാത്തിലെയും ഇഞ്ചീലിലെയും സൂക്തമാണ്‌ വിവക്ഷ. ഇമാം അബൂമുസ്‌ലിം(റ) ഇപ്രകാരവും ആയത്തിനെ വ്യാഖ്യാനിക്കുന്നു (റാസി 3:229) ഖുര്‍ആനിലെ പല ആയത്തും ദുര്‍ബലപ്പെടുത്തിയാല്‍ ദുര്‍ബലപ്പെടുത്തിയത്‌ ഖുര്‍ആനില്‍ തന്നെ അവശേഷിക്കുകയില്ല. അതിനെ എടുത്തുമാറ്റി അതിനേക്കാള്‍ ആശയ സമ്പൂര്‍ണമായതോ തത്തുല്യമായതോ അതിന്റെ സ്ഥാനത്ത്‌ കൊണ്ടുവരും. ഇതാണ്‌ ആയത്ത്‌ എന്നതുകൊണ്ട്‌ ഖുര്‍ആനിലെ സൂക്തങ്ങള്‍ എന്ന്‌ അര്‍ഥം നല്‌കിയാല്‍ ഉദ്ദേശിക്കപ്പെടുന്നത്‌. ദുര്‍ബലമാക്കപ്പെട്ട (മന്‍സൂഖ്‌ ആയ) സൂക്തം ഖുര്‍ആനില്‍ വിശേഷിപ്പിക്കുകയില്ലെന്ന്‌ അല്ലാഹു പറയുമ്പോള്‍ അവശേഷിച്ചത്‌ ഉണ്ടെന്ന്‌ ജൂത-ക്രിസ്‌ത്യാനികള്‍ ജല്‌പിക്കുന്നു.

അന്ധവിശ്വാസങ്ങളു പ്രചരിപ്പിക്കാന്‍ കൂട്ട് നില്‍കാത്ത അബ്ദുരഹമാന്‍ സലഫിയെ ഗുണ്ടകളുടെ നേതാവായി അവഹേളിക്കുന്ന ജിന്ന് വിഭാഗം നേതാക്കളുടെ ഏറ്റവും പുതിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

സിഹ്ര്‍ കണ്ണേറ്  തുടങ്ങിയ അന്ധവിശ്വ്സങ്ങള്‍ പഠിപ്പിക്കുന്ന ജിന്ന് വിഭഗം നേതാക്കള്‍ അവരുടെ എല്ലാ അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാന്‍ കേരള ജമിയതുല്‍ ഉലമയെ ഉപയോഗപ്പെടുത്താന്‍ സമ്മതിക്കാത്തത്തിന്റെ അരിശം തീര്‍ക്കാന്‍ അബ്ദുല്‍ റഹ്മാന്‍ സലഫിയെ ഗുണ്ടകളുടെ നേതാവായി ചിത്രീകരിക്കുന്ന ഒരു പണ്ഡിതന്റെ പ്രസംഗം കേള്‍ക്കുക..സലഫി  അടിക്കാന്‍ വന്നു ,ഗുണ്ടയെ ഉപയോഗിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നൊക്കെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നു..പക്ഷെ ഇവിടെ നമുക്ക് ഒരു ചോദ്യം ഉണ്ട്..ഇങ്ങനെ ഗുണ്ടായിസം ചെയ്തു എങ്കില്‍ അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിക്കാത്തത് എന്തുകൊണ്ട്.??തെളിവ് ഇല്ലാതെ ഇങ്ങനെ വിളിച്ചു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ??ഇത്തരം കടുത്ത ഭിന്നിപ്പ് കാണിക്കുന്നത് പല അന്ധവിശ്വസങ്ങള്‍ ജമിയതുല്‍ ഉലമ യെക്കൊണ്ട് മുന്പ് ഈ പറയുന്ന ജിന്ന് വിഭഗം നേതാക്കള്‍ അന്ഗീകരിപ്പിച്ചു എന്നാണ്..അതില്പെട്ട ഒന്നാണ് സിഹ്ര്‍ ഉപയോഗിച്ച് മറ്റൊരാളെ കൊല്ലാം എന്ന് പഠിപ്പിച്ചത് .സിഹ്ര്‍ ഉപയോഗിച്ച് മറ്റൊരാളെ കൊല്ലാന്‍ ഒരിക്കലും കഴ്യില്ല എന്നതാണ് യാഥാര്‍ത്യം..ജമിയതുല്‍ ഉലമ വിശ്വസങ്ങള്‍ മാറ്റി മരിച്ചത് മുന്പ് ഞാന്‍ ബ്ലോഗില്‍ എഴുത്യത് ഒന്ന് കൂടി വായിക്കുക..http://magicinislam.blogspot.com/search?updated-min=2011-01-01T00:00:00-08:00&updated-max=2012-01-01T00:00:00-08:00&max-results=30..
യഥാര്‍ത്ഥത്തില്‍ ഗുണ്ട വിളയാട്ടം പണ്ഡിത ചര്‍ച്ചയില്‍ നടന്നിരുന്നു എങ്കില്‍ ജമിയതുല്‍ ഉലമ സിഹ്ര്‍ ഫലിക്കും ,ഹകീകത്തു ഉണ്ട് എന്ന് പറഞ്ഞത് എങ്ങനെ നമുക്ക് വിശ്വസിക്കാന്‍ പറ്റും??അതും ജിന്ന് വിഭാഗത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി ആയിരിക്കാം പറഞ്ഞത്..കാരണം നമ്മുടെ പ്രവ്ച്ചകാന്‍ പറഞ്ഞു "സിഹ്ര്‍ വിശ്വസിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല ".ആഹ്കാമുള ഖുറാന്‍ എന്നാ തഫ്സീരില്‍ ഇങ്ങനെ വിശ്വസിക്കാന്‍ പാടില്ല എന്ന് വ്യക്തമായി വന്നിരിക്കുന്നു..




കേരള ജമിയത്ത്ല്‍ ഉലമ വിശ്വാസങ്ങള്‍ മാറ്റുമ്പോള്‍

Wednesday, August 15, 2012

കേരള മുജാഹിടുകളിനിന്നു തെറിച്ചു(off shoot) പോയ ജിന്ന് വിഭാഗം കൂടുതല്‍ പിഴവിലേക്ക് :മലക്കുകളെ വിളിച്ചു പ്രാര്‍ത്ഥിക്കണം.

കേരള മുജാഹിടുകള്‍ക്ക് ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കി പുറത്തു പോയ ,സകരിയ സലാഹിയുടെ നേതൃത്വത്തിന് കീഴെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന ഈ സംഘം കൂടുതല്‍ പിഴച്ച വാദങ്ങളുമായി രംഗത്ത്.മറ്റുള്ളവരെ വ്യക്തി ഹത്യ ചെയ്യാനായി മാത്രം ഉണ്ടാക്കിയ വെബ്സൈറ്റില്‍( ആണ് ഈ അതി ഗുരുതര വാദങ്ങള്‍ പെറുക്കി എടുത്തു അടുക്കി വെച്ചിരിക്കുന്നത്.! ഒരു സാമ്പിള്‍ കാണുക.." Ibne Abbas said: ‘Indeed Allah possesses Angels besides the Hafazah (the Angels of Protection) who write (of even) the leaf which falls from a tree so when one of you suffers a limp in a deserted land he should call “Assist (me) O slaves of Allah""മലക്കുകളെ സഹായത്തിനു വേണ്ടി വിളിക്കണം എന്നാണ് ഇവിടെ പറയുന്നത് (he should call )..വിജന പ്രദേശത്ത്  അകപ്പെട്ടു മലക്കുകളെ വിളിചിരിക്കണം..കാരണം സഹായികളായി മലക്കുകള്‍ നമുക്ക് ചുറ്റും ഉണ്ട്.. എന്തിനാണ് ഇവിടെ മരുഭൂമിയുടെ കാര്യം മാത്രം പറയുന്നത് എന്ന് മനസ്സിലാകുന്നില്ല..അല്ലാത്ത സ്ഥലങ്ങളില്‍ മലക്കുകള്‍ ഇല്ലേ??. ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങള്‍ എങ്കില്‍ എന്തിനാണ് അള്ളാഹു ഖുറാനില്‍ അല്ലാഹുവിനെ മാത്രം വിളിച്ചു സഹായം തേടിയാല്‍ മതി എന്ന് പറയുന്നത്??അല്ലാഹുവിനോ ഇവിടെ പിഴവ് പറ്റിയത്??അതോ ഇവരുടെ ജല്പനങ്ങല്‍ക്കോ ??ഇവരുടെ ബ്ലോഗില്‍ നിന്നുള്ള പേജുകള്‍ കാണുക..ഇമാം അഹ്മദ്‌ ഇബ്നു ഹന്പല്‍ അല്ലാഹുവിനെ പുറമേ ഉള്ളവരെ വിളിച്ചു തേടിയപ്പോള്‍ സഹായം പെട്ടെന്ന് ലഭിച്ചുവത്രെ...തെളിവുകള്‍ നുള്ളി പെറുക്കി എടുത്തു കൊടുത്തിരിക്കുന്നത്‌ വായിക്കുക(സുഹൈല്‍ യൂസുഫ്‌ എന്നാ വ്യക്തി ആണ് ഇതെഴുതിയത് എന്ന് തോന്നുന്നു)..ഇവരോട് പറയാന്‍ നമുക്ക് ഒരു പരിശുദ്ധ ഖുര്‍ആന്‍ വചനം മതി.
مَثَلُ الَّذِينَ اتَّخَذُوا مِن دُونِ اللَّـهِ أَوْلِيَاءَ كَمَثَلِ الْعَنكَبُوتِ اتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنكَبُوتِ ۖ لَوْ كَانُوا يَعْلَمُونَ 

""അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍!""..,,(29:41)









Friday, August 10, 2012

പ്രാര്‍ത്ഥനയുടെ നിര്‍വചന അട്ടിമറി ::വിശദ വിവരങ്ങള്‍ പുറത്തു വന്നു.

മഹത്തായ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശം ഗള്‍ഫിലെ ഏതാനും ചില അര്‍ദ്ധ സുന്നി സലഫി പണ്ഡിതരുടെ ആഗ്രഹത്തിന് അനുസരിച്ച് മാറ്റിയപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ഇങ്ങനെ.

ഒന്ന് ).ആദ്യമായി സകരിയ സലാഹി തനിക്ക് ജനാബ് സലാം സുല്ലമി പിഴച്ച വിശ്വ്സങ്ങള്‍ പടിപ്പിച്ചുവെന്നു പറഞ്ഞു കൊണ്ട് സിഹ്ര്‍,കണ്ണേറ് തുടങ്ങിയ അന്ധവിശ്വസങ്ങളെ യഥാര്‍ത്ഥ ഇസ്ലാമിക വിശ്വസങ്ങലെന്നു പറഞ്ഞു പുനരാനയിക്കുന്നു.

രണ്ടു) അതിനു വേണ്ടി ആദ്യം ഭൌതികം അബൌതികം എന്നതിന്‍റെ നിര്‍വചനം മാറ്റി .ജിന്നുകളുടെ ഇടപെടല്‍ തീര്‍ത്തും ഭൌതികം എന്ന് പറഞ്ഞു തുടങ്ങി.സുന്നികള്‍ക്ക് പോലും അന്ഗീകരിക്കാന്‍ പറ്റാത്ത ഈ വികല‍ വാദം ഉണ്ടാക്കിയത് ഉമര്‍ മൌലവിയുടെ തൌഹീദ് നിര്‍വചനം ഒറ്റയടിക്ക്‌ തള്ളിക്കളഞ്ഞാല്‍ മുജാഹിദ്‌ ജന സാമാന്യം വിശ്വസിക്കുമോ എന്നാ ഭയം കാരണം ആണ് .(ഉമര്‍ മൌലവി നിര്‍വചനം സ്വീകരിച്ച സെയ്യേദ്‌ റഷീദ്‌ റിട എന്നാ പണ്ഡിതന്‍ ഇപ്പോള്‍ ഇവര്‍ക്ക് യഹൂദ ചാരനും,ഹദീസ്‌ നിഷേധിയും ആണ് !. ഈ വക അതി ഗുരുതര ആരോപണങ്ങള്‍ ഡോക്ടര്‍ അഷറഫ്‌ മൌലവിയുടെ പുസ്തകത്തില്‍ വായിക്കുക ).
നിര്‍വചന പ്രകാരം അഭൌതിക രീത്യില്‍ ഉപകാരം /ഉപദ്രവം ചെയ്യുന്നത് അള്ളാഹു മാത്രം. ഭൌതിക അഭൌതിക നിര്‍വചനം മാറ്റിയപ്പോള്‍ ജിന്നുകളുടെ ഇടപെടല തികച്ചും ഭൌതിക രീതി ആയി മാറി.അപ്പോള്‍ സിഹ്ര്‍ ഫലിക്കുന്നതില്‍ യാതൊരു കുഴപ്പവും ഇല്ലാതായി..യാ ഇബാടല്ല അയീനോണി എന്ന് പറയുമ്പോള്‍ ജിന്നുകളെ ഉള്പെടുതിയാലും തരക്കേടില്ല എന്നായി .സത്യത്തില്‍ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന്ന നേട്ടം കൈവരിച്ചു .ഉമര്‍ മൌലവുയ്ടെ നിര്‍വചനം മാറ്റേണ്ടി വരിന്നല്ല . !അന്ധവ്ശ്വസങ്ങളെ ഇസ്ലാമിക വല്കരിക്കുയും ചെയ്യാം എന്നായി. എന്നാലും പല നേതാക്കള്‍ക്കും ഇത് അത്ര സഹ്ച്ചില്ല..അവരെയൊക്കെ മടവൂരി ചാരന്മാര്‍ എന്ന് പറഞ്ഞുകൊണ്ട് മാറ്റിനിര്‍ത്തി. ഇങ്ങനെ വിശ്വാസി സമൂഹത്തെ വന്ചിച്ചുകൊണ്ടിരുന്നു .മടവൂരികളും സുന്നികളും ആരോപണം തുടര്‍ന്നുകൊണ്ടിരുന്നു. നിര്‍വ്വചനം മാറ്റി എന്നും പണ്ട് ഫലിക്കാത്ത സിഹ്ര്‍ എപ്പോള്‍ ഫലിച്ചു തുടങ്ങ്‌ി\ എന്നും മറ്റും,.

 മൂന്ന്) ഇങ്ങനെ ഭൌതിക അഭൌതിക നിര്‍വചനം മാറ്റിയപ്പോള്‍  പ്രരതനയുടെ നിര്‍വ്ച്ചനും മാറി.കാരണം അഭൌതിക രീത്യില്‍ ഉള്ള സഹായ തേട്ടം ആണല്ലോ പ്രാര്‍ത്ഥന. ജിന്നുകളുടെ കഴിവില പെട്ടത് ചോദിച്ചാല്‍ അബൌതികം അല്ല .അതുകൊണ്ട് പ്രാര്‍ത്ഥനയും അല്ല എന്നായി. അതിനുവേണ്ടി സൃഷ്ടി കഴിവിന് അതീതം എന്നാ പട പ്രയോഗം കൊണ്ടുവന്നു .ഇത് സുന്നികള്‍ ഏറ്റുപിടിച്ചു പറഞ്ഞു നടക്കാന്‍ തുടങ്ങി..ജിന്നുകളോട് സഹായം ചോദിയ്ക്കാന്‍ പറ്റുമോ ഇല്ലേ എന്നാ തലതിലെക്കി ചര്‍ച്ച വഴിമാറി .

നാല് }ഇങ്ങനെ പ്രരതനയുടെ നിര്‍വചനം മാറ്റിയപ്പോള്‍ തൌഹീടിനെറെന്‍ നിര്‍വചനം മാറി..സൃഷ്ടി കഴിവിന് അതീതമായത് ചോദിച്ചാല്‍ മാതര്മേ ശിര്‍ക്ക് വരുല്ല്ളൂ എന്നായി .അതോടെ വിവധ തരാം ഭിന്നിപ്പി ഉടലെടുത്തു.

അഞ്ചു}ആയിടക്ക് ആണ് ഇസ്ലാഹു മാസികയില്‍ വിവാദ ലേഖനം വരുന്നത് ..വിജന പ്രദേശത്ത് വെച്ച് ജിന്നുകളെ ഉദ്ദ്ഷിച്ചു യാ ഇബാടല്ല്ല എന്ന് വിളിച്ചു സഹായം തേടിയാല്‍ പ്രാര്‍ത്ഥന ആവില്ല എന്നായി .എല്ലാ മുവഹ്ഹിടുകളും ഇതിനെ എതിര്‍ക്കാന്‍ തുടങ്ങി.സുന്നികള്‍ കളിയാക്കി ചിരിച്ചു.

ആറു} ഈ രീതിയില്‍ പോയാല്‍ കാര്യങ്ങള്‍ നിയന്ത്രണം വിടുന്നു എന്ന് കണ്ടപ്പോള്‍ വീണ്ടും പഴയ നിലപാടിലേക്ക് മാറി തുടങ്ങി ചിലര്‍.അതായത് ഇസ്ലാഹു മാസ്കയില വന്ന ലേഖനം ശിര്‍ക് ആണെന്ന് സമ്മതിച്ചു..ഇത് മറ്റൊരു ഭിന്നിപ്പിലെക്കി വഴിതുറന്നു .സാദാരണ വ്ശ്വാസികള്‍ വിചാരിച്ചു ജനാബ് സലാം സുല്ലമിയുടെ തൌഹീദ് ആണ് പിഴച്ചത് എന്ന്..ഇങ്ങനെ ആരോപിക്കുന്ന M T VISIONപുറത്തിറക്കിയ സി ഡി കാണുക.



ഏഴു  )മടവൂര്‍ വിഭാഗത്തിനും സലാം സുല്ലമിക്കും ആകട്ടെ പിളര്പിനു മുന്പ് പണ്ടേ ഉള്ള യഥാര്‍ത്ഥ വിശ്വസം തന്നെ ആണ് ഉള്ളത്.ഒരു നിര്‍വ്വചന മാറ്റവും വരുത്തേണ്ടി വന്നിട്ടില്ല.വീണ്ടും പിളര്‍ന്ന എ പി വിഭാഗം വീണ്ടും വീണ്ടും തൌഹീദ് നിര്‍വചനം മാറ്റുകയാണോ എന്ന് സ്കറിയ സ്വലാഹി ചോദിക്കുന്നത് കാണുക..

ഇപ്പോള്‍ നിര്‍വചനം മാറ്റി എന്നത് സംശയാതീതമായി തെളിഞ്ഞു.

ഒരിക്കല്‍ മാറ്റിയപ്പോള്‍ അതിനു വ്യാക്യാനിച്ചു ഒപ്പിക്കാന്‍ വീണ്ടും വീണ്ടും മാറ്റേണ്ടി വരുന്നത് സ്വാഭാവികം മാത്രം.

നേതൃത്വത്തെ ധിക്കരിച്ചു വീണ്ടും സകരിയ സ്വലാഹി! ഏറ്റവും പുതിയ വീഡിയോ .

വിജന പ്രദേശത്ത് വെച്ച് ജിന്നുകളെ ഉദ്ദേശിച്ചു അല്ലാഹുവിന്റെ അടിമകളെ രക്ഷിക്കണേ എന്ന് വിളിച്ചു പ്രാര്‍ഥിച്ചാല്‍ അത് ശിര്‍ക്കും അല്ല പ്രാര്‍ത്ഥനയും ആവില്ല എന്ന് പറഞ്ഞു  പ്രാര്‍ത്ഥനയുടെ നിര്‍വചനം തന്നെ അട്ടിമറിച്ച സകരിയ സ്വലാഹിയുടെ  തനി നിറം പുറത്തു വന്നു...നേതൃത്വത്തില്‍ ഉള്ള പണ്ഡിതര്‍ ഇദ്ദേഹത്തിന്റെ ഫിതനയില്‍ കുടുങ്ങി പല വട്ടം ഇസ്ലാഹി മാസികയില്‍ വന്ന ശിര്‍ക്ക് ലേഖനം ,ന്യായീകരിക്കാന്‍ നോക്കി.പക്ഷെ സത്യം ബോധ്യമായപ്പോള്‍ അത് തിരുത്തി ശിര്‍ക്ക് ആണ് എന്ന് മടവൂരികലെപ്പോലെ പറയാന്‍ തുടങ്ങി..കാരണം സത്യം മടവൂരികള്‍ പറഞ്ഞാലും അന്ഗീകരിക്കണമല്ലോ..പക്ഷെ മുന്പേ തന്നെ പ്രാര്‍ത്ഥനയുടെ നിര്‍വചനം മാറ്റിയ സകരിയയും കൂട്ടരും സത്യം സമ്മതിക്കാന്‍ തയാറായില്ല..പകരം പ്രസ്ഥാനത്തെയും നേതൃത്വത്തെയും കളിയാക്കുന്നത് ഇ വീഡിയോയില്‍ കേള്‍ക്കാം..സുന്നികളോട് ചേര്‍ന്ന് കൊണ്ട് ഇദ്ദേഹം ചോദിക്കുന്നു ""ഇടയ്ക്കിടെ തൌഹീദിന്റെ മാനദണ്ഡം മാറ്റി പറയുന്നത് എന്ത് കൊണ്ട്??""എന്തിനു അനസ്‌ മൌലവി ആദ്യം ശിര്‍ക് അല്ല എന്ന് പറഞ്ഞത് മാറ്റി വീണ്ടും ശിര്‍ക്ക് ആണ് എന്ന് പറയുന്നത്??ഇദ്ദേഹത്തോട് നമുക്ക് ഇത് തന്നെ തിരിച്ചു ചോദിക്കാം ""പണ്ട് സിഹ്ര്‍,കണ്ണേറ് ഫലിക്കും എന്ന് വിശ്വസിക്കാന്‍ മുസ്ലിമിന് പാടില്ല എന്ന് പറഞ്ഞ താന്കള്‍ ,താങ്കളുടെ വാദം മാറ്റിയപ്പോള്‍ ,എന്ത് മാനദണ്ഡം ആണ് ഉപയോഗിച്ചത്???നിങ്ങള്ക്ക് എങ്ങനെ തൌഹീദിന്റെ മാനദണ്ഡം മാറി???

Wednesday, August 1, 2012

ഖുര്‍ആന്‍ ആയത്തുകള്‍ മറച്ചു വെച്ചുകൊണ്ട് തീവ്ര നവയതാസ്തികര്‍ സിഹ്രിനു അടിസ്ഥാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു..

ഖുര്‍ആന്‍ ആയത്തുകള്‍ മറച്ചു വെച്ചുകൊണ്ട് തീവ്ര നവയതാസ്തികര്‍  സിഹ്രിനു അടിസ്ഥാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു..സിഹ്ര്‍ ഒരു യാഥാര്‍ത്യം ഇല്ലാത്ത കാര്യം എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യ്കതമാക്കുമ്പോഴും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി സാഹിരിനു അമാനുഷിക കഴിവുകള്‍ ഉണ്ടെന്നു പ്രചരിപ്പിച്ചു അതിന്റെ പേരില്‍ രുഖ്‌യ ശര്യുയ (ഇസ്ലാമിക മന്ത്രവാദം) പഠിപ്പിച്ചു കാശ് ഉണ്ടാക്കാന്‍ മൌലവിമാര്‍ ഉണ്ടാക്കുന്ന വ്യാജ തെളിവുകള്‍ ഈ വീഡിയോയില്‍ തുറന്നു കാട്ടുന്നു.

Monday, July 23, 2012

വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഇല്ലെന്ന്‌ പറയുന്ന പക്ഷം ഒരാള്‍ ചേകന്നൂരിയാകുമെങ്കില്‍ ഈ ലോകത്ത്‌ എത്ര നക്ഷത്രങ്ങള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ ചേകന്നൂരിയാണെന്നും പ്രഖ്യാപിക്കുന്നു.

മുജാഹിദ്‌ ഔദ്യോഗിക വിഭാഗം ഖുറാനില്‍ എത്ര സൂക്തങ്ങള്‍ ദുര്‍ബല്മാക്കപ്പെട്ടു എന്ന് അറിയിക്കണമെന്ന് ജനാബ് സലാം സുല്ലമി ആവശ്യപ്പെടുന്നു..




എ അബ്‌ദുസ്സലാം സുല്ലമി
``ചുരുക്കത്തില്‍ ഖുര്‍ആനില്‍ നസ്‌ഖ്‌ (ദുര്‍ബലമാക്കപ്പെട്ട സൂക്തം) ഉണ്ട്‌ എന്ന്‌ ചേകന്നൂരികള്‍ അംഗീകരിക്കുന്നില്ല എന്ന്‌ വ്യക്തമായില്ലേ? ഇനി ഈ വിഷയത്തില്‍ മടവൂരികള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും കൂടി നമുക്ക്‌ വിശകലനം ചെയ്യാം. മടവൂരി നേതാവ്‌ എഴുതുന്നത്‌ കാണുക: പരിശുദ്ധ ഖുര്‍ആനില്‍ ഒരു ആയത്ത്‌ പോലും ദുര്‍ബലമായത്‌ ഇല്ല തന്നെ. അവന്റെ വേദഗ്രന്ഥം ഇതില്‍ നിന്നെല്ലാം പരിശുദ്ധമാണ്‌ (ബുഖാരി പരിഭാഷ, അബ്‌ദുസ്സലാം സുല്ലമി, 2/761) (അല്‍ഇസ്വ്‌ലാഹ്‌ -2012 മെയ്‌, പേജ്‌ 29). ``കണ്ടല്ലോ! ഖുര്‍ആനില്‍ നസ്‌ഖുണ്ടോ (ദുര്‍ബലാക്കപ്പെട്ട സൂക്തം) എന്ന വിഷയത്തില്‍ ചേകനൂരികള്‍ പറഞ്ഞതു തന്നെയാണ്‌ മടവൂരികളും ആവര്‍ത്തിച്ചിരിക്കുന്നത്‌. രണ്ട്‌ വിഭാഗവും ഖുര്‍ആനിലെ നസ്‌ഖിനെ അംഗീകരിക്കുന്നില്ല.'' (പേജ്‌ 29)
കെ കെ സകരിയ്യ, എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി, ജബ്ബാര്‍ മൗലവി, മുതലായവര്‍ക്ക്‌ എല്ലാം തന്നെ പല വിഷയത്തില്‍ വ്യക്തിപരമായ പല അഭിപ്രായങ്ങള്‍ ഉണ്ട്‌. ഈ അഭിപ്രായമെല്ലാം നവയാഥാസ്ഥിതികരുടെ പൊതുവായ അഭിപ്രായമായി ഇവര്‍ പരിഗണിക്കുമോ? ഇതാണ്‌ ഇവരോട്‌ ചോദിക്കാനുള്ളത്‌. ഞാന്‍ മടവൂരികളുടെ നേതാവാണ്‌ എന്നതും ഇവരുടെ ജല്‌പനമാണ്‌. യാതൊരു സ്ഥാനവും ഞാന്‍ വഹിക്കുന്നില്ല. `സത്യത്തിന്റെയും നീതിയുടെയും കൂടെ നില്‌ക്കണം, അവരെ സഹായിക്കണം, സ്വന്തം ശരീരത്തിനും മാതാപിതാക്കള്‍ക്കും കുടുംബത്തിനും എതിരായിരുന്നാലും' എന്ന ഖുര്‍ആന്റെ നിര്‍ദേശം അനുഷ്‌ഠിച്ചുകൊണ്ട്‌ യഥാര്‍ഥ മുജാഹിദുകളുമായി ഞാന്‍ പൊതുവായ നിലക്ക്‌ സഹകരിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അവരുടെ എല്ലാ അഭിപ്രായങ്ങളും എനിക്ക്‌ സ്വീകാര്യമല്ല. എന്റേത്‌ അവര്‍ക്കും പല വിഷയങ്ങളിലും സ്വീകാര്യമല്ല താനും. മുജാഹിദ്‌ പ്രസ്ഥാനം പിളരുന്നതിന്റെ മുമ്പും ഈ അടിസ്ഥാന തത്വത്തെ ആദരിച്ചുകൊണ്ടാണ്‌ ഞാന്‍ മുജാഹിദായി ജീവിച്ചിരുന്നത്‌. എന്നെ പരിചയമുള്ളവര്‍ക്കെല്ലാം ഈ യാഥാര്‍ഥ്യം അറിയുന്നതാണ്‌.
വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെടുന്ന സൂക്തങ്ങള്‍ ഉണ്ടെന്ന്‌ വിശ്വസിച്ചാല്‍ മാത്രമേ അഹ്‌ലുസ്സുന്നയുടെ പാതയില്‍ ജീവിക്കുന്നവനാവുകയുള്ളൂ എന്നതാണ്‌ നിയമമമെങ്കില്‍ ഭൂമിയില്‍ എത്ര മണല്‍ത്തരികള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ അഹ്‌ലുസ്സുന്നയുടെ പാതയില്‍ നിന്ന്‌ വ്യതിചലിച്ചവനാണെന്ന്‌ പ്രഖ്യാപിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഇല്ലെന്ന്‌ പറയുന്ന പക്ഷം ഒരാള്‍ ചേകന്നൂരിയാകുമെന്നതില്‍ ഈ ലോകത്ത്‌ എത്ര നക്ഷത്രങ്ങള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ ചേകന്നൂരിയാണെന്നും പ്രഖ്യാപിക്കുന്നു.
ജൂത-ക്രിസ്‌ത്യാനികള്‍ എഴുതുന്നതു കാണുക:
1. ജൂത ക്രിസ്‌ത്യാനികള്‍ പ്രസിദ്ധീകരിച്ച `ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ``ഒരാള്‍ ഖുര്‍ആനും അതിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ അതില്‍ ധാരാളമായി കാണുന്നതാണ്‌. ഒരു സൂറത്തും ഒഴിവാകാത്ത അവസ്ഥയില്‍. ഇത്‌ മനുഷ്യചിന്തയെ കുഴപ്പത്തിലാക്കുന്നു. ആശയത്തെ അജ്ഞാതമാക്കുന്നു (പേജ്‌ 43).
ജൂത-ക്രിസ്‌ത്യാനികളുടെ ഈ വിമര്‍ശനത്തെ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തം ഉണ്ടെന്ന്‌ പറയുന്ന നവയാഥാസ്ഥിതികര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഖുര്‍ആനില്‍ എത്ര ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഉണ്ടെന്നും അവ ഏതെല്ലാം ആണെന്നും ഇവര്‍ പ്രവാചകന്റെ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ വിവരിക്കണം. വിശുദ്ധ ഖുര്‍ആനിനെ അല്ലാഹു സംരക്ഷിക്കുമെന്ന്‌ പ്രഖ്യാപിച്ചതിനാല്‍ ഒരു ദുര്‍ബല ഹദീസില്‍ പോലും മുഹമ്മദ്‌ നബി(സ) ഏതെങ്കിലും ഒരു സൂക്തമെങ്കിലും ദുര്‍ബലമാക്കപ്പെട്ടതാണെന്ന്‌ വ്യാഖ്യാനിച്ചത്‌ ഇവര്‍ക്ക്‌ ഉദ്ധരിക്കാന്‍ സാധിക്കുകയില്ല. 
2. ``എന്നാല്‍ ആ അഭിപ്രായത്തെ (ബൈബിള്‍ ദുര്‍ബലമാക്കപ്പെട്ടു എന്നതിനെ) പിന്‍താങ്ങുന്നതായി ഖുര്‍ആനിലെ ഒരൊറ്റ പദമോ ശീഅകളുടെയും സുന്നികളുടെയും ഇടയില്‍ പ്രചാരത്തിലുള്ള ഏതെങ്കിലും പാരമ്പര്യകഥകളോ (അഹാദീസ്‌) ഇല്ല എന്നതും പ്രത്യേകം ശ്രദ്ധേയമാണ്‌. വാസ്‌തവത്തില്‍ ഖുറാനിലെ പൊതുവായ അഭിപ്രായം ഇതിനു വിരുദ്ധമാണ്‌. `അസാധുവാകുക' എന്നര്‍ഥമുള്ള നസാഖ എന്ന ക്രിയാപദം ഖുര്‍ആനില്‍ രണ്ടു പ്രാവശ്യം മാത്രമേ വരുന്നുള്ളൂ (സൂറ: 2:106: 22:52). അവിടെയൊന്നും പഴയ നിയമത്തെയോ (തൗറാത്ത്‌) പുതിയ നിയമത്തെയോ (ഇഞ്ചീല്‍) ബാധിക്കുന്നതായി ഉദ്ദേശിച്ചിട്ടുമില്ല. നേരേ മറിച്ച്‌ ഖുറാനിലെ തന്നെ ചില വാക്യങ്ങള്‍ അസാധുവാക്കപ്പെട്ടതിനെയാണ്‌ സൂചിപ്പിക്കുന്നത്‌. മുസ്‌ലിം ഉലമ പറയുന്നത്‌ അപ്രകാരം 225 വാക്യങ്ങള്‍ അസാധുവാക്കപ്പെട്ടിട്ടുണ്ടെന്നതാണ്‌'' (മീസാനുല്‍ഹഖ്‌, സത്യത്തിന്റെ തുലാസ്‌, മര്‍കസുല്‍ ബിശാറ, പേജ്‌ 64)
വിശുദ്ധ ഖുര്‍ആനില്‍ 225 സൂക്തങ്ങള്‍ ദുര്‍ബലമാക്കപ്പെട്ടത്‌ ഉണ്ടെന്ന്‌ ജൂത-ക്രിസ്‌ത്യാനികള്‍ ഇവിടെ എഴുതുന്നതിനെ നവയാഥാസ്ഥിതികന്മാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ എത്ര എണ്ണമുണ്ടെന്ന്‌ ഇവരുടെ അഭിപ്രായം ഇവരുടെ പ്രസിദ്ധീകരണത്തില്‍ എഴുതട്ടെ.
3. `നസ്‌ഖ്‌' അഥവാ ദുര്‍ബലപ്പെടുത്തല്‍ എന്ന പദം ഖുര്‍ആനില്‍ രണ്ടു പ്രാവശ്യം ചേര്‍ത്തിയിട്ടുണ്ട്‌ (സൂറ 2:106, 22:52). ഈ രണ്ടു ഭാഗത്തും പഴയനിയമത്തെയോ (തൗറാത്ത്‌) പുതിയനിയമത്തെയോ (ഇഞ്ചീല്‍) കുറിക്കുന്നില്ല എന്നതു വളരെ ശ്രദ്ധേയമാണ്‌. പിന്നെയോ, അത്‌ ഖുര്‍ആനിലെ ചില വചനങ്ങളെ തന്നെ ദുര്‍ബലപ്പെടുത്തുന്നതിനെ കുറിക്കുന്നു. (മിശിഹായുടെ ദീന്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലേ? പേജ്‌ 8). വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തമില്ലെന്ന സത്യം ചേകനൂര്‍ മൗലവിയും പറഞ്ഞിട്ടുണ്ടെങ്കില്‍ ഇപ്രകാരം പറയുന്നവരെല്ലാം ചേകന്നൂരിയാകുമെങ്കില്‍ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തമുണ്ടെന്ന്‌ പറയുന്നവരെല്ലാം തനിച്ച ജൂതനും ക്രിസ്‌ത്യാനിയുമാകുന്നതാണ്‌. കാരണം വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട മന്‍സൂഖ്‌ സൂക്തങ്ങള്‍ ഉണ്ടെന്ന്‌ ജൂത-ക്രിസ്‌ത്യാനികള്‍ ശക്തിയായി വാദിക്കുന്നതാണ്‌ നാം മുകളില്‍ കണ്ടത്‌. ഇനിയും കാണുക.
4. വാസ്‌തവത്തില്‍ ദുര്‍ബലപ്പെടുത്തല്‍ തൗറാത്തിനെയും ഇഞ്ചീലിനെയും അപേക്ഷിച്ച്‌ ഒരു പ്രതിപാദ്യ വിഷയമല്ല. അവ ചില ഖുര്‍ആന്‍ സൂക്തങ്ങളില്‍ മാത്രം പ്രത്യേകമായതാണ്‌. മുസ്‌ലിം പണ്ഡിതര്‍ ഈ കാര്യം നിഷേധിച്ചിട്ടുമില്ല. ദുര്‍ബലപ്പെടുത്തല്‍ ഈ സമുദായത്തില്‍ മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്നും ഒരു പ്രമുഖ പണ്ഡിതനായ സുയൂതി പറഞ്ഞിട്ടുണ്ട്‌ (മിശിഹായുടെ ദീന്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലേ? മര്‍കസുല്‍ ബിശാറ, പേജ്‌ 14). നവയാഥാസ്ഥിതികര്‍ എഴുതുന്നു: ``ഈ വിഷയത്തില്‍ വിശ്വാസികളുടെ നിലപാടെന്താണ്‌? ഇതും കൂടി നാം അറിഞ്ഞിരിക്കണം, അമാനി മൗലവി (റഹി) തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ അമുഖത്തില്‍ ഈ വിഷയം സമഗ്രമായി തന്നെ പരാമര്‍ശിച്ചിട്ടുണ്ട്‌. അതിലെ ചില വരികള്‍... ഖുര്‍ആനില്‍ നസ്‌ഖ എന്നൊന്ന്‌ തീരെ ഇല്ലെന്ന്‌ ധരിക്കുകയും അങ്ങനെ വാദിക്കുകയും ചെയ്യാറുണ്ട്‌. വാസ്‌തവത്തില്‍ സത്യവിശ്വാസികള്‍ അടക്കമുള്ള മുന്‍ഗാമികള്‍ കല്‌പിച്ചിരുന്ന വിപുലാര്‍ഥത്തിലുള്ള നസ്‌ഖ്‌ ഖുര്‍ആനില്‍ ഉണ്ടായിരുന്നത്‌ യുക്തിഹീനമല്ല. സ്വാഭാവികം മാത്രമാണ്‌''(അല്‍ഇസ്‌ലാഹ്‌ മാസിക, 2012 മെയ്‌, അബ്‌ദുല്‍ മാലിക്‌ സലഫി, പേജ്‌ 29, മടവൂരി സംഘം ചേകനൂരിസത്തിന്റെ ഉമ്മറപ്പടിയില്‍ (2) ഈ വര്‍ഗത്തിന്‌ നസ്‌ഖും മന്‍സൂഖും തമ്മിലുള്ള വ്യത്യാസം പോലും അറിയാതെയാണ്‌ ജല്‌പനങ്ങള്‍ നടത്തുന്നത്‌. വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ നസ്‌ഖ്‌ (ദുര്‍ബലപ്പെടുത്തല്‍) ആണെന്ന്‌ നമുക്കു പറയാം. കാരണം വിശുദ്ധ ഖുര്‍ആനില്‍ വിശ്വസിക്കാത്ത ജൂത-ക്രിസ്‌ത്യാനികള്‍ സത്യനിഷേധികളാണെന്ന്‌ നൂറില്‍ പരം സൂക്തങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അവര്‍ നരകത്തിലുമാണ്‌. അപ്പോള്‍ തൗറാത്തിനെയും ഇഞ്ചീലിനെയും ഖുര്‍ആന്‍ ഫലത്തില്‍ നസ്‌ഖ്‌ ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പലതരം തിന്മകളും പുണ്യമാണെന്ന്‌ വിചാരിച്ചു തന്നെ മനുഷ്യര്‍ അനുഷ്‌ഠിച്ചിരുന്നു. അവയെല്ലാം ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തി. ഇബ്‌റാഹീംനബി(അ)യുടെ മില്ലത്തില്‍ മനുഷ്യര്‍ നിര്‍മിച്ചുണ്ടാക്കിയതിനെയും വിശുദ്ധ ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തി. അതുപോലെ പല പുണ്യകര്‍മത്തിലും പല പരിഷ്‌കരണം ഉണ്ടാക്കി. അങ്ങനെ ഫലത്തില്‍ അവയെയും നസ്‌ഖ്‌ ചെയ്‌തു. നമ്മുടെ മുന്നില്‍ ഇന്നുള്ള വിശുദ്ധ ഖുര്‍ആനില്‍ നാം കാണുന്ന ഏതെങ്കിലും സൂക്തം ദുര്‍ബലപ്പെട്ടത്‌ (മന്‍സൂഖ്‌ ആയത്ത്‌) ഉണ്ടോ ഇല്ലയോ. ഇതാണ്‌ നമ്മുടെ ചര്‍ച്ചാവിഷയം.
ഉണ്ടെങ്കില്‍ എത്ര സൂക്തങ്ങള്‍? അവ ഏതെല്ലാമാണ്‌? മുഹമ്മദ്‌ നബി(സ)യില്‍ നിന്ന്‌ സ്ഥിരപ്പെട്ട്‌ വന്ന ഹദീസുകളില്‍ ഏതെല്ലാം സൂക്തങ്ങളാണ്‌ ദുര്‍ബലപ്പെടുത്തപ്പെട്ടതാണെന്ന്‌ നബി(സ) ഖുര്‍ആനെ വ്യാഖ്യാനിച്ചുകൊണ്ടോ അല്ലാതെയോ പ്രഖ്യാപിച്ചത്‌? നവയാഥാസ്ഥിതികര്‍ മറുപടി എഴുതുമെന്ന്‌ കരുതുന്നു. 

Sunday, July 22, 2012

നബി(സ)ക്ക്‌ സിഹ്‌റ്‌ബാധ റിപ്പോര്‍ട്ടുകളിലെ വൈരുധ്യങ്ങള്‍!!!!


ഇസ്‌ലാമില്‍ ഹദീസുകളുടെ സ്ഥാനം തര്‍ക്കമറ്റതാണ്‌. കര്‍മപരമായ ബഹുഭൂരിപക്ഷം കാര്യങ്ങളും നാം അനുഷ്‌ഠിച്ചുവരുന്നത്‌ ഹദീസുകള്‍ ആധാരമാക്കിയാണ്‌. ഹദീസുകള്‍ ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രമാണമാണ്‌. ഇക്കാര്യത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണ്‌ ഹദീസുകള്‍. മറിച്ച്‌ ഹദീസിന്റെ വിശദീകരണമല്ല ഖുര്‍ആന്‍. അതുകൊണ്ടുതന്നെ ഹദീസുകള്‍ വിശുദ്ധ ഖുര്‍ആനിനോട്‌ യോജിച്ചു വരേണ്ടതുണ്ട്‌. ഒരിക്കലും ഹദീസുകള്‍ ഖുര്‍ആനിന്‌ എതിരാകാന്‍ പാടുള്ളതല്ല. എന്നാല്‍ ഈ അടുത്ത കാലത്ത്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാനും അവകള്‍ക്ക്‌ പുതുജീവന്‍ നല്‍കാനും വേണ്ടി ചിലര്‍ മുജാഹിദുകളുടെ പേരില്‍ പ്രചരിപ്പിച്ചുവരുന്നത്‌ ഖുര്‍ആനിനും ഹദീസിനും തുല്യസ്ഥാനമാണ്‌ ഉള്ളത്‌ എന്നാണ്‌. ഇതിന്റെ കാരണം അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധഖുര്‍ആനിനും തൗഹീദിനും വിരുദ്ധമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ഥാപിച്ചെടുക്കാന്‍ എളുപ്പമാണ്‌ എന്നതാണ്‌. 
എന്നാല്‍ വിശുദ്ധഖുര്‍ആന്‍ നൂറുശതമാനം സത്യസന്ധവും അല്ലാഹുവിന്റെ വചനങ്ങളുമാണ്‌. ഹദീസുകള്‍ അപ്രകാരമല്ല. അവ വ്യത്യസ്‌തമായ നിലവാരം പുലര്‍ത്തുന്നവയാണ്‌. മൗദ്വൂഅ്‌ (നിര്‍മിതം), ദ്വഈഫ്‌ (ദുര്‍ബലം), മുദ്‌ത്വരിബ്‌ (ആശയക്കുഴപ്പം വന്നത്‌) എന്നിവ ഹദീസുകളുടെ വ്യത്യസ്‌ത ഇനങ്ങളില്‍ പെട്ടതാണ്‌. എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ നിര്‍മിതമോ ദുര്‍ബലമോ ആശയക്കുഴപ്പമോ ആയിട്ടുള്ള ഒരൊറ്റ ആയത്തും ഇല്ല എന്ന വസ്‌തുത തര്‍ക്കമറ്റതാണ്‌. അതുകൊണ്ടുതന്നെയാണ്‌ അഹ്‌ലുസ്സുന്നയുടെ ഹദീസ്‌ നിദാനശാസ്‌ത്ര പണ്ഡിതന്മാര്‍ ഹദീസുകള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ ചില നിബന്ധനകള്‍ വെച്ചിട്ടുള്ളതും. നബി(സ)യുടെ പേരില്‍ പതിനായിരത്തോളം ഹദീസുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌ എന്നതാണ്‌ പണ്ഡിതാഭിപ്രായം. നബി(സ) മഅ്‌സ്വൂം (പാപസുരക്ഷിതന്‍) ആണ്‌. നബി(സ)യല്ലാത്ത ആരിലും തെറ്റുകുറ്റങ്ങള്‍ സംഭവിക്കാം എന്നതാണ്‌ മുസ്‌ലിം പണ്ഡിതലോകത്തിന്റെ ഏകകണ്‌ഠമായ അഭിപ്രായം. അതില്‍ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, തിര്‍മിദി എന്നീ വ്യത്യാസങ്ങളൊന്നുമില്ല. മാത്രമല്ല ബുഖാരി(റ) ഉദ്ധരിക്കുന്ന മുഴുവന്‍ റിപ്പോര്‍ട്ടുകളും സ്വഹീഹായിരിക്കുമെന്നും അവ നിങ്ങള്‍ സ്വീകരിക്കണമെന്നും അല്ലാഹുവോ റസൂലോ എവിടെയും പറഞ്ഞിട്ടുമില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ സത്യസന്ധമാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ നിരവധി തവണ പറഞ്ഞിട്ടുമുണ്ട്‌.
ഒരു ഹദീസ്‌ വിശുദ്ധഖുര്‍ആനിന്റെ കല്‌പനയ്‌ക്കും സാമാന്യബുദ്ധിക്കും നാം കണ്ടുവരുന്ന യാഥാര്‍ഥ്യങ്ങള്‍ക്കും വിരുദ്ധമാണെങ്കില്‍ അത്തരം കാര്യങ്ങള്‍ നബി(സ) പറഞ്ഞതാകാന്‍ സാധ്യതയില്ലാത്തതിനാല്‍ തള്ളിക്കളയണം എന്നാണ്‌ അഹ്‌ലുസ്സുന്നയുടെ ഹദീസ്‌ നിദാനശാസ്‌ത്രം പഠിപ്പിച്ചിട്ടുള്ള സമുന്നതരായ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. അവിടെ ബുഖാരിയെന്നോ മറ്റുള്ള മുഹദ്ദിസുകളെന്നോ യാതൊരു വേര്‍തിരിവും അവര്‍ കല്‌പിച്ചിട്ടില്ല. ഇസ്‌ലാമിന്റെ അവസാന വാക്ക്‌ അല്‍ബാനി(റ) അല്ല എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്‌. അദ്ദേഹം സമുന്നതനായ ഒരു പണ്ഡിതന്‍ തന്നെയാണ്‌. പക്ഷെ, അദ്ദേഹത്തേക്കാള്‍ സമുന്നതരായിട്ടുള്ള എത്രയോ പണ്ഡിതന്മാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. സ്വഹീഹുല്‍ ബുഖാരിയില്‍ വിമര്‍ശനത്തിന്‌ വിധേയമായിട്ടുള്ളതോ വിശുദ്ധ ഖുര്‍ആനിന്‌ വിരുദ്ധമായിട്ടുള്ളതോ ആയ ഒരൊറ്റ ഹദീസും ഇല്ലായെന്നും നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്ന ഹദീസ്‌ യാതൊരു നിലക്കും വിമര്‍ശിക്കപ്പെട്ടിട്ടില്ല എന്നൊക്കെയുള്ള വാദങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതാണ്‌.
മുന്‍ഗാമികളുടെ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായിട്ടുള്ള നിരവധി ഹദീസുകള്‍ ബുഖാരിയിലുണ്ട്‌ എന്നത്‌ ഹദീസുകളുടെ യാഥാര്‍ഥ്യം ഗ്രഹിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്‌. എന്നിട്ടും ആരും തന്നെ പരസ്‌പരം ഹദീസ്‌നിഷേധം ആരോപിച്ചിട്ടില്ല. ഏറ്റവും വലിയ ഹദീസ്‌ നിഷേധിയായിരുന്ന ചേകന്നൂരിന്‌ തകര്‍പ്പന്‍ മറുപടി എഴുതിയ അബ്‌ദുസ്സലാം സുല്ലമിയെ ഹദീസ്‌ നിഷേധി എന്ന്‌ വിളിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ ഏറ്റവും വലിയ തമാശയാണ്‌.
നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്ന ബുഖാരിയുടെ റിപ്പോര്‍ട്ട്‌ വിശുദ്ധ ഖുര്‍ആനിന്‌ വിരുദ്ധമാണ്‌ എന്ന വസ്‌തുത ഖുര്‍ആന്‍ പഠിച്ച ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. ഇവിടെ ബുഖാരി(റ)യെ ഇടിച്ചുതാഴ്‌ത്തുക എന്ന പ്രശ്‌നമേയില്ല. മറിച്ച്‌ അല്ലാഹുവിനെയും അവന്റെ വചനങ്ങളെയും ഉയര്‍ത്തിക്കാട്ടുക മാത്രമാണ്‌. എത്ര ആനുകൂല്യം ലഭിച്ചാലും ശരി അല്ലാഹുവിന്റെ വചനങ്ങളെ നിസ്സാരമാക്കാനോ ഇകഴ്‌ത്താനോ തള്ളിക്കളയാനോ ഒരു യഥാര്‍ഥ മുജാഹിദിന്‌ കഴിയുന്നതല്ല. ഇനി സ്വഹീഹുല്‍ ബുഖാരിയില്‍ ഖുര്‍ആനിന്‌ വിരുദ്ധവും വിമര്‍ശന വിധേയവുമായിട്ടുള്ള വല്ല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ടോ? ഏതാനും ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.
ഒന്ന്‌). ``അബൂലഹബ്‌ നബി(സ) ജനിച്ച സന്തോഷം കാരണം തന്റെ അടിമസ്‌ത്രീയെ മോചിപ്പിച്ചു. അക്കാരണത്താല്‍ അബൂലഹബിന്‌ നരകത്തില്‍ പ്രത്യേക കുടിനീര്‍ നല്‌കപ്പെടുന്നു.'' (ബുഖാരി 5101)
ഈ ഹദീസിനെക്കുറിച്ച്‌ ഇബ്‌നുഹജറില്‍ അസ്‌ഖലാനി(റ) രേഖപ്പെടുത്തുന്നു: ``സത്യനിഷേധി സല്‍ക്കര്‍മം അനുഷ്‌ഠിച്ചാല്‍ പരലോകത്ത്‌ പ്രയോജനം ലഭിക്കുമെന്ന്‌ ഈ ഹദീസില്‍ തെളിവുണ്ട്‌. പക്ഷെ ഈ ഹദീസ്‌ വിശുദ്ധ ഖുര്‍ആനിന്റെ വ്യക്തമായ കല്‌പനക്ക്‌ വിരുദ്ധമാണ്‌'' (ഫത്‌ഹുല്‍ബാരി 11/404). അല്ലാഹു വിശുദ്ധഖുര്‍ആനിലൂടെ പേരെടുത്തു പറഞ്ഞുകൊണ്ട്‌ ശപിക്കുകയും നരകത്തില്‍ കടന്ന്‌ കത്തിയെരിയുകയും ചെയ്യും എന്ന്‌ പറയപ്പെട്ട അബൂലഹബിന്‌ ഹദീസിലൂടെ ഇളവ്‌ നല്‌കിയിരിക്കുകയാണ്‌.
ഇനി ബുഖാരിയില്‍ വിമര്‍ശനവിധേയമായിട്ടുള്ള ഒരൊറ്റ ഹദീസും ഇല്ല എന്ന്‌ ജല്‌പിച്ചു നടക്കുന്നവരുടെ നേതാവ്‌ സകരിയ്യാ സ്വലാഹി മേല്‍ ഹദീസിനെ വിലയിരുത്തിയത്‌ ശ്രദ്ധിക്കുക: ``ഖുര്‍ആന്‍ പേരെടുത്ത്‌ ശപിച്ച, നരകാവകാശിയെന്ന്‌ തീര്‍ത്തുപറഞ്ഞ ഒരു വ്യക്തിക്ക്‌ നരകശിക്ഷയില്‍ ഇളവുകിട്ടുമെന്ന്‌ പറയുന്നത്‌ ഖുര്‍ആനിന്‌ എതിരാണെന്ന്‌ ഇബ്‌നുഹജര്‍(റ) വ്യക്തമാക്കിയിട്ടുമുണ്ട്‌.'' (സലഫീ പ്രസ്ഥാനം വിമര്‍ശനങ്ങളും മറുപടിയും പേജ്‌ 14)
രണ്ട്‌). അംറുബ്‌നുമൈമൂന്‍(റ) പ്രസ്‌താവിക്കുന്നു: ഞാന്‍ ജാഹിലിയ്യാ കാലഘട്ടത്തില്‍ ഒരു കുരങ്ങനെ കണ്ടു. അവള്‍ക്കു ചുറ്റും കുരങ്ങന്മാര്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യഭിചരിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ (കുരങ്ങന്മാര്‍) അവളെ എറിഞ്ഞുകൊന്നു. അവരോടൊപ്പം ഞാനും അവളെ എറിഞ്ഞു.'' (ബുഖാരി 3849)
ഈ ഹദീസിനെ ഇബ്‌നുഹജര്‍(റ) വിശദീകരിക്കുന്നത്‌ ശ്രദ്ധിക്കുക: ``ഈ കഥയെ ഇബ്‌നു അബ്‌ദുല്‍ ബര്‍റ്‌(റ) തള്ളിക്കളഞ്ഞിരിക്കുന്നു. ഈ ഹദീസില്‍ അല്ലാഹുവിന്റെ കല്‌പനക്ക്‌ വിധേയരല്ലാത്ത ജീവികളുടെ മേല്‍ വ്യഭിചാരം ബന്ധപ്പെടുത്തലും നാല്‍ക്കാലികളുടെ മേല്‍ ശിക്ഷാവിധി സ്ഥാപിക്കലും ഉണ്ടെന്നും അദ്ദേഹം പ്രസ്‌താവിച്ചിരിക്കുന്നു. വിജ്ഞാനമുള്ളവരെല്ലാം ഈ കഥ തള്ളിക്കളഞ്ഞിരിക്കുന്നു.'' (ഫത്‌ഹുല്‍ബാരി 8:806)
മേല്‍പറഞ്ഞ റിപ്പോര്‍ട്ടിന്‌ ഇസ്‌ലാമുമായും വിശുദ്ധ ഖുര്‍ആനുമായും പുലബന്ധം പോലുമില്ലെന്ന്‌ ഏതൊരാള്‍ക്കും മനസ്സിലാകും. ഒന്ന്‌: വ്യഭിചരിച്ച പെണ്‍കുരങ്ങനെ എറിഞ്ഞുകൊല്ലുക എന്ന ശിക്ഷാവിധിക്ക്‌ വിധേയമാക്കുന്നത്‌ ജാഹിലിയ്യാ കാലത്താണ്‌. ജാഹിലിയ്യാകാലത്ത്‌ ഇസ്‌ലാമിക നിയമമുണ്ടായിരുന്നോ? രണ്ട്‌: നാല്‌ക്കാലികള്‍ക്ക്‌ ഇസ്‌ലാമിലെ ശിക്ഷാവിധി ബാധകമാണോ? ഇതുപോലുള്ളതോ ഇതിനേക്കാള്‍ വഷളായതോ ആയിട്ടുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ സ്വഹീഹുല്‍ ബുഖാരിയിലുണ്ട്‌. ലേഖന ദൈര്‍ഘ്യം ഭയന്ന്‌ തല്‌ക്കാലം രണ്ടു സംഭവങ്ങളില്‍ അവസാനിപ്പിക്കുന്നു.
മറ്റൊരു ന്യായം ഇപ്രകാരമാണ്‌: ബുഖാരിയിലെ ഹദീസുകളുടെ സനദുകള്‍ കുറ്റമറ്റതാണ്‌. അതിനാല്‍ അത്തരം ഹദീസുകള്‍ ഒരിക്കലും വിമര്‍ശനവിധേയമാക്കരുത്‌. ഈ വാദവും അറിവില്ലായ്‌മയില്‍ നിന്നും ഉടലെടുത്തതാണ്‌. കാരണം ഒരു ഹദീസ്‌ ഉദ്ധരിക്കുന്നത്‌ ദീനിലെ പ്രധാനപ്പെട്ട ഒരു കാര്യം ജനങ്ങളെ പഠിപ്പിക്കുവാനാണ്‌. ആ കാര്യത്തിന്‌ മത്‌ന്‌ (മാറ്റര്‍) എന്നാണ്‌ പറയുക. സനദ്‌ (പരമ്പര) എന്നത്‌ ആ കാര്യത്തിലേക്ക്‌ എത്തിപ്പെടാനുള്ള മാര്‍ഗമാണ്‌. അഥവാ മത്‌ന്‌ തലയും സനദ്‌ വാലുമാണ്‌. സനദിനെക്കാള്‍ ശരിയായി വരേണ്ടത്‌ മത്‌നാണ്‌. ഒരു ഹദീസ്‌ സ്വീകാര്യയോഗ്യമായിത്തീരാന്‍ സനദ്‌ മാത്രം ശരിയായാല്‍ പോരാ. അക്കാര്യം ഹദീസ്‌ നിദാനശാസ്‌ത്രപണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
ജലാലുദ്ദീനുസ്സുയൂഥിയുടെ പ്രസ്‌താവന ഇപ്രകാരമാണ്‌: ``ഇമാം ബൈഹഖിയുടെ പ്രസ്‌താവനയാണിത്‌. ഒരു ഹദീസിന്റെ പരമ്പര ശരിയാവുക എന്നത്‌ ഹദീസിന്റെ മത്‌ന്‌ ശരിയാവുക എന്നതിനെ അനിവാര്യമാക്കുകയില്ലെന്ന്‌ ഹദീസ്‌ പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചിരിക്കുന്നു. ഹദീസിന്റെ മത്‌നിലും പോരായ്‌മകളും ഒറ്റപ്പെടലും ഉണ്ടാകും.'' (അല്‍ഹാവീലില്‍ ഫതാവാ 2:124)
മറ്റു പല പണ്ഡിതന്മാരും ഇപ്രകാരം പ്രസ്‌താവിച്ചിട്ടുണ്ട്‌. നബി(സ)ക്ക്‌ ആറ്‌ മാസത്തോളം സിഹ്‌റുബാധിച്ച്‌, ചെയ്‌തത്‌ ചെയ്യാത്തതായും ചെയ്യാത്തത്‌ ചെയ്‌തതായും തോന്നി എന്നൊക്കെയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നും ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുക നബി(സ)ക്ക്‌ ആറ്‌ മാസം ബുദ്ധിഭ്രമം ബാധിച്ചു എന്നുതന്നെയാണ്‌. അവിടെ പിശാചിന്നു മുന്നില്‍ പരാജയപ്പെടുന്നത്‌ അല്ലാഹു മാത്രമല്ല, മറിച്ച്‌ വഹ്‌യുമായി വരുന്ന ജിബ്‌രീലും(അ) കൂടിയാണ്‌. ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നെങ്കില്‍ അതൊരു മഹാസംഭവമായി വിശുദ്ധ ഖുര്‍ആനില്‍ വരുമായിരുന്നു. കാരണം ഏതാനും ദിവസങ്ങള്‍ നബി(സ)ക്ക്‌ വഹ്‌യ്‌ നിലച്ചപ്പോഴേക്കും മുശ്‌രിക്കുകള്‍ ഇപ്രകാരം പറയാന്‍ തുടങ്ങി: ``മുഹമ്മദിനെ അവന്റെ രക്ഷിതാവ്‌ കൈവെടിഞ്ഞിരിക്കുന്നു.'' അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു: ``താങ്കളെ താങ്കളുടെ രക്ഷിതാവ്‌ കൈവെടിഞ്ഞിട്ടില്ല. വെറുത്തിട്ടുമില്ല.'' (ബുഖാരി, മുസ്‌ലിം)
നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്ന റിപ്പോര്‍ട്ട്‌ മക്കയിലെ മുശ്‌രിക്കുകളുടെ വാദം ശരിവെക്കുന്നതും വിശുദ്ധ ഖുര്‍ആനിന്റെ വ്യക്തമായ കല്‌പനകള്‍ക്ക്‌ വിരുദ്ധവുമാണ്‌. നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്ന്‌ പ്രചരിപ്പിച്ചവര്‍ മുശ്‌രിക്കുകളാണ്‌. അല്ലാഹു പറയുന്നു: ``നിങ്ങള്‍ സിഹ്‌റുബാധിച്ച ഒരു മനുഷ്യനെയല്ലാതെ പിന്‍തുടരുന്നില്ല എന്ന്‌ അക്രമികള്‍ പറയുന്ന സന്ദര്‍ഭവും. നബിയേ, നോക്കൂ എങ്ങനെയാണ്‌ അവര്‍ താങ്കളെ ഉപമിച്ചതെന്ന്‌. അതിനാല്‍ അവര്‍ വഴിപിഴിച്ചുപോയിരിക്കുന്നു. അവര്‍ക്ക്‌ ഒരു വഴിയും സ്വീകരിക്കാന്‍ സാധ്യമല്ല.'' (ഇസ്‌റാഅ്‌ 47,48)
നബി(സ)യെ സംബന്ധിച്ച്‌ സിഹ്‌റുബാധിച്ചവന്‍ എന്ന്‌ പറഞ്ഞു പരത്തിയത്‌ അബൂജഹല്‍, വലീദുബ്‌നുല്‍ മുഗീറത്ത്‌ പോലുള്ളവരാണെന്ന്‌ ഇമാം ഖുര്‍ത്വുബിയും, ഖുറൈശി കാഫിറുകളുടെ നേതാക്കളാണെന്ന്‌ ഇമാം ഇബ്‌നുകസീറും വിശദീകരിക്കുന്നു. കേരളത്തില്‍ ഈ പ്രചരണവുമായി നടക്കുന്നത്‌ ആരാണെന്ന്‌ പറഞ്ഞറിയിക്കേണ്ടതില്ല. അത്തരക്കാര്‍ക്ക്‌ നേര്‍വഴി കാണാന്‍ പ്രയാസമാണെന്നും മേല്‍വചനത്തിലുണ്ട്‌.
ഇനി മുമ്പ്‌ വിശദീകരിച്ചതുപോലെ ഒരു റിപ്പോര്‍ട്ട്‌ അത്‌ ആരുടേതായിരുന്നാലും ശരി, ഖുര്‍ആനിന്റെ വ്യക്തമായ കല്‌പനകള്‍ക്ക്‌ വിരുദ്ധമാണെങ്കില്‍ അത്‌ തള്ളിക്കളയണം എന്നാണ്‌ ഹദീസ്‌ നിദാനശാസ്‌ത്ര പണ്ഡിതന്മാര്‍ തര്‍ക്കമില്ലാതെ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഒരു ഉദാഹരണം: ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തി: ``ഒരു ഹദീസ്‌ ഖുര്‍ആനിന്റെ വ്യക്തമായ കല്‌പന, മുതവാതിറായ ഹദീസുകള്‍, ഖണ്ഡിതമായ ഇജ്‌മാഅ്‌, സാമാന്യബുദ്ധി എന്നിവയ്‌ക്ക്‌ എതിരാണെങ്കില്‍ അത്തരം ഹദീസുകള്‍ നിര്‍മിതങ്ങളാണ്‌ (നുഖ്‌ബ പേജ്‌ 113). എന്നാല്‍ ഇമാം സഖാവി ഇബ്‌നുല്‍ ജൗസി പറഞ്ഞതായി ഉദ്ധരിക്കുന്നു: ``അത്തരം റിപ്പോര്‍ട്ടുകള്‍ ആരാണ്‌ ഉദ്ധരിച്ചത്‌ എന്ന്‌ പരിഗണിക്കേണ്ടതില്ല'' (ഫത്‌ഹുല്‍മുഗീസ്‌ 1:290) എന്നും കൂടി രേഖപ്പെടുത്തിയിട്ടുണ്ട്‌. ബുഖാരിയെന്നോ മറ്റുള്ളവരെന്നോ വ്യത്യാസമില്ല എന്നര്‍ഥം.
സിഹ്‌റിനെ സംബന്ധിച്ച്‌ ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന ഹദീസില്‍ ഒരുപാട്‌ ആശയക്കുഴപ്പങ്ങളും അവ്യക്തതകളുമുണ്ട്‌. അക്കാര്യം ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തി: ``ഹിശാമുബ്‌നു ഉര്‍വ താബിഉകളില്‍ പെട്ട ഒരു വ്യക്തിയാണ്‌. യഅ്‌ഖൂബുബ്‌നു ശൈബ പ്രസ്‌താവിച്ചു: അദ്ദേഹത്തിന്റെ വിശ്വസ്‌തതയെ ആരും തന്നെ നിഷേധിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം ഇറാഖില്‍ എത്തിപ്പെട്ടതിനു ശേഷം തന്റെ പിതാവിനെ ഉദ്ധരിച്ചുകൊണ്ട്‌ (അദ്ദേഹം പറയാത്ത) പലതും പരത്തിപ്പറഞ്ഞു. അതിനാല്‍ ആ നാട്ടുകാര്‍ അദ്ദേഹത്തെ വെറുത്തു. (ഫത്‌ഹുല്‍ബാരി, മുഖദ്ദിമ, പേജ്‌ 702)
ഇമാം ദഹബി രേഖപ്പെടുത്തി: ``മരിക്കുന്നതിനു മുമ്പ്‌ അദ്ദേഹത്തില്‍ പല മാറ്റങ്ങളും സംഭവിച്ചിരുന്നു'' (മീസാനുല്‍ ഇഅ്‌തിദാല്‍ 11:46). ഇബ്‌നുഖുറാശ്‌ പ്രസ്‌താവിച്ചു: ``ഇമാംമാലിക്‌ അദ്ദേഹത്തെ ഇഷ്‌ടപ്പെട്ടിരുന്നില്ല.'' (ഫത്‌ഹുല്‍ബാരി മുഖദ്ദിമ പേജ്‌ 702). ഇമാം ശാഫിഈ(റ)യും ഹിശാമില്‍ നിന്നും ഉദ്ധരിക്കുന്ന ഹദീസ്‌ ദുര്‍ബലമായി കണ്ടിരുന്നു എന്ന്‌ ഇബ്‌നുഹജര്‍(റ) ഫത്‌ഹുല്‍ബാരി 6:707ല്‍ വിശദീകരിച്ചിട്ടുണ്ട്‌.
ചുരുക്കത്തില്‍ ഹിശാമിന്‌ ഇറാഖില്‍ വന്നതിന്‌ ശേഷം സ്വഭാവത്തിലും മറ്റും ഒരുപാട്‌ പരിവര്‍ത്തനങ്ങള്‍ വന്നു. ഈമാന്‍ കൂടലും കുറയലും മുസ്‌ലിമിന്‌ പറയപ്പെട്ടതാണ്‌. ഈ സന്ദര്‍ഭത്തില്‍ ഇറാഖില്‍ വെച്ചാണ്‌ അദ്ദേഹം നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ച ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്‌. ഈ ഹദീസിന്റെ മത്‌ന്‌ പരിശോധിച്ചാല്‍ ഒരുപാട്‌ ആശയക്കുഴപ്പങ്ങള്‍ കാണാം. ഒന്ന്‌: ബുഖാരി 5763 -ാം നമ്പര്‍ ഹദീസില്‍ പറയുന്നത്‌, നബി(സ)ക്ക്‌ സിഹ്‌റു ചെയ്‌തത്‌ ലബീദുബ്‌നുല്‍ അഅ്‌സ്വം എന്ന യഹൂദിയാണെന്നാണ്‌. ഇമാംറാസിയുടെ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പെണ്‍മക്കളാണ്‌ എന്നാണ്‌.
രണ്ട്‌: ഫത്‌ഹുല്‍ബാരി 13:150 ല്‍ പറയുന്നു: നബി(സ)ക്ക്‌ സിഹ്‌റു ചെയ്‌തത്‌ യഹൂദിയാണെന്നാണ്‌. അതേവാള്യം അതേ നമ്പറില്‍ പറയുന്നത്‌, സിഹ്‌റ്‌ ചെയ്‌തത്‌ അന്‍സാരിയാണെന്ന്‌. മൂന്ന്‌: ഫത്‌ഹുല്‍ബാരി 13:150ല്‍ പറയുന്നു: നബി(സ)ക്ക്‌ സിഹ്‌റ്‌ ബാധിച്ചത്‌ ആറ്‌ മാസമാണെന്ന്‌. അതേപേജില്‍ അതേനമ്പറില്‍ പറയുന്നു: 40 ദിവസമാണെന്ന്‌. നാല്‌: ബുഖാരി ഹദീസ്‌ നമ്പര്‍ 3175, 5763 നമ്പറുകളില്‍ വന്ന ഹദീസുകളില്‍ നബി(സ)ക്ക്‌ സിഹ്‌റു ചെയ്‌തു നിക്ഷേപിച്ച കിണര്‍ കുഴിച്ചുമൂടി എന്ന്‌. എന്നാല്‍ 6063-ാം ഹദീസില്‍ സിഹ്‌റുചെയ്‌തിട്ട വസ്‌തുക്കള്‍ പുറത്തെടുത്തു എന്നാണ്‌. ഇത്തരം ആശയക്കുഴപ്പമുള്ള ഹദീസുകള്‍ക്ക്‌ മുദ്‌ത്വറബ്‌ (ആശയക്കുഴപ്പത്തിലാക്കപ്പെട്ടത്‌) എന്നാണ്‌ പറയപ്പെടുക. ഇത്‌ തെളിവാക്കാന്‍ പറ്റില്ലെന്നാണ്‌ പണ്ഡിതാഭിപ്രായം.
ഇമാം സഖാവി രേഖപ്പെടുത്തുന്നു: ``ഒരു ഹദീസിന്റെ പരമ്പരയിലോ മത്‌നിലോ വരുന്ന ആശയക്കുഴപ്പം ഹദീസിനെ നിര്‍ബന്ധമായും ദുര്‍ബലമാക്കും.'' (ഫത്‌ഹുല്‍മുഗീസ്‌ 1:225)
ഈ വിഷയത്തില്‍ പറയപ്പെടാറുള്ള മറ്റൊരു അബദ്ധം സൂറത്തുല്‍ ഫലഖും സുറത്തുല്‍ ഇഖ്‌ലാസും അവതരിപ്പിച്ചത്‌ സിഹ്‌റിന്‌ ചികിത്സ എന്ന നിലയിലാണ്‌ എന്നതാണ്‌. മേല്‍ രണ്ടു സൂറത്തുകളും മക്കയില്‍ വെച്ചാണ്‌ അവതരിച്ചത്‌. ഇമാം മറാഗീ രേഖപ്പെടുത്തി: ``ഈ സൂറത്തുകള്‍ മക്കയില്‍ അവതരിച്ചതാണ്‌. നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചത്‌ മദീനയില്‍ വെച്ചാണ്‌.'' (തഫ്‌സീറുല്‍ മറാഗീ 3:268) ബൈഹഖി ഉദ്ധരിച്ച മേല്‍ ഹദീസിന്റെ പരമ്പര ദുര്‍ബലമാണെന്ന്‌ ഫത്‌ഹുല്‍ബാരി 13:149 പരിശോധിച്ചാല്‍ മനസ്സിലാക്കാം. സിഹ്‌റ്‌ മിഥ്യയും അടിസ്ഥാനരഹിതവുമാണെന്നും അതിന്‌ യാതൊരുവിധ പ്രതികരണവും വരുത്താന്‍ സാധ്യമല്ലെന്നും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നിരവധി പണ്ഡിതന്മാരുടെ ഉദ്ധരണികളിലൂടെ വ്യക്തമാക്കുകയുണ്ടായി.

Saturday, July 21, 2012

ബുകാരിയിലെ ഈ ഹദീസുകള്‍ വിശ്വസിക്കാതിരിക്കുക.:സ്ത്രീ ദുശകുനം ആണത്രേ.



സ്ത്രീ ദുശകുനം ആണെന്ന് സൂചിപ്പിക്കുന്ന ബുകാരിയിലെ ഹദീസുകള്‍ 




حَدَّثَنَا أَبُو الْيَمَانِ ، أَخْبَرَنَا شُعَيْبٌ ، عَنِ الزُّهْرِيِّ ، قَالَ : أَخْبَرَنِي سَالِمُ بْنُ عَبْدِ اللهِ أَنَّ عَبْدَ اللهِ بْنَ عُمَرَ ، رَضِيَ اللَّهُ عَنْهُمَا ، قَالَ : سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ إِنَّمَا الشُّؤْمُ فِي ثَلاَثَةٍ فِي الْفَرَسِ وَالْمَرْأَةِ وَالدَّار.
(46- باب اسم الفرس والحمار. البخاري)



‎5093- حَدَّثَنَا إِسْمَاعِيلُ ، قَالَ : حَدَّثَنِي مَالِكٌ ، عَنِ ابْنِ شِهَابٍ عَنْ حَمْزَةَ وَسَالِمٍ ابْنَيْ عَبْدِ اللهِ بْنِ عُمَرَ ، عَنْ عَبْدِ اللهِ بْنِ عُمَرَ ، رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ : الشُّؤْمُ فِي الْمَرْأَةِ وَالدَّارِ وَالْفَرَسِ.

5094- حَدَّثَنَا مُحَمَّدُ بْنُ مِنْهَالٍ ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ ، حَدَّثَنَا عُمَرُ بْنُ مُحَمَّدٍ الْعَسْقَلاَنِيُّ ، عَنْ أَبِيهِ ، عَنِ ابْنِ عُمَرَ قَالَ ذَكَرُوا الشُّؤْمَ عِنْدَ النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم إِنْ كَانَ الشُّؤْمُ فِي شَيْءٍ فَفِي الدَّارِ وَالْمَرْأَةِ وَالْفَرَسِ.
(البخاري، 18- باب مَا يُتَّقَى مِنْ شُؤْمِ الْمَرْأَةِ.)

- باب الطيرة.
5753- حَدَّثَنِي عَبْدُ اللهِ بْنُ مُحَمَّدٍ ، حَدَّثَنَا عُثْمَانُ بْنُ عُمَرَ ، حَدَّثَنَا يُونُسُ ، عَنِ الزُّهْرِيِّ ، عَنْ سَالِمٍ ، عَنِ ابْنِ عُمَرَ ، رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ : لاََ عَدْوَى ، وَلاَ طِيَرَةَ وَالشُّؤْمُ فِي ثَلاَثٍ فِي الْمَرْأَةِ وَالدَّارِ وَالدَّابَّةِ.
(البخاري



ബുകാരി ദുഷകുനത്തെ കുറിച്ച് നല്‍കിയ അധ്യായ നാമങ്ങള്‍ 


47- باب مَا يُذْكَرُ مِنْ شُؤْمِ الْفَرَسِ.
കുതിരയിലെ ദുശ്ശകുനത്തെക്കുറിച്ച് പറയുന്ന അദ്ധ്യായം. 
18- باب مَا يُتَّقَى مِنْ شُؤْمِ الْمَرْأَةِ.
സ്ത്രീയുടെ ദുശ്ശകുനം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം. 
43- باب الطيرة.
ശകുനം നോക്കല്‍.



ഈ മുകളില്‍ കാണുന്ന അധ്യായ നാമങ്ങള്‍ തന്നെ സ്ത്രീയില്‍ ദുശകുനം ഉണ്ടെന്നു സൂചിപ്പിക്കുന്ന അധ്യായ നാമങ്ങള്‍ ആണ് .ഈ അധ്യായങ്ങളില്‍ ഉള്ള ഉള്ളടക്കം നമുക്ക് പരിശോധിക്കാം .




'ചിലര്‍ നബിയുടെ അടുത്തു വെച്ച് ദുശ്ശകുനത്തെക്കുറിച്ച് സംസാരിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍ അത് വീടിലും സ്ത്രീയിലും കുതിരയിലുമാകുന്നു


« الشُّؤْمُ فِى الْمَرْأَةِ وَالدَّارِ وَالْفَرَسِ » 'ദുശ്ശകുനം സ്ത്രീയിലും വീടിലും കുതിരയിലുമാകുന്നു.'.'
 إِنَّمَا الشُّؤْمُ فِى ثَلاَثَةٍ فِى الْفَرَسِ وَالْمَرْأَةِ وَالدَّارِ »
'മൂന്നെണ്ണത്തില്‍ മാത്രമാകുന്നു ദുശ്ശകുനമുള്ളത്; കുതിരയിലും സ്ത്രീയിലും വീട്ടിലും.' 



ചുരുക്കി പറഞ്ഞാല്‍ സ്ത്രീ ദുശകുനം ആണെന്ന് ബുകാരി വിശ്വസിച്ചിരുന്നു എന്ന് മനസ്സിലാക്കാം.പക്ഷെ ഇതൊരു കടുത്ത അന്ധവിശ്വാസം ആയതുകൊണ്ടും .ആയിഷ (ര .അ) മറ്റൊരു ഹദീസ്‌ ഗ്രന്ഥത്തില്‍ (അഹ്മദ്‌) ഈ അന്ധവിശ്വാസം ജാഹിലിയ്യാ വിശ്വാസം ആണെന്ന് പറഞ്ഞു തള്ളിക്കലഞ്ഞതുകൊണ്ട്  ബുകാരിയിലെ ഈ ഹദീസുകള്‍ വിശ്വസിക്കാതിരിക്കുക.
 حَدَّثَنَا عَبْدُ اللَّهِ حَدَّثَنِى أَبِى حَدَّثَنَا يَزِيدُ قَالَ أَخْبَرَنَا هَمَّامُ بْنُ يَحْيَى عَنْ قَتَادَةَ عَنْ أَبِى حَسَّانَ قَالَ دَخَلَ رَجُلاَنِ مِنْ بَنِى عَامِرٍ عَلَى عَائِشَةَ فَأَخْبَرَاهَا أَنَّ أَبَا هُرَيْرَةَ يُحَدِّثُ عَنِ النَّبِىِّ صلى الله عليه وسلم أَنَّهُ قَالَ « الطِّيَرَةُ مِنَ الدَّارِ وَالْمَرْأَةِ وَالْفَرَسِ » . فَغَضِبَتْ فَطَارَتْ شِقَّةٌ مِنْهَا فِى السَّمَاءِ وَشِقَّةٌ فِى الأَرْضِ وَقَالَتْ وَالَّذِى أَنْزَلَ الْفُرْقَانَ عَلَى مُحَمَّدٍ مَا قَالَهَا رَسُولُ اللَّهِ صلى الله عليه وسلم قَطُّ إِنَّمَا قَالَ « كَانَ أَهْلُ الْجَاهِلِيَّةِ يَتَطَيَّرُونَ مِنْ ذَلِكَ » . معتلى 12193 (أحمد)
. മഹതി ആയിഷ സ്ത്രീ ദുശകുനം ആണെന്ന വിശ്വാസം തള്ളിക്കളയുന്നു.
.മാത്രമല്ല വളരെ ചൂടായിട്ടാണ് ഈ  മഹതി സ്ത്രീ ദുശകുനം ആണെന്ന ഹദീസ്‌ ആശയം തള്ളിക്കളയുന്നത്


ദയവായി മുകളില്‍ കൊടുത്ത കാര്യങ്ങള്‍ എന്റെ ഹദീസ്‌ നിഷേധ പ്രവണത ആയി ദുര്വ്യാക്യാനം .
ചെയ്യാതിരിക്കുക.ഇന്റര്‍നെറ്റ് പോയി ബുകാരി ഹദീസ്‌ വായിച്ചു സ്ത്രീ ദുശകുനം ആണെന്ന് തെറ്റായി വിശ്വസിക്കാതിരിക്കാന്‍ ആണ് ഞാന്‍ ഇതെഴുതുന്നത്.