Wednesday, August 26, 2015

💥💥ശബബിൽ വന്ന അനിസ്ലാമിക ലേഖനം :: ഒരു പ്രതിഷേധ കുറിപ്പ്

ശബബില് വന്ന വിവാദ ലേഖനം : ഒരു   വിശദീകരണം

*********************************************************************************

കഴിഞ്ഞ പോസ്റ്റില് ഞാന്  പറഞ്ഞ  കാര്യങ്ങള് എന്താണെന്നു ചോദിച്ചുകൊണ്ടു  ,    ആ  വിവാദ  ലേഖനംഎവിടെഎന്ന്  എന്ന് പലരും എനിക്ക്  മെസ്സേജ് അയച്ചിട്ടുണ്ട് ,  അതുകൊണ്ട    ആ ലേഖനം ഈപോസ്റ്റിന്റെഅവസാനം  കൊടുക്കുന്നു  . 

കാര്യങ്ങള് വളരെ ചുരുക്കി പറഞ്ഞാല്  ട്രന്സ്ജെണ്ടാരുകളുടെ അഥവാ മൂന്നാംലിങ്ങതില് പെട്ടആള്കാരുടെ  അവകാശങ്ങള് ഇസ്ലാമില്  എന്ന  വിഷയം   തന്നെ  അപ്രസ്കത്മാണ് , കാരണം  ഇസ്ലാം  ഇത്തരം     ഹിജഡ  ആയാലും ആരായാലും മനുഷ്യവകാശങ്ങളെ    ഹനിക്കുന്നില്ല  ,  അങ്ങനെ  ഒരു  പ്രശനം  തന്നെ ഇല്ല  .  ആരും ഇവര്കെതിരെ   ഫത്വ പോലും  ഇറക്കിയിട്ടില്ല.

ഖുരനിസ്ടുകളും(ചെകനൂരികള്)  ,  എല്ലാ   അസന്മാര്ഗിക  പ്രവര്തികളെയും  മതത്തിന്റെ ലേബലില്  ഉള്കൊള്ളുന്ന  3 വ്യക്തികളെ   ഈ  ലേഖനം   നമുക്ക്പരിചയപ്പെടുത്തുന്നു..

ഒന്ന്)   ടരിക് റമദാന് :: ഖുറാനില്വ്യക്തമായി  പറഞ്ഞ  വധശിക്ഷ   എന്ന  നിയമത്തെഎതിര്ക്കുന്ന  ആള്...  അല്ലാഹുവിന്റെ  നിയമമങ്ങളെ  എതിര്ക്കുന്ന  ആള്  ...ഇയാളുടെ  വെബ്സൈറ്റ് http://tariqramadan.com/english/

രണ്ടു ) മാര്ക്ക്ബ്രുസ്റ്മന്  ;;;;  അറപ്പുളവാക്കുന്ന രീത്യില്  ഇസ്ലാമിനെ കരിവാരി തെക്ക്കുന്ന  ആള്... ഇയാള് പറഞ്ഞ കാര്യങ്ങള്   ഇവിടെ  എഴുതാന്പോലും പറ്റില്ല.

മൂന്ന്) സിരജുല് ഹാക്ക്:  ഇയാളുടെ പുറ്സ്കം  വായിച്ചാല്  അറിയാം  ഇയാള്ആരെനെന്നു ,    ലോകത്ത്  ആരുംനല്ക്കാത്ത ദുര്വ്യക്യണം ഖുരനിനു നല്കുന്നആള്  :

ഇവരെയൊക്കെ ശബബില് കൂടി  മുസ്ലിം   കേരളത്തിന്   എന്തിനു   പരിച്ചപ്പെടുതനം??
സ്വവര്ഗരതി  നിരോധിക്കുന്ന ആയത്തുകള് ഖുറാനില്ഇല്ലെന്നു   പറഞ്ഞു നടക്കുന്ന  ഡോക്ടര് സിരജുല്  ഹക്ആണോഇസ്ലാമിന്റെ വകതാവ് ???   ഇതൊക്കെ ശബബില് എന്തിനു  കൊടുക്കണം ??
\
ആയതിനാല്  ഈ ലേഖനം ശബാബ്പിന്വലിക്കുക

mark brustman ആരാണെന്ന    ഇയാളുടെ  ഫേസ്ബുക്ക് പേജ്നോക്കുക  !!!https://www.facebook.com/mark.brustman?fref=ts

പഴയ  പോസ്റ്റ്
************************************************************************
💥💥ശബബിൽ വന്ന അനിസ്ലാമിക ലേഖനം :: ഒരു പ്രതിഷേധ കുറിപ്പ് :💥💥
-------------------------------------------------
ശബാബിൽ വന്ന സ്വവര്ഗ രതിയും laingikathayude siddanthavalkaranavum എന്നാ ലേഖനം ആണ് ഈ പോസ്റ്റിനു കാരണം . ഇതെഴുതിയത് സുഫ്യാൻ അബ്ദു സത്താർ ആണ് .
പ്രമുഖ സഹാബി അബു ഹുരൈര യെ ഹിജഡ ആയി ചിത്രീകരിക്കുകയും , മറിയം ബീവി യഥാർത്ഥ സ്ത്രീ ആയിരുന്നില്ല , പുരുഷന്മാരോട് തല്പര്യമില്കാത്ത , ഭിന്ന ലൈങ്ങികതയിൽ പെട്ട സ്ത്രീ ആണെന്നും , സ്വർഗത്തിൽ ചെറിയ ആണ് കുട്ടികളുമായി ലൈംഗിക ബന്ധം ഖുർആൻ സപ്പോർട്ട് ചെയ്യുന്നു (നൗദുബില്ലഹ് )എന്ന് എഴുതിയ മാർക്ക് ബ്രസ്റ്റ് മാൻ ( ഫാരിസ് മാലിക് ) എന്നി ങ്ങനെ വളരെ വിദൂരം വഴി പിഴപ്പിക്കന്നവരുടെ ലേഖനം കൊടുക്കുക് , അവരെ മഹത്വപ്പെടുത്തി ഇത്തരം ക്ഷുദ്ര കൃതികളെ പരിച്ചപ്പെടുത്തുക , അല്ലഹിവിന്റെ നിയമങ്ങളെ തോട്ടിൽ വലിച്ചെറിയുന്ന അതായതു വധ ശിക്ഷ വേണ്ടെന്നു വാദിക്കുന്ന താരിക് റമദാൻ നെ പോലുള്ള ആള്കാരെ ഉദ്ധരിക്കുക .. ഇത്തരം ലേഖനം ശബബിൽ ആണോ വരേണ്ടത് അതോ യുക്തിവാദി മാസിക യിൽ ആണോ വരേണ്ടത് ??
Swavargarathi തെറ്റ് അല്ല എന്ന് പറഞ്ഞു വരുന്ന രണ്ടു പേരുടെ ലേഖനം കൊടുത്ത് അവരെ മഹത്വപ്പെടുത്തി എഴുതുക , ഇതിൽ രണ്ടാമത്തെ ആൾ സിരജുൽ ഹഖ് ആണ് ഇദ്ദേഹം ആണെങ്കിൽ ലൂത്ത് നബിയുടെ ചരിത്രം തന്നേ വ്യ്ഖയ്നിച്ചു അട്ടിമറിച്ചു മുസ്ലിം രാജ്യങ്ങൾ സ്വഗരതികറ്റ്ക്കു . കൊടുക്കുന്ന ശിക്ഷ വേണ്ടെന്നു പറയുന്ന ആൾ ആണ് .. ഇങ്ങനെയുള്ള വൃത്തികെട്ട വ്യക്തികളെ പരിചയപ്പെടുത്വ്യക്. എന്നത് തന്നെ തിന്മയിലെക്കി നയിക്കുന്നതിന് സമാനമാണ് . വിചിത്രം എന്ന് പറയട്ടെ യഥാർത്ഥ ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്ത് എന്ന് ഈ ലേഖനത്തില എവിടെയും പറയുന്നില്ല .
ശബബിന്റെ എഡിറ്റോറിയൽ ബോർഡ് ഇതൊന്നും ശ്രധിക്കരില്ലേ ? എന്തായാലും ലേഖനം പിനവളിക്കുക , യഥാര്ത ഇസ്ലാമിക നിലപട് പറയുന്ന ലേഖനം പകരം പ്രസിദ്ധീകരിക്കുക .
ഒരു ഇസ്ലാമിക പ്രസിദ്ധീകരണം , സ്വവര്ഗ രതിക്ക് തെളിവ് ഉണ്ടാക്കാൻ ലൂത്ത് നബിയുടെ കഥ വളച്ചൊടിക്കുന്ന ആൾകാരെ എന്തിപരിചയപ്പെടുതനനം ?? വിമര്ഷിക്കാൻ ആണെങ്കിൽ കുഴപ്പമില്ല , വിമർശനം പോയിട്ട് വിഷയത്തിൽ ഇസ്ലാമിക കാഴ്ചപ്പാട് എന്തെന്ന് പോലും ലേഖനം പറയുന്നില്ല , പകരം ഇവരുടെ ക്ഷുദ്ര കൃതികളെ വായിക്കാൻ വായനക്കാരെ കൂട്ടി കൊണ്ട് പോകിന്നു , ഇവരൊന്നും ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ വിഷയം ചര്ച്ച ചെയ്യുന്നവര അല്ല , തരിക റമദാൻ ആകട്ടെ പല ഡിഗ്രി കൽ ഉണ്ടെങ്കിലും ശ്രരിയത് നിയമങ്ങള്ക്ക് നൂതന വ്യാഖ്യാനം നല്കുകയും , അല്ലാഹുവിൻ ഖുരാണിക ക്രിമിനൽ നിയമങ്ങളെ തള്ളി കളഞ്ഞ ആൾ ആണ് ..ഇവരോ ഇസ്ലാമിന് സംഭാവന നൽകുന്

 ശബബില്  വന്ന  ലേഖനം   
***************************************************************************************

ന്ന ലൈംഗികത സംബന്ധിച്ച് കേരള സര്ക്കാര് നയരൂപീകരണം നടത്താന് തീരുമാനിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ലൈംഗിക ന്യൂനപക്ഷങ്ങളോട് ഐക്യദാര്ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഫേസ്ബുക്ക് സ്ഥാപകന് സുക്കര്ബര്ഗ് പ്രൊഫൈല് ചിത്രം, മഴവില്ല് മാതൃകയിലാക്കി മാറ്റിയത് സോഷ്യല്മീഡിയയില് വൈറലായി മാറിയിരുന്നു. ജൂലൈ ആദ്യവാരത്തില് കേരളത്തിലെ വിവിധ ഭാഗങ്ങളില് ലൈംഗിക സ്വാഭിമാന യാത്രകള് സംഘടിപ്പിക്കപ്പെട്ടിരുന്നു. ഭിന്ന ലൈംഗികതയുടെ രാഷ്ട്രീയവും അപരവത്കരണവും സംബന്ധിച്ച ചര്ച്ച വിവിധ കോണുകളില് നിന്നുയരുകയും ചെയ്തു. ഈ സാഹചര്യത്തില്, കേരളത്തിലെ വിവിധ ആനുകാലികങ്ങള് ഭിന്ന ലൈംഗികതയെക്കുറിച്ച് മുഖലേഖനങ്ങളെഴുതുകയുണ്ടായി. പുതിയ സാഹചര്യത്തില് ഈ വിഷയം ഇസ്ലാമിക വൃത്തങ്ങളിലും വ്യാപകമായി ചര്ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്താണ് ജെന്ഡര് Gender (ജെന്ഡര്), Sex (സെക്സ്) എന്നീ രണ്ട് പദങ്ങളും സംവേദനം ചെയ്യുന്ന ആശയം വ്യത്യസ്തമാണ്. ഒരു മനുഷ്യന്റെ ജീവശാസ്ത്രപരമായ ലിംഗത്തെയാണ് സെക്സിലൂടെ സൂചിപ്പിക്കുന്നത്. ജെന്ഡര് എന്നത് ഒരു വ്യക്തി അവകാശപ്പെടുന്ന, മാനസികമായ ലിംഗബോധമാണ്. അതുപോലെ, ലൈംഗിക പ്രവര്ത്തനത്തെ സൂചിപ്പിക്കുന്ന Sex, Sexuality എന്നീ പദങ്ങളും വ്യത്യസ്ത അര്ഥത്തെ സൂചിപ്പിക്കാനാണ് സാമൂഹികശാസ്ത്ര വ്യവഹാരങ്ങളില് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധ മതങ്ങളും ചിന്താധാരകളും മുന്നോട്ടുവെക്കുന്ന സെക്സിനെക്കുറിച്ച് അല്ല ചര്ച്ചകളുള്ളത്. കാരണം, അത് വ്യത്യസ്ത കോണുകളില് നിന്നുള്ള ചര്ച്ചകളെ അപ്രസക്തമാക്കുന്ന വിധം സുഗ്രാഹ്യമാണ്. ജെന്ഡറും സെക്സ്വാലിറ്റിയുമാണ് മത സാമൂഹ്യ രാഷ്ട്രീയ വ്യവഹാരങ്ങളുടെ കേന്ദ്രബിന്ദു. എന്നാല് സെക്സിനെയും ജെന്ഡറിനെയും രണ്ടായി കാണേണ്ടതുണ്ടോ എന്നും ശാരീരികമായ ലൈംഗികാവസ്ഥ തന്നെയാണ് മാനസികമായ ലൈംഗിക താല്പര്യങ്ങളെ നിര്ണയിക്കുന്നത് എന്നും വാദങ്ങളുണ്ട്. അറബി ഭാഷയില് രണ്ടിനും ജിന്സ് എന്ന് തന്നെയാണുപയോഗിക്കുന്നത്. സെക്സ് എന്നത് മനുഷ്യന്റെ ശാരീരികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ട് അത് സംസ്കാരങ്ങളുടെ അതിര്ത്തി ഭേദിക്കുംവിധം സാര്വത്രികവും ഗ്രാഹ്യവുമാണ്. എന്നാല് ഒരു വ്യക്തി ഏത് ജെന്ഡറില് പെടുന്നുവെന്നത് സെക്സിനെ പോലെ സാമാന്യമോ പ്രാപഞ്ചികമോ ആണെന്ന് കരുതാനാവില്ലെന്നാണ് മറ്റു ചിലരുടെ വാദം. ജെന്ഡര് എന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് എന്നത് പോലെ തന്നെ സാംസ്കാരിക പ്രേരിതവുമാണ്. ശാരീരികാവസ്ഥകള്ക്കനുസരിച്ച് പൊതുവില് കരുതപ്പെടുന്ന ലിംഗാവസ്ഥക്ക് പുറമെ ജെന്ഡറിന് മറ്റു രൂപങ്ങളും കല്പിക്കപ്പെടുന്നു. ആണ്, പെണ് എന്നീ രണ്ട് ദ്വന്ദങ്ങളില് ഒതുങ്ങുന്നതല്ല ജെന്ഡറിന്റെ പരികല്പന. മൂന്നാംലിഗം, അപരലിംഗം (Transgender) തുടങ്ങിയ പദങ്ങള് ഇന്ന് സാര്വത്രികമാണ്. ട്രാന്സ്ജെന്ഡര് എന്നത് വിപരീത ലിംഗങ്ങളെ ആകര്ഷിക്കുന്ന Heterosexual ആകാം. അല്ലെങ്കില് സ്വവര്ഗ (Homosexual), ദ്വിലിംഗ (Bisexual) വിഭാഗങ്ങളില് പെടുന്നവരുമാകാം. ഇതൊന്നുമല്ലാത്തവരുമാകാം. ലൈംഗിക ആകര്ഷണം അടിസ്ഥാനമാക്കിയാണ് ഈ വിഭജനം. ഇസ്ലാമും ജെന്ഡറും ഇസ്ലാം മുന്നോട്ട് വെക്കുന്ന മൂല്യവ്യവസ്ഥിതിയോ ആത്യന്തിക ലക്ഷ്യമോ നേടുന്നതിന് ജെന്ഡര് ഉപാധിയോ മാര്ഗമോ അല്ല തന്നെ. ആണ്- പെണ് വിഭാഗങ്ങളിലേക്ക് സ്വത്വത്തെ ‘ചുരുക്കാതെ’ തന്നെ ഇസ്്ലാമികാദര്ശങ്ങളുടെയും ഉത്തമസമുദായ രൂപീകരണത്തിനാവശ്യമായ മൂല്യവ്യവസ്ഥിതിയുടെയും ഭാഗമാവാന് സാധിക്കും. സ്വാഭാവികമായ ലൈംഗിക ആകര്ഷണത്തില് താല്പര്യമില്ലാത്ത വിഭാഗങ്ങളെക്കുറിച്ച് ഖുര്ആന് തന്നെ പറയുന്നുണ്ട്. (സൂറതുന്നൂ ര് 31) ആണ്, പെണ് എന്നീ രണ്ട് വിഭാഗങ്ങള്ക്കു പുറമെ ഖുന്സാ എന്നൊരു വിഭാഗത്തെ കൂടി ഇസ്്ലാമിക കര്മശാസ്ത്ര ഗ്രന്ഥങ്ങള് പരിചയപ്പെടുത്തുന്നു. എന്നാല് മിക്ക മതവിധികളും ഖുന്സകള്ക്ക് ബാധകമാകുന്നത് ആണിലേക്കോ പെണ്ണിലേക്കോ ചേര്ത്തിക്കൊണ്ടാണ്. അവരുടെ ശാരീരികസ്വത്വം അതുപോലെ നിലനില്ക്കെ തന്നെ മതവിധികളുടെ കാര്യത്തില് എന്ത് പിന്തുടരണമെന്നത് ആണ്, പെണ് വിഭാഗങ്ങളിലേക്ക് എങ്ങനെ ചേര്ക്കപ്പെടുമെന്നതിനെ ആശ്രയിച്ചാണ് നില്ക്കുന്നത്. (ആര്ത്തവം, ശുക്ലസ്ഖലനം, മൂത്രമൊഴിക്കല്, ജനനേന്ദ്രിയങ്ങള്, ആണ്/ പെണ് സ്വഭാവങ്ങള് തുടങ്ങിയ വ്യത്യസ്ത ഘടകങ്ങളാണ് വിവിധ ഫിഖ്ഹ് പണ്ഡിതന്മാര് അതിനുവേണ്ടി ആശ്രയിച്ചിരിക്കുന്നത്. - See more at: http://shababweekly.net/wp/?p=4990#sthash.KBjdUaf4.dpuf
ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാകാത്ത ലിംഗാവസ്ഥക്കാണ് ഖുന്സാ എന്ന് പറയുന്നത്. ഖുന്സകളില് തന്നെ ശാരീരികാവസ്ഥയും ജനനേന്ദ്രിയങ്ങളുടെ രൂപവും പരിഗണിച്ച് ഖുന്സാ മുശ്കില് എന്നും ഗൈ്വറുമുശ്കില് എന്നും തിരിച്ചിട്ടുണ്ട്. ഖുര്ആനില് ആണ്, പെണ് വര്ഗങ്ങളെക്കുറിച്ചുള്ള പരാമര്ശമേയുള്ളൂവെന്നാണ് മിക്ക വ്യഖ്യാതാക്കളും പറയുന്നത്. എന്നാല് മാര്ക്ക് ബ്രസ്റ്റ്മാന്, സിറാജുല് ഹഖ് കൂഗ്ല് തുടങ്ങിയ അക്കാദമിസ്റ്റുകള് മുന്നോട്ടുവെക്കുന്ന ചര്ച്ചകള് ഇസ്്ലാമും ജെന്ഡറും എന്ന വിഷയത്തെ പുതിയ തലത്തിലേക്ക് തുഴയുന്നുണ്ട്. ആണ്, പെണ് എന്നീ രണ്ടവസ്ഥകളെ മാത്രമേ ശരീരത്തെ മാനദണ്ഡമാക്കി ലിംഗനിര്ണയം നടത്താനാവൂ എന്നതിനെ ഖുര്ആന് വചനങ്ങളുപയോഗിച്ച് തന്നെ ഖണ്ഡിക്കുന്നുണ്ട് ഇവര്. സത്യവിശ്വാസിനികള് തങ്ങളുടെ ഭംഗി വെളിപ്പെടുത്തരുതാത്ത അവസരങ്ങളെക്കുറിച്ച് പറയുന്നിടത്ത് സൂറത്തുന്നൂറിലെ 31-ാം വചനത്തില് പരാമര്ശിക്കുന്ന ഗൈ്വറി ഉലില് ഇര്ബത്തി മിനര്റിജാല് (ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാര്) എന്നതിനെ ഒരു ജെന്ഡര് വിഭാഗമായാണ് അവിടെ പരാമര്ശിക്കുന്നതെന്നുമാണ് വ്യാഖ്യാനം. സ്വതവേ കല്പിക്കപ്പെടുന്ന പ്രത്യുല്പാദന ലൈംഗികതയില് താല്പര്യമില്ലാത്ത പ്രസ്തുത വിഭാഗം തെറ്റാണെന്നോ അവര് ശരിയല്ലെന്നോ ഖുര്ആനില് പരാമര്ശമില്ല. അവര് അപരവത്കരണം അര്ഹിക്കുന്നവരോ ദൈവം ആദരിച്ച ആദം സന്തതികളുടെ (17:70) കൂട്ടത്തില് നിന്ന് പുറത്തുപോകുന്നവരോ അല്ല.
സൂറത്തുല് ശൂറായില് അല്ലാഹു പറയുന്നു: ”അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പെണ്മക്കളെ പ്രദാനം ചെയ്യുന്നു. അവന് ഉദ്ദേശിക്കുന്നവര്ക്ക് ആണ്മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില് അവര്ക്ക് അവന് ആണ്മക്കളെയും പെണ്മക്കളെയും ഇടകലര്ത്തി നല്കുന്നു. അവന് ഉദ്ദേശിക്കുന്നവരെ അവന് വന്ധ്യരാക്കുകയും ചെയ്യുന്നു” (42:49,50). ഈ ആയത്തില് പറഞ്ഞിരിക്കുന്ന വന്ധ്യര് എന്നര്ഥത്തിലുള്ള അഖീം എന്ന പദവും ഒരു വിഭാഗത്തെയാണ് കുറിക്കുന്നത്. അത് ലൈംഗികതാല്പര്യമില്ലാത്തവര് എന്നര്ഥത്തിലല്ല, മറിച്ച് പ്രത്യുല്പാദന ശേഷിയില്ലാത്തവര് എന്നര്ഥത്തിലാണ്. ഇവരെ ഖുര്ആന് അധിക്ഷേപിക്കുന്നതായി കാണുന്നില്ല. അതുപോലെ പ്രസ്തുത വചനത്തില് തന്നെ ഉപയോഗിച്ചിരിക്കുന്ന സവ്വജ എന്ന പദത്തെയും ബ്രസ്റ്റ്മാന് പ്രശ്നവത്കരിക്കുന്നു. ഒരു കുടുംബത്തിലെ ആണും പെണ്ണും സവ്വജ എന്നര്ഥത്തില് പങ്കാളികളായി വരാറില്ല. അതുകൊണ്ട് 49-ാ മത്തെ വചനത്തില് സൂചിപ്പിച്ചിരിക്കുന്ന ആണ്, പെണ് എന്നത് മക്കളെയല്ല ഉദ്ദേശിക്കുന്നത്. ലിമന് യശാഉ എന്നതിലെ ആഗ്രഹം പ്രതിഫലിക്കുന്ന കര്മസ്ഥാനത്തെയാണ് ആണും പെണ്ണും നല്കുന്നു എന്നതിന്റെ ഉദ്ദേശ്യം. കാരണം ഖുര്ആനില് ഈ വചനത്തില് മാത്രമാണ് ആണിനെയും പെണ്ണിനെയും പരാമര്ശിക്കുമ്പോള് പെണ്ണിനെ ആദ്യം പറയുന്നത്. ആയത്തില് പൊതുവായി അഭിസംബോധന ചെയ്യപ്പെടുന്ന പുരുഷന്മാരില് കൂടുതല് പേരും പങ്കാളികളായി പെണ്ണിനെ ആഗ്രഹിക്കുന്നതിനാലാണ് ആദ്യം പെണ്ണിനെ പരാമര്ശിച്ചത്. പെണ്ണിനെ ആഗ്രഹിക്കുന്നവര്ക്ക് പെണ്ണിനെയും ആണിനെ ആഗ്രഹിക്കുന്നവര്ക്ക് ആണിനെയും അല്ലാഹു നല്കുന്നു എന്നാണ് ആയത്തിന്റെ താല്പര്യമെന്ന് ബ്രസ്റ്റ്മാന് വ്യാഖ്യാനിക്കുന്നു. (Queer Sexuality and Identity in the Qur’an and Hadith by Mark Brustman , May 27, 2015)
Sexual diversity in Islam എന്ന ലേഖനത്തില് സിറാജുല് ഹഖ് കൂഗിലും സമാനമായ വിധത്തില് വാദിക്കുന്നുണ്ട്. ലൂത്ത് നബിയുടെ കഥ വിവരിക്കുന്ന ഖുര്ആന് വചനങ്ങളെ ഘഏആഠ വീക്ഷണകോണിലൂടെ സമീപിക്കുകയും അപനിര്മിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ബലാത്സംഗത്തിന് തുല്യമായ ഹിംസകളും പട്ടണത്തിലെത്തുന്ന അന്യദേശക്കാരുടെ മേലുള്ള കായികമായ സെക്സ് ഇടപെടലുകളുമാണ് ലൂത്ത് നബിയുടെ സമുദായം നശിപ്പിക്കപ്പെടാനുള്ള കാരണമെന്ന് അദ്ദേഹം പറയുന്നു. Sex Dw Sexualityയും വേര്തിരിയുന്നത് മാനസിക വ്യവഹാരങ്ങളിലാണ്, കായികമായ ലൈംഗിക പ്രവര്ത്തനമാണ് സെക്സ്, മനസ്സ് കൂടി പങ്കെടുക്കുന്ന ലൈംഗികപ്രവര്ത്തനമാണ് സെക്ഷ്വാലിറ്റി തുടങ്ങിയ ചര്ച്ചകള് അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്.
പാശ്ചാത്യയുക്തിയില്, സ്വവര്ഗരതിയോട് അകലം പാലിക്കുന്ന ഇസ്്ലാം അപരവത്കരണത്തിന് പാത്രമാകുന്നുണ്ടെന്നും ആ പ്രവണത ശരിയല്ലെന്നും താരിഖ് റമദാന് പറയുന്നു. സ്വവര്ഗ പ്രണയികളും അവരുടെ ലൈംഗിക താല്പര്യങ്ങളും ഇസ്്ലാമിക സമൂഹത്തോട് ചേര്ന്ന് നില്ക്കുന്നതാണെന്ന് സ്ഥാപിക്കാനുള്ള‘’സിദ്ധാന്തവത്കരണം’ (Dogmatize) ആരോഗ്യകരമായ സമീപനമല്ലെന്ന് അദ്ദേഹം താക്കീതുനല്കുന്നു.
- See more at: http://shababweekly.net/wp/?p=4990&page=2#sthash.IyCwIMwy.dpuf

പൊളിറ്റിക്കല് കറക്ട്നസിന്റെ പേരില് സാംസ്കാരിക അധിനിവേശവും ലിബറല് യുക്തിയുടെ അടിച്ചേല്പിക്കലുമാണ് ഇതിലൂടെ നടക്കുന്നത്. (Islam and Homosexuality, Tariq Ramadan. com, 29 May 2009) ഇസ്്ലാം ഒരു വ്യവഹാരമെന്ന നിലയില് കണ്ടുകൊണ്ട് അക്കാദമിക ലോകത്ത് നടക്കുന്ന ചര്ച്ചകളാണ് മുകളില് സൂചിപ്പിച്ചത്. ഇത്തരം ചര്ച്ചകളില് അന്തര്ലീനമായിരിക്കുന്ന പ്രേരണകളും രാഷ്ട്രീയവും മുസ്്ലിം സമൂഹം അറിയേണ്ടതുണ്ട്. ഇസ്്ലാമിക ലോകത്ത് വിധി പറയുന്നതിനുള്ള ഉറവിടങ്ങളെയും ഇസ്്ലാമിക ശരീഅത്ത് എന്ന വിവക്ഷയുടെ പ്രസക്തിയെയും പുതിയ കാലത്ത് നടക്കുന്ന ചര്ച്ചകള് എവ്വിധം സ്വാധീനിക്കുന്നുവെന്നത് ഗവേഷണം നടക്കേണ്ട വിഷയമാണ്. ജീവന്, സ്വത്ത്, അഭിമാനം എന്നീ മൗലികാവകാശങ്ങള്ക്ക്് ക്ഷതമേല്പിക്കുന്നതോ ഇവിടങ്ങളില് നടമാടുന്ന ഹിംസകള്ക്ക് ഒത്താശ നല്കുന്നതോ അല്ല ഇസ്്ലാംമതമെന്ന് എളുപ്പത്തില് മനസ്സിലാക്കാവുന്നതാണ്. ലൈംഗിക ന്യൂനപക്ഷവും മനുഷ്യാവകാശങ്ങളും ‘ഹേ മനുഷ്യരേ’ എന്നും ‘വിശ്വാസികളേ’ എന്നും അഭിസംബോധന ചെയ്തിരിക്കുന്ന ഇസ്്ലാമിക പ്രമാണങ്ങളൊന്നും തന്നെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ നിരാകരിക്കുന്നില്ല. കര്മശാസ്ത്ര വിധികളുടെ ഭാഗമാവുന്നതിന് വേണ്ടി ഏതെങ്കിലും ഒരു സ്വത്വത്തിലേക്ക് മടങ്ങണമെന്ന് മാത്രം. അവരെ മനുഷ്യരായി തന്നെ ഗണിക്കാതിരിക്കുന്ന അവസ്ഥ പലയിടങ്ങളിലുമുണ്ട്. തൊഴില്, വിദ്യഭ്യാസം, താമസം തുടങ്ങിയ മേഖലകളില് ഭീകരമായ വിവേചനമാണ് നേരിടുന്നത്. ന്യൂനപക്ഷങ്ങള് എന്ന നിലയില് അവകാശധ്വംസനം നേരിടുന്ന ഇവരോട് മതത്തിനുള്ളില് നിന്നുകൊണ്ട് തന്നെ ഐക്യപ്പെടാന് സാധിക്കേണ്ടതുണ്ട്. അത്തരം ഐക്യപ്പെടലുകള് ലൈംഗിക താല്പര്യത്തെ സാധൂകരിക്കുന്നത് തന്നെയാവണമെന്നില്ല. അവരുടെ ലൈംഗിക താല്പര്യത്തെ കൂടി സാധൂകരിക്കണമെന്നത് താരിഖ് റമദാന് സൂചിപ്പിച്ച പോലെ ലിബറല് യുക്തിയുടെ അധിനിവേശവും ഉദാരവാദ മൂല്യവ്യവസ്ഥിതിയുടെ ഭാഗമായി ഇസ്്ലാമിനെ വിലയിരുത്തുകയും ചെയ്യുന്നതിന്റെ പ്രശ്നമാണ്. ലൈംഗികതക്ക് പുറത്തും ജീവിതമുണ്ട് എന്ന തിരിച്ചറിവാണ് വേണ്ടത്. കുടുംബത്തില് നിന്ന് പുറത്താക്കപ്പെട്ട് ഭിക്ഷയെടുത്ത് ജീവിക്കാനും ചൂഷണം ചെയ്യപ്പെടാനും മാത്രം വിധിക്കപ്പെട്ടവരല്ല ട്രാന്സ്ജെന്ഡറുകള്. അവരെ മനുഷ്യരായി ഗണിക്കാനും ഹിംസകളില്ലാതെ സമീപിക്കാനും ശാസ്ത്രീയ മാര്ഗങ്ങളിലൂടെ ആണ്, പെണ് സ്വത്വങ്ങളിലേക്ക് മടങ്ങാന് താല്പര്യപ്പെടുന്നവരെ അതിന് സന്നദ്ധമാക്കാനും കഴിയേണ്ടതുണ്ട്. ആണ്, പെണ് ശാരീരികാവസ്ഥകളെ ജെന്ഡര് അടിസ്ഥാനപ്പെടുത്തി പതിനാറ് കളങ്ങളിലാക്കി നിര്ത്താനാവുമെന്ന് മനശ്ശാസ്ത്രജ്ഞര് പറയുന്നു. അതില് ഭൂരിപക്ഷത്തിന്റെ ലൈംഗിക സ്വത്വത്തിലേക്ക് മടങ്ങാന് താല്പര്യപ്പെടുന്നവരുമുണ്ട്. മനുഷ്യാവകാശങ്ങളെക്കുറിച്ച് ഖുര്ആന് സംസാരിക്കുന്നിടത്ത് ലിംഗവിവേചനം കാണിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്. സാര്വത്രികവും കാലദേശലിംഗഭേദമന്യേ ഉള്ക്കൊള്ളാനാവുന്നതുമാണ് ഇസ്്ലാം വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങള്. ജീവിക്കാനുള്ള അവകാശം (6:151), ആദരിക്കപ്പെട്ട മനുഷ്യന് (17:70), ദൈവത്തിന്റെ ഖലീഫ (2:30), അനീതി കാണിക്കരുത് (4:135), സ്വകാര്യതക്കുള്ള അവകാശം (24:27), അഭിമാന സംരക്ഷണത്തിനുള്ള അവകാശം (49:11, 4:148) എന്നിവയെക്കുറിച്ചൊക്കെ പറയുന്ന ഖുര്ആന് വചനങ്ങള് മനുഷ്യരാശിയെയും വിശ്വാസി സമൂഹത്തെയും ലിംഗഭേദമന്യേ അഭിസംബോധന ചെയ്യുന്നു. - See more at: http://shababweekly.net/wp/?p=4990&page=3#sthash.YoI6FA1P.dpuf
,

No comments:

Post a Comment