Monday, July 9, 2012

മുത്തുനബിയുടെ വാപ്പയും മന്ത്രവാദിനിയും!:ഈ കഥയെ വിശ്വസിക്കണോ അതോ അവിശ്വസിക്കണോ ???

ഇതൊരു കഥയാണ്..നമ്മുടെ പ്രവാചകന്റെ വാപ്പയുടെ കഥ.ഈ കഥ വന്നിരിക്കുന്നത് മലയാളത്തിലെ മുഹമ്മദ്‌ നബി (സ .അ) പരിചയപ്പെടുത്തുന്ന വെബ്സൈറ്റില്‍ ആണ്..കഥയില്‍ ചോദ്യമില്ല ,എങ്കിലും സലഫികള്‍ നടത്തുന്ന ഒരു വെബ്സൈറ്റില്‍ ആധികാരിക സ്വഭാവം ഉണ്ട് എന്ന് അവകാശപ്പെടുന്ന്ന ഒരു ചരിത്ര വിവരണ ആയത് കൊണ്ട് ചോദ്യങ്ങള്‍ അന്വിവാര്യമായും ഉയരുന്നു..അതിനു മുമ്പ് കഥ വായിക്കുക ."
http://www.muhammadnabi.info/rasool/index.php?option=com_content&view=article&id=102&Itemid=112


<< അബ്ദുല്ല: ഇദ്ദേഹം പ്രവാചക തിരുമേനിയുടെ പിതാവാണ്. ഇദ്ദേഹത്തിന്‍റെ മാതാവാണ്, ഫാത്വിമ. അംറുബിന്‍ ആയിദ് ബിന്‍ ഉംറാന്ബിരന്‍ മഖ്സും ബിന്‍ യഖ്ള ബിന്‍ മുര്റിയുടെ പുത്രി. അബ്ദുല്ല സുന്ദരനും സൗമ്യനും പിതാവിന് ഏറെ പ്രിയപ്പെട്ടവനുമായിരുന്നു. ഇദ്ദേഹമാണ് കഅ്ബാലയത്തില്‍ ബലിനല്കാന്‍ വിധിക്കപ്പെട്ടവന്‍. അതായത്, അബ്ദുല്‍ മുത്വലിബിന് പ്രായപൂര്ത്തിയായ പത്ത് ആണ്‍ മക്കള്‍ തികഞ്ഞപ്പോള്‍ തന്‍റെ നേര്‍ച്ചയെപറ്റി അദ്ദേഹം മക്കളെ അനുസ്മരിപ്പിച്ചു. അവര്‍ അദ്ദേഹത്തെ അനുസരിച്ചു. അങ്ങനെ പത്തുമക്കളുടെയും പേരുകള്‍ എഴുതി ഹുബ്ല്‍ വിഗ്രഹത്തിന്‍റെ പരിചാരകന്‍റെ അടുക്കല്‍ ഏല്പിച്ചു. അദ്ദേഹമത് നറുക്കിട്ടു. നറുക്ക് വീണത് അബ്ദുല്ലയ്ക്ക്. അങ്ങനെ അബ്ദുല്ലയെ ബലി നല്കാനായി കഅ്ബയെ സമീപിച്ചു. ഇതുകണ്ടപ്പോള്‍ ഖുറൈശികളും പ്രത്യേകിച്ച് മഖ്സും ഗോത്രക്കാരായ അമ്മാവന്മാരും സഹോദരന്‍ അബൂത്വാലിബും അദ്ദേഹത്തെ തടഞ്ഞു. അപ്പോള്‍ അബ്ദുല്‍ മുത്വലിബ് ചോദിച്ചു: "ഞാനന്റെ നേര്‍ച്ച എന്തു ചെയ്യും?'' അവര്‍ അദ്ദേഹത്തോട് ജ്യോത്സ്യയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. അവിടെ ചെന്നു അവളുമായി കൂടിയാലോചിച്ചു. അവള്‍, അബ്ദുല്ലയുടെയും പത്ത് ഒട്ടകത്തിന്‍റെയും പേരില്‍ നറുക്കിടാന്‍ കല്പിച്ചു. നറുക്ക് അബ്ദുല്ലക്ക് തന്നെ വീഴുന്നതെങ്കില്‍ വീണ്ടും പത്ത് ഒട്ടകങ്ങള്‍ വര്ദ്ധിുപ്പിക്കുക. അങ്ങനെ ദൈവത്തിന് തൃപ്തി വരുവോളം. അവസാനം നറുക്ക് ഒട്ടകത്തിന് വീഴുമ്പോള്‍ അബ്ദുല്ലക്ക് പകരം ഒട്ടകത്തെ ബലി നല്കുക. അബ്ദുല്‍ മുത്വലിബ് ദൈവത്തിന്റെ മുമ്പില്‍ ചെന്ന് അബ്ദുല്ലയുടെയും പത്ത് ഒട്ടകങ്ങളുടെയും പേരില്‍ നറുക്കിട്ടു. നറുക്ക് അബ്ദുല്ലക്ക് വീണു. അങ്ങനെ പത്തുവീതം ഒട്ടകങ്ങളെ വര്ദ്ധി്പ്പിച്ചുകൊണ്ടിരുന്നു. അവസാനം നൂറ് ഒട്ടകങ്ങള്‍ തികഞ്ഞപ്പോള്‍ നറുക്ക് ഒട്ടകങ്ങള്‍ക്ക് വീണു. ഹുബ്ല്‍ വിഗ്രഹത്തിനായി നൂറു ഒട്ടകങ്ങളും അറുത്തു. ആ മാംസം മുഴുവന്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷിക്കാനായി വിട്ടേക്കുകയും ചെയ്തു. വധശിക്ഷയ്ക്കു പകരം നല്കേണ്ട നഷ്ടപരിഹാരം ഖുറൈശികളിലും അറബികളിലും പത്ത് ഒട്ടകങ്ങളായിരുന്നു. ഈ സംഭവത്തിന് ശേഷം അത് നൂറായി വര്‍ദ്ധിച്ചു. ഇസ്ലാമും അതംഗീകരിച്ചു. ഈ സംഭവത്തെ അനുസ്മിരിച്ച് നബി(സ) ഒരിക്കല്‍ പറഞ്ഞത്.


"ഞാന്‍ ഇരട്ട ബലിയുടെ പുത്രനാണ്.'' അതായത് ഇസ്മാഈലിന്‍റെയും പിതാവ് അബ്ദുല്ലയുടെയും (9)">>
ചോദ്യങ്ങള്‍ ഇങ്ങനെ 
ഒന്ന്)ജാഹിലിയ കാലഘട്ടം ആയതുകൊണ്ട് നമുക്ക് വിശ്വസിക്കാം ,നമ്മുടെ പ്രവ്ച്ചകന്റെ മുത്തശ്ശന്‍ ബലി കൊടുക്കാന്‍  നറുക്കിട്ട് എടുത്തത്‌.
രണ്ടു )നറുക്ക് വീണത്‌ അബ്ദുള്ളക്കു ==ഇത് വിശ്വസിക്കാം
മൂന്നു)ജോല്സ്യയെ (മന്ത്രവാടിനിയെ) സമീപിച്ചത് =ഇതും വിശ്വസിക്കാം
നാല് )<<നറുക്ക് അബ്ദുല്ലക്ക് തന്നെ വീഴുന്നതെങ്കില്‍ വീണ്ടും പത്ത് ഒട്ടകങ്ങള്‍ വര്ദ്ധിുപ്പിക്കുക. അങ്ങനെ ദൈവത്തിന് തൃപ്തി വരുവോളം>>. ==ഇവിടെ ഉദ്ദേശിക്കുന്ന ദൈവം??
അഞ്ചു )ഒന്‍പതു വട്ടം നറുക്ക്‌ ഇട്ടപ്പോളും നറുക്ക് വീഴുന്നത് അബുടുള്ള ക്ക് !!!ഇത് സംഭവിച്ച കാര്യം ആകുമോ??യാദൃച്ചിക്മായി ഇങ്ങനെ സംഭവിക്കുമോ??ഇവിടെ ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടെങ്കില്‍ ഏതു ദൈവത്തിന്റെ??ഹുബ്ല്‍ എന്നാ ദൈവത്തിന്റെ??ഈ ദൈവത്തിനു കഴിവ് ഉണ്ടോ??ഇല്ല എങ്കില്‍ അള്ളാഹു ആണോ ഇടപെടുന്നത്??അള്ളാഹു ആ മന്ത്രവാദിനിയെ (സാഹിര്‍),കാഹിന) യെ സഹായിക്കുമോ ഇക്കാര്യത്തില്‍??സാഹിരിന്റെ (ജോല്സ്യ) യുടെ കഴിവുകളെ പര്‍വതീകരിക്കല്ലലെ ഇതിലൂടെ മുസ്ലിങ്ങള്‍ ആയ നമ്മള്‍ ചെയ്യുന്നത്??ഇത് ഹിഷമിന്റെ വെറുമൊരു ചരിത്ര വിവരണം ആണെങ്കില്‍ എന്തിനു കെട്ടുകഥ നാം വീണ്ടും  കൊടുക്കണം??നബി ഈ സംഭവത്തെ കുറിച്ച് പറഞ്ഞു എന്ന് പറയുന്നതിന്റെ സനദ്‌ എവിടെ????സനദ്‌ ശരിയാണെങ്കില്‍ ഈ കഥ എങ്ങനെ ഒരു മുസ്ലിമിന് വിശ്വസിക്കാന്‍ കഴ്യും???????ഇവിടെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല......

1 comment:

  1. തഴച്ച് വളരുന്ന നവയാഥാസ്ഥിതികത്വം....

    ReplyDelete