Sunday, January 6, 2013

ഹുസൈന്‍ സലഫി തീവ്ര നവ യാതാസ്ഥികതയിലേക്ക് !!



കണ്ണ് കൊണ്ടോ നാവു കൊണ്ടോ ഒരു മനുഷ്യനും മറ്റൊരാളെ മറഞ്ഞ മാര്‍ഗത്തില്‍ ഉപദ്രവം (ശര്രു) ഉണ്ടാക്കാന്‍ സാധിക്കില്ല..അതിനു കഴിയുക അള്ളാഹവിനു  മാത്രം എന്ന് സുഹൈര്‍ മൌലവി പ്രസങ്ങിക്കുന്നത് കേള്‍ക്കുക. . തൌഹെദ് വിരുദ്ധം എന്ന് പറഞ്ഞു കണ്ണേര്‍ അഥവാ കരിങ്കണ്ണ്‍ ഇല്ല എന്ന് പറഞ്ഞു കണ്ണേരിനെ കളിയാക്കുന്നതു കാണുക.എന്നാല്‍ ഇപ്പോള്‍ മാറിയ സാഹചര്യത്തില്‍ ശിര്‍ക് തൌഹെദ് ആയി വരികയും ,തൌഹീദ് ശിര്‍ക്ക് ആയി മാറുന്ന ഈ കാലത്ത് ഹുസൈന്‍ സലഫി കണ്ണേറിന് വേണ്ടി വാദിക്കുന്നത് കാണുക.



.തീവ്ര നവ യഥാസ്ഥികതയിലേക്ക് ഇദ്ദേഹം മാറിയിരിക്കുന്നു..പഴയ കാലത്ത് ഖുരനിന്റെയോ ഹദീസിന്റെയോ പിന്‍ബലം ഇല്ലാത്ത ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക്(തഫ്സീരുകള്‍) മുജാഹിദുകള്‍ വില കല്പിച്ചിരുന്നില്ല..എന്നാല്‍ ഇപ്പോള്‍ ഹദീസ് പിന്‍ബലം ഇല്ലാതെ തന്നെ യാക്കൂബ് നബിയുടെ ഖുറാനിലെ ചരിത്രകത  കണ്ണേരുമായി ബന്ധിപ്പിച്ചു ചില മുഫസ്സിരുകള്‍ എഴുതിയത് ഹുസൈന്‍ സലഫിക്ക് പ്രധാനപെട്ട തെളിവ് ആയിരിക്കുന്നു.തെളിവുകള്‍ ഖുറാനും സുന്നത്തും എന്നതില്‍നിന്നു മെല്ലെ മാറി പഴയ പണ്ഡിതരുടെ വാക്കുകള്‍ മാത്രം മതി എന്ന സ്ഥിത്യില്‍ ആയിരിക്കുന്നു..!അഖ്‌പ്പോള്‍ നിങ്ങള്ക്ക് ന്യായമായും ഒരു സംശയം വരാം .."അതെങ്ങനെ സുഹൈര്‍ മൌലവി മറഞ്ഞ വഴ്യില്‍ കണ്ണ് കൊണ്ടോ നാവു കൊണ്ടോ ഉപദ്രവം ഉണ്ടാക്കാന്‍ അല്ലാഹുവിനു അല്ലാതെ മനുഷ്യന് കഴിയില്ല എന്ന് പറഞ്ഞിരിക്കെ ഇപ്പൊള്‍ കണ്ണ് കൊണ്ട് മറഞ്ഞ വഴ്യില്‍ ഉപദ്രവം മനുഷ്യനില്‍ നിന്ന് ഉണ്ടാവുന്നതു എങ്ങനെ??""

ഉത്തരം:ഇത് പണ്ട് കാലത്ത് ഇല്ലാത്ത ഹദീസ് ഇപ്പോള്‍ കണ്ടെത്തിയത് കൊണ്ടല്ല..മരിച്ചു പണ്ട് കാലത്ത് ജിന്നുകള്‍ അബൌതികര്‍ ആയിരുന്നു..ഇക്കാലത്ത് ജിന്നുകള്‍ ബൌതികര്‍  ആയിരിക്കുന്നു..ഇനി ജിന്നുകള്‍ വീണ്ടും അഭൌതിക സൃഷ്ടി ആയി മാറിയാല്‍ അന്നേരം തൌഹീദും ശിര്കും മാറി വരും..അപ്പോള്‍ വീണ്ടും നിങ്ങള്ക്ക് സംശയം ഉണ്ടാവാം ജിന്നുകള്‍ കണ്ണേര്‍ ഫലിപ്പിക്കുന്നു എങ്കില്‍ അതിനു ഹദീസില്‍ വല്ല തെളിവും ഉണ്ടോ ? ഉത്തരം ::ഇങ്ങനെ ഒക്കെ ചോദിക്കുന്നത് തികച്ചും അകലാനി ശൈലി ആണ്..ദുര്‍ബലം എന്ന് എല്ലാ പണ്ഡിതരും വിധി എഴുതിയ ഹദീസ് സഹീഹ ദര്ജയില്‍ ഉലപെടുത്തി,നമ്മുടെ മഹാ നേതാവ് അലബാനി ,സ്ത്രീകള്‍ക്ക് ചേലാകര്‍മം ഹലാല്‍ ആക്കിയിട്ടുണ്ട്.പിന്നല്ലേ ബാക്കി...അതുപോലെ ഗളിഫിലെ നമ്മുടെ പണ്ഡിതര്‍ കണ്ണേര്‍ ഫലിപ്പിക്കുന്നത് ജിന്നാണെന്ന് പറഞ്ഞിട്ടുണ്ട്..ജിന്നുകള്‍ ഭൌതിക സൃഷ്ടി ആയിരിക്കെ ഇതൊന്നും മറഞ്ഞ വഴി അല്ല.തികച്ചും തെളിഞ്ഞ മാര്‍ഗം ആണ്..ഗള്‍ഫിലെ പണ്ഡിതര്‍ പറഞ്ഞിട്ടുന്ടെകില്‍ അതിനു എന്തെങ്കിലും അടിസ്ഥാനം കാണും ,ഹദീസ് വേണമെന്ന് നിര്‍ബന്ധം ഇല്ല..പിന്നെ യാ ഇബടള്ള ഉപയോഗിച്ച് ജിന്നുവിളി ശിര്‍ക്ക് അല്ല എന്നതിന് സഹീഹ ഹദീസ് പണ്ഡിതര്‍ കാനിചിട്ടില്ലല്ലോ..

ഇനി ഹുസൈന്‍ സലഫി സുഹൈര്‍ മൌലവിക്കു ദീന്‍ പഠിപ്പിച്ചു കൊടുക്കുക..അദ്ദേഹത്തെ പഴയ കാസറ്റുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുക..എന്തായാലും കണ്നെര്‍ ഇല്ല എന്ന് കരുതി അതിനെതിരെ പ്രാര്‍ത്ഥിക്കാതെ ,കണ്ണേര്‍ ബാധയുടെ ദുരന്ത ഫലം അനുഭവിച്ചു മരിച്ചു പോയ എല്ലാ മുജാഹിദ് സഹോദരങ്ങളോടും നമുക്ക് മാപ്പ് ചോദിക്കാം...!പാവങ്ങള്‍ കണ്നെര്‍ ഇല്ല എന്ന് അവര്‍ മൌലവിമാരുടെ അസത്യ പ്രസംഗം കേട്ട് തെറ്റിദ്ധരിച്ചു...എത്ര എത്ര കന്നെര്‍ ബാധ സഹിച്ചുട്ടുണ്ടാവനം..ഒരു ചികിത്സ പോലും കിട്ടാതെ.....

ഇനി മുതല്‍ എല്ലാ മുജഹിടുകലോടും ഒരപേക്ഷ .! ദയവായി ഹുസൈന്‍ സലഫിയോ മറ്റു സലഫി ക്ലാസികളില്‍ പങ്കെടുക്കുന്ന എല്ലാവരും തന്നെ സദസ്സില്‍ ഇരുന്ന ഉടനെ കന്നെരു തട്ടാതിരിക്കാന്‍ ഉള്ള പ്രാര്‍ത്ഥനകള്‍ ഇതുപോലെ ചൊല്ലുക

ഒന്ന് )നമ്മുടെ പരമ കാരുണികനായ നാഥാ ,കന്നെരു ബാധ്യില്‍നിന്നു സദസ്സില്‍ ഉള്ള എല്ലാവരെയും കാത്തു കൊള്ളേണമേ

രണ്ടു ) സദസ്സിലക്ക് ഇടയ്ക്കിടെ നോക്കുന്ന ഹുസൈന്‍ സലഫിയുടെ കണ്ണില്‍ നിന്ന് ഉണ്ടായേക്കാവുന്ന സകല വിധ ശരര്‍ (കന്നെര്‍) നിന്ന് നമ്മെ കാക്കേണമേ
..
മൂന്ന്)നമ്മുടെ സ്വന്തം കാണു തട്ടി നമ്മുടെ ഭാര്യ കുട്ടികള്‍ എന്നിവരെല്ലാം അനുഭവിചെക്കാവുന്ന കന്നെരു തിക്ത ഫലങ്ങളില്‍നിന്നു അവരെ നീ കാക്കേണമേ..!

ഇനി ചില ചോദ്യങ്ങള്‍ക്ക് കൂടി ഹുസൈന്‍ സലഫി മറുപടി പറയുക

ഒന്ന്)കന്നെരു തട്ടുക മനുഷ്യന് മാത്രമോ?? അതോ കാലികള്‍ക്കും കോഴികള്‍ക്കും തട്ടുമോ??

രണ്ടു)മനുഷ്യന് കണ്ണ് ഉള്ളത് കൊണ്ടല്ലേ കന്നെരു ഉണ്ടാവുന്നത്??അപ്പോള്‍ പശുക്കളുടെ കണ്ണ് കൊണ്ട് നമുക്ക് ഉപദ്രവം ഉണ്ടാവുമോ??പൂച്ചയുടെ കന്നെര്‍ നമ്മെ ബാധിക്കുമോ??അറിഞ്ഞാല്‍ ഇതിനെതിരെയും പ്രര്തിക്കമായിരുന്നു.!

അടിക്കുറിപ്പ് ::കന്നെരിനു ഖുറാനില്‍ നിന്ന് തെളിവ് കൊണ്ട് വരാന്‍ പലരും ശ്രമിച്ചു..പല ആയത്തുകളും പല രീത്യില്‍ വ്യാഖ്യാനിച്ചു നോക്കി..പക്ഷെ ഫലം നാസ്തി..വിവിദ സമൂഹങ്ങളില്‍ കാണപ്പെടുന്ന ഈ പഴഞ്ചന്‍ അന്ധവിശ്വ്സത്തിനു ഖുറാനില്‍ നിന്ന് വ്യക്തമായ തെളിവ് കൊണ്ട് വരാത്ത കാലത്തോളം ,ഒന്നോ രണ്ടോ ഹദീസ് കളുടെ അടിസ്ഥാനത്തില്‍ ഈ അന്ധവിശ്വസം യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസമായി ഉരുത്തിരിഞ്ഞു വരിക സാധ്യമല്ല..പ്രത്യേകിച്ചും ഖുര്‍ആന്‍ 4:51 നു അതില്‍ ജിബ്ത് എന്ന് പറഞ്ഞാല്‍ അത് കന്നെരും സിഹൃം ആണെന്ന് പറഞ്ഞ പണ്ഡിതരും മുഫസ്സിരുകളും ഉണ്ടായിരിക്കെ..

No comments:

Post a Comment