Friday, June 22, 2012

വ്യാജ ആരോപണത്തിന് മറുപടി ..കിതാബ്‌ തോഹീടില്‍നിന്നു ഞാന്‍ ഉദ്ധരിച്ചത് സത്യമാണ്.


സലഫി പണ്ഡിതന്മാരെ(ജനാബ് സലാം സുല്ലമി ,Mr.abdul latheefkarumbilakkal) ഹദീസ്‌ നിഷേധികളും വഴി പിഴച്ചവരും ആയി ചിത്രീകരിക്കുന്ന ആഗോള ജിന്ന് സലഫികളുടെ ബ്ലോഗ്‌ ആണ് http://www.hadeesnishedham.blogspot.com ..ഉമര്‍ മൌലവി ഇബാദത്തിന്‌ നിര്‍വചനം പോലും സ്വീകരിച്ച മഹാനായ ഇമാം റഷീദ്‌ രിടയെ ഹദീസ്‌ നിഷേധിയും യഹൂദ ചാരനും ആക്കിയ മദീനയിലെ അശ്രഫ് മൌലവിയെപ്പോലെ ഉള്ളവര്‍ ആണ് ഇവരുടെ തല മുതിര്‍ന്ന നേതാക്കള്‍.!.പിന്നെ ഈ ജാതി മുരീടുമാര്‍ തോന്നിവാസം പറയുന്നതില്‍ അത്ഭുതം ഇല്ല..ഞാന്‍ മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിന്റെ പേരില്‍ കള്ളം പറഞ്ഞത്രേ ..എന്നെപ്പറ്റി ഉള്ള ആരോപണം വായിക്കു ക http://www.hadeesnishedham.blogspot.com/2012/06/blog-post_6028.html .മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബിന്റെ പേരില്‍ കള്ളം പറയേണ്ട യാതൊരു ആവശ്യവും എനിക്കില്ല..ഞാന്‍ ഉള്ളത് തുറന്നു പറയുന്ന ആള്‍ ആണ്..കിതാബുകളില്‍ ഞാന്‍ കണ്ടത് പറയുന്നു എന്ന് മാത്രം. ഞാന്‍ എന്റെ ബ്ലോഗില്‍ കൊടുത്ത കിതാബ് തോഹീദ്‌ ഡൌണ്‍ലോഡ് ചെയ്യുക അതില്‍ മൂന്നാം അധ്യായം തുറക്കുക..ആ അധ്യായത്തിന്റെ ചുരുക്കം വായിക്കുക ."keeping away from ruqya and cauterisation is fullest purification of tauheed"അതായത് മന്ത്രിക്കാതിരിക്കലും ചുട്ടു കുതാതിരിക്കുകയും തൌഹീദിന്റെ പൂര്‍ണതയ്ക്ക് അനിവാര്യം ആണ് എന്ന്.വളരെ ശ്രദ്ധിക്കേണ്ട കാര്യം കണ്ണേറ് ,വിഷബാധ ഇവക്ക് മന്ത്രിക്കം എന്ന് ഒരു ഹദീസ്‌ ആ ആദ്യത്തില്‍ തന്നെ ഉദ്ധരിച്ചു കൊണ്ടാണ് ഇബ്നു അബ്ദുല്‍ വഹാബ് പറയുന്നത്..കാരണം മഹാനായ ഇബ്നു അബ്ബാസ്‌ ഉദ്ധരിച്ച സഹീഹായ ഹദീസില്‍ പറയുന്നത് മന്ത്രിക്കാത്തവര്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പോവുന്ന അല്കാരുടെ കൂട്ടത്തില്‍ പെട്ടവര്‍ ആണ് എന്ന്..പക്ഷെ ഹുഅസൈന്‍ സലഫി പറയുന്നു എന്തിനും മന്ത്രിക്കം എന്ന്..മന്ത്രിക്കാന്‍ ആവശ്യപ്പെടുന്ന ഒരു ഖുറാന്‍ വചനമെന്കിലും ഇക്കൂട്ടര്‍ക്ക് നല്‍കാന്‍ സാധിക്കുമോ??വെറുതെ അല്ല ജിന്ന് സലഫികളുടെ പഴയ കാല നേതാവ്‌ ആയ,അന്ധവിശ്വാസിയായ ഷെയ്ഖ് ഇബ്ന്‍ തെമിയ്യ ഇബ്നു അബ്ബ്സില്‍ നിന്ന് ഉദ്ധരിക്കുന്ന ഈ ഹദീസിനെ ദുര്‍ബലമാക്കാന്‍ ശ്രമം നടത്തിയത്.അദ്ദേഹത്തിന് ഈ ഹദീസിലെ വാക്കുകള്‍ ശരിയല്ലത്രേ.!.ഈ ഹദീസ്‌ ഇവര്‍ക്ക് എന്നും തല വേദന സൃഷ്ടിക്കും .!മന്ത്രം ചെയ്യാത്തവര്‍ (സ്വയം മന്ത്രിക്കുകയോ മന്ത്രിപ്പിക്കുകയോ ചെയ്യാത്തവര്‍ ) പെട്ടെന്ന് സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്നാ ഹദീസ്‌ യഥാര്‍ത്ഥത്തില്‍ കണ്ണേറ് ,വിഷബാധ എന്നീ രണ്ടു കാര്യങ്ങള്‍ക്ക് മന്ത്രിക്കം എന്നാ ഹദീസിനെ ദുര്‍ബലമാക്കുന്നു..മാത്രവുമല്ല കണ്ണേറ് ഫളികില്ല.,അതിനു മന്ത്രിക്കേണ്ട ആവശ്യവും ഇല്ല..നമുക്ക് പ്രാര്‍ഥിക്കാം, മന്ത്രിക്കതിരിക്കാം ഖുറാന്‍ പറഞ്ഞപോലെ ""നിന്നോട്‌ എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന്‌ പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌ (2:18):മന്ത്രിക്കാന്‍ ഖുറാനില്‍ നിന്ന് ഒരു ആയതെന്കിലും കൊണ്ട് വരാന്‍ കഴ്യില്ല..ഒരു കണ്ണേറ് ഹദീസ്‌ മാത്രം(Note:.മുഹമ്മദ്‌ ഇപ് അബ്ദുള വഹാബിന്റെ എല്ലാ കാര്യത്തിലും ഉള്ള നിലപാട് കീറി മുറിച്ചു നോക്കല്‍ എന്‍റെ പണി അല്ല.)അള്ളാഹു സത്യം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കട്ടെ..

No comments:

Post a Comment