Thursday, September 15, 2011

ബുഖാരി ഹദീസുകള്‍ വിമര്‍ശന വിധേയം ആണ്..പ്രത്യേകിച്ച് നബിക്ക് സിഹ്ര്‍ ബാധിച്ച ഹദീസ്‌.

ബുഖാരി ഹദീസ്‌ പണ്ടും ഇപ്പോഴും പല പണ്ഡിതന്മാരും വിമര്‍ശിച്ചിട്ടുണ്ട്..പ്രത്യേകിച്ച് നബിക്ക് സിഹ്ര്‍ ബാധിച്ച ഹദീസിനെ..പലരും ഇത് തള്ളിക്കളഞ്ഞു..

.മറ്റു പല ഹദീസുകളെയും വിമര്‍ശിക്കുന്നത് നോക്കൂ..ഈ വിമര്ഷിച്ചവരെല്ലാം അഹല് സുന്നത്തിന്റെ പണ്ഡിതന്മാര്‍ എന്നുള്ളത് പ്രത്യകം ശ്രദ്ധിക്കുക...

സ്വഹീഹുല്‍ ബുഖാരിയില്‍ വന്ന ഏതെങ്കിലും ഒരു ഹദീസിനെ ന്യായമായ കാരണത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ വിമര്‍ശിക്കുന്നത് ഹദീസ് നിഷേധാമാനെങ്കില്‍ താഴെ പറയുന്ന മുഴുവന്‍ പണ്ഡിതന്മാരും ഹദീസ് നിഷേധികലത്രേ.

1.സ്വഹീഹുല്‍ ബുഖാരി 6720:സുലൈമാന്‍ നബി (a) ഒറ്റ രാത്രി കൊണ്ട് 99 ഭാര്യമാരെ സമീപിച്ചു എന്ന് പറയുന്ന ഈ ഹദീസിനെ ബുഖാരിയുടെ ശൈഖായ അബൂ മൂസല്‍ മദനിയും , ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം കര്മാനിയും വളരെയധികം ദുര്‍ബ്ബലപ്പെടുത്തുന്നു .(ഫതഹുല്‍ ബാരി -15:203)

2.സ്വഹീഹുല്‍ ബുഖാരി 6778: മധ്യപാനിയെ വധിക്കണമെന്ന് പറയുന്ന ഈ ഹദീസിനെ സ്വഹബത്തിന്റെ മുഴുവന്‍ ഇജ്മാഇനു എതിരാണെന്ന് പറഞ്ഞു ഇമാം തിര്‍മുധിയും , ഇമാം നവവിയും വിമര്‍ശിക്കുന്നു .

3.സ്വഹീഹുല്‍ ബുഖാരി 6823: അബൂബകേര്‍ ബര്സന്ജി മുതഫഖുന്‍ അലൈഹിയായ ഈ ഹദീസിനെ വിമര്‍ശിക്കുന്നു .
അമ്രിബിനു ഹാസി എന്ന റാവി ഊഹിച്ചു പറഞ്ഞതാണെന്നും , ഈ ഹദീസ് സ്വീകരിക്കല്‍ നിഷിദ്ധമാണെന്നും അദ്ദേഹം പറയുന്നു .(ഫതഹുല്‍ ബാരി 15:416)

4.സ്വഹീഹുല്‍ ബുഖാരി 4672: ഖാദി അബൂബകേര്‍ , ഇമാം ദാവധി , ഇമാം ഹരമൈനി തുടങ്ങി മഹാന്മാരില്‍ ഒരു സംഘമാളുകള്‍ വരെ ഈ ഹദീസിനെ ഭാഷക്കും ഖുറാനിനും എതിരാണെന്ന് പറഞ്ഞു വിമര്‍ശിക്കുന്നു .
(ഫതഹുല്‍ ബാരി -10:284)

5.സ്വഹീഹുല്‍ ബുഖാരി 7616: ഇമാം ബുഖാരിക് ആദ്യം ശര്ഹ എഴുതിയ ഇബ്നുല്‍ ബത്വല്‍ ഈ ഹദീസിനെ വിമര്‍ശിക്കുന്നു .(ഫതഹുല്‍ ബാരി -17:287)

6.സ്വഹീഹുല്‍ ബുഖാരി 3989: ധിമ്യാതി , ഇബ്നുല്‍ ജൌസി , ഇബ്നുല്‍ ഖയ്യിം തുടങ്ങിയവര്‍ ഈ ഹദീസിനെ വിമര്‍ശിക്കുന്നു . (ഫതഹുല്‍ ബാരി - 9:233)

7.സ്വഹീഹുല്‍ ബുഖാരി 4548: ഇമാം റാസി (ര )യും , ഇമാം സമഖ്ഷരിയും ഈ ഹദീസിനെ നഖഷിതാന്തം
എതിര്‍ക്കുന്നു .(ഫതഹുല്‍ ബാരി -10:99)

8.സ്വഹീഹുല്‍ ബുഖാരി 3729: പ്രസിദ്ധ പണ്ഡിതന്‍ ശേരീഫുല്‍ മുഹ്തധി ഈ ഹദീസ് മൌലുഎ ആണെന്ന് വരെ
പറയുന്നു .(ഫതഹുല്‍ ബാരി -8:686)

9.സ്വഹീഹുല്‍ ബുഖാരി 3680: ഇബ്നു ഖുതൈബും , ഇമാം ഹത്വബിയും റാവികല്ക് പറ്റിയ കുഴപ്പമാണെന്ന് പറഞ്ഞു വിമര്‍ശിക്കുന്നു . (ഫതഹുല്‍ ബാരി -8:621)

10.സ്വഹീഹുല്‍ ബുഖാരി 4251: ഇമാം ബൈഹകി (ra) പറയുന്നു : ഈ ഹദീസ് നബി (സ) പറഞ്ഞതല്ല .
റാവികളില്‍ ആരോ കൂട്ടിചെര്തതാണെന്ന് .(ഫതഹുല്‍ ബാരി -9:543)

11.സ്വഹീഹുല്‍ ബുഖാരി 3849: ഇബ്നു അബ്ദില്‍ ബറും , ഹുമൈധിയും ഈ ഹദീസിനെ ദുര്‍ബ്ബലപ്പെടുത്തുന്നു .

12.സ്വഹീഹുല്‍ ബുഖാരി 2512: ഭൂരിപക്ഷം പണ്ഡിതന്മാരും ഇസ്ലാമിന്റെ അടിസ്ഥാന തത്വത്തിനു
എതിരാണെന്ന് പറഞ്ഞു ദുര്‍ബ്ബലപ്പെടുത്തുന്നു .(ഫത്ഹുല്‍ബാരി - 6:634)

13.സ്വഹീഹുല്‍ ബുഖാരി 150: ഖുരാനിനു എതിരാണെന്ന് പറഞ്ഞു ഇമാം മാലിക് ദുര്‍ബ്ബലപ്പെടുത്തുന്നു .

14.സ്വഹീഹുല്‍ ബുഖാരി 292: ഇമാം അഹമ്മദ് ഇബ്നു ഹമ്പല്‍ ഖുരാനിനെതിരനെന്നു പറഞ്ഞു ദുര്‍ബലപ്പെടുത്തുന്നു .
(ഫതഹുല്‍ ബാരി - 2:66)

15.സ്വഹീഹുല്‍ ബുഖാരി 1855: ഇമാം മാലിക് ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഖുരാനിനെതിരനെന്നു പറഞ്ഞു
ദുര്ബ്ബലപെടുതുന്നു .(ഫതഹുല്‍ ബാരി -5:511)

16.സ്വഹീഹുല്‍ ബുഖാരി 3305: ഇബ്നു ഖുതൈബും അസ്ഖലനിയും ഈ ഹദീസിനെ വിമര്‍ശിച്ചിട്ടുണ്ട് .(ഫതഹുല്‍ ബാരി -2:112)

17.സ്വഹീഹുല്‍ ബുഖാരി 3366: ഇബ്നുല്‍ ജൌസി ഈ ഹദീസിനെ ദുര്‍ബ്ബലപ്പെടുത്തുന്നു .

18.സ്വഹീഹുല്‍ ബുഖാരി 3655: ഇബ്നു അബ്ദില്‍ ബര്ര്‍ , ഇമാം മാലിക് , ഇബ്നു കുസൈമ , യാഹ്യാല്‍ ഖതാനി തുടങ്ങിയവര്‍
ഈ ഹദീസിനെ ദുര്‍ബലപ്പെടുത്തുന്നു . ഈ ഹദീസിന്റെ സനദ് ശേരിയാനെങ്കിലും , ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നു .

19.സ്വഹീഹുല്‍ ബുഖാരി 4560: ഇബ്നു ഹജറുല്‍ അസ്ഖലാനി (ra) ഈ ഹദീസിനെ ദുര്‍ബലപ്പെടുത്തുന്നു (ഫതഹുല്‍ ബാരി -10:114)

20.സ്വഹീഹുല്‍ ബുഖാരി 1959: ഇമാം ഖുര്തുബിയും ഇമാം ഖാളിയും ഈ ഹദീസിനെ വിമര്‍ശിച്ചിട്ടുണ്ട് .(ഫതഹുല്‍ ബാരി -5:711)
ഇവിടെ അവസാനിക്കുന്നില്ല, ഇനിയും 40 ഓളം ഹദീസുകള്‍ ബുഖാരിയില്‍ വന്ന നമ്പര്‍ സഹിതം സലാം സുല്ലമി " എനിയ്ക് പറയാനുള്ളത്" എന്ന സീടിയില്‍ വിശദമായി പറയുന്നു. എന്നാല്‍ ഇതിനു മറുപടി സീഡി ഇറക്കിയ അനസ് മുസ്ലിയാരാകട്ടെ ഈ പറയപ്പെട്ട പണ്ഡിതന്മാരെപ്പറ്റി ഒന്നും മിണ്ടുന്നത് നമുക്ക് കാണുവാന്‍ സാധികുന്നില്ല. അതുകൊണ്ട് അണികളോട് ഞങ്ങള്‍ ന്യായമായും ചോദിക്കുന്നു. ഈ പറയപ്പെട്ട പണ്ടിതന്മാരോക്കെ ഹദീസ് നിഷേടികളുടെ പട്ടികയില്‍ വരുമോ? ഇല്ലെങ്കില്‍ ഞങ്ങളെ മാത്രം ഹദീസ് നിഷേധികലായി ചിത്രീകരിക്കുന്നത് ഇരട്ടതാപ്പല്ലേ ? മറുപടി പ്രതീഷിക്കുന്നു...

2 comments:

  1. പരിശോധിക്കട്ടെ

    ReplyDelete
  2. സ്വഹീഹുല്‍ ബുഖാരി 292: ഇമാം അഹമ്മദ് ഇബ്നു ഹമ്പല്‍ ഖുരാനിനെതിരനെന്നു പറഞ്ഞു ദുര്‍ബലപ്പെടുത്തുന്നു .
    (ഫതഹുല്‍ ബാരി - 2:66) എന്നു നിങ്ങള് പറയുന്നത് ശുദ്ധകളവാണ് ഇമാം അഹമ്മദ് ഇബ്നു ഹമ്പല്‍ അങ്ങിനെ പറഞ്ഞതായി ഫത്ഹുല് ബാരിയില് ഇല്ല ആഹദീസ് ഇങ്ങിനെയാണ്حدثنا إسماعيل بن خليل قال أخبرنا علي بن مسهر قال أخبرنا أبو إسحاق هو الشيباني عن عبد الرحمن بن الأسود عن أبيه عن عائشة قالت كانت إحدانا إذا كانت حائضا فأراد رسول الله صلى الله عليه وسلم أن يباشرها أمرها أن تتزر في فور حيضتها ثم يباشرها قالت وأيكم يملك إربه كما كان النبي صلى الله عليه وسلم يملك إربه تابعه خالد وجرير عن الشيباني
    الحاشية رقم: 1 റസൂല് എത്ര ശുദ്ധമായിട്ടാണ് ആര്ത്തവ കാലത്തുപോലും ഭാര്യമാരോട് പെരുമാറുന്നത്.അര്ത്ഥം ഇങ്ങിനെ ആഇശാ റ പറയുന്നു ഞങ്ങളില് ആര്ക്കെങ്കിലും ആര്ത്തവമുണ്ടായാല് റസൂല് ഞങ്ങളോട് അരക്കുചുറ്റും വസ്ത്രം ചുറ്റിവരാന് പറയുമായിരുന്നു നിങ്ങളില് ആരാണ് നബിയുടെ അത്രയും ആഗ്രഹമുള്ലവര് .നബിയുടെ ഭാര്യമാര് പരിശുദ്ധകളാണ് അവര്ക്ക് നബിയുടെ ഊഴം വല്ലപ്പോഴുമേ ലഭിക്കു അവരും മനുശ്യരല്ലേ നബിയുമായി ക്രീഡകളിലേര്പ്പെടാന് ആഗ്രഹം കാണില്ലേ പക്ഷേ ആര്ത്തവഘട്ടത്തില് ലൈംഗിക ബന്ധം ഹറാമായതിനാല് പരമാവധി അവരെ സുഖിപ്പിക്കാന് തിരുനബി പറ്റാവുന്ന മാര്ഗ്ഗം നോക്കി അത് തെറ്റൊന്നുമില്ലല്ലോ മാത്രമല്ല അഹ്മദ്ബ്നു ഹന്ബല് തെളിവുപിടിച്ചത് യോനിയിലല്ലാത്തിടത്തെല്ലാം ആര്ത്തവകാല സുഖമെടുക്കല് അനുവദനീയമാണ് എന്നതിനാണ്

    ReplyDelete