Monday, September 12, 2011

ശൈകുല്‍ ഇസ്ലാം ഇബ്നു തീമിയയും കടുത്ത അന്ധവിശ്വാസങ്ങളും

ഇബ്നു തെമിയയുടെ ഗ്രന്ഥമായ മജ്മൂ അല ഫതാവാ(ഫത്വകളുടെ സമാഹാരം) വാല്യം മുപ്പത്തി അഞ്ചു പേജ് നമ്പര്‍ നൂട്ടിപന്ത്രണ്ട് ..ജിന്നുകള്‍ മനുഷ്യ കോലത്തിലു നായയായും രൂപം പ്രാപിച്ചു വരുന്നതിനെപ്പറ്റി ഇങ്ങനെ പറയുന്നു...ഇബ്നു തെമിയക്ക്‌ പരിചയമുള്ള ഒരു സൂഫി വര്യനുണ്ടായിരുന്നു..അദ്ദേഹം മുന്പ് വ്യഭിച്ചരിക്കുകയും ആണ്‍കുട്ടികളെ ലൈങ്ങികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു .അങ്ങനെ അയാളുടെ മുന്നില്‍ ഒരു നായ വരാറുണ്ടായിരുന്നു ,കണ്ണുകള്‍ക്ക്‌ നടുവില്‍ രണ്ടു പുള്ളികളുള്ള നായ,.ആ നായ (ജിന്നായി വന്നത്)പറയുന്നു ''നാളെ നിന്റെ അടുത്ത് ഒരാള് വരും ,നിന്റെ പേരില്‍ സത്യം ചെയ്ത ആളാണ്‌.നിങ്ങള്ക്ക് വേണ്ടി അയാളുടെ ആവശ്യം ഞാന്‍ പൂര്‍ത്തീകരിച്ചു കൊടുത്തിട്ടുണ്ട്‌.നാളെ അയാള്‍ വന്നു അതിന്റെ കാര്യങ്ങള്‍ പറയും..അങ്ങനെ പിറ്റേന്ന് അയാള് വരികയും ഈ സുഫിവര്യന്‍ നായ പറഞ്ഞ അദൃശ്യ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യും.. നോക്കുക ഇബ്നു തെമിയയുടെ അന്ധവിശ്വാസങ്ങളുടെ ആഴം..!! ഇതിലുള്ള കാര്യങ്ങള്‍ .!ഒന്ന്) ജിന്നു നായ ആയി വരും എന്ന ഹദീസിന്‍ വിശദീകരിക്കാന്‍ ആണ് ഇബ്നുതെമിയ ഈ സംഭവം പറയുന്നത് രണ്ടു)ഇതില്‍ പട്ടിയായി വന്ന ജിന്ന് ആളോട് സംസാരിക്കുകയും അദൃശ്യങ്ങള്‍ പറയുകയും ചെയ്യുന്നു..!!കാര്യങ്ങള്‍ നിറവേറ്റി കൊടുക്കുകയും ചെയ്യുന്നു..! മൂന്ന്)പട്ടി അദൃശ്യങ്ങള്‍‍ പറഞ്ഞത് ശപഥം ചെയ്ത ആള്‍ക്ക് പറഞ്ഞു കൊടുക്കുന്നു..പട്ടി ശപഥം ചെയ്ത്‌ ആളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച് കൊടുക്കുന്നു.!!!!. നാലു) അല്ലഹുവിനെപ്പോലെ അദൃശ്യങ്ങള്‍ പറഞ്ഞുകൊടുക്കയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കയും ചെയ്യുന്ന പട്ടി അഥവാ ജിന്ന്..ഇത് കൊണ്ടാണ് എന്റെ പുതിയ രണ്ടാമത്തെ വെബ്സൈറ്റ് അല്ലാഹുവിന്റെ കഴിവുകളെ സാഹിരിനു/ജിന്നിന് വീതിച്ചു നല്കുന്ന അന്ധവിശ്വാസങ്ങള്‍ക്കു എതിരെ പോരാടാന്‍ മാത്രം ഇറക്കിയത്.. www.jinnsihr.com അഞ്ചു) ഈ കഥ സൂഫി(സൂഫി ഇബ്നു തെമിയയുടെ അടുത്ത് വന്നു തെറ്റ് തിരുത്തിയ ശേഷമാണ് ഈ കഥ പറയുന്നത് എന്നോര്‍ക്കുക) വെറുതെ ഉപ്പും മോളകും ചേര്‍ത്ത് പറഞ്ഞപ്പോള്‍ ഇബ്നു തെമിഅയ് വിശ്വസിച്ചതാകാന്‍ വഴിയുണ്ടോ??അങ്ങനെ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ ഇബ്നു തെമിയ തന്‍റെ സ്വന്തം അനുഭവം പറയുന്നത് നോക്കുക.. മജ്മൂ ഫതാവാ യുടെ വാല്യം മുപ്പത്തി അഞ്ചു പേജ് നമ്പര്‍ ന്നൂട്ടിപന്ത്രണ്ട് മുതല്‍ വായിക്കുക..:: ''എന്റെ സ്വന്തം ശിഷ്യന്മാര്‍ റോമാക്കാരുടെ ആക്രമണ കാലത്ത് ബുദ്ടിമുട്ടിന്റെ സമയത്ത് ഞാന്‍ സ്ഥലത്ത് ഇല്ലാത്തപ്പോള്‍ എന്നെ പേര് വിളിച്ചപ്പോള്‍ അന്തരീക്ഷത്തില്‍ എന്റെ രൂപം അവര്‍ക്ക് പ്രത്യക്ഷപ്പെട്ടു അത് ജിന്നയിരുന്നു , എന്നിട്ട് ആ ജിന്ന് അവരുടെ ശത്രുക്കളെ തുരത്തി..ഇങ്ങനെ ജിന്ന് എന്റെ രൂപത്തില്‍ വന്നത് അല്ലാഹുവിനെ പുറമേ എന്നെ എന്റെ ശിഷ്യന്മാര്‍ വിളിച്ചു അല്ലെങ്ങില്‍ പങ്കാളി ആകിയത് കൊണ്ടാണ്..ഇപ്പോള്‍ ഇബ്നു തെമിയയുടെ അന്ധവിശ്വാസങ്ങളുടെ ആഴം എത്ര കിലോമീടര്‍ ആണ് എന്ന് മാന്യ സഹോദരന്മാര്‍ക്ക് മനസ്സിലായില്ലേ?? അപ്പോള് ഈ ചോദ്യങ്ങള്‍ക്ക് ആരെങ്കിലും മറുപടി പറയുമോ ?? ഒന്ന്)ശിഷ്യന്മാര്‍ ഷെയ്ക്കിന്റെ പേര് വിളിച്ചപ്പോള്‍ തന്നെ ജിന്നു അദ്ദേഹത്തിന്റെ രൂപത്തില്‍ വന്നു എന്ന് പറയുന്നത് ഇസ്ലാമിക വിശ്വാസം ആണോ??അതോ പൈശാചിക വിശ്വാസമോ? ഇനി എല്ലാവരും പേരോട് ജിന്ന് മനുഷ്യ രൂപത്തില്‍ വരും എന്ന് പറഞ്ഞതിനെ കളിയാകി ഹുസൈന്‍ സലഫി നടത്തുന്ന പ്രഭാഷണം എന്റെ വെബ്സൈറ്റ്‌ www.jinnsihr.com ഹോം പേജില്‍ തന്നെ ഉള്ളത് കേള്‍ക്കുക ..എന്നിട്ട് എല്ലാവരും താഴെ കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുക . ഒന്ന്)).ആദ്യം കളിയാക്കേണ്ടത് ഇബ്നു തെമിയെ അല്ലെ??ഇബ്നു തെമിയയുടെ അന്ധവിശ്വാസങ്ങള്‍ അല്ലെ ലോകം മൊത്തം ആള്‍ക്കാര്‍ ഇന്റെര്‍ന്റ്റ്‌ ഉപയോഗിച്ച് വായിക്കുന്നത് ??? രണ്ടു)ഈ ഹദീസ്‌ അതിന്റെ ശബ്ദര്‍ത്ഥത്തില്‍ എടുത്തു കൊണ്ടല്ലേ ഇബ്നു തെമിയ ഇങ്ങനെ പറയുന്നത് ?? ആലങ്കാരിക അര്‍ത്ഥത്തില്‍ എടുക്കണമെന്ന അല്ലെങ്ങില്‍ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ എടുക്കണമെന്ന് പറയുന്ന സലാം സുല്ലമിയെ അല്ലെങ്ങില്‍ രൌഫ്‌ മദനിയെ എന്തിനു നിങ്ങള്‍ ഹദീസ്‌ നിഷേദികളെന്നു ആള്കാരുടെ മുന്നില്‍ ചീത്ത വിളിക്കുന്നു ???ജനങ്ങള്‍ ഇബ്നു തെമ്യയുടെ ഗ്രന്ഥം കാണില്ല എന്ന് കരുതിയോ??? മൂന്ന്)ഇനി ജിന്ന് മനുഷ്യരൂപത്തില്‍ വരുമെങ്ങില്‍ എന്തിനെ പെരോടിനെ കളിയാക്കുന്നു ???അത് അയാളുടെ വിശ്വാസം അല്ലെ? നാലു)മനുഷ്യ കോലത്തിലും നായയായും പാന്ബായും വരും എന്ന് പറയുന്ന ഹദീസുകളെ ഹുസൈന്‍ സലഫി എന്ത് ചെയ്യും ??തള്ളുമോ??അതോ ആലങ്കാരികം ആക്കുമോ?? അഞ്ചു)ഇനി ഇബ്നുതെമിയയുടെത് അന്ധവിശാസംമാനെങ്ങില്‍ എന്തിനു ഇങ്ങനെയുള്ള പണ്ടിതമാരെ ഉപയോഗിച്ച് സിഹ്രു തെളിയിക്കാന്‍ പണ്ഡിതരുടെ ഭൂരിപക്ഷം ഉണ്ടെന്നു വീര വാദം മുഴക്കുന്നത്?? ആറു) എന്തിനു റഷീദ്‌ രിള, മുഹമ്മദ്‌ അബ്ദു ,ജസ്സാസ്‌, അബു ഹനിഫ ,ജമാലുട്ടെന്‍ അഫ്ഗാനി ഇ എന്നീ പണ്ടിതമാരുടെ മറ്റു വിഷയങ്ങളില്‍ ഉള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടി അവരെ മൊത്തം തള്ളുന്നു??ഇത് സിഹ്രു ഫലിപ്പിക്കാന്‍ അല്ലെ ചെയ്യുന്നത്??ഇബ്നു തെമിയ പോല്ള്ളവരെ എല്ലാം ജിന്നിലുള്ള അന്ധവിശ്വാസങ്ങളുടെ പേരില്‍ മൊത്തത്തില്‍ തള്ളിയാല്‍ പിന്നെ ആരാണ് സിഹ്രു ഫലിപ്പിക്കാന്‍ ബാക്കി ഉണ്ടാവുക??? Please visit my another website www.magicinislam.com dedicated to deny sihr

No comments:

Post a Comment