Tuesday, February 18, 2014

വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്


വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്
******************************************************
എന്തായാലും അമ്മയുടെ ഗായത്രി  എന്നാ മുന്‍ ശിഷ്യയുടെ പുസ്തകം വായിച്ചു . വളരെ വൈകാരികമായി ട്ടാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത് .ഈ ശിഷ്യ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ ഒരു നേര്‍ ചിത്രമാണ് പുസ്തകം നല്‍കുന്നത്..
ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലുകളും ഈ ബുക്കില്‍ ഉണ്ട്.
ഇതിന്റെ മലയാള പരിഭാഷ ഇറങ്ങിയിട്ടില്ല ഇതുവരെ.

സാമ്പിള്‍ ആയി ആദ്യത്തെ അദ്ധ്യായത്തിലെ രണ്ടു പേജ് ഞാന്‍ പരിഭാഷപ്പെടുത്തുന്നു ..

അധ്യായം ഒന്ന് :ആരാണ് ഞാന്‍?
*****************************
ഞാന്‍ കണ്ണാടിയുടെ മുന്നില്‍ നില്കുന്നു ,വികാര വിചാരങ്ങള്‍ ഇല്ലാത്ത ഒരു മയ്യിത്തിനെ പോലെ .
ഞാന്‍ ആരായിരുന്നു ഈ ഭൂമിയില്‍ ?? ഈ വ്യകതിയെ അറിയുമോ ഞാന്‍ ?എനിക്ക് കണ്ടു പരിചയമുള്ള പഴയ ഒരു വ്യക്തിയുമായി വല്ല സാമ്യതയും ഉണ്ടോ??

ഈ സ്ത്രീയുടെ ചര്‍മം മഞ്ഞവര്‍ണം ആയിരിക്കുന്നു..കുഴിഞ്ഞ കണ്ണുകള്‍ ,കണ്‍തടങ്ങളില്‍ കറുപ്പ് ബാധിച്ച്രിക്കുന്നു.അവളുടെ പാറിപ്പറക്കുന്ന മുടി പിറകോട്ടു അലസമായി ഇട്ടിരിക്കുന്നു..പഴയ ഹിന്ദു ശീലം പോലെ മുടി പിറകില്‍ കെട്ടിവെക്കാന്‍ കൈകള്‍ പോവുന്നു .പക്ഷെ വേണ്ട..

കൊഴിഞ്ഞു പോയ മുടികള്‍ തലയോട്ടിയെ ഭാഗികമായി മറക്കുന്നു..വലിയ നെറ്റിത്തടം .എന്റെ ശ്രദ്ധ പെട്ടെന്ന് ടാബിളില്‍ വെച്ചിരിക്കുന്ന പൂകളിലേക്ക് പോയി.എത്ര ഭംഗിയുള്ള പൂക്കള്‍ !നല്ല കളറുകള്‍ !

മുറിയുടെ ഒരു മൂലയ്ക്ക് ഒറഞ്ഞു നിറത്തിലുള്ള വസ്ത്രത്തിലേക്ക്‌ നോക്കുമ്പോള്‍ എന്തോ വല്ലാത്ത വേദനപോലെ .

എന്റെ ഓര്‍മ്മകള്‍ പെട്ടെന്ന് സാന്‍ റാം ആശ്രമത്തിലേക്കു പോയി.നടുക്കുന്ന ഞെന്ട്ടിപ്പിക്കുന്ന ഓര്‍മ്മകള്‍ എന്റെ ശരീരത്തെ പിടിച്ചു കുലുക്കുന്നു..കടുത്ത ഉത്കണ്ട ,അവിടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ .ഇപ്പോള്‍ അവര്‍ക്കറിയാം ഞാന്‍ ഓടിപ്പോയി എന്ന് .!

ഞാന്‍ ആശ്ചര്യപ്പെടുന്നു എന്റെ നോട്ടുകള്‍ അമ്മക്ക് കിട്ടിക്കാണുമോ??

ഇത്തരം ഭയാനകമായ ചിന്തകള്‍ വരാതിരിക്കാന്‍ ഞാന്‍ മുറിയില്‍ ഉള്ള സുഗന്ധത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.അത് ഒരു മെഴുകുതിരിയില്‍നിന്നാണ് വരുന്നത് ..എന്റെ റൂം വൃത്തിയും വെടിപ്പും ഉള്ളതാണ് .പിങ്ക് നിറത്തിലുള്ള ബെട്ശീറ്റ് വിരിച്ചിരിക്കുന്നു..ബെഡ്ഡിലേക്ക് ചാഞ്ഞു കിടന്നു ബെഡ്ടിന്റെ ആശ്ലേഷം പുല്‍കണം എന്നുണ്ട് ..പക്ഷെ എനിക്ക് വയ്യ.

എത്ര അപരിചിതമായിട്ടാണ് എനിക്ക് തോന്നുന്നത് ?!ഞാന്‍ ഇപ്പോള്‍ സാരി ഉടുക്കുന്നില്ല . ഇരുപതു വര്‍ഷത്തിനു ശേഷം ഞാന്‍   വീണ്ടും പാശ്ചാത്യ ഡ്രസ്സ്ഇല്‍ ആണ് . കഴുത്തിലെ മാലയില്ലാത്ത ചര്‍മം എന്നെ തുറിച്ചു നോക്കുന്നു..ഞാന്‍ എന്റെ മാറിടതിലേക്ക് നോക്കി .എന്റെ വസ്ത്രം മാറിടത്തെ മറക്കുന്നു എങ്കിലും എനിക്ക് മാറ് മറക്കാത്ത പോലെ തോന്നുന്നു.. സൈഡില്‍ കൂടി നോക്കുമ്പോള്‍ എന്റെ മുലകളുടെ ഭംഗിയായ ആകൃതി ഞാന്‍ കാണുന്നു .ഞാന്‍ എന്നെത്തന്നെ വേറെ ഒരാളെ നോക്കുന്ന പോലെ ആണ് തോന്നുന്നത് ..മുട്ടിനു താഴെ വരെ ഞാന്‍ ഡ്രസ്സ്‌ ഇട്ടിരിക്കുന്നു.. കാലില്‍  ജന്മനാ ഉള്ള മറുക് ഉണ്ട്..ഇതൊക്കെ ഞാന്‍ മറന്ന  പോലെ..

 എനിക്കിപ്പോള്‍ വയസ്സ് നലാപ്തി ഒന്നായി..എനിക്ക്  എന്നെതെന്നെ മറന്നിരിക്കുന്നു..
അപ്പോഴേക്കും ഫോണ്‍ ബെല്ലടിച്ചു..
എനിക്ക് ആകെ പേടി ആവുന്നു..ബോധക്ഷയം സംഭവിക്കുന്ന പോലെ ..
continue.........
..




http://www.scribd.com/doc/178864206/Holy-Hell-A-Memoir-of-Faith-Devotion-and-Pure-Madness

1 comment:

  1. Hi I wanna to read this book,,,, do u have pdf file for this,, if I have plz add a link. Thanks

    ReplyDelete