Saturday, February 22, 2014

സിഹ്ര്‍ ഭാഗികമായി നിഷേധിച്ച മറ്റൊരു പൂര്‍വകാല പണ്ഡിതന്‍ കൂടി !

സിഹ്ര്‍ ഭാഗികമായി നിഷേധിച്ച മറ്റൊരു പൂര്‍വകാല പണ്ഡിത കൂടി !
*****************************************************************
.700 വര്‍ഷങ്ങള്‍ക്കു മുന്പ് ജീവിച്ച പണ്ഡിതന്‍ .സിറിയയില്‍ ജനിച്ച
ഇദ്ദേഹത്തിന്റെ പേരു ചുരുക്കപ്പേര് "ഇബ്നു അബി  അല ഇസ്സ് "
ഇദ്ദേഹത്തിന്റെ പ്രസിദ്ധ കിതാബ് ആണ് ."ശരഹു അകീദതു തഹാവിയ "
ഈ പ്രസിദ്ധ വ്യാഖ്യാന ഗ്രന്ഥത്തില്‍ സിഹ്ര്‍ നെകുരിച്ചുള്ള ഇദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ് .
ഇദ്ദേഹം ഇങ്ങനെ എഴുതുന്നു..

സിഹ്ര്‍ യാഥാര്‍ത്യം ഉണ്ടോ എന്നതില്‍ പണ്ഡിതന്മാര്‍ വളരെ അധികം ഭിന്നിച്ചു ..സിഹ്റിന് യാതാര്‍ത്യം ഇല്ല എന്ന് ന്യൂനപക്ഷ പണ്ഡിതന്മാര്‍ പറയുമ്പോള്‍ സിഹ്ര്‍ വഴി മരണം വരെ ഉണ്ടാകാം എന്ന് ഭൂരിപക്ഷം പണ്ഡിതാര്‍ പറയുന്നു..എന്തായാലും സിഹ്ര്‍ ചെയ്യല്‍ പാപം ആണ്..സാഹിരിനെ കൊല്ലണമോ എന്നാ കാര്യത്തിലും പണ്ഡിതര്‍ക്കു ഇടയില്‍ തര്കമുണ്ട്.ഇമാം ഷാഫിസിഹ്ര്‍ മൂലം സാഹിര്‍ എന്തെങ്കലും ദോഷം ചെയ്തതായി തെളിഞ്ഞാല്‍ മാതര്മേ കൊല്ലാവൂ എന്ന് പറയുന്നു (ഇത് തെള്യിക്കാന്‍ പറ്റില്ല എന്ന് ഇമാം ഷാഫിക്കു നന്നായി അറിയാം !)..മറ്റുള്ളവര്‍ സാഹിരിനെ കൊല്ലണം എന്നും പറയുന്നു "".ഇതാണ് ഈ പണ്ഡിതന് പറയാനുള്ളത്..
.നബിക്ക് സിഹ്ര്‍ ബാധിച്ച ഹദീസിനെ തൊടാന്‍ പോലും ഇദ്ദേഹം കൂട്ടാക്കിയില്ല..!൧ വിശ്വസിക്കാത്തത് കൊണ്ടാകാം അതിനെപ്പറ്റി മിണ്ടാത്തത് !.ഹനഫി പണ്ഡിതന്‍ ആയതുകൊണ്ടാവും സിഹ്രിനെ എതിര്‍ക്കാന്‍ ഇദ്ദേഹത്തിനു തോന്നിയത് .എന്നാലും ഇബ്നു തെമിയയുടെയും അല ജൌസിയെയും  ഇദ്ദേഹം പല കാര്യങ്ങളിലും അംഗീകരിച്ചു .

ചുരിക്കിപ്പറഞ്ഞാല്‍ ആദ്യകാല പണ്ഡിതര്‍ ഇക്കാര്യത്തില്‍ ഭിന്നിച്ചു .ക്രമേണ അന്ധവിശ്വാസികള്‍ സിഹ്ര്‍ നിഷേധിക്കുന്ന പണ്ഡിതരുടെ മേല്‍ മേല്‍കോയ്മ നേടി എന്ന് വേണം കരുതാന്‍.തദ്വാരാ വിവധ തരാം മാരണ നിവാരണ പദ്ധതികള്‍(മന്ത്രങ്ങള്‍ ) മുസ്ലിങ്ങള്‍ക്ക്‌ ഇടയില്‍ കടന്നു കൂടി ..




)

"

No comments:

Post a Comment